നീ ഓർക്കുന്നില്ലേ അന്ന് അവരു പറഞ്ഞത് വിഷമിക്കണ്ട സങ്കടപ്പെടണ്ട എല്ലാം ശരിയാകും എന്ന്.

എഴുത്ത്: സ്നേഹ സ്നേഹ

================

ഹരിയേട്ടൻ്റെ നെഞ്ചിൽ കിടന്ന് ഞാൻ പൊട്ടി കരയുകയാണ്. ഇന്ന് ഞാൻ കരയുന്നത് സന്തോഷം കൊണ്ടാട്ടോ എൻ്റെ കണ്ണിൽ നിന്ന് വരുന്ന നീർകണങ്ങൾ അനന്ദത്തിൻ്റേയും അഭിമാനത്തിൻ്റേയും ആണ്.

എന്തിനാ അച്ചു നീ ഇപ്പോ കരയുന്നത്. സന്തോഷിക്കുകയല്ലേ വേണ്ടത്.

സന്തോഷം കൊണ്ടാ ഹരിയേട്ടാ ഞാൻ കരയുന്നത്. ഇത് ആനന്ദ കണ്ണീരാണ്.

നിങ്ങൾ പെണ്ണുങ്ങൾ ഇങ്ങനെയാണോ സന്തോഷം വന്നാലും സങ്കടം വന്നാലും കരയുമോ

ചില സന്തോഷങ്ങൾ അങ്ങനെയാണ് ഹരിയേട്ട ഹരിയേട്ടനും ഇന്ന് സന്തോഷമല്ലേ

ആണോ എന്നോ? എങ്ങനാ എൻ്റെ സന്തോഷം പ്രകടിപ്പിക്കേണ്ടത് എന്നറിറിയില്ല എനിക്ക് –

നമ്മൾ ഒത്തിരി കരഞ്ഞില്ലേ ഹരിയേട്ടാ അതിന് ദൈവം തന്നതാ ഈ സന്തോഷം.

ശരിയാ ഓരോ രാത്രിയും നി ഇങ്ങനെ എൻ്റെ നെഞ്ചിൽ കിടന്ന് കരയുമ്പോളും ഞാൻ കരയുന്നില്ല എന്ന് മാത്രം ഞാനും കൂടി കരഞ്ഞ് നിൻ്റെ സങ്കടം ഇരട്ടി ആക്കണ്ടല്ലോ എന്നോർത്ത് സഹിക്കും. ദൈവത്തോട് പ്രാർത്ഥിക്കും.

നമ്മൾ എത്ര ആശുപത്രികൾ കയറി ഇറങ്ങി. എത്ര സൈക്യാട്രിസ്റ്റ് മാരെ കണ്ടു. എത്ര കൗൺസിലിംഗ് നടത്തി.

നീ ഓർക്കുന്നില്ലേ അന്ന് അവരു പറഞ്ഞത് വിഷമിക്കണ്ട സങ്കടപ്പെടണ്ട എല്ലാം ശരിയാകും എന്ന്.

ശരിയാ ഞാൻ ഓർക്കുന്നുണ്ട്. പക്ഷേ അന്ന് എനിക്ക് അവരുടെ വാക്കുകളിൽ വിശ്വാസമില്ലായിരുന്നു. അതെങ്ങനെ വിശ്വസിക്കും. അതായിരുന്നല്ലോ അനുഭവം.

നീ ഇന്ന് അവൻ പറഞ്ഞ വാക്കുകൾ ശ്രദ്ധിച്ചോ

എന്താ ഹരിയേട്ടാ എല്ലാ വാക്കുകളും എൻ്റെ ഹൃദയത്തിൽ തട്ടി.

എന്നാൽ ഇന്നത്തെ സംഭവമെല്ലാം നീ ഓർത്ത് നോക്കിക്കേ

*****************************

ഒരു മോൻ ഞങ്ങൾക്ക് ഏകപുത്രൻ മരിച്ച് ജീവിച്ച് ഞങ്ങൾക്ക് കിട്ടിയത് നല്ല ബുദ്ധിയും കഴിവും പക്ഷേ അതിനാക്കാളുപരി അവനൊരു ഹൈപ്പർ ആക്ടീവായ കുട്ടി ആണ്. ഒന്നിലും ശ്രദ്ധിക്കില്ല ക്ലാസ്സിൽ അടങ്ങിയിരിക്കില്ല. പിരി പിരിപ്പ് ടീച്ചേഴസിൻ്റെ പരാതി അതിന് പുറമെ മറ്റുള്ള കുട്ടികളുടെ മതാപിതാക്കളുടെ പരാതി. എല്ലാ ദിവസവും സ്കൂളിൽ പോയി പരാതിതീർക്കാനേ സമയമൂള്ളു. നാട്ടുകാരുടെ കളിയാക്കലുകൾ ഒരു പൊതു പരിപാടിക്കും പോകാൻ പറ്റാത്ത അവസ്ഥ

ഓരോ പ്രശ്നം ഉണ്ടാകുമ്പോളും സ്കൂളുകൾ ടി.സി തരും അതുമായി അടുത്ത സ്കൂളിലേക്ക് അഡ്മിഷനായി ഓടും.ഓരോരുത്തർ പറയും ആ ആശുപത്രിയിൽ കാണിക്ക് ഈ ആശുപത്രിയിൽ കാണിക്ക് എന്ന്.അങ്ങനെ ഓരോ സൈക്യാടിസ്റ്റിനേയും മാറി മാറി കണ്ടു.

10 ൽ പഠിക്കുമ്പോൾ ക്ലാസ്സ് ടീച്ചറിൻ്റെ നിർദ്ദേശപ്രകാരം ക്ലാസ്സ് ലീഡർ സ്ഥാനത്തേക്ക് മത്സരിക്കാൻ നിന്നു കൂട്ടുകാർക്ക് പ്രിയങ്കരനായ മോൻ 24 വോട്ടിന് ജയിച്ചു. ജയച്ചതിൻ്റെ സന്തോഷ പ്രകടനം ക്ലാസ്സിൽ നടക്കുമ്പോൾ ക്ലാസ്സ് ടീച്ചർ വന്ന് അഭിനന്ദനം അറിയിച്ചു .തുടർന്ന് അടുത്ത പിരിയഡിനായി മറ്റൊരു ടീച്ചർ ക്ലാസ്സിലെത്തി.

സൈലൻ്റസ് സൈലൻ്റസ് എല്ലാവരും ക്ലാസ്സിൽ കയറി ഇരിക്കു

ടീച്ചർ ടീച്ചർ ക്ലാസ്സ് ലീഡർ സ്ഥാനത്തേക്ക് അഖിൽ തിരഞ്ഞെടുക്കപ്പെട്ടു.

എന്താ പറഞ്ഞത് അഖിൽ ലീഡർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നാ

അതെ 24 വോട്ട് കൂടുതൽ കിട്ടി അഖിലിന്

അഖിൽ ഇവിടെ വരു

എന്താ ടീച്ചർ

അഖിൽ നിനക്ക് എന്ത് യോഗ്യതയാണ് ക്ലാസ്സ് ലീഡർ ആയി ഇരിക്കാനുള്ളത് നിനക്ക് ബുദ്ധിയുണ്ടോ ഒരു മിനിറ്റ് പോലും അടങ്ങി ഇരിക്കാൻ നിനക്ക് പറ്റോ അറ്റ്ലീസ്റ്റ് പഠിക്കുക എങ്കിലും ചെയ്യോ. അതു കൊണ്ട്  നീ ആസ്ഥാനം മാറി അരുൺ ആകട്ടെ സ്കൂൾ ലീഡർ

ടീച്ചർ അതെങ്ങനെ ശരിയാകും എനിക്ക് പറ്റും സ്കൂൾ ലീഡർമാർ ആകാൻ. ഇവരാ എന്നെ തിരഞ്ഞെടുത്തത് ഇവര് പറയട്ടെ ഞാൻ മാറാം.

കുട്ടികളെ നിങ്ങൾ പറയു ബുദ്ധിയില്ലാത്ത അഖിലിനെ വേണോ അതോ പoനത്തിൽ ഒന്നാമനായ അരുൺ വേണോ നിങ്ങൾക്ക് സ്കൂൾ ലീഡറായി.

കുട്ടികൾ ഒന്നടക്കം പറഞ്ഞു അഖിലിനെ മതി എന്ന്

ഒരിടത്തും അടങ്ങിയിരിക്കാൻ പറ്റാത്ത അഖിൽ എങ്ങനെ നിങ്ങളെ നയിക്കും അതുകൊണ്ട് അരുൺ ആണ് നിങ്ങളുടെ സ്കൂൾ ലീഡർ

ഇത് കേട്ടതും പൊതുവെ ദേഷ്യക്കാരനായ മോൻ പൊട്ടിത്തെറിച്ചു. ടീച്ചറിനെ പിടിച്ച് തള്ളി. ബാഗും എടുത്ത് അവിടുന്ന് ഇറങ്ങി.

10-ൽ ആണ് ഇനി എന്ത് ചെയ്യും ഡോക്ടറുടെ കത്തും വാങ്ങി ടീച്ചറിൻ്റെ.കാല് പിടിച്ച് അവിടെ ഇരുത്താം എന്നു വെച്ചപ്പോൾ മോൻ സമ്മതിക്കില്ല പിന്നെ വീടിന് അടുത്ത് ട്യൂഷന് വിട്ട് ഞങ്ങളും അവൻ്റെ കൂടെ ഇരുന്ന് പഠിപ്പിച്ച് പരീക്ഷ എഴുതി. പിന്നെ +1 +2 നല്ലൊരു സ്കൂളിൽ അഡ്മിഷൻ കിട്ടി. സ്പോർട്സ് ൽ മികവ് പുലർത്തിയ അവൻ അവിടെ നിന്ന് ഉയർത്ത് എഴുന്നേക്കുകയായിരുന്നു. പുതിയ ഒരു അഖിൽ. അവൻ്റെ കഴിവുകൾ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ച അദ്ധ്യാപകർ. Sports ൽ. ചാമ്പ്യൻ

ഡിഗ്രി പഠനത്തിൽ കോളേജ് ചെയർമാൻ സ്ഥാനം അലങ്കരിച്ചു. ഡിഗ്രി കഴിഞ്ഞ് ഇറങ്ങിയ അഖിലിന് ഒറ്റ സ്വപ്നമേ ഉണ്ടായിരുന്നുള്ളു IPS നേടണം. എന്ന് അതിനായി രാവും പകലും കഷ്ടപ്പെട്ടു. അങ്ങനെ ഞങ്ങളുടെ പൊന്നു മോൻ. IPS നേടി.

ഇന്ന് അവൻ അവൻ്റെ പഴയ സ്കൂളിൽ സ്കൂൾ വാർഷികം: അവനാണ് ചീഫ് ഗസ്റ്റ് ആണ് ‘ അവൻ പടിയിറങ്ങി പോന്ന അല്ല പടിയിറക്കി വിട്ട സ്കൂൾ 7 വർഷം പിന്നിടുമ്പോൾ അവനെ പഠിപ്പിച്ച ഏതാനും ടീച്ചർമാർ ഉണ്ട് അവിടെ അതിൽ അവനെ പരിഹസിച്ച മീനു ടീച്ചറും ഉണ്ട്. ടീച്ചർമാർക്ക് മനസ്സിലായില്ല. ഈ IPS അഖിലിനെ

അവനാണ് ഉത്ഘടകൻ ഉദ്ഘാടക പ്രസംഗത്തിൽ അവൻ ദൈവത്തിന് നന്ദി പറഞ്ഞ് കൊണ്ട് തുടങ്ങി.ഒരിക്കൽ ഞാൻ  പരിഹാസം ഏറ്റ് വാങ്ങി ഈ സ്കൂളിൽ നിന്ന് ഇറങ്ങി പോകുമ്പോൾ എനിക്ക് പക ആയിരുന്നു അദ്ധ്യാപകരോടും എല്ലാവരോടും. എന്നാൽ ഞാൻ ഇവിടെ കണ്ട അധ്യാപകരെ അല്ല പിന്നെ ഞാൻ കണ്ടത്. എൻ്റെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിച്ച എൻ്റെ അദ്ധ്യാപകരെ ഞാൻ നന്ദിയോടെ ഈ സമയം ഓർക്കുന്നു. പിന്നെ എൻ്റെ മാതാപിതാക്കളെ അവരുടെ ക്ഷമ ഞാൻ1 മുതൽ 10 വരെ പഠിച്ചത് 6 സ്കൂളുകളിലായിട്ടാണ്. ഓരോ സ്കൂളിൽ നിന്ന് TC വാങ്ങി എൻ്റെ കൈയും പിടിച്ച് ഇറങ്ങി പോരുമ്പോൾ അവരെന്നെ കൂടുതൽ കൂടുതൽ ചേർത്ത് പിടിച്ചു. എനിക്ക് വേണ്ടി അടുത്ത സ്കൂളിൽ അഡ്മിഷനു വേണ്ടി യാചിച്ച് അവർ നിക്കുമ്പോളും അവരുടെ ചുണ്ടിൽ പുഞ്ചിരി മാത്രം.

പഠനത്തിൽ മികവ് പുലർ‌ത്തുന്ന കുട്ടികളെ അല്ല വീണ്ടും വീണ്ടും അധ്യാപകർ പ്രോത്സാഹിപ്പിക്കേണ്ടത്. പഠനത്തിൽ പുറകോട്ട് നിൽക്കുന്ന കുട്ടികളുടെ പ്രശ്നം എന്താണന്നു കൂടി നിങ്ങൾ മനസ്സിലാക്കണം. അവരുടെ ഫാമിലി അവരു വരുന്ന ചുറ്റുപാട് അവരുടെ വൈകല്യങ്ങൾ എല്ലാം അദ്ധ്യാപകർ ശ്രദ്ധിക്കണം. എന്നിട്ട് അവരെ കൂടി പ്രോത്സാഹിപ്പിക്കണം.ഒരു കുട്ടിയുടെ മനസ്സിനെ തളർത്താനും വളർത്താനും ഒരദ്ധ്യാപിക്ക് പറ്റും.

ഹൈപ്പർ ആക്ടിവിറ്റി (ADHD) ഒരു അവസ്ഥയാണ്.അതിന് മാറ്റം വരും ഒരു പ്രായം കഴിയുമ്പോൾ അങ്ങനെയുള്ള കുട്ടികളെ ക്ഷമയോടെ ചേർത്ത് നിർത്തിയാൽ മതി.

ഇന്ന് എന്നെ ഇവിടെ ക്ഷണിച്ച സ്കൂൾ ഭാരവാഹികൾക്ക് നന്ദി അർപ്പിച്ച് കൊണ്ട് ഈ സ്കൂൾ വാർഷികം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു.

പരിപാടി കഴിഞ്ഞതും മീനു ടീച്ചർ ഓടി വന്നു

സാർ ഞാൻ മീനു ടീച്ചർ എന്ന ഓർമ്മയുണ്ടോ

മോൻ ആ ടീച്ചറിൻ്റെ കാല് തൊട്ട് വന്ദിച്ചിട് പറഞ്ഞു.

അങ്ങനെ മറക്കാൻ പറ്റുമോ എനിക്ക് എൻ്റെ മീനു ടീച്ചറിനെ എന്നെ ഞാനാക്കിയത് ടീച്ചറിൻ്റെ വാക്കുകളാ ബുദ്ധിയില്ലാത്ത എനിക്ക് ക്ലാസ്സ് ലീഡർ ആകാൻ യോഗ്യതയില്ലന്ന് പറഞ്ഞ ആ വാക്കുകൾ.

ടീച്ചർ ഇത്തിരി പിരിപ്പിരപ്പ് ഉണ്ടന്നേ ഉണ്ടായിരുന്നുള്ളു. ബുദ്ധിക്ക് ഒരു കുറവും ഇല്ലായിരുന്നു. ആ വാക്കുകൾ എനിക്ക് ബുദ്ധി ഉണ്ടന്ന് തെളിയിക്കണം എന്ന് തോന്നി. അതിന് നല്ല കുറെ അദ്ധ്യാപകരുടെ സപ്പോർട്ടും പിന്നെ എൻ്റെ മതാപിതാക്കളുടെ പ്രാർത്ഥനയും കഷ്ടപ്പാടും എന്നെ ഇവിടെ എത്തിച്ചു.

എന്നാൽ ശരി ടീച്ചർ.ടീച്ചർ അന്ന് ഞാൻ ടീച്ചറിനെ പിടിച്ച് തള്ളിയതിന് ക്ഷമ ചോദിക്കുന്നു. അന്ന് ഞാൻ ക്ഷമ പറഞ്ഞു. അത് എൻ്റെ അമ്മയുടെ നിർബന്ധപ്രകാരം ആയിരുന്നു.

എല്ലാ അദ്ധ്യാപകരേയും കണ്ട് മടങ്ങി.

ഇത്രയും സന്തോഷം തോന്നിയ ദിവസം വേറെ ഇല്ല.

******************************

അച്ചു ഇനി മോനെ ഓർത്ത് ഒരിക്കലും കരയരുത്. നമ്മൾ ഒത്തിരി കരഞ്ഞതാ ഇനി  വേണ്ട. കിടന്ന് ഉറങ്ങാൻ നോക്ക്.