പുനർജ്ജനി ~ ഭാഗം – 24, എഴുത്ത്::മഴ മിഴി

മുന്‍ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

വേണ്ട. ഇവടെ വെച്ചു ഒരു വഴക്ക് വേണ്ട വാ പോകാം..കാര്യം അറിയാതെ അഞ്ചു മിഴിച്ചുപ്രണവിനെ നോക്കി..

അഞ്ജലി.. താൻ പൊയ്ക്കോ.. പ്രണവ് പറഞ്ഞതും അവൾ ദേവിനെ നോക്കി..

അവനെ നോക്കണ്ട..താൻ..പൊയ്ക്കോ?

അവൾ ബാഗും എടുത്തു പോകാൻ തിരിഞ്ഞതും  ദേവ് അവളുടെ കയ്യിൽ പിടിച്ചതും ഒരുമിച്ച് ആയിരുന്നു..

അവൾ അവന്റെ മുഖത്തേക്ക് നോക്കി…ദേവേ…ടാ വേണ്ട.. അവൾ പോട്ടെടാ..ഇവിടെ വെച്ചു ഒരു സീൻ വേണ്ടെടാ…

അവൻ അഞ്ചുന്റെ കൈയിലെ പിടിവിട്ടു പ്രണവിനെ നോക്കി..അവന്റെ കണ്ണുകൾ ചുവന്നിരുന്നു..

ഓ..ഇവൻ ഇന്നെനിക്ക് ശവപ്പെട്ടി പണിയും എന്നാ തോന്നുന്നത്..

നീയണോ ഇവളെ വിളിച്ചു വരുത്തിയെ ഞാൻ അല്ലെ? അവന്റെ സ്വരം ഉയർന്നു..

പ്രണവ് അതെന്നു തലയാട്ടി..

ഇവൻ ആണോ നിന്റെ ബോസ്സ് അതോ ഞാൻ ആണോ? അവൻ അഞ്ജുനോട് ചോദിച്ചു..

അവൾ ദേഷിച്ചു പ്രണവിനെ നോക്കി…

എനിക്ക് പണി താരനായിട്ട് ആണോ ടാ കാ-ലമാട പോകാൻ പറഞ്ഞത്..

എന്റെ പൊന്നു കൊച്ചേ നീ എന്തിനാ ഇന്ന് ഇങ്ങോട്ട് വന്നേ. അവിടെ ഇരുന്നാൽ പോരാരുന്നോ? ഇവന്റെ കയ്യിന്നു വല്ലതും വാങ്ങി കൂട്ടിയിട്ടു എന്നെ ഒന്നും പറയരുത്..

താൻ അല്ലെടോ മത്തകണ്ണാ എന്നെ ഈ ക-രടിടെ മുന്നിൽ എറിഞ്ഞു കൊടുത്തത്..ഒരവസരം വരട്ടെ…താൻ നോക്കിക്കോ തന്റെ മൂട്ടിൽ ഞാൻ പടക്കം പൊട്ടിക്കുന്നുണ്ട്..

കഴിഞ്ഞോ രണ്ടിന്റെയും കണ്ണുകൾ കൊണ്ടുള്ള കഥപറച്ചിൽ..

പെട്ടന്ന് അഞ്ജലി ദേവിനെ നോക്കി..

എന്താടി നോക്കി പേടിപ്പിക്കുന്നെ…ഹേ…നീ ആരാന്നാ നിന്റെ വിചാരം..നീ…ഈ കമ്പനിയെ നശിപ്പിക്കാൻ ആണോ ഇങ്ങോട്ട് കെട്ടി എടുത്തത്…നീ കാലു കുത്തിയ അന്ന് മുതൽ ഓരോ പ്രേശ്നങ്ങൾ ആണ്..നിനക്ക് പണി എടുക്കാൻ വയ്യെങ്കിൽ വീട്ടിൽ ഇരുന്നാൽ പോരെ ഇങ്ങോട്ട് കെട്ടി എടുക്കണോ?അഹങ്കാരത്തിനു കയ്യും കാലും വെച്ചിട്ട് പെണ്ണെന്ന പേരും പറഞ്ഞു നടക്കുവാ…പൂ–തന…എടി എടി..എടി.. നിനക്ക് ഉളുപ്പുണ്ടോടി.. ഇങ്ങനെ എന്റെ മുന്നിൽ വന്നു നിൽക്കാൻ..

ഇങ്ങേർക്ക് എന്താ പ്രാന്താണോ? വിളിച്ചു വരുത്തിയിട്ട് ആക്ഷേപിക്കാൻ. ബ്ല-ഡി ഫൂ-ൾ..

ദേവിന്റെ തണുത്ത മട്ടും ഭാവവും പ്രണവിന് ഒരു സമാധാനം തോന്നിച്ചു..ഹോ അവൻ വന്നവരാവിന് അവളെ ഭിത്തിക്കുന്നു വടിച്ചെടുക്കണം എന്നാ കരുതിയെ..എന്തായാലും അത് ഉണ്ടായില്ല..ഇവൾ തിരിച്ചു ഒന്നും പറയാതെ നിന്നാൽ മതി ആയിരുന്നു.. അങ്ങനെ ആണെകിൽ  ഇവൻ കുറെ കിടന്നു അലച്ചിട്ട് നിർത്തിക്കോളും. നമ്മൾ ഇതെത്ര കണ്ടായാ…

എടി നിന്നോടാ ചോദിച്ചേ? നിനക്ക് നാവില്ലേ…

ആ ഉണ്ട്. അവൾ നാവു നീട്ടി കാണിച്ചു…ദാ…

ദേവ് കലിപ്പിൽ അവളെ നോക്കി..ഇങ്ങേരു ഇങ്ങനെ നോക്കിയാൽ ആ കണ്ണ് വളർന്നു വലുതാവും അപ്പോൾ പിന്നെ ഉണ്ടാകണ്ണാ എന്ന് വിളിക്കേണ്ടി വരും…

ടി…..പു-ല്ലേ….ഇങ്ങേരു ഇന്നെന്റെ വായിന്നു കേൾക്കും..

അതെ..ഞാൻ വലിഞ്ഞു കേറി വന്നതല്ല എന്റെ വീട്ടിൽ ഞാൻ സമാധാനത്തെ ഇരുന്നപ്പോഴാ നിങ്ങൽ മെസ്സേജ് അയച്ചു വരുത്തിയത്..ക്ഷേമിക്കുന്നതിനു ഒരു അതിരില്ലേ? അല്ല ഹേ. നിങ്ങൾക്ക് പ്രാന്താണോ?എന്റെ മെക്കിട്ടു കയറി ഇല്ലെങ്കിൽ നിങ്ങൾക്ക് ഉറക്കം വരില്ലേ? എന്നെ വിളിച്ചു വരുത്തിയിട്ട് തന്റെ വൃത്തികെട്ട വായിൽ തോന്നിയതെല്ലാം വിളിച്ചു പറയാൻ നിങ്ങൾക്ക് നാണം ഇല്ലെ? താനിക്കോക്കെ കാശിന്റെ അഹങ്കാരമാണ്..അല്ലെങ്കിലും തന്നെപോലുള്ള പാണക്കാരെല്ലാം അങ്ങനെയാ. പാവപെട്ടവരെ കാണുമ്പോൾ ഇതുപോലെ പുച്ഛം തോന്നും..അവരും നിങ്ങളെ പോലെ മനുഷ്യൻ തന്നെയാ. അതെങ്ങനാ നിങ്ങൾ മനുഷ്യൻ അല്ലല്ലോ? ക-രടി അല്ലെ നല്ല ഒന്നാന്തരം കാട്ടു ക-രടി..

പെട്ടന്ന് ദേവിന്റെ മുഖം വലിഞ്ഞു  മുറുകി.ക്രോധം ഒരു അലങ്കാരം പോലെ അവന്റെ മുഖത്ത് തെളിഞ്ഞു..

ടി… നീ…എന്ത് കണ്ടിട്ടാടി കിടന്നു നെഗളിക്കുന്നെ? ഞാൻ ക-രടി… അപ്പോൾ നീ ആരാടി ചി–മ്പാൻസിയോ? ദേ..ഒരു വീക് വെച്ചു തന്നാൽ ഉണ്ടല്ലോ നിന്റെ ഈ കുട്ടിതേ–വങ്കിന്റെ  പോലത്തെ മോന്തയുടെ ഷേപ്പ് മാറും..നീ..ഒരുത്തിയ ഇന്നത്തെ മീറ്റിംഗിന് എന്നെ നാണം കെടുത്തിയത്..എവിടെ ആടി അന്ന് ഞാൻ തന്ന ഫയൽ…

ഫയാലോ? ഏത് ഫയൽ. എനിക്കെങ്ങും അറിഞ്ഞൂടാ..

എടി കോ—പ്പേ കളിക്കാതെ ആ ഫയൽ ഇങ്ങോട്ട് എടുക്കെടി അതിന്റെ data നാളെ ആ ഫോറിൻ കമ്പനിക്ക് കൊടുക്കേണ്ടതാ…

അഞ്ചു ആലോചനയോടെ കണ്ണുകൾ കൊണ്ട് നിലം ഉഴുതു..ഇങ്ങേരു ഏത് ഫയലിന്റെ കാര്യമാ പറയുന്നേ? എത്ര ആലോചിച്ചിട്ടും ഓർമ്മ വരുന്നില്ലല്ലോ?ഈശ്വര. ഇങ്ങേരു ഇന്നെന്നെ ഭിത്തിയിൽ ഒട്ടിക്കും എന്നാ തോന്നുന്നെ…അവളുടെ നിൽപ്പും ഭാവവും അവന്റെ കോപത്തിന്റെ ആക്കം കൂട്ടി..അവൻ ദേഷ്യത്തിൽ അവൾക്കാടുത്തേക്ക് വന്നു. അവൾ പേടിച്ചു  പിന്നിലേക്ക് നീങ്ങി..പ്രണവ് ആണെങ്കിൽ എന്ത് പറയണം എന്നറിയാതെ അവനെ നോക്കി.അവൻ കലിപ്പിൽ അവളുടെ അടുത്തേക്ക് അടിക്കാനായി കയ്യും ഓങ്ങി ചെന്നതും അവൾ ഭയന്നു ചുമരിലേക്ക് ഒതുങ്ങി കൊണ്ട് അവനെ നോക്കി…അവളുടെ കണ്ണുകളിലേക്ക് നോക്കിയ ആ നിമിഷം അവന്റെ ഹൃദയത്തിൽ ഒരു വിസ്ഫോടണം നടന്നു..അവന്റെ  കണ്ണുകളിലെ കോപം മാറി..പെട്ടന്നവൻ കൈ താഴ്ത്തി തന്റെ ഇരിപ്പീടത്തിൽ വന്നിരുന്നു..

ഒന്നും മനസ്സിലാകാതെ പ്രണവ് അവനെ നോക്കി..

അഞ്ചു ഒന്ന് ശ്വാസം വിട്ടു..കാ-ലൻ കരടി എന്നെ ത-ല്ലി കൊ–ന്നേനെ…എന്നെ തല്ലിയാൽ ഞാനും ത–ല്ലും..തല്ലാതെ പോയത് നിങ്ങടെ ഭാഗ്യം..കുറച്ചു നേരം തലയും ചൂടാക്കി അവൾ അവിടെ നിന്നു..

പിന്നെ പതിയെ അവൾ ദേവിന്റെ അടുത്തേക്ക് ചെന്നു..സോറി ബോസ്സ് 

ഞാൻ ആ ഫയൽ എവിടെയാ വെച്ചതെന്നു ഓർക്കുന്നില്ല…

അവൻ  മുഖം ഉയർത്തി അവളെ നോക്കി…അവന്റെ നോട്ടം കണ്ടു അവൾ വേഗം ഫയൽ തപ്പാൻ ഓടി..

ദേവ് ഓടിപോകുന്ന അവളെ തന്നെ നോക്കി ഇരുന്നു. അവന്റെ നോട്ടം കണ്ട് പ്രണവ് ചോദിച്ചു..

എടാ…നിനക്ക് എന്താപറ്റിയെ..അവൻ കലിപ്പിൽ പ്രണവിനെ നോക്കി..

ഹോ പുല്ലൻ വീണ്ടും കലിപ്പ് മോഡിൽ ആണല്ലോ.. ഇവൻ എന്താ വല്ല ഒന്തിന്റെയും ജന്മം ആണോ ഇങ്ങനെ  സ്വഭാവം മാറാൻ.. ഇവിടെ നിന്നാൽ തടി കേടാവും തല്ക്കാലം മുങ്ങുന്നതാണ് നല്ലത്.. അവൻ വേഗം പുറത്തേക്ക് ഇറങ്ങി..ദേവ് ആലോചനയോടെ തന്റെ ടേബിളിൽ ഇരുന്ന ആ പ്രിസം എടുത്തു തിരിച്ചും മറിച്ചും നോക്കാൻ തുടങ്ങി..പെട്ടന്ന് ആ പ്രിസത്തിലെ സ്വർണ നാഗം  അനങ്ങാൻ തുടങ്ങി.. അവൻ വിശ്വസിക്കാനാവാതെ വീണ്ടും വീണ്ടും അതിലേക്ക് നോക്കി പെട്ടന്ന് ആ നാഗം പ്രിസത്തിൽ നിന്നും ഉയർന്നു വന്നു അവനെ കണ്ണിമാവെട്ടാതെ നോക്കി ഇരുന്നു..

*******************

എടാ…വരുണേ…..നീ  പറഞ്ഞ പെണ്ണ് സൂപ്പർ ആണ്…പക്ഷെ എനിക്ക് അവളുടെ കൂടെ കണ്ട മറ്റേ പെണ്ണിനെ അങ്ങ് ബോധിച്ചു…

ടാ..വിശാലെ…നീ  ആരുടെ കാര്യമാ പറഞ്ഞെ….

ടാ കുറച്ചു ദിവസം  മുന്നേ ബീച്ചിൽ വെച്ചു  കണ്ട പെണ്ണിലെ…

ഏത് പെണ്ണ്  ആണെടാ അളിയാ..

നീ കെട്ടാൻ പോകുന്ന പെണ്ണില്ലേ…പ്രിയ …അവളുടെ കൂടെ ബീച്ചിൽ വെച്ചു ഒരു പെണ്ണിനെ കണ്ടില്ലേ അവളെ എനിക്ക് അങ്ങ് ബോധിച്ചു..ഒരുപാട് പെണ്ണിനെ കണ്ടിട്ടുണ്ടെകിലും അവളെ പോലെ ഒന്നിനെ കണ്ടിട്ടില്ല…

അവളെ ഒന്ന് കിട്ടുമോടാ?

ഡാ….മോനെ  ഇത് നമ്മുടെ നാടല്ല..അതുകൊണ്ട് സൂക്ഷിക്കണം..മാമ്പാടു തറവാട് അല്ല  ഇവിടം..അതുകൊണ്ട് സൂക്ഷിച്ചു വേണം ഇവിടെ കളിക്കാൻ..

ഇതുവരെ പ്രിയ ഇവിടെ എവിടെയാ താമസിക്കുന്നത് എന്ന് കണ്ടു പിടിക്കാൻ പറ്റിയില്ല..അവളെ ആദ്യം കണ്ടുപിടിക്കട്ടെ…

ഓ…അവന്റെ പെണ്ണിനെ കാണാതെ അവനു ഇരിക്കാൻ വയ്യാ…

പോടാ.. പ-‘xന്ന….മോനെ. ഇത് അവളോടുള്ള ദിവ്യ പ്രേമം കൊണ്ടല്ല…അന്ന് രാത്രി നമ്മൾ ചെയ്ത കാര്യങ്ങൾ അവൾ മാത്രമേ കണ്ടിട്ടുള്ളു..അവളേം തീർക്കാം എന്നാ കരുതിയെ..അപ്പോഴേക്കും അവൾ രക്ഷപെട്ടു.പിന്നെ അല്ലെ അറിഞ്ഞേ വീട്ടിൽ കല്യാണം ഉറപ്പിച്ചത് അതും ആ  ഗൗരിയെ….അവളെ എനിക്ക് ഇഷ്ടമേ അല്ല..അവളെക്കാളും നല്ല ഫിഗർ അല്ലെ ഇവൾ..കാണാനും സുന്ദരി.. അതാ ഇവളെ അങ്ങ് ഫിക്സ് ചെയ്തത്..ഇവളെ കെട്ടിയാൽ രണ്ടു കാര്യങ്ങൾ നടക്കും ഒന്നാമത്തെ കാര്യം അന്ന് അവൾ കണ്ട കാര്യങ്ങൾ ആരോടും പറയില്ല. രണ്ടാമത്തേത് എന്റെ ദാസിയായി എന്റെ കാൽച്ചുവട്ടിൽ കിടക്കും പിന്നെ നാട്ടുകാരെ ബോധിപ്പിക്കാൻ  പേരിനൊരു ഭാര്യയും..

നീ മിടുക്കൻ ആണെടാ അളിയാ…

മ്മ്..എന്നാൽ നീ വാ നമുക്ക് ഒന്നു ചുറ്റി കറങ്ങി  കൂടിയിട്ട് വരാം…

*****************

പങ്കജാക്ഷ…ഒന്നിങ്ങു വന്നേ…അവിടെ എന്താ തിളങ്ങുന്നത് എന്ന് നോക്കിയേ   വാമദേവൻ ചോദിച്ചു..

അയാൾ കയ്യിൽ ഇരുന്ന  ടോർച് അവിടേക്ക് തെളിയിച്ചു…അങ്ങുന്നേ…ഇതൊരു പൂമ്പാറ്റയാണ്…മിന്നാമിനുങ്ങു തിളങ്ങുന്നത് കണ്ടിട്ടുണ്ട് ആദ്യമായിട്ടാ  ഒരു പൂമ്പാറ്റ തിളങ്ങുന്ന കാണുന്നെ….

അങ്ങുന്നേ… ഇവിടെ ഒരുപാട്  കറുത്ത പൂമ്പാറ്റകൾ ഉണ്ട്..എല്ലാം നല്ല തിളക്കം ഉള്ളതാണ്…പക്ഷെ….അങ്ങുന്നേ   അതെല്ലാം സാധാരണ പൂമ്പാറ്റകൾ അല്ലന്നാ തോന്നുന്നേ ? ദേ നോക്കിയേ…അത് വന്നിരിക്കുന്നത് നമ്മുടെ പൈകിടാവിനെ പൊതിഞ്ഞാണ്….

അയാൾ ഒന്നുകൂടി ടോർച് വെട്ടം അടിച്ചു.. പെട്ടന്ന് അവ കൂറ്റൻ പൂമ്പാറ്റയായി മുകളിലേക്കു ഉയർന്നു. അവയുടെ ചിറകടി ശബ്ദം പോലും അന്തരീക്ഷത്തിൽ മുഴങ്ങി കേട്ടു..അങ്ങുന്നേ നമ്മുടെ പൈക്കിടാവിനെ കൊ-ന്നു അതിന്റെ ചോ-ര മുഴുവൻ അത് ഊറ്റിക്കുടിച്ചു…അയാൾ നിലത്തേക്ക് ടോർച് തെളിച്ചു കൊണ്ട് കരച്ചിലോടെ പറഞ്ഞു..വാമദേവൻ വന്നു പൈക്കിടാവിനെ നോക്കി.. അതിന്റെ മാം–സംപോലും ആ ന–രഭോജി ശലഭങ്ങൾ തിന്നിരിക്കുന്നു..അയാൾ വല്ലാത്തൊരു ചിന്തയോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി..

പങ്കജാക്ഷ..നാളെ അതിരാവിലെ നമുക്ക് ഒരിടം വരെ പോണം..അച്യുതനെ കൂടി വിളിച്ചോ..?

ശരി.. അങ്ങനെ ആട്ടെ…

***********************

ഫയൽ നോക്കി നടന്നു അഞ്ചു ഒരുവിധം അത് കണ്ടെത്തി..അതുമായി അവന്റെ അടുത്തേക്ക് നടന്നു…

ഹോ…ആ ക–രടി ഇത് വാങ്ങി എന്നെ വിട്ടാൽ മതി ആരുന്നു..ഇനി എന്തേലും പണി തരുമോ എന്തോ? സമയം ഏഴു മണി കഴിഞ്ഞു… എന്തായാലും സ്കൂട്ടി കൊണ്ട് വന്നത് കാര്യം ആയി..അവൾ അവന്റെ അടുത്തേക്ക് ചെല്ലുമ്പോൾ അവൻ  ആ പ്രിസത്തിൽ തന്നെ നോക്കി ഇരിക്കുക ആയിരുന്നു.

ബോസ്സ്…ദാ… ഫയൽ..അവൾ അത് ടേബിളിൽ വെച്ചു കൊണ്ട്  ചോദിച്ചു ഞാൻ പൊയ്ക്കോട്ടേ..

മ്മ്…നാളെ കൃത്യസമയത്തിന് വരണം..

ആ….വരാം…

അവന്റെ തണുത്തുറഞ്ഞ മട്ടുകണ്ട് അവൾ അത്ഭുതപെട്ടു..

ഹോ ഇങ്ങേരുടെ പിരി നേരെ ആയെന്നു തോന്നുന്നു..അവൾ ലിഫ്റ്റിലേക്ക് കയറിയതും പെട്ടന്നു മഴ പെയ്യാൻ  തുടങ്ങി..ലിഫ്റ്റ് അടയുന്നതിനു മുൻപ്   ആരോ ഒരാളും കൂടി അകത്തേക്ക് കയറി അവൾ അന്ന് കണ്ട അതെ സ്ത്രീരൂപം..അവൾ ഓർത്തെടുക്കാൻ ശ്രെമിച്ചു കൊണ്ട്  അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

ഞാൻ.. ഞാൻ എവിടെയോ കണ്ടിട്ടുണ്ട് എവിടെ ആണെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല..ആട്ടെ എന്താ പേര്….അവൾ സൗഹൃദത്തോടെ ചോദിച്ചു..

“സൂര്യാക്ഷ”

അവൾ ചിരിയോടെ പറഞ്ഞു…

Wow..സൂപ്പർ നെയിം. കേൾക്കുമ്പോൾ ഒരു രാജകുമാരിയെ പോലെ ഗംഭീര്യം ഉണ്ട്. കാണാനും അതി മനോഹരി ആണ്..ചർമം പോലും സ്വർണം പോലെ വെട്ടിത്തിളങ്ങുന്നു…അത് പറയുമ്പോൾ അഞ്ജുവിന്റെ കഴുത്തിൽ തൃശൂലം മിഴിവോടെ തെളിഞ്ഞു..കയ്യിലെ ചന്ദ്രബിബം പ്രകാശിച്ചു…അത് മനസ്സിലാക്കിയത് പോലെ സൂര്യാക്ഷ  ഒന്ന് പുഞ്ചിരിച്ചു…

എന്നെ നിനക്ക് രക്ഷ എന്നോ സൂര്യ എന്നോ വിളിക്കാം..

മ്മ് എന്നാലും നമ്മൾ ഇതിനു മുൻപ് എവിടെയോ വെച്ചു കണ്ടിട്ടുണ്ട്…എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ല….ചിന്തകളോടെ അവൾ പറഞ്ഞു…

“നിന്നിലെ ഓർമ്മകൾ സമയമാകുമ്പോൾ നിന്നിലേക്ക് തന്നെ മടങ്ങി വരും ഇനി അതിനു ഒരുപാട് കാലതാമസം ഇല്ല….നീ ഒരിക്കൽ നിന്നെ തിരിച്ചറിയും പിന്നെ നിന്റെ പ്രണയത്തെയും നിന്റെ പ്രതികാരത്തെയും…ആർക്കു വേണ്ടി ആണോ നീ പുനർജനിച്ചത്. ആരു തടുത്താലും നിങ്ങൾ കണ്ടു മുട്ടും…ഈ രൂപം മാത്രമേ ഉള്ളു  മറ്റൊരാളുടെ  പക്ഷെ ഈ ശരീരവും അതിൽ തുടിക്കുന്ന ഓരോ അണുവും അത് നിന്റെ തന്നെയാ….സിയാ…..”

തുടരും…