മുന്ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
അഞ്ജലിയെ ചേർത്ത് പിടിച്ചു ഗായത്രി നെറുകയിൽ ഉമ്മ വെച്ചു..അവളോട് എന്തൊക്കെയോ ചോദിച്ചു..കൊണ്ടിരുന്നു
ദേവ് ആകെ കൺഫ്യൂഷനിലും ടെൻഷനിൽ അമ്മയെയും അവളെയും നോക്കി…
പ്രണവ് ആണെങ്കിൽ ചിരി അടക്കാൻ പാട് പെട്ടുകൊണ്ട് ദേവിനെ നോക്കി വീണ്ടും ചിരിക്കാൻ തുടങ്ങി…
അമ്പാട്ടു മന..
അപ്രതീക്ഷിതമായി കടന്നു വന്ന അതിഥികളെ കണ്ടാണ് ഉണർന്നത്..
കാര്യസ്ഥൻ അച്യുതൻ വന്നു പറഞ്ഞത് കേട്ടു പൂജമുറിയിൽ നിന്നും വാമദേവൻ തിരക്കിട്ടു പുറത്തേക്ക് ഇറങ്ങി..
വർഷങ്ങളായി കാണാതിരുന്ന മകളെ കണ്ട് അയാൾ അന്തിച്ചു നിശബ്ദനായി പോയി…
അയാളിലൂടെ നെഞ്ചിൽ വാക്കുകൾ വിലങ്ങി കിടന്നു..കണ്ണുകൾ സന്തോഷശ്രുക്കൾ പൊഴിച്ചു..
ധന്യയും ചന്ദ്രനും അച്ഛന്റെ മുഖത്തേക്ക് നോക്കി…അവർക്കു രണ്ടാൾക്കും അയാളോട് ഭയം തോന്നി..
രഘുവും ജയയും ഒന്നും മിണ്ടാതെ പുറത്തേക്കു നോക്കി നിന്നു..
എന്താ ആരും ഒന്നും മിണ്ടാതെ അവിടെ തന്നെ നിൽക്കണേ? കയറി വാ.. മക്കളെ അച്ഛൻ എത്ര കാലം ആയി മക്കളെ ഒന്ന് കണ്ടിട്ട്…
ധന്യായും അയാളെ അന്തിച്ചു നോക്കി…
ടാ.. ചന്ദ്ര.. നീ എന്താ അവിടെ തന്നെ നിൽക്കുന്നെ നിന്നോടും പ്രേത്യേകം പറയണോ ഞാനിനീ കയറി വരാൻ.
അത് വല്യച്ചാ….ഞാൻ..
എന്തോന്ന് ഞാൻ കയറി വാടാ..നിന്റെ അച്ഛനും അമ്മയുമേ…ഇല്ലാത്തുള്ളൂ..ഞാൻ ഇവിടെ ഉണ്ട്..എനിക്കും അച്ഛന്റെ സ്ഥാനം തന്നെയാ..കേറി വാടാ മക്കളെ..അയാൾ സന്തോഷത്തോടെ അവരെ അകത്തേക്ക് വിളിച്ചു..
അച്യുതാ….വേഗം രാമുനെയും സീതമാളിനെയും കൂട്ടികൊണ്ട് വാ…പിള്ളേരുടെ റൂമൊക്കെ വൃത്തിയാക്കാൻ പറയ്..
നിങ്ങടെ രണ്ടാളുടെയും കൂടെ …. മക്കൾ ആരും വന്നില്ലേ? അയാൾ പുറത്തേക്ക് കണ്ണോടിച്ചു കൊണ്ട് ചോദിച്ചു..
വന്നില്ല…മക്കൾ ഇവിടെ ഇല്ല അച്ഛ….
എനിക്ക് അവരെ കാണാൻ ഉള്ള സമയം ആയിട്ടില്ലായിരിക്കും…അതാവും അവർ വരാഞ്ഞേ….
രഘു…..നിനക്ക് എന്നോട് വിരോധം ഒന്നൂല്യല്ലോ….
ഇല്ല അച്ഛാ….
എനിക്ക് തോന്നി മോനു എന്നോട് നീരസം കാണുമെന്നു..എന്തായാലും നിങ്ങൾ വന്ന ദിവസം നല്ല ദിവസമാണ്..ചന്ദ്രപക്ഷത്തിലെ നാഗാപൗർണമി. ഞാൻ വാസുനോട് ഒന്ന് പറഞ്ഞിട്ട് വരട്ടെ നിങ്ങൾ വന്ന കാര്യം..
അയാൾ മനയുടെ പടികടന്നു ചന്ദ്രോതുമനയിലേക്ക് പോകുന്നത് ധന്യാ അതിശയത്തോടെ നോക്കി നിന്നു പോയി..അപ്പോഴാണ് ആ വലിയ മതിൽ ഇളകി ഇട്ടിരിക്കുന്ന കണ്ടത്..
അച്യുതേട്ട….ആ വലിയ മതിൽ പൊളിഞ്ഞു വീണോ?
ഇല്ല..കുഞ്ഞേ..അങ്ങുന്നു പൊളിച്ചു മാറ്റിയതാണ്..
ചന്ദ്രോത് മനക്കാരുമായി അച്ഛൻ അടുത്തോ?
മ്മ്..
എല്ലാവരും ആയി ഒന്നിക്കാൻ സമയം ആയി കാണും കുഞ്ഞേ അതിന്റെയാ…ഈ മാറ്റങ്ങൾ ഒക്കെയും..
ധനേച്ചിയും ദേവേട്ടനും ദിവകരേട്ടനും ഇങ്ങോട്ട് വരാറില്ലേ ?
ധനകുഞ്ഞു കഴിഞ്ഞ ആഴ്ച വന്നിരുന്നു…അങ്ങുന്നു നിർബന്ധിച്ച പറഞ്ഞു വിട്ടേ..
അതെന്താ ചേട്ടാ…
എന്റെ ജയ കുഞ്ഞേ അതൊക്കെ അങ്ങുന്നിനെ അറിയൂ…പിന്നെ ദിവാകരൻ കുഞ്ഞു വർഷത്തിൽ ഒരിക്കൽ വരും..ദേവൻ കുഞ്ഞു മൂന്നു കൊല്ലം മുൻപ് വന്നതാ..പിന്നെ വന്നിട്ടേ ഇല്ല..ഒരറിവും ഇല്ല കുഞ്ഞിന്റെ…
വാസു….ടാ… വാസുവേ..
എന്താ മൂത്തേട്ട….സന്തോഷത്തിൽ ആണല്ലോ ഇന്ന്..
ടാ….പിള്ളേര് വന്നിട്ടുണ്ട്….
ആര്?
ധനയോ?
അല്ലടാ….ധന്യമോളും പിന്നെ ചന്ദ്രനും…
അയാൾ കണ്ണട മുഖത്തേക്ക് ഒന്നുകൂടി ഉറപ്പിച്ചു കൊണ്ട് വാമദേവനെ നോക്കി..
എന്താടാ വാസു നിനക്ക് ഒരു വിശാദം പോലെ..
എന്റെ പാറുവും പാർഥിയും വന്നില്ലല്ലോ എന്നോർത്തിട്ടാ..അവരെ കണ്ടു കണ്ണടയ്ക്കാൻ കഴിയുമെന്ന് എനിക്ക് ഒരു ഉറപ്പും ഇല്ല മൂത്തേട്ട..
വരുമെടാ… എല്ലാവരും വരും..ഇന്ന് നാഗാപൗർണമി ആണ്…പരദേവതകൾ നമ്മളെ കൈ വിടില്ല വാസു..ഒരാഴ്ചക്കുള്ളിൽ അവർ എത്തും നീ നോക്കിക്കോ? നമുക്ക് കാവിലെ പൂജക്കുള്ള കാര്യങ്ങൾ ഒരുക്കാം…നീ ആ നീലനെ കൂടെ വിളിച്ചോ ഒരു സഹായത്തിനു ഇരിക്കട്ടെ..
***********
ടാ… പ്രണവേ നീ വരുന്നില്ലേ?
ഞാൻ അങ്ങ് എത്തിയേക്കാമെടാ…വലിയ ഒരു കുരിശു എന്റെ റൂമിൽ ഉണ്ട് ഇപ്പോൾ എന്തൊക്കെ പുകിൽ ഉണ്ടാക്കി കാണുമോ ആവോ? ഞാൻ ഒന്നും പോയി നോക്കിയേച് വരാം..
ദേവ്.. ഗായത്രിയോടൊപ്പം പോകുന്നത് അവൻ നോക്കി നിന്നു..
അഞ്ജലി ദേവിന്റെ കയ്യിൽ തൂങ്ങി എന്തൊക്കെയോ പറയുന്നുണ്ട്..
ദേവ് തലയും ചൊറിഞ്ഞു പ്രണവിനെ ഒന്ന് തിരിഞ്ഞു നോക്കി..അവൻ ചിരിയോടെ അവനു നേരെ കൈ വീശി…
ചൈത്രത്തിൽ എത്തിയപ്പോഴേക്കും വെളുപ്പിനെ ആയി..ലൈറ്റ്കളുടെ പ്രഭയിൽ ഗാർവ്വോടെ തെളിഞ്ഞു നിൽക്കുന്ന ആ ഇരുനില വീട് അവൾ അതിശയത്തോടെ നോക്കി..
പാർഥി അപ്പോഴേക്കും ഒന്നും മിണ്ടാതെ കാറിൽ നിന്നിറങ്ങി അകത്തേക്ക് കയറി പോയി..ഗായത്രി ഇറങ്ങിയിട്ട് ദേവിനോടും അഞ്ജലിയോടും പറഞ്ഞു..
നിങ്ങൾ രണ്ടാളും ഇവിടെ നില്ക്കു .ഇന്ന് നാഗ പൗർണമി ആണ്…ഗൃഹാപ്രേവേഷതിന് നല്ല ദിവസം ആണ്.. ഞാൻ വശിഷ്ടൻ തിരുമേനിയെ ഒന്ന് വിളിക്കട്ടെ..
അമ്മേ….ദേവ് വിളിച്ചെങ്കിലും അവർ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി..
അഞ്ജലി കാറിൽ തന്നെ ഇരുന്നു..അവനെ നോക്കി..
ദൈവമേ..ഈ കുരിശിന്റെ നോട്ടം താങ്ങാൻ വയ്യല്ലോ? ഇതിപ്പോ എന്റെ തലയിൽ ആവുമോ? മുങ്ങിയാലോ?മുങ്ങിയാൽ ഇവൾ എല്ലാം കുളം ആക്കും..ഈശ്വര ഇനിയെങ്കിലും ഇവളുടെ ഓർമ ഒന്നു തിരിച്ചു കൊടുത്തൂടെ?
ദേവേട്ടാ….
അവൾ കാറിൽ ഇരുന്നു അവനെ വിളിച്ചതും അവൻ വേഗം കലിപ്പിൽ കാറിലേക്ക് കയറി..
എന്താ….ദേഷ്യത്തിൽ ആണോ? അവൾ അവന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു..
അവൻ ആ കുഞ്ഞു വെള്ളാരം കണ്ണിലേക്കു നോക്കി.. അതുവരെ തോന്നിയ സകല ദേഷ്യവും ആ കണ്ണിലേക്കു നോക്കിയപ്പോൾ അലിഞ്ഞു പോകുന്നത് അവൻ അത്ഭുതത്തോടെ നോക്കി ഇരുന്നു..
എന്താ..ദേവേട്ടാ ഇങ്ങനെ നോക്കുന്നെ..അവൾ അവന്റെ കവിളിൽ തട്ടി കൊണ്ട് ചോദിച്ചു..
ഇങ്ങനെ നോക്കി ഇരുന്നാൽ അകലെ കാണുന്ന ആ നീലസാഗരം അലയടിക്കുന്നത് നിന്റെ കണ്ണിൽ കാണാം..അവൻ ചിരിയോടെ പറഞ്ഞു കൊണ്ട് അവളുടെ മുഖത്തേക്ക് മുഖം ചേർത്തതും പെട്ടന്ന് അമ്മ വന്നു വിളിച്ചു..
പെട്ടന്ന് ഞെട്ടി രണ്ടാളും പിന്നിലേക്ക് നീങ്ങി..പിന്നെ പതിയെ കാറിൽ നിന്നിറങ്ങി..
ദാ..രണ്ടാൾക്കും ഉള്ള ഡ്രസ്സ്..ബ്ലൗസ് മോൾക്ക് പാകം ആകുമെന്ന് തോന്നുന്നു…ഇല്ലാച്ചാൽ തല്ക്കാലം ഇതുകൊണ്ട് എന്റെ പൊന്നു മോൾ ഒന്ന് അഡ്ജസ്റ്റ് ചെയ്യ്…
ദാ ഔട്ട് ഹൗസിന്റെ കീ…രണ്ടാളും വേഗം പോയി റെഡി ആയി വാ..6മണിക്ക് പൂജ തുടങ്ങും രണ്ടാളും അവിടെ കാണണം..
ദേവ് കലിപ്പിൽ അമ്മയെ നോക്കി..
എനിയ്ക്കറിയാടാ കുട്ടാ….നിനക്ക് പൂജയെന്നു കേൾക്കുന്നതെ ദേഷ്യം ആണെന്ന്..പക്ഷെ ഇന്ന് എന്തായാലും മോൻ വന്നേ പറ്റു..ഞാൻപോയി കുളിച്ചു പൂജക്കുള്ളത് റെഡി ആക്കട്ടെ..വേഗം ചെല്ലടാ കുട്ടാ..
അവൻ അവളുമായി ഔട്ട് ഹൗസ്സിലേക്ക് പോയി..
ദേവ് റെഡി ആയിട്ടും അഞ്ജലി റെഡി ആയില്ല…
എടി..കഴിഞ്ഞില്ലേ ഇതുവരെ…
അവൻ ഡോറിൽ തട്ടിക്കൊണ്ടു ചോദിച്ചു.
ദേവേട്ടാ…കഴിഞ്ഞില്ല..
അതെന്താടി…
നീ വാതിൽ ഒന്നു തുറന്നെ.
അയ്യോ പറ്റില്ല ദേവേട്ടാ…
എടി ഞാൻ അല്ലെ…അല്ലാതെ ആരും അല്ലല്ലോ? അവൾ മടിച്ചു മടിച്ചു വാതിൽ തുറന്നു..കൊണ്ട് വാതിലിനു പിന്നിൽ മറഞ്ഞു കൊണ്ട് അവനെ നോക്കി..
അവൻ വേഗം വാതിൽ തുറന്നു അകത്തേക്ക് കയറി..അവന്റെ കണ്ണുകൾ അണ്ടർ സ്കർട്ടിനു മുകളിൽ കാണുന്ന അവളുടെ ആലില വയറിൽ ആണ് ചെന്നു നിന്നത്..അവൻ ഞെട്ടി അവളെ നോക്കി..അവന്റെ കണ്ണുകൾ അവളുടെ ബ്ലൗസിനു മുകളിൽ കൂടി കാണുന്ന നെഞ്ചിലേക്ക് നീണ്ടു… ഒരു നിമിഷം കൊണ്ട് അവൻ ആകെ വിയർത്തു കുളിച്ചു…അവൾ ആണെങ്കിൽ സാരിയുടെ എവിടൊക്കെയോ പിടിച്ചു എങ്ങോട്ടൊക്കെയോ വെക്കുന്നുണ്ട്.
ച്ചേ.. താൻ എന്തൊക്കെയാ ഈ നോക്കുന്നെ…പെട്ടന്ന് അവൻ തിരിഞ്ഞു നിന്നു..
എന്റെ പൊന്നു പെണ്ണെ നീ ഇതെന്താ കാണിച്ചു വെച്ചേക്കുന്നത്..
എനിക്ക് ഇത് ഉടുക്കാൻ അറിയില്ല..ദേവേട്ടാ…
എടി ബുദ്ധു..ശരിക്കും നിനക്ക് സാരി ഉടുക്കാൻ അറിയില്ലെങ്കിൽ അമ്മയോട് പറഞ്ഞൂടാരുന്നോ?
അമ്മയോട് പറയാൻ വന്നപ്പോഴാ അമ്മ പൂജയ്ക്കുള്ളത് റെഡി ആക്കണം എന്ന് പറഞ്ഞത്..
ഇനിയിപ്പോ എന്ത് ചെയ്യും
അണ്ടർ സ്കർട്ടിൽ ചുറ്റി വെച്ച സാരി അഴിച്ചു ബെഡിലേക്ക് ഇട്ടുകൊണ്ട് അവൾ അവിടെ കിടന്ന അവന്റെ ഷർട്ട് എടുത്തിട്ടു..
ടി യൂട്യൂബ് നോക്കി സാരി ചുറ്റിയാലോ?
അവൻ യു ട്യൂബിൽ ഒരു വീഡിയോ open ചെയ്തു അവൾക്കു നേരെ നീട്ടി ഞാൻ പുറത്തു നിൽക്കാം നീ ഉടുത്തിട്ട് വേഗം വാ..അവൻ പുറത്തു ഇറങ്ങി നിന്നെങ്കിലും കുറച്ചു മുൻപ് കണ്ട അവളുടെ ഉടലിൽ തങ്ങി അവന്റെ മനസ് നിന്നു..
കുറെ കഴിഞ്ഞു അവളെ കാണാഞ്ഞപ്പോൾ അവൻ ഡോറിൽ തട്ടി ചോദിച്ചു….കഴിഞ്ഞോ?
കഴിഞ്ഞു..അവൾ വാതിൽ തുറന്നു..
അവൻ ഞെട്ടി അവളെ നോക്കി..
എടി… നീ എന്ത് പ്ലീറ്റു ആണ് എടുത്തു വെച്ചേക്കുന്നത്..ഇതെന്താടി ഇങ്ങനെ ഇരിക്കുന്നെ..അതും പറഞ്ഞു അവൻ നാ- ഭി ചുഴിയിൽ നിന്നും പ്ലീറ്റ് വലിച്ചു താഴേക്കിട്ടു…അഞ്ജലി ഞെട്ടി അവനെ നോക്കി..
എന്താടി ഉണ്ടക്കണ്ണി നോക്കുന്നെ ഇങ്ങനെ കുട്ടി ഭൂതത്തെ പോലെ പോയാൽ എല്ലാരും നിന്നെ നോക്കി ചിരിക്കും..അതും പറഞ്ഞവൻ പ്ലീറ്റ് എടുക്കാൻ തുടങ്ങി..
അവൻ പ്ലീറ്റ് എടുക്കുന്നത് അവൾ നോക്കി നിന്നു..ദാ..ഇത് ഇങ്ങനെ ഒരേ പോലെ അടുക്കി നാ-ഭിച്ചുഴിയിലേക്ക് ഇങ്ങനെ കുത്തണം എന്നും പറഞ്ഞു അവൻ പതിയെ അവളുടെ നാ-ഭിചുഴിയിലേക്ക് പ്ലീറ്റു കയറ്റി വെച്ചതും അഞ്ജലി ഒന്ന് ഉയർന്നു പോയി…അവൾ വിറയ്ക്കുന്ന കണ്ണുകളോടെ അവനെ നോക്കി..അവൾ ആകെ ഞെട്ടി വിയർത്തു…പ്ലീറ്റ് വെച്ചു കഴിഞ്ഞാണ് അവൻ ഓർത്തത് താൻ ഇപ്പോൾ എന്താ ചെയ്തതെന്ന്
അവൾ നാണിച്ചു അവനെ നോക്കി…
എന്റെ ദൈവമേ ഈ പെണ്ണ് എന്ത് വിചാരിച്ചു കാണുമോ. ആവോ?
പുല്ലു….അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് അവളെ നോക്കി..
ടി ഇപ്പൊ ഞാൻ ചെയ്തപോലെ നിന്റെ സാരിടെ മുൻതാണീ കൂടി സെറ്റ് ചെയ്തേ…
ദേവേട്ടാ..അതുടി ദേവേട്ടൻ ചെയ്തു താ ഞാൻ ചെയ്താൽ ശരിയാവില്ല..
അവൻ അവളെ ഒന്നിരുത്തി നോക്കി കൊണ്ട് പ്ലീറ്റ് എടുക്കാൻ തുടങ്ങി ഇടയ്ക്കിടെ അവന്റെ കണ്ണുകൾ അവളുടെ മാ- റിടത്തിലേക്ക് വന്നെങ്കിലും അവൻ സ്വയം കണ്ട്രോൾ ചെയ്തു..ഈ പൂജ കഴിഞ്ഞു ഉടനെ ഇവളെ ഒഴിവാക്കണം…അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് അവളുടെ കഴുത്തിനു സൈഡിൽ ആയി മുൻതാണീ പിൻ ചെയ്തു കൊണ്ട് നോക്കിയപ്പോഴാണ് അവളുടെ കഴുത്തിലെ തൃശൂലം മിന്നുന്നത് അവൻ കണ്ടത്…അവൻ ഞെട്ടി അവളെ നോക്കി…
അഞ്ജലി…
മ്മ്…
നിന്റെ കഴുത്തിൽ നീ ടാറ്റൂ കുത്തിയിട്ടുണ്ടോ?
എനിക്ക് ഓർമ്മ ഇല്ല ദേവേട്ടാ..അവിടെ ടാറ്റൂ കാണുന്നുണ്ടോ എന്നാൽ ചിലപ്പോൾ ഞാൻ ടാറ്റൂ കുത്തിക്കാണും..
മ്മ്…എന്നാൽ വാ നമുക്ക് പോകാം..
അവൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും അവൾ അവനെ പിടിച്ചു നിർത്തികൊണ്ട് സിന്ദൂരചെപ്പെടുത്തു അവനു നേരെ നീട്ടി..
അവൻ എന്തെന്നർത്ഥത്തിൽ അവളെ നോക്കി…ഇതൊന്നു തൊട്ടു തന്നിട്ടുപോ….നമ്മുടെ കല്യാണം കഴിഞ്ഞതല്ലേ ഇതു തൊടാതെ ഞാൻ എങ്ങനെയാ പൂജയ്ക്ക് പോണേ….അവൻ സിന്ദൂരത്തിലേക്കും പിന്നെ അവളെയും നോക്കി..
എന്റെ ദൈവമേ കുരിശ് ആയല്ലോ
അവൻ വേഗം സിന്ദൂരം എടുത്തു അവളുടെ സീമന്ത രേഖയെ ചുവപ്പിച്ചു..പെട്ടന്ന് ആകാശത്തു പല നിറത്തിലുള്ള മിന്നൽ പിണർ ഉണ്ടായി..ഇളം കാറ്റു വീശി…അവളുടെ കഴുത്തിലെ തൃശൂലം മിന്നി തിളങ്ങി
തുടരും…