ഒരു ചേച്ചിക്ക് കുട്ടികൾ ഉണ്ടാകാൻ വേണ്ടി ആയിരുന്നു ഒരിക്കൽ പ്രാർത്ഥിക്കാൻ ഉണ്ടായിരുന്നത്….

Story written by Abdulla Melethil

===============

“ഞാൻ നിങ്ങൾക്ക് കുറച്ചു തമാശകൾ പറഞ്ഞു തരട്ടെയോ…? എനിക്കുറപ്പാണ് നിങ്ങൾ അത് കേൾക്കുമ്പോൾ ചിരിച്ചു മണ്ണ് കപ്പും എന്ന്..

‘പറയട്ടെ..! കൂടുതൽ ചിരിച്ചിട്ടാണോ അത് പറയാൻ തുടങ്ങുമ്പോൾ തന്നെ കണ്ണ് നിറയുന്നുണ്ട്..

‘അപ്പൊ പറയാം..അമ്മ പറഞ്ഞ ആദ്യത്തെ തമാശ..കുട്ടി ആയിരിക്കുമ്പോൾ അനിയന്മാരുമായോ കൂട്ടുകാരുമായോ കളിക്കുമ്പോൾ അവർ എന്നെ അടിച്ചാലും അവർ കാൽ തെറ്റി വീണതാണെങ്കിലും എന്ത് തന്നെ ആയാലും അച്ഛൻ പിടിച് അടിക്കുക എന്നെ ആയിരുന്നു..അപ്പോഴൊക്കെ അമ്മ ഓടി വന്ന് എന്നെ വട്ടം ചുറ്റി പിടിക്കുമായിരുന്നു..അങ്ങനെ ഒരു പ്രാവശ്യം എന്തോ പ്രശ്നം ഉണ്ടായപ്പോൾ കളിക്കുന്ന ബാറ്റ് കൊണ്ട് അനിയൻ എന്റെ കൈ അടിച്ചു മുറിച്ചു..അന്നും അച്ഛൻ കുറ്റം കണ്ടെത്തിയത് എന്നിലായിരുന്നു..എന്നത്തേയും പോലെ..!

അന്നാണ് അമ്മ ആദ്യമായ് ആ തമാശ പറഞ്ഞത് ഞാൻ ആ അച്ഛന്റെ മോനല്ല പോലും..അമ്മക്ക് കല്യാണത്തിന് മുമ്പുണ്ടായ അവിഹിത ഗർഭം അതാണ് ഞാൻ..എനിക്കിപ്പോൾ ഈ തമാശ കേട്ട് ചിരി വരാറില്ല..പക്ഷേ അവിഹിതം എന്ന വാക്ക് കേൾക്കുമ്പോൾ ചിരിക്കാറുണ്ട്..പക്ഷേ അന്നും ഇന്നും അവിഹിതം എനിക്കൊരു പിടിയും കിട്ടിയിട്ടില്ല..ഒന്നെനിക്കറിയാം അതൊരു തമാശയായി എന്നും എന്റെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്..

‘പിന്നെ ഉള്ളത് ആ വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ട കഥയാണ്..അതിൽ എവിടെ തമാശയുള്ളത് എന്ന് വിചാരിക്കേണ്ട..അതിലും ഉണ്ട് തമാശ..

വീട്ടിൽ നിന്ന് ഓടി പോകുമ്പോൾ കൈയ്യിൽ അഞ്ചിന്റെ കാശില്ലായിരുന്നു..അതൊന്നും  വിശപ്പിനു അറിയില്ലായിരുന്നു..ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു..വിശപ്പ് ഒന്നൊതുങ്ങിയപ്പോൾ ഞാൻ രണ്ടടി താഴ്ചയുള്ള ഒരു ചെമ്പിൽ ഇറങ്ങി നിൽക്കുക ആയിരുന്നു..

‘കുറച്ചു ദിവസം അവിടെ തന്നെ ആയിരുന്നു..ഞാൻ ചിലപ്പോൾ കഴുകുന്നിതിനിടയിൽ ആ ചെമ്പിൽ വീണ് ഉറങ്ങി പോയിട്ടും ഉണ്ട്..ഇപ്പോൾ നിങ്ങൾ ചിരിച്ചിട്ടുണ്ടാകും..എനിക്കറിയാം..

‘നാല് അഞ്ചു ദിവസം കഴിഞ്ഞിട്ടും ചോദിച്ചു വരാൻ ഒന്നും ആരെയും കാണാഞ്ഞിട്ടാകും ഒരു ദിവസം രാത്രി ഉറങ്ങുമ്പോൾ മുതലാളിയുടെ തടിച്ച ശരീരം എന്റെ ദേഹത്ത് അമർന്നത്..

‘ശ്വാസം കിട്ടാതെ ഞാൻ പിടയുമ്പോൾ മുതലാളിയുടെ കൈ എന്റെ ശരീരത്ത് അമർത്തി ഞെരിക്കുക ആയിരുന്നു..ഒന്ന് ഞാൻ പറയാം ഒരു ദിവസം ബോധമില്ലാതെ കിടന്നു..

‘ബോധം വന്നപ്പോൾ മുതലാളിയുടെ മുഖം ആണ് ആദ്യം കണ്ടത്..അന്ന് എങ്ങനെ അവിടെ നിന്നു രക്ഷപ്പെട്ടു എന്ന് ചോദിച്ചാൽ അറിയില്ല..രക്ഷപ്പെട്ടു..?

‘കാലം അതിവേഗം ഓടുകയായിരുന്നു..ഞാനും..അതിനിടയിൽ അമ്മയെ ഒരു പ്രാവശ്യം കൂടി കണ്ടു കേട്ടോ..വെള്ള പുതച്ചു മൂക്കിൽ പഞ്ഞി വെച്ച് കിടക്കുന്ന അമ്മയെ കാണാൻ ഒരു രസവുമില്ലായിരുന്നു..

‘അവിടെയും ഉണ്ട് തമാശ..അവിഹിത ഗ ർഭവുമായി കയറി വന്ന പെണ്ണിനെ രണ്ടു മക്കൾ കൂടി പിറന്നതിനു ശേഷമാണ് എന്റെ വളർത്തച്ഛന് ഒറ്റ തൊഴിക്ക് കൊ ല്ലാൻ തോന്നിയത്..

‘അവിഹിതമായി ഞാനപ്പോഴും ഒരു ചോദ്യ ചിഹ്നമായി നിന്നു..യാത്ര വീണ്ടും തുടർന്നു..ഇപ്പ്രാവശ്യം ചെന്ന് നിന്നത് വലിയ ഒരു കെട്ടിടത്തിന് മുന്നിൽ…

‘അനാഥ അഗതി മന്ദിരം…അതായിരുന്നു ആ കെട്ടിടത്തിന്റെ പേര്..തപ്പി തടഞ് ഞാൻ വായിച്ചു അതെ ഞാൻ ഇപ്പോൾ അതിന് മുന്നിലാണ്..അവിടെ ആയിരുന്നു പിന്നീടുള്ള നാടകം.. sory ജീവിതം..ഇടക്കിടക്ക് ഫോട്ടോക് പോസ് ചെയ്യണം..കുട്ടികൾ ഇല്ലാത്തവർ, ജോലി കിട്ടാത്തവർ, അസുഖംമാറേണ്ടവർ അങ്ങനെ ഉള്ളവരൊക്കെ ഞങ്ങളുടെ മുന്നിൽ വരും വസ്ത്രം ഭക്ഷണം എല്ലാം തരും ഒന്ന് മാത്രം അവരുടെ മുന്നിൽ നിന്ന് ദൈവത്തോട് ഉറക്കെ പ്രാർത്ഥിക്കണം അവരുടെ ആവശ്യങ്ങൾ എന്തൊക്കെയാണോ അതൊക്കെ നിറവേറ്റി കൊടുക്കാൻ…ദൈവത്തോട് ? ആര് ഞങ്ങള്..ഇപ്പൊ നിങ്ങൾ ചിരിക്കുന്നുണ്ടാകും അതെനിക്കുറപ്പാണ്…

പക്ഷേ അതിനേക്കാൾ ചിരിക്കാൻ ഉള്ള മറ്റൊരു കാര്യം പറയട്ടെ..ഒരു ചേച്ചിക്ക് കുട്ടികൾ ഉണ്ടാകാൻ വേണ്ടി ആയിരുന്നു ഒരിക്കൽ പ്രാർത്ഥിക്കാൻ ഉണ്ടായിരുന്നത്..അന്ന് ഒരു വയസ്സുള്ള ഒരു അനാഥ കുട്ടിയും ഉണ്ടായിരുന്നു അവർക്ക് കുട്ടികൾ ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കാൻ..

‘ഞാൻ അവിടെ വളർന്നു..

ആയിടക്കാണ് എന്നെ പോലത്തെ ഒരുത്തി അവിടെ എത്തിയത്..പിന്നെ നേരം വെളുക്കുന്നതും ഇരുട്ടുന്നതും അവൾക്ക് വേണ്ടി ആയിരുന്നു..അവൾക്കും അങ്ങനെ ആയിരിക്കണം..അതിനാണോ പ്രേമം എന്ന് പറയുന്നത്..

നിങ്ങൾക്ക് ഉറപ്പിലെത്താൻ ഒരു കാര്യം കൂടി പറയാം..അവളെ ഒരു ദിവസം കണ്ടില്ലെങ്കിൽ എന്റെ ഹൃദയം പിഞ്ഞി പോകുമായിരുന്നു..അവളുടെ മുഖം ഒന്ന് വാടിയാൽ എന്റെ ഹൃദയം വിങ്ങുമായിരുന്നു..അതിനിടയിൽ അവൾ ഒരിക്കൽ എന്നോട് പറഞ്ഞു..മരിച്ചാലും മറക്കില്ല എന്നും കൂടെ ഉണ്ടാകും എന്ന്..

സത്യം പറയാല്ലോ ഇത് ഞാൻ അവളോട് പറയാൻ ഉദ്ദേശിച്ചത് ആയിരുന്നു..എന്നിട്ടും അവൾ മരിക്കുന്നതിന് മുമ്പ് തന്നെ എന്നെ മറന്നു..

മധ്യവയസ്കനായ പണക്കാരനായ ഒരു രണ്ടാം കെട്ട് കാരന്റെ രൂപത്തിൽ എന്റെ സ്വപ്‌നങ്ങൾ ഒലിച്ചു പോയി അവളും..

‘കാലം ആർക്ക് വേണ്ടിയും കാത്ത് നിന്നില്ല വസന്തം വീണ്ടും വന്നു..ഒരു ഒരു പള്ളീലച്ചന്റെ രൂപത്തിൽ..ഒരു പണക്കാരൻ ഉണ്ട് അയാൾക്ക് ഒറ്റ മോളും..പാവപ്പെട്ട ഒരാളെ കൊണ്ട് കെട്ടിക്കണം എന്നാണു അയാളുടെ മോഹം പോലും..

‘പിന്നെ ഒന്നും താമസിച്ചില്ല..ഇടക്കെപ്പോഴെങ്കിലും അറിയാതെ മലയാളം പറയുന്ന അവളെ കൊണ്ട് എന്നെ കെട്ടിച്ചു…

‘ആദ്യരാത്രിയിൽ വികാപരവശതയിൽ അവൾ എന്നോട് എന്തൊക്കെയോ മൊഴിഞ്ഞു..അവിടത്തെ നാട്ടുകാരും അത് അവിടെയൊക്കെ പറഞ്ഞു നടക്കുന്നുണ്ടായിരുന്നു..

‘ആ തമാശ ഇതാണ്…അവൾ അവളുടെ കാമുകനിൽ നിന്നും ഗർഭിണി ആയിരുന്നു എന്നും അവൻ അവളെ ഇട്ടെറിഞ്ഞു പോയെന്നും ആ അവിഹിത ഗർഭത്തിനു ഒരു പരിഹാരം ആയാണ് ഞാൻ അവളിലേക്ക് നായിക്കപ്പെട്ടത് എന്നും..അതായത് അത് തന്നെ..

അവിഹിതം..

*******************

സ്നേഹത്തോടെ..

Abdulla Melethil