സിദ്ധചാരു ~ ഭാഗം 14, എഴുത്ത്: ലച്ചൂട്ടി ലച്ചു

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

തന്റെ മുൻപിൽ വിങ്ങിപ്പൊട്ടുന്ന സിദ്ധാർത്ഥിന്റെരൂപം ചാരുവിൽ ഒരു ഭാവമാറ്റവും സൃഷ്ടിച്ചില്ല ….

മറിച്ച് കഴിഞ്ഞുപോയ ചിലഓർമ്മകളിലേക്ക് അവളുടെ മനസ്സിനെ അത് പിടിച്ചിട്ടു ….

വാശിപിടിച്ച് താൻ തിരികെ പോരാൻ നിർബന്ധിച്ചത് ….

സിദ്ധാർഥ് തടഞ്ഞത്….
ഒക്കെയും വീണ്ടും പിറക്കുന്ന നീർക്കുമിളകൾ പോലെ ഹൃദയത്തിന്റെ നീർത്തടത്തിൽ ഉരുണ്ടുകൂടി …

“എനിക്ക് പോകണം …പോയെ പറ്റുള്ളൂ… ഒരുനിമിഷം കൂടി നിങ്ങളെ സഹിക്കാൻ എനിക്ക് കഴിയില്ല …”

ബാഗിലേക്ക് ഉടുപ്പുകളും മാറ്ററുംവലിച്ചുവാരി നിറയ്ക്കുമ്പോഴും സിദ്ധാർഥ് അവളെ നിർബന്ധിക്കുന്നുണ്ടായിരുന്നു …

“അർജുൻ ….അവനോടെന്ത് പറയണം ഞാൻ …

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ഇത്രയും സ്നേഹത്തോടെ ഒരു ഓഫർ തന്നിട്ട് … അത് നിരസിച്ചൂട ചാരു …”

“അർജുൻ നിങ്ങളുടെ സുഹൃത്താണ് …

നിങ്ങളുമായി ബന്ധപ്പെട്ട ഒന്നിനോടും സമാധാനം പറയേണ്ട ബാധ്യസ്ഥത എനിക്കില്ല സിദ്ധാർഥ് …!!”

അവസാനത്തെ സിബ്ബ് വലിച്ചൂരി ബാഗടക്കുന്നതോടൊപ്പം ആ യാത്രയേയും അവൾ കെട്ടിപ്പൂട്ടുകയായിരുന്നു…

വേറെ മാർഗമില്ലാതെ നിസ്സഹായനായി തന്നോടൊപ്പം വരുന്ന സിദ്ധാർത്ഥിന്റെ പതനം അവളിൽ ഗൂഡ്ഡമായ പുഞ്ചിരി വിതറി …

അതോടൊപ്പം സ്വാതിയേച്ചി എവിടെയാണെന്നുള്ള പരിഭ്രമവും നിമിഷങ്ങൾ കഴിയുന്തോറും ഏറിവന്നു …

വീട്ടിലേക്കെത്തുമ്പോഴും ജാനകിയപ്പ ആശ്ചര്യത്തോടെ രണ്ടാളെയും മാറിമാറി നോക്കി …

“എത്രയോ ദിവസം കഴിഞ്ഞേ വരുള്ളൂ എന്ന് പറഞ്ഞിട്ട് …

എന്താടാ പെട്ടെന്നിങ്ങു പൊന്നെ …??”

അവളുടെ മുടിയിൽ തഴുകിക്കൊണ്ട് അവനോടായിരുന്നു ചോദ്യം …

“അത് ചാരുവിനു വയ്യായ്ക തോന്നിയമ്മേ …”

“എന്തുപറ്റി എന്റെ കുട്ടിക്ക് …??”

അവളുടെ നെറ്റിമേൽ പൊടിഞ്ഞിരുന്ന വിയർപ്പുതുള്ളികൾ സാരിത്തലപ്പുകൊണ്ട് ഒപ്പിയെടുത്ത ജാനകിയ്പ്പ ആരാഞ്ഞു..

മറുപടി പറയാതെ അവൾ അകത്തേക്ക് കയറി…

“ഇപ്പോഴും അവൾക്കു മാറ്റമൊന്നും വന്നിട്ടില്ല അല്ലെ മോനെ …”

അവർ സിദ്ധാർത്ഥിന്റെ മുഖത്തേക്ക് കരുണയോടെ നോക്കി ഒരു വിവാഹത്തിലൂടെ പരിഹരിക്കാൻ കഴിയാവുന്ന കുറ്റമല്ലലോ അമ്മെ ഞാൻ അവളോട് ചെയ്തത് …”

അയാൾ വേദനയോടെ അവരെ നോക്കി …

“എന്റെ മോനെ നീയെന്തിനാടാ എല്ലാ കുറ്റവും ഇങ്ങനെ സ്വയം ഏൽക്കുന്നെ ..??

എല്ലാം അവളോട് പറയരുതോ…??”

” പറയാനൊരു അവസരം നൽകാതിരിക്കാൻ തക്കവണ്ണം അവൾ മാറിപ്പോയി അമ്മേ….

അല്ലെങ്കിൽ ഞാൻ അവളെ അങ്ങനെയാക്കി …”

ബാക്കി സംഭാഷണത്തിന് മുതിരാതെ അയാൾ അകത്തേക്ക് കയറി …

“അമ്മയൊന്നു സംസാരിച്ചു നോക്കട്ടെ അവളോട് …??”

“എന്തിന് …??

ഇപ്പോൾ അവൾക്ക് ദേഷ്യം എന്നോടാണ് വെറുതെ അതിനെ അമ്മയിലേക്കും കൂടിയാക്കി മാറ്റേണ്ട …”

“എന്നാലും മോനെ …നീയിങ്ങനെ എല്ലാം സഹിച്ചു എത്ര നാൾ…??? ഒരു കുടുംബമായി ജീവിക്കാനുള്ളതല്ലെടാ …??”

“കുടുംബമായി ജീവിക്കും ..അവൾക്കൊരു മനസ്സ് അതിനുണ്ടാകുമ്പോൾ …”

ആത്മവിശ്വാസം അയാളുടെ മിഴികളിൽ തെളിയുന്നത് അവർ കണ്ടു …

പിന്നീടുള്ള ദിവസങ്ങളുടെ ദൈർഖ്യമുള്ള ജീവിതത്തിൽ ഒന്നിനോടും യാതൊരു അടുപ്പവും കാട്ടാതെ ഒഴിഞ്ഞുമാറിക്കൊണ്ടായിരുന്നു …

ഒരു സൂചിമുനയുടെ ഇടപോലും സിദ്ദുവിന് തന്റെ ഉള്ളിൽ നൽകാതെ അവൾ സ്വയം പൊതിഞ്ഞു പിടിച്ചു …

ഓരോ നിമിഷവും കൂടിവരുന്ന
അകലം അയാളെയും ആ കുടുംബത്തിനെയും തെല്ലൊന്നുമല്ല വിഷമിപ്പിച്ചത് …

ചേച്ചിയുടെ കുറവ് നികത്താനായി തന്നെ നൽകിയ അച്ഛനോടും അമ്മയോടും പോലും അവൾക്ക് വെറുപ്പായി തുടങ്ങി…..

ഒരാളോഴിച്ചു…. മുത്തശ്ശൻ..!!!

മുത്തശ്ശനോടുള്ള ഫോൺ വിളിയായിരുന്നു ആശ്വാസം …

“ഒട്ടും പറ്റുന്നിലെയെങ്കിൽ നീയിങ്ങു മുത്തശ്ശനടുതെക്ക് വായോ മോളെ …”

സ്നേഹത്തോടെയുള്ള ആ വിളി അവൾ കണ്ണീരോടെ കേട്ടു ..

“വരും മുത്തശ്ശാ …

സ്വതിയേച്ചിയെവിടെയാണെന്നറിഞ്ഞാലുടൻ ഈ ബന്ധമുപേക്ഷിച്ചു വരും ഞാൻ എന്നെന്നേക്കുമായി …”

ഫോൺ വിളിച്ചു തിരിഞ്ഞു നിന്നപ്പോൾ കണ്ടത് സിദ്ധാർത്ഥിനെ …

“എല്ലാം തീരുമാനിച്ചു നീ അല്ലെ …??”

ഒന്നും മിണ്ടാതെ മുറിവിട്ടു പോന്നു അവൾ …

“അപ്പച്ചിയൊരു കാര്യം പറഞ്ഞാൽ അനുസരിക്കോ മോൾ…??”

ഒരു വൈകുന്നേര0 അവളുടെ തലമുടിയിൽ കാച്ചിയ എണ്ണ തേയ്ച്ചുകൊണ്ടിരിക്കവെയായിരുന്നു അപ്പച്ചിയുടെ ചോദ്യം വന്നത്….

അവൾ ആലസ്യത്തോടെ വെറുതെ മൂളിക്കേട്ടു ….

“ഒന്നും പറഞ്ഞു മനസ്സിലാക്കിത്തരേണ്ട ആവ്ശ്യമില്ല എന്റകുട്ടിക്ക്…

വിവരവും വിദ്യാഭ്യാസവും എന്നെക്കാളും ഉണ്ട് മോൾക് പക്ഷെ …
അനുഭവം കൊണ്ട് പറയട്ടെ …

കൈവെള്ളയിലുള്ളപ്പോൾ നമുക്ക് വിലയറിയാൻ കഴിയില്ല …

ചെറുവിരൽ പോലും അടർന്നു പോകുമ്പോഴാണ് അതില്ലാത്തതിന്റെ കുറവ് ബാക്കി വിരലുകൾക്കൊന്നും നികത്താനാവില്ലെന്ന് അറിയാൻ പറ്റുക ….

നിന്റെ ജീവിതത്തിൽ ഇപ്പോൾ സിദ്ധുവിനെ കഴിഞ്ഞേ മോളെ മറ്റെന്തുമുള്ളു …

അവൻ മാത്രേ കാണൂ കുട്ടി നിനക്ക് ജീവിതാവസാനം വരെ ഒരു കൂട്ടായി ….

പ്രായത്തിന്റെ എടുത്തുചാട്ടത്തിൽ അവനൊരു വഞ്ചന നിന്നോട് കാട്ടി ….

അത് നിനക്ക് ക്ഷമിക്കാനാവില്ലെ മോളെ …

എല്ലാം മറന്നു അവന്റെ കൂടൊന്നു ജീവിക്കാൻ ശ്രമിക്കയെങ്കിലും ചെയ്യൂ …”

“സാധ്യമല്ല അപ്പ …

എവിടെയെന്നറിയാത്ത ഒരു കൂടപ്പിറപ്പ് ഒരു വേദനയായി കിടക്കുംതോറും… അതിനു കാരണം സിദ്ധു ആയിരിക്കുന്നിടത്തോളം അയാളോടൊരു ക്ഷമ എനിക്ക് പറ്റില്ല …”

എടുത്തടിച്ച പോലെയായിരുന്നുചാരുവിന്റെ പ്രതികരണം …

തട്ടിതൂകിപ്പോയ എണ്ണ തുടക്കുന്നതിനിടയിൽ അവരുടെ കണ്ണീർ പൊഴിഞ്ഞു …

അപ്പോഴും അവർ മുഖമുയർത്താതെ പറയുന്നുണ്ടായിരുന്നു …

“അറിയാത്ത പാതകത്തിന് എന്റെ കുഞ്ഞിനെ ശിക്ഷിക്കല്ലേ മോളെ…

അവൻ പാവമാണ് …!!

എല്ലാം ഉള്ളിലിട്ടു നെഞ്ച് നീറ്റുന്നുവെന്നൊരു തെറ്റ് മാത്രേ അവൻ ചെയ്യുന്നുള്ളു ….”

ചാരു അത് കേൾക്കുന്നുണ്ടായിരുന്നില്ല ..

അകത്തേക്ക് വന്നപ്പോൾ സിദ്ധാർത്ഥിന്റെ ഫോൺ വൈബ്രേറ്റ് ചെയ്യുന്നുണ്ടായിരുന്നു ആളിവിടെയില്ല
യും താനും….

കാൾ ഐഡിയിൽ അർജുന്റെ മുഖം തെളിഞ്ഞു
….!!

എടുക്കണോ വേണ്ടയോ എന്ന് ഒരുനിമിഷം സംശയിച്ച ശേഷം എടുക്കാൻ തന്നെ തീരുമാനിച്ചു …

എടുക്കുന്നതിനു മുൻപേ കാൾ നിന്നു …

അതിനു പുറമെ വന്ന ടെക്സ്റ്റ് മെസ്സജ് പിന്നെ ശ്രദ്ധയിൽപ്പെട്ടു …

ഫോൺ ലോക്ക്ഡ് ആണ്….

എന്തായിരിക്കും പാസ്സ്‌വേർഡ്…??

അറിയില്ല…

അല്ലെങ്കിൽ തന്നെ എന്തിനന്വേഷിക്കണം ..

വീണ്ടും ഒരു മെസ്സേജ് കൂടി പകുതിമാത്രം ഡിസ്പ്ളേയിൽ തെളിഞ്ഞ ആ വാക്ക് അവൾ വായിച്ചു …

സ്വാതി …!!

നെഞ്ചിടിപ്പോടെ പല വാക്കുകളും കൊണ്ട് ആ ഫോൺ തുറന്ന്‌നോക്കാനുള്ള വ്യഗ്രതയായിരുന്നു …

അവസാനത്തെ ശ്രമമെന്നപോലെ അവൾ സ്വന്തം പേര് ടൈപ്പ് ചെയ്തുനോക്കി …

അഴിഞ്ഞ ലോക്കിനോടൊപ്പം തെളിഞ്ഞ മെസ്സേജ് അവൾ ധൃതിയിൽവായിച്ചു …

“ചാരു എന്ത് പറയുന്നു സിദ്ധു …??

അവളെ എല്ലാം അറിയിക്കണം നീ ….

എന്നിട്ട് രണ്ടാളെയും കൂടി ഇവിടെ വരണം …

സ്വാതിക്ക് ചാരുവിനെ കാണണമെന്നുണ്ട് ..”

ബാക്കി വായിക്കാൻ തുടങ്ങിയതും സിദ്ധാർഥ് ഫോൺ പിടിച്ചുവാങ്ങിയതും ഒരുമിച്ചായിരുന്നു…

“ചിന്തിച്ചത^ ശരിയായിരുന്നു…

നിങ്ങൾക്കറിയായിരുന്നു എല്ലാം അല്ലെ …”

ചാരുവിന്റെ ജ്വലിക്കുന്ന കണ്ണുകൾക്ക് മുൻപിൽ ഒരു നിമിഷം അയാൾ പകച്ചു….

” ചാരു …ഞാൻ ……”

“ഒന്നും പറയണ്ട…

സ്വാതിയേച്ചി എവിടെയാണുള്ളത് എനിക്ക് കാണണം അവളെ ….”

ഇനിയൊന്നും പറഞ്ഞു നിന്നിട്ട് കാര്യമില്ലെന്ന് സിദ്ധാർത്ഥിന് മനസ്സിലായി…..

ചാരു എല്ലാം അറിഞ്ഞിരിക്കുന്നു …

അവളെയും കൂട്ടി അർജുന്റെ വീട്ടിലേക്ക് തിരിച്ചപ്പോഴും അവൾ നോട്ടം കൊണ്ടുപോലും പിന്നീടൊരു ചോദ്യം ചോദിച്ചില്ല….

അതുകൊണ്ട് തന്നെ അങ്ങൊട് ഒന്നും പറയാനും കഴിഞ്ഞില്ല സിദ്ദുവിന് ….

വീടിനു മുമ്പിൽ വന്നിറങ്ങിയ ചരുവിനെയും സിദ്ധാർഥിനെയും കണ്ട അർജുൻ അമ്പരന്നു…

“സിദ്ധു …

ഒരു മെസേജ് അയച്ചപ്പോളേക്കുംവന്നു അല്ലെ..

ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല …”

അയാൾ ആശ്ചര്യം മറച്ചുകൊണ്ട് രണ്ടാളെയും അകത്തേക്ക് ക്ഷണിച്ചു…

” കയറിവരൂ ചാരു ..
എന്താണ് ഇത്ര മടി…??”

ചിരിയോടെ ആരാഞ്ഞ അര്ജുന് കുറിക്കുകൊള്ളുന്ന വിധം ചാര് മറുപടി തൊടുത്തു വിട്ടു …

“എവിടെയാണ് സ്വാതിയേച്ചി ….??

അവളെ വിളിക്ക് …”

വിളറിവെളുത്തുപോയ അർജുൻ
സിദ്ധാർത്ഥിനെ
നോക്കി വല്ലായ്മയോടെ നിൽക്കുന്ന അയാളുടെ മുഖഭാവത്തിൽ നിന്ന് അർജുൻ ഏറെക്കുറെ കാര്യങ്ങൾ ഗ്രഹിച്ചെടുത്തു…

” അത്… ചാരു ഞാൻ പറയുന്നതൊന്നു കേൾക്കു “

“പറയുന്നതും കേൾക്കുന്നതുമൊക്കെ പിന്നീടൊരിക്കലാകാം അർജുൻ….

ഇപ്പോൾ അത്യാവിശ്യ0 കാണുന്നതാണ് അവളെ ….”

ഇനിയും കൂടുതൽ സംസാരിച്ചാൽ സമനിലതെറ്റി എന്തെങ്കിലും പറഞ്ഞുപോകുമെന്ന് തോന്നി അവൾക്ക് ….

“അർജു പോകാം ….ചാരു അവളെ കാണട്ടെ … !!”

സിദ്ധാർഥ് പതിയെ പറഞ്ഞു …

കാർചെന്ന് നിന്നത് പഴയൊരു മൂന്നുനില വീടിനു മുൻവശത്തായിരുന്നു …

അവളെ കാണാനുള്ള ആവേശത്തിൽ ചാരു ഓടിയിറങ്ങി കാളിങ് ബെൽ അമർത്തി …

എത്ര ബെൽ മുഴക്കിയിട്ടും വാതിൽ തുറന്നില്ല …

അർജുൻ ഫോൺ എടുത്തു ആരെയോ വിളിക്കുന്നത് ചാരു
ശ്രദ്ധിച്ചു ….

“ഞാനാണ് വാതിൽ തുറക്കൂ …!!”

അയാൾ സംസാരിച്ചുവച്ചുകഴിഞ്ഞതും വാതിൽ മലർക്കെ തുറന്നു …

വാതിലിന്റെ മറുപുറത്തു നിന്ന ആളെ കണ്ട ചാരു ശ്വാസമടക്കിപ്പിടിച്ചു ….

“സ്വാതി…!!”

ഇന്നേക്ക് പതിനാലു ദിവസം കഴിഞ്ഞിരിക്കുന്നു കണ്ടിട്ട് …എന്നിട്ടും ഒരുപാട് മാറിയതുപോലെ …

ഇത്രയുമൊന്നും നടന്നിട്ടും അതൊന്നും ബാധിക്കാത്തതുപോലെ പ്രസന്നവദിയായി …..!!

ചാരു ഒരുമാത്ര അവളുടെ അടുത്തുപോകുന്നതിൽ നിന്ന് നിലച്ചുപോയി …

“മോളെ …”

സ്വാതി അത്യധികം ആഹ്ലാദത്തോടെ ചരുവിന്റെ കവിളിൽ തലോടി …

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

അവളെ കണ്ട നിമിഷം മറ്റല്ലാം മറന്നു പോയെങ്കിലും ചാരു പെട്ടന്ന് സംയമനം വീണ്ടെടുത്തു …

“എന്തിനായിരുന്നു ഈ നാടകം ….??”

യാതൊരു മയവുമില്ലാത്ത അവളുടെ ചോദ്യം കേട്ടതും സ്വാതി അറിയാതെ കൈ പിൻവലിച്ചു…

“ചോദിച്ചതുകേട്ടില്ലേ …”

“മോളെ അകത്തേക്ക് വാ …ചേച്ചി പറയട്ടെ …”

“വേണ്ട …

എനിക്കൊന്നും അധികം കേൾക്കണ്ട…

നീ മനഃപൂർവ്വ
മായിരുന്നോ അന്ന് വിവാഹത്തലേന്ന് വീടുപേക്ഷിച്ചുപോയതു ….??

ആണോ…??”

കോപം കൊണ്ട് കത്തുന്നുന്നുണ്ടായിരുന്നു ചാരു …

“ഞാൻ ചോദിച്ചതിനുത്തര൦ പറയ് …”

“ആഹ്… അതെ …”

സ്വാതി മെല്ലെ തല താഴ്ത്തി …

“എങ്ങനെ കഴിഞ്ഞു നിനക്കത് …??

നാടടക്കം ആൾക്കാരെ ക്ഷണിച്ചുകൂട്ടിയിട്ട്…

എന്നെ നീ ഓർക്കണ്ടായിരുന്നു …

സ്വന്തം അച്ഛനെയും അമ്മയെയും അവരുടെയൊക്കെ മുൻപിൽ അപമാനിതരാക്കാൻ വിട്ടിട്ട് ഇവിടെ വന്നു സുഖിച്ചു കഴിയാണ് അല്ലേ …”

“അങ്ങനല്ല മോളെ ….”

സ്വാതി അവളെ തടഞ്ഞു കൊണ്ട് സംസാരിച്ചു …

“അന്ന് നീയ് സ്വന്തം പ്രവൃത്തിയിലൂടെ എന്തുനേടിയെന്നെനിക്കയറിയില്ല…

പക്ഷെ എനിക്ക് എന്റെ ആത്മാഭിമാനം നഷ്ടപ്പെടുത്തേണ്ടി വന്നു …

എന്നോ ഒരിക്കൽ വഞ്ചിച്ചവന്റെ മുൻപിൽ കഴുത്തു നീട്ടി കൊടുക്കേണ്ടി വന്നു …”

അറപ്പോടെ സിദ്ധാർത്ഥിന് നേരെ അവൾ കണ്ണോടിടിച്ചു അയാളുടെ മുഖം കുറ്റബോധത്തിന്റ പാരമ്യതയെ വിളിച്ചോതുന്നുണ്ടായിരുന്നു …

“നിനക്ക് നീ ആഗ്രഹിച്ചവനെ തന്നെ കിട്ടിയില്ലേ ചാരു…??

എന്നോടൊരിക്കല്പോലും
നീ അതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ലെങ്കിലും പോലും….”

സ്വാതി സ്വയം ന്യായികരണം നടത്തുന്നുണ്ട് …

“ആത്മാഭിമാനംഎന്ന ഒന്നുണ്ട് …

അതെന്തന്നറിയോ നിനക്ക്….??”

ചാരുവിന്റെ ചോദ്യത്തിനുമുന്പിൽ സ്വാതി ചൂളിപ്പോയി….

” അറിയില്ലെങ്കിൽ ഞാൻ പറഞ്ഞുതരാം …

അഭിമാനം ആദ്യം സ്വന്തം വ്യ്ക്തിത്വത്തിൽ നിന്നാണ് വേണ്ടത് …

എന്റെ വ്യക്തിത്വത്തിനെ ഒരിക്കൽ ചവിട്ടി മെതിച്ച മനുഷ്യനാണിത് …

ഉള്ളിന്റെ ഉള്ളിലെ അൽപ്പം ബാക്കിയുണ്ടായിരുന്ന സ്നേഹം പോലും ഞാൻ മണ്ണിട്ട് മൂടി ….

എന്തിനു വേണ്ടിയായിരുന്നു..???

നിനക്ക് വേണ്ടി….

സ്വന്തം കൂടപ്പിറപ്പായിരുന്നു എനിക്ക് വലുത്….

നിനക്ക് അങ്ങനെ ആയിരുന്നില്ലെങ്കിൽ പോലും …!!

നീയറി ഞ്ഞാൽ വിഷമിക്കുമല്ലോഎന്നോര്ത്താണ് പഴയ ബന്ധത്തിന്റെ കുറിച്ച് ഒന്നും തുറന്നു സംസാരിക്കാഞ്ഞത്…..

പക്ഷെ പോകുന്നതിനു തൊട്ടുമുൻപ് വരെ ആർത്തുല്ലസിച്ചുനിന്നു ഞങ്ങളോരോരുത്തരെയും കബളിപ്പിച്ചു …

പക്ഷെ എന്റെ അച്ഛനെ നാട്ടുകാരുടെ പരിഹാസത്തിനു വിട്ടുകൊടുക്കാൻ മനസ്സനുവദിച്ചില്ല…

അതുകൊണ്ട് മാത്രം ഇപ്പോഴും ഈ ഭാരം പേറുന്നു ….”

ചരുവിന്റെ ഓരോവാക്കുകളും
സിദ്ധുവിന്റെ കാതിൽ ഇടിമുഴക്കം പോലെ പതിച്ചു ….

“മറ്റെന്തിനേക്കാളും നിന്നെ സ്നേഹിച്ചതല്ലേ ചേച്ചി ഞാൻ …??

എന്നിട്ടും …!!”

ചാരുലത വികാരവിവശയായി …

“സിദ്ധു തെറ്റൊന്നും ചെയ്തിട്ടില്ല മോളെ …

സാഹചര്യം അങ്ങനെയായിരുന്നു …

അതാണ് ചേച്ചിക്ക് അങ്ങനെ ഇറങ്ങിപ്പോകേണ്ടി വന്നത് …

സമാധാനമായിട്ട് ഒന്ന് കേൾക്കു നീയ് …

എന്നോടും സിദുവിനോടുമുള്ള വിദ്വേഷം തനിയെ ഇല്ലാതായിക്കോളും …”

സ്വാതി കെഞ്ചി …

“ഇത് മുൻപേ ആകാമായിരുന്നു ….

എന്തുണ്ടെങ്കിലും നിനക്കതെന്നോട് പറയാമായിരുന്നു …

എന്നേക്കാൾ വിശ്വാസം നിനക്ക് ഇയ്യാളോട് തോന്നിയതുകൊണ്ടായിരിക്കുമല്ലോ ആരോടും പറയാതെ ഇറങ്ങിപ്പോയിട്ടും വിവരം സിദ്ധാർത്ഥിനെ മാത്രം അറിയിക്കാൻ നിനക്ക് തോന്നിയത് …

എന്തും പറയേണ്ടുന്ന ചില അവസരങ്ങളുണ്ട് സ്വാതിയേച്ചി …!!

അപ്പോൾ പറയുന്നതിൽ നിന്നും മടിച്ചാൽ പിന്നീട് എത്ര പറയാൻ ശ്രമിച്ചാലും കേൾക്കാൻ ആളുണ്ടാവണമെന്നില്ല …

എന്തൊക്കെ ന്യായികരണം വച്ചുനിരത്തിയാലും നീ ചെയ്ത തെറ്റിനു മാപ്പില്ല …

ഞാൻ പോകുന്നു …

ഇനി നമ്മൾ തമ്മിലൊരു കൂടിക്കാഴ്ച ഞാൻ ആഗ്രഹിക്കുന്നില്ല ……!!”

പിന്തിരിഞ്ഞൊന്നു നോക്കാതെ ചാരു പടികളിറങ്ങി ….

തന്റെ ഉദ്ദേശ്യം പൂർത്തിയായിരുന്നു …

മുത്തശ്ശൻ പറഞ്ഞതുപോലെ ഇനിയീ ബന്ധത്തിൽ കടിച്ചുതൂങ്ങേണ്ട ആവിശ്യം തനിക്കില്ല …

മടങ്ങാം എന്നെന്നേക്കുമായി …

ചാരുവിനെ പിന്തുടർന്ന് വന്ന സിദ്ധാർത്ഥിനെ മനഃപൂർവം കണ്ടില്ലെന്നു നടിച്ചു …

കൂടെ നിൽക്കുമെന്ന് കരുതിയ ഓരോരുത്തരായി വഞ്ചിച്ചുകൊണ്ടിരിക്കയായിരുന്നു …

ജീവനെപ്പോലെ കരുതിയ സ്വന്തം ചേച്ചി ഒരു ബലിമൃഗത്തെപോലെ മണ്ഡപത്തിൽ തള്ളിയിട്ട് ഒളിച്ചോടി …

പ്രതീക്ഷിച്ചില്ല ഒരിക്കലും ….

ഏതവസ്ഥയിലായിരിക്കും അവളെന്നു ചിന്തിച്ചു ഭ്രാന്തായിപ്പോകുമായിരുന്നു തനിക്ക് …

ചിന്തിക്കാത്ത വഴികളില്ല …

പക്ഷെ തന്റെ തൊട്ടടുത്ത് ഏറ്റവും സ്വാസ്ഥ്യമായി ഉണ്ടായിരുന്നു അവൾ …

താനോ …??

കൂടെ ആരൊക്കെയുണ്ടായിട്ടും അവളില്ലാതെ ഒറ്റപ്പെട്ട് …

എല്ലാ ദുഖങ്ങളെയും സ്വയമടക്കിപ്പിടിച്ച് …

ഇഷ്ടമല്ലാത്ത ഒരു ഭാര്യാപദവിയെ മരണം പോലെ വരിച്ച് ….

വയ്യ …!!

ഈ ജന്മത്തിലുള്ള കടങ്ങളും കടപ്പാടുകളും കൊടുത്തുതീർത്തിരിക്കുന്നു …തിരികെ കിട്ടിയതെല്ലാം വഞ്ചനയാണെങ്കിൽ പോലും ..

വീട്ടിലേക്ക് ചെന്നപ്പോൾ അപ്പച്ചിയില്ലായിരുന്നു ….

അച്ഛയുടെ അടുത്തേക്ക് പോകണമെന്ന് പറഞ്ഞതായി അവളോർത്തു … സുധീരനമ്മാവനും പോയിരിക്കണം ….

വന്നിട്ടിതുവരെ സ്വന്തം തറവാടിലേക്ക് പോലും പോകാൻ പറ്റാതായിപ്പോയി തനിക്ക് വെളിയിലിറങ്ങിയതും വിരളം …

ചേച്ചിയുടെ പകരക്കാരിയായി കുടിവെയ്പ്പ് വെക്കേണ്ടി വന്ന അപമാനഭാരം …

എന്തിനാണ് താനിതൊക്കെയും സഹിച്ചത് …

നന്ദിയില്ലത്ത കുറെ മനുഷ്യർക്ക് വേണ്ടി …

ചരുവിനു സ്വയം പുച്ഛം തോന്നി …

“എല്ലാ കെട്ടുകളും പൊട്ടിച്ചെറിഞ്ഞു ഞാൻ വരികയാ മുത്തശ്ശാ …
എന്നും മുത്തശ്ശൻ മാത്രേ എന്റെ കൂടെ നിന്നിട്ടുള്ളൂ …

സിദുവുമായുള്ള കല്യാണത്തിന് പോലും തനിക്ക് വേണ്ടിയുയർന്ന ഒരേയൊരു ശബ്ദം ആ നാവിൽ നിന്നായിരുന്നു …!!”

ജനാലകൾ തുറന്നിട്ട് ചാരു വെളിയിലേക്ക് നോക്കി …

ഇരുട്ട് മൂടിത്തുടങ്ങിയിരിക്കുന്നു ..

സന്ധ്യമയങ്ങുന്ന നേരം …!!

എല്ലാ യാത്രകളും അവസാനിച്ച് കിളികൾ അവരവരുടെ സങ്കേതങ്ങളിലേക്ക് ചേക്കേറുന്നു …

എല്ലാം വച്ചൊഴിയാൻ ഇതാണ് സമയം …

എല്ലാത്തിനോടും വിടപറഞ്ഞുകൊണ്ട് തനിക്കും പോകണം ഇവിടെനിന്ന് ….

ചാരു അലമാര തുറന്നു …

വിവാഹം ചെയ്യുന്നതിന് മുൻപ് എന്തൊക്കെ സ്വന്തമായുണ്ടായിരുന്നോ അത് മാത്രം ട്രാവൽ ബാഗിലാക്കി ….

പടികളിറങ്ങി വരുമ്പോഴായിരുന്നു സിദ്ധാർത്ഥിന്റെ വരവ് …

“നീ …നീയെങ്ങോട്ട് പോകുന്നു ….??”
കുഴഞ്ഞ ശബ്ദത്തിൽ അയാൾ തിരക്കി …

സിദ്ധാർത്ഥിനെ ആകമാനമൊന്നു ശ്രദ്ധിച്ചു ചാരു …

കണ്ണുകൾ ചുവന്നു കലങ്ങിയിരിക്കുന്നു …

സ്വയം താങ്ങി നിൽക്കാനാകാതെ കാലുകൾ ഇടറുന്നുണ്ട് …

വഴുതിപ്പോകുന്ന കൈവിരലുകൾ ഭിത്തിയിൽ അമർത്തിപ്പിടിച്ചു ചാരുവിനു തടസ്സമായി നിന്നുകൊണ്ടാണ് ചോദ്യം …

“വഴി മാറ് …!!”

“ഇല്ല …മാറില്ല …എങ്ങോട്ടേക്കാണ് പോകുന്നെ എന്നറിയാതെ മാറില്ല …!!”

വിയർത്തുകുളിച്ച അയാളിൽ നിന്നും മദ്യത്തിന്റെ രൂക്ഷഗന്ധം വമിക്കുന്നുണ്ടായിരുന്നു …

“എങ്ങോട്ടേക്കായാലും തിരിച്ചിനി ഇവിടേക്കില്ല …

നിങ്ങളുടെ അടുത്തുനിന്നു പോകുന്നു …അത്രമാത്രം മനസ്സിലാക്കിയാൽ മതി …..”
ചാരു സിദ്ധാർത്ഥിന് നേരെ മുഖമായുയർത്തി നിന്ന് പറഞ്ഞു …

“നോ …പോകരുത് ചാരു ….!!

നിനക്കങ്ങനെ എന്നെ ഉപേക്ഷിച്ച് പോകാൻ കഴിയോ …??”

“കഴിയും …!!

ഒരിക്കൽ നിങ്ങളെന്നെ ഉപേക്ഷിച്ചില്ലേ അതുപോലെ …”

“പ്ലീസ് ചാരു ….!!
ഇനിയുമാ തെറ്റിനുള്ള ശിക്ഷ തുടരല്ലേ നീയ് …

എന്തുവേണം ഞാൻ …

നിന്റെ കാലുപിടിച്ചു മാപ്പിരക്കണോ ….

ജീവിതകാലം മുഴുവൻ നിന്റെ ഇഷ്ടങ്ങൾക്കു വേണ്ടി മാത്രം ജീവിക്കണോ …??”

ചെയ്യാം …

ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ പ്രതികാരം മാത്രമായിപ്പോയി മനസ്സിൽ …

നിന്റെ പ്രണയത്തിനു വില കൊടുക്കാത്തൊരു വിഡ്ഢിയായിപ്പോയി ഞാൻ ..”

സിദ്ധാർഥ് തകർന്നുപോയിരുന്നു …

“വിഡ്ഢിയല്ല…. വഞ്ചകൻ …!!

സ്വയം വിഡ്ഢിയെന്നു വിശേഷിപ്പിച്ചു നല്ലവനാകല്ലേ സിദ്ധു …

വിഡ്ഢി ഞാനായിരുന്നു…

കൂടപ്പിറപ്പിന്റെയും സ്നേഹിച്ചവന്റെയുമൊന്നുംചതി മനസ്സിലാക്കാതെ പോയ ഒരു പമ്പരവിഡ്ഢി …

പക്ഷെ ഇപ്പോഴെനിക്കെല്ലാം മനസ്സിലായി …അതുകൊണ്ട് ഞാൻ പോകുന്നു …

സ്വതിയേച്ചി എവിടെയാണെന്നറിയുന്ന സമയം വരെയേ ഞാനീ ബന്ധത്തിന് ആയുസ്സ് കൊടുത്തിരുന്നുള്ളു …

വേറൊരു ബാധ്യതയും നമ്മൾ തമ്മിലില്ല …

പൂർണ്ണമനസ്സോടെ ഈ ദാമ്പത്യത്തിനു അടിവരയിടുകയാണ് …”

സിദ്ധാർത്ഥിന്റെ കൈകൾ ബലമായി എടുത്തുമാറ്റി ..

വാതിൽക്കലേക്ക് നടന്നടുക്കുന്നതിനു മുൻപേ തുറന്നു കിടന്നപാളികൾ അടഞ്ഞിരുന്നു …

“സിദ്ധാർഥ്…. വാതിൽ തുറക്ക് …”

അവൾക്ക് മുൻപേ വാതിൽക്കലെത്തിയ സിദ്ധാർഥ് ഡോർ ലോക്ക് ചെയ്തിരുന്നു …

“പറ്റില്ല …എന്നെ കളഞ്ഞിട്ടു പോകാൻ സമ്മതിക്കില്ല ഞാൻ …

നീയില്ലാതെ എനിക്ക് ഒന്നിനും പറ്റില്ലെടീ …

പതിയെയെല്ലാം പറഞ്ഞു മനസിലാക്കാമെന്നു കരുതിയാ ഇത്രയും വെയിറ്റ് ചെയ്തത് …

നീയറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട് ചാരു ….”

“എനിക്കറിയണ്ട ഒന്നും …….”

വെറുപ്പോടെ പറഞ്ഞ ചരുവിനുനേരെ സിദ്ധാർഥ് നടന്നടുത്തു …

“അറിയണ്ടെങ്കിൽ വേണ്ട…!!

പക്ഷെ എന്നെ വിട്ടുപോകാൻ ഞാൻ സമ്മതിക്കില്ല …

ഒരുവട്ടം നഷ്ടപ്പെടുത്തിയതാണ് നിന്നെ ഞാൻ ഒരിക്കൽക്കൂടി …

പറ്റില്ലെനിക്ക് ..

ഐ കാണ്ട്ലോസ് യൂ …!!

നീയെന്നും എന്നോടൊപ്പം വേണം …

അതിനുവേണ്ടി എന്തുംചെയ്യും …”

“എന്തുചെയ്യാൻ …??

നിങ്ങൾക്ക് ചെയ്യാനുള്ളതൊക്കെ നിങ്ങൾ ചെയ്തുകഴിഞ്ഞു ….

സ്നേഹിച്ച പെണ്ണിനെ ഇതിലും നന്നായി വഞ്ചിക്കാൻ വേറൊരാള്ക്കും കഴിയില്ല …

നിങ്ങളൊരു പുരുഷനല്ലേ …എന്നെ സ്നേഹിച്ചിരുന്നെന്നോ …??

പറയുന്നതിനും ചെയ്യുന്നതിനും തമ്മിൽ ഒരു ശതമാനമെങ്കിലും ബന്ധം വേണം സിദ്ധാർഥ് …

ഒരു രീതിയിലും ഞാൻ നിങ്ങളാൽ ബന്ധിക്കപ്പെടുന്നില്ല …

വിവാഹം കഴിഞ്ഞുവെന്നേയുള്ളു ….അത് നിയമത്തിന്റെ സഹായത്തോടെ ഞാൻ വേര്പിരിഞ്ഞുകൊള്ളാം ….

ഇനിയുമെന്നെ ശല്യം ചെയ്യരുത് …”

പോകാനാഞ്ഞ അവളെ വലിച്ചു തന്നിലേക്കടുപ്പിച്ചുകൊണ്ടായിരുന്നു സിദ്ധാർഥ് പിന്നീട് ശബ്ദിച്ചത് …

“അതേടീ ഞാനൊരു പുരുഷൻ തന്നെയാണ് ….

ജീവിതത്തിൽ ഒരു പെണ്ണിനെ മാത്രമേ സ്നേഹിച്ചിട്ടുള്ളു ….

സ്വന്തമാക്കാൻ ആഗ്രഹിച്ചിട്ടുള്ളു ….

സ്വന്തമാക്കണമെന്നു ആഗ്രഹിച്ചിട്ടുള്ളതൊന്നും സിദ്ധാർഥ് ആർക്കും വിട്ടുകൊടുത്തിട്ടില്ല …

ഒന്നിനോട് മാത്രം തോറ്റു… നിന്റെയും എന്റെയും കുടുംബത്തിനോടുള്ള പക ഞാൻ മറന്നു നിനക്കുവേണ്ടി …

നീയെന്റേതാകാൻ വേണ്ടി …അവിടെയും നീയെന്നെ തോൽപ്പിച്ചു ..

സ്വാതിയുമായുള്ള വിവാഹത്തിന് നീ നിര്ബന്ധിച്ചതുകൊണ്ട് മാത്രം ഞാൻ മൗനസമ്മതം നൽകി …

പക്ഷെ എല്ലായിടത്തും വീണ്ടും വീണ്ടും തോൽക്കാൻ ഈ സിദ്ധുവിനു മനസ്സില്ല …”

പറയുന്നതോടൊപ്പം തന്നെ സിദ്ധാർത്ഥിന്റെ വിറക്കുന്ന ചുണ്ടുകൾ ചരുവിന്റ മുഖത്തിനോടടുപ്പിക്കുന്നുണ്ടായിരുന്നു …

“വേണ്ട …എന്നെ വിട് …സിദ്ധു …നിങ്ങളിത്രക്കും ദുഷ്ടനാണെന്നു ഞാൻ കരുതിയിരുന്നില്ല …”

അയാളിൽ നിന്ന് അടർന്നുമാറാൻ ചാരു പാടുപെട്ടു …

“ആയിക്കൊള്ളട്ടെ ..ഞാൻ ദുഷ്ടനാണ് …നിന്നെ എന്റേതുമാത്രമാക്കാനായി ആ പേര് ഞാൻ സ്വീകരിക്കും …””

മദ്യം കീഴ്പ്പെടുത്തിയ ലഹരിയോടെ ചാരുവിന്റെ നിലവിളികളെ കൈപ്പത്തികൾ കൊണ്ട് പൊത്തി സിദ്ധു ..പിടഞ്ഞുകൊണ്ടിരുന്ന അവളെ ചേർത്തുപിടിച്ചുകൊണ്ട് ഇടറുന്ന കാൽവയ്പുകളോടെ അയാൾ മുറിയിലേക്ക് നടന്നു …

“നീയെന്റേതാകും ചാരു …

ഒരുപ്രാവിശ്യം എന്നിലലിഞ്ഞുചേർന്നാൽ ഒരിക്കലും എന്നെവിട്ടു പോകാൻ നിനക്ക് കഴിയില്ല …”

വിറയ്ക്കുന്ന ശബ്ദത്തോടെ ചരുവിനോടതു മന്ത്രിക്കുമ്പോൾ അയാളുടെ ഹൃദയ൦ അവളോട് കേഴുന്നുണ്ടായിരുന്നു …

മാപ്പ് …!!

കടന്നുപോകുന്ന ഓരോ നിമിഷങ്ങളിലും ചാരുവിന്റെ നിലവിളികളുടെയും എതിർപ്പിന്റെയും ആക്കം കുറഞ്ഞുകൊണ്ടേയിരുന്നു …!!

പാതിബോധത്തിൽ താൻ തീർത്തും സിദ്ധാർത്ഥിന് അടിമപ്പെട്ടു
പോകുകയാണെന്ന് അവൾ തളർച്ചയോടെ തിരിച്ചറിഞ്ഞു …

മധ്യയാമങ്ങളിൽ എപ്പോഴോ അർദ്ധനഗ്നമായിപ്പോയ തന്റെ ഉടലിനോടൊപ്പം ലഹരിയുടെ മയക്കത്തിൽ ഇഴുകിച്ചേർന്നു കിടക്കുന്ന സിദ്ധാർത്ഥിനെ നോക്കി അവൾ അലറിക്കരഞ്ഞു ….

തുടരും…

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…