പദ്മപ്രിയ – ഭാഗം 22, എഴുത്ത്: മിത്ര വിന്ദ

കാർത്തിയുടെ വീട്ടിലെ, ഒരുക്കങ്ങൾ പോലെ തന്നെയായിരുന്നു , ദേവൂന്റെ വീട്ടിലും …

കാരണം ശ്രീഹരിയുടെ അച്ഛനും അമ്മയും ഒക്കെ ദേവൂനെ കാണാനായി എത്തുന്നുണ്ട്..

പ്രഭ യാണെങ്കിൽ, അടുത്ത വീട്ടിലെ രാജമ്മ ചേച്ചിയെയും കൂടെ, സഹായത്തിനായി വിളിച്ചു വരുത്തിയിട്ടുണ്ട്…

വീടും പരിസരവും ഒക്കെ വൃത്തിയായിട്ടാണ്… എങ്കിലും ഒന്നൂടെ, എല്ലാം ഒന്നു മിനുക്കി വൃത്തിയാക്കുവാൻ ആയി, അവർ ക്കാലത്തെ എത്തിയിരുന്നു. ദേവു ഇൻസ്റ്റന്റ് ഗ്ലോ കിട്ടാനായി മുഖത്ത് ഒക്കെ എന്തൊക്കെയോ വാരി തെയ്ക്കുന്നുണ്ട്..

ദേവനും വിനീതും കൂടി, അതിഥികൾ വരുമ്പോൾ, സൽക്കരിക്കുവാനായി, ബേക്കറിയിൽ നിന്നും സ്വീറ്റ്സ് ഒക്കെ മേടിക്കുവാൻ പോയിരിക്കുകയാണ്…

അപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ മീനൂട്ടിയുടെ വരവ്..

അവളെ അപ്രതീക്ഷിതമായി കണ്ടതും പ്രഭ ഒന്നു പതറി.

“പ്രഭയമ്മേ….ദേവു ചേച്ചി എവിടെ….”

ചെരിപ്പൂരി മുറ്റത്തിന്റെ സൈഡിൽ ഇട്ടിട്ട് അവൾ ഉമ്മറത്തേക്ക് കയറി..

” അവൾ അകത്തുണ്ട് മീനൂട്ടി…. കയറി വാ”

” പ്രഭയമ്മ എന്തെങ്കിലും തിരക്കാണോ….. ആരെങ്കിലും വിരുന്നുകാർ വരുമോ ഇവിടെ “

മുറിയിൽ ആകമാനം ഒന്നു നിരീക്ഷിച്ചുകൊണ്ട് , മീനു അവരെ നോക്കി..

അവളോട് ഒരു മറുപടി പറയാതെ പ്രഭ വിഷമിച്ചു നിന്നപ്പോൾ ആണ് ദേവു ഇറങ്ങിവന്നത്..

“ആഹ്.. മീനുട്ടി… നീ എന്താ കാലത്തെ “

“ഞാൻ വെറുതെ വന്നതാ.. ചേച്ചി തിരക്ക് ആണോ “

“ഹേയ് അത്രയ്ക്ക് ഇല്ല… എന്നാലും ചെറുതായിട്ട്….”

ദേവു വന്നു മീനുന്റെ കൈയിൽ പിടിച്ചു..

” വിനീത് ഏട്ടനും ദേവൻ മാമയും എവിടെ “

” ഏട്ടന് ഒരു വിവാഹാലോചന വന്നിരുന്നു… ആ പെൺകുട്ടിയുടെ വീട്ടുകാർ, ഇന്ന് ഇവിടേക്ക് വരുന്നുണ്ട്, പെട്ടെന്നാണ് അവർ വിളിച്ചു പറഞ്ഞത്.. അതുകൊണ്ട് ബേക്കറിയിൽ നിന്നും എന്തെങ്കിലും പലഹാരങ്ങൾ ഒക്കെ മേടിക്കാം എന്നും പറഞ്ഞ് അച്ഛനും, വിനീതേട്ടനും കൂടി പോയതാണ്”

“മ്മ്….”

മീനുട്ടി വെറുതെ മൂളി.

പിന്നീട് ഓരോരോ വാർത്തമാനംങ്ങൾ അവർ തമ്മിൽ പറഞ്ഞു…

പക്ഷെ കാർത്തിയെ കുറിച്ച് ഒരു അക്ഷരം പോലും അവൾ ചോദിച്ചില്ല മീനുനോട്.

കുറച്ചു കഴിഞ്ഞതും ദേവനും വിനീതും എത്തി.

രണ്ട് മൂന്ന് കവറുകളിൽ ആയി കുറെ പലഹാരങ്ങൾ ഉണ്ടായിരുന്നു അവരുടെ കൈയിൽ.

മീനുട്ടിയെ കണ്ടതും ദേവന്റെ മുഖം ഇരുണ്ടു.

“ആഹ് മീനു എപ്പോൾ എത്തി “

വലിയ താല്പര്യം ഇല്ലാതെ അയാൾ ചോദിച്ചു.

“വന്നിട്ട് ലേശം സമയം ആയി.”

“ഹമ്….”

അയാൾ ഒന്ന് മൂളി കൊണ്ട് അകത്തേക്ക് പോയി.

വിനീത് അവളെ നോക്കി ഒന്ന് വെളുക്കനേ ചിരിച്ചു.

എന്നും ഒരുപാട് സംസാരിക്കുന്നവർ ആണ്.. ഇന്ന് ഇപ്പോൾ എല്ലാവരും ഒഴിഞ്ഞു മാറുന്നു…

മീനുട്ടി എന്തായാലും വിരുന്നുകാരെ കണ്ടിട്ട് പോയ്‌ കളയാം എന്ന് കരുതി അവിടെ നിന്നു…

കാരണം ദേവു അവളോട് ഒന്നും പറഞ്ഞതും ഇല്ലാലോ..

പ്രഭ അവൾക്ക് കുടിക്കാനായി ഒരു കപ്പ് കാപ്പി കൊണ്ട് വന്നു കൊടുത്ത. കൂടെ അല്പം ഹൽവയും ജിലേബിയും.. മീനുട്ടിക്ക് ഇതൊക്ക കാര്യം ആണെന്ന് അവർക്ക് അറിയാം..
അതൊക്ക ഇപ്പോൾ അവർ മേടിച്ചു കൊണ്ട് വന്നത് ആയിരുന്നു.

പെട്ടന്ന് ആണ് ദേവൻ അവിടേക്ക് പാഞ്ഞു വന്നത്.

“വിരുന്നുകാർക്ക് കൊടുക്കാൻ മേടിച്ചത് ഒക്കെ എടുത്തു നീ ഇവളെ സൽക്കരിക്കുക ആണോടി…”

ഭാര്യ യുടെ നേർക്ക് ഓങ്ങി കൊണ്ട് അയാൾ അവരെ വഴക്ക് പറഞ്ഞു….

ദേവൂവും വിനീതും ഒക്കെ അങ്ങ് വല്ലാണ്ട് ആയി പോയ്‌..

മീനു ആണെങ്കിൽ വേഗം തന്നെ പ്രഭ കൊണ്ട് വന്നു വെച്ച ഹൽവ യുടെ പ്ലേറ്റ് അങ്ങ് നീക്കി വെച്ച്.

“ഓരോന്ന് ഒക്കെ വന്നു കേറും.. മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ “

അയാൾ പിറു പിറുത്തു…

കാരണം അയാൾക്ക് ഒറ്റ ലക്ഷ്യം ഉണ്ടായിരുന്നുള്ളൂ…

മീനുട്ടി എത്രയും പെട്ടന്ന് അവിടെ നിന്നും പോകണം… ശ്രീഹരി ഒക്കെ വരുമ്പോൾ അവളെ ഇവിടെ കണ്ടാൽ ശരിയാകില്ല… അത്ര തന്നെ കാര്യം.

“ദേവന്മാമേ…. ഞാൻ ഈ ഹൽവ യും ജിലേബിയും ഒക്കെ കഴിക്കാനും കാണാനും ഒക്കെ തുടങ്ങി കഴിഞ്ഞാണ് ഈ നിൽക്കുന്ന ദേവു ചേച്ചിയും വിനീത് ഏട്ടനും ഒക്കെ ഇതു കഴിച്ചിട്ടുള്ളത്… അതുകൊണ്ട് പ്രഭഅമ്മയെ ഇത്രമാത്രം വഴക്ക് പറഞ്ഞു പേടിപ്പിക്കേണ്ട കാര്യം ഒന്നും ഇല്ല കെട്ടോ… ഞാൻ വന്നു കേറിയത് ഇത്രയ്ക്ക് ബുദ്ധിമുട്ട് ആകാൻ എന്താണ് കാര്യം എന്ന് ഒക്കെ എനിക്ക് മനസിലായി… ഈ നിൽക്കുന്ന നിങ്ങളുടെ മകളുടെ ചെറുക്കന്റെ വീട്ടിൽ നിന്നും ആളുകൾ എത്തും എന്നറിഞ്ഞു കൊണ്ട് തന്നെ ആണ് ഞാൻ ഇവിടേക്ക് വന്നത്.. ഇന്നലെ വരെ എന്റെ ഏടത്തിയമ്മയുടെ സ്ഥാനത് മാത്രം കണ്ടിരുന്ന ഇവർ….ഒരു പുത്തൻ പണക്കാരനെ കണ്ടതും സ്നേഹിച്ച പുരുഷനെ ഒറ്റ നിമിഷം കൊണ്ട് മറന്ന് പോയ്‌ അല്ലെ “

മീനുട്ടി കിതച്ചു കൊണ്ട് ദേവൂനെ നോക്കി..

“നിന്റെ ഏട്ടൻ പോയ്‌ പെണ്ണ് കണ്ടതും പോരാ…. എന്നിട്ട് എന്റെ കുട്ടിക്ക് അയോടി ഇപ്പോൾ ദോഷം..”

ദേവനും വിട്ട് കൊടുത്തില്ല..

“എന്റെ ഏട്ടനെ കൊണ്ട് വേറെ കല്യാണം കഴിപ്പിക്കിക്കണം എന്ന് പറഞ്ഞു അച്ഛന്റെ പിന്നാലെ കൂടിയത് നിങ്ങൾ അല്ലേ ദേവൻമമേ…എന്റെ അച്ഛന്റെ കാലു പിടിച്ചില്ലേ നിങ്ങൾ അന്ന് വീട്ടിൽ വന്നപ്പോൾ… നിങ്ങളുടെ ഈ രണ്ട് മക്കളും കോടീശ്വരന്റെ വീട്ടിൽ ചെന്നു കേറാൻ വേണ്ടി… എല്ലാം അറിഞ്ഞു കഴിഞ്ഞും ഞങ്ങടെ അച്ഛനോട് ഞാനും അമ്മയും പറഞ്ഞു, ദേവു ചേച്ചിയെ നമ്മൾക്ക് കൂട്ടി കൊണ്ട് വരാം…. ഏതെങ്കിലും അമ്പലത്തിൽ പോയ്‌ കല്യാണം നടത്തം എന്ന്… പക്ഷെ അച്ഛനെക്കാൾ വലിയ പുള്ളി അല്ലേ മോള്…..”അവൾ പുച്ഛത്തിൽ ദേവൂനെ ഒന്ന് നോക്കി.

മീനു കാര്യങ്ങൾ എല്ലാം അറിഞ്ഞു എന്ന് അവർക്ക് ഒക്കെ മനസിലായി.

“എന്തായാലും എന്റെ ഏട്ടൻ ഭാഗ്യം ഉള്ളവൻ ആണ്… ഇത്രയ്ക്ക് ദുഷ്‍ടയായ നിങ്ങളിൽ നിന്നും രക്ഷപെട്ടല്ലോ…ഭഗവാന്
ഒരായിരം നന്ദി..”

അവൾ കൈകൾ രണ്ടും കൂപ്പി കൊണ്ട് പറഞ്ഞു.

“നിന്ന് പ്രസംഗിക്കാതെ ഇറങ്ങി പോടി വെളിയിൽ…. എന്റെ മകൾക്ക് പൂർണ സമ്മതം ആണ് ശ്രീഹരി യേ കെട്ടാൻ…അവൾ രാജ കുമാരിയെ പോലെ കഴിയും….അതിന്റ കുശുമ്പ് ആണ് നിനക്ക് ഞങ്ങളുടെ കുഞ്ഞിനോട്‌ ‘

“ഹമ്…. നാണമില്ലേ ദേവൻ മാമയ്ക്ക് ഇതു പറയാൻ… കുശുമ്പ്…. ആരോടാ കുശുമ്പ്… ഈ രാജകുമാരിയോടോ…. കാണാൻ പോകുന്ന പൂരം പറഞ്ഞറിയി ക്കുന്നില്ല…എന്തായാലും ആൾ ദി ബെസ്റ്റ് “

മീനു അവിടെ നിന്നും വേഗത്തിൽ പുറത്തേക്ക് ഇറങ്ങി പോയി..

ദേവൂ ഒന്നും മിണ്ടാതെ നിൽക്കുക ആണ്..

“മോളെ… ന്റെ കുട്ടി പോയ്‌ റെഡി ആകു.. അവർ ഇപ്പോൾ ഇങ്ങു വരും…”

ദേവൻ അവളുട തോളിൽ തട്ടി.

********************

പദ്മയുടെ വീട്ടിലേക്ക് പോകാനായി ദല്ലാളും ഒപ്പം ഉണ്ടായിരുന്നു.. അതുകൊണ്ട് വഴി കണ്ടു പിടിക്കാൻ ബുദ്ധിമുട്ട് ആയില്ല.

പത്തര കഴിഞ്ഞപ്പോൾ അവർ എത്തി ചേർന്ന്.

സീത യും, ഒപ്പം കാർത്തിയിടെ അപ്പച്ചിയും ഒക്കെ കൂടി അകത്തേക്ക് കയറി ചെന്നു.

ഓറഞ്ച് നിറം ഉള്ള ഒരു സെറ്റും മുണ്ടും ആണ് വേഷം.. മുടി വെറുതെ കുളി പിന്നൽ പിന്നി അടിയിൽ ചെറിയൊരു ക്ലിപ്പ് ഇട്ടിട്ടുണ്ട്.. മറൂൺ നിറം ഉള്ള ചെറിയൊരു വട്ട പൊട്ടു… അതിന്റ മുകളിലായി ഒരു ചന്ദന കുറി… അത്രയും ഒള്ളൂ അവളുടെ ചമയങ്ങൾ..

സീതയ്ക്ക് അവളെ ഒരുപാട് ഇഷ്ടം ആയിരുന്നു..

അവർ ചെന്നു അവളുടെ കൈക്ക് പിടിച്ചു.

“എന്താ പേര്…”

“പദ്മപ്രിയ “

“ഞാൻ കാർത്തിടെ അമ്മ ആണ് കേട്ടോ.. ഇതു അപ്പച്ചി.. പിന്നെ ചിറ്റമ്മ “

കൂടെ നിന്നവരെ ഒക്കെ അവർ പരിചയപ്പെടുത്തി.

പദ്മ എല്ലാവരെയും നോക്കി പുഞ്ചിരി തൂകി.

അവളുടെ അരികത്തായി ഭവ്യ ഉണ്ട്…

പിന്നെ മുത്തശ്ശിയും..

ഗിരിജ അവർക്ക് ഒക്കെ കുടിക്കാനായി ചായ കൊണ്ട് വന്നു കൊടുത്തു.

ഭവ്യ യോടും മുത്തശ്ശി യോടും ഒക്കെ സീത വിശേഷം ഒക്കെ തിരക്കി.

പദ്മയ്ക്ക് ഒരുപാട് ഇഷ്ടം തോന്നി സീതയോട്..

മീനു ട്ടിയെ കുറിച്ച് ഒക്കെ സീത പദ്മയോട് പറഞ്ഞു..

പിന്നെ അച്ഛമ്മ ഉണ്ടെന്ന്, വയ്യാത്ത കൊണ്ട് ആണ് വരാഞ്ഞത് എന്നൊക്കെ പറഞ്ഞു..

സീത ആണ് പദ്മയെ വെളിയിലേക്ക് കൂട്ടി കൊണ്ട് പോയത്… എല്ലാവരെയും പരിചയപ്പെടുത്താൻ…

ഗോപിനാഥൻ ആണെങ്കിൽ ചെക്കന്റെ അച്ഛനോടും അമ്മാവനോടും വല്യച്ഛനോടും ഒക്കെ സംസാരിക്കുക ആണ് അപ്പോൾ..

പദ്മ ഇറങ്ങി വന്നപ്പോൾ എല്ലാവരും കുട്ടിയെ നോക്കി..

“ഇതു ആണ് അച്ഛൻ “

സീത പറഞ്ഞു..

പദ്മ അയാളെ നോക്കി പുഞ്ചിരിച്ചു..

രാമേട്ടനും കുട്ടിയെ ഇഷ്ടം ആയേന്നു സീതയ്ക്ക് മനസിലായി..

ചായയും പലഹാരവും ഒക്കെ കഴിച്ചിട്ട് ഏകദേശം ഒരു മണിക്കൂർ ഇരുന്നിട്ട് ആണ് അവർ യാത്ര പറഞ്ഞു ഇറങ്ങിയത്…

വൈകിട്ട് വിളിക്കാം എന്ന്നും ബാക്കി കാര്യങ്ങൾ തീരുമാനിക്കാം എന്നും ഇറങ്ങുമ്പോൾ രാമകൃഷ്ണൻ ദല്ലൾ വഴി ഗോപി നാഥനെ അറിയിച്ചു.

തുടരും….