മന്ത്രകോടി – ഭാഗം 32, എഴുത്ത്: മിത്ര വിന്ദ

വെളുപ്പാൻ കാലത്തെ തുടങ്ങിയതാണ് ദേവൂട്ടി പാചകം,മൂന്നു മണി കഴിഞ്ഞപ്പോൾ ഉണർന്നത് ആണ് ആള്…

“കഴിഞ്ഞില്ലേ മോളെ ഇത് വരെയും ആയിട്ട് “. സരസ്വതി അവളെ വാത്സല്യത്തോടെ നോക്കി…

“ദേ ഇപ്പോൾ തീരും അമ്മേ,കഴിയാറായി… അമ്മ അവിടെ ഇരിക്കുന്നെ “

അവൾ എന്തോ കറി എടുത്തു നാവിൽ വെച്ച് രുചിച്ചു നോക്കികൊണ്ട് പറയുന്നുണ്ട്…സരസ്വതിഅമ്മയെ അവള് കറികൾ നുറുക്കുവാനും മറ്റും ഏൽപ്പിച്ചതേ ഒള്ളു…നാളികേരം മറ്റും ചിരകി കൊടുക്കാൻ ഗുപ്തൻ നായരും ഉണ്ടായിരുന്നു.നന്ദൻ മാത്രം ആ പരിസരത്തേക്ക് പോലും വന്നിരുന്നില്ല..ഓമന വല്യമ്മയും മരുമകളും കുഞ്ഞാറ്റയും ഒക്കെ എത്തിയിരുന്നു.

ഉച്ചക്ക് എല്ലാവരും കൂടി ഇരുന്നാണ് വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചത്..കാളനും ഓലനും അവിയലും പച്ചടിയും എല്ലാ ഒന്നിനു പിറകെ ഒന്നൊന്നായി തൂശനിലയിൽ നിരന്നു..

എന്റെ ദേവു, നിന്റെ കൈപ്പുണ്യം അപാരം കേട്ടോ…. ഗുപ്തൻന്നായർ മരുമകളെ പ്രശംസിച്ചു..

അവൾ നിറഞ്ഞമനസോടെ ചിരിച്ചുകൊണ്ട് എല്ലാവരെയും നോക്കി..

നന്ദന്റെ മുഖം മാത്രം മങ്ങി ആണ് കാണപ്പെട്ടത്.. അവൻ ആണെങ്കിൽ ഇതൊന്നും തന്നെ ബാധിക്കുന്നത് അല്ലെന്ന മട്ടിൽ ഇരുന്നു.

“ഇതൊക്കെ ഈ പ്രായത്തിൽ എങ്ങനെ പഠിച്ചു എന്റെ കുട്ട്യേ..അസ്സൽ ആയിട്ടുണ്ട് കേട്ടോ “.. ഓമനവല്യമ്മ കുറച്ചു പച്ചടി എടുത്തു നാവിൽ വെച്ചു കൊണ്ടു ചോദിച്ചു

കറക്റ്റ് ഉപ്പും പുളിയും എരിവും….കെട്ടോ മോളെ, ഒന്നാം തരം..അവർ ദേവികയെ നോക്കി..ധന്യക്ക് ആണെങ്കിൽ അമ്മായിമ്മയുടെ ആ പറച്ചിൽ അത് അത്ര പിടിച്ചില്ല…

“ഞാൻ ഈ പി ജി ഒക്കെ ചെയ്തു നെറ്റ് ഒക്കെ എഴുതി നടന്നത്കൊണ്ട് കുക്കിംഗ്‌ ഒന്നും വീട്ടിൽ നിന്ന് പഠിച്ചില്ല കേട്ടോ നന്ദാ…..” ധന്യ നന്ദനെ നോക്കി പറഞ്ഞു..

“ദേവിക ഒരു ആവറേജ് സ്റ്റുഡന്റ് ആണെന്നല്ല പറഞ്ഞത് എന്നോട്, സൊ ഇയാൾക്ക് ഈ കുക്കിംഗ്‌, അല്ലെങ്കിൽ തുന്നൽ ഒക്കെ പഠിക്കാൻ പറ്റും..ഇഷ്ടം പോലെ സമയം ഉണ്ടല്ലോന്നേ ” ധന്യ കസേരയിൽ നിന്നു ഇളകി കൊണ്ട് പറഞ്ഞു..

ഓഹ് ഇവൾ ഒരു ആവറേജ് സ്റ്റുഡന്റ് ആയിരുന്നല്ലേ…വെറുതെ അല്ല ഈ കറിയും വെച്ച് നടന്നത്… നന്ദൻ മനസ്സിൽ പറഞ്ഞു..

പഠനം ആണ് ധന്യേച്ചി ഏറ്റവും പ്രധാനം,അല്ലാതെ ഈ കുക്കിംഗ്‌ ഒന്നും അല്ല… ചേച്ചി ഹൈ ഡിസ്റ്റിംക്ഷൻ മേടിച്ചല്ലേ പാസ്സ് ആയത്, ദാറ്റ്‌സ് ഇമ്പോർടന്റ്റ്,….. നന്ദന്റെ എടുത്തടിച്ച മറുപടിയിൽ ധന്യ സന്തോഷവതിയായി..

ദേവൂട്ടിക്ക് എത്ര മാർക്ക്‌ ഉണ്ടായിരുന്നു മോളെ പ്ലസ് ടു തരത്തിൽ…. ഓമനവല്യമ്മക് ആണെങ്കിൽ മരുമകളുടെ മുന്നിൽ തോറ്റുകൊടുക്കാൻ ഉള്ള മനസ്സിലായിരുന്നു….

ദേവു പക്ഷെ ചിരിച്ചതല്ലാതെ മറുപടി ഒന്നും ആരോടും പറഞ്ഞില്ല..നന്ദൻ ഒറ്റൊരു പുച്ഛഭാവത്തിൽ അവളെ നോക്കി..അത് കണ്ടതും ദേവു മുഖം കുനിച്ചു.

ആഹ് എന്തായാലും എന്റെ കുട്ടി ഇത്രയ്ക്ക് കേമമായ സദ്യ ഉണ്ടാക്കി തന്നതിന് ഞങളുടെ വീതം ഈ സമ്മാനം ഇരിക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് ഗുപ്തൻ നായരും സരസ്വതിയമ്മയും കൂടി ഒരു ജ്വല്ലറി ബോക്സ്‌ എടുത്തു കൊടുത്തു…

ദേവുട്ടി അതീവ സന്തോഷത്തോടെ അത് തുറന്നു നോക്കി.ഒരു ലക്ഷ്മി വള ആയിരുന്നു അതിൽ.ധന്യയ്ക്കും നന്ദനും മാത്രം അത് ഇഷ്ടം ആയില്ല..

ദേവൂട്ടി.. ഇതാണ് എന്റെ കുട്ടിയ്ക്ക് ഉള്ള ഓണ സമ്മാനം കേട്ടോ.

അവളുടെ കവിളിൽ ഒരു മുത്തം നൽകി കൊണ്ട് സരസ്വതിയമ്മ മകനെ ഒന്നു പാളി നോക്കി കൊണ്ട് പറഞ്ഞു.

ഉച്ചകഴിഞ്ഞപ്പോൾ ദേവുവിന്റെ വീട്ടിൽ നിന്ന് എല്ലാവരും എത്തി..ലെച്ചു ചേച്ചി കൂടുതൽ സുന്ദരിയായി എന്ന് ദേവൂട്ടിക്ക് തോന്നി…

പണ്ടത്തെ കാൾ കൂടുതൽ വെളുത്തു തുടുത്തു കവിളൊക്കെ ചുവന്നു..അച്ഛന്റെ കൈയിൽ തൂങ്ങി വരുന്ന ദേവൂനെ കണ്ടതും നന്ദന് കലി കയറി.

നന്ദൻ ഇത്തിരി തടി വെച്ച് കേട്ടോ, ദേവൂട്ടി പഴേ പോലെ തന്നെ.. ഒരു മറ്റോം ഇല്ല….

ലെച്ചു പറഞ്ഞതും നന്ദന്റെ മുഖം ഇരുണ്ടു. ദേവു അപ്പോളും ഒന്നും മിണ്ടാതെ നിന്നത് മാത്രം..എല്ലാവരും കൂടെ അന്ന് ആകെ ഉത്സാഹത്തിമിർപ്പിൽ ആയിരുന്നു…ദേവൂട്ടിക്ക് അവളുടെ അച്ഛൻ ഒരു ചുരിദാർ എടുത്തിരുന്നു..അത് മേടിച്ചപ്പോൾ അവളുടെ മുഖം ഏറെ പ്രകാശിച്ചു.ദേവുട്ടിയും വളരെ സന്തോഷത്തിലാണ്…

നന്ദൻ നിന്നോട് സംസാരിക്കാറില്ല അല്ലേ…ദേവുട്ടിയോട് ഇടക്ക് ലെച്ചു ചോദിച്ചു,

ചേച്ചിക്ക് തോന്നുന്നതണ്, ഏട്ടൻ പഞ്ചപാവം ആണ്,… ദേവു മറുപടിയും കൊടുത്തു

അന്ന് രാത്രിയിൽ നന്ദൻ അശോകും ആയിട്ട് സംസാരം ഒക്കെ കഴിഞ്ഞു കിടക്കാൻ വന്നപ്പോൾ ദേവു ആകെ തളർന്നു ഉറങ്ങിയിരുന്നു….

പിറ്റേ ദിവസം നന്ദന് കാപ്പി കൊടുക്കാൻ വന്നപ്പോൾ ദേവു റൂമിൽ നിന്നു ഇറങ്ങാതെ മടിച്ചു മടിച്ചു നിൽക്കുകയാണ്…

എന്താടി…… എന്താ നീ നിന്നു പരുങ്ങുന്നത്… നന്ദൻ അവളോട് ദേഷ്യപ്പെട്ടു…

ഒരു കാര്യം പറയാനുണ്ട് നന്ദേട്ടാ… അവൾ പതിയെ പറഞ്ഞു..

നിന്ന് ഡാൻസ് കളിക്കാതെ കാര്യം പറയെടി.. നന്ദൻ എഴുനേറ്റു…അവനു ദേഷ്യം വരുന്നുണ്ടായിരുന്നു

അത് നന്ദേട്ടാ, അച്ഛൻ ചോദിച്ചു എന്നോട് കൂടി നാട്ടിലേക്ക് വരുന്നോ എന്ന്,….. എന്നെ കൂടെ വിടാമോ അവരുടെ കൂടെ… ദേവു നന്ദനെ നോക്കി..

വേണ്ട, നീ തല്ക്കാലം എങ്ങോട്ടും പോകുന്നില്ല…നിന്നെ ഇവിടേക്ക് താലി കെട്ടി കൊണ്ട് വന്നത് ഞാൻ ആണെങ്കിൽ, എനിക്ക് നിന്നേ അനുസരിപ്പിക്കാനും അറിയാം….

അതല്ല നന്ദേട്ടാ… അമ്പലത്തിൽ ഉത്സവം ആണ്, അതൊന്നു കൂടാമെന്ന് കരുതി.

നി ചെന്നില്ലെന്ന് കരുതി ഉത്സവത്തിന് യാതൊരു തടസവും ഉണ്ടാവില്ലടി… അത് ഭംഗി ആയിതന്നെ നടക്കും. ഇതും പറഞ്ഞു കൊണ്ട് നന്ദൻ ബാത്ത് റൂമിലേക്ക് പോയി പോയി …

ഒരു തവണ കൂടി ചോദിച്ചെങ്കിലും അവൾക്ക് നിരാശയായിരുന്നു ഫലം

കാലത്തെ ബ്രേക്ഫാസ്റ് ഒക്കെ കഴിഞ്ഞു അതിഥികൾ എല്ലാവരും യാത്ര പറഞ്ഞു ഇറങ്ങി……

ദേവൂട്ടിക്ക് അവരുടെ ഒപ്പം പോകണം എന്നുണ്ടായിരുന്നു, പക്ഷെ നന്ദന്റെ സമ്മതം കിട്ടാഞ്ഞതുകൊണ്ട് അവൾ അവരുടെ ഒപ്പം പോയില്ല……അവരുടെ വണ്ടി കടന്നു പോയതും ദേവു വിങ്ങുന്ന നെഞ്ചോടേ റൂമിലേക്ക് പോയി.

നന്ദൻ റൂമിലേക്ക് കയറി വന്നപ്പോൾ കാണുന്നത് ചുവരിൽ ചാരി നിന്ന് കരയുന്ന ദേവൂനെ ആണ്.

എന്നാടി നിന്നു മോങ്ങുന്നത്, നാട്ടിലേക്ക് വിടാത്തത് കൊണ്ട് ആണോ.

ഒട്ടൊരു പുച്ഛത്തോടെ അവൻ ദേവൂനെ നോക്കി

“എന്നേ ഇഷ്ടം ഇല്ലാത്ത ആൾ അല്ലേ,എന്നോട് വെറുപ്പും പകയും അല്ലേ… പിന്നെ എന്തിനാ എന്നേ ഇങ്ങനെ ഇട്ടു ക്രൂശിക്കുന്നത്.. ഒരു തെറ്റും ഞാൻ ചെയ്തില്ലല്ലോ ഏട്ടനോട്…. ഏട്ടനെ പറഞ്ഞു പറ്റിച്ചത് ലെച്ചു ചേച്ചി അല്ലേ.. ആ ചേച്ചിയോട് പോലും ഏട്ടന് കാര്യമാ.. എന്നേ അല്ലേ കാണരുതാത്തത്….”

പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ അതും പറഞ്ഞു ചുവരിലൂടെ ഊർന്ന് ഇറങ്ങി നിലത്തേയ്ക്ക് ഇരുന്നു. എന്നിട്ട് മുട്ടിന്മേൽ മുഖം പൂഴ്ത്തി ഇരുന്നു തേങ്ങി.

നന്ദൻ ആണെങ്കിൽ അതിനു മറുപടി ഒന്നും നൽകാതെ കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയിരുന്നു.

ദിവസങ്ങളും, മാസങ്ങളും പിന്നിട്ടെങ്കിലും നന്ദന്റെ സ്വഭാവത്തിൽ ഒരു മാറ്റവും ഇല്ലായിരുന്നു…

എന്നാൽ ബാക്കി ഉള്ളവരോട് ആരോടും അവനു യാതൊരു വിധ ദേഷ്യവും ഇല്ല താനും.

അച്ഛനോടും അമ്മയോടും ഒക്കെ വളരെ സ്നേഹത്തോടെ പെരുമാറുന്നത് കാണുമ്പോൾ ദേവൂട്ടി കൊതിയോടെ നോക്കി നിൽക്കും

ഒരിക്കൽ എങ്കിലും തന്നേ ഇങ്ങനെ ഒക്കെ സ്നേഹിക്കുമോ..സംസാരിക്കുമോ… പലപ്പോളും അവൾ ഓർക്കും. ഇതിനൊടിടയ്ക്ക് ഒരു തവണ പോലും നന്ദൻ ദേവൂട്ടിയെ അവളുടെ വീട്ടിലേക്ക് അയച്ചതുമില്ല.

ദേവൂട്ടി ഒന്നിനും ഒരു പരാതിയോ, പരിഭവമോ പറയാതെ കൊണ്ട് അവിടെ ഒതുങ്ങി കഴിഞ്ഞു..

തുടരും…