ധ്രുവം, അധ്യായം 46 – എഴുത്ത്: അമ്മു സന്തോഷ്

മനു ഗൗരിയെ വീട്ടിൽ വിട്ടിട്ട് വരാമെന്ന് പറഞ്ഞു പോയി. അർജുൻ അത് കാണുന്നുണ്ടായിരുന്നു. അവൻ മുറിയിലേക്ക് ചെന്നു

നഴ്സിനോട് സ്റ്റാഫ് റൂമിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു. പിന്നെ അവിടെയിരുന്നു. ദൃശ്യയെ നോക്കി

“നിന്നോട് പ്രത്യേകം പറയണോ?”

ദൃശ്യ കണ്ണ് മിഴിച്ചു

“നീ എന്റെ മുറിയിൽ പോയിരുന്നോ. അച്ഛൻ ഇങ്ങോട്ട് വരുവാണെങ്കിൽ വിളിച്ചു പറയണം “

“എന്നെ ഒരു മാതിരി ഡാഷ് ആക്കല്ലേ ” അവൻ ചിരിച്ചു പോയി

“പ്ലീസ് ഡി പ്ലീസ്…ഒന്നു പോ
കുറച്ചു നേരം..ഇവളുടെ ആരെങ്കിലും വരുവാണെങ്കിലും പറയണം.”

“ചുരുക്കത്തിൽ വാച്ചർ പണി. ഇതിനാണോ നീ ഇങ്ങോട്ട് വന്നത് എന്നെന്നോട് തന്നെ ചോദിച്ചു കൊണ്ട് ബൈ “

കൃഷ്ണ ചിരിച്ചു

ദൃശ്യ പൊയ്കഴിഞ്ഞവൻ വാതിൽ അടച്ചു ബെഡിൽ വന്നിരുന്നു

“എങ്ങനെയുണ്ട് ഇപ്പൊ”

“കുറഞ്ഞു…”

“ഇന്നലെ അച്ഛൻ പിന്നെ വല്ലോം പറഞ്ഞോ?”

“ദുഷ്ടൻ. അത് പറയണ്ട വല്ല കാര്യോമുണ്ടോ?”

“പിന്നെ പറയണ്ടേ? അച്ഛൻ പ്രേമിച്ചിട്ടുള്ളത് കൊണ്ട് പെട്ടെന്ന് മനസിലാകും “

“അയ്യടാ “

അർജുൻ കുനിഞ്ഞ് ആ കവിളിൽ ഉമ്മ വെച്ചു

“ചൂടുണ്ടല്ലോ “

“പണി കിട്ടും കേട്ടോ. പനി പകരും. മാറിയിരുന്നോ “

“ഓ പിന്നെ.”

അവൻ ആ മുടിയൊക്കെ ഒതുക്കി വെച്ച കണ്ണുകളിലേക്ക് നോക്കി. കൃഷ്ണ അവനെ നോക്കി കിടക്കുകയാണ്

“എന്താ മോളെ?”

അവൾ ഒന്നുമില്ലന്ന് തല ചലിപ്പിച്ചു

അർജുന്റെ ഉള്ളിൽ ഒരു കടൽ ഇളകും പോലെ തോന്നി. തങ്ങൾ ആദ്യമായാണ് ഇത് പോലെ തനിച്ച് ഒരു മുറിയില്.

അവൻ മുഖം തിരിച്ചു

“അപ്പുവേട്ടാ?”

“ഉം “

“വെള്ളം വേണം “

അവൻ എഴുനേറ്റു ഫ്ലാസ്കിൽ നിന്ന് വെള്ളം എടുത്തു കൊടുത്തു. അവളതു കുടിച്ചിട്ട് തലയിണ നേരേ വെച്ച് ഇരുന്നു

“ഇന്ന് വീട്ടിൽ പോയി ഉറങ്ങണം ട്ടോ “

അവൻ അവളുടെ മുഖം കൈകളിൽ എടുത്തു

“എന്റെ സ്ലീപ്പിങ് പിൽസ് ഇവിടെയാണ്‌ “

കൃഷ്ണ ദീർഘമായി ശ്വാസം എടുത്തു

“നിന്നെ ഇവിടെ വിട്ട് എങ്ങനെ പോകും ഞാൻ?

അവന്റെ മുഖം തൊട്ടടുത്ത്
ശ്വാസം മുഖത്ത് തട്ടുന്നുണ്ട്. തവിട്ട് നിറമുള്ള കണ്ണുകൾ തിളങ്ങുന്നു. അർജുൻ അവളുടെ ചുണ്ടുകളിലേക്ക് നോക്കി

കൃഷ്ണയ്ക്ക് താൻ തളരുന്നത് പോലെ തോന്നി. അർജുൻ മൃദുവായി ആ ചുണ്ടിൽ ഒന്നു തൊട്ടു. അവൾ നാണം വന്നിട്ട് അവന്റെ തോളിലേക്ക് മുഖം വെച്ച് കഴുത്തിൽ ചുറ്റി പിടിച്ചു

“കൃഷ്ണ?”

“ഉം “

“ഇങ്ങോട്ട് നോക്ക് “

“ഊഹും “

അവൻ ആ മുഖം പിടിച്ചു തനിക് അഭിമുഖമായി തിരിച്ചു. അടഞ്ഞ കണ്ണുകൾ. അർജുൻ കണ്ണുകൾക്ക് മുകളിൽ ചുംബിച്ചു. മൂക്കിൻ തുമ്പിൽ. പനിചൂടുള്ള ചുണ്ടുകളിൽ….അവന്റെ ചുണ്ടുകൾക്ക്, നാവിനുമൊക്കെ മധുരം…

അത് വരെ പനി കയ്പ്പ് നിറഞ്ഞ കൃഷ്ണയുടെ വായിൽ ആ മധുരം നിറഞ്ഞു. അവനവളെ തന്നോട് ചേർത്ത് പിടിച്ചു

നിമിഷങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു….

ഒടുവിൽ അർജുൻ മുഖം എടുക്കുമ്പോൾ അവൾ ആ നെഞ്ചിൽ മുഖം അമർത്തി അനങ്ങാതെ കിടന്നു

അർജുനും തളർന്ന് പോയിരുന്നു

ഒരു ചുംബനത്തിന് തന്നെ അടിമുടി തളർത്തി കളയാൻ ശക്തി ഉണ്ടെന്നവൻ ആദ്യമായി അറിയുകയായിരുന്നു. പ്രണയം ചേരുമ്പോൾ എല്ലാം ഇത്രയും മധുരമുള്ളതാകുമെന്നും…

അവനവളെ മെല്ലെ ലാളിച്ചു. മുടി ഒതുക്കി. കഴുത്തിൽ ചെറുതായ് വിരൽ കൊണ്ട് വരഞ്ഞ്..പിന്നെയും ചെറിയ ഉമ്മകൾ കൊടുത്ത്. തന്റെ നെഞ്ചിൽ വാരിയണച്ച്..

എന്റയല്ലേ എന്ന് മന്ത്രിച്ച്…

കൃഷ്ണ ചുവന്നു തുടുത്ത പൂമരമായി. അവന്റെ കൈക്കുള്ളിൽ പൂത്തു പോയ പൂമരം

“ഇപ്പൊ ക്ഷീണം മാറിയോ?”

അവൻ അടക്കി ചോദിച്ചു. അവൾ നാണിച്ച് കണ്ണുകൾ താഴ്ത്തി

“നിന്റെ പനിയെനിക്ക് താ ” അവൻ മന്ത്രിച്ചു

അവന്റെ അധരങ്ങൾ ഒരിക്കൽ കൂടി അവളെയറിഞ്ഞു. അവളുടെ പനി ചൂടിനെ, നാവിന്റെ സ്വാദിനെ. അമൃത് പോലെ അവനത് നുകർന്നു കൊണ്ടിരുന്നു

കൃഷ്ണയുടെ കണ്ണുകൾ നിറയുന്നത് കണ്ട് അവൻ അവളെ കെട്ടിപ്പുണർന്നു

“എന്തിനാ സങ്കടം ഞാനല്ലേ?”

അവൻ അവളുടെ മുഖം നെഞ്ചോട് ചേർത്ത് പിടിച്ചു

“അപ്പുവേട്ടന് നല്ല മണമാ “

അവൾ ശ്വാസം ഉള്ളിലേക്ക് എടുത്തു പറഞ്ഞു

“എങ്ങനെ?”

“അപ്പുവേട്ടന്റെ ശരീരത്തിന് നല്ല ഒരു മണമുണ്ട്.”

അവളാ നെഞ്ചിൽ മുഖം ഒന്നുടെ അമർത്തി. പെട്ടെന്ന് അവൾ ഷർട്ടിന്റ ബട്ടൺ അഴിച്ചു

“ഹേയ് കൃഷ്ണ “

എന്നവൻ പറയും മുന്നേ രണ്ടു ബട്ടൺ അഴിച്ച് അവൾ ഷർട്ട്‌ മാറ്റി നെഞ്ചിൽ നോക്കി.

താൻ…തന്റെ മുഖം…തന്റെ പേര്

അവളുടെ വിരലുകൾ വിറയലോടെ ആ നെഞ്ചിൽ പതിഞ്ഞു. അവളുടെ ഹൃദയം ശക്തിയിൽ മിടിച്ചു തുടങ്ങി

“ഇതെന്താ ചെയ്തിരിക്കുന്നെ?”

അവളുടെ ശബ്ദം ഇടറി

“ഞാൻ…ഇത് വെറുതെ..”

അവളുടെ ചുണ്ടുകൾ വിതുമ്പി പൊട്ടുന്നത് കണ്ട് അവൻ വല്ലാതായി

“എന്തിനാ ഇതൊക്കെ ചെയ്തത്? എത്ര വേദനിച്ചിട്ടുണ്ടാകും..”

അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവിടെ ഉമ്മ വെച്ചു.

“മോളെ കരയല്ലേ പ്ലീസ് എനിക്ക് വേദനിച്ചിട്ടില്ല. ഇത് ഇന്നൊന്നുമല്ല ചെയ്തത്. രണ്ടു വർഷം മുന്നെയാ…നിയിത് ഇപ്പൊ ആണ് കാണുന്നെ അത്രേയുള്ളൂ. നിന്റെ മുഖം എന്റെ നെഞ്ചിൽ വരയുമ്പോൾ എനിക്ക് വേദനിക്കുമോ കൃഷ്ണ?”

അവൾ കണ്ണീരോടെ വീണ്ടും നെഞ്ചിൽ ഉമ്മ വെച്ചു

“ടാറ്റൂ ചെയ്യുന്നതെന്തിനാ എനിക്ക് അറിയാല്ലോ ആ നെഞ്ചിൽ ഞാൻ ഉണ്ടെന്ന്…പിന്നെ എന്തിന?”

അവൻ ആ മുഖം തുടച്ചു

“എന്തിനാണ് എന്ന ചോദ്യത്തിന് എനിക്ക് ഉത്തരമില്ല കൃഷ്ണ. ഇത് ഞാൻ ചെയ്യുമ്പോൾ നീ എന്നെ സ്നേഹിച്ചു തുടങ്ങിയിട്ടില്ല. നീ എന്റെതാകുമോ എന്നെനിക്ക് യാതൊരു ഉറപ്പുമില്ല. ശരിക്കും പറഞ്ഞാൽ എന്റെ സ്നേഹം നിന്നോട് പറയാൻ എന്റെ ഈഗോ സമ്മതിച്ചുമില്ല. പക്ഷെ ഒരു ഭ്രാന്ത് പോലെ നീ എന്നിലേക്ക് പടർന്നു. നിന്റെ നോട്ടം, ചിരി, കുസൃതി പിണക്കം, സങ്കടം…അങ്ങനെ മനസ്സ് വല്ലാതായപ്പോ ഒരിക്കൽ ഞാൻ യാത്ര പോയി. വെറുതെ ഒരു യാത്ര. മനസ്സ് ഒന്നു ഫ്രഷ് ആകാൻ. നേപ്പാളിലേക്ക് ആയിരുന്നു. അവിടെ ഒരു ബുദ്ധിസ്റ്റ് വിഹാരയ്ക്ക് അടുത്ത് ഞാൻ ഒരാളെ പരിചയപ്പെട്ടു. മോഹൻ എന്നാണ് പേര്. അയാളുടെ ദേഹത്ത് നിറയെ ടാറ്റൂ. ഞാൻ വെറുതെ ചോദിച്ചു ഇതെന്തിനാ. എന്താ പർപ്പസ് എന്നൊക്കെ. അദ്ദേഹം പറഞ്ഞത് അദ്ദേഹമത് ആദ്യമായി ചെയ്തത് ഒരു സമാധാനത്തിനാണെന്ന്. tatoo ചെയ്താൽ സമാധാനം കിട്ടുമോ എന്ന എന്റെ ചോദ്യത്തിന് പുള്ളി ചിരിച്ചു. കിട്ടും. വേണേൽ ട്രൈ ചെയ്തു നോക്ക് എന്നന്നോട് പറഞ്ഞിട്ട് കക്ഷി പോയി. അയാൾ അത് വെറുതെ പറഞ്ഞതാണോ കാര്യമായിട്ട് പറഞ്ഞതാണോന്ന് എനിക്ക് ശരിക്കും മനസിലായില്ല. എന്റെ മനസ്സിങ്ങനെ ഇളകി മറിഞ്ഞു കൊണ്ടിരുന്നു. നിന്നെ വിട്ട് നിൽക്കുമ്പോ അത് ഒരു ഭ്രാന്ത്. നിന്നെ കണ്ടാലോ അത് വേറൊരു ഭ്രാന്ത്…ഇതിപ്പോ ഞാൻ പഴയ അവസ്ഥ ആയിപോകുമോ എന്നായി. ഞാൻ അവിടെയുള്ള ഒരു tatoo സെന്ററിൽ പോയി. എന്താ ചെയ്യേണ്ടത് എന്നവർ എന്നോട് ചോദിച്ചു. ആദ്യം ഞാൻ കൃഷ്ണ എന്ന നിന്റെ പേര് മാത്രം ആണ് പറഞ്ഞത്. അപ്പൊ അവർ മയിൽ‌പീലിയിൽ ഇങ്ങനെ നിന്റെ പേര് എഴുതി വരച്ചു…അത് കഴിഞ്ഞു ഞാൻ അവിടെ നിന്ന് പോരുന്നു. എന്റെ മനസിന്റെയാണോ എന്നറിയില്ല കൃഷ്ണ എന്റെ ഹൃദയം ശാന്തമായി. കുറേ നാളുകൾ കൂടി ഞാൻ സുഖമായി ഉറങ്ങി. രണ്ടു മൂന്ന് ദിവസം കഴിഞ്ഞു തിരിച്ചു പോരാനുള്ള ദിവസം വന്നു. ഞാൻ അന്ന് ഒന്നുടെ പോയി. അച്ഛന്റെ ഗാലറിയിൽ നിന്ന് ഞാൻ നിന്റെയൊരു ഫോട്ടോ എടുത്തിരുന്നു അത് അവരെ കാണിച്ചു കൊടുത്തു. അവരത് നന്നായി വരച്ചു തന്നു. കുസൃതിചിരിയോടെ നീ എന്റെ നെഞ്ചിൽ തെളിഞ്ഞു വന്നു. അന്ന് അത് ആരാണ് എന്റെ കാമുകിയാണോ എന്നൊക്കെ ആ വരച്ച പയ്യൻ ചോദിച്ചു.. “

കൃഷ്ണ നെഞ്ചിൽ മുഖം അണച്ചു കിടക്കുകയായിരുന്നു

“ഞാൻ പറഞ്ഞു എന്റെ ഭാര്യയാണെന്ന്.. my wife..കൃഷ്ണ. അപ്പൊ അങ്ങനെ പറയാനാ തോന്നിയത്..പിന്നെ നാട്ടിൽ വന്നപ്പോൾ എന്തോ എനിക്ക് പിന്നെ ടെൻഷൻ ഒന്നും തോന്നിട്ടില്ല. നീ ഉണ്ടല്ലോ ഒപ്പം. നിന്നെ കാണാൻ ഞാൻ ദേ ഷർട്ട്‌ ഒന്നഴിച്ചാ മതി “

കൃഷ്ണ മുഖം ഉയർത്തി

“ഞാൻ സമ്മതം പറഞ്ഞില്ലായിരുന്നെങ്കിൽ. നമ്മൾ സ്നേഹിച്ചില്ലായിരുന്നെങ്കിൽ ഇത് വിഢിത്തം ആയി പോകില്ലായിരുന്നോ? എന്ത് ഉറപ്പ് ഉണ്ടായിരുന്നു?”

“എനിക്ക് ഉറപ്പില്ലായിരുന്നു. എനിക്ക് അത് വേണ്ട താനും. നീ എന്നെ സ്നേഹിച്ചില്ലെങ്കിലും എനിക്ക് ഒന്നുമില്ല കൃഷ്ണ. ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടല്ലോ..എന്റെ ഹൃദയത്തിൽ നീ മാത്രം ഉള്ളു കൃഷ്ണ…നീ എന്റെ ഒപ്പം ഇല്ലെങ്കിലും അതിന് മാറ്റമില്ല. ഇനി അർജുന്‌ വേറെയൊരു പെണ്ണില്ല. പിന്നെ എനിക്ക് ധൈര്യമായിത്
ചെയ്യാം.  “

കൃഷ്ണ ആ നെഞ്ചിൽ അമർത്തി ചുംബിച്ചു. പിന്നെ മെല്ലെ ഒന്ന് കടിച്ചു. അവന്റെ ഉള്ളിൽ ഒരു ആളലുണ്ടായി

“മതി..മനുഷ്യനെ ചീത്തയാക്കരുത് ട്ടോ “

കൃഷ്ണ ചിരിച്ചു കൊണ്ട് ഷർട്ടിന്റെ ബട്ടൺ ഇട്ടു കൊടുത്തു. പിന്നെ അവനെ കെട്ടിപിടിച്ചു ആ തോളിൽ തല ചേർത്ത് വെച്ചു

അവന്റെ ഫോൺ ശബ്ദിച്ചു

“പോര് പോരെ…അവളുടെ ഏട്ടനും അച്ഛനും വരുന്നുണ്ട് “

അവൻ വേഗം എഴുന്നേറ്റു

“സമയം കഴിഞ്ഞു പിന്നെ വരാം “

കൃഷ്ണ വാ പൊത്തി ചിരിച്ചു. അവൻ ഇറങ്ങി പോകുന്നത് നോക്കിയിരുന്നു. പിന്നെ കിടന്നു. ഒട്ടും ഭാരമില്ലാതെ പോലെ

ഏട്ടൻ എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ഒരു മുഴക്കം പോലെ കേൾക്കുന്നുമുണ്ട്. ദൃശ്യയുടെ മുഖത്ത് ഒരു കള്ളച്ചിരി

അച്ഛൻ അവളുടെ നെറ്റിയിൽ തൊട്ടു നോക്കി എന്തൊക്കെയോ പറയുന്നുണ്ട്. കൃഷ്ണയ്ക്ക് അത് എന്താണ് എന്ന് വ്യക്തമായില്ല

മനസ്സ് എടുത്തു കൊണ്ട് ഒരാൾ പോയി. താൻ ഇപ്പൊ ശൂന്യമായ ഒരു ശരീരം മാത്രമാണെന്ന് അവൾക്ക് തോന്നി. ഉമ്മകൾ കൊണ്ട് പൊതിഞ്ഞിട്ട് പെട്ടെന്ന് അവൻ അടർന്നു മാറി പോയപ്പോൾ കൃഷ്ണയ്ക്ക് തണുത്തു

ചൂട് നഷ്ടപ്പെട്ട് തണുത്തു പോയ കുഞ്ഞിക്കുരുവിയെ പോലെ

*********************

പനി വിട്ടെങ്കിലും കടുത്ത ക്ഷീണം ഉണ്ടായിരുന്നു കൃഷ്ണയ്ക്ക്. പ്ലേറ്റ്ലറ്റ് കൗണ്ട് കുറഞ്ഞു പോയിരുന്നു

“വേണെങ്കിൽ ഡിസ്ചാർജ് ചെയ്യാം അർജുൻ. വീട്ടിൽ പോയി റസ്റ്റ്‌ എടുത്താലും മതി. കൗണ്ട് കൂടിയാൽ കുറച്ചു കൂടി നന്നായേനെ അതാണാൾക്ക് ക്ഷീണം “

ദുർഗ അർജുനോട് പറഞ്ഞു

“രണ്ടു മൂന്ന് ദിവസം കൂടി കഴിഞ്ഞു മതി. കൗണ്ട് നോർമൽ ആകട്ടെ. ആന്റി ഇത് അവരോട് പറയണ്ട. പറഞ്ഞാൽ ഡിസ്ചാർജ് വേണം ന്ന് പറയും”

ദുർഗ ഒന്ന് ചിരിച്ചു

“ആള് ഇവിടെ തന്നെ വേണം അത്രേയുള്ളല്ലേ “

“അതേ. പൂർണമായി മാറിയിട്ട് പോയ മതി. വീട്ടിൽ പോയ അവൾ ഇത്രത്തോളം ശ്രദ്ധിക്കില്ല. ആര് പറഞ്ഞാലും കേൾക്കുകയുമില്ല. ഇവിടെ ഇപ്പൊ എന്നെ പേടിച്ചാണ് കഴിക്കുന്നത് തന്നെ “

“കൃഷ്ണയ്ക്ക് പേടിയാണോ?”

ദുർഗ അർജുന്റെ മുന്നിൽ വന്നു

“പേടിയുണ്ട്. പാവമാണ് “

“അർജുന്‌ എങ്ങനെ? വലിയ ഇഷ്ടമാണ്?”

“ജീവനേക്കാൾ “

ഉറച്ച സ്വരമായിരുന്നു അത്. ദുർഗ നിശ്ചലയായി

അർജുൻ മൃദുവായി ചിരിച്ചു

“എങ്കിൽ പിന്നെ വൈകുന്നതെന്തിനാ?” ദുർഗ ചോദിച്ചു

“കോഴ്സ് കഴിഞ്ഞോട്ടെ. ഇന്നലെ അവളുടെ അച്ഛനോട് പറഞ്ഞു വെച്ചു. അല്ലെങ്കിൽ എന്തെങ്കിലും കോടാലി കേറി വരും “

“ഈശ്വര, ആള് കൊള്ളാല്ലോ…മിടുക്കൻ “

ദുർഗ താടിക്ക് കൈ കൊടുത്തു

“സമയത്തു ചെയ്യേണ്ടത് ചെയ്തില്ലെങ്കിൽ പിന്നെ regret ചെയ്യേണ്ടി വരും അതാണ് “

“അത് കറക്റ്റ്. സ്നേഹം പറയണ്ട സമയത്തു പറയണം. ഇല്ലെ ചിലപ്പോൾ എന്നെന്നേക്കുമായി നഷ്ടപ്പെട്ട് പോകും ” ദുർഗ മെല്ലെ പറഞ്ഞു

അർജുൻ ആ മുഖത്തേക്ക് നോക്കി നിന്നു. ഒരു നഷ്ടപ്രണയത്തിന്റെ ശേഷിപ്പുകൾ ഉണ്ട് ആ മുഖത്ത്. കാലം എത്രയായി കാണുമെന്നവൻ ഓർത്തു. ആന്റി ഇനിയും ആ ആളെ മാത്രം ഓർത്തു കൊണ്ട്..

“ദുർഗ? താൻ ഇവിടെ നിൽക്കുകയാണോ. കം റൗണ്ട്സ് തുടങ്ങാറായി “

അച്ഛൻ…

ദുർഗ വേഗം മുഖത്ത് ഒരു പുഞ്ചിരി വരുത്തി

“അപ്പൊ ശരി അർജുൻ “

അവന്റെ തോളിൽ ഒന്ന് തട്ടി. അച്ഛൻ അവനെയൊന്നു നോക്കി അവർക്കൊപ്പം പോയി. അർജുൻ അവരെയൊന്നു നോക്കിയിരുന്നു. പിന്നെ ലാപ്ടോപ്പിലേക്ക് മുഖം തിരിച്ചു

കൃഷ്ണയുടെ മുറി

“എടി..?”

ദൃശ്യ അവളെയൊന്ന് തൊട്ടു

കൃഷ്ണ കേൾക്കുന്നില്ല

“എടി പോ- ത്തേ “

ഒറ്റ അലർച്ച. കൃഷ്ണ ഞെട്ടിപ്പോയി

“എന്താ?”

“എവിടെയാ kiss ചെയ്തത്?”

കൃഷ്ണ പൊട്ടിച്ചിരിച്ചു പോയി

“ലിപ്‌ലോക് ആയിരുന്നോ?”

കൃഷ്ണ മുഖം പൊത്തി തിരിഞ്ഞു കിടന്നു

“അതിന് ഞാൻ കാവൽ..എന്റെ ഒരു വിധി.. “

കൃഷ്ണ പിന്നെയും ചിരിച്ചു

“അങ്ങേര് ഇതിൽ ഡോക്ടറേറ്റ് എടുത്ത കക്ഷിയാ ട്ടോ..എക്സ്പീരിയൻസ് മേക്സ് മാൻ പെർഫെക്ട് എന്ന് കേട്ടിട്ടില്ലേ? അതാണ് “

കൃഷ്ണ കണ്ണ് പൂട്ടിക്കളഞ്ഞു. ചുണ്ടുകൾ ഇപ്പോഴും ആളുടെ ബന്ധനത്തിലാണ് എന്നവൾക്ക് തോന്നി. മെല്ലെയെന്നോണം നുകരുന്ന ചുണ്ടുകൾ

കഴുത്തിലൂടെ ഉരസി കവിളിൽ വന്ന്…ചുണ്ടി ലൊന്ന് തൊട്ട് …..അതങ്ങനെ തന്റെ നാവിനെ തിരയാൻ തുടങ്ങുമ്പോഴേക്ക് ബോധം പാതി നഷ്ടം ആയി പോകും. പിന്നെ എല്ലാം അവന്റെ നിയന്ത്രണത്തിലാണ്. എന്തൊക്കെയാ പറയുന്നതെന്ന് പോലും അറിയില്ല..പ്രണയം ഒരു മാജിക് പോലെയാണ് കൃഷ്ണയ്ക്ക് തോന്നി. കാണാൻ കഴിയാത്തതായി ഒന്നുമില്ല. ആകാശവും ഭൂമിയും എല്ലാമെല്ലാമായ ആ ഒരാളിൽ ഒതുങ്ങി പോകും

കൃഷ്ണ…എന്ന വിളിയിൽ പ്രപഞ്ചം തന്നെ ഒതുങ്ങും

മൂന്ന് ദിവസങ്ങൾ കൂടി കഴിഞ്ഞു

കൃഷ്ണയുടെ അന്നത്തെ റിസൾട്ട്‌ നോക്കി ദുർഗ. അർജുൻ കൂടെയുണ്ടായിരുന്നു

“മിടുക്കിയായല്ലോ. എല്ലാം നോർമൽ ആണ് അർജുൻ. ഇന്നോ നാളെയോ ഡിസ്ചാർജ് ചെയ്യാം.”

പിന്നെ അവൻ തിരിഞ്ഞു കൃഷ്ണയേ നോക്കി. അവൾ എഴുന്നേറ്റു ഇരിക്കുകയായിരുന്നു

അവൻ പോകാൻ തുടങ്ങുമ്പോ പെട്ടെന്ന് കൃഷ്ണ കൈ നീട്ടി അവന്റെ കയ്യിൽ പിടിച്ചു. മനു വെളിയിൽ നിൽക്കുകയായിരുന്നു

ദുർഗ അത് കണ്ടു. അവരത് കാണാത്ത ഭാവത്തിൽ കേസ് ഷീറ്റിൽ എഴുതി കൊണ്ട് ഇരുന്നു

“എന്റെ അടുത്ത് ഇരിക്ക്” എന്നവൾ കണ്ണ് കൊണ്ട് യാചിച്ചു

അർജുൻ ദുർഗയേ ഒന്നു നോക്കി. പിന്നെ നഴ്സിനെ. നഴ്സ് എഴുന്നേറ്റു പുറത്തേക്ക് പോയി

“സംസാരിക്കണോ ?” ദുർഗ ചോദിച്ചു

“വേണം ഡോക്ടർ “കൃഷ്ണ പെട്ടെന്ന് പറഞ്ഞു

ദുർഗ പുഞ്ചിരിച്ചു

“അത്രേയുള്ളൂ. സംസാരിച്ചോളൂ വഴിയുണ്ടാക്കാം”

ദുർഗ പുറത്തേക്ക് ഇറങ്ങി

“മനു എന്റെ റൂമിലേക്ക് വരൂ “

മനു തെല്ല് അമ്പരപ്പോടെ അവർക്കൊപ്പം നടന്നു

“ഇത്രയ്ക്കൊക്കെ ധൈര്യം ഉണ്ടൊ എന്റെ കൊച്ചിന് ?”

കൃഷ്ണ മെല്ലെ ചിരിച്ചു

“ഈ ആള് ഇങ്ങനെ തളർന്നു നടക്കുന്നത് എനിക്ക് കാണാം. ഒന്ന് മിണ്ടാൻ വയ്യാതെ അടുത്ത് ഇരിക്കാൻ പോലും കഴിയാതെ, ഒന്നും വയ്യാതെ വിങ്ങുന്നത് എനിക്ക് അറിയാം. ഞാൻ എന്താ ചെയ്ക ഇതല്ലാതെ?”

അർജുൻ ആ മുഖം നെഞ്ചിൽ ചേർത്ത് പിടിച്ചു. അവന്റെ ഹൃദയം മിടിക്കുന്നത് അവൾ കേട്ടിരുന്നു

“നാളെ ഡിസ്ചാർജ് ആയാലും ഉടനെ ഓടി നടക്കേണ്ട. റസ്റ്റ്‌ വേണം. ഇനി ഉടനെ ഇൻഫെക്ഷൻ ഒന്നും വരാതെനോക്കണം “

അവൾ മൂളി

“എങ്ങനെ കാണും?” അവൾ നിറഞ്ഞ കണ്ണുകളോടെ മുഖം ഉയർത്തി

“ഞാൻ വരും ” അവൻ മന്ത്രിച്ചു

“എനിക്ക് കാണാത് വയ്യ അപ്പുവേട്ടാ ” അവൾ കരഞ്ഞു കൊണ്ട് ആ നെഞ്ചിൽ മുഖം അമർത്തി

“ഞാൻ വരും കൃഷ്ണ ” അവൻ ആ കണ്ണുകളിൽ ചുംബിച്ചു

പിന്നെ ആ മുഖം വീണ്ടും നെഞ്ചിൽ അടക്കി പിടിച്ചു

തുടരും….

Leave a Reply

Your email address will not be published. Required fields are marked *