അതിന് അവൾക് എന്ത് ഉത്തരം കൊടുക്കണം എന്നറിയാതെ നിറഞ്ഞ കണ്ണുകളോടെ ഉത്തരത്തിലേക് നോക്കി നിൽക്കാനേ എനിക്കയുള്ളൂ…..

അമ്മക്ക് പകരമായി വന്നവൾ…….

Story written by Sarath Krishna

======================

തേഞ്ഞു തുടങ്ങിയ അഞ്ചുറ്റി ഒന്നിന്റെ ഒരു കഷ്ണം സോപ്പുമായി അച്ഛനെ രണ്ടു ദിവസമായി അലക്ക് കാലിന്റെ അരികത്ത് കാണുന്നു..

അമ്മ അലക്കി വെളുപ്പിച് കഞ്ഞി വെള്ളത്തിൽ മുക്കി ഇസ്തിരി ഇട്ട കുപ്പായങ്ങൾക് നിറം പോരാ എന്നും പറഞ്ഞു അമ്മയെ കുറ്റപ്പെടുത്തുമ്പോ.. അന്നൊന്നും അച്ഛൻ ഓർത്താട്ടുണ്ടാവില്ല അങ്ങനെ ഒന്ന് വെളുത്തു കിട്ടണമെങ്കിൽ ഇത്രയും ബുദ്ധിമുട്ടേണ്ടി വരുമെന്ന്…

ഇന്നലെ എന്റെയും അവളുടെയും കഴുക്കാനുള്ള തുണികൾ എടുക്കുമ്പോ ഞാൻ അവളോട് ചോദിച്ചിരുന്നു.. മുറിയിൽ മുഷിഞ്ഞു കിടക്കുന്ന അച്ഛന്റെ തുണികൾ കൂടെ നിനക്ക് കഴുകിയാൽ എന്താണെന്ന്…

മുഖത്തടിച്ച പോലെ അവൾ പറഞ്ഞു കഴുകിയോടത്തോളം ഓകെ മതി… മകൾ ഒരുത്തി ഇല്ലേ അവളോട് വന്ന് കഴുകാൻ പറയ് നിങ്ങളുടെ അച്ഛന്റെ തുണികളൊക്കെ….

അവളുടെ മുന വെച്ച സംസാരം കേട്ടപ്പോ എന്റെ അടി തൊട്ട് മുടി തരിച്ചു വന്നെങ്കിലും ഞാൻ ഒന്നും മിണ്ടില്ല…..

അമ്മ മരിച്ചു ഒരാണ്ട് തികഞ്ഞപ്പോഴേക്കും അനിയത്തിക് വന്ന നല്ല ഒരു ആലോചനയിൽ അവളുടെ കല്യാണം അച്ഛൻ നടത്തി കൊടുത്തു.. ..

അവൾ കൂടി പോയതിൽ പിന്നെ ചപ്പും , ചവറും പിടിച്ച മുറ്റവും അടിയും തുടയുമില്ലാത്ത ഈ വീടും മാത്രമാണ് ബാക്കിയായത്….

വീട് വൃത്തിയാക്കാൻ വരാമെന്ന് ഏറ്റ ലക്ഷ്മിയെടത്തിക്ക് ഇവിടെ വരുമ്പോ അമ്മയുടെ ഓർമ്മകൾ ആണെന്ന് പറഞ്ഞ് … പിന്നെ ലക്ഷ്മിയെടത്തിയും ഇങ്ങോട്ട് വരത്തെയായി

വിശക്കുമ്പോ ഹോട്ടലുകൾ തേടി ഓടേണ്ട ഗതി കേടു വന്നപ്പോ.. അടുക്കളയിൽ കയറി ഞാനും അച്ഛനും എന്തൊക്കെയോ കാട്ടിക്കൂട്ടി.

പേര് പോലും പറയാൻ പറ്റാത്ത ചിലതൊക്കെയായി അത് മാറുന്ന കണ്ടപ്പോൾ പാത്രങ്ങളൊക്കെ ചാക്കിൽ കെട്ടി തട്ടിൻ പുറത്ത് കൊണ്ട് വെച്ചോളാൻ അച്ഛനാണ് പറഞ്ഞത്… ..

വീട്ടിൽ ആകെ മൊത്തം ഒരു ശൂന്യത പടർന്നു.. അമ്മ കിടന്നിരുന്ന അകതളത്തിലെ ഒറ്റ കട്ടിലിലേക്ക് അച്ഛൻ കിടപ്പ് മാറ്റി..

അത് വരെ തുറന്ന് നോക്കി ഞാൻ കണ്ടട്ടില്ല അവരുടെ പഴയ കല്യാണ ആൽബം അമ്മയുടെ മുണ്ട് പെട്ടിയിൽ നിന്ന് എടുത്ത് ഇടക്കിടെ അച്ഛൻ മറിച്ചു നോക്കുന്നത് ഞാൻ കണ്ടു..

അടുകളയിലെ അമ്മ ഉപയോഗിച്ചിരുന്ന പത്രങ്ങളോടകെ ചിലപ്പോ പിറു പിറുത് കൊണ്ട് അച്ഛൻ എന്തൊക്കെയോ പറയുന്നത് കേൾകാം….

ഇടക്കൊക്കെ തൊഴുതിലും മുറ്റത്തും വെറുതെ ചെന്ന് നിൽക്കും….

ഒരു ദിവസം സന്ധ്യക്ക് ഉമ്മറത് ഞാൻ കത്തിച്ചു വെച്ച നില വിളക്കിൽ നിന്ന് ഒരു തിരി എടുത്ത് തെക്കേ തൊടിയിലെ അമ്മയുടെ ആസ്തി തറക്ക് മുകളിലെ ചിരതിൽ അച്ഛൻ കൊണ്ട് തെളിക്കുന്നത് നിറഞ്ഞ കാണുകളോടെയാണ് ഞാൻ നോക്കി നിന്നത്..

പകൽ നേരങ്ങളിൽ കൂട്ടുകാർക്കൊപ്പം അമ്പല പറമ്പിലെ ആൽത്തറയിലേക്കും പീടിക തിണ്ണയിലേക്കും ഇരിക്കാൻ പോകാറുള്ള അച്ഛൻ പതിയെ വീട്ടിന് പുറത്തിറങ്ങാത്തയി…

ഒരിക്കൽ അച്ഛന്റെ അടുത്ത കുട്ടുക്കാരായ ശങ്കരേട്ടനും നാരായണൻ മാഷും അച്ഛനെ തിരക്കി വീട്ടിൽ വന്നപ്പോൾ അച്ഛന്റെ ഭാഗത്തു നിന്ന് അവഗണന ആയിരുന്നു അവർക്ക് നേരിടേണ്ടി വന്നത് ഒരു ദീർഘ നിശ്വാസത്തോടെ കട്ടിള പാടി ചാരി നിന്നിരുന്ന എന്നെ നോക്കി കൊണ്ട് അവർ വന്ന വഴി ഇറങ്ങി പോയി…

പിറ്റേന്ന് കാലത്ത് ഒരു മൂവായിരം രൂപ അച്ഛൻ എന്റെ മുന്നിൽ കൈ നീട്ടി യാചിക്കുന്ന പോലെ ചോദിച്ചു . . ആ മുഖത്തെ ദയനീയത കണ്ടപ്പോ പൈസ എന്തിനാണ് എന്ന് ചോദിക്കാനുള്ള ത്രാണി എനിക്ക് ഉണ്ടായില്ല….

മൂവായിരം രൂപയും സഹകരണ ബാങ്കിന്റെ പാസ് ബുക്കുമായി രാവിലെ വീട്ടിന് പോയ അച്ഛൻ ഉച്ച കഴിഞ്ഞു മടങ്ങി വരുമ്പോ കഴുത്തിൽ മണി കെട്ടിയ ഒരു പശുകടവും അച്ഛന്റെ കൂടെ ഉണ്ടായിരുന്നു.. .

ഒഴിഞ്ഞു കിടക്കുന്ന അമ്മയുടെ തൊഴുത്തിൽ അതിനെ കെട്ടിട്ട് കുറച്ചു ദൂരം നീങ്ങി നിന്ന് പശുകടവിനെ നോക്കി ചിരിക്കുന്ന അച്ഛന്റെ മുഖത്തേക് അറിയാതെ ഞാൻ നോക്കി നിന്നു പോയി…

ഇടക്ക് രണ്ടു ദിവസം പെങ്ങൾ വീട്ടിൽ വന്നു നിന്നങ്കിലും അവളോടും കാര്യമായി അച്ഛൻ ഒന്നും മിണ്ടില്ല… ഇറങ്ങാൻ നേരം എന്നെ കെട്ടി പിടിച്ചു കരഞ്ഞു കൊണ്ട് ഇടറുന്ന സ്വരത്തോടെ അവൾ ചോദിച്ചു.. നമ്മുടെ അച്ഛന് എന്താ പറ്റിയത് ഏട്ടാന്നു …

അതിന് അവൾക് എന്ത് ഉത്തരം കൊടുക്കണം എന്നറിയാതെ നിറഞ്ഞ കണ്ണുകളോടെ ഉത്തരത്തിലേക് നോക്കി നിൽക്കാനേ എനിക്കയുള്ളൂ…..

പണ്ടൊക്കെ അവൾ ഒരുപ്പാട് തവണ എന്നോട് ചോദിച്ചിട്ടുണ്ട്.. എന്താ ഏട്ടാ നമ്മുടെ അച്ഛൻ അമ്മയോട് ഇങ്ങനെ എന്ന്.. അമ്മയോട് ഒരു സ്നേഹവുമില്ലാതെന്ന് ..

അവളുടെ ആ ചോദ്യത്തിന് ഒരുപ്പാട് കാരണങ്ങൾ ഉണ്ടായിരുന്നു … ഞങ്ങൾ അല്ലാതെ അവരുടേത് മാത്രമായ ഒരു ലോകത്ത് അച്ഛനും അമ്മയും തനിച്ചിരുന്ന സംസാരിക്കുന്നത് മക്കളായ ഞങ്ങൾ ഒരിക്കൽ പോലും കണ്ടട്ടില്ലയിരുന്നു .. ..

മിക്കവാറും അമ്മയെ കുറ്റപ്പെടുത്തി വഴക്ക് പറയാൻ മാത്രമായിരുന്നു അച്ഛൻ അമ്മയോട് മിണ്ടറുള്ളത്.

ഇടക്ക് അച്ഛനൊപ്പം പോകാറുള്ള ആശുപത്രിയിലെ മരുന്ന് വാങ്ങുന്ന സ്ഥലം അമ്മക്ക് പലപ്പോഴും കൃത്യമായി അറിയില്ലയിരുന്നു…

മൂന്നാം ക്ലാസ് വരെ മാത്രം പഠിച്ച അമ്മക്ക് ഒരു ബസിന്റെ ബോർഡിലെ അക്ഷരങ്ങൾ പെട്ടന്നു കൂട്ടി വായിക്കാൻ കഴിയറില്ലായിരുന്നു…

എല്ല കുറ്റപ്പെടുത്തിലുകൾക്കിടയിലും ആരും ഓർക്കാതെ പോയ ഒന്നുണ്ട് …. അച്ഛനും ഇത്ര വരെ ഓകെ പഠിച്ച എനിക്കും അറിയാത ഒരുപാട് കാര്യങ്ങൾ അമ്മക്ക് അറിയമായിരുന്നുവെന്നു ..

വീട്ടിൽ ഒരാൾക്ക് നീരുവീഴ്ചയോ പനിയോ വന്നാൽ.. അമ്മ പറമ്പിലേക് ഓടും അമ്മ കുത്തി പിഴിഞ്ഞ് കൊണ്ട് വരുന്ന കുറുംതോട്ടിയിലും തുളസി നീരിലും അവസാനിക്കുന്നതായിരുന്നു ഈ വീട്ടിലെ പല അസുഖങ്ങളും….

ഉച്ചയൂണിനും അത്താഴത്തിനും രണ്ടു തരം കൂട്ടാൻ വേണമെന്ന അച്ഛന്റെ പതിവിനു അമ്മയുണ്ടാക്കുന്ന പല കറികൾക്കും ഉപ്പില്ല മുളക്കില്ല എന്ന് കുറ്റം പറഞ്ഞു.. വീണ്ടും വീണ്ടും അച്ഛൻ അത് വാങ്ങി കഴിക്കുന്ന ദിവസങ്ങളിൽ ഞാൻ മനസ്സിൽ ഉറപ്പിക്കാറുണ്ട് ഇന്നും അമ്മയ്ക്ക് ഊണിന് മുളക് ചമ്മന്തിയാക്കുമെന്നു…

അമ്മയെ അവസാനമായി കുളിപ്പിച് നടയിലെ അകത്ത് കൊണ്ട് കിടത്തുമ്പോ.. ഉമ്മറത്തെ തിണ്ണയിൽ വെറുങ്ങാലിച് ഇരുന്നിരുന്ന അച്ഛനെ കണ്ടപ്പോ ഞാൻ അനിയത്തിയോടായി ഒരായിരം തവണ മനസ്സിൽ പറഞ്ഞിരുന്നു നമ്മളെക്കാൾ അമ്മയെ സ്നേഹിച്ചിരുന്നത് അച്ഛനായിരുന്നു എന്ന്….

മിനിഞ്ഞാന്നു അവളുണ്ടാക്കിയ പുളിച്ചു തുടങ്ങിയ പരിപ്പ് കൂട്ടാൻ അവൾ ഇന്നും അച്ഛന് കാഞ്ഞിക്കൊപ്പം കൊടുത്തപ്പോ ഒന്നും മിണ്ടാതെ അച്ഛൻ അത് കഴിച്ചു..

പിന്നെ അച്ഛൻ തെങ്ങിന്റെ ചുവട്ടിൽ ഓക്കാൻനിച്ചു ശർദ്ധിക്കുന്നത് ഞാൻ കണ്ടു… അവൾ കാണുമോ എന്ന് പേടിച്ചക്കണം ആ ശർദൽ അച്ഛൻ തിടുക്കത്തിൽ മണ്ണിട്ട് മൂടിയത്..

കാട്ട് പുല്ലാണ് എന്നും പറഞ്ഞ് അവൾ പണിക്കരെ കൊണ്ട് വെട്ടി കളഞ്ഞ കുവ ചെടികൾ എന്റെ അമ്മയുടെ കഴിഞ്ഞ വർഷത്തെ കുറച്ചു ദിവസത്തേക്ക് അധ്വാനമായിരുന്നുവെന്നു അവൾ അറിഞ്ഞില്ല… പറമ്പിൽ ഇപ്പോഴും കാണണം ഈ വർഷത്തെ ഏകാദശിക്കു അമ്മ പറിക്കാൻ നിർത്തിയ കാച്ചിലിന്റെ വള്ളി പടർപ്പ് …

ഒരു പെൺകുട്ടി വീട്ടിൽ വന്നു കയറിയാൽ വീട്ടിൽ കുറച്ച് ഒച്ചയും അനക്കവുമൊക്കെ ഉണ്ടാക്കും അത് അച്ഛന്റെ ഈ ഒറ്റപ്പെടാലിന് ഒരു ആശ്വാസമാകുമെന്ന് ചിറ്റയും ചെറിയച്ചമാരും ഒന്നടങ്കം പറഞ്ഞപ്പോഴാണ് ഇരുപത്തഞ്ചു തികയുമ്പോഴേക്കും എനിക്ക് പെൺ കെട്ടേണ്ടി വന്നത് …

പെൺ കണ്ടതും ആലോചിച്ചതും എല്ലാം അവർ ആയിരുന്നു.. എല്ലാത്തിനും ഒരു കാഴ്ചക്കാരനെ പോലെ ഞാൻ അവർക്കൊപ്പം നിന്ന് കൊടുത്തു. കണ്ടതിൽ വെച്ച് പണവും പ്രതാപവും നോക്കി ഒന്നിനെ എല്ലാവരും കൂടി തെരഞ്ഞെടുത്തപ്പോ അവരൊക്കെ ചിന്തിക്കാതെ പോയ ഒന്നായിരുന്നു എനിക്ക് വേണ്ടുന്നത് ഈ വീടിനു അമ്മക്ക് പകരമായി എനിക്ക് ഭാര്യക്കുന്ന ഒരാളെ ആണെന്ന് …

കണക്ക് കൂട്ടാലും പ്രതീക്ഷകളും തെറ്റിയ ഒരുമാസത്തെ ദാമ്പത്യത്തിൽ അച്ഛനോട് തർക്കുത്തരം പറഞ്ഞ അവളെ ആദ്യമായി ഇന്ന് എനിക്ക് തല്ലേണ്ടി വന്നു…

പിന്നെ ഞാൻ കണ്ടത് കോലായിൽ നിന്ന് ആരൊക്കെയോ ഫോണിൽ വിളിച്ചു പൊടിപ്പും തൊങ്ങലും വെച്ച് എല്ലാം വിശദമായി എല്ലാം പറയുന്ന അവളെയാണ് …

ഏറെ നേരം വൈകാതെ തുണികൾ കുത്തി നിറച്ച ബാഗുമായി അവൾ പാടി കടന്ന് പോകുന്നത് ഞാൻ മിഴി വെട്ടാതെ നിന്നു…

എല്ലാം കണ്ടും കേട്ടും അകത്തെ മുറിയിലെ കട്ടിലിൽ അച്ഛൻ ഇരുന്നിരുന്ന അച്ഛനോട് പോലും യാത്ര പറയാതെ അവൾ പോകുന്ന കണ്ടപ്പോഴാണ് ക്ഷമ ചോദിച്ചു ഞാൻ അവളെ തടയാൻ ചെല്ലാതെ ഇരുന്നത്…

ആരോടും മിണ്ടാതെ അമ്മയുടെ ആസ്തി തറയിലേക്ക് നോക്കി കൊണ്ട് കുറെ നേരം ഞാൻ ഉമ്മറത് ഇരുന്നു.. ഇത്രയൊക്കെ ദുരിതങ്ങൾ ഉണ്ടായിട്ടും അച്ഛനിൽ നിന്ന് പലതും കേൾക്കേണ്ടി വന്നിട്ടും തല്ലിയിട്ടും ഞങ്ങളെ തനിച്ചാക്കി പോകാതെ ഇരുന്ന അമ്മയോട് കണ്ണീരോടെ ഞാൻ നന്ദി പറഞ്ഞു…

കുടുംബം എന്നാ പേര് മനസ്സിൽ കൂട്ടി ചേർത്ത് അച്ഛൻ പറഞ്ഞത് അനുസരിച്ച് അവളെ തിരിച്ചു വിളിക്കാനായി ഞാൻ പുറപ്പെടുമ്പോ എന്റെ മനസ്സിൽ ഒരു സാഹതപമായിരുന്നു അവളോട് …

അമ്മക്ക് പകരമായി വന്നവളോട്…….

By Sarath Krishna