പദ്മപ്രിയ – ഭാഗം 15, എഴുത്ത്: മിത്ര വിന്ദ

വിനീതു വരുന്നതും നോക്കി ഉമ്മറത്തു നിന്നും എണിറ്റു പോകാതെ നോക്കി ഇരിക്കുക ആണ് ദേവൂട്ടി..

എങ്ങനെ എങ്കിലും ഈ വിവാഹം ഒന്ന് നടന്നാൽ മതി…

പാവം ഏട്ടൻ.. എത്ര നാളായി ഈ നടപ്പ് തുടങ്ങിട്ട്..

വയ്യാത്ത കാലും വലിച്ചു പോകുന്നത് കാണുമ്പോൾ നെഞ്ചു പിടയും..

മേഘ ചേച്ചി ക്ക് ഇഷ്ടം ആകുമോ ആവോ… നല്ല തറവാട്ടുകാർ ആണ്.. ചേച്ചിക്ക് സ്വന്തം ആയി ഗവണ്മെന്റ് ജോലിയും കിട്ടിയ സ്ഥിതിക്ക്…

ഈശ്വരാ ഈ വിവാഹം നടന്നിരുന്നു എങ്കിൽ എന്റെ ഏട്ടന്റെ യോഗം ആയിരുന്നു..

അവൾ പലവിധ ഓർമകളിൽ ഇരുന്നപ്പോൾ കണ്ടു അകലെ നിന്നും വിനീതിന്റെ വണ്ടി വരുന്നത്.

“എങ്ങനെ ഉണ്ടായിരുന്നു ഏട്ടാ… ആ ചേച്ചിയേ ഇഷ്ടം ആയോ “.. അവൾ ഓടി വന്നു.

അവൻ ഒരു ചെറു പുഞ്ചിരി യോടെ വീട്ടിലേക്ക് കയറി വന്നു.

“നോക്കാം ദേവൂട്ടി… ഈ നടപ്പ് പതിവ് ഉള്ളത് ആയതു കൊണ്ട് വലിയ പ്രതീക്ഷ ഒന്നും വേണ്ട…. ഒറ്റത്തടി ആയി കഴിയാം എന്ന് വിചാരിച്ചാൽ അതും സമ്മതിക്കില്ല ഇവിടുള്ളോർ “

അവൻ അകത്തെ മുറിയിൽ പോയി ഒരു കസേരയിൽ നില ഉറപ്പിച്ചു.

“ഇതു നടക്കും ഏട്ടാ… ഉറപ്പ് “

അവൾ അവന്റ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

“ഹേയ്.. ഉള്ളത് പറയാല്ലോ ദേവു.. എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ല… അവരൊക്കെ വലിയ ആളുകൾ ആണേ… എങ്ങനെ നമ്മളെ ഒക്കെ അങ്ങോട്ട് ഈ ചടങ്ങിനായി വിളിച്ചു എന്നാണ് എനിക്ക് മനസിലാകാത്തത് “
.
“വലിയ വീട് ആണോ ഏട്ടാ “@

“പിന്നല്ലേ… ഒന്നാം തരം ഒരു ബംഗ്ലാവ്… അകത്തും പുറത്തും ഒക്കെ അവർക്ക് ജോലിക്കാർ ഉണ്ട് എന്ന് കിച്ചൻ പറഞ്ഞു..

“ആ ചേച്ചി എങ്ങനെ… കാണാൻ ഒക്കെ മിടുക്കി അല്ലേ “

“നല്ല കുട്ടി ആണ്.. നിന്നെ അറിയാം “

“ഏട്ടൻ ചോദിച്ചോ “

“ഉവ്വ്….”

“ശോ.. എന്റെ കൃഷ്ണാ ഈ വിവാഹം നടന്നാൽ മതി ആയിരുന്നു. എനിക്ക് ആ ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ് “

“പ്രതീക്ഷ ഒന്നും വേണ്ട മോളെ…. ഇതു അവർക്ക് എങ്ങനെ യോ അബദ്ധം പറ്റിയത് ആണ്..”

“അല്ല ഏട്ടാ… ഇതു നടക്കും.. ഉറപ്പ്… എനിക്ക് നല്ല പ്രതീക്ഷ ഉണ്ട്..”

അവൾക്ക് ഭയങ്കര വിശ്വാസം ആയിരുന്നു…..

എന്തോ.. അവളുട മനസ് മന്ത്രിച്ചു കൊണ്ടേ ഇരുന്നു ഈ വിവാഹം നടക്കും എന്ന്…

പ്രഭയും ദേവനും കൂടി എന്തൊക്കെയോ സാധനങ്ങൾ ഒക്കെ മേടിക്കാനായി പുറത്തേക്ക് പോയത് ആയിരുന്നു..

അവർ വന്നപ്പോൾ ദേവു സന്ധ്യ വിളക്ക് കൊളുത്തുക ആണ്.

“മോനേ… നീ എപ്പോ എത്തി “

“അര മണിക്കൂർ ആയി കാണും അമ്മേ “

പ്രഭ അവന്റ അരികിലേക്ക് വന്നു അടുത്ത കസേരയിൽ ഇരുന്നു.

“കുട്ടി എങ്ങനെ ഉണ്ട്.. ഇഷടായോ “

“പിന്നെ… നല്ല കുട്ടി ആണ് അമ്മേ… പക്ഷെ നമ്മൾ അധികം പ്രതീക്ഷ ഒന്നും വെച്ചു പുലർത്തേണ്ട… അവരൊക്കെ വലിയ ആളുകൾ ആണ്‌.. എന്നേ പോലെ വൈകല്യം ഉള്ള ഒരാളെ കൊണ്ട് അവരുടെ മകളെ വിവാഹം കഴിച്ചു അയപ്പിക്കില്ല “

“എന്നാരു പറഞ്ഞു നിന്നോട്…ഇങ്ങോട്ട് വന്നു വിവാഹം ആലോചിച്ചത് ആണ് തമ്പി…. അല്ലാതെ നമ്മൾ അങ്ങോട്ട് ആവശ്യപ്പെട്ടത് ഒന്നും അല്ല..”

ദേവൻ എല്ലാവരെയും നോക്കി പറഞ്ഞു.

“ആഹ്..സമ്മതം ആണെങ്കിൽ അവര് വിളിക്കട്ടെ “

വിനീതു തന്റെ മുറിയിലേക്ക് പോയി.

“അവനു ആ കുട്ടിയെ വല്ലാതെ ബോധിച്ചു എന്ന് തോന്നുന്നു… ഇല്ലേ മോളെ “

“അതേ അച്ഛാ… ഏട്ടന് ഒരുപാട് ഇഷ്ടം ആയി… പാവം… ഇതു എങ്ങനെ എങ്കിലും നടക്കണേ എന്നാണ് എന്റെ പ്രാർത്ഥന “

“അതേ…. എത്ര കാലം ആയി അവൻ ഈ മുടന്തി മുടന്തി നടപ്പ് തുടർന്നിട്ട്…. എന്റെ കുട്ടീടെ പോക്ക് കാണുമ്പോൾ സങ്കടം വരും…. ഓരോ തവണയും അവൻ പോയിട്ട് വരുമ്പോൾ ഞങ്ങൾ പ്രതീക്ഷയോടെ ഇരിക്കും.. പക്ഷെ…..”

ദേവന്റെ ശബ്ദം ഇടറി.

“അച്ഛാ… ഈ വിവാഹം നടക്കും… എന്റെ മനസ് പറയുന്നു… ആ ചേച്ചി ആണ് നമ്മുടെ കുടുംബത്തിലേക്ക് എന്റെ ഏട്ടന്റെ പെണ്ണായ് വരുന്നത് എന്ന് “

. “ആഹ്.. നമ്മൾക്ക് പ്രാർത്ഥിക്കാൻ അല്ലേ മോളെ പറ്റൂ….. ഇതാകുമ്പോൾ ആ കുട്ടിക്ക് സർക്കാർ ഉദ്യോഗം ഇല്ലേ…. ഇവർക്ക് രണ്ടാൾക്കും ബുദ്ധിമുട്ട് കൂടാതെ കഴിയമായിരുന്നു “

അയാൾ ഉള്ളിൽ ഉള്ളത് മറച്ചു വെയ്ക്കാതെ പറഞ്ഞു

പ്രഭ മാത്രം ഒന്നും പറയാതെ ഇരിക്കുക ആണ്..

“അമ്മ എന്താണ് ഒന്നും മിണ്ടാത്തത് “

ദേവൂട്ടി അമ്മയെ നോക്കി.

“പ്രഭേ… നീ കുടിക്കാൻ എന്തെങ്കിലും എടുക്കു.. നിക്ക് വല്ലാത്ത പരവേശം..”

ദേവൻ പറഞ്ഞതും അവർ എഴുനേറ്റ് അടുക്കളയിലേക്ക്ക് പോയി.

“ഈ ബന്ധം ആകുമ്പോൾ നമ്മൾക്ക് അത്യാവശ്യം അറിയുന്ന ആളുകൾ ആയിരുന്നു… തന്നെയുമല്ല ആ ചേച്ചിയെ ഏട്ടന് ഒരുപാട് ഇഷ്ടം ആയിന്ന് തോന്നുന്നു.. അല്ലേ അച്ഛാ “

“ഹ്മ്… അവര് ഇങ്ങോട്ട് വിളിക്കട്ടെ മോളെ… എന്നിട്ട് തീരുമാനിക്കാം കാര്യങ്ങൾ ഒക്കെ “

. അവളുട ഫോൺ ശബ്ധിച്ചു.

. നോക്കിയപ്പോൾ കാർത്തി ആണ്.

“ആരാ ദേവു “

“കാർത്തിയേട്ടൻ “

അവളുടെ മുഖം പ്രകാശിച്ചു..

“അച്ഛാ… ഞാൻ ഈ കാൾ ഒന്ന് എടുക്കട്ടെ ” .. അവൾ വേഗം തന്റെ മുറിയുലേക്ക് പോയി.

“നീ എവിടെ ആയിരുന്നു പെണ്ണേ… “

കാർത്തിയേട്ടന്റെ ശബ്ദം അവൾ ഫോണിൽ കൂടി കേട്ട്.

അന്ന് സംഭവിച്ച കാര്യങ്ങൾ ഒക്കെ അവൾ അവനോട് പറഞ്ഞു കേൾപ്പിച്ചു…

“എനിക്ക് അത്രയ്ക്ക് പരിചയം ഇല്ല ദേവു… കണ്ടതായി ഓർമ കിട്ടുന്നില്ല..”.

“നല്ല മിടുക്കി ആണ് ആ ചേച്ചി..രണ്ട് മാസം പോലും ആയില്ല ജോലി കിട്ടിട്ട്… ഇതു നടന്നാൽ ഏട്ടന്റെ യോഗം ആയിരുന്നു…”

അവൾ വാചാലയായി..

“ആഹ്.. നടക്കാൻ ആയിട്ട് നമ്മൾക്ക് പ്രാർത്ഥിക്കാം ദേവു “

കുറച്ചു സമയം സംസാരിച്ച ശേഷം അവൻ ഫോൺ കട്ട്‌ ചെയ്തു.

സീത അപ്പോൾ അവന്റ മുറിയിലേക്ക് വന്നു..

“കാർത്തി…”

“എന്താ അമ്മേ “

“നിന്നെ അച്ഛൻ വിളിക്കുന്നു….”

“എന്തിനു”

അനിഷ്ടത്തോടെ അവൻ ചോദിച്ചു.

“കാരണം അറിഞ്ഞാലേ നീ വരുവൊള്ളൂ ല്ലേ “

സീത മകനെ നോക്കി ദേഷ്യത്തിൽ.

“ഞാൻ വന്നോളാം… അമ്മ ചെല്ല് “

“അച്ഛനെ വിഷമിപ്പിക്കരുത് മോനേ.. നിന്റെ അച്ഛൻ നിനക്ക് നന്മ വരാൻ ആണ് എന്തും ചെയ്യുന്നതും തീരുമാനിക്കുന്നത്..”

അതും പറഞ്ഞു കൊണ്ട് അവന്റ മറുപടി കാക്കാതെ അവർ മുറിയിൽ നിന്നും ഇറങ്ങി പോയി.

തൊടിയിലെ മാവിൻ ചില്ലയിൽ ഇരുന്നു പൂങ്കുയിൽ പാടാൻ തുടങ്ങിയിട്ട് ഇത്തിരി നേരം ആയി.

മീനുട്ടിയും അവൾക്കൊപ്പം പിന്നാമ്പുറത്തു ഇരുന്നു പാടുന്നുണ്ട്..

രണ്ടാളും തമ്മിൽ മത്സരം ആണ്..

അച്ഛമ്മ അവളെ ശകാരിക്കുന്നതും കേട്ട് കൊണ്ട് ആണ് കാർത്തി കോണിപ്പടികൾ ഇറങ്ങി അച്ഛന്റെ അടുത്തേക്ക് വന്നതു….

തുടരും…..