മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
അടുപ്പിൽ വെച്ച് മൺകലത്തിൽ നിന്നും തിളച്ച പാൽ അതിൻറെ വക്കിലൂടെ നാലുവശത്തേക്കും ഒഴുകി പടർന്നു.
അതുകണ്ട് മീനാക്ഷിക്ക് സന്തോഷമായി എല്ലാം ശുഭലക്ഷണം തന്നെ … അവർ പറഞ്ഞു
ഇനി എൻറെ മോൾക്ക് ജീവിതത്തിൽ ദുഃഖങ്ങൾ ഉണ്ടാവുകയില്ല. എല്ലാ ദുഃഖങ്ങൾക്കും ഇവിടെ വിട പറയണം..
നിറഞ്ഞ മനസ്സോടെ നല്ലൊരു കുടുംബിനിയായി… അമ്മയായി… ഈ വീട്ടിൽ താമസിക്കണം മീനാക്ഷി അവളെ തന്റെ ദേഹത്തോട് ചേർത്തുപിടിച്ച് അമർത്തി ചുംബിച്ചു..
മാലതിക്ക് ഒരു അമ്മയുടെ വാത്സല്യം അനുഭവിക്കുന്നതായി തോന്നി… തിളപ്പിച്ച പാലിൽ കുറച്ച് പഞ്ചസാരയിട്ട് മാലതിയും മീനാക്ഷിയും ചേർന്ന് അത് ഗ്ലാസ്സുകളിലാക്കി എല്ലാവർക്കും പകർന്നു നൽകി
രാഖിയും, രാജീവ് നന്ദനും രാജേഷും കൂടി വീട് മൊത്തം കാണാൻ പോയി.. എല്ലാവർക്കും ഒരുപാട് ഇഷ്ടമായ്…
അത്ര മനോഹരം ആയിരുന്നു ആ… വീട്
ഫുൾ ഫർണിഷിങ് ചെയ്ത് എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു
മുകളിൽ വിശാലമായ മുറികളെല്ലാം… രാജിക്ക് ഒരുപാട് സന്തോഷമുണ്ടാക്കി
ഈ മുറി എനിക്ക് വേണം അവൾ ആരോടെന്നില്ലാതെ പറഞ്ഞു…
ഓഹോ അപ്പോഴേക്കും തുടങ്ങിയോ നിന്റെ അധികാരം കാട്ടൽ രാജേഷ് കളിയാക്കി കൊണ്ട് ചോദിച്ചു
ഇവിടെ നിന്റെ ഇഷ്ടം കഴിഞ്ഞേയുള്ളൂ മോളെ ഇനിയെന്തും മാലതി അവളോട് പറഞ്ഞു
എല്ലാവരും തിരിച്ചു താഴെക്കു വന്നു..
അമ്മാവാ .. അപ്പോൾ പഴയ വീടിനിയെന്തു ചെയ്യും…
അത് തല്ക്കാലം നമുക്ക് അടച്ചിടാം.
പഴയ ഓർമ്മപ്പെടുത്തലുകളൊന്നും ഇനി എൻറെ മോൾക്ക് വേണ്ട മഹാദേവൻ പറഞ്ഞു…
രാഖി മോളുടെ കല്യാണം ഈ വീട്ടിൽ വെച്ച് തന്നെയാകണമെന്നായിരുന്നു എൻറെ ആഗ്രഹം അതിനിനി തടസ്സമില്ലല്ലോ
രാഖിയുടെ കല്യാണം കഴിഞ്ഞാലും മാലതിയും, നന്ദനും ഇനി തനിച്ചാകില്ല… രാജിയും, രാജേഷും ഇവിടെ താമസിക്കട്ടെ… ഇവിടെനിന്നും പോയി വരാൻ എളുപ്പമാണല്ലോ രാജേഷിന്..
അമ്മാവൻറെ ആ തീരുമാനത്തോട് രാജിക്ക് ഭയങ്കര സന്തോഷം തോന്നി
അത്യാവശ്യം വസ്ത്രങ്ങൾ മാത്രം അവിടെ നിന്നും എടുത്താൽ മതി ബാക്കിയെല്ലാം ഇവിടെ വാങ്ങിച്ചിട്ടുണ്ട്
എന്നാൽ വല്ലതും കഴിച്ചിട്ടു നിങ്ങൾ മൂന്നുപേരും കൂടി അവിടെ പോയി വസ്ത്രങ്ങളെല്ലാം എടുത്തിട്ട് വരൂ മഹാദേവൻ പറഞ്ഞു
എല്ലാവരും കൂടി ഒരുമിച്ചിരുന്ന് രാവിലത്തെ ആഹാരം കഴിച്ചശേഷം അവർ മൂന്നു പേരും കൂടി അവിടേക്ക് വീണ്ടും യാത്രയായി
പുതിയ വീടല്ലേ ഉച്ചക്കുള്ള ആഹാരം ഇവിടെ തന്നെ പാകം ചെയ്യാം…
ശരി ഏട്ടത്തി അങ്ങനെ തന്നെയാകാം മീനാക്ഷിയും മാലതിയും അടുക്കളയിലേക്ക് പോയി മഹാദേവനും നന്ദനും കല്യാണ കാര്യങ്ങളെക്കുറിച്ച് ചർച്ചയായി ഹാളിൽ തന്നെ ഇരുന്നു
വിളിക്കേണ്ടവരുടെ ലിസ്റ്റും… മറ്റും എഴുതി വെയ്ക്കണം. വൈകുന്നേരമാകട്ടെ കുട്ടികൾ കൂടി വരട്ടെ…
രാത്രിയിൽ എല്ലാവരും കൂടിയിരുന്നു കല്യാണം വിളികേണ്ടവരുടെ ലിസ്റ്റ് എടുത്തു നാളെ കല്യാണക്കുറി കിട്ടും വിവേകിന്റെ ഇഷ്ടത്തിനാ സെലക്ട് ചെയ്തു
ഏട്ടൻറെ തീരുമാനം പോലെ രണ്ടു പേർക്കും കൂടിയാണ് കല്യാണ കുറിയടിക്കാൻ കൊടുത്തത്
പെണ്ണിന്റെയും, ചെറുക്കന്റെയും വീട്ടുകാർ ഒന്നും തന്നെ ആയതുകൊണ്ട് വിളിക്കാൻ എളുപ്പമാകും
അപ്പോഴാണ് മഹാദേവൻ ചോദിച്ചത് ജമീലയെ വിളിക്കേണ്ടേ മാലതി..
വിളിക്കണമേട്ടാ അവരെ മറന്നിട്ട് ഒരു നല്ല കാര്യം എൻറെ ജീവിതത്തിൽ വേണ്ട… അവിടേക്ക് പോയി തന്നെ അവരെ ക്ഷണിക്കണം അതാണ് എൻെറ മനസ്സ് പറയുന്നെ
എങ്കിൽ മോൾ ഇപ്പോൾ ഒന്ന് വിളിച്ചു നോക്കൂ..അവരുടെ സൗകര്യം അറിഞ്ഞു വേണ്ടേ നമുക്കു അങ്ങോട്ടേക്ക് ചെല്ലാൻ
മാലതി ഫോണെടുത്ത് നമ്പർ ഡയൽ ചെയ്തു മൂന്നു ബെല്ലിനു ശേഷം ജമീലയുടെ സ്വരം മാലതിയുടെ കാതിൽ വന്നലച്ചു
മാഡം ഞാനാണ് മാലതി..
മോളെ ജീവിതമൊക്കെ സുഖമാണോ എന്ന സ്നേഹം നിറഞ്ഞ ആ ചോദ്യം കേട്ട് മാലതിയുടെ കണ്ണ് നിറഞ്ഞു പോയി
അതെ മാഡം.. വളരെ സുഖമാണ് ജീവിതത്തിന്റെ സന്തോഷവുംസുഖവും ഇപ്പോൾ ഞാൻ ഒരുമിച്ച് അനുഭവിക്കുകയാണ്
മതി അത്രേം കേട്ടാൽ മതി എനിക്കെന്നും എൻറെ കുട്ടി സുഖമായിരിക്കട്ടെ
മാഡം ഞാൻ ഇപ്പോൾ വിളിച്ചത്
എൻറെ രാഖി മോളുടെ കല്യാണമാണ് അത് ക്ഷണിക്കാനാണ് ഞാൻ വിളിച്ചത്…
മാഡത്തിന് വരാൻ ബുദ്ധിമുട്ട് കാണുമോ…എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും ഞാൻ വരും എൻറെ മാലതിയുടെ മോളുടെ കല്യാണത്തിന്
എന്നാ കല്യാണം… ?
അടുത്ത മാസം പതിനാറാം തീയതിയാണ്.കല്യാണം…
മാഡം ഇപ്പോൾ വിളിച്ചത് മറ്റൊരു കാര്യം കൂടെ അറിയാൻ ആണ്
പറയൂ …
അത് മേഡം വീട്ടിലുള്ള സമയമറിഞ്ഞു വേണമല്ലോ അവിടെ വന്നു ക്ഷണിക്കാൻ..
അതിന് എന്താ അടുത്ത ഞായറാഴ്ച ഞാൻ ഫ്രീയാണ് അപ്പോൾ വരാൻ പറ്റുമെങ്കിൽ വരു..
ശരി മാഡം അടുത്ത ഞായറാഴ്ച ഞാൻ വരാം.. ..
മാലതി ഒരു കാര്യം ഫുൾ ഫാമിലിയെയാണ് ഞാൻ ക്ഷണിക്കുന്നത് എല്ലാവരും കൂടി വരണം ചേട്ടനും ചേച്ചിയും മക്കളും എല്ലാവരും
ശരി മാഡം ഞങ്ങളെത്താം.. മാലതി കാൾ കട്ട് ചെയ്യ്തു
ഞായറാഴ്ച എല്ലാവരും കൂടി ജമീലയുടെ വീട്ടിലേക്ക് പുറപ്പെട്ടു
രാജേഷിനു പരിചയമുള്ള സ്ഥലമായതിനാൽ ജമീലയുടെ വീട് കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടായില്ല…
ജമീലയുടെ വീടിന്റെ മുന്നിൽ കാർ ചെന്നു നിന്നു… അവരെ കാത്തിട്ടെന്ന പോലെ ജമീല മുറ്റത് തന്നെ നിൽക്കുന്നുണ്ടായിരുന്നു
കാറിൽ നിന്നും ഇറങ്ങി വരുന്ന മാലതിയെ വിസ്മയത്തോടെയാണ് ജമീല നോക്കിയത്
ജയിലിൽ ഇരുണ്ട അഴികൾക്കുള്ളിൽ നിസ്സഹായയും നിരാലംബരും നിരാശയും നിറഞ്ഞ മിഴികളോടെ മാത്രം കണ്ട അവൾക്കു എന്ത് മാറ്റമാണ്
ആ സൗന്ദര്യം പതിന്മടങ്ങ് വർധിച്ചിരിക്കുന്നു വിലയേറിയ വസ്ത്രങ്ങൾ കൈയിലും കഴുത്തിലും നിറയെ ആഭരണങ്ങൾ…
സമൃദ്ധമായ നീണ്ട മുടിയിഴകൾ ആരുകണ്ടാലും നോക്കി നിന്നു പോകുന്ന മോഹനരൂപം…
ഒരു ജയിൽ പുള്ളിയായി ഒതുങ്ങി കൂടിയത് ഇവളാണോയെന്ന് ജമീലാ അത്ഭുതത്തോടെ ഓർത്തു
എന്താ … മാഡം ഇങ്ങനെ നോക്കുന്നത്
ജമീല മാലതിയുടെ ഇരു കരങ്ങളും പിടിച്ചു മുഖത്തോട് ചേർത്തു നിർത്തി…
ഞാൻ കാണുകയായിരുന്നു എന്റെ കുട്ടിയെ എന്തുമാറ്റമാണ് വിശ്വസിക്കാനേ കഴിയുന്നില്ല !!
” അതിന് ഞാൻ ദൈവത്തിനോടും, മാഡത്തിനോടും, എന്റെ ഏട്ടനോടും കടപ്പെട്ടിരിക്കുന്നു…
പിന്നെ എന്ന് തിരിച്ചറിഞ്ഞു സ്വീകരിച്ച് എൻറെ നന്ദേട്ടൻ.. പിന്നെ എന്നെ മകളെ പോലെ സ്നേഹിക്കുന്ന എന്റെ ഏട്ടത്തി… പിന്നെ എന്റെ നാല് മക്കൾ..
ഇവരൊക്കെ തരുന്ന സ്നേഹവും കരുതലാണ് ഇന്ന് എന്റെ ജീവിതം
അപ്പോഴാണ് കണ്ടത് ഒരുപോലെയുള്ള രണ്ടു സുന്ദരികൾ… അമ്മയെ പോലെ തന്നെ രണ്ടു സുന്ദരി മക്കൾ .. രണ്ടുപേരെയും ജമീല അടുത്തേക്ക് വിളിച്ചു…
എല്ലാവരും കയറി വരൂ അവരെ അകത്തേക്ക് ക്ഷണിച്ചു കൊണ്ട് പോയി അകത്ത് അവളെയും കാത്ത് ജമീലയുടെ ഹസ്ബൻഡും അച്ഛനും അമ്മയും മക്കളും ഉണ്ടായിരുന്നു…
എല്ലാവരേയും കണ്ട് അവർ കൈകൾ കൂപ്പി മാലതി ഏത് എന്ന അമ്മയിയമ്മയുടെ ചോദ്യത്തിന് ജമീല അവളെ ശരീരത്തോട് ചേർത്തു പിടിച്ച് മുന്നോട്ട് നീക്കി നിർത്തി
ഇതാണ് എൻറെ മാലതി എല്ലാ കണ്ണുകളും ഒരേസമയം അത്ഭുതവും വിസ്മയവും കൊണ്ട് വികസിച്ചു
ഒരു സാദാരണ നാട്ടിൻ പുറത്തുകാരി സ്ത്രീയെ മനസ്സിൽ കണ്ട അവർക്കു മുന്നിലിതാ.. പ്രൗഡയായ ഒരു സ്ത്രീ
അവർ മെല്ലെ നടന്നു അവളുടെ അടുത്തേക്ക് വന്നു ഇപ്പോഴേലും കാണാൻ കഴിഞ്ഞല്ലോ… മോളെ
നല്ല ഐശ്വര്യമുള്ള മോൾ..
ഇനിയുള്ള ജീവിതത്തിൽ എല്ലാ നന്മയും ഈശ്വരൻ തരട്ടെയെന്ന് പറഞ്ഞു അവളുടെ നെറുകയിൽ കൈവെച്ചു അനുഗ്രഹിച്ചു..
മാലതിയുടെ മനസ്സു നിറഞ്ഞു പോയി…ഇവൾ എപ്പോഴും വന്നു പറയും മോളുടെ കാര്യം അങ്ങനെ എല്ലാവർക്കും അറിയാം നിന്നെ…
അന്നേ ആഗ്രഹിച്ചയാ എന്നെങ്കിലും മോളെയൊന്നു കാണണമെന്ന് … ഇന്നു കണ്ടു മനസും കണ്ണും നിറഞ്ഞു… മാലതി കുനിഞ്ഞു ആ കാലുകൾ തൊട്ട് നമസ്കരിച്ചു..
എല്ലാവരും ഇരിക്കൂ… ഞാനെന്തെങ്കിലും കുടിക്കാൻ കൊണ്ടുവരാമെന്ന് പറഞ്ഞു ജമീല അകത്തേക്ക് പോയി പിന്നാലെ മാലയും
അവിടെനിന്ന് ഇതുവരെയുള്ള ജീവിതം മാലതി അവരോട് വർണിച്ചു എല്ലാം കേട്ട് ജമീലക്ക് സന്തോഷമായി രാജിയുടെ പെരുമാറ്റം മാത്രം കുറച്ചു വേദനയുണ്ടാക്കി…
ഇരുവരും ചേർന്ന എല്ലാവർക്കും കുടിക്കുവാനും കഴിക്കുവാനും കൊടുത്തു… പണ്ടേ അറിയാവുന്ന പോലെയായിരുന്നു ഇരു കുടുംബക്കാരുടെയും പെരുമാറ്റം…
ഊണ് കഴിഞ്ഞെ ഞങ്ങൾ വിടുകയുള്ളൂ ഇത്രയും ദൂരം വന്നിട്ട് വെറുതെ പോകാൻ പറ്റില്ല പറഞ്ഞു കേട്ടല്ലോ ആരും ധൃതി വെയ്ക്കണ്ട.. ജമീലയുടെ ഭർത്താവ് പറഞ്ഞു
അത് പിന്നെ അത്രേയുള്ളൂ…. എന്ന് മഹാദേവൻ പറഞ്ഞത് കേട്ട്.. എല്ലാവരും ഉറക്കെ ചിരിച്ചു..
സമൃദ്ധമായ സദ്യ തന്നെയായിരുന്നു ജമീല അവർക്കായി തയ്യാറാക്കി വെച്ചിരുന്നത് എല്ലാവരും ആസ്വദിച്ച് കഴിച്ചു…
ഇടയ്ക്കു ജമീല രാജേഷിനെയും, വിവേകിനേയും മാറ്റി നിർത്തി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…
ഒരു ഫയൽപോലെ എന്തോ രാജേഷിന്റെ കൈയിൽ കൊടുത്തു… രാജേഷ് അതുമായി പുറത്തേയ്ക്കു പോയി ആ ഫയൽ കാറിനുള്ളിൽ വെച്ചു തിരിച്ചു വരുന്നത് മാലതി കണ്ടു
വൈകുന്നേരത്തോടെയെല്ലാവരും യാത്രപറഞ്ഞിറങ്ങി…
മാലതി നീ ശാന്ത മാഡത്തെ വിളിക്കാൻ മറക്കണ്ടാ…
മാഡം കഴിഞ്ഞ മാസം റിട്ടേഡായി…. ഇപ്പോൾ ഫുൾടൈം വീട്ടിൽ തന്നെ കാണും… വിളിച്ചിട്ട് ചെന്നാൽ മതി…
ശരി മാഡം… പിന്നെ ഈ മാഡം എന്നുള്ള വിളി ഇനി വേണ്ട…. ചേച്ചിയെന്ന് മതി…
എന്നാലിനിയങ്ങനെ വിളിക്കാം.. മാലതി ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു…
വിവാഹദിവസം അടുക്കും തോറും രണ്ടു വീട്ടിലും തിരക്കേറി വന്നു…
ഒന്നിനും ഒരു കുറവും വരുത്താതിരിക്കാൻ മഹാദേവൻ നോക്കുന്നുണ്ടായിരുന്നു…
രാഖിക് പുതിയ ആഭരണങ്ങളൊന്നും വേണ്ടയെന്നവൾ വാശി പിടിച്ചു…
മാലതിയുടെയും, രണ്ടു മുത്തശ്ശി മാരുടെയുമായി ഒരുപാട് സ്വർണ്ണം ഇരിക്കുമ്പോൾ ഇനിയും എന്തിനാ വേറെ വാങ്ങുന്നത് അവൾ ചോദിച്ചു
വെറുതെ എന്തിനാ ഒരു ദിവസത്തിനുവേണ്ടി അനാവശ്യ പണചിലവ്… അതിനോട് വിവേകും, രാജേഷും പിൻ തുണച്ചു…
കല്യാണത്തിന് രണ്ടു ദിവസം മുൻപ് തന്നെ വിവേകിന്റെ സഹോദരി നിത്യയുമെത്തി ചേർന്നതോടെ കല്യാണവീടുണർന്നു
രണ്ടു വീടിന്റെയും വിശാലമായ പറമ്പിൽ പന്തലുയർന്നു..
കല്യാണത്തിന് തലേ ദിവസം തന്നെ ജമീലയും വീട്ടുകാരുമെത്തി ചേർന്നു..
മാലതിക്ക് അതിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി
കല്യാണം ദിവസം രാവിലെ തന്നെ രാഖി രാജിയുടെയും രാജേഷിന്റെയു മൊപ്പം ക്ഷേത്ര ദർശനം കഴിഞ്ഞു ഒരുങ്ങുവാനായി പോയി
മാലതി മോളൊരുങ്ങി കഴിഞ്ഞില്ലേ മുഹൂർത്തത്തിനു സമയമാകുന്നു… നീ പോയി അവളെ വിളിച്ചു വാ….
നന്ദൻ മാലതിയോടു പറഞ്ഞു..
കഴിഞ്ഞച്ഛാ ഞാൻ എപ്പോഴേ റെഡിയായി
ശബ്ദംകേട്ട് ഭാഗത്തേയ്ക്ക് നന്ദനും, മാലതിയും നോക്കി..
സർവാഭരണ വിഭൂഷിതയായി നിൽക്കുന്ന സ്വന്തം മകളെ കണ്ട മാലതിയുടെ കണ്ണും മനസ്സും നിറഞ്ഞു
..
രാഖി നടന്നു വന്നു രണ്ടു പേരുടെയും മുന്നിൽ വന്നുനിന്നു എങ്ങനെയുണ്ട് അമ്മേ, അച്ഛാ… ഞാൻ
ഇപ്പോൾ എന്റെ മോൾ ഒരു രാജകുമാരിയെപ്പോലെ ഉണ്ട് മാലതിയുടെ കൈകൾ അവളുടെ ശിരസ്സിൽ തലോടി കൊണ്ട് പറഞ്ഞു
രാഖി നന്ദന്റെയും മാലതിയുടെയും കാലുകൾ തൊട്ടു നമസ്കരിച്ചു
ബാക്കി മുതിർന്നവർക്കും ദക്ഷിണ നൽകി അനുഗ്രഹം വാങ്ങി .. താലപ്പൊലി കളുടെ അകമ്പടിയോടെ നന്ദന്റെയും, മാലതിയുടെയും കൈ പിടിച്ചവൾ വിവാഹപന്തലിലേക്കിറങ്ങി
വിവേകും പന്തലിലേക്ക് ഏത്തിപ്പെട്ടതോടെ
നാദസ്വരമേളമുയർന്നു…
കൊട്ടും, കുരവയുടെയും അകമ്പടിയോടെ വിവേക് രാഖിയുടെ കഴുത്തിൽ താലിചാർത്തി
മാലതി മനമുരുകി സകല ദൈവങ്ങളോടും പ്രർത്ഥിച്ചു..
നിത്യ നീട്ടി കൊടുത്ത സിന്ദൂരചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരമെടുത്തു വിവേക് രാഖിയുടെ സീമന്തരേഖയിൽ തൊട്ട് കൊടുത്തു..
ആ നിമിഷം അവൾ മിഴികളുയർത്തി അവന്റെ മുഖത്തേയ്ക്കു നോക്കി…
ഇരുകണ്ണുകളും തമ്മിലുടക്കി… അവളുടെ മിഴികൾ നിറഞ്ഞിട്ടുണ്ടായിരുന്നു…
ആ നോട്ടം അവന്റെ ആത്മാവിന്റെ ആഴങ്ങളെ തൊടുന്ന പോലെ തോന്നി… ആ നിമിഷം അവളെ തന്റെ നെഞ്ചോട് ചേർക്കാൻ അവൻ കൊതിച്ചു പോയി….
നോക്കി നിൽക്കേ ഇരു പേരുടെയും ചുണ്ടിൽ മെല്ലെ ഒരു പുഞ്ചിരി വിടർന്നു… പ്രണയ സാഫല്യത്തിന്റെ നിറവാർന്ന ഒരു പുഞ്ചിരി
അവന്റെ കൈയിൽ പിടിച്ചു മണ്ഡപത്തിനു മൂന്നു വലം വെച്ചു അവർ മാലതിക്ക് മുന്നിൽ വന്നു നിന്നു പിന്നെ ഒരുമിച്ചു ആ പാദങ്ങളിൽ നമസ്കരിച്ചു
മാലതി ഇരുകരങ്ങളും രണ്ടു പേരുടെയും ശിരസ്സിൽ വെച്ചു ഒരു നിമിഷം പ്രാർത്ഥനയോടെ നിന്നു
ഇങ്ങനെ ഒരു കാഴ്ച തന്റെ ജീവിതത്തിൽ ഉണ്ടാകുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല
അവൾ രണ്ടുപേരെയും തന്റെ തോളോട് ചേർത്ത് അമർത്തി രണ്ടുപേരുടെയും നിറുകയിൽ മാറി മാറി ഉമ്മ വച്ചു.
സദ്യ കഴിഞ്ഞ് രാഖി വിവേകിന് ഒപ്പം അവന്റെ വീട്ടിലേക്ക് യാത്രയായി.
തന്റെ ജീവിതത്തിലെ പുതിയ അദ്ധ്യത്തിലേയ്ക് രാഖി നിലവിളക്കേന്തി വലതുകാൽ വെച്ചു പ്രവേശിച്ചു..
തുടരും..
ബിജി അനിൽ