കിടപ്പറയിൽ തോല്പിക്കപ്പെട്ട് കിടക്കുമ്പോഴും കാണുന്ന സ്വപങ്ങളിൽ ഇഴഞ്ഞു വരുന്നത് പാമ്പുകൾ ആകും…

Story written by Abdulla Melethil

================

‘അരുൺ ശിൽപയെ ആദ്യം കാണുന്ന പോലെ ഒന്ന് നോക്കി..

‘എന്നിട്ട്പൂർവ്വാധികം ശക്തിയോടെ അവളെ തന്നിലേക്ക് തന്നെ ചേർത്ത് പിടിച്ചു..

‘ഇനി കു തറ് ഞാനൊന്ന് കാണട്ടെ..അരുൺ കിതച്ചു കൊണ്ട് ചോദിച്ചു..

‘അവളൊന്നും മിണ്ടിയില്ല. എതിർത്തുമില്ല. അവളും കിതച്ചിരുന്നു..അവനേക്കാളും ശക്തി തനിക്കില്ല ഉണ്ടായിരുന്നെങ്കിൽ…

‘അവൾ ഓർക്കുകയായിരുന്നു. ഉമ്മറത്ത് പത്തി വിടർത്തി നിന്ന ആ  പാമ്പിനെ താൻ തോൽക്കുമ്പോൾ ഒക്കെ കാണാറുണ്ട് ഒരു പാമ്പിനെ..

‘കിടപ്പറയിൽ തോല്പിക്കപ്പെട്ട് കിടക്കുമ്പോഴും കാണുന്ന സ്വപങ്ങളിൽ ഇഴഞ്ഞു വരുന്നത് പാമ്പുകൾ ആകും..

“ഉത്തരം മുട്ടിയാൽ അരുണിന് എപ്പോഴും ഉള്ള പരിപാടിയാണ് ശബ്ദം ഉയർത്തി പറയുക. ചില സമയങ്ങളിൽ താനും ശബ്ദം ഉയർത്തും അപ്പോൾ അവൻ അടിക്കും..

‘അന്നും എന്തോ കാര്യത്തിന് അവൻ എന്നെ അടിച്ചു നിലത്തൂടെ വലിച്ചിഴച്ചു..

‘മുഖവും കണ്ണും അടി കൊണ്ട് വീർത്തിരുന്നു…

‘അങ്ങനെ വലിച്ചിഴച്ചു കൊണ്ട് പോകുമ്പോഴാണ് ഒരു പാമ്പ് മുന്നിൽ അങ്ങനെ പത്തി വിടർത്തി നിന്നത്..

‘സ്വപ്നങ്ങളിൽ കാണാറുള്ള കറുത്ത് തടിച്ച ഒരു പാമ്പ്..

‘അരുൺ പേടിച്ചു പിറകോട്ട് മാറി.. !

‘താനങ്ങനെനിന്നു..പാമ്പ് തന്നെയും നോക്കി കുറച്ചു നേരം നിന്നു..തന്റെ കണ്ണുകൾ അന്ന് എന്താണെന്നറിയാതെ നിറഞ്ഞൊഴുകി…പാമ്പ് എങ്ങോട്ടോ ഇഴഞ്ഞു പോയി..

‘പതുക്കെ…’ അരുൺ അവളുടെ മാ റുകൾ ബലമായി പിടിച്ചു ഞെരിക്കുമ്പോൾ അവൾക്ക് പറയേണ്ടി വന്നു !

‘അപ്പോൾ അവൻ ഒന്ന് ചിരിച്ചു..ഒരു വിജയിയുടെ ചിരി ..!

‘അപ്പോൾ നിനക്ക് വേദനിക്കും അല്ലെ..?

‘അവൻ വീണ്ടും എന്തൊക്കെയോ ചെയ്തു..കുറച്ചു  കഴിഞ്ഞു അവന്റെ കൂർക്കം വലി കേട്ടപ്പോൾ അവൾ എണീറ്റു..

‘പൂർണ്ണ ന ഗ്‌ നയായി ബാത്റൂമിലേക്ക് നടന്നു..

‘അവൾക്ക് തന്റെ ശരീരത്തോട് അവജ്ഞ തോന്നി..അഞ്ചു വർഷം നീണ്ട ദാമ്പത്യ നാടകത്തിൽ എത്ര പ്രാവശ്യം ബ.ലാ.ത്സ ഗം ചെയ്തു അവൻ തന്റെ ശരീരത്തെ..

‘അന്നൊരിക്കൽ അവൻ അടിച്ചു ചുണ്ടിൽ ചോരയൊലിച്ചു നിൽക്കുമ്പോൾ ആയിരുന്നു അച്ഛൻ പടി കയറി വന്നത്..

‘കുട്ടികളില്ലാത്തത് തന്റെ കുഴപ്പം ആണെന്ന് അറിഞ്ഞത് മുതലാണ് അവനിൽ ഒരു പൈ ശാ ചിക ഭാവം ഉടലെടുത്തത്…അതോ അതിന് മുമ്പേ ഉണ്ടായിരുന്നോ..

‘ഒരുമിച്ചുള്ള പദയാത്രയുടെ കൗതുകം അതിന് മുമ്പേ നഷ്ടപ്പെട്ടിരുന്നോ..

‘ശിൽപേ നിന്റെ ചുണ്ടുകൾക്ക് എന്ത് വശ്യതയാണ്. നിന്റെ കണ്ണുകൾ എന്റെ ഹൃദയത്തെ കൊത്തി വലിക്കുന്നു…

‘ഈ ജന്മം എനിക്ക് നിന്നെ കണ്ട് കൊണ്ടിരുന്നാൽ മാത്രം മതി…

‘കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ ഒരു ദിവസം തന്റെ ദേഹത്ത് കിടന്ന് മാ റിൽ വിരലോടിച്ചു  പറഞ്ഞ വാക്കുകൾ ആണ്..

‘അവൾ ഷവർ തിരിച്ചിട്ട്  അതിന് കീഴെ അങ്ങനെ നിന്നു..!

‘തലക്ക് മേലേ വീഴുന്ന വെള്ളം ശരീരത്തിലൂടെ ഓരോ അവയവത്തെയും നനച്ചു കൊണ്ട് അണമുറിയാതെ പ്രവഹിച്ചു കൊണ്ടിരുന്നു..

‘മോളെ എത്ര നേരമായി നീയാ വെള്ളവും തുറന്നു നിൽക്കുന്നത് മതി അമ്മയാണ്..

‘ഷവറിന് കീഴെ നിൽക്കുമ്പോൾ താൻ ശില്പയല്ല അമ്മുവാണ് അമ്മയുടെ വികൃതി കുട്ടി അമ്മു..

‘മുടി രണ്ടു സൈഡിലേക്കും  പിഞ്ഞിയിട്ട് ജല പ്രവാഹം പോലെ എപ്പോഴും  ശബ്ദ കലഹത്തോടെ സഞ്ചരിക്കുന്ന ഒരു അരുവി..!

‘പുഴ ഒഴുകുന്ന ശബ്ദം അരുവി ഒഴുകുന്ന ശബ്ദം അതൊക്കെ തന്നെ ഉൾപുളകം കൊള്ളിക്കുന്നതാണ്..

‘നിന്റെ മാ റിനൊന്നും ഒരു ഇടിവും പറ്റിയിട്ടില്ലല്ലോ..ഒരു ദിവസം തന്നിലേക്ക് പടരുമ്പോൾ അവൻ പതിയെ ചെവിയിൽ പറഞ്ഞതാണ്..

‘അപ്പോൾ അവളും ഉന്തി നിൽക്കുന്ന തന്റെ മു ല യിലേക്ക് അഭിമാനത്തോടെ നോക്കി എന്നാൽ അവന്റെ അടുത്ത വാക്കുകൾ അവളുടെ അഭിമാനവും നീരുറവയുംനിലച്ചു പോകുന്ന തരത്തിൽ ആയിരുന്നു..

‘അതിന് നീ മ.ച്ചി യല്ലേ..മു ല യൂ ട്ടുന്ന പെണ്ണിന്റെ മു ല യെ ഇടിവ് വരുള്ളൂ…

‘അവൾ തോർത്ത് കൊണ്ട് ശരീരം തുവർത്തുമ്പോൾ അവൾ കണ്ടു രണ്ടു കണ്ണുകൾ തന്നെ വീക്ഷിച്ചു കൊണ്ടിരിക്കുന്നത്..

‘അതെ അവൻ തന്നെ ആ കറുത്ത്  പാമ്പ്..

‘അവൾ പാമ്പിനെയും നോക്കി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അത് പതിയെ ഇഴഞ്ഞു പോയി..

‘അവൾ പാമ്പിനെ കുറിച്ച് ആരോടും പറഞ്ഞില്ല..തന്റെ സ്വപ്നങ്ങളിൽ കടന്നു വന്നിരുന്നതാണ് പാമ്പുകൾ..

‘തനിക്ക് ഇഷ്ടമായിരുന്നു പാമ്പുകളെ..താൻ കണ്ട സ്വപ്‌നങ്ങൾ പാമ്പുകളോടൊത്ത് കളിക്കുന്നതായിരുന്നു..ആ സ്വപനം ആരോട് പറഞ്ഞാലും അവർ പറയും നിനക്ക് ഭ്രാന്താണ് എന്ന്..

‘നിന്നോട് ഇണ ചേരുന്നതും ആ മരത്തെ കെട്ടി പിടിക്കുന്നതും ഒരു പോലെയാണ്..!

‘ആദ്യമൊന്നും നീ ഇങ്ങനെ ആയിരുന്നില്ലല്ലോ.. ?.ഞാനൊന്ന് തൊടുമ്പോഴേക്കും കത്തി കയറുമായിരുന്നല്ലോ.. !

‘നീ എന്നെ മ ച്ചി എന്ന് വിളിക്കുന്നത് തുടങ്ങിയ മുതലാണ് ഞാനൊരു മരമായി മാറിയത് എന്ന് അവൾ അവനോട് പറഞ്ഞില്ല..

‘അവിടം മുതലാണ് അവൻ ശരീരത്തെ പീ ഡിപ്പിക്കാൻ തുടങ്ങിയത്..വേദനിച്ചു കരയുമ്പോൾ അവൻ ചിരിച്ചു പറയും..മരത്തിന് വേദനയുണ്ട്..

‘എന്നാണ് തനിക്ക് ഒരിക്കൽ കൂടി ഉറവ പൊട്ടി ഒഴുകിയത് താൻ അരുണിനെ ഭ്രാന്തമായി ചേർത്ത് പിടിച്ചത്…

‘തൊടിയിൽ വെച്ച് ആ പാമ്പിനെ കണ്ടു..ആ പാമ്പ് തന്റെ ഇണയോട് ചുണ്ടുകൾ ചേർത്ത് വരിഞ്ഞു മുറുകുമ്പോൾതാനറിഞ്ഞു…

‘അപ്പോൾ തന്റെ അടിയിൽ ഒരു നനവ് ഉണ്ടായത് വർഷങ്ങൾക്ക് ശേഷം അരുൺ തന്റെ ആവേശം കണ്ടു പേടിച്ചു പോയി…

‘അന്ന് താൻ ചിരിച്ചു അവന്റെ മുഖത്ത് നോക്കി ഒരു പുച്ഛ ചിരി.. !

‘പരസ്പരം മടുത്തും വെറുത്തുമുള്ള ജീവിതം ആളി കത്തുന്ന നരക തീ പോലെ ആണ്..

‘എവിടെയുണ്ട് ഓടിയൊളിക്കാൻ ഒരു തണൽ..ഞാൻ കാണുന്ന സ്വപ്‌നങ്ങൾ എന്റെ ആഗ്രഹങ്ങൾ എല്ലാം ഇപ്പൊ സ്വയം പറഞ്ഞു തീർക്കുകയാണ്..

ആരും കേൾക്കാനില്ലല്ലോ..അല്ലെങ്കിൽ റൂമിലെ ചുമരുകളോട് പറയാം..പക്ഷേ അവരും തന്നെ ഭ്രാന്തി എന്ന് വിളിക്കാൻ തുടങ്ങിയ പോലെ..

‘അങ്ങനെയിരിക്കുന്ന ഏതോ ദിനത്തിലാണ് അരുൺ കുടിച്ചു വന്ന് തന്റെ ശരീരത്തിലേക്ക് പരാക്രമണം നടത്തിയത്..താനന്ന് അങ്ങനെ തന്നെ കിടന്നു..താനും ഒരു മനുഷ്യ സ്ത്രീ ആണെന്ന് അവൻ എന്നോ മറന്നു കഴിഞ്ഞതാണല്ലോ..

‘ഒരുപകരണം അവനിലെ ദാഹത്തെ ക്ഷമിപ്പിക്കാൻ ഉള്ള ഒരുപകരണം മാത്രം..

‘അവൻ എന്റെ ദേഹത്ത് കിടന്ന് അണക്കുമ്പോഴാണ് എനിക്ക് എന്റെ കുട്ടിക്കാലം ഓർമ്മ വന്നത്..

‘മഴയത്ത് ഇറങ്ങരുത് എന്നും പറഞ്ഞു വടിയെടുത്ത് എന്നെ ഓടിക്കുന്ന അച്ഛൻ

‘മഴയും വെള്ളവും എന്നും തനിക്ക് ഒരു സന്തോഷം ആയിരുന്നു..

‘കടലും അതിലെ സകല ജീവജാലങ്ങളെയും എനിക്കിഷ്ടമാണ്..ബീച്ചിൽ പോയി വരുമ്പോൾ ആ കടൽ ഒന്നാകെ എന്ത് കൊണ്ട് എന്നെ സ്വീകരിച്ചില്ല എന്ന് ഞാൻ സങ്കടപെടാറുണ്ട്..ഞാൻ ഒരു മത്സ്യ കന്യകയായ് ആ കടലിലൂടെ നീന്തി നടക്കുന്നതും..

‘അവൾ അങ്ങനെ ഓരോന്ന് ചിന്തിക്കുന്നതിനിടയിൽ ആ പാമ്പ് ആ റൂമിലേക്ക് ഇഴഞ്ഞു വന്നിരുന്നു..

‘അരുൺ ശരീരത്തിൽ എണീറ്റ ഉടനെ പാമ്പും അവളിലൂടെ ഇഴഞ്ഞു..അവൾ ആണെങ്കിൽ പൂർണ്ണ ന ഗ്‌ ന യായി തന്നെ കിടക്കുകയായിരുന്നു..

‘അവളുടെ പഴയ  ഓർമ്മകളിലേക്ക് ഊളിയിട്ട് കൊണ്ട്

‘എനിക്ക് കടലിനെ ഉൾക്കൊള്ളണം അച്ഛാ. അന്നൊരിക്കൽ അച്ഛനോട് പറഞ്ഞപ്പോൾ അച്ഛൻ ഒന്നും മിണ്ടാതെ കുറച്ചു നേരം നിന്നു..

‘പിന്നെ തന്നോട് ചേർത്ത് നിർത്തി വിറയാർന്ന ശബ്ദത്തിൽ ചോദിച്ചു..അരുൺ മോളെ എപ്പോഴും ഉപദ്രവിക്കാറുണ്ടോ..

‘അന്ന് താനൊന്നും മിണ്ടിയില്ല..എല്ലാം ശരിയാകും എന്ന് അച്ഛൻ ആത്മഗതം എന്നോണം പറഞ്ഞു നിർത്തി..

‘എനിക്കറിയാല്ലോ അച്ഛാ…ഞാൻ എന്തെങ്കിലും ആയി വീട്ടിലേക് വന്നാലുള്ള അവസ്ഥ രണ്ടാനമ്മ എന്നെ എത്ര നോക്കും  എന്നുമെനിക്കറിയാം

‘അച്ഛൻ പേടിക്കേണ്ട..മരം ആഞ്ഞു കുലുക്കി പഴ വർഗ്ഗങ്ങൾ തള്ളിയിടും പോലെ അരുൺ ഇനിയും എന്നെ എത്ര പരാക്രമം കാണിച്ചാലും അച്ഛന് ഭാരമായി മോൾ അങ്ങോട്ട് വരില്ല..

‘അച്ഛന് ഓർമ്മ ഇല്ലാഞ്ഞിട്ടാണ് വീടും പറമ്പും ഇപ്പോഴത്തെ കുട്ടികളുടെ പേരിൽ ചേർക്കാൻ എന്നെ കൊണ്ട് ഒപ്പ് ഇടുവിച്ചത്…അന്ന് രണ്ടാനമ്മയുടെ മുഖത്ത് ഉണ്ടായ സന്തോഷമൊക്കെ..

‘അവൾ വീണ്ടും ഓരോ സ്വപ്‌നങ്ങൾ കണ്ടുറങ്ങി പോയി…

‘നീല ജലാശയം അല്ലെങ്കിൽ ചുവന്ന കടൽ..അതങ്ങനെ മാറി കൊണ്ടിരിക്കുന്നു..അവിടേക്ക് വെളുത്ത് ഉരുണ്ട ഒരു കുട്ടി നടന്നു പോകുന്നു അവൾക്ക് വെള്ളം ഇഷ്ടമാണ്…

‘അവൾക്കും മത്സ്യങ്ങളും ഇഷ്ടമാണ്..അവൾക്ക് കടലിലെ എല്ലാ ജീവ ജാലങ്ങളെയും ഇഷ്ടമാണ്അവൾ ഒരു മത്സ്യ കന്യകയാണ്..മത്സ്യ കന്യകയെ പാമ്പ് അപ്പോഴും തൊട്ട് തലോടി കൊണ്ടിരിക്കുകയായിരുന്നു…

അവളുടെ കണ്ണു നീരിനെ തുടച്ചു കൊടുത്ത് അവൾക്ക് ആശ്വാസം നൽകുകയായിരുന്നു..അവൾ ആ രണ്ടു കണ്ണുകളെ നോക്കി ചിരിച്ചു…

‘ആളുകൾ ഓരോന്നായി വന്നു കൊണ്ടിരുന്നു…മത്സ്യ കന്യകനീല നിറം കൈ വരിച്ചിരുന്നു അപ്പോഴേക്കും…!

നീല കടലിനെ അവൾ ഉൾകൊണ്ടിരിക്കുന്നു…പാമ്പിഴഞ്ഞ പാടുകൾ മത്സ്യ കന്യകയുടെ ഓരോ രോമകൂപത്തിലും ഉണ്ടായിരുന്നു..എങ്കിലും മത്സ്യ കന്യകചിരിച്ചു തന്നെയാണ് കിടന്നിരുന്നത്..!

‘അവൾക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ട്..അവൾ കണ്ടതെല്ലാം വിശാലമാണ് പ്രകൃതിയാണ് കടലാണ് നീല കടൽ…!!

~സ്നേഹത്തോടെ Abdulla Melethil