പ്രണയ പർവങ്ങൾ – ഭാഗം 47, എഴുത്ത്: അമ്മു സന്തോഷ്

“മോളെ?” അവളുടെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു

“ഉം “

“എന്താ ചെയ്യണേ?”

“ഇതൊക്ക കണ്ടോണ്ട് വെറുതെ “

“വെറുതെ കണ്ടു കൊണ്ട് ഇരിക്കാന പോയത്?”

“ഇച്ച…നമുക്ക് ഒന്നിച്ച് ഇവിടെ വരണം..നമുക്ക് ഒന്നിച്ച് കയറാം എല്ലാ റൈഡിലും. എന്റെ ഇച്ചായന്റെ കൂടെ മതി എനിക്കു എല്ലാം..ആദ്യമായിട്ടുള്ള എല്ലാം..”

അവൻ ഒരു നിമിഷം നിശ്ചലനായി നിന്ന് പോയി

“ഇതൊക്ക പൈങ്കിളി ആവും. ബാലിശമാകും. പക്ഷെ ഞാൻ എന്റെ മനസ്സാ പറയുന്നേ..എനിക്കു മുന്നേ ഇത്തരം ഒന്നും ഉണ്ടായിട്ടില്ല ഇച്ചാ. എന്റെ ചിന്തയിൽ പോലും പ്രണയം വന്നിട്ടില്ല. ഇപ്പൊ ഇച്ചാനെ സ്‌നേഹിക്കുമ്പോൾ അത് പ്രണയം മാത്രം ആണോ എന്ന് പോലും നിശ്ചയം ഇല്ല. എന്റെ ജീവനാ. അതെ അറിയൂ എനിക്ക്.. ഇത് നഷ്ടം ആയാ പിന്നെ സാറ ഇല്ല..”

“നീ എന്റെ കയ്യിൽ നിന്ന് മേടിക്കും നോക്കിക്കോ ഇത്തരം വർത്താനം പറയരുത്. ചാർലി ജീവിച്ചിരിപ്പുണെങ്കിൽ നീചാർളിയുടെ ഭാര്യ ആയിട്ടേ മരിക്കു.. അത് കള. ഇന്ന് രാത്രി തിരിക്കും അല്ലെ?”

“ഉം രണ്ടു മണിയോടെ വരും.
ഇച്ചാൻ ഉറങ്ങിക്കോ. ഞാൻ രാവിലെ വരും വീട്ടിൽ. എത്ര താമസിച്ചാലും “

“ഞാൻ ഉറങ്ങത്തില്ല കൊച്ചേ. നീ വന്നിട്ട് ഉറങ്ങാം. പപ്പാ വരുമോ വിളിക്കാൻ “

“ആ ബസ് സ്റ്റോപ്പിൽ വന്നു നിൽക്കും
ഉച്ചക്ക് ടീച്ചർ ചിലപ്പോൾ ഷോപ്പിങ് പോകുമെന്ന് പറഞ്ഞാരുന്നു. ഞാനും കൂടി പോകട്ടെ?”

“ഉം..”

“അപ്പോഴും വിളിക്കോ?”

അവൻ ചിരിക്കുന്നതവൾ കേട്ടു

“എന്നെ കളിയാക്കുവാണോ?”

“ഇല്ലടി. ഞാൻ ഓർക്കുവാരുന്നു ഇക്കണക്കിനു കല്യാണം കഴിഞ്ഞ നീ എന്നെ എങ്ങും വിടില്ലല്ലോ എന്ന് “

“അയ്യടാ വിടുകയൊക്കെ ചെയ്യും. പക്ഷെ എപ്പോഴും എന്നെ വിളിക്കണം… എവിടെ ആണ്. എന്ത് ചെയ്യുകയാണ് ആർക്ക് ഒപ്പം. ആണ്.. എനിക്കു എല്ലാം അറിയണം. എന്റെ അല്ലെ ഇച്ചാൻ അപ്പ എല്ലാം അറിയണ്ടേ?”

“പിന്നേ വേണം വേണം. നിന്നേം കൊണ്ട് പോയാൽ പോരെ? ഓക്കേ അല്ലെ?”

“അതൊന്നും വേണ്ട.. എനിക്ക് വീടിന്റെ കാര്യം നോക്കണ്ടേ.. നമ്മുടെ മക്കളെ നോക്കണ്ടേ? ഇച്ചായന്റെ അപ്പയേം അമ്മേം നോക്കണ്ടേ?”

“സാറ?”

“ഉം “

“ലവ് യൂ “
“ലവ് യൂ ടൂ”

“മോള് ഫോൺ വെച്ചോ പിന്നെ വിളിക്കാം “

അവൾ മൂളി പിന്നെ കട്ട്‌ ചെയ്തു. മനസ്സിൽ ഒരു പാട്ട് വന്ന് തുളുമ്പി. അവൾ മെല്ലെ മൂളി

രുക്കു ദൂരെ നിന്ന് വരുന്നതവൾ കണ്ടു

“കഴിഞ്ഞോ?”

അവൾ ചുവന്നു പോയ മുഖത്തോടെ ഫോൺ കൊടുത്തു

“ഷോപ്പിംഗ് ന് എപ്പോ പോകും?”

“ലഞ്ച് കഴിഞ്ഞു പോകാം. വരുന്നോ?”

അവൾ വരുന്നു എന്ന് തലയാട്ടി

“ഇച്ചായൻ സമ്മതിച്ചോ?”

“ഉം “

“കൊച്ചേ ഇത്രയും ഒന്നും വേണ്ട. നമുക്ക് ഒരു പേഴ്സണാലിറ്റി വേണ്ടേ? ഇത്തരം കാര്യങ്ങൾക്ക് അഭിപ്രായം ചോദിക്കണ്ട “

“ടീച്ചർ ചോദിക്കണ്ട ” സാറ നുണക്കുഴി വിരിയിച്ചു ചിരിച്ചു

“അത് ശരി. ഉടനെ എനിക്ക് വെച്ചോ ” സാറ പിന്നെയും ചിരിച്ചു

പിന്നെ അവൾക്ക് നേരെ ജ്യൂസ്‌ നീട്ടി

“ഭയങ്കര Caring ആണല്ലോ. ദൈവമേ പഠിച്ചു കൊണ്ട് ഇരുന്ന സമയം ഒരു മിട്ടായി പോലും വാങ്ങി തരാത്തവനാ” രുക്കു മുകളിലോട്ട് നോക്കി

സാറ പൊട്ടിച്ചിരിച്ചു

“മോൾക്ക് എല്ലാം അറിയാമോ അവനെ കുറിച്ച്?”

“അറിയാം “

“പേടിയുണ്ടോ?”

“ഇല്ല. ഇച്ചന് ഭയങ്കര ദേഷ്യം ആണ്. വാശിയും ആണ്.. പക്ഷെ അതൊക്ക എന്റെ ഒരു തുള്ളി കണ്ണീരിൽ ഇല്ലാണ്ടായി പോകും. ഞാൻ വിഷമിച്ച അതോടെ ആള് മാറും. പിന്നെ എല്ലാം അറിയില്ല എനിക്ക്.. ഇനിയും ഒരു പാട് അറിയാനുണ്ട് ടീച്ചർ.. ആള് തെ- മ്മാടി ആണെന്നാ ഞങ്ങളുടെ പള്ളിയിലെ അച്ചൻ പറയാറ്. “

അവൾ ചിരിച്ചു

പിന്നെ അവർ ഷോപ്പിംഗിന് പോയി

“ഒന്നും വാങ്ങുന്നില്ലേ?”

“ഇല്ല..പപ്പയുടെ കയ്യിൽ നിന്ന് കാശ് വാങ്ങിച്ചില്ല. ചേച്ചിയുടെ കല്യാണത്തിന് ചിലവുണ്ട്. പിന്നെ ട്യൂഷൻ എടുത്ത വകയിൽ കുറച്ചു കാശ് ഉണ്ടാരുന്നു. അതും പപ്പാക്ക് കൊടുത്തു. ഒരു നുറു രൂപ ഉണ്ട്. അതിനെന്താ കിട്ടുക എന്നാലോചിക്കുവാ.. ഇച്ചായന് എന്തെങ്കിലും വാങ്ങി കൊടുക്കാം. ആണുങ്ങൾക്ക് എന്താ കൊടുക്കുക?”

രുക്കുവിന് അവളുടെ നിഷ്കളങ്കത കണ്ട് സങ്കടം ആണ് തോന്നിയത്

“മോൾക്ക് കാശ് വേണോ.?”

“അയ്യോ വേണ്ട ഞാൻ ടീച്ചർ ചോദിച്ചപ്പോ. സിറ്റുവേഷൻ പറഞ്ഞതല്ലേ “

അവൾ പുഞ്ചിരിച്ചു. എന്നിട്ട് രുക്കുവിന്റെ ഒപ്പം നടന്നു. ഒരു കീ ചെയിൻ വാങ്ങി. പിന്നെ ബ്ലാക് മെറ്റലിന്റെ ഒരു ചെറിയ ലോക്കറ്റ്,കുറച്ചു മിട്ടായി. തീർന്നു

പിന്നെ രുക്കു വാങ്ങുന്നത് നോക്കി നടന്നു. തിരിച്ചു പോരുമ്പോ കുട്ടികൾ ഡാൻസും പാട്ടുമായി ആഘോഷിക്കുമ്പോഴും അവൾ എന്തോ ഓർത്തു കൊണ്ട് ഇരിക്കുന്ന കണ്ട് രുക്കു. അരികിൽ ചെന്നിരുന്നു

“മോൾക്ക് ഇതൊന്നും ഇഷ്ടം അല്ലെ?”

“ആണല്ലോ.. ഇപ്പൊ ഒന്നിലും മനസ്സ് വെയ്ക്കാൻ പറ്റണില്ല. ഒരു സങ്കടം പോലെ..”

“എന്തിനാ?”

“ഇച്ചായന്റെ വീട്ടിൽ ആർക്കും ഇഷ്ടം ആവില്ല ടീച്ചർ എന്നെ.. ഇച്ചാന് ഒത്തിരി യു- ദ്ധം ചെയ്യേണ്ടി വരും. സമാധാനം പോകും.. അതൊക്ക. ഓർക്കുമ്പോ വിഷമം ആണ് “

“ചാർലിക്ക് നിന്നോടെന്ത് ഇഷ്ടം ഉണ്ടെന്ന് അറിയുമോ സാറ?”

സാറ കണ്ണുകൾ ഉയർത്തി

“ആക്‌സിഡന്റ് ആയി കിടന്ന ആ ദിവസങ്ങളിൽ ബോധം വന്ന ആ നിമിഷം നിന്റെ സ്വരം കേൾക്കാൻ ആഗ്രഹിച്ചവനാ അവൻ.. നിന്നെ ഓർത്തു കരഞ്ഞവൻ. നിന്നെയൊർത്തു മാത്രം ജീവിക്കുന്നവൻ..ഇപ്പൊ കൂടി എന്റെ കൊച്ചിനെ നോക്കിക്കോണം എന്ന് എന്നെ വിളിച്ചു പറഞ്ഞു അവൻ..എത്ര പ്രതിസന്ധികൾ വന്നാലും സാറ ചാർളിയുടേത് ആണ്. നീ അവനിൽ നിന്ന് അകലാൻ ഒന്നും ചിന്തിക്കുക പോലും ചെയ്യരുത്.. അത് അവനെ ഭ്രാന്ത് പിടിപ്പിക്കും
ഈ മുഖം മാത്രം അല്ല ട്ടോ നിന്റെ ഇച്ചായന്നുള്ളത്..അത് മോള് കണ്ടിട്ടില്ല. കാണാതെ ഇരിക്കട്ടെ “

സാറ മന്ദഹസിച്ചു

“ച’ ട്ടമ്പിയാ അല്ലെ? “

“ഭീ- കരനാ.. ഭീ- കരൻ “

“ശോ ” അവൾ വാ പൊത്തി

ബസ് ഓടിക്കൊണ്ടിരുന്നു

“എവിടെ എത്തി?” അവന്റെ മെസ്സേജ്

അവൾ നോക്കി. എത്താറായി എന്ന് തോന്നുന്നു നോക്കട്ട് എന്ന് മറുപടി കൊടുത്തു. മിക്കവാറും പേര് ഉറക്കം. അവൾ ഗ്ലാസ്‌ മാറ്റി. തങ്ങളുടെ ടൗണിൽ കയറി

“ഇച്ചാ ഉടനെ വരും ” അവൾ മെസ്സേജ് ഇട്ടു

കുട്ടികൾ ഏകദേശം ഒക്കെ ഇറങ്ങി കഴിഞ്ഞു. ഇനി കുറച്ചു പേര്. കുറച്ചു കഴിഞ്ഞു ബസ് അവരുടെ വഴിയിൽ പ്രവേശിച്ചു. അവൾ നോക്കി

ബാൽകണിയിൽ അവൻ. വെളുപ്പിന് മൂന്ന് മണി

അവൾ കൈ വീശി

കണ്ണുകൾ നിറഞ്ഞിട്ട് കാണാൻ വയ്യ. തുടച്ചിട്ട് വീണ്ടും നോക്കി

എന്റെ…പൊന്നെ എന്നൊരു വിളിയോച്ച ഉള്ളിൽ ഉയർന്നു

ബസ് കടന്ന് പോകുമ്പോ അവൻ കൈ വീശി. അവളും

ഈ സ്നേഹം..തന്നെ കൊ’ ന്ന് കളയുന്ന ഈ സ്നേഹം, ഭ്രാന്ത് പിടിപ്പിക്കുന്ന ഈ സ്നേഹം, തനിക്ക് ഉപേക്ഷിച്ചു കളയാൻ വയ്യ

സാറ മിഴികൾ തുടച്ചു

തുടരും….