എന്തേലും ചെറിയ ആവശ്യങ്ങൾക്ക് പോലും നിവർത്തിയില്ലാതെ  അച്ഛനേയും ചേട്ടനെയുമെല്ലാം ആശ്രയിക്കേണ്ടി വന്നു…

എഴുത്ത്: ആം കുർളി കുർളി

================

മക്കളെല്ലാം ഉറങ്ങീനാ വിചാരിച്ചത്..ഷോപ്പിലിന്ന് ഒടുക്കത്ത തിരക്ക്..അതാ നേരം വൈകിയത്, നീ ബാഗിനാ പിള്ളേർക്ക് വാങ്ങിയ പ്പപ്സ് എടുത്ത് കൊടുത്തേ രുക്കോ..ഞാനൊന്ന് കുളിച്ചിട്ട് വരാം

“ഒന്ന് വേഗം വാ…പിള്ളേരൊന്നും കഴിച്ചിട്ടില്ല..അച്ഛൻ വരട്ടേന്ന് പറഞ്ഞു കാത്തിരിക്കായിരുന്നു ..”

ശ്ശെടാ…രുക്കോ , നിന്നോടും അമ്മോടും നൂറുവട്ടം പറഞ്ഞിട്ടുള്ളതാണ് ഞാൻ നേരം വൈകുവാണേൽ പിള്ളേരും നിങ്ങളും കഴിച്ഛ് കിടന്നോളാൻ..വെറുതെ പിള്ളേരെ പട്ടിണിക്കിട്ട് !😠.

“അത് സാരമില്ല മനുവേ..നീ വരാണ്ട് ഞങ്ങള് കഴിക്കില്ലാന് അറിയാലോ.. “

നിങ്ങള് രണ്ടാളും കഴിച്ചില്ലേലും പിള്ളേർക്കെങ്കിലും…ആ..എന്തായാലും കുളിച്ചിട്ട് വരാ, ഭക്ഷണം ഇട്ടുവെച്ചേക്ക്…

ഞാനും പിള്ളേരും കഴിച്ചോണ്ടിരുന്നപ്പോൾ രുക്കും അടുക്കളെന്ന് ഒരു പ്ലേറ്റിൽ എന്തോ കുറച്ച് ഭക്ഷണവും ഇട്ടുവന്നൊപ്പം കഴിക്കലായി. ആ ഇടയിലാണ് മീനെന്തോ സ്പെഷ്യൽ പൊരിച്ചത് അമ്മ കൊണ്ടുവന്ന് എല്ലാർക്കും ഇട്ട് കൊടുക്കുന്നത്.

“അമ്മേ..നിങ്ങള് വിളമ്പിയത് മതി…വന്നിരുന്ന് കഴിക്ക്. ഇനി എല്ലാവരെയും ഊട്ടിച്ഛ് സമയം കളയണ്ട “

“വേണ്ട മോനെ..നിങ്ങടേൽ എന്തേലൊക്കെ ബാക്കി കാണും, അത് പാഴാക്കണ്ട. അമ്മ അവസാനം നിങ്ങടെ തീറ്റയെല്ലാം കഴിഞ്ഞ് കഴിച്ചോളം ..”

അവരുടെയിഷ്ടം അങ്ങനെ ആണേൽ അങ്ങനെയാവട്ടെ..ഞാനൊന്നും തിരിച്ഛ്പറയാൻ പോയില്ല..പെട്ടന്നാണ് മോള് പൊന്നൂട്ടി ആകറാൻ തുടങ്ങിയത്..

“അമ്മാമ്മ..എനിക്ക് മാത്രമെന്താ ഒരെണ്ണം…കണ്ണൻ ചേട്ടന് രണ്ടുമീൻ വറത്തത് കൊടുത്തീണ്ടല്ലോ..എനിക്കും വേണം രണ്ടെണ്ണം “

“മോളെ..അവൻ ആൺകുട്ടി അല്ലേ..രണ്ടെണ്ണം എടുത്തോട്ടെ..അവൻ വലുതായിട്ട് വേണ്ടേ മോളെ ഒക്കെ ഇനി നോക്കാൻ ..”

“മ്മ് …” പൊന്നൂട്ടി ഒന്ന് മൂളി ..

“അമ്മാമ്മേ…ഇത് പഴേ കാലൊന്നും അല്ല..വിവേചനം ഒന്നും വേണ്ട , സ്കൂളിലും അതൊക്ക തന്നെയാ പറയുന്നത്…പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും തുല്യവകാശം തന്നെ നൽകണം..പൊന്നൂട്ടി..നീ ഇതാ എൻ്റെന്ന് ഒരു മീൻ എടുത്തോ …”

“വേണ്ട ചേട്ടാ..ചേട്ടൻ വലുവാട്ടെ..ജോലിക്ക് പോയ്‌  പൈസ ഉണ്ടാക്കിട്ട് വേണം പൂരത്തിന് പോവുമ്പോൾ വളേം മാലും വാങ്ങിത്തരാൻ ..”

ആറിലും പത്തിലും പടിക്കണ പൊന്നുന്റേം കണ്ണന്റെയും സംസാരങ്ങൾ കേട്ട് ഞാനൊന്ന് ആശ്ചര്യപ്പെട്ടു മനസ്സിൽ പറഞ്ഞു..

ദൈവമെ, ഈ സ്നേഹം എന്നുണ്ടാകണമേ ഇവരിൽ..ചെറുപ്പത്തിൽ ചേട്ടനും ചേച്ചിയുമൊക്കെ എനിക്കുണ്ടായിരുന്നു..അന്നൊക്കെ കളിയും ചിരിയുമായ്  നല്ല രസമാണ്..എന്നാൽ ചേച്ചിടെ കല്യാണം കഴിഞ്ഞ് അവള് ഗൾഫിൽ സെറ്റിൽ  ആവുകയ്യും ചേട്ടൻ പഠിച്ഛ് നല്ലൊരു ജോലിയും കിട്ടുക കൂടി ചെയ്തതോടെ വീട്ടിലെന്റെ കാര്യം അവതാളത്തിലായി..പഠിപ്പ് വരാത്തേൽ വേലയും കൂലിയും ഇല്ലാണ്ട് പാടത്തും  പറമ്പിലുമൊക്കെയായ് കളിച്ഛ് നടപ്പാണ്..പക്ഷേ വലുതാകും തോറും വീട്ടുകാരുടെ കുറ്റപ്പെടുത്തൽ മനസ്സിനെ ഒറ്റപ്പെടുത്തുന്ന പോലെ..വീട്ടിലെനിക്കൊരു സ്ഥാനമില്ലാതായപോലെ..ചെറിയ കൂലി ജോലിക്കെല്ലാം പോയി തുടങ്ങിയെങ്കിലും അത്യാവശ സമ്പത്തും പദവിയുമുള്ളൊരു വീട്ടിലെ പയ്യൻ കൂലിപ്പണിക്ക് പോകുന്നത് വീട്ടുകാർകൊക്കെ  അപമാനകരമായിരുന്നു..

ഭക്ഷണം കഴിക്കും നേരം മുട്ടപ്പവും മീൻ വറുത്തതുമെല്ലാം അമ്മ ചേട്ടന് കൂടുതൽ കൊടുക്കുന്നതെല്ലാം ഞാൻ ശ്രദ്ധിക്കാറുണ്ട്…ചെറിയകുട്ടി അല്ലാത്തോണ്ടിപ്പോൾ അതൊന്നും എടുത്ത് പറഞ്ഞ് അമ്മോടും അച്ഛനോടും വഴക്കിനൊന്നുമില്ല…ചേച്ചിയും അളിയനും ഗൾഫീന് വരുമ്പോൾ ഒരിക്കൽ ഇവിടെ വന്ന് നിൽക്കും..അവരുടെ കയ്യിൽ കാശുള്ളോണ്ട് പിന്നെ അമ്മയ്ക്കും അച്ഛനും അവരെ പരിഭാലിക്കാനേ സമയമുള്ളൂ…അതിനിടയിൽ രുക്കുമായൊരു പ്രണയം ഒടുവിൽ എന്റെ വിവാഹത്തിലവസാനിച്ചു…

പേപ്പറിൽ പരസ്യം കണ്ടൊരു  കമ്പനിയിൽ ജോലിക്കൊക്കെ പോയ് തുടങ്ങി. എന്നാൽ കുറച്ച് മാസം കഴിഞ്ഞപ്പോഴേക്കും കമ്പനി നക്ഷ്ടത്തിലാണെന്നും പറഞ്ഞു മൊതലാളി ശമ്പളം ശരിക്ക് നൽകുന്നില്ല.

എന്തേലും ചെറിയ ആവശ്യങ്ങൾക്ക് പോലും നിവർത്തിയില്ലാതെ  അച്ഛനേയും ചേട്ടനെയുമെല്ലാം ആശ്രയിക്കേണ്ടി വന്നു..

ഒരു ദിവസം മോന്റെ പിറന്നാളിന് ഏതാനും ദിവസങ്ങൾക്ക് മുന്പേ നിറയെ രോമങ്ങളുള്ള വെളുത്ത പൂച്ചകുട്ടിയെ ജന്മദിന സമ്മാനമായ് വേണമെന്ന് പറഞ്ഞപ്പോൾ ഉറപ്പായും അച്ഛൻ കൊണ്ട് നൽകുമെന്ന് ഞാനവന് വാക്കുകൾ കൊടുത്തു…

കണ്ണുകളിൽ സന്തോഷം വിടർന്ന് പുറത്തേക്കോടികൊണ്ടവൻ പറഞ്ഞു , “എൻ്റെ എല്ലാ കൂട്ടുകാരോടും പറയട്ടെ അച്ഛനെനിക്ക് പൂച്ചകുട്ടിയെ വാങ്ങിതരണ കാര്യം “..

പിറന്നാളിന്റെ തലേശം കിട്ടാനുള്ള പൈസയിൽ നിന്നായിരം രൂപ മുതലാളിയോട് ചോദിച്ചു വാങ്ങി പെറ്റിനെ വിൽക്കുന്ന കടയിലെത്തി  പൂച്ചയുടെ  വിലചോതിച്ചപ്പോൾ ഞാൻ  ഞെട്ടി. നാലായിരത്തി അഞ്ഞൂറ് രൂപ…കയ്യിൽ ആകെ ഉള്ളതാകട്ടെ ആയിരത്തി അറുനൂറും…ഇനി എന്ത് ചെയ്യും..ആരോട് ചോദിക്കും ബാക്കി പൈസ…മോന്റെ മുഖം മിന്നി മറയുന്നു..മനസ്സാകെ ബേജാറായി…

കുറച്ചീസം കഴിഞ് ബാക്കി പണം എത്തിച്ഛ് നൽകാമെന്ന് കടക്കാരനോട് കെഞ്ചി പറഞ്ഞിട്ടുമ്മയാൽ നിരസിച്ചു…

നിവർത്തിയിലാതെ ബാക്കി പൈസ ചേട്ടന്റെ അടുത്ത് പോയ്‌ ചോദിച്ചപ്പോൾ, “മനു , കുട്ടികളെന്ത് പറഞ്ഞാലും അത് വാങ്ങികൊടുക്കുവോ നീ…അനാവശ്യ കാര്യങ്ങൾക്കൊന്നും പൈസ ചിലവാക്കണ്ട..ഞാൻ തരില്ല. അല്ലേൽ തന്നെ നാളത്തെ ചിലവുകൾ ഞാൻ വഹിക്കണം ..”

ചേട്ടന്റ കയ്യിൽ പൈസ ഉണ്ടായിട്ടും തരാതിരുന്നതിനെക്കാളും വിഷമം ഉണ്ടായിരുന്നു മോന്റെ മുന്നിൽ അവന് വാക്ക് കൊടുത്ത സമ്മാനമില്ലാതെ ചെന്ന് നിൽക്കുന്നതിന്…

പിറ്റേന്ന് കേക്ക് മുറിച്ച്‌ എല്ലാവരും സമ്മാനങ്ങൾ നൽകുന്ന സമയം ഓടിയവനരികിൽ  വന്നെന്റെ  കയ്യിലുള്ള കവർ പിടിച്ഛ് ആശ്ചര്യപ്പെട്ട് വിടർന്ന കണ്ണുകളാൽ അവൻ ചോദിച്ചു, “അച്ഛാ….ഇത് പറഞ്ഞ പൂച്ചയാണോച്ചാ “

അല്ല  മോനെയെന്ന് പറയുമ്പോൾ അവന്റെ കണ്ണുകളിലെ തിളക്കം നക്ഷ്ട്ടപെടാതിരിക്കാൻ ഞാനവനോട് പറഞ്ഞു ..”പൂച്ചയെ നമ്മട റൂമിൽ വച്ചിട്ടുണ്ട്, ഈ കവറിൽ മോന് കളിക്കനുള്ള കാർ ആണ് “

എന്നാൽ കയ്യിലെ സമ്മാനം വകവയ്ക്കാതെ ‘എന്റെ  പൂച്ചയെ കാണാൻ വാടാ’ എന്ന് കൂട്ടുകാരനോട് ഉറക്കെ പറഞ്ഞവനെയും വിളിച്ചു മുറിയിലേക്കോടി…

മുറിയിലെത്തി ബെഡിലിരുന്ന് കണ്ണിമ്മ വെട്ടാതെ കൂട് തുറന്നു…

ഒരു വെള്ള കുട്ടി പൂച്ച..

“അയ്യേ..ഇത് പേർഷ്യൻ കാറ്റൊന്നും അല്ല..നിന്റച്ഛൻ നിന്നെ പറ്റിച്ചേ ..”

“ഇത് കുട്ടിയാടാ…വലുതാവുമ്പോള രോമം വലുതാക..എന്റെ അച്ഛൻ എന്നെ പറ്റിക്കൊന്നും ഇല്ല ..”

അവന്റ ഉറച്ച വാക്കുകൾ ഒടുവിൽ കൂട്ടുകാരനും ശരിവച്ചു…

സുഹൃത്ത്  പോയ്‌ കഴിഞ്ഞപ്പോൾ എന്റെയടുത്ത് വന്നവൻ  സങ്കടത്തോടെ പറഞ്ഞു ,

“അച്ഛാ…ഇതെന്താ സാധാ പൂച്ച…ഞാൻ പറഞ്ഞതല്ലലോ 😪”

“കണ്ണാ…അച്ഛന്റെ കയ്യിൽ ആ പൂച്ചയെ വാങ്ങാൻ പൈസ തികഞ്ഞില്ലടാ..വിഷമിക്കണ്ട..കുറച്ച് ദിവസം കഴിഞ്ഞതിനെ അച്ഛൻ വാങ്ങിതരാട്ട മോന് ..”

അവനൊന്ന് തല കുലുക്കി പതിയെ ചിരിച്ചപ്പോഴാണ് മനസ്സിലൊരു സമാധാനം വീണത്…

വീട്ടിൽ ആരും എനിക്കും എന്റെ ഭാര്യക്കും ഒരു വിലയും നൽകുന്നില്ല…അവരുടെ  പരിഹാസപരമായ സംസാരവും കുത്തുവാക്കുകളുമെല്ലാം രുക്കുവിന്റെ മനസ്സിനെയും  വല്ലാതെ നീറിപ്പിച്ചിരുന്നു…

ഭാര്യയേയും മകനെയും കൊണ്ടാ നശിച്ച വീട്ടിൽ നിന്നെപ്പോഴും ഇറങ്ങാൻ തോന്നുമെങ്കിലും പക്ഷേ എങ്ങോട്ട്..വേറെന്തെങ്കിലും ജോലി നോക്കണം…

അങ്ങനെ ഒരു ഹോട്ടലിൽ കൃത്യമായ ശമ്പളത്തോട് കൂടി ഒരു ജോലി ശരിയായതോടെ വീട്ടിൽ നിന്നുമിറങ്ങി…

ഇറങ്ങും നേരം പോകരുതെന്ന് പറഞ് കരഞ്ഞുകൊണ്ട് അമ്മ…

അച്ഛനാണേൽ ദേഷ്യപ്പെട്ട്കൊണ്ട്….”നീ എവിടേക്കാട ഇവരെയും കൊണ്ട്…മോളെ നീ ഇവന്റെയൊപ്പം ഇറങ്ങണ്ട..ഇവന് പ്രാന്താണ് , നിങ്ങൾക്കിവിടെ എന്തിന്റെ കൊറവിണ്ടായിട്ടാ ഇവിടന്നിറങ്ങ്നെ..ഇനി ഇവടന്ന് ഇറങ്ങാനാ തീരുമാനമെങ്കിൽ..പിന്നെ ഈ അച്ഛനേം അമ്മെനും പ്രതീഷിച്ഛ് ഇവിടേക്ക് വരണ്ട “

“നിങ്ങൾക്കൊന്നും അറിയില്ലാലെ ഞാനും ഇവളും ഇവിടെ  അനുഭവിക്കുന്ന വേദനകൾ..ഏത് നേരവും അടുക്കളയിൽ ഇവളെക്കൊണ്ട് പണിയെടുപ്പിക്കുകയല്ലാതെ സ്വന്തം മോളെ കാണുന്ന പോലെ എന്തേലും പരിഗണന അച്ഛനും അമ്മയും ഇവൾക്ക് നൽകിയിട്ടുണ്ടോ ??..ഇല്ലല്ലോ കാരണം ഞങ്ങൾക്ക് പണമില്ലാത്തോണ്ട് ചുമ്മാ വീട്ടുകാരുടെ ചിലവിൽ തിന്നുപോകുമ്പോൾ എന്തിനു പരിഗണിക്കണമല്ലേ…ഗൾഫീന് മോളും കെട്ടിയോനും വരുമ്പോൾ അവരുടെ മക്കൾക്ക് വാങ്ങിക്കൊടുക്കുന്ന വിലകൂടിയ സമ്മാനങ്ങൾ പോലെ എന്റെ മോന് എന്തേലും കൊടുത്തിട്ടുണ്ടോ…നിങ്ങൾക്കെല്ലാം പണത്തിന്റെ ഹുങ്കാണ് ..”

അച്ഛൻ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു…അമ്മ ഉള്ളിൽ ഇരുന്ന് കരയുന്നുണ്ട് , സാധനങ്ങളെടുത്ത് പുറത്തേക്ക് ഇറങ്ങി വാടക വീട്ടിൽ താമസമാക്കി സന്തോഷത്തോടെ കഴിഞ്ഞുപോവുമ്പോൾ ഗൾഫീന് ചേച്ചിടെ വിളി…

“ടാ..നീ എന്ത് പണിയാ കാണിച്ചത്..അവിടച്ചന്നും അമ്മയും വിഷമിച്ചിരിക്കാണ്. ഞങ്ങളെന്ത് തെറ്റാ ചെയ്തത് നിന്നോട്…അങ്ങനെ ഉണ്ടേൽ എല്ലാം മറന്ന് നീ അവളെയും കുട്ടിയേയും വിളിച്ഛ് അങ്ങട് ചെല്ല്..ഇനി അവരുടെ ഭാഗത്ത് നിന്നൊരു തെറ്റും ഉണ്ടാവില്ലട .”

“ചേച്ചി…നിങ്ങളുടേം ചേട്ടന്റെയും അച്ഛന്റേയുമൊക്കെ കയ്യിൽ പണമുണ്ട്..എന്നാൽ ഒന്നുമില്ലാതെ അവരുടെ കൂടെ ജീവിക്കുന്നഎന്റെ അവസ്ഥ മോശമാണ്. സന്തോഷത്തോടെ ജീവിക്കാൻ ഞങ്ങൾക്കൊന്നുമവിടെ കഴിയില്ല..വീട്ടിൽ നിന്നെന്നന്നേക്കുമായാണ് ഞാൻ ഇറങ്ങിയത്..ഒരു തിരിച്ചു പോക്കും ഇല്ല..നിങ്ങൾക്കിടയിൽ സ്വത്തിന്റെ അവകാശം ചോദിച്ഛ് വരികയുമില്ല”

ദിവസങ്ങൾ കഴിഞ്ഞു…..

മുറ്റത്തൊരു കാർ വന്നു. ചേട്ടന്റെയാണ്..അച്ഛനുമമ്മയും പിന്നെ ഗൾഫീന് വന്ന ചേച്ചിയും അളിയനും വണ്ടിയിൽ നിന്നിറങ്ങി..പുറകിൽ ആധാരമെഴുത്ത് സുധ കയ്യിൽ എന്തോ  പേപ്പറുകളായി വരുന്നത്  കണ്ടപ്പോൾ കാര്യം മനസ്സിലായി ഇത് സ്വത്ത് ഭാഗം വയ്ക്കൽ ഒപ്പിടലിനു വരുന്നതാണെന്ന്…

എന്തായാലും എനിക്കവരുടെ ഒരു സ്വത്തും വേണ്ടെന്ന് അച്ഛന്റേം അമ്മേടേം മുഖത്ത് നോക്കികൊണ്ട് തറപ്പിച്ചു പറഞ്ഞുകൊണ്ട് അവർ ചൂണ്ടികാണിച്ഛ് നൽകിയ സ്ഥലങ്ങളിലെല്ലാം ഒപ്പിട്ട് നൽകി…രുക്കു അവർക്കെല്ലാം ഇന്നലെ മോന് വാങ്ങിയ മുന്തിരി ജ്യൂസ്‌ അടിച്ഛ് കൊണ്ട് വന്നു കൊടുക്കുന്നു.

അച്ഛൻ തലകുനിച്ചു അടിയേലേക്ക് നോക്കിയിരിക്കണ്..അമ്മയും ചേച്ചിയും അടുക്കളയിൽ കേറി രുക്കുവിനോടെന്തോ…ചേട്ടനും അളിയനും പുറത്ത് മാവിൻ ചുവട്ടിൽ നിന്ന് സംസാരിച്ചുകൊണ്ട് നിൽക്കേ ചേട്ടൻ എൻ്റെ അരികിലേക്ക് വന്നു

“ടാ മനു…ടൗണിൽ ഞാനൊരു വീട് വാങ്ങി…കുറച്ഛ് പൈസ അച്ഛൻ തന്നു..ചെറിയ ലോണും എടുത്തു..അടുത്ത ബുധൻ പാർക്കലാണ്..അച്ഛനമ്മേനും ഇനി അവിടേക്ക് കൊണ്ടുപോവും…നീ എൻ്റെ പഴേ സഹോദരനാണെങ്കിൽ രുക്കുനേം കുട്ടിയേം വിളിച്ഛ് നേർത്തൊടെ പാർക്കലിന് വാ  “

പെട്ടന്ന് ചേച്ചിയും  അടുത്ത് വന്നോണ്ട് “ടാ..നമ്മളെല്ലാം ഒരു കുടുംബമാണ്..നീ വാശി കാണിക്കാതെ ഇവന്റെ പാർക്കലിന് വരണം, അത് കഴിഞ്ഞ് ഞാനും ഹസ്സും പിറ്റേ ദിവസം ഗൾഫീക് തിരിക്കാണ്..കാര്യങ്ങളെല്ലാം അമ്മേം ഞാനും രുക്കുനോട് പറഞ്ഞിട്ടുണ്ട്.”

ഇറങ്ങും നേരം ഒന്നും മിണ്ടാതിരുന്ന അച്ഛനും വന്നെന്റെ കൈകളിൽ പിടിച്ഛ്  നനവാർന്ന കണ്ണുകളാൽ  “നിനക്ക് എങ്ങനെ ഞങ്ങളെ വിട്ടെല്ലാം….മോനോട് സ്നേഹമില്ലാതെയല്ല ഞാനും ചേട്ടനും ഓരോന്ന് പറയുന്നത്…നീയും അവനെപ്പോലൊരു നല്ല നിലയിലെത്താൻ…

“ഒന്ന് നിർത്തച്ചാ….ചേട്ടന് വീടുവയ്ക്കാൻ നിങ്ങൾക്ക് പൈസകൊടുക്കാം..പിന്നെ സ്വത്ത് ഭാഗെന്ന് പറഞ്ഞപ്പോഴേക്കും ഗൾഫീന് കുറ്റീം പറച്ഛ് വന്നിട്ടുണ്ടാലോ മോളും ഭർത്താവും, എനിക്ക് സൊത്തെന്നും വേണ്ടന്ന് പറഞ്ഞിട്ടും വെറുതെയെന്തിനാ നിങ്ങളെല്ലാവരും എന്റടുത്ത് ഇങ്ങനെ സ്നേഹം അഭിനയിക്കുന്നെ….എനിക്ക് മനസ്സിലാവുന്നില്ല….ദയവ് ചെയ്ത് ഞങ്ങളെ വെറുതേ വിട് “

മനു..ഒന്നും നീ ചിന്തിക്കുന്നപോലെയല്ല..ചേച്ചിയേം ചേട്ടനെയും  മനസ്സിലാക്കാൻ നിനക്ക് കഴിഞ്ഞിട്ടില്ലാന് പറഞ് അച്ഛനും മറ്റുള്ളവരും പോവാനൊരുങ്ങി

ചേട്ടൻ വണ്ടി തിരിച്ഛ് നിർത്തി കൈയാട്ടി വിളിച്ചപ്പോൾ അങ്ങട് ചെന്ന് വിൻഡോയിലൂടെ തലയിട്ട് കാര്യം തിരക്കി…

ടാ..നിനക്കൊരു സർപ്രൈസ് ഉണ്ട് , ഞാനും ചേച്ചിയും തരുന്നൊരു സർപ്രൈസ്. നീയത് പൂർണ്ണമനസ്സോടെ സ്വീകരിക്കണം…പണമെല്ലാം വരും പോകും , ഞാൻ കാണിച്ച ദേഷ്യവും നൽകാതിരുന്ന പരിഗണനയുമെല്ലാം നിന്റെ മനസ്സിനെ വേദനപ്പിച്ചിട്ടുണ്ടെങ്കിൽ…നീ അത് സഹിക്കണം , കാരണം ഞാൻ നിന്റെ ചേട്ടനാണ്..നിങ്ങളെല്ലാം എൻ്റെ കുടുംബവും..എന്ന് പറഞ്ഞവർ പോകുന്നുത് നോക്കിനിൽക്കെ

പെട്ടന്നാരോ പുറകിൽ  തട്ടുന്നു..നോക്കിയപ്പോൾ സുധ…

“മനു..പത്തീസം കഴിഞ്ഞ് രജിസ്ട്രാഫീസിലേക്ക് വാ ..”

എന്തിന് ..??

അയ്….നിന്റെപേരില്ലല്ലേ എല്ലാം എഴുതി വച്ചിരിക്ക്യണ അച്ഛൻ….ചേച്ചിയും ചേട്ടനും സമ്മതിച്ഛ് ഒപ്പും ഇട്ടിരിക്കണ്..ഇനിയാ തറവാടും പറമ്പും നിനക്കുള്ളതല്ലേന്ന് പറഞ്ഞു സുധയും വണ്ടിയെടുത്ത് പോകുന്നു…

എന്താ ഇവിടെ സംഭവിക്കുന്നത്…ഞാനൊന്ന് സ്തംഭിച്ഛ് നിൽക്കേ വിഷമമാർന്ന മുഖത്തോടെ  രുക്കു അടുത്ത് വന്നു…

നിനക്ക് എന്തുപറ്റി രുക്കോ ?

ചേട്ടാ…നമ്മളവിടന്ന് ഇറങ്ങി വാടക വീട്ടിൽ താമസമാക്കിയതെല്ലാം അവർക്കുള്ളിലൊക്കെ നല്ല വിഷമം ഉണ്ടാക്കിയിട്ടുണ്ട്…ജേഷ്ഠൻ വേറൊരു വീട് വച്ച് മാറാണെന്ന് പറയ്യന്നു…ഒപ്പം അവരും…തറവാടും പറമ്പും നമ്മുടെ പേരിലെഴുതി വച്ചേക്കിണ്…അവരുടെയുള്ളിലെ സ്നേഹം മനസ്സിലാക്കാതെ പിണങ്ങി വഴക്കിട്ടിറങ്ങിയതെല്ലാം മോശമായി പോയല്ലോ ചേട്ടാ…”

അതേയെന്ന മട്ടിൽ തലകുലുക്കി കണ്ണുകൾ തുടച്ച് മാവിനടിയിൽ ഇട്ടിരുന്ന കസേരയിൽ ചെന്നിരുന്നു….

തെറ്റ് പറ്റിയല്ലോ എനിക്ക്, അച്ഛൻ പറഞ്ഞത് ശരിയാണ്..ചേട്ടനും ചേച്ചിയേം മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല. ബന്ധങ്ങൾ വീഴാതെ നിലനിർത്താനുള്ള പക്വതയൊന്നും അവരെ പോലെ എനിക്കിലാതെ പോയലോ ദൈവമെ….

“ചേട്ടാ..ചേട്ടാ…എന്താ ആലോചിച്ചിരിക്കണേ, ഭക്ഷണം കഴിച്ഛ് ഉറങ്ങണ്ടേ ….”

പഴയകാര്യങ്ങളിൽ മുഴക്കിയിരുനെന്നെ രുക്കു വിളിച്ചുണർത്തിയപ്പോൾ ചിരിച്ചുകൊണ്ട് പറഞ്ഞു…ചേച്ചിയും അളിയനും ഗൾഫീന് വരുമ്പോൾ കൊണ്ട് പോകാനുള്ള അച്ചാറും സാധനങ്ങളെല്ലാം ശരിയാക്കിയിട്ടുണ്ടോ നീ…?

ഇല്ല..അതിനു ഇനിയും സമയമുണ്ടല്ലോ..നമ്മളെല്ലാം ചേട്ടന്റ വീട്ടിലേക്ക് നിൽക്കാൻ പോകുമ്പോൾ അവിടെ വച്ചുണ്ടാക്കാമെന്നാ അമ്മ പറയുന്നത്…