വിവാഹം കഴിഞ്ഞ സ്ത്രീയും പുരുഷനും തമ്മിൽ പരസ്പരം സന്തോഷത്തോടെ ജീവിക്കുന്നതിനെയാണ് ഞാൻ ഉദ്ദേശിച്ചത്…

പ്രതിക്കൂട്…

Story written by Rajesh Dhibu

================

കോടതി വളപ്പിലേക്ക് കാർ ഓടിച്ചു കയറ്റുമ്പോൾ ഗെയിറ്റിനോട് ചേർന്നു നിൽക്കുന്ന ഹരിയുടെ മുഖത്തെ ഭീതി രാമനാരായണൻ വക്കീൽ കാറിനകത്തു നിന്നു തന്നെ കണ്ടു..

“എന്താ ഹരി താനിങ്ങു നേരത്തെ തന്നെ എത്തിയോ…”

ഉം..

“എടോ.പിന്നെ ഒരു കാര്യം പറഞ്ഞേക്കാം.. ഇന്നെങ്കിലും പറയുന്നതെല്ലാം സമ്മതിച്ച് വിധി അനുകൂലമാക്കുവാൻ ശ്രമിക്ക്..”

കാറിന്റെ ഡോർ വലിച്ചടച്ചു കൊണ്ട് രാമൻ മുൻപോട്ട് നടക്കുന്നതിനിടയിൽ ഹരിയോടായി പറഞ്ഞു….ഹരി തലയാട്ടി സമ്മതം നൽകി…

വക്കീൽ പറഞ്ഞത് ശരിയാണ് എത്ര മാസങ്ങളായി ഈ കേസിന്റെ പിറകെ ജോലിയും കൂലിയും കളഞ്ഞു അലയുന്നു..ഇന്ന് രണ്ടിലൊന്ന് തീരുമാനിക്കണം..ഒന്നെങ്കിൽ അവൾ അല്ലങ്കിൽ ഞാൻ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു കൊണ്ടു അവൻ ആൾക്കൂട്ടങ്ങൾക്കിടയിലൂടെ കോടതി മുറിയിലേയ്ക്ക് കടന്നു….

കേസ് നമ്പർ 562/ 22 ഹരികൃഷ്ണൻ ഹാജരുണ്ടോ..? എന്തോ ആലോചനയിൽ മുഴുകിയിരുന്ന ഹരി ചാടിയെഴുന്നേറ്റ് ഉറക്കെ വിളിച്ചു പറഞ്ഞു “ഹാജരുണ്ട്…”

കോടതി മുറിയിൽ അങ്ങിങ്ങെ ചെറുതായി പരിഹാസ ശബ്ദങ്ങൾ മുഴങ്ങി.

“സൈലന്റ്,,,സൈലന്റ്…..

പെട്ടന്നാണ് കിഴക്കേ അറ്റത്തു നിന്നുള്ള ആ വാക്കുകൾ കോടതി മുറിയെ ആകമാനം നിശ്ശബ്ദതയിലാഴ്ത്തിയത്.. ഹരി പ്രതികൂട്ടിലേയ്ക്ക് കയറി നിന്നു കൊണ്ട് കോടതിയെ വണങ്ങി..

.. രാമൻ കോട്ട് ഒന്നു കുടഞ്ഞു കൊണ്ട് ഹരിയുടെ അടുത്തേയ്ക്ക് ചെന്നു..

“മിസ്റ്റർ ഹരികൃഷണൻ എതിർ കക്ഷിക്കാരൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് താങ്കളുടെ മറുപടിയെന്താണ്..?”

“എല്ലാം ശരിയാണ്.. സാറേ..”

അതിനർത്ഥം താങ്കൾ ഈ കേസിൽ നിന്നും പിർമാറുകയാണന്നും.. താങ്കൾ വിവാഹം ചെയ്ത സ്ത്രീയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തു കയാണെന്നുള്ള സമ്മത പത്രം ഒപ്പു വെയ്ക്കുവാൻ തയ്യാറാണന്നുള്ളതാണന്നുമാണോ..!!

കേസിൽ നിന്നും പിൻമാറാൻ സമ്മതമാണ്. എന്നാൽ അവളെ ഡി വോർസ് ചെയ്യുവാൻ സമ്മതമല്ല….

രാമൻ പല്ലു ഞെരിച്ചു കൊണ്ട് ഹരിയെ ഒന്നുനോക്കി..ആ കണ്ണിൽ പ്രതികാരത്തിന്റെ അഗ്നി ആളിക്കത്തുന്നുണ്ടായിരുന്നു..സ്വന്തം ഭാര്യയോടുള്ള അമിതമായ പുച്ഛവും…ഇവനൊക്കെ ഏതു കോ ണ ത്തിലെ ഭർത്താവാണ് വട്ടു കേസിനെ കളഞ്ഞേച്ചു വേറെ വല്ലതിനെയും കെട്ടിയാൽ പോരെ…ഏതു നേരത്തണാവോ ഈ കേസ് എടുത്ത് തലയിൽ വയ്ക്കുവാൻ തോന്നിയത്. കേസ് തോറ്റാലും വേണ്ടില്ല ഇങ്ങിനെയുള്ള സൈ ക്കോകൾക്ക് ഒരു പണി കൊടുത്തിട്ടു തന്നെ വേറെകാര്യം.

ഹരിയെ ഒന്നുകൂടി നോക്കിചിരിച്ചു കൊണ്ട് രാമൻ ജഡ്ജിയുടെ നേർക്ക് തിരിഞ്ഞു കൊണ്ട് താഴ്മയോടെ ചോദിച്ചു..

“ഈ കേസിലെ എതിർ കക്ഷിയേയും തന്റെ കക്ഷിയുടെ മേൽ കുറ്റം ആരോപിച്ചിട്ടുള്ള ശ്രീ ലത എന്ന സ്ത്രീയെ ഒരിക്കൽ കൂടി ചോദ്യം ചെയ്യുവാൻ ബഹുമാനപ്പെട്ട കോടതി അനുവധിക്കണം.”

യു മേ പ്രോസീഡ്….”

“താങ്ക്യൂ സർ…”

ശ്രീലത…

അതെ ശ്രീലതയാണ്..

ആ കൂട്ടിൽ നിൽക്കുന്ന പുരുഷനെ താങ്കൾക്കു അറിയുമോ…?

“അറിയാം..”

എങ്ങിനെ അറിയാം. ?

എന്നെ താലി കെട്ടിയ പുരുഷനാണ്..എന്നിട്ടും എന്തിനു വേണ്ടിയാണ് സ്വന്തം പുരുഷൻ തന്നെ ശാരീരികമായി പീ ഡി പ്പിക്കുന്നുവെന്ന് പോലീസിൽ പരാതി നൽകിയത്..

ശാരീരികമായി പീ ഡി പ്പിച്ചതു കൊണ്ടാണ് സ്റ്റേഷനിൽ പരാതി നൽകിയത്.

ശരി..

“എന്നാൽ താങ്കൾക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണം തികച്ചും ആത്മാർത്ഥമായി ഭാര്യയെ സ്നേഹിക്കുന്ന ഒരു ഭർത്താവിന്റെ സമനില തന്നെ നഷ്ടപ്പെടുത്തുന്ന തരത്തിലാണ്..അതിനെ കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്..”

അതു കേട്ടതും ശ്രീലത ചെറുതായി ഒന്നുചിരിച്ചു..കോടതിയുടെ എല്ലാ വശങ്ങളിലേയ്ക്കും അവൾ ഒന്നുകണ്ണോടിച്ചു.. എങ്ങും നിശബ്ദത എല്ലാവരുടെയും കണ്ണുകൾ തന്റെ നേർക്കാണ്.അവൾ വലതു കൈ കൊണ്ടു മുഖമൊന്നു അമർത്തി തുടച്ചതിനുശേഷം മറുപടിയെന്നോണം തുടർന്നു..

ഞാൻ ഒന്നു ചോദിച്ചോട്ടെ ആത്മാർത്ഥതയുള്ള സ്നേഹം എന്നു പറഞ്ഞാ എന്താണ് സാറേ..?

രാമൻ വക്കീൽ ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല ഇങ്ങിനെയൊരുചോദ്യം..

മറുപടി പറയാൻ താൻ ബാധ്യസ്ഥനാണ് കാരണം ചോദ്യം ഉന്നയിച്ചതു താൻ തന്നെയാണല്ലോ….

വിവാഹം കഴിഞ്ഞ സ്ത്രീയും പുരുഷനും തമ്മിൽ പരസ്പരം സന്തോഷത്തോടെ ജീവിക്കുന്നതിനെയാണ് ഞാൻ ഉദ്ദേശിച്ചത്..

രാമൻ ഒറ്റവാക്കിൽ പറഞ്ഞൊഴിയാൻ ശ്രമിച്ചു..

അതു വരെ തടഞ്ഞു നിറുത്തിയ അവളുടെ വാക്കുകൾ അണപ്പൊട്ടിയൊഴുകി

“താലി കെട്ടിയ ഭർത്താവ് എന്നു പറയുന്നത് ഒരു സ്ത്രീക്ക് വെറുമൊരു പുരുഷൻ മാത്രമല്ല…

സ്വന്തം വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേയ്ക്ക് പറിച്ചു നടുമ്പോൾ കിടക്കറയിലല്ലാതെ പുരുഷൻ മറ്റു പല അവതാരങ്ങളായി അവളുടെ മനസ്സിൽ കുടിയേറും..

ചിലപ്പോഴേക്കെ സ്വാന്തനമാകുന്ന അച്ഛനാകും… ചെറിയ തെറ്റുകൾ ചെയ്യുമ്പോൾ ശകാരിച്ചു കൊണ്ട് കൂടെ ചേർത്തു നിർത്തുന്ന സഹോദരനാകും .. ഇടക്കൊന്നു പരിഭവം. പറഞ്ഞു പിണങ്ങിയിരിക്കുന്ന കൂട്ടുകാരനാകും..വാത്സല്യത്തോടെ പുണരുന്ന മകനാകും..ഗുണപാഠങ്ങൾ പറഞ്ഞു നൽകുന്ന മുത്തച്ചനാകും..

ഇതൊന്നും താലി കെട്ടിയ അന്നുമുതൽ “എന്നിൽ നിന്നും അകന്നു പോയ ഭർത്താവിൽ ആത്മാർത്ഥമായി പ്രതീക്ഷിച്ചിരുന്ന ഒരു പെണ്ണിനെ കുറിച്ച് അറിയാമോ സാറിന്…”

“വിശന്നിരിക്കുകയാണങ്കിലും രാത്രി ഭർത്താവ് വരുന്നതു വരെ ഉറക്കമൊഴിച്ചിരിക്കുന്ന ഒരു പെണ്ണിനെ കുറിച്ച് അറിയാമോ സാറിന് “

കുഞ്ഞു മനസ്സിൽ നടക്കാതെ പോയ ചെറിയ ചെറിയ ഇഷ്ടങ്ങൾ എന്റെ ഭർത്താവ് നടത്തിത്തരും എന്നുള്ള പൂർണ്ണ വിശ്വാസത്തോടെ തുറന്നു പറയുമ്പോൾ നിനക്ക് ഭ്രാന്താണോ എന്ന് കളിയാക്കി ചിരിച്ചു കൊണ്ടു തള്ളി കളയുന്ന ആ പുരുഷനു മുൻപിൽ കണ്ണു നിറയുമ്പോൾ സാരി തലപ്പുകൊണ്ട് മുഖം തുടച്ചു തിരിഞ്ഞുനടക്കുന്ന ഒരു പെണ്ണിനെ അറിയാമോ സാറിന്‌…”

എത്ര നന്നായി പാകം ചെയ്താലും ഒരു നന്ദി വാക്കു പറഞ്ഞില്ലങ്കിലും കുറ്റപ്പടുത്താതെ എഴുന്നേറ്റു പോകുന്ന ഭർത്താവിന്റെ മുഖമൊന്നു കാണാൻ കൊതിക്കാത്ത ഒരു പെണ്ണിനെ അറിയാമോ സാറിന്..

പഞ്ചായത്തിലും, താലൂക്കിലും സ്വന്തം കുടുംബത്തിനു വേണ്ടി ഒരോ പേപ്പറുകൾ ശരിയാക്കി തിരിച്ചു വീട്ടിൽ വന്നു കയറുമ്പോൾ. നീ പോയപ്പോഴേ എനിക്കറിയാമായിരുന്നു ഒന്നും നടക്കി ല്ലന്ന് എന്ന് സ്ഥിരം പഴി കേൾക്കുന്ന ഒരു പെണ്ണിന്റെ കരിവാളിച്ച മുഖവും വിയർത്തു ഉപ്പു കറ പിടിച്ച വസ്ത്രങ്ങളെ കുറിച്ച് എപ്പോഴെങ്കിലും അറിഞ്ഞിട്ടുണ്ടോ സാറേ..

എല്ലാം അറിഞ്ഞിട്ടു അതൊന്നും ഓർക്കാതെ രാവിലെ എഴുനേൽക്കുന്നതു മുതൽ വൈകുനേരം കിടക്കുന്നതു വരെ തനിക്കു വേണ്ടി മാത്രമല്ല ജീവിക്കുന്നത്.. താലി കെട്ടിയ പുരുഷനു വേണ്ടിയാണ് എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുന്ന പാവപ്പെട്ട നാമർത്ഥ്യം കുറഞ്ഞ പെണ്ണുങ്ങളെ അറിയുമോ സാറിന്…

എല്ലാം സഹിക്കാം.മൂന്നു നേരം മുടങ്ങാതെ മരുന്ന് കഴിക്കുന്നതു പോലെ രാവിലെ മൂത്രം ഒഴിക്കുവാൻ എഴുനേൽക്കുമ്പോഴും ഉച്ചക്ക് അടുക്കളയിൽ പാചകം ചെയ്യുമ്പോഴും രാത്രി തളർന്നവശയായി മുറിയിൽ വന്നു കയറുമ്പോഴും എന്നിൽ അഴിഞ്ഞാടുമ്പോൾ ഞാൻ ഒരു സ്ത്രീയാണന്നു പോലും ആയാൾ ഓർക്കാറില്ല സാറേ..എനിക്കു മുണ്ട് വികാരങ്ങൾ..എന്റ ശരീരത്തിലൂടെയും ചോരയാണ് ഒഴുകുന്നത്….

ഇതെല്ലാം മിക്ക വീടുകളിലും നടക്കുന്നതെന്ന് സാറടക്കം ഉറപ്പിച്ചുപറയുമ്പോൾ ഞങ്ങളെ പോലെ സാധാരണ പെണ്ണുങ്ങൾക്ക് ഒരു പക്ഷെ മറുപടിയുണ്ടാകില്ല…

അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു നിറുത്തി..

അതിനു വേണ്ടി ഇത്ര പരസ്യമായി ഭർത്താവ് കാൺകേ താങ്കൾക്ക് ഈ കർമ്മം. ചെയ്യാൻ എങ്ങിനെ തോന്നി..

എല്ലാം കേട്ടു മനസ്സു മരവിച്ച രാമൻ അൽപ്പം ഉച്ചത്തിലാണ് അങ്ങിന ചോദിച്ചത്.

സൈലന്റ്…സൈലന്റ്..

കോടതി മുറി വീണ്ടും നിശ്ബദമായി..അവൾ ചെറുതായി ഒന്നു ചിരിച്ചു കൊണ്ടു വീണ്ടും തുടർന്നു..

ഞാൻ പോലീസിൽ കൊടുത്തിരിക്കുന്ന കേസ് സാർ വായിച്ചോ..

എനിക്ക് ഭർത്താവ് എന്നു പറയുന്ന ആ പുരുഷനിൽ നിന്നുള്ള ശാരീരിക പീ ഡ നത്തിന് നീതി ലഭിച്ചാൽ മാത്രം മതി..

അതിനു താങ്കളുടെ ഭാഗത്തു നിന്നുള്ള മോശമായ പെരുമാറ്റവും പ്രവൃത്തിയുമാണ് എന്റ കക്ഷിയെ അങ്ങിനെ ചെയ്യുവാൻ പ്രേരിപ്പിച്ചതെന്ന് കോടതിയിൽ ഞാൻ തെളിയിച്ചാൽ…

അത്രയും പറഞ്ഞു കൊണ്ട് രാമൻ ഹരിയുടെ മുഖത്തേയ്ക്ക് ഒന്നുനോക്കി..

അയാളുടെ ഭാഗത്തു നിന്നുണ്ടായ മോശമായ പ്രവൃത്തി അതു എനിക്കും തെളിയിക്കാൻ കഴിയും സാറെ..ഉരുളക്കു ഉപ്പേരിയെന്നോണം അവൾ തിരിച്ചടിച്ചു..

ജീവനായി ഭർത്താവിനെ സ്നേഹിച്ചിട്ടും അത്രയും വിശ്വസിച്ചിട്ടും, പരിഗണിച്ചിട്ടും, തിരിച്ചു കിട്ടിയത് നെഞ്ചു തകരുന്ന കാഴ്ചകളായിരുന്നു..

വലിച്ചു കിറിയ വസ്ത്രങ്ങളിലും ചിലപ്പോഴക്കെ വിവസ്ത്രയാക്കിയും ഒരു ഭ്രാന്തനെ പോലെ സ്വന്തം കാര്യം കഴിഞ്ഞു എഴുന്നേറ്റു പോകുമ്പോഴും ഒന്നു പറയാതെ എല്ലാറ്റിനു ഒരു മര പാവ കണക്കെ കിടന്നു കൊടുത്ത എന്നിൽ ഇല്ലാത്ത എന്തു സുഖമാണ് വേറെ സ്ത്രീകൾ നിന്നും കിട്ടിയത്..സഹിക്കാൻ കഴിയില്ല സാറെ ഞാനന്നല്ല ഒരു പെണ്ണിനും…എന്നിട്ടും കണ്ണിൽ കാണുന്നത് മാത്രം വിശ്വസിച്ചിരുന്ന ഈ. പൊട്ടി വിശ്വസിച്ചിരുന്നില്ല. എനിക്കയാളെ ഇഷ്ടമായിരുന്നു..എന്നാൽ ആ ഇഷ്ടം വെറുപ്പായി മാറിയത് ഞാൻ പോലും അറിയാതെയാണ്.

ഞാൻ പുറത്തുപോയ. തക്കം. നോക്കി വീട്ടിൽ പല പെണ്ണുങ്ങളെയും വിളിച്ചു കയറ്റിയതിനുശേഷവും എന്നിൽ ആർത്തി കാണിക്കേണ്ട കാര്യമുണ്ടോ സാറേ..

അവരിൽ കാര്യം സാധിക്കുന്നുണ്ടല്ലോ..അതിനാണ് ഞാൻ കൊണ്ടുപോയ് കേസ് കൊടുത്തത്..

താങ്കൾ ഒരു സമർത്ഥയാണല്ലോ..ഇപ്പോഴും താങ്കൾ ചെയ്ത ആ വലിയ തെറ്റ് തുറന്നു പറയുന്നില്ലല്ലോ..?

എന്താണ് സാറേ ആ വലിയ തെറ്റ്..ഞാൻ ഒരുത്തനെ വിളിച്ചു വീട്ടിൽ കയറ്റിയതോ.. അതോ അവന്റെ കൂടെ കിടന്നതോ..

അയാൾക്കു ആവശ്യം വന്നപ്പോൾ ആയാൾ തേടി പോയില്ലേ..അപ്പോൾ എനിക്കു ആവശ്യം വന്നപ്പോൾ ഞാനും ഒരാളെ വിളിച്ചുകയറ്റി….

ആണുങ്ങൾക്ക് മാത്രമല്ല.. പെണ്ണുങ്ങൾക്കും ഉണ്ട്.. ഈ ആണുങ്ങൾക്കു പറയുന്ന എല്ലാ വികാരങ്ങളും…ഞാൻ ചെയ്തത് തെറ്റാണന്ന്‌ അയാൾക്കു തോന്നിയിട്ടുണ്ടെങ്കിൽ അയാൾ ചെയ്തതു എനിക്കും തോന്നിക്കൂടെ..അയാൾക്ക് ഭാര്യയായി ഞാൻ ജീവിച്ചിരിക്കുമ്പോൾ പരസ്ത്രീയെ പ്രാപിക്കാമെങ്കിൽ..എനിക്കയാൾ പുരുഷ്യനായി ജീവിച്ചിരിക്കുമ്പോൾ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാം..

നിയമങ്ങളൊന്നും സാറിനെ പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ സാറേ..

അയാൾ സ്വന്തം തെറ്റുതിരുത്തി തിരിച്ചു വരികയാണങ്കിൽ അയാളുടെ ഭാര്യയായി തന്നെ ജീവിക്കും..അതുവരെ അയാൾ കെട്ടിയ താലി എന്റെ കഴുത്തിൽ തന്നെ കിടക്കും..അല്ലങ്കിൽ റേഷൻ കാർഡിലും വോട്ട് ലിസ്റ്റിലും ആധാർക്കാർഡിലും മാത്ര മാകും ശ്രീലത ഹരികൃഷ്ണൻ…

സ്നേഹം, വിശ്വാസം,,പരിഗണന അങ്ങോട്ടും ഇങ്ങോട്ടും വേണം സാറേ..പണ്ടത്തെ കാലമല്ല… ശാരീരീകപീ ഡനത്തിനു അയാളുടെ മേൽ കൊടുത്തിരുന്ന കേസ് ഞാൻ പിൻവലിക്കുന്നു..

ഇനിയൊരു പുതിയ ജീവിതത്തിനു അയാളും തയ്യാറാവുകയാണങ്കിൽ ഞാനും തയ്യാറാണ് സാറേ..

പെണ്ണ് ആരാണന്നും എന്താണന്നും അയാളും സംശയമുള്ള പലരും മനസ്സിലാക്കിയെന്നു വിശ്വസിക്കുന്നു..പെണ്ണ് എപ്പോഴും പാവമായിരിക്കും സാറേ.. അവളെ രാ ക്ഷസിയാക്കുന്നതും കൊ ലപാതിയാക്കുന്നതും തെറ്റുകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതിന്റേയും പിന്നിൽ അവൾക്ക് വേണ്ടപ്പെട്ട ആരുടേയും കരങ്ങൾ ഉണ്ടായിരിക്കും. കോടതി നൽകുന്ന ഏതു ശിക്ഷയും സന്തോഷത്തോടെ സ്വീകരിക്കുവാൻ ഞാൻ തയ്യാറാണ് സാറേ..

കോടതിമുറിക്കുള്ളിൽ അങ്ങിങ്ങ നെടുവീർപ്പുകൾ ഉയർന്നപ്പോഴും ശ്രീലതയുടെ മനസ് പെയ്തൊഴിഞ്ഞ ഒരു പേമാരിയെ പോലെ ശാന്തമായിരുന്നു. അവൾ ജഡ്ജിക്ക് നേരെ തന്റെ തൊഴുകൈകൾകൂപ്പി..

അത്യപൂർവ്വമായ ഒരു കേസിന്റെ വിധി പറയുന്നതിനു മുൻപായി ജഡ്ജി തന്റെ കണ്ണട എടുത്തുമാറ്റി..ആ കണ്ണുകളിൽ പൊടിഞ്ഞ കണ്ണു നീർ ഒന്നു ഒപ്പി..തന്റെ അധികാരവും,സ്വാർത്ഥതയും കൊണ്ട് നഷ്ടപ്പെടുത്തിയ തന്റെ പ്രിയതമയെ ഒന്നു ഓർത്തു..തെറ്റുകൾക്കു തുടക്കമാകുന്നത്.. എല്ലായിടത്തും ഒരുപോലെയാണ്…..

സ്ത്രീകളെ ഒന്നു മനസ്സിലാക്കുവാൻ കഴിഞ്ഞെരുന്നങ്കിൽ…. ഒന്ന് ശ്രമിച്ചിരുന്നെങ്കിൽ..”””

**************

എന്നു നിങ്ങളുടെ സ്വന്തം ദീപു

ശുഭം