ഷെയർ ചെയ്യാൻ വേണ്ടി അവന്റെ റൂമിൽ കയറിയ ഞാൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ആയിരുന്നു…

Story written by Wordsmith R Darsaraj

==================

ഞാൻ വാതിൽ തുറന്നപ്പോൾ കണ്ടത്, കൊടും ചൂടുള്ള ആ ഉച്ചവെയിലത്ത്‌ പുതപ്പും ചൂടി ഫോണും കുത്തി കിടന്നിരുന്ന എന്റെ കുഞ്ഞനിയനെ ആയിരുന്നു. ചുമ്മാ ഒരു കൗതുകത്തിനായി ഞാൻ ഒളിഞ്ഞു നോക്കി.

ആ കണ്ട കാഴ്ച്ചയിൽ നിന്നും ഇപ്പോഴും ഞാൻ മോചിതയായിട്ടില്ല. പക്ഷേ എന്റെ ഡയറിയിൽ എങ്കിലും അവ കുറിക്കാതെ എനിക്ക് ഇന്ന് ഉറങ്ങാനാവില്ല.

ഇല്ല അവനിൽ നിന്നും ഇങ്ങനൊരു പെരുമാറ്റം. അതും അവനേക്കാൾ 5 വയസ്സ് കൂടുതൽ ഉള്ള എന്നോട്. വയ്യ, എനിക്ക് ഓർക്കാൻ കൂടി ആവുന്നില്ല.

ഈ വിഷയത്തിൽ എന്ത് ചെയ്യണം, ഈ വിഷയം എങ്ങനെ നേരിടണം എന്നൊന്നും എനിക്ക് അറിയില്ല…നെഞ്ച് തകർന്ന് നിൽക്കുന്ന വേദനയോടെ ഞാൻ എഴുതുന്നു…..

ഇന്നലെ എന്റെ മാമിയുടെ മോളുടെ കല്യാണം ആയിരുന്നു. കല്യാണം ഞങ്ങൾ അടിച്ചു പൊളിച്ചു….

എന്റെ ചങ്കത്തി ഗൗരി നന്ദ ❣️

കുട്ടിക്കാലം മുതലേ ഞങ്ങൾ ഒരുമിച്ച് കളിച്ചു വളർന്നവർ ആണ്. അവൾ ആഗ്രഹിച്ചത് പോലെ , സ്നേഹിച്ച പയ്യനെ തന്നെ അവൾക്ക് കിട്ടി. വളരെ നാളുകൾക്കു ശേഷം ആയിരുന്നു ഇന്നലെ നമ്മുടെ കുടുംബത്തിലെ പെൺതരികൾ എല്ലാം കൂടെ ഒത്തു ചേർന്നത്.

ഗൗരിയുടെ മേക്കപ്പ് സെക്ഷൻ കഴിഞ്ഞ ഉടൻ ഞങ്ങൾ സെൽഫി ഷൂട്ട്‌ തുടങ്ങി. മുഹൂർത്തത്തിന് ഇനി നിമിഷങ്ങൾ മാത്രം ബാക്കി. എന്റെ അനിയൻ ആയിരുന്നു ( അനിയൻ എന്ന് വിളിക്കാൻ പോലും എനിക്കിപ്പോൾ അറപ്പ് തോന്നുന്നു ) മെയിൻ ഫോട്ടോ ഗ്രാഫർ. അവന്റേത് നല്ല കൂടിയ ക്യാമറ ഫോക്കസ് ഉള്ള ഫോൺ ആയതിനാൽ,  ഞങ്ങൾ എല്ലാരും തകർത്ത് ഫോട്ടോ പോസ് ചെയ്‌തു നവ വധുവിനോടൊപ്പം.

ക്ലിക്കുകൾ കൊണ്ട് ഗാലറി നിറഞ്ഞു കവിഞ്ഞു. കല്യാണത്തിന്റെ തിരക്കായതിനാൽ ഫോട്ടോസ് സെന്റ് ചെയിതു വാങ്ങാൻ ഇന്നലെ എനിക്ക്  സമയം കിട്ടിയില്ല…ഇന്ന് ഫോട്ടോ എക്സെൻഡറിൽ നിന്നും ഷെയർ ചെയ്യാൻ വേണ്ടി അവന്റെ റൂമിൽ കയറിയ ഞാൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ആയിരുന്നു…എന്റെ ഗൗരിയുടെ ഓരോ അവയവയും സൂം ചെയിതു നോക്കി കാ മ നിർവൃതി കൊള്ളുന്ന എന്റെ അനിയൻ…..

എന്താടാ നീ ഈ കാണിക്കുന്നത് എന്ന് ഞാൻ ദേഷ്യപ്പെട്ടു ചോദിച്ചപ്പോഴേക്കും പെട്ടെന്ന് ഭയന്ന് വിറച്ചുകൊണ്ട് അവൻ ഫോൺ എടുത്ത് തലയിണക്കടിയിൽ  ഒളിപ്പിച്ചു….

അപ്പോഴാണ് അവന്റെ കൂട്ടുകാരൻ ഫുട്ബോൾ കളിക്കാൻ  വേണ്ടി അവനെ വിളിക്കാൻ വന്നത്…ഒരു പക്ഷെ എന്നെ ഫെയിസ് ചെയ്യാൻ വയ്യാത്തോണ്ടാവാം ഫോൺ പോലും എടുക്കാതെ സ്പോട്ടിൽ അവൻ കൂട്ടുകാരന്റെ ബൈക്കിൽ കയറി സ്ഥലം വിട്ടു.

എനിക്ക് മൊത്തത്തിൽ അവനിൽ ഒരു വശപ്പിശക് മണത്തു…ഭാഗ്യത്തിന് ഫോണിൽ സ്ക്രീൻ ലോക്ക് വീണില്ലായിരുന്നു….ഞാൻ അവന്റെ ഫോണിലെ ഗാലറി തുറന്നു….ഞങ്ങൾ പോലും അറിയാതെ അവൻ ഇന്നലെ ക്യാമറയിൽ പകർത്തിയ അൻപതോളം ചിത്രങ്ങൾ…അതും ഒരു പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങൾ പ്രതീക്ഷിക്കാത്ത പോസിൽ ക്യാമറയിൽ ഒപ്പിയവ…കൂട്ടത്തിൽ ഈ എന്റേയും….

എന്റെ കണ്ണ് നിറഞ്ഞു പോയി….സ്വന്തം കൂട പിറപ്പ്….സിനിമയിലും മറ്റും അമ്മയേയും പെങ്ങളെമാരെയും തിരിച്ചറിയാത്ത ചെ റ്റകൾ എന്നൊക്കെ പറഞ്ഞ് കേട്ടിട്ടേ ഉള്ളൂ……

ഞാൻ ഫോൺ അവിടെ വെച്ചിട്ട് അവന്റെ മുറി മൊത്തത്തിൽ അരിച്ചു പറക്കി….ബെഡ് മാറ്റിയ ഞാൻ കണ്ടത് ജീവിതം തന്നെ വെറുത്തു പോയ കാഴ്ച ആയിരുന്നു…….

രണ്ടു ദിവസം മുമ്പാണ് വിക്രം നായകൻ ആയ ‘ഐ ‘ എന്ന സിനിമ ഞാൻ കാണുന്നത്….ക്ലൈമാക്സിനോട് അടുക്കുമ്പോൾ, റിയൽ ലൈഫിൽ ഞാൻ ഏറെ ആരാധനയോടെ നോക്കി കാണുന്ന സുരേഷ് ഗോപിയുടെ  കഥാപാത്രം മകളുടെ പ്രായം മാത്രം വരുന്ന കുട്ടിയുടെ അ ടിവ സ്ത്രം പോക്കറ്റിൽ ഇട്ടോണ്ട് പോകുന്ന ഒരു രംഗം ഉണ്ട്….സത്യം പറഞ്ഞാൽ സമൂഹത്തിൽ ഒന്നാംതരം അന്തസ്സുള്ള സുരേഷ് ഗോപി എന്ന മനുഷ്യൻ എന്തിനു ഈ രംഗം ചെയിതു…അല്ലെങ്കിൽ തന്നെ ഇതൊക്കെ സംഭവിക്കുമോ?? Shame…..

പക്ഷെ സമൂഹത്തിൽ ഇന്ന് നടക്കുന്ന ത ന്ത യി ല്ലാമയുടെ പ്രതീകം ആയിരുന്നു അദ്ദേഹം ചെയിത ഡോക്ടർ വാസുദേവൻ എന്ന കഥാപാത്രം എന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു…..

ഇന്ന് എന്റെ കൂടപ്പിറപ്പിന്റെ ബെഡിന്റെ അടിയിൽ നിന്നും എനിക്ക് കിട്ടിയത് മാസങ്ങൾക്ക് മുമ്പ് ഞാൻ ഉപയോഗിച്ചിരുന്ന അ ടി വസ്ത്രങ്ങൾ !!!!!!

എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ല…അവന്റെ ഈ പ്രവർത്തി കണ്ട് എന്റെ ശരീരം വിറച്ചു…പിന്നീട് എനിക്ക് വാശി ആയി…അവന്റെ ഒരു ഷെൽഫ് ഞാൻ കുത്തിതുറന്നു….അതിൽ നിന്നും പലതരം ല ഹരി മരുന്നുകൾ എനിക്ക് കിട്ടി…പെട്ടെന്ന് ആണ് അവൻ ആ ഷെൽഫിന്റെ സൈഡിൽ ഒരു ഫോട്ടോ ഒട്ടിച്ചിരിക്കുന്നത് കണ്ടത്….എന്നെയും അവനേയും ഒക്കെ പഠിപ്പിച്ച ഞങ്ങളുടെ തന്നെ റിലേറ്റീവ് ആയ സുകന്യ ടീച്ചർ……അത് കണ്ടു ഞാൻ ഞെട്ടിയില്ല, കാരണം സ്വന്തം സഹോദരിയിൽ കാ മം കണ്ട അവൻ ഇനി ഏത് അറ്റം വരെയും പോകും…ടീച്ചറിന്റെ ഫോട്ടോക്ക് താഴെ ഇങ്ങനെ ഒരു വാചകം അവൻ എഴുതി ഇരുന്നു…..

I N C E S T

********

സ്വന്തം കുടുംബത്തിൽ ഉള്ളവരോട് പോലും കാ മഭ്രാന്ത് കാണിക്കുന്ന വൈ കൃതം…..

ഞാൻ ഈ വാക്ക് ആദ്യം കേൾക്കുന്നത് എന്റെ കൂട്ടുകാരി രേണുവിൽ നിന്നാണ്….ഒരിക്കൽ അവളുടെ വല്യച്ഛൻ അവളോട്‌ വളരെ മോശമായി പെരുമാറിയ കാര്യം അവൾ എന്നോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു…. HE IS A B A S T A R D  I N C E S T….

എനിക്ക് ദേഷ്യവും പകയും സങ്കടവും അടക്കാൻ ആയില്ല..ഞാൻ വീണ്ടും അവന്റെ ഫോൺ എടുത്തു..അത് ലോക്ക് ആയി പോയിരുന്നു…രണ്ടും കല്പ്പിച്ചു ഞാൻ ഒറ്റ Password അടിച്ചു…..

I N C E S T….അവന്റെ പാസ്സ്‌വേർഡ്‌ വേറെ ഒന്നും ആവില്ല എന്ന് മനസ്സിൽ നിന്നും ആരോ പറഞ്ഞ പോലെ…എനിക്ക് അറിയണം വെറും 19 വയസുള്ള ഇവനെ ഇങ്ങനെ ആക്കി എടുത്തത് ആരു ആരെന്നു….

അവൻ ഹൈഡ് ചെയിതു വെച്ചിരുന്ന FB അക്കൗണ്ട് ഞാൻ ഓപ്പൺ ആക്കി….Actress Addict എന്ന് ആയിരുന്നു ആ അക്കൗണ്ടിന്റെ പേര്….വെറുതെ അതേ പേര് സെർച്ച് ചെയിതു നോക്കിയപ്പോൾ തന്നെ ഇതേ പേരിൽ ഒത്തിരി F ake Accounts എന്റെ കണ്ണിൽപ്പെട്ടു. എനിക്ക് അറിയാവുന്ന പല കൂട്ടുകാരികളുടെയും ഫോട്ടോസ് വരെ അവയിൽ എനിക്ക് കാണാൻ പറ്റി

ഞാൻ അവന്റെ ചാറ്റുകൾ വായിക്കാൻ തുടങ്ങി…

13 Unread Messages

നീ I n c e s t ആണോ?? ഇഷ്ടപെട്ട നടി ആരാ??? കുറച്ച് P o r n Vedios Sites പറയാമോ?? വീട്ടിലെ ആരുടേങ്കിലും Unexpected h o t ക്ലിക്ക് ഉണ്ടോ??? ഗേൾസ് നമ്പർ എക്സ്ചേഞ്ചിനു  ഉണ്ടോ?…തുടങ്ങി കേട്ടാൽ അറപ്പ് തോന്നുന്ന മെസ്സേജുകൾ…..

ഞാൻ പിന്നീട് അവന്റെ ആദ്യ ചാറ്റുകൾ നോക്കി….സിനിമ നടിമാരുടെ ഫോട്ടോകൾ പരസ്പരം ഷെയർ ചെയ്താണ് മിക്ക ചാറ്റും ആരംഭിച്ചിരിക്കുന്നത്….പതിയെ പതിയെ സിനിമ നടിമാർക്ക് പകരം അകന്ന സ്വന്തത്തിൽ ഉള്ള ആന്റിമാരായി, പിന്നത് ക്ലാസ്സ്‌മേറ്റ്സ് ആയി, ടീച്ചേർസ് ആയി, സ്വന്തം വീട്ടിലെ പെങ്ങൾ വരെ ആയി….സ്വന്തം അമ്മയുടെ ഫോട്ടോ വരെ ഷെയർ ചെയിതു ആത്മസംതൃപ്തി നേടുന്ന ചെ റ്റകളെ എനിക്ക് അതിൽ കാണാൻ സാധിച്ചു…ഇവർ ആരും പരസ്പരം കണ്ടിട്ടില്ല… കുറച്ച് ര ഹ സ്യ ഗ്രൂപ്പുകളുടെ മറയിൽ കാ മം തീർക്കുക എന്ന ഒറ്റ ഉദ്ദേശത്തിൽ ഒത്തുകൂടുന്നവർ….

സമൂഹത്തിലെ ഉന്നതർ മുതൽ പ്രായ പൂർത്തി ആവാത്ത പയ്യന്മാർ വരെ  ഈ ശ്രേണിയിൽ അംഗമാകുന്നു…

ഗൗരിയുടെ കല്യാണത്തിന് ഞങ്ങൾ കൂട്ടുകാരികൾ കൂടി ഒരുമിച്ച് എടുത്ത ഒരു ഫോട്ടോ വരെ എന്റെ അനിയൻ (ഫാ,,  തൂ…) ആ ഗ്രൂപ്പിൽ ഇട്ടേക്കുന്നു…അതിനു ഇട്ട ക്യാപ്ഷൻ കണ്ടു ഞാൻ എന്ന ചേച്ചി തകർന്നു പോയി….

വധു ആയി നിൽക്കുന്നവളെ കെട്ടുന്നവന്റെ യോഗം…ഇജ്ജാതി ശരീര വടിവ്…നിങ്ങൾക് ഒരു അവസരം കിട്ടിയാൽ ഇതിൽ ആരെ തിരഞ്ഞെടുക്കും??? കാരണം കൂടി പറഞ്ഞേക്കണേ…

ഞാൻ ആ ഫോൺ ദൂരേക്ക് വലിച്ചെറിഞ്ഞോണ്ട് പൊട്ടിക്കരഞ്ഞു….എനിക്ക് മുമ്പിൽ തെളിവുകൾ ഉണ്ട്….പക്ഷെ ഇത് ആരെങ്കിലും ഉൾക്കൊള്ളുമോ????സ്വന്തം കുടുംബത്തിൽ നിന്നും ഇത്തരം മോശമായ പെരുമാറ്റം ഏറ്റു വാങ്ങി ഒന്ന് ആരോടെങ്കിലും പറയാൻ വിതുമ്പുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ഒരുപക്ഷെ എന്റെ അവസ്ഥ മനസ്സിലാകും…

എനിക്ക് അറിയാം എന്റെ അനിയന്റെ ഈ കേസ് വളരെ ഒറ്റപെട്ട ഒരു സംഭവം ആണ്….കൂടപ്പിറപ്പിന്റെ വില അറിയുന്ന കോടിക്കണക്കിനു സഹോദരങ്ങൾ ഉള്ള നാട്ടിൽ ഇവരെ പോലെ ഉള്ളവർ അപമാനം ആണ്….

പക്ഷെ മുളയിലേ നുള്ളിയില്ലെങ്കിൽ ഇത്തരം I N C E S T മാന്യന്മാർ ദിനം പ്രതി വർധിക്കും……

സ്വന്തം കുഞ്ഞിനോട് പോലും കാ മം തോന്നുന്ന റാ സ്‌ ക്ക ൽസ്  (അച്ഛൻ എന്ന വാക്കിന് അർഹരല്ല ), ഭാര്യയുടെയും കാമുകിമാരുടെയും അർദ്ധ ന ഗ്ന ചിത്രങ്ങൾ വരെ പരസ്പരം ഓൺലൈൻ വഴി കൈമാറുന്ന സൈബർ ഞരമ്പ് രോഗികൾ, അക്ഷരം പഠിപ്പിക്കുന്ന ടീച്ചറുമാരുടെ അരകെട്ടിന്റെ വണ്ണം വരെ ചൂഴ്ന്നു എടുക്കുന്ന വിദ്യാർത്ഥികൾ…മുമ്പിൽ ഇരുന്ന് പഠിക്കുന്ന പെൺകുട്ടിയുടെ നെഞ്ച് വരെ തരം കിട്ടിയാൽ ഫോണിൽ പകർത്തുന്ന “ചില” അദ്ധ്യാപകർ, സിനിമ നടിമാരുടെ ഫോട്ടോക്ക് താഴെ പച്ചക്ക് റേറ്റ് ചോദിക്കുന്ന പണത്തിന്റെ ഹുങ്ക് ഉള്ളവന്മാർ, എന്തിനേറെ സ്വന്തം അമ്മയുടെ കു ളി പോലും ഒളിഞ്ഞു നോക്കുന്ന മക്കൾ  ഇന്ന് സമൂഹത്തിൽ ഉണ്ട്….

എനിക്ക് അറിയില്ല, എന്റെ അനിയനെ എങ്ങനെ ഇതിൽ നിന്നും മാറ്റി എടുക്കും എന്ന്…..ക്ഷമിക്കാൻ എനിക്ക് ആവുന്നില്ല, വെറുക്കാനും…..ഇനി എത്ര കൗസിലിംഗിലൂടെ അവനെ തിരിച്ചു കൊണ്ട് വന്നാലും I cant love him…..

സ്വന്തം കുടുംബത്തിൽ നിന്നും I N C E S T അനുഭവത്തിനു ഇര ആയി കൊണ്ടിരിക്കുന്ന ഓരോ പെൺകുട്ടിക്കും ഈ ഡയറി ഞാൻ സമർപ്പിക്കുന്നു…

അയ്യാൾ ഒരിക്കലും അത് ചെയ്യില്ല എന്ന് സ്വന്തം കുടുംബത്തിൽ ഉള്ളവർ പോലും പറയുമ്പോൾ, അവരെ പറഞ്ഞ് വിശ്വസിപ്പിക്കാൻ വിതുമ്പുന്ന ഒത്തിരി പെൺകുട്ടികൾ ഇന്ന് സമൂഹത്തിൽ ഉണ്ട്….ആരോടെങ്കിലും ഒന്ന് തുറന്നു പറയാൻ പോലും ആവാതെ ഡിപ്രെഷന് വരെ അടിമ ആയി പോകുന്ന ക്രൂ രമായ അവസ്ഥ ആണിത്……

ഇത്തരം വിഷയങ്ങളോട് പ്രതികരിക്കുന്ന  ഓരോ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും BIG SALUTE ❣️

ഇത്തരം I N C E S T മാന്യന്മാരുടെ പതനം വിദൂരമല്ല……….

വിശ്വാസം എന്ന വാക്ക് നഷ്ടപ്പെട്ടാൽ കൂടപിറപ്പ് ആയാലും കൂടകിടക്കുന്നവൻ ആയാലും പടിക്ക് പുറത്ത്……….

✍️ Darsaraj R Surya