അവളുടെ കയ്യിലോ അവൾ കിടക്കുന്ന ബെഡിൽ പോലും പിടിക്കാതെ ഞാൻ നിന്നു…

എഴുത്ത്: നൗഫു ചാലിയം

================

“ സുമയ്യ നിങ്ങളുടെ മകളല്ല….സുമയ്യ മാത്രമല്ല…നമ്മുടെ മൂന്നു മക്കളും…

അല്ല…

അല്ല എന്റെ മൂന്നു മക്കളും…

സൽമയും…സജ്ലയും ഒന്നും നിങ്ങളുടെ മക്കളല്ല…എന്റെ ഈ അവസാന നിമിഷത്തിലെങ്കിലും ഞാൻ അത് പറഞ്ഞില്ലേൽ എനിക്കൊരു സമാധാനവും കിട്ടില്ല…”

“എനിക്കേറെ പ്രിയപെട്ടവളുടെ അവസാന വാക്കുകൾ വിഷം പുരട്ടിയ അമ്പ് പോലെ എന്റെ ഉള്ളിലേക്കു ഇറങ്ങുന്ന നേരം ശരീരം മുഴുവൻ തളരുന്നത് പോലെ എന്റെ കൈ എവിടെ എങ്കിലും ഒരു പിടുത്തം കിട്ടിയിരുന്നെങ്കിൽ എന്ന് അതിയായ ആഗ്രഹത്തോടെ അവൾ കിടക്കുന്ന ബെഡിലേക് വെക്കുവാൻ നേരം അവൾ എന്റെ നേരെ കൈകൾ നീട്ടി…ഞാൻ വീഴാതെ ഇരിക്കാൻ എന്ന പോലെ…”

അവളുടെ കയ്യിലോ അവൾ കിടക്കുന്ന ബെഡിൽ പോലും പിടിക്കാതെ ഞാൻ നിന്നു…

ഇന്നലെ രാത്രി പെട്ടെന്നു ഒരു അറ്റാക്കിന്റെ രൂപത്തിൽ ഹോസ്പിറ്റലിൽ കൊണ്ട് വന്നതായിരുന്നു എന്റെ ഭാര്യ എന്ന് പറയുന്ന ഫസീല യെ…

ഞാൻ ജംഷാദ്…കോഴിക്കോട് ആണ് എന്റെ വീട്…ഞങ്ങൾക് മൂന്നു മക്കൾ…രണ്ടു പേർ വിവാഹം കഴിച്ചു അവരുടെ വീട്ടിലാണ്… മൂന്നാമത്തെ സുമയ്യ ഞങ്ങളുടെ കൂടെ തന്നെ…അവളുടെ വിവാഹം നോക്കി ഉറപ്പിച്ചു വെച്ചിട്ടുണ്ട്…”

“ഇക്ക എന്നോട് പൊറുക്കണം…ഇക്കാക്ക് ഒരിക്കലും പൊറുക്കാൻ കഴിയാത്ത തെറ്റാണു ഞാൻ ചെയ്തതെന്ന് അറിയാം…പറ്റി പോയി…ഇക്കാക് എന്നിലുള്ള വിശ്വാസം അത് ഞാൻ മുതലെടുത്തു…എനിക്കൊരു ആഗ്രഹം ഉണ്ട്…അത് പറയാൻ വേണ്ടിയാണ് ഞാൻ ഈ അവസാന നിമിഷം ഇക്കയോട് ആ സത്യം പറഞ്ഞത്…”

“ഞാൻ എന്താണെന്ന പോലെ നിർവികാരനായി അവളെ നോക്കി…

സുമയ്യ യെ നിക്കാഹ് കഴിച്ചു കൊടുക്കുമ്പോൾ വാപ്പാന്റെ സ്ഥാനത് ഇക്ക ഇരിക്കാതെ അവളുടെ വാപ്പാനെ കൊണ്ട് ചെക്കന്റെ കൈ കൊടുപ്പിക്കണം…എന്റെ ഒരു കുട്ടിയുടെ നിക്കാഹ് എങ്കിലും അവരുടെ സ്വന്തം വാപ്പയുടെ കൈ കൊണ്ട് ആവാൻ ഒരു ആഗ്രഹം…എന്നോട് സ്നേഹമുള്ള ഇക്ക അതും നടത്തി തരും…എനിക്കറിയാം…ഇക്കാക് എന്നെ അത്രത്തോളം ഇഷ്ടമാണെന്ന്…”

“ചിരിച്ചു കൊണ്ട് ചതിച്ച പെണ്ണ്…

അവളുടെ പുഞ്ചിരിയിൽ ഇത്രത്തോളം വിഷം നിറഞ്ഞിരിക്കുന്നത് ഞാൻ അറിയാതെ പോയി…ഈ അവസാന നിമിഷത്തിൽ പോലും അവളുടെ പ്രിയപ്പെട്ടവനെ ഓർത്തു കൊണ്ട് അവനു വേണ്ടി എന്നോട് സംസാരിക്കുകയാണ്…ഉള്ള് പൊള്ളുന്ന ചുട്ടു പൊള്ളുന്ന എന്റെ വേദന അവൾ കാണുന്നു പോലുമില്ല…

പത്തു മുപ്പത് കൊല്ലം മക്കളെ പോലെ കണ്ടു കൊണ്ട് നടന്നവർ ഇന്നൊരു നിമിഷം കൊണ്ട് എനിക്കറിയാത്ത ഞാൻ കണ്ടിട്ടും പോലും ഇല്ലാത്ത ഒരാളെ പോലെ ഒരുപാട് ദൂരേക് പോയത് പോലെ…”

“ഇക്ക…എനിക്ക് വാക് തരൂ…”

അവൾ എന്റെ നേരെ കൈ നീട്ടി…

“എന്നോ എന്നും തലോടുന്ന ആ കൈ ഇന്നെനിക് തീ* -ട്ടം കാണുന്നത് പോലെ അറപ്പ് ഉളവാക്കുന്നത് പോലെ…

തുഫ്…..

ഹോസ്പിറ്റലിൽ ആണെന്നോ…അതൊരു icu വാർഡ് ആണെന്നോ നോക്കാതെ ഞാൻ നീട്ടി തുപ്പി…”

എന്റെ പെട്ടന്നുള്ള മാറ്റത്തിൽ അവൾ എന്നെ തന്നെ സൂക്ഷിച്ചു നോക്കി..

ഉള്ളിലെ വേദന കടിച്ചമർത്തി മുഖത് ഒരു ചിരി വരുത്തി…തോറ്റു പോകാതെ തോൽപ്പിക്കാൻ ശ്രമിച്ചവളുടെ മുന്നിൽ അവൾ അറിയാതെ വിജയിച്ചവന്റെ പുഞ്ചിരി…

“ഫസീല….എനിക്കറിയാമായിരുന്നു…എന്റെ മൂന്നു മക്കളും എന്റേത് അല്ലെന്ന്…അവര്ക് ഞാൻ വാപ്പ യല്ലെന്ന്…നീ എന്താ കരുതിയത് ഞാൻ അവരെ മക്കളെ പോലെ സ്നേഹിക്കുന്നുവെന്നോ…നീ കരുതുന്നത് പോലുള്ള ഒരു ബന്ധമേ അല്ല ഞാനും നിന്റെ മക്കളും തമ്മിൽ ഉള്ളത്..മൂത്തവർ രണ്ടു പേരെയും ഇടക്കിടെ കാണാൻ പോകുന്നത് പോലും അവരോടുള്ള സ്നേഹം കൊണ്ടാണെന്നു നിനക്ക് തോന്നിയോ…???

‘അവളുടെ മുഖത്തേക് തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ഞാൻ ചോദിച്ചു…

എന്റെ മാറ്റം അവളിൽ എത്രത്തോളം വേദന നിറക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു..

ഞാനും അവളുടെ മക്കളും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയാഞ്ഞിട്ട് ആയിരിക്കാം…മുഖത്തെ ചോ-ര തുടിപ്പുകൾ പോലും മായ്ഞ്ഞു പോയി…തൊലി പുറം ഒരൊറ്റ നിമിഷം കൊണ്ട് വിളറി വെളുത്തത് പോലെ…’)

അല്ല…നിന്റെ മക്കൾക്ക് എന്നെ സൽക്കരിക്കാൻ കൊതി വന്നിട്ട..ഇത് ഇന്നോ ഇന്നലെയോ ഉണ്ടായ ബന്ധം അല്ല… ഈ വഴി വിട്ട ബന്ധം…നീ അപ്പുറത്തെ റൂമിൽ കിടക്കുമ്പോൾ പോലും അവരിൽ ഒരാൾ എങ്കിലും എന്റെ കൂടെ ആയിരുന്നു…അവർ എന്നെ സ്നേഹിക്കുകയായിരുന്നു..”

“ഞാൻ പറയുന്നത് കേട്ടു അവളുടെ ശ്വാസം പോലും വേഗത്തിൽ ആകുന്നത് ഞാൻ അറിഞ്ഞു…”

അവർ എന്നിൽ അലിയുകയായിരുന്നു .. നിന്നിൽ നിന്നും എനിക്ക് കിട്ടാത്ത പലതും അവർ എനിക്ക് തന്നു….ഇനി സുമയ്യ…അവളുടെ കാര്യം നീ പേടിക്കണ്ട…

നീ പോയാൽ എനിക്കൊരു കൂട്ടു വേണമല്ലോ…

ഞാൻ കൂടെ പൊറുപ്പിക്കും നിന്റെ മോളെ… നിന്നെ പോലെ ആയിരിക്കില്ല അവൾ…അവൾ എന്നെ സ്നേഹിച്ചു കൊ-ല്ലും…”

ഞാൻ അതും പറഞ്ഞു കുറച്ചു കുനിഞ്ഞു നിന്നു ഫസീലയുടെ മുഖത് നോക്കി ചിരിച്ചു…

ആ സമയം കൊണ്ട് തന്നെ ഹാറ്റക് വന്നു ക്ഷീണിച്ചു കിടന്ന അവളുടെ നെറ്റി തടം വിയർത്തു ഒലിക്കാൻ തുടങ്ങി…ശ്വാസം കിട്ടാതെ മുകളിലെ ഉയരുന്നത് പോലെ ആയിരുന്നു ..

“ഹേയ് എന്താണിത് നിങ്ങൾ ഒന്ന് പുറത്തേക് പോയി…

പെട്ടന്നൊരു നഴ്സ് വന്നു എന്നെ പുറത്തേക് ഇറക്കി.. “

“പുറത്തേക് ഇറങ്ങിയതും എന്നെ കണ്ട് ഉപ്പാ എന്ന് വിളിച്ചു കൊണ്ട് ഓടി വന്നു എന്റെ നെഞ്ചിലേക് ചേർന്ന്…അന്നാദ്യമായി എന്റെ കൈകൾ വിറക്കാൻ തുടങ്ങി…എന്റെ ഹൃദയം തുടിക്കാൻ തുടങ്ങി…എന്റെ അല്ലാത്ത ആരോ എന്നിലേക്കു ചേർന്ന് നിൽക്കുന്നത് പോലെ…അവളെ ഒന്ന് ചേർത്ത് പിടിക്കാൻ പോലും കഴിയാതെ എന്റെ മനസും ശരീരവും കുഴയുന്നത് പോലെ…”

“ഉപ്പാ…. ഉമ്മ…ഉമ്മാക് എങ്ങനെ ഉണ്ട്…”

“ഉമ്മാക് കുഴപ്പം ഒന്നുമില്ല മോളെ…

മോളെ നിക്കാഹ് കാണാൻ കഴിയാതെ പടച്ചോൻ കൊണ്ട് പോകുമോ എന്ന പേടിയിലാ ഉമ്മ…ഞാൻ ഓളോട് പറഞ്ഞിട്ടുണ്ട് എന്റെ മോൾക് ഞാൻ ഉണ്ട്… എന്ന്…”

“അല്ലെങ്കിലും എന്റെ ഉപ്പ ക്ക് ഞാൻ ഉണ്ടല്ലോ എന്നും പറഞ്ഞു അവൾ എന്റെ കവിളിൽ ചുംബിച്ചു…

അതിൽ ഒരു മകളുടെ കരുതൽ ഉണ്ടായിരുന്നു…എന്നിൽ ഒരു ഉപ്പയുടെ കാരുണ്യവും വാത്സല്യവും നിറഞ്ഞിരുന്നു…”

“വീണ്ടും സമയം മുന്നോട്ട് നീങ്ങി…

രോഗിക്കു കാണാൻ തോന്നുന്നെന്ന് പറഞ്ഞപ്പോൾ ആയിരുന്നു ഞാൻ വീണ്ടും icu യുടെ ഉള്ളിലേക്കു കയറിയത്…കൂടെ സുമയ്യയും ഉണ്ടായിരുന്നു…”

“ഫസീല കിടക്കുന്നത് കണ്ടപ്പോൾ തന്നെ സുമയ്യ കരയാൻ തുടങ്ങി…

ഞാൻ അവളോട് കരയല്ലേ എന്ന് പറഞ്ഞു ആശ്വാസിപിക്കുന്നത് പോലും ഫസീലക്ക് സഹിക്കാൻ പറ്റാതെ ആയിട്ടുണ്ടെന്ന് എനിക്ക് മനസിലായി..”

“കണ്ടോ ഉമ്മാന്റെ മുഖം വാടി…

നീ കരഞ്ഞിട്ടല്ലേ… അല്ലെങ്കിൽ തന്നെ ഉമ്മാക് നിന്റെ നിക്കാഹ് കൂടാൻ കഴിയില്ലേ എന്ന സങ്കടം കൊണ്ട് കിടക്കാണ്…”.

ഞാൻ സുമയ്യയെ ആശ്വാസിപ്പിക്കാൻ എന്നോണം തലോടി ഫസീലയെ നോക്കി…

അവളുടെ മുഖത്തു എന്നോടുള്ള ദേഷ്യം വിരിയുന്നത് ഞാൻ അറിഞ്ഞു…

“എനിക്ക് കല്യാണമെന്നും വേണ്ടാ…ഞാൻ ഉപ്പാടെ കൂടെ നിന്നോളം… ഉപ്പാനെ ഒറ്റക്കാക്കി ഞാൻ എങ്ങോട്ടും പോകില്ല…”

ഞാൻ ആ നിമിഷം ആഗ്രഹിച്ച മറുപടി തന്നെ ആയിരുന്നു അത്…

“എന്നാൽ ഉപ്പ മോളെ നിക്കാഹ് കഴിക്കാം അപ്പൊ എങ്ങോട്ടും പോണ്ടല്ലേ…. “

ഞാൻ ഫസീല യെ നോക്കി കൊണ്ട് പറഞ്ഞു..

“ഞാൻ റെഡി…എന്റെ ഉപ്പാന്റെ ബീവി ആയിരിക്കാൻ എനിക്ക് സമ്മതമാണ്…ഉപ്പ ഉമ്മാനെ സ്നേഹിക്കുന്നതിനേക്കാൾ എന്നെ സ്നേഹിക്കുമെങ്കിൽ…”.

അവൾ അതും പറഞ്ഞു നാണത്തോടെ നിന്നു…

“പിന്നെന്താ ഉപ്പ എന്റെ മോളെ പൊന്ന് പോലെ നോക്കില്ലേ…”

അതും പറഞ്ഞു ഫസീലയെ നോക്കിയതും അവളുടെ മാറ് ഉയർന്നു തുടങ്ങി…

“മോളെ നഴ്സിനെ വിളിക്കാൻ പറഞ്ഞു വിട്ടു ഞാൻ ഫസീല യുടെ അരികിലേക് നടന്നു.. അവളുടെ ചെവിക്ക് അടുത്തായി ചുണ്ട് വെച്ച് കൊണ്ട് പറഞ്ഞു…

എന്നെ മുപ്പതു കൊല്ലം തോൽപിച്ച നിന്നോട് ഈ മുപ്പത് നിമിഷമെങ്കിലും എനിക്ക് ജയിക്കണം…നിന്റെ മക്കൾ എന്റെ… അതാണെന്ന് കരുതി നീ ച ത്തു പൊ..ഒരിക്കലും മനസമാധാനം കിട്ടാതെ…”..

അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടക്കാൻ നേരം ഡോക്ടർ എത്തിയിരുന്നു.

*******************

“സോറി മിസ്റ്റർ ജംഷാദ്..തുടർച്ചയായി നാലു അറ്റാക് ആണ് ഹൃദയത്തിൽ വന്നത്..മെയിൻ രക്തകുഴൽ തന്നെ മൂന്നു പ്രാവശ്യം പൊട്ടി പോയി അത്രക്ക് പ്രസർ അനുഭവിച്ചാണ് അവർ മരിച്ചിരിക്കുന്നത്..എന്താ ചെയ്യാ പടച്ചോൻ വിളിച്ചാൽ പോകണമല്ലോ..

ഡോക്ടർ എന്നെ സമാധാനപെടുത്താൻ എന്ന പോലെ പറഞ്ഞു അവിടെ നിന്നും ഇറങ്ങി.. “

*****************

എല്ലാം കഴിഞ്ഞിരിക്കുന്നു..

മുറ്റത്തു വലിച്ചു കെട്ടിയ ഒറ്റ പന്തൽ പൊളിച്ചു മാറ്റിയിരിക്കുന്നു…

ദൂരെ നിന്നെ മഗ്‌രിബ് ബാങ്കിന്റെ ശബ്ദം ചെവിയിലേക് മനോഹരമായ ഗാനം പോലെ കയറി തുടങ്ങിയപ്പോൾ ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് നിസ്‌കരിക്കാൻ ആയി പോയി…

നിസ്കാരം കഴിഞ്ഞു പ്രാർത്ഥനകളോടെ ഞാൻ കൈകൾ മുകളിലേക്കു ഉയർത്തി…

“ അള്ളാഹ്…

നീ എന്നോട് പൊറുക്കണേ… ഒരിക്കലും പറയാനോ ചിന്തിക്കാനോ പാടില്ലാത്ത കുറച്ചു വാക്കുകൾ എന്റെ വായിൽ നിന്നും വന്നു പോയി…

മുപ്പതു കൊല്ലം എന്നെ തോൽപിച്ചവളോട് ഒരു പത്തു നിമിഷമെങ്കിലും വിജയിക്കണ്ടേ റബ്ബേ

എല്ലാം കാണുന്ന അറിയുന്ന നിനക്ക് അറിയാമല്ലോ…ഞാൻ വെറും ഒരു മനുഷ്യൻ ആണെന്ന സത്യം…നിനക്കറിയാമല്ലോ… എല്ലാം അറിയുന്ന എന്നാൽ ഒന്നും അറിയാത്ത ഒരു പൊട്ടനാണ് ഞാൻ എന്ന സത്യം…

നിനക്കറിയാല്ലോ… എന്റെ ഉള്ളറം… എന്റെ ഖൽബ്… എന്റെ ഈ നിമിഷം വരെയുള്ള ജീവിതം…എന്നിൽ നിന്നു വന്ന തെറ്റുകളെ നിനക്ക് മാത്രമേ പൊറുക്കാൻ കഴിയൂ. “..

പെട്ടന്നായിരുന്നു എന്റെ ശരീരത്തിൽ ആരെക്കെയോ വന്നു പിടിച്ചത്..

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ മൂന്നു മക്കളും എന്നിലേക്കു ചേർന്നത് പോലെ ഇരിക്കുന്നു…

“ഉപ്പ കരയാണോ…”

മൂത്തവൾ എന്റെ കവിളിലേക് ഒലിച്ചിറങ്ങിയ കണ്ണുനീർ തുള്ളികൾ കൈ കൊണ്ട് തുടച്ച് കൊണ്ട് ചോദിച്ചു…

“ ഞാൻ അല്ല എന്ന പോലെ തലയാട്ടി.. “

“കരയണ്ട ട്ടോ.. ഉപ്പാക് ഞങ്ങൾ ഉണ്ട്…

ഞങളുടെ പൊന്നൂപ്പയല്ലേ.. “

“അവർ മൂന്നു പേരും കുഞ്ഞു നാളിൽ എങ്ങനെ ആയിരുന്നോ അത് പോലെ എന്റെ കഴുത്തിൽ കൈ ഇട്ട് പിടിച്ചു വെച്ച് എന്നെ സ്നേഹിക്കാൻ തുടങ്ങി..

ഉപ്പ യാകാൻ സ്വന്തം ചോ-ര ആവണ്ടല്ലോ…..

സ്വന്തം മക്കൾ ആയാൽ മതിയല്ലോ .. “

ഇഷ്ടപെട്ടാൽ 👍

ബൈ, നൗഫു