ഹൃദയം കൊണ്ട് സ്നേഹിച്ചവൾ മറ്റാരുടെയോ കയ്യിൽ തൂങ്ങി എന്നെ പരിചയം ഉള്ളത് പോലും ഭാവിക്കാതെ അവനോട് കളിച്ചു ചിരിച്ചു നിൽക്കുന്നു…

എഴുത്ത്: നൗഫു ചാലിയം

=====================

“മനസിന്റെ വിങ്ങൽ മറികടക്കാൻ കഴിയാതെ കയ്യിലൊരു ബ്ലേ ഡ് എടുത്തു നെരംബ് മുറിക്കുവാനായി തുടങ്ങുന്ന സമയത്തായിരുന്നു…

റൂമിന്റെ ഡോർ ആരോ തുറക്കുന്ന ശബ്ദം കേട്ടത്..”

“ക്ടിക്ക്…”

“ആ ശബ്ദത്തിന്റെ ഞെട്ടലിൽ ആഴത്തിലല്ലാതെ കയ്യിൽ ഒരു പോറൽ പോലെ വരഞ്ഞു കൊണ്ട് ബ്ലേഡ് കടന്ന് പോയി…

മനസിൽ പെട്ടന്ന് ഭയം നിറഞ്ഞു.. കയ്യിലെ ബ്ലേഡ് നിലത്തേക് വീണു…”

“അതൊന്ന് എടുത്തു മാറ്റുവാനോ ചവിട്ടി തെറിപ്പിക്കാനോ മൈൻഡ് സെറ്റ് ആകുന്നതിനു മുമ്പ് തന്നെ പുറത്തുള്ള ആൾ റൂമിലേക്കു കയറിയിരുന്നു…”

*******************

“നീ എന്താ ഇന്ന് പണിക് പോയില്ലേ…”

ബെഡിൽ കാല് തൂക്കിയിട്ട് ഇരിക്കുന്ന എന്നെ കണ്ട് റൂമിലേക്കു കയറി വന്ന ഫൈറൂസിക്ക ചോദിച്ചു..

“ഇല്ല ഇക്ക…

ഇന്നെന്തോ സുഖമില്ലാത്ത പോലെ.. പനിയും മേലും കയ്യും വേദന യൊക്കെ തോന്നുന്നു…”

“പനിയോ ഈ ചൂടത്തോ…”

ഇക്ക പെട്ടന്ന് എന്റെ അരികിൽ വന്നു ഞെറ്റിയിൽ കൈ വെച്ച് നോക്കി..

“പനി എന്ന് പറയാനും മാത്രം ഒന്നുമില്ലല്ലോ..

ചെറുതായ് ഒന്ന് മേല് കാഴുന്നുണ്ട്…

ഏതായാലും വൈകുന്നേരം ഞാൻ ടൗണിലേക് പോകുന്നുണ്ട്.. നീയും പോര് ഡോക്ടറേ കാണിക്കാം…”

ഇക്ക അതും പറഞ്ഞു എന്നെ നോക്കി..

“ഹേയ്..

അത്രക്കൊന്നും ഇല്ല ഇക്കാ.. ഞാൻ ഒരു പാരസെറ്റോമോൾ കുടിച്ചു.. ഒന്ന് ഉറങ്ങി എഴുന്നേറ്റൽ വിടുമായിരിക്കും…”

ഞാൻ ഇക്കയെ ഒഴിവാക്കാനായി പറഞ്ഞു…

“വേണ്ട പറഞ്ഞത് കേൾക്….

ഈ പനിയൊന്നും അതിക ദിവസം വെച്ച് കൊണ്ടിരിക്കരുത്..

എന്തിനുള്ള ലക്ഷണമാണ്ണൊന്നും അറിയില്ലല്ലോ…

പിന്നെ നീ മാത്രമല്ല റൂമിൽ ഉള്ളത്.. ഒരാള് കൊണ്ട് വന്നാൽ മതി.. റൂമിലുക്കുള്ളവർക് മൊത്തമായും പകരാൻ…”

“ഇക്ക അങ്ങനെയാണ് ഒരു കാര്യം പറഞ്ഞാൽ അത് നമ്മൾ ചെയ്തിരിക്കണം.. വീട്ടിലെ ഒരു കാർന്നോരുടെ റോൾ തന്നെ യാണ് ഇക്കാക്ക് ഇവിടെ..

ഒരുമാതിരി ഗിർ ഗിർ കാക്ക എന്ന് വിളിക്കുന്ന ഫൈറൂസിക്ക..

വയസ് മുപ്പതെ ആയിട്ടുള്ളു.. എന്നെക്കാൾ രണ്ടു വയസിനു മാത്രം മൂപ്പ്..

പക്ഷെ എല്ലാ കാര്യത്തിലും ഒരു കാര്യക്കാരന്റെ റോൾ ആണ് ഇക്കാക്ക്….

ഇക്കയെക്കാൾ വയസിനു മൂത്തവർ ഉണ്ട് ഈ റൂമിൽ അവരെയൊന്നും ഇക്കാ എന്നൊന്നും വിളിക്കാറില്ല പേര് വിളിക്കും പക്ഷെ അവർ പോലും ഫൈറൂസിക്കയെ കാണുബോൾ ഒരു ബഹുമാനം കാണിക്കും…”

ഇക്ക അതും പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ ആയിരുന്നു താഴെ ബ്ലേഡ് കിടക്കുന്നത് കണ്ടത്…

ആരാണ് ഇതൊക്കെ ഇവിടെ കൊണ്ടിട്ടത്… എന്നും ചോദിച്ചു കൊണ്ട് ഇക്ക ആ ബ്ലേഡ് എടുത്തു..

പെട്ടന്ന് ഇക്ക ഒരു ഞെട്ടലോടെ തിരിഞ്ഞു കൊണ്ട് എന്നെ നോക്കി…

********************

“ഇതെന്റെ കഥയാണ്… അല്ല ജീവിതം തന്നെ.. ഒരായുസിൽ അറിയുന്നതിനേക്കാൾ കൂടുതൽ നാലോ അഞ്ചോ വർഷം കൊണ്ട് അറിഞ്ഞവന്റെ കഥ..

ഒരു കഥയും ഇല്ലാത്തവന്റെ കഥ..”

“ഞാൻ അസ്‌കർ … ഇവിടെ എല്ലാവരുടെയും മാനു… നാട്ടിലും അങ്ങനെ തന്നെ യാണ് എല്ലാവരും വിളിക്കാറുള്ളത്..

മാനു..”

നാട്ടിൽ ഉമ്മയും ഉപ്പയും ഭാര്യയും രണ്ടു പിള്ളേരും ഒരനിയനും അനിയത്തിയും കൂടെ ഉണ്ട്..

അനിയത്തിയുടെ വിവാഹം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലാണ്…

നാട്.. മലപ്പുറം ജില്ലയിൽ തിരൂർ…

രണ്ടാമത്തെ മകനെ പ്രസവുച്ചിട്ട് മാസങ്ങളെ ആകുന്നുള്ളു…

എന്നിട്ടും ഈ ചെങ്ങായി എന്തിനാ ആത്മഹത്യ ക് ശ്രമിക്കുന്നതെന്ന് എന്നാകും നിങ്ങളുടെ മനസിൽ…

ആ ത്മ ഹത്യ ചെയ്യാൻ വല്യ കാരണങ്ങളൊന്നും വേണ്ടന്നെ… എന്തെങ്കിലും മനസിനെ വല്ലാതെ വേദനിപ്പിച്ചാൽ അത് മാത്രം മതിയാകും ജീവിതം അവസാനിപിക്കണമെന്ന് തോന്നാൻ…

**********************

“ടാ എന്താടാ ഇത്…”

കയ്യിലെടുത്ത ബ്ലേയ്ഡിൽ ര ക്ത കറ കണ്ടപ്പോൾ എന്റെ നേരെ തിരിഞ്ഞ് കൊണ്ട് അവൻ ചോദിച്ചു…

ഞാൻ എന്റെ കൈ അവന്റെ മുന്നിൽ നിന്നും മറക്കുവാനായി ശ്രമിച്ചു കൊണ്ട് ഒന്നുമറിയാത്തത് പോലെ ചോദിച്ചു..

“എന്ത്…? “

“നിന്റെ കൈ നീട്ടിയാ…”

ഞാൻ എന്റെ കൈ ഒന്നും കൂടെ പുറകിലേക്ക് വലിച്ചുകൊണ്ട് പറഞ്ഞു ..

“കയ്യോ…എന്തിന്…”

” നിന്നോട് കൈ നീട്ടാനാണ് ഞാൻ പറഞ്ഞതെന്നും പറഞ്ഞു അവൻ ഞാൻ മറക്കാനായി ശ്രമിച്ച കയ്യെടുത് മുന്നോട്ട് എടുത്തു നീട്ടി പിടിച്ചു.. “

കയ്യിൽ നിന്നും ബ്ലേടിന്റെ ചെറിയ പോറൽ കൊണ്ടത് കൊണ്ട് ചെറിയ രീതിയിൽ ചോര ഒലിക്കുന്നുണ്ടായിരുന്നു..

“ഇതെന്താണെന്നാണ് ചോദിച്ചത്…”

“അത് ഇക്കാ…”

ഞാൻ എന്ത് നുണ പറയുമെന്ന് അറിയാതെ തപ്പി തടയാൻ തുടങ്ങി..

“നുണ പറയാൻ ആണെൽ നീ ഓർത്തു ബുദ്ധിമുട്ടണം എന്നില്ല…

നീ സത്യം പറ…”

ഇക്ക ചോദിച്ചിട്ടും എനിക്കെന്ത് പറയണമെന്ന് അറിയില്ലായിരുന്നു…

ഞാൻ ഇക്കയുടെ മുന്നിൽ തല താഴ്ത്തി നിന്നു..

“നീമരിക്കാൻ പോവായിരുന്നോ ? ആത്മഹത്യ ചെയ്യാൻ…? “

ഇക്ക എന്റെ തല ഉയർത്തി പിടിച്ചു ചോദിച്ചു..

എനിക്ക് ഉത്തരം ഇല്ലായിരുന്നു..

“ഇക്ക ബ്ലേഡ് എടുത്തു ദൂരെ കളഞ്ഞു വന്നു കൊണ്ട് എന്റെ അരികിൽ ഇരുന്നു..

എന്താടാ.. മാനു പ്രശ്നം.. ആത്മഹത്യ ചെയ്യാൻ മാത്രം പ്രശ്നം എന്താണ് നിനക്ക് ഉള്ളത്.. ഞാൻ രണ്ടു മൂന്നു ദിവസമായി നിന്നെ ശ്രദ്ധിക്കുന്നു നിനക്ക് ഒന്നിനും ഒരു ഉഷാർ ഇല്ലാതെ.. ഭക്ഷണം കഴിക്കുന്നതിൽ ആവട്ടെ ജോലിക് പോകുന്നതിൽ ആവട്ടെ.. കൂടെ ഇരുന്നു വർത്തമാനം പറയുന്നതിൽ ആകട്ടെ.. ഒന്നിനും നിനക്കൊരു ഉഷാർ ഇല്ല..

എന്താടാ നിനക്ക് പറ്റിയെ.. എന്നോട് പറയാൻ പറ്റുന്നത് ആണേൽ പറഞ്ഞോ.. “

“ഞാൻ ഒന്നും മിണ്ടാതെ തന്നെ ഇരുന്നു.. എങ്കിലും എന്റെ കണ്ണുകൾ ഈറനണിഞ്ഞു തുടങ്ങിയിരുന്നു.. പതിയെ അതൊരു മല വെള്ള പാച്ചിൽ പോലെ എന്റെ കണ്ണുകളെ നിറച്ചു കൊണ്ട് ആർത്തലച്ചെന്ന പോലെ പുറത്തേക് ഒഴുകി…”

ഇക്ക എന്നെ സമാധാനിപ്പിക്കാൻ എന്നോണം പുറത്ത് തട്ടുന്നുണ്ട് …

“പടച്ചോനെ ഞാൻ എന്തൊരു പാപിയാണ്…”

എന്റെ ഹൃദയം വിങ്ങി വിങ്ങി കൊണ്ടിരുന്നു… പുറത്തേക് ഒരു ശബ്ദം പോലും വരാതെ…

ഒരു സമാധാനം കിട്ടാത്തത് പോലെ..

ഇക്കയുടെ സമാധാനിപ്പിക്കലിൽ എന്റെ മനസ് പതിയെ ശാന്തമായി കൊണ്ടിരുന്നു..

“ടാ…വീട്ടിൽ എന്തേലും പ്രശ്നമുണ്ടോ…??? “

ഞാൻ കുറച്ചു നോർമൽ ആയെന്ന് കണ്ടപ്പോൾ ഇക്ക ചോദിച്ചു…

ഞാൻ ഇല്ല എന്നുള്ള രീതിയിൽ തലയാട്ടി..

“എന്താണേലും പറയെടാ..

നമ്മുടെ സങ്കടങ്ങൾ കേൾക്കാൻ നമ്മളെ ഉള്ളൂ…”

“നിനക്കറിയോ കൃത്യം മൂന്നു വർഷം മുമ്പ് നിന്റെ ഇതേ സാഹചര്യത്തിൽ ഞാൻ കടന്ന് പോയിട്ടുണ്ട്..

എല്ലാവരോടും കടുപ്പത്തിലും അറുത്തു മുറിച്ചും സംസാരിക്കുന്ന ഒരു ഫൈറൂസിനെയെ നിങ്ങളിൽ ഈ റൂമിലുള്ള പലരും കണ്ടിട്ടുള്ളു..

അതെന്താണെന്ന് നിങ്ങൾക് അറിയേണ്ട ആവശ്യവും ഇല്ലായിരുന്നു.. കാരണം നിങ്ങൾ എന്നെ കണ്ടത് മുതൽ ഞാൻ അങ്ങനെ ആയിരുന്നല്ലേ…”

പക്ഷെ ആ കഥ നിന്നോടിപ്പോ പറയാൻ തോന്നുന്നു..

എനിക്കും എന്റെ കുറച്ചു ഫ്രണ്ട്സിനും വീട്ടുകാർക്കും മാത്രം അറിയുമായിരുന്ന കഥ…

“ഞാൻ ഇവിടെ വന്നിട്ട് രണ്ടാമത്തെ ലീവ് കിട്ടിയുള്ള യാത്രയിൽ ആയിരുന്നു എന്റെ വിവാഹം…

എനിക്കായ് ഞാൻ നാട്ടിൽ എത്തുന്നതിനു മുമ്പ് തന്നെ ഉമ്മയും ബാക്കിയുള്ളവരും ചേർന്ന് പെണ്ണിനെ കണ്ടു വെച്ചിരുന്നു…

അവളെ ഒന്ന് കാണുക തമ്മിൽ ഇഷ്ട്ടപെട്ടാൽ നിക്കാഹ് നടത്തുക അതായിരുന്നു വീട്ടുകാരുടെ പ്ലാൻ..

ശരിക്കും അതല്ലായിരുന്നു…

വീട്ടുകാർ തമ്മിൽ ഏറെ കുറെ കല്യണ ദിവസം പോലും കണ്ടു പെണ്ണിനെ അണിയിക്കാനുള്ള വസ്ത്രം പോലും അവളെയും കൂടെ കൂട്ടി എടുത്തു വെച്ചിട്ടായിരുന്നു എന്റെ നാട്ടിലേക്കുള്ള എൻട്രി…”

“ഞാൻ സമ്മതിച്ചില്ലെങ്കിലും ഈ വിവാഹം നടത്തും…

പെണ്ണിനെ പേരിനെന്ന പോലെ ഞാൻ പോയി കണ്ടു അവളോട് സംസാരിച്ചു പരസ്പരം ഇഷ്ട്ടമായി….

വന്നു പതിനൊന്നാം പക്കം ഞങ്ങളുടെ വിവാഹം…

അന്നൊക്കോ ഇവിടുന്ന് ആറു മാസത്തെ ലീവിനായിരുന്നു നാട്ടിൽ പോയിരുന്നത്… ഒരു കുഴപ്പവും ഇല്ലായിരുന്നു..

ലേവി കെട്ടേണ്ട ആവശ്യമൊന്നും ഇല്ലല്ലോ…

വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ അവളെയും കൊണ്ട് ഞാൻ ഇന്ത്യ മുഴുവനായി കറങ്ങി…

ഓരോ നാടും ഓരോ ഗ്രാമവും ഞങ്ങളുടെ കാറിൽ.. ഹണി മൂൺ യാത്ര.. അതും ഒരു മാസത്തേക്കു എന്ന് പറഞ്ഞു പോയിട്ട് തിരികെ വന്നത് മൂന്നു മാസത്തിനു ശേഷം…

അതിലൊന്നും ഞാൻ ഒരു ചതി ഒളിഞ്ഞു കിടക്കുന്നത് കണ്ടില്ല സത്യമായിട്ടും…”

“ലീവ് കഴിഞ്ഞു വരാൻ ആയപ്പോൾ ആയിരുന്നു ഒരു കുട്ടിക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ഞാൻ തുടങ്ങിയത്…

അവൾ അടുത്ത പ്രാവശ്യം മതിയെന്ന് നിർബന്ധം പിടിച്ചിട്ടും എനിക്കെന്റെ മുത്തിനെ കാണാൻ ആറു മാസം കൊണ്ട് വരാമെല്ലോ എന്ന് പറഞ്ഞു ഞാൻ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല..”

“അങ്ങനെ ആ ലീവ് കഴിഞ്ഞു ഞാൻ ഇവിടെ എത്തി..

പിന്നെ യുള്ള പ്രണയം ഫോണിലൂടെ ആയിരുന്നു…

പക്ഷെ എങ്ങനെ വിളിച്ചാലും ഒമ്പത് മണിക്ക് ശേഷം അവളുടെ ഫോൺ റിങ് ചെയ്യില്ല..

അത് നോട്ട് റീചബിൾ എന്ന് പറഞ്ഞു കൊണ്ടിരിക്കും…

ഉമ്മയോട് ചോദിച്ചാൽ അവൾ ഒമ്പത് മണിക്ക് മുമ്പ് തന്നെ ഉറങ്ങാൻ കിടന്നെന്നായിരിക്കും മറുപടി..

പക്ഷെ രാവിലെ അവൾ എഴുന്നേൽക്കാൻ എട്ടു മണിയെങ്കിലും ആകാറുണ്ട്.. ആ സമയം വരെ ഫോൺ നോട്ട് റീചബിൾ ആയിരിക്കും..

ഞാൻ കുറെ ഏറെ പ്രാവശ്യം അവളോട് അതിനെ പറ്റി പറഞ്ഞു..

രാത്രി ഫോൺ ഓഫ് ആകാതെയോ റേൻജ് ഉള്ള സ്ഥലത്തോ വെക്കാനായി പറഞ്ഞെങ്കിലും അവൾ ഒരിക്കൽ പോലും അങ്ങനെ ചെയ്തില്ല..

എന്റെ വീട്ടിൽ അവൾ ഉണ്ടായിരുന്ന ഒരു ദിവസവും..”

“ഒരു ദിവസം രാവിലെ തന്നെ അവൾക് നല്ല ഛർദി ഉണ്ടായി ഹോസ്പിറ്റലിൽ പോകുവാണെന്നും ഉമ്മ കൂടെ വരാമെന്ന് പറഞ്ഞു റൂമിൽ കയറിയ തക്കത്തിൽ അവൾ വീട്ടിൽ നിന്നും പോയി…

ആരോടും പറയാതെ..”

“വിവരമറിഞ്ഞു തളർന്ന ഞാൻ ഉടനെ നാട്ടിലേക് തിരിച്ചു…

ആ സമയം തന്നെ അവളെ പോലീസ് പിടിച്ചു സ്റ്റേഷനിൽ ഹാജറാക്കിയിരുന്നു…

ഹൃദയം കൊണ്ട് സ്നേഹിച്ചവൾ മറ്റാരുടെയോ കയ്യിൽ തൂങ്ങി എന്നെ പരിചയം ഉള്ളത് പോലും ഭാവിക്കാതെ അവനോട് കളിച്ചു ചിരിച്ചു നിൽക്കുന്നു..”

“അന്ന് വരെ സന്തോഷം മാത്രം അനുഭവിച്ച ഞാൻ എന്റെ മനസിനെ കല്ലാക്കുവാനായി തുടങ്ങി..

അതിന് മറ്റൊരു കാരണം കൂടെ ഉണ്ടായിരുന്നു..

എന്നെ അവൾ ചതിച്ചു പോകുമ്പോൾ അവളുടെ വയറ്റിൽ മോട്ടിട്ടു തുടങ്ങിയിരുന്ന എന്റെ കുഞ്ഞിനെ പോലും അവൾ ഇല്ലാതെ ആക്കിയായിരുന്നു പോയത്…”

“മറ്റൊന്ന് കൂടെ ഞാൻ അന്നറിഞ്ഞു…ഞങ്ങൾ ഹണിമൂൺ പോകുമ്പോൾ ഒരു നിഴൽ പോലെ അവളുടെ കാമുകൻ ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു.. എന്റെ യും അവളുടെയും തൊട്ടാരികിൽ…”

“ജീവിതം തന്നെ അവസാനിപ്പിക്കുവാനാണ് അന്നെനിക്ക് തോന്നിയത്..

വീട്ടിൽ എത്തിയപ്പോഴും അവളുടെ മുഖവും അവളുടെ വാക്കുകളും ആയിരുന്നു എന്റെ മനസ് നിറയെ..”

“പിടിച്ചു നിന്നു ഒരു ദിവസത്തെ ആയുസേ ഉണ്ടായിരുന്നുള്ളു എന്റെ മനസിന്റെ ബലത്തിന്…

ഉമ്മയുടെ വാക്കുകളിലെ ധൈര്യത്തിൽ..”

“പക്ഷെ അതിനും ഒരൊറ്റ ദിവസത്തെ ആയുസ്സ് മാത്രം..

അവൾ കൊടുത്ത ഒരു കേസ് കാരണം രാവിലെ തന്നെ വീട്ടിൽ പോലീസും ലോക്കൽ ചാനലുകാരും എത്തി…

എന്റെ കൂടെ ജീവിക്കുന്നില്ലന്നും ഞാനും ഉമ്മയും അവളെ പീ ഡിപ്പിക്കുകയായിരുന്നേന്നും പറഞ്ഞപ്പോൾ കോടതി പോലും അത് വിശ്വാസിച്ചു….

അവളുടെ ഒരൊറ്റ കള്ളത്തിൽ ഉമ്മയെയും എന്നെയും മൂന്നു മാസം കോടതി ജയിലിൽ കിടത്തി..”

“ഇതൊന്നും ഒട്ടും പരിചയം ഇല്ലാതിരുന്ന എന്റെ പൊന്നുമ്മ ജയിലിൽ നിന്നും ഇറങ്ങിയപ്പോയെക്കും ഒരു നിത്യ രോഗി ആയിരുന്നു…

രണ്ടാഴ്ച കൊണ്ട് ഉമ്മയും എന്നെ വിട്ടു പോയി..”

“എല്ലാം കൊണ്ടും തകർന്ന് പോയ ഞാൻ പിന്നെ എങ്ങനെ ജീവിക്കാനാണ്..

എന്നെ തകർത്തവൾ സമൂഹത്തിലും ജീവിതത്തിലും ഒരുപാട് സന്തോഷത്തോടെ ജീവിക്കുന്നു…”

“വീണ്ടും മരണമെന്ന ചിന്ത എന്നെ ഭരിക്കാൻ തുടങ്ങി…

മരണത്തെ ഞാൻ അത്രയും ഇഷ്ടപെട്ട നാളുകൾ…

ഒന്നെന്റെ അരികിലേക് വന്നു എന്റെ ഉമ്മയുടെ അടുത്തേക് എന്നെയും കൊണ്ട് പോകുമോ റബ്ബേ എന്നുള്ള വിളിക്കു ഉത്തരം ഇല്ലായിരുന്നു.. എനിക്കുള്ള പരീക്ഷണം ഇനിയും അവസാനിച്ചിട്ടില്ല എന്ന പോലെ…”

“ഇനിയും പരീക്ഷണത്തിൽ പെട്ടു തകരാൻ എനിക്ക് മനസ്സില്ലായിരുന്നു അത് കൊണ്ട് തന്നെ ഞാൻ ആ ത്മ ഹത്യ എന്ന ഒരേ ഒരു പോം വഴിയിലേക് എത്തി..”

“സ്വയം മരണത്തെ പുൽകുക…”

“പക്ഷെ അവിടെയും എന്നെ പടച്ചവൻ തോൽപ്പിച്ചു.. ഒരാളുടെ രൂപത്തിൽ..

അല്ല രണ്ടു പേരുടെ രൂപത്തിൽ…”

“കൈ മുറിക്കുവാനായി കത്തി എടുത്തു നിൽക്കുമ്പോൾ ആയിരുന്നു പുറത്തു ബെല്ലടി കേട്ടത്…

നീ ഇപ്പോൾ ചെയ്യാൻ പോയ സമയം ഞാൻ വന്നത് പോലെ…

ഒന്നും രണ്ടും പ്രാവശ്യം അടിച്ചപ്പോൾ ഞാൻ അവഗണിച്ചെങ്കിലും… വീണ്ടും വീണ്ടും തുടരെ തുടരെ അടിച്ചു കൊണ്ടിരുന്നു…

കൈ മുറിക്കുവാനായി പോയ ഞാൻ ആ ബെല്ലടിക്കുന്നതിന്റെ ശബ്ദം എന്നെ അലോസര പെടുത്തിയപ്പോൾ ബെഡ്‌റൂമിൽ നിന്നും ദേശ്യത്തോടെ വന്നു പുറത്തേക്കുള്ള വാതിൽ തുറന്നു ആരാണെന്ന് നോക്കി…”

“ഒരച്ഛനും മകളും…”

“അവരെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന എന്നോട്..

അതൊന്നും അവരെ ബാധിക്കാത്ത പോലെ ചോദിച്ചു സാർ ഇവിടെ പഴയ സാധനങ്ങൾ എന്തേലും കൊടുക്കുവാനുണ്ടോ എന്ന്…

ഇവിടെ ഒന്നുമില്ലന്നും നാളെ വന്നു എല്ലാം എടുത്ത് കൊണ്ട് പൊയ്ക്കോ എന്നും പറഞ്ഞു വാതിൽ വലിച്ചടക്കാൻ തുടങ്ങിയ എന്റെ ചെവിയിലേക് മനോഹരമായ ഒരു ശബ്ദം കേട്ടു..

സാർ അങ്ങനെ പറയരുത്..

ഇവിടെ മുറ്റത് പലതും വെറുതെ കിടക്കുന്നുണ്ട്…

സാറിന് നല്ല വില തരാം അത് ഞങ്ങളെടുത്തോട്ടെ..

രാവിലെ മുതൽ ഇവിടെ ചുറ്റുവട്ടത് എല്ലാം കറങ്ങി തിരിഞ്ഞിട്ടും ഒന്നും കിട്ടിയിട്ടില്ല..”

അവളുടെ ശബ്ദം എന്നെ വീണ്ടും അവരിലേക് അടുപ്പിച്ചു…

“അവർ എന്നെ തന്നെ പ്രതീക്ഷയോടെ നോക്കി നിൽക്കുന്നു.. എന്നിൽ അവർ എന്തോ കാണുന്നത് പോലെ…”

“ഏതായാലും മരിക്കാൻ പോവല്ലേ അവസാനമായി എന്തേലും ഒരു പുണ്യ പ്രവർത്തി ചെയ്യാം…

എന്റെ വിശ്വസം അനുസരിച്ചു സ്വയം ജീവൻ കളയുന്നവൻ എന്നെന്നും നരകത്തിലാണ്.. അവന്റെ ഇരിപ്പിടം നരകത്തിന്റെ അടിത്തട്ടിൽ ആയിരിക്കും..

എന്റെ അവസ്ഥക് ഒരു മാറ്റവും സംഭവിക്കാൻ ഇടയില്ലാത്ത പുണ്യ പ്രവർത്തി..”

അവരോട് എല്ലാം എടുത്തു കൊള്ളാൻ പറഞ്ഞു സമ്മതം നൽകി…

അവർ എന്നെ നന്ദി യോടെ നോക്കി തിരികെ നടക്കുവാൻ തുടങ്ങി..

“അത് വരെ കോലായിലെ അര യടി ഉയരത്തിലുള്ള ചുമരിന് അപ്പുറത്തായിരുന്നു അവർ നിന്നിരുന്നത്…

അവർ തിരികെ നടക്കുമ്പോൾ ആയിരുന്നു ഞാൻ അത് കണ്ടത്… അച്ഛന്റെ ഒരു കാല് നിലത്തു ചവിട്ടുന്നില്ല..

അയാൾക് ഒരു കാലേ ഉണ്ടായിരുന്നുള്ളു…

മകൾ അയാളെ പിടിച്ചു നടത്തുകയാണെന്ന് തോന്നിയ എന്നെ ഞെട്ടിച്ചത് മകൾ അയാളിൽ പിടിച്ചായിരുന്നു മുന്നോട്ട് നടന്നത്…

ഞാൻ കേട്ട മനോഹര ശബ്ദത്തിന്റെ ഉടമയായ ആ പെൺകുട്ടിയുടെ കണ്ണുകൾക്ക് കാഴ്ച ഇല്ലായിരുന്നു..

അവൾ പിന്നെ എങ്ങനെ എന്റെ മുറ്റത് ഉണ്ടായിരുന്ന പഴയ സാധനങ്ങൾ കണ്ടു…’

ഞാൻ എന്നോട് ചോദിച്ചു..

“അതിനുള്ള ഉത്തരം എന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു.. അവളുടെ കണ്ണാവുന്ന അച്ഛൻ…

സാധനങ്ങൾ എല്ലാം പൊറുക്കി കൂട്ടി തൂക്കമെടുത്തു വന്ന അയാൾ എന്റെ നേരെ കുറച്ചു നൂറിന്റെ നോട്ടുകൾ നീട്ടി…

ഞാൻ അതൊന്ന് വാങ്ങി എണ്ണി നോക്കി.. അതയാളുടെ കയ്യിൽ തന്നെ വെച്ചു കൊടുത്തു…

ഇത് നിങ്ങൾ തന്നെ എടുത്തോളൂ.. എനിക്കതിന്റെ ആവശ്യമില്ല…”

ഉടനെ അവർ വീണ്ടും എന്നെ ഞെട്ടിച്ചു കൊണ്ട് പറഞ്ഞു…

“സാർ എന്റെ ജീവൻ ഉള്ളിടത്തോളം കാലം ആരെയും ആശ്രയിക്കാതെ ജീവിക്കാനാണ് എനിക്കിഷ്ടം…

എന്റെ കാലുകൾ പോയത് എന്റെ കുറ്റമായിരുന്നില്ല മുകളിൽ എല്ലാം ഒരുക്കുന്നവന്റെ വിധി അങ്ങനെ ആയിരുന്നു..

ഇവളുടെ അമ്മ ഇവളേ എന്റെ കയ്യിൽ ഏൽപ്പിച്ചു കണ്ണടക്കുമ്പോൾ എന്റെ മോളുടെ പ്രായം അഞ്ചു വയസ്സായിരുന്നു..

അന്ന് വരെ അവളെ കണ്ണ് പൊട്ടിയായ മകളെ പ്രസവിച്ചവളെ എന്ന് വിളിച്ചു ആക്ഷേപിച്ച എനിക്ക് മുകളിലുള്ളവൻ തന്ന ശിക്ഷ ആയിരിക്കാം…

അവളുടെ മരണവും എന്റെ ഒരു കാല് മാതൃമുള്ള ജീവിതവും…”

“തളർന്നില്ല.. അന്ന് മുതൽ ജീവിക്കാനുള്ള ഓട്ടത്തിലാണ് ഞാൻ.. ഒരു പെണ്ണിനെ എങ്ങനെ വളർത്തണം എന്നറിയാത്ത എന്നെ ഒരു പെണ്ണിനെ എങ്ങനെ ഒരുക്കണം എന്ന് പഠിപ്പിച്ചു ദൈവം…”

“സാറിന്റെ മുഖം കണ്ടാൽ അറിയാം സാർ എന്തിനോ ഉള്ള പുറപ്പാടിലാണെന്ന്…

വേണ്ട സാർ അങ്ങനെ ചെയ്യരുത്..

നമ്മുടെ ജീവിതം നമ്മൾ തന്നെ നശിപ്പിക്കരുത്…”

അവരുടെ വാക്കുകൾ കേട്ടു അവരെ തന്നെ നോക്കിയിരുന്ന ഞാൻ ഒരു നിമിഷം ആത്മഹത്യ ചെയ്യാനായി പോയ എന്റെ ചിന്തയെ സ്വയം ശപിച്ചു..

“എന്റെ ഒരു നന്ദി വാക്കിനു പോലും നിൽക്കാതെ ആ അച്ഛനും മകളും എന്നിൽ നിന്നും നടന്നകന്നിരുന്നു…

മുറ്റത് അവർ ഒരുക്കി വെച്ചിരുന്ന പഴയ സാധനങ്ങൾ ഒന്നും തന്നെ എടുക്കാതേ അവർ നടന്നകലുന്നത് ഞാൻ കണ്ടു…

ഇപ്പോഴും അവർ എന്റെ കയ്യിലെക് വെച്ച് തന്ന നൂറിന്റെ നോട്ടുകൾ എന്റെ പെയ്സിൽ ഭദ്രമായുണ്ട്…

അവർ ആരാണെന്ന് എനിക്കിന്നും അറിയില്ല…

എന്നെ മരണത്തെ പുൽകാതെ ഇരിക്കുവാനായി ഭൂമിയിലേക് പടച്ചോൻ ഇറക്കിവിട്ട മാലാഖമാർ ആയിരുന്നിരിക്കാം അവർ…”

“അതിന് ശേഷമാണ് എന്റെ സ്വഭാവം ഞാൻ തന്നെ മാറ്റിറ്റെടുത്തത്.. ആരെയും വിശ്വാസം ഇല്ലാഞ്ഞിട്ടൊന്നും അല്ല…

പക്ഷെ എന്റെ മനസ് ആരെയും കണ്ണടച്ചു വിശ്വസിക്കില്ല ഒരിക്കലും..

അതാണ് ഞാൻ കുറച്ചു പരുക്കനായത്.. അല്ലാതെ നിങ്ങളോട് ഒരിഷ്ട കുറവും ഉണ്ടായിട്ടല്ല..”

ഇക്ക എന്നെ നോക്കി കൊണ്ട് പറഞ്ഞു…

“ഇനി പറ..

എന്താണ് നീ പ്രശ്നം…

പരിഹരിക്കാൻ പറ്റാത്തതായി ഒന്നേ ഉള്ളു ഭൂമിയിൽ..

അത് മരണ മാണ് ..

കൊണ്ട് പോകുവാനായി വന്നാൽ കൂടെ പോകേണ്ടി വരും…

പക്ഷെ ബാക്കിയെല്ലാം ഓരോ ആളുകളെ നമുക്കായി പടച്ചോൻ തന്നെ ഒരുക്കി വെച്ചിട്ടുണ്ട്..

നമ്മൾ അവരിലേക് എത്തുന്നത് വരെ പരിശ്രമിക്കണമെന്ന് മാത്രം..”

ഇക്ക എന്നെ നോക്കി പറഞ്ഞു..

“ഇക്കയോട് ഞാൻ എങ്ങനെ പറയും…??”

എന്റെ മനസ്സിൽ ആ സമയവും ആ ചിന്ത മാത്രമായിരുന്നു..

“പറഞ്ഞില്ലേൽ…???

ഞാൻ ഒന്ന് ചിന്തിച്ചു നോക്കി…

ഒരു അഗ്നി പർവതം എന്റെ ഉള്ളിൽ നീറി നീറി പുകഞ്ഞു കൊണ്ടിരിക്കും…

പറഞ്ഞാൽ…???

എനിക്ക് കുറച്ചു ആശ്വാസം ലഭിക്കും…”

ഞാൻ രണ്ടും കല്പ്പിച്ചു പറയാൻ ശ്രമിച്ചു…

“ഇക്കാ..

എനിക്കൊരു തെറ്റ് പറ്റി…

ഓഫീസിൽ ജോലി ചെയ്യുന്ന ഫിലിപ്പേനി പെണ്ണിനെ ഞാൻ ഇഷ്ട്ടപെട്ടു പോയി…അവളുടെ വയറ്റിൽ എന്റെ കുഞ്ഞു വളരുന്നുണ്ട്…”

ഇക്ക പെട്ടന്ന് തന്നെ എന്റെ അടുത്തു നിന്നും എഴുന്നേറ്റു..

“എന്താടാ.. എന്താണ് നീ പറയുന്നത്.. നാട്ടിൽ പാവം ഒരു ഭാര്യയും രണ്ടു കുഞ്ഞു മക്കളും ഉള്ള നീ…”

ഇക്ക എന്നെ നോക്കി ദേഷ്യത്തോടെ ചോദിച്ചു…

“ഇക്കാ.. സംഭവിച്ചു പോയി…

ഏതോ ഒരു നിമിഷത്തിൽ അങ്ങനെ എല്ലാം വന്നു ചേർന്നു…

രണ്ടു ദിവസം മുമ്പ് അവൾ വിളിച്ചപ്പോളാണ് അവൾ ഗർഭിണി ആണെന്ന് പറയുന്നത്..

ഇനി…

ഇനി ഞാൻ എങ്ങനെ എന്റെ ഉമ്മയുടെ മുഖത്തു നോക്കും എന്റെ ഭാര്യയെയും മക്കളെയും നോക്കും…അവരെല്ലാം ഇതറിഞ്ഞാൽ എന്നെ വെറുക്കില്ലേ.. എന്നെ ശപിക്കില്ലേ….

അതാണ് ഞാൻ…”

ഇക്കയോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ എനിക്കെന്തോ സമാധാനം പോലെ…

പക്ഷെ ഇക്കയുടെ സമാധാനം അവിടെ പോയെന്ന് തോന്നുന്നു..

ഇക്ക റൂമിൽ തന്നെ അങ്ങോട്ടും ഇങ്ങോട്ടും വേഗത്തിൽ നടക്കുവാനായി തുടങ്ങി…

എന്താണ് ആ മനസ് ചിന്തിക്കുന്നതെന്ന് പോലും എനിക്കറിയില്ല..

“അസ്ക്കറേ നിന്നെ അവൾ എന്നാണ് ഇത് വിളിച്ചു പറഞ്ഞത്..”

ഇക്ക എന്റെ അരികിലേക് വന്നു കൊണ്ട് ചോദിച്ചു..

“മിനിയാന്ന്…”

ഞാൻ ഇക്കയോട് പറഞ്ഞു..

“നിനക്ക് ഉറപ്പാണോ ഇത് നിന്റേതാണെന്ന്…??”

“അറിയില്ല ഇക്കാ.. എനിക്കറിയില്ല..”

“അവളുടെ വയറ്റിൽ എത്രാമത്തെ മാസമാണെന്നാണ് നിന്നോട് പറഞ്ഞത്…”

“രണ്ടാമത്തെ മാസം..”

“രണ്ടാമത്തെ മാസം…”

ഇക്ക അതും പറഞ്ഞു വീണ്ടും റൂമിലൂടെ നടക്കാനായി തുടങ്ങി..

ഞാൻ നിന്നോട് തുറന്നു ചോദിക്കുന്നതിൽ വെറുപ്പൊന്നും തോന്നരുത്..

“നിങ്ങൾ എത്ര പ്രാവശ്യം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്…ഇതിന് മുമമ്പോ ഈ രണ്ടു മാസത്തിനു ഇടയിലോ… എപ്പോയെങ്കിലും ഉണ്ടായിട്ടുണ്ടോ..”

ഇക്കയുടെ ചോദ്യം എന്നെ ഞെട്ടിച്ചു ഇക്ക ഇങ്ങനെ ഓപ്പണായി ചോദിക്കുമെന്ന് ഞാൻ കരുതിയിട്ടില്ല..

“ഇക്കാ..

ഞാൻ അവളെ സ്നേഹിച്ചിരുന്നത് സത്യമാണ് ഇവിടുത്തെ വിരഹത്തിനിടയിൽ സംസാരിക്കാനും സല്ലപിക്കാനും ഒരാളെ കിട്ടിയപ്പോൾ ഞാൻ അറിയാതെ.. അല്ല അറിഞ്ഞിട്ടും അതിലേക് വീണു പോയി..

പക്ഷെ അവളുമായി ഞാൻ ഒരിക്കലും ബോധത്തോടെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല…”

“പിന്നെ ഇതെങ്ങനെ സംഭവിച്ചു.. ഏതെങ്കിലും രാത്രി നിന്റെ റൂഹ് അവളുടെ അടുത്തു പോയി കിടന്നുണ്ടായതാണോ അവളുടെ ദിവ്യ ഗർഭം…”

ഇക്ക യുടെ ചോദ്യം എന്നെയും ഉണർത്തി..

“സത്യം പറ നിങ്ങൾ തമ്മിൽ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലേ…???”

ഇക്ക എന്നോട് വീണ്ടും ചോദിച്ചു..

“ഇല്ല ഇക്കാ…ഞാൻ അറിഞ്ഞു കൊണ്ട് അവളുമായി കിടപ്പറ പങ്കിട്ടില്ല..”

അപ്പോ എങ്ങനെയാണ് ഇതുണ്ടായതെന്നാണ് അവൾ പറയുന്നത്…

ഇക്ക എന്നോട് വീണ്ടും ചോദിച്ചു..

“രണ്ടു മാസം മുമ്പ് ഓഫീസിലെ ഞങ്ങളുടെ കോമൺ ഫ്രണ്ട് റിസ്‌വാന്റെ ബെർത്തിടെ പാർട്ടി ഉണ്ടായിരുന്നു ഒരു ബീച്ച് റിസോർട്ടിൽ അന്ന് പാർട്ടിയെല്ലാം കഴിഞ്ഞു വളരെ വൈകിയത് കൊണ്ട് അവൻ എടുത്ത ഒരു റൂമിൽ ആയിരുന്നു ഞാനും. അവളും കിടന്നത്.. കൂടെ വേറെയും പല ആളുകളും ഉണ്ടായിരുന്നു.. പക്ഷെ രാവിലെ എഴുന്നേൽക്കുമ്പോൾ ഞാനും അവളും മാത്രമേ റൂമിൽ ഉണ്ടായിരുന്നുള്ളു.. അവൾ എന്നെ കെട്ടിപിടിച്ചു കിടക്കുകയുമായിരുന്നു…

അന്നാണ് ഇത് നടന്നതെന്നാണ് അവൾ പറയുന്നത്…”

ഞാൻ അതും പറഞ്ഞു ഇക്കയെ നോക്കി..

“കൂടെ ആളുണ്ടായിട്ടും…”

ഇക്ക ഒരു സംശയം പോലെ എന്നെ ഉണർത്തി..

“അവരെല്ലാം നേരം വെളുക്കുന്നതിന് മുമ്പ് പോയെന്നും ഞാൻ അവളെ ബലമായി കീഴ്പെടുത്തിയെന്നുമാണ് അവൾ പറഞ്ഞത് തെളിവായി വീഡിയോ അവളുടെ കയ്യിൽ ഉണ്ടെന്നും പറയുന്നു..”

“എനിക്കെന്തോ ഇതൊരു ട്രാപ് ആണോ എന്ന് ഫീൽ ചെയ്യുന്നു..”

ഇക്ക എന്റെ കണ്ണിലേക്കു മാത്രമായി നോക്കി കൊണ്ട് പറഞ്ഞു..

“അതേടാ.. നിന്റെ കയ്യിൽ നിന്നും എന്തോ നേടുവാനുള്ള ട്രാപ്..

ഒന്നുങ്കിൽ നിന്നെ കുടുക്കാൻ ആരോ അവളെ ഏൽപ്പിച്ചിരിക്കുന്നു..

അതും അല്ലേൽ നിന്റെ കയ്യിലുള്ള പണം തട്ടിയെടുക്കാൻ…

നിന്നെ പോലെ,. ഇതേ പോലെ ഓരോ പ്രശ്നത്തിൽ കുടുങ്ങി പോയ ഒരുപാട് പ്രവാസികൾ ഉണ്ട്…

ഒരുപാട് പണം പോയിട്ടുണ്ടെങ്കിലും ആരോടും ഒന്നും പറയാതെ നിൽക്കുന്ന പ്രവാസികൾ…

അവർക് മാനമെങ്കിലും തിരികെ കിട്ടിയല്ലോ എന്നുള്ള ആശ്വാസം ആയിരിക്കാം..

പക്ഷെ നീ അവരേക്കാൾ മുകളിലേക്കു ചിന്തിച്ചു ജീവൻ പോലും കളയാൻ ശ്രമിച്ച പൊട്ടൻ..”

ഇക്ക എന്റെ തലക് ഒന്ന് തന്നു ചിരിച്ചു കൊണ്ട് പറഞ്ഞു..

“ഇക്കാ നമ്മൾ ഇപ്പോ എന്താ ചെയ്യുക..”

ഞാൻ എന്താണ് ചെയ്യണ്ടതെന്ന് അറിയാതെ ഇക്കയോട് ചോദിച്ചു..

“നമ്മൾ ഒന്നും ചെയ്യില്ല..

നീ ചെയ്യണം..

പക്ഷെ ഞാൻ പറയുന്നത് പോലെയെ നീങ്ങാൻ പാടുള്ളു..

ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേട്ടോ…”

“ഇക്ക പറയു ഞാൻ ചെയ്യാം…”

ഞാൻ ഇക്കയുടെ വാക്കുകൾക് മറുപടിയായി പറഞ്ഞു ഇക്ക ഇനി എന്താണ് പറയാൻ പോകുന്നതെന്നറിയാൻ ചെവി കൂർപ്പിച്ചു നിന്നു..

“നീ അവളെ ഇപ്പൊ തന്നെ വിളിക്കണം..”

“എന്നിട്ട്..”

“അവളോട് നിന്റെ വയറ്റിൽ ഉള്ള കുഞ്ഞ് നിന്റേത് ആണോ എന്ന് നിനക്ക് വിശ്വാസമില്ല dna ടെസ്റ്റ്‌ ചെയ്യണമെന്ന് പറയണം…

ബാക്കി അവൾ പറയുന്നതിന് അനുസരിച്ചു ഞാൻ പറഞ്ഞത് പോലെ നീ പറഞ്ഞോ..”

എന്നോട് ഇക്ക അതും പറഞ്ഞു ബാത്‌റൂമിൽ പോയിട്ട് വരാമെന്നും പറഞ്ഞു റൂമിൽ നിന്നും ഇറങ്ങി..

ഞാൻ ഇക്ക പറഞ്ഞത് പോലെ അവളെ വിളിച്ചു…

“ഹലോ…”

അവൾ ഫോൺ എടുത്തപ്പോൾ തന്നെ എന്നോട് വർത്തമാനം പറഞ്ഞു തുടങ്ങി..

“അസ്‌കർ നമ്മുടെ വിവാഹം എപ്പോഴാണ്.. എനിക്ക് ഇനിയും പിടിച്ചു നിൽക്കാൻ പറ്റില്ല റൂമിൽ ഉള്ളവർ അറിയുന്നതിന് മുമ്പ് നീ എന്നെ കെട്ടണം.. “

“ഹോ ശുവർ..

ആൻഡ്രിയ ഞാൻ നിന്നെ കെട്ടാം പക്ഷെ എനിക്ക് ഈ കുട്ടി എന്റേത് തന്നെ ആണോ എന്നറിയാൻ നീ dna ടെസ്റ്റ്‌ ചെയ്തു റിസൾട് എന്നെ കാണിക്കണം.

നീ റിസൾട് എന്നെ എപ്പോ കാണിക്കുന്നുവോ അന്ന് നമ്മുടെ വിവാഹം നടക്കും..”

“യു ചീറ്റ്..

നീ എന്നെ ചതിക്കാൻ ശ്രമിക്കുകയാണോ..

അങ്ങനെ വല്ലതും സംഭവിച്ചാൽ ഞാൻ നിനക്ക് എതിരെ പരാതി കൊടുക്കും നോക്കിക്കോ..…”

“നീ കൊടുത്തോടി..

കൊടുക്കുമ്പോൾ ആ വീഡിയോ കൂടി കൊടുക്കണേ ഞാൻ നിന്നെ ബലമായി കീഴ്പെടുത്തിയെന്ന് നീ പറയുന്ന വീഡിയോ..

അത് കണ്ടിട്ട് വേണം പോലീസിന് എന്റെ പേരിൽ കേസ് എടുക്കാൻ…”

ഞാൻ കളിയാക്കി ചിരിക്കുന്നത് പോലെ അവളോട് പറഞ്ഞു കൊണ്ട് തുടർന്നു..

“പിന്നെ കോടതിയിൽ പോയാലും ഞാൻ ഇത് നിഷേധിച്ചാൽ എന്തായാലും കോടതി dna ടെസ്റ്റ്‌ ചെയ്യാൻ പറയും..

ഇനി നമ്മൾ രണ്ടാളും പരസ്പരം ബന്ധപ്പെട്ടിട്ടുണ്ട് എന്ന് അറിഞ്ഞാൽ പോലും കോടതി രണ്ടാളെയും ശിക്ഷിക്കും… അത് കൊണ്ട് എന്ത് വേണമെന്ന് നിനക്ക് തീരുമാനിക്കാം…”

ഞാൻ അതും പറഞ്ഞു അവളുടെ വാക്കുകൾ കേൾക്കാനായി കാത്തിരുന്നു..

കുറച്ചു സമയം ഫോൺ ചെവിയിൽ വെച്ചിരുന്നിട്ടും അവളുടെ ശബ്ദമൊന്നും കേട്ടില്ല..

അവൾ കാൾ കട്ട് ചെയ്തു പോയിരിക്കുന്നു…

ഞാൻ അവളെ തിരികെ വിളിച്ചെങ്കിലും അവളുടെ ഫോൺ സ്വിച് ഓഫ് ആയിരുന്നു…

ഇക്ക തിരികെ വന്നപ്പോൾ ഞാൻ കാര്യം പറഞ്ഞു..

“അപ്പൊ ഇക്ക പറഞ്ഞു എനിക്ക് ആദ്യമേ ഡൌട്ട് അടിച്ചിരുന്നു.. ഇങ്ങനെ പല കേസുകളും നമ്മൾ ദിവസവും കേൾക്കുന്നതല്ലേ..

എന്നാലും പൊട്ടാ ഒരു പെണ്ണ് പറഞ്ഞത് കേട്ടു ജീവിതം അവസാനിപ്പിക്കാൻ പോയ നിന്നെ സമ്മതിക്കണം..”

“അത് പിന്നെ ഇക്കയും അങ്ങനെ ചെയ്യാൻ പോയിട്ടില്ലേ..”

“അതൊക്കെ ഉണ്ട് അതിൽ നിന്നെല്ലാം പോരാടി നമ്മൾ മുന്നോട്ടു വരുമ്പോയെ നമ്മൾ നല്ലൊരു മനുഷ്യനാവൂ..”

ഇക്ക അതും പറഞ്ഞു എന്നെ നോക്കി തുടർന്നു..

“പിന്നെ നാട്ടിൽ ഒന്ന് പോയി പോര്.. പറ്റുമെങ്കിൽ ഭാര്യയോട് ഒന്ന് പൊരുത്തം തേടിക്കോ.. അവളെ ചതിക്കുന്നത് പടച്ചോൻ പൊറുക്കില്ല..

ഭർത്താവിനെ മാത്രം മനസ്സിൽ സങ്കൽപ്പിച്ചു കൊണ്ട് ജീവിതത്തിലെ വിരഹമായ ഒന്നോ രണ്ടോ വർഷങ്ങൾ തള്ളി നീക്കുന്നവർ ആണ് പ്രവാസികളുടെ ഭാര്യമാരിൽ 90 ശതമാനവും..

അവരിൽ തെറ്റ് ചെയ്യുന്നവർ ഉണ്ടാവാം എന്നാലും എല്ലാവരെയും ആ കണ്ണ് കൊണ്ട് നമ്മൾ കാണാൻ പാടില്ലല്ലോ..”

ഇക്ക പറഞ്ഞത് ശരിയായിരുന്നു..

“എനിക്ക് അവളെ ഒന്ന് കാണണം..

എന്റെ ഭാര്യയെ..

അവളോട് എല്ലാം പറയണം..

എന്റെ തെറ്റ് മനസിലാക്കി കൂടെ നിൽക്കുമോ എന്ന് ചോദിക്കണം എല്ലാത്തിനും മാപ്പെന്നു കൂടി പറഞ്ഞു എന്റെ മനസിന്റെ ഭാരം ഇറക്കി വെക്കണം..”

അന്ന് വൈകുന്നേരം ഓഫിസിൽ ചെന്നപ്പോൾ തന്നെ ഞാൻ അറിഞ്ഞു..

“ആൻഡ്രിയ എക്സിറ്റ് അടിച്ചു നാട്ടിലേക്കുള്ള വിമാനം കയറിയെന്ന്.. ഇനി എന്നെ ഫേസ് ചെയ്യാനുള്ള മടി ആയിരിക്കാം ചിലപ്പോൾ..

ഞാനും ആറു മാസത്തെ ലീവിന് എഴുതി കൊടുത്തു കൊണ്ട് അവിടെ നിന്നും ഇറങ്ങി…”

അവസാനിച്ചു…

ബൈ

നൗഫു…😊😊😊