ഒരു നിമിഷം ആ സ്ഥാനത് ഞാനും അവളുടെ സ്ഥാനത് എന്റെ ഭാര്യയും ആയിരുന്നെങ്കിലെന്ന് ഞാൻ ചിന്തിച്ചു പോയി…

എഴുത്ത്: നൗഫു ചാലിയം

===================

“എനിക്കെന്റെ പൈസ ഇപ്പോ കിട്ടണം…”

“വീടിന് അടുത്തുനിന്നും ഉച്ചത്തിലുള്ള ബഹളവും കൊച്ചു കുഞ്ഞിന്റെ ആർത്തു  കരഞ്ഞുള്ള നിലവിളിയും കേട്ടാണ് ഞാൻ പുറത്തേക് ഇറങ്ങിയത്…

തൊട്ടടുത്തുള്ള ഇരുനില കെട്ടിടത്തിന്റെ മുറ്റത്തു നിന്നായിരുന്നു ഞാൻ കേട്ട ശബ്ദം…

അതൊരു വാടക നൽകുന്ന കോട്ടെയ്‌സ് ആയിരുന്നു…പത്തു പതിനാറു കുടുംബങ്ങൾ താമസിക്കുന്ന കോട്ടെയ്‌സ്…ഇടക്കിടെ ആളുകൾ മാറുന്നത് കൊണ്ടു തന്നെ ഞങ്ങൾക് അവരുമായി വലിയ ബന്ധമൊന്നും ഇല്ലായിരുന്നു…

മാസത്തിലെ തുടക്കം ആയത് കൊണ്ടു തന്നെ… കോട്ടോയ്‌സിന്റെ മുതലാളിയുടെ ഏതെങ്കിലും സിങ്കിടി വാടക പിരിക്കാൻ വന്നിട്ടുണ്ടാവും. വാടക കൊടുക്കാനില്ലേൽ ഇറങ്ങാനും പറഞ്ഞിട്ടുണ്ടാവും എന്ന് കരുതി മതിലിനു മുകളിലൂടെ അപ്പുറത്തേക്ക് നോക്കിയപ്പോൾ ആയിരുന്നു അവിടെ ഒരു ആംബുലൻസ് കിടക്കുന്നത് കണ്ടത്…”

“ചേട്ടാ എനിക്കൊരാഴ്ച സമയം തരണം…”

ആംബുലൻസിലെ ഡ്രൈവറോട് ഒരു സ്ത്രീയുടെ ശബ്ദം കേൾക്കുന്നുണ്ടേലും അത് ആരാണെന്ന് എനിക്ക് മനസിലായില്ല…

അവർ തനി മലയാളം അല്ല സംസാരിക്കുന്നത്…

അവർ തുടർന്ന് കൊണ്ടു ഡ്രൈവറോട് പറഞ്ഞു…

“ഒരാഴ്ച കൊണ്ടു ഞാൻ ചേട്ടൻ നിൽക്കുന്ന സ്ഥലത് കൊണ്ടു വന്ന് തരാം ചേട്ടന്റെ പൈസ …എന്റെ സാഹചര്യം ഇങ്ങനെ ആയത് കൊണ്ടല്ലേ…പ്ലീസ് ഞാൻ പറയുന്നതൊന്നു കേൾക്കൂ …”

അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു ആ സമയം…

(അവർ പെട്ടന്ന് ഒരു മിന്നായം പോലെ എന്റെ ഭാഗത്തേക് തിരഞ്ഞപ്പോൾ ആയിരുന്നു എനിക്ക് ആളെ മനസിലായത്…

അവളുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടതും..)

മുപ്പതു വയസുള്ള ഒരു യുവതി തമിഴും മലയാളവും കലർത്തി അയാളോട് യാചന എന്നോണം പറഞ്ഞു…

“അവർ ഈ കോട്ടോയ്‌സിൽ വന്നിട്ട് കഷ്ഠി ഒരു മാസമേ ആയിട്ടുള്ളു…

ചുറ്റിലുമുള്ള ആർക്കും അവരെ വലിയ പരിചയമൊന്നും ഇല്ല..

ഇവിടെ വന്നു നാട്ടിൽ തന്നെ ഉള്ള പല കടകളിലേക്കും പാപ്പടവും കുറച്ചു ബേക്കറി സാധനങ്ങളും ഉണ്ടാക്കി വിൽക്കലായിരുന്നു അവരുടെ ജോലി..

എന്നും ഉച്ചക്കും വൈകുന്നേരവും അവളുടെ ഭർത്താവ് കയ്യിലുള്ള സ്കൂട്ടറിൽ അവർ ഉണ്ടാക്കിയ സാധനങ്ങൾ കൊണ്ടു പോകുന്നത് ഞാൻ കാണാറുണ്ട്…”

കാണാറുണ്ട് എന്നല്ലാതെ ഞാൻ ഇത് വരെ അവരോട് ഒരു വാക് പോലും സംസാരിച്ചിട്ടില്ല..ഒരു പക്ഷെ നാട്ടിൽ ഇപ്പോൾ കൂടുതലായി കേൾക്കുന്ന സംഭവ വികാസങ്ങൾ ആയിരിക്കാം അയൽവാസികളും ഞങ്ങളെ പോലെ തന്നെ ആയിരുന്നു…

“കോട്ടോയ്‌സിൽ ഉള്ളവരും…അടുത്ത് തന്നെ ഉള്ള നാട്ടുകാരും കാഴ്ചക്കാരായി നിന്ന് കൊണ്ടു അവളുടെ പരിതാപ സ്ഥിതിയിൽ പരിധപിക്കുന്നുണ്ട്…

അവൾ ചുറ്റിലും കൂടി നിൽക്കുന്ന നാട്ടുകാരുടെയും അയൽവാസികളുടെയും മുഖത്തെക്കെല്ലാം  നോക്കി. ആരെങ്കിലും തന്നെ സഹായിക്കുമോ എന്നുള്ള പ്രതീക്ഷയോടെ ആയിരിക്കാം…

അവരുടെ കണ്ണ് നീർ തുള്ളികൾ കണ്ടിട്ടെങ്കിലും ആ സമയം ആംബുലൻസിന്റെ ഡ്രൈവർക്കു കൊടുക്കാനുള്ള ആയിരമോ ആയിരത്തി അഞ്ഞൂറോ ആരെങ്കിലും തരുമെന്ന പ്രതീക്ഷയോടെ ആയിരിക്കാം…”

“പക്ഷെ അവരെല്ലാം അവളുടെ കഷ്ടപ്പാടിനെ അവൾക് സംഭവിച്ച വിധിയെ പഴിച്ചു കൊണ്ടിരിക്കുന്നു വ്യഗ്രതയിൽ ആയിരുന്നു…”

“ഒരാഴ്ച മുമ്പായിരുന്നു അവളുടെ ഭർത്താവിനെ സുഖമില്ലാതെ ഹോസ്പിറ്റൽ കൊണ്ടു പോയത്. അവിടെ നിന്നുള്ള തിരിച്ചു വരവായിരിക്കാം ഇന്നത്തേത്..അന്ന് ഹോസ്പിറ്റലിലേക് കൊണ്ടു പോകുമ്പോൾ ജോലി കഴിഞ്ഞു വരുന്ന സമയത്തായത് കൊണ്ടു തന്നെ ഞാൻ ഒരു നോട്ടം കണ്ടിരുന്നു.. “

****************

ഞാൻ വീണ്ടും അവരുടെ സംസാരം ശ്രദ്ധിക്കാൻ തുടങ്ങി

“അതൊന്നും പറഞ്ഞാൽ പറ്റില്ല… അല്ലെങ്കിൽ തന്നെ നിങ്ങൾ ഈ നാട്ടുകാരെ അല്ല…നിങ്ങൾ ഇവിടുന്ന് എങ്ങോട്ടെങ്കിലും മാറി താമസിച്ചാൽ പോലും എനിക്ക് കണ്ടു പിടിക്കാനോ പിറകെ വരാനോ കഴിയില്ല…അത് കൊണ്ടു തന്നെ ഈ ബോഡി ഈ വണ്ടിയിൽ നിന്നും ഇറക്കണമെങ്കിലും എനിക്കെന്റെ  രൂപ കിട്ടിയേ തീരൂ…”.

അയാൾ ഒരു കട്ടായം പോലെ പറഞ്ഞു വാശിയിൽ തന്നെ നിന്നു…

അയാൾ ലാസ്റ്റ് പറഞ്ഞ വാക്കുകൾ എന്റെ ചെവിയിലൂടെ തുളഞ്ഞു കയറി മനസിനെ വല്ലാതെ ഉലച്ചുകളഞ്ഞു …

“ബോഡിയൊ …

ആംബുലൻസിനുള്ളിൽ ആരുടേ ബോഡിയാണ്…കഴിഞ്ഞ ആഴ്ച മെഡിക്കൽ കോളേജിലേക് ചികിത്സക്കായി പോയ അവളുടെ ഭർത്താവിന്റെ ശവശരീരമാണോ അതിനുള്ളിൽ ..”

“എന്റെ റബ്ബേ …”

ഒരു മരണം കേട്ടാൽ എന്റെ തടി ഞാൻ അറിയാതെ തന്നെ വിറച്ചു പോകാറുണ്ട്…

ഞാൻ പെട്ടന്ന് തന്നെ ഗേറ്റ് കടന്നു അപ്പുറത്തേക്ക് വേഗത്തിൽ നടന്നു…

“ചേട്ടാ എന്റെ കയ്യിൽ പണമില്ല…ഞാൻ ഇവിടെ നിന്നും എങ്ങോട്ടും പോകില്ല…എന്റെ ഭർത്താവ് ചെയ്ത ജോലിയുടെ കുറച്ചു പൈസ എനിക്ക് പിരിഞ്ഞു കിട്ടാനുണ്ട്…അത് കിട്ടിയാൽ ഉടനെ തന്നെ ഞാൻ നിങ്ങളുടെ പണം എത്തിച്ചു തരാം…നിങ്ങൾ…നിങ്ങളുടെ മൊബൈൽ നമ്പർ ഒന്നെനിക്കു തന്നാൽ മതി…പ്ലീസ് ഞാൻ പറയുന്നതൊന്നു നിങ്ങൾ മനസിലാകൂ…”

“സ്വന്തം ഭർത്താവിന്റെ ശരീരം വിട്ടു കിട്ടാൻ…അവൾ പറയുന്നത് കേട്ടപ്പോൾ എന്റെ അറിയാതെ മനസ് വിങ്ങി പൊട്ടിപോയി …””

“ഒരു നിമിഷം ആ സ്ഥാനത് ഞാനും അവളുടെ സ്ഥാനത് എന്റെ ഭാര്യയും ആയിരുന്നെങ്കിലെന്ന് ഞാൻ ചിന്തിച്ചു പോയി…

പടച്ചോനെ…എന്റെ ചുണ്ടിൽ നിന്നും അറിയാതെ ആ വാക്കുകൾ വന്നു…”

“അവൾക് ഏറ്റവും പ്രിയപെട്ടവനാണ് മരിച്ചു കിടക്കുന്നത്…അയാളെ ദഹിപ്പിക്കാനോ…ആറടി മണ്ണിൽ അടക്കാനോ ആയിരിക്കാം അവൾ ആയാളോട് യാചന പൂർവ്വം അപേക്ഷിക്കുന്നത്…എന്തൊരു വിധിയാണല്ലേ…

അവളുടെ മനസിൽ ആ സമയം മുഴുവൻ എന്തായിരിക്കും …”

“കാഴ്ച ക്കാരെ വകഞ്ഞു മാറ്റി ഞാൻ മുന്നിലേക്ക് എത്തിയപ്പോൾ അവിടെ മറ്റൊരാൾ കൂടേ എത്തിയിരുന്നു…

കോട്ടെയ്‌സ് മുതലാളി…”

“ആ എന്താ ഇവിടെ പരിവാടി…

ഓ ഇവൻ ചത്തോ…”

അയാൾ ആംബുലൻസിനുള്ളിൽ അവരുടെ ഒരേ ഒരു മകൻ കെട്ടിപിടിച്ചു കിടക്കുന്ന ബോഡി നോക്കി പറഞ്ഞു…എന്നിട്ട് ആ തമിഴ് പെണ്ണിനോടായി തുടർന്നു…

“അതേ ഈ മാസത്തെ വാടക തരാതെ ഈ ശവം ഇവിടെ ഇറക്കാമെന്ന് കരുതണ്ട…ശവം ഇറക്കണേൽ വേറെ എവിടെലും സ്ഥലം അന്വേക്ഷിച്ചോ…”

“അയാളും അയാളുടെ വീട്ടു വാടക കിട്ടുമെന്ന് ഉറപ്പില്ലാത്തത് കൊണ്ടാണെന്നു തോന്നുന്നു അവളോട് പറഞ്ഞു..”

“അവൾ ഇനി എന്ത്‌ ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിൽ നിലത്തേക് ഇരുന്നു ആംബുലൻസിൽ നിന്നും ഇറങ്ങി വന്ന മകനെ കെട്ടി പിടിച്ചു കരയാൻ തുടങ്ങി..”

“കടവുളേ എന്നെ കാപ്പാതാൻ ആരുമില്ലയെ…എനിക്ക് നീയോ തുണയെ…”

“അവൾ തമിഴിൽ തന്നെ എന്തൊക്കെയോ പറഞ്ഞു ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു…

അവളുടെ ധൈര്യമെല്ലാം ചോർന്നു പോയിരിക്കുന്നു..”

“എന്റെ ഉള്ളിൽ നിന്നും ആരോ മുന്നിലേക്ക് കയറാൻ പറയുന്നത് കേട്ടു ഞാൻ അവരുടെ, മുന്നിലെ കയറി ചെന്നു…

അവൾ ഞാൻ വരുന്നത് കണ്ടു ഒരു പ്രതീക്ഷയോടെ എന്റെ കണ്ണുകളിലേക് നോക്കി കണ്ണിൽ വെള്ളം നിറച്ചു കൊണ്ടു കൈ കൂപ്പി…”

ഞാൻ അവളെ ഒന്ന് നോക്കി മുതലാളിയായ ഇക്കയോട് പറഞ്ഞു…

“ഇക്കാ നിങ്ങൾ കുറച്ചു മനുഷ്യത്വം കാണിക്കണം..അതിന്റെ ഭർത്താവ് ഇന്ന് മരിച്ചിട്ടല്ലേ ഉള്ളൂ…അതിനിടയിൽ നിങ്ങൾ ഈ വീട്ടിൽ നിന്നും ഇറങ്ങി പോകാനൊക്കെ പറഞ്ഞാൽ എത്ര മോശമാണ്…അതിനിവിടെ ആരും പരിചയക്കാര് പോലുമില്ല…ഇന്നൊരു ദിവസമോ രണ്ടു ദിവസമോ ഇവിടെ നിന്നെന്ന് വെച്ചു നിങ്ങൾക് ഒരു നഷ്ട്ടവും ഇല്ലല്ലോ…അവർ ഇവിടെ പപ്പടം ഉണ്ടാക്കി വിൽക്കുന്ന ജോലിയല്ലേ ചെയ്യുന്നത്…ഒന്നോ രണ്ടോ ആഴ്ച സമയം കൊടുത്താൽ അവർ ഉണ്ടാക്കി വിറ്റ സാധനത്തിന്റെ പൈസ കിട്ടിയാൽ തന്നെ നിങ്ങളുടെ വാടക തരാമല്ലോ…”

“മോനേ…ഈ  മനുഷ്യത്വം എന്ന് പറഞ്ഞ സാധനം വിറ്റാൽ എനിക്ക് വാടക കിട്ടൂല..എന്റെ കുടുംബം പുലരുന്നത് ഇതിൽ നിന്നും കിട്ടുന്ന വാടക കൊണ്ടാണ്…എനിക്കെ പൈസ യാണ് വേണ്ടത്..അല്ലാതെ വഴിയിലൂടെ പോകുന്നവരുടെ ഉപദേശമല്ല “

അയാൾ ഒരു മനസാക്ഷിയും ഇല്ലാതെ തന്നെ എന്നോട് പറഞ്ഞു …

“ഇവിടേയും നാട്ടിലെ അങ്ങാടിയിലും നാലോ അഞ്ചോ ലക്ഷം രൂപ വാടക മാത്രമായി കിട്ടുന്ന ആളാണ് എന്നോട് ഇത് പറയുന്നത്.. മറ്റു ബിസിനസുകൾ വേറെയും ഉണ്ട്…എന്നിട്ടാണ് നാലായിരം രൂപക്ക് വേണ്ടി ഒരു പെണ്ണിനെ കണ്ണ് നീര് കുടിപ്പിച്ചു കൊണ്ടു ഇയാൾ വർത്തമാനം പറയുന്നത്..പണത്തിനോടുള്ള ആർത്തി ഈ പണക്കാർക് തന്നെ ആണെന്ന് പറയുന്നത് ശരിയാവുമല്ലേ…”

“എന്നാലും ഇക്കാ..നിങ്ങൾ ഒന്നോ രണ്ടോ ദിവസത്തെ അവധി എങ്കിലും നൽകൂ..അതിന്റെ നാട്ടിൽ നിന്നും വിവരമറിഞ്ഞു ആരെങ്കിലും വന്നാലെങ്കിലും നിങ്ങളെ പൈസ തരുവായിരിക്കും.. ഒരു രണ്ടു ദിവസത്തെ  അവധി എങ്കിലും നിങ്ങൾ നൽകൂ ഇക്കാ…”

ഞാൻ അയാളോട് അവൾക് വേണ്ടി വീണ്ടും അപേക്ഷിച്ചു നോക്കി…

“ഇല്ല മോനേ ഈ ശവം ഈ വീട്ടിൽ ഇറക്കണമെങ്കിൽ എനിക്കെന്റെ വാടക കിട്ടണം..തന്നെ പറ്റൂ…ഇനി താൻ തന്നാലും മതി എനിക്ക് …ഇവൾക്ക് പൈസ കിട്ടുമ്പോൾ നിനക്ക് തന്നോളും..എന്തെ…”

അയാൾ ഒരു വികൃത ചിരി ചിരിച്ചു കൊണ്ടു എന്നോട് പറഞ്ഞു..

അയാളുടെ മുഖം നോക്കി ഒന്ന് കൊടുക്കാനായി എനിക്ക് തോന്നിയെങ്കിലും ഞാൻ എന്റെ മനസിനെ അടക്കി നിർത്തി കൊണ്ടു പറഞ്ഞു…

“പൈസ ഞാൻ തരാം..നിങ്ങളുടെ വാടകയും..ആംബുലൻസിന്റെ വാടകയും എല്ലാം..ഒരാള് ഇവിടെ സങ്കടപെട്ടു നിൽക്കുമ്പോൾ സഹായിക്കാതെ ഇരിക്കാൻ ഞാൻ മനുഷ്യനല്ലാതെ ആയിട്ടില്ലല്ലോ…”

ഞാൻ അത്രയും പറഞ്ഞപ്പോൾ തന്നെ അവളുടെ മുഖം തെളിഞ്ഞു

അവൾ എനിക്ക് നേരെ വീണ്ടും കൈ കൂപ്പി..

“പിന്നെ എല്ലാം പെട്ടന്നായിരുന്നു..ആ ബോഡി സാംസ്‌ക്കരിക്കുന്നത് വരെ വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു ഞാൻ അവിടെ തന്നെ ഉണ്ടായിരുന്നു കൂടേ എന്റെ ഭാര്യയും വീട്ടുകാരും..”

********************

“ഒരാഴ്ചക്ക് ശേഷം…

ഒന്ന് പുറത്തേക് ഇറങ്ങുവാനായി നിൽക്കുമ്പോൾ ആയിരുന്നു…ആ തമിഴ് പെണ്ണ് എന്റെ വീടിന് ഗേറ്റ് തുറന്നു വീട്ടിലേക് കടന്നു വന്നത്…”

അവൾ വന്ന ഉടനെ തന്നെ എന്റെ നേരെ  പൈസ നീട്ടി…

“എന്താണിത്…? “

ഞാൻ അവളോട്‌ ചോദിച്ചു..

“ഇക്കാ..

ഇത് നിങ്ങൾ അന്ന് എന്നെ സഹായിച്ചില്ലേ…അത് മടക്കി തരാൻ വന്നതാണ് …”

“ഓ..അതോ……അള്ളോ…എടോ ആ പൈസ ഞാൻ നിങ്ങൾക്കായി തന്നത് തന്നെയാണ്…എനിക്കാ പൈസ തിരികെ വേണ്ടല്ലോ…. “

“അയ്യോ….ഇക്കാ അങ്ങനെ പറഞ്ഞാൽ പറ്റില്ല.. ഈ പൈസ ഇക്ക  വാങ്ങിയില്ലേൽ എനിക്കതൊരു ബാധ്യത പോലെയാകും അതാ…”

അവൾ എന്റെ നേരെ വീണ്ടും പൈസ നീട്ടി കൊണ്ടു പറഞ്ഞു…

“എടോ ഞാൻ പറഞ്ഞില്ലേ ഈ പൈസ ഞാൻ വാങ്ങില്ല..അത് തനിക്കുള്ള സഹായമാണ്…ഞാൻ ആ ദിവസം തന്നെ അങ്ങനെ മനസ്സിൽ കരുതിയാണ് അവിടെ ചിലവാക്കിയത്…ഇനി അത് വാങ്ങാൻ…വേണ്ടെടോ…”

ഞാൻ അവൾ നീട്ടിയ പൈസയിലേക് ഒന്ന് നോക്കുക പോലും ചെയ്യാതെ പറഞ്ഞു..

“അതെല്ല ഇക്ക..ഇക്കമാത്രമേ എന്നെ ആ സമയം സഹായിക്കാൻ മനസു കാണിച്ചിട്ടുള്ളു…ഇക്ക അവിടെ ഇല്ലേൽ ഞാൻ ആകെ പെട്ടു പോയേനെ…ചേട്ടന് കുറച്ചു കാലം മുന്നേ ഉണ്ടായിരുന്ന അസുഖമാണ്.. ഇന്നോ നാളെയോ എന്ന് പറഞ്ഞായിരുന്നു ഓരോ ദിവസവും ഞങ്ങൾ തള്ളി നീക്കിയിരുന്നത് തന്നെ…ചേട്ടൻ പോയത് മുതൽ സഹായം വേണേ എന്ന് ചോദിച്ചു കുറേ ആളുകൾ വരുന്നുണ്ട്..അവരുടെ എല്ലാം ഉള്ളിൽ എന്ത് ഉദ്ദേശമാണെന്ന് എനിക്ക് നല്ലത് പോലെ അറിയാം.. “

അവൾ എന്നെ നോക്കാതെ താഴെക് നോക്കി ആയിരുന്നു അത്രയും പറഞ്ഞത്..

ഞാനും അവരെ പോലെ മുതലെടുപ്പിന് ശ്രമിക്കും എന്ന് കരുതിയാണോ അവൾ പെട്ടന്ന് എന്റെ പൈസ മടക്കി തരുവാൻ വന്നതെന്ന് എനിക്ക് തോന്നി പോയി…

“തനിക് പേടിയാണോ…ഞാനും അവരെ പോലെ നിന്റെ പുറകെ വരുമെന്ന് കരുതി…താൻ പേടിക്കണ്ടടോ…സ്വന്തം പെങ്ങളല്ലാത്ത സ്ത്രീകളെ സ്വന്തം കൂടപ്പിറപ്പിനെ പോലെ കാണുന്ന കുറച്ചു മനുഷ്യന്മാരും ഈ ഭൂമിയിൽ ഉണ്ടെടോ..താൻ വീട്ടിലേക് പൊയ്ക്കോ.. ജോലി ഉള്ളതല്ലേ..ജോലി നടക്കട്ടെ…ഇവിടെ തന്നെ ഉണ്ടാവണം. ആരുടേയും മുന്നിലും തല കുനിക്കാതെ അന്തസായി ജീവിച്ചു കാണിക്കണം…”

ഞാൻ അവളോടായി പറഞ്ഞു കൊണ്ട് വീണ്ടും തുടർന്നു…

“പിന്നെ…തനിക് എന്ത് സഹായം വേണേലും  എന്നോട് സ്വന്തം ചേട്ടനെ പോലെ ചോദിക്കാം…ഈ വീട്ടിലും വരാം.. ഞാൻ ഇല്ലങ്കിലും എന്റെ ഭാര്യയെ ഉമ്മയോ ഉണ്ടാവും ഇവിടെ…അവരോടും പറയാം…ഒരു മടിയും വേണ്ടട്ടോ…എന്നെ കൊണ്ടു കഴിയുന്ന ഏതൊരു സഹായവും ഞാൻ ചെയ്തു തരും..…”

തിരികെ പോകാൻ തുടങ്ങിയ അവൾ ഞാൻ പറഞ്ഞത് കേട്ടു എന്റെ നേരെ വീണ്ടും തിരിഞ്ഞു…

“അയ്യാ…നിങ്ങളെനിക് കടവുൾ മാതിരി…എൻ സ്വന്തം കടവുൾ…ഞാൻ നിങ്ങളോട് നേരത്തെ പറഞ്ഞില്ലേ എന്തെങ്കിലും സാഹയം വേണോ എന്ന് ചോദിച്ചു വരുന്നവരെ കുറിച്ച്. അവർക്കെല്ലാം വേണ്ടത് എന്റെ ശരീരമാണ്…അവരെനിക് പണവും സ്ഥലവും വീടുമൊക്കെ തരാമെന്ന് പറയുന്നുണ്ട്…പക്ഷെ എനിക്കത് വേണ്ട ചേട്ടാ…

ഞാൻ എന്റെ പാതി യെ ചതിക്കൂല…ഇത്തിരി ദിവസമേ എനിക്ക് തന്നിട്ടുള്ളൂ വെങ്കിലും എന്നെ അവർക്ക് റൊമ്പ പിടിക്കുമായിരുന്നു..എന്നെ…എന്നെ അത്രക്ക് ഇഷ്ട്ടമായിരുന്നു…”

അവൾ വാക്കുകൾ കിട്ടാതെ ഇടറുന്ന പോലെ ആയിരുന്നു സംസാരിക്കുന്നത്…

അവൾ ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു കൊണ്ടു ഉറച്ച മനസുമായി നിന്നു തുടർന്നു കൊണ്ടു പറഞ്ഞു……

“ഞാൻ അത് ചെയ്യില്ല..അത് തെറ്റാണെന്ന് എനിക്കറിയാം…എനിക്കെന്റെ മകനെ ഈ നാട്ടിൽ നിന്ന് വളർത്തണം…അവന് വേണ്ടി ഞാൻ ഈ മണ്ണിൽ തന്നെ ജീവിക്കും…എന്റെ ഏട്ടൻ ചെയ്ത പണി തന്നെ തുടരും…എനിക്കൊരു പേടിയുണ്ടായിരുന്നു…എനിക്കാരുമില്ലല്ലോ എന്ന പേടി…ഞാൻ ഇവിടെ ഒറ്റക്കാണല്ലോ എന്ന പേടി. പക്ഷെ ഇപ്പോ അതില്ല…”

അവൾ ഒന്ന് തലകുലുക്കി കൊണ്ടു പറഞ്ഞു.. വീണ്ടും തുടർന്നു…

“എന്നെ സഹായിക്കാൻ എനിക്കൊരു ചേട്ടനുണ്ട്…എന്റെ കൂട പിറപ്പിനെക്കാൾ എന്നെ സഹായിക്കാൻ കഴിയുന്ന എന്റെ ചേട്ടൻ…എന്റെ വീടിന്റെ അടുത്ത് തന്നെ..ഇതാ എനിക്ക് കയ്യെത്തുന്ന ദൂരത്ത് “

അവളത്രയും പറഞ്ഞു എന്റെ കണ്ണിലേക്കു തന്നെ നോക്കി……

അവളുടെ കണ്ണിലൂടെ കണ്ണുനീർ തുള്ളികൾ ചാലിട്ട് ഒഴുകി തുടങ്ങിയിരുന്നു…

എന്റെ കണ്ണിലൂടെയും….

************

ഇഷ്ടപ്പെട്ടാൽ….👍👍

ബൈ

നൗഫു…