ധ്രുവം, അധ്യായം 64 – എഴുത്ത്: അമ്മു സന്തോഷ്

കൃഷ്ണയുടെ അച്ഛൻ ഫോൺ ചെയ്ത് അർജുൻ വന്നിരുന്ന കാര്യവും ക്ഷേത്രത്തിലെ പൂജാരി പറഞ്ഞസ്തനുസരിച്ച് വെള്ളിയാഴ്ച ചടങ്ങ് നടത്താമെന്ന് തീരുമാനിച്ച കാര്യവും പറഞ്ഞപ്പോൾ ജയറാം അതിശയിച്ചു പോയി

തലേന്ന് രാത്രി അർജുൻ മുറിയിൽ വന്നത് ഓർത്തു അദ്ദേഹം

“അച്ഛാ കൃഷ്ണയുടെ അച്ഛനെ അച്ഛൻ പോയി കണ്ടിരുന്നോ?”

“yes. അതല്ലേ അതിന്റെ ശരി?”

“അത് എന്നോട് പറയണ്ടേ?”

“എന്തിന്? നീ അവരുടെ മകളെ കല്യാണം കഴിക്കാൻ പോകുന്നത് അവരോട് പറഞ്ഞോ?”

“അത് കൃഷ്ണയുടെ തീരുമാനം ആണ്. എന്റെ അച്ഛനെ ഞാൻ വിളിച്ചു പറഞ്ഞു. അവൾക്ക് പേടിയും ടെൻഷനും ഒക്കെയായിരുന്നത് കൊണ്ട് പറഞ്ഞില്ല.”

“എന്നാലും പറയണ്ടേ അർജുൻ?”

അവൻ ഒന്ന് മൂളി

“അവരെല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇനിയെന്തിനാ അവൾ അവിടെ താമസിക്കുന്നത്. ഇവിടെ വന്നു നിന്നോട്ടെ അല്ലെങ്കിൽ ഫ്ലാറ്റിൽ “

“അത് കൊള്ളാം. ഗുരുവായൂർ വെച്ച് കല്യാണം നടത്തിയത് നാട്ടുകാർ അറിഞ്ഞിട്ടുണ്ടോ? മനുഷ്യൻ ഒരു സമൂഹ ജീവിയാണ് അർജുൻ. ഇത് തന്നെ ഞാൻ ആരോടൊക്കെ ഉത്തരം പറഞ്ഞു മടുത്തു എന്നറിയോ “

“എങ്കിൽ നാട്ടിൽ വെച്ച് ഒന്നുടെ നടത്തട്ടെ. വലിയ ആഡംബരമൊന്നും വേണ്ട സിംപിൾ ആയിട്ട് മതി. കൃഷ്ണ ഇനിയും അവിടെ നിൽക്കണ്ട”

“നീ മാസത്തിൽ ഇരുപത് ദിവസവും യാത്രയാണ്. അപ്പൊ അവൾ തനിച്ചാവില്ലേ.?”

“അച്ഛൻ ഉണ്ടല്ലോ “

“പോടാ, അത് അതിന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ നിന്നോട്ടെ. നിനക്ക് എന്താ?”

“അത് വേണ്ട. എന്റെ ഭാര്യ എന്റെ വീട്ടിൽ നിന്നാൽ മതി. ഹൗസർജൻസി തുടങ്ങുമ്പോ ഹോസ്റ്റലിൽ നിന്നോട്ടെ. ഇടക്ക് ഞാൻ ഉള്ളപ്പോൾ അവൾ ഫ്രീ ആണെങ്കിൽ വന്ന മതി “

“നീ എന്താ ഇത്രയും ഓർത്തഡോക്സ്‌ ആയി ചിന്തിക്കുന്നത് അർജുൻ?”

“എന്റെ ഭാര്യ എന്റെ കൂടെയല്ലേ നിൽക്കേണ്ടത്?”

അവന്റെ മുഖം മാറി. ചുവന്നു കഴിഞ്ഞു

“ഞാൻ എത്ര പാടുപെട്ടാണ് ഈ സിറ്റുവേഷൻ കൊണ്ട് വന്നതെന്ന് അറിയോ? കൃഷ്ണ സ്റ്റേബിൾ അല്ല. അവൾക്ക് അവളുടെ വീട്ടുകാരാണ് വലുത്. ഞാൻ എന്നും രണ്ടാമത്. അത് വേണ്ട. she is my wife…and she is mine…അവള് എന്റെ ഒപ്പം നിന്ന മതി.”

“എന്റെ അർജുൻ, ഹോ നിന്റെ കാര്യം. എടാ ആ കൊച്ചിന് നിന്റെ സ്വഭാവം ശരിക്കും അറിഞ്ഞൂടാ ട്ടോ. ഇങ്ങനെ ഒരുത്തൻ.”

“അവൾ അങ്ങനെ എന്നെ കംപ്ലീറ്റ് ആയിട്ട് അറിയണ്ട. ഞാൻ രാവിലെ അങ്ങോട്ട് പോകും. അവരോട് സംസാരിക്കും. അവരുടെ ക്ഷേത്രത്തിൽ വെച്ച് വേണേൽ അവർ ചടങ്ങ് നടത്തിക്കോട്ടേ.  “

ജയറാം തലയിൽ കൈ വെച്ച് പോയി

“അർജുൻ…നീ?”

“ഞാൻ രാവിലെ അങ്ങോട്ട് പോകും. അമ്മയുടെ വീട്ടുകാരെ ഡാഡിയെ ഒക്കെ വിളിച്ചു ഒന്ന് പറഞ്ഞേക്ക്. വരുന്നെങ്കിൽ വന്നോട്ടെ, ഇല്ലെങ്കിലും നോ പ്രോബ്ലം..അച്ഛൻ വന്ന മതി “

അവൻ മുറിയിലേക്ക് പോയി

ഇവൻ എന്ത് തരം മനുഷ്യൻ ആണെന്നാണ് ജയറാം വീണ്ടും ഓർത്തത്

ആരും വേണ്ടേ ഇവന്? ഇവന്റെ മനസിലെന്താണ്? ഇത് വെറും പ്രണയം മാത്രം അല്ല. വേറെ എന്തോ കൂടിയുണ്ട്..? അത് അവൻ പറഞ്ഞു താൻ അറിയാനും പോണില്ല. എത്ര മുഖങ്ങളാണ്?

ചിലപ്പോൾ തോന്നും തന്നോട് കാണിക്കുന്നത് പോലും അഭിനയമാണെന്ന്. പക്ഷെ ഒന്ന് സത്യമാണ്

കൃഷ്ണയോടുള്ള സ്നേഹം. അത് സത്യമാണ്. ഭ്രാന്തമാണ്..അവളെന്ന് വെച്ചാൽ ജീവനാണ്

പക്ഷെ അവന്റെ പദ്ധതികൾ അവന്റേത്‌ മാത്രം ആണ്. അതിന്  വേണ്ടി വളരെ നയമായി ആൾക്കാരെ കൈകാര്യം ചെയ്യാൻ അറിയാം അവന്. ബിസിനസ് കാരന്റെ ഏറ്റവും വലിയ ഗുണം

ഓരോരുത്തരെയായി വിളിച്ചു പറഞ്ഞു.

ഇത് അർജുന്റെ മാത്രം തീരുമാനം ആണ്. എന്നോട് ഒന്നും ചോദിക്കരുത് പറയരുത്. വരണം എന്നുള്ളവർക്ക് വരാം. ആ പെങ്കൊച്ചിനെ ഒന്നും പറയരുത്. അവൾ നിരപരാധി ആണ്. എല്ലാം പറഞ്ഞു

അനുപമയുടെ കുടുംബത്തിൽ ഉള്ളവർ വരും. ഡാഡി വരില്ല

കൃഷ്ണയേ ഡാഡിക്ക് അത്ര താല്പര്യമില്ല

ജയറാം അപ്പുറത്തേക്ക് ചെന്നു

നകുലനോട് ഇത് എങ്ങനെ പറയുമെന്ന് ചിന്തിച്ചു ജയറാം. ദൃശ്യ അറിഞ്ഞത് കൊണ്ട് തീർച്ചയായും വീട്ടിൽ അറിഞ്ഞു കാണും എന്ന് അദ്ദേഹം ഊഹിച്ചു. അത് പോലെ തന്നെ സംഭവിച്ചു

“സാരമില്ല ഏട്ടാ, അർജുൻ ഇങ്ങനെ എങ്കിലും ഒരു വിവാഹം കഴിച്ചല്ലോ..ആരെങ്കിലും വിചാരിച്ചോ ആള് ഇങ്ങനെ മാറുമെന്ന്. കൃഷ്ണ നല്ല കുട്ടിയാ.”

ഭദ്ര പറഞ്ഞപ്പോൾ ഉള്ളിൽ ഒരു തണുപ്പ് വീണു. പറഞ്ഞു തീരും മുന്നേ കാർ വന്നു നിന്നു

“അപ്പുറത്ത് വന്നല്ലോ. അർജുൻ ചേട്ടൻ. കൃഷ്ണയുമുണ്ട് “

“വന്നോ നീ, ഇങ്ങോട്ട് വരണം എന്ന് പറ, ഞാൻ ഇവിടെയുണ്ട് എന്ന് പറ “

ദൃശ്യ അങ്ങനെ ചെയ്തു

കൃഷ്ണ വന്ന് ദൃശ്യയുടെ അരികിൽ നിന്നു

“നിനക്കുള്ളത് ഞാൻ വെച്ചിട്ടുണ്ട് ട്ടോ “

കൃഷ്ണ ഒന്ന് ചിരിച്ചു

ഭദ്ര വന്നവളുട കയ്യിൽ പിടിച്ചു “എന്നാലും ആരോടും പറഞ്ഞില്ലാലോ. “

“എന്റെ കയ്യിൽ മൊബൈൽ ഇല്ലായിരുന്നു. അപ്പുവേട്ടൻ വന്നപ്പോൾ ഉണ്ടായിരുന്നു എങ്കിലും നമ്പർ ഒന്നും എനിക്ക് കാണാതെ അറിയില്ല.”

“നിനക്ക് പറഞ്ഞൂടായോ അർജുൻ, ഭദ്ര പരിഭവത്തിൽ അവനെ നോക്കി

“കൃഷ്ണയുടെ അച്ഛൻ ഇപ്പൊ വിളിച്ചിരുന്നു. വെള്ളിയാഴ്ച നല്ല ദിവസം ആണെന്ന് പറഞ്ഞു. അന്നേക്ക് നടത്താമെന്നും “

അർജുന്റെ മുഖം തെളിഞ്ഞു

“എന്നാലും ഈ കോഴ്സ് ഒന്ന് തീരാൻ നോക്കിയിരുന്നു അല്ലെ അർജുൻ? ദേ അടുത്ത വർഷം കൊച്ചിന് നിലം തൊടാൻ പറ്റില്ല ട്ടോ “

ഭദ്ര കളിയാക്കി

“ഞാനും കുറച്ചു തിരക്കിലാ. ഇപ്പൊ നടന്നത് നന്നായി. ഇല്ലെടി “

അവൻ അവളെ ഒന്ന് നോക്കി

അർജുൻ ഇത്രേ എങ്കിലും സംസാരിച്ചു കണ്ടല്ലോ എന്നായിരുന്നു നകുലന് തോന്നിയത്. അവൻ കുറച്ചു മാറി. അത് തന്നെ സമാധാനം. അവർ തിരിച്ചു വീട്ടിൽ വന്നു

ജയറാം അന്ന് ഹോസ്പിറ്റലിൽ പോയില്ല. ഏറ്റവും വേണ്ടപ്പെട്ടവർ ബന്ധുക്കൾമാത്രം, അല്ല സുഹൃത്തുക്കൾ അതിലേറ്റവും close ആയിട്ടുള്ളവർ അവരോട് മാത്രം ഫോൺ ചെയ്തു പറഞ്ഞു

വിവാഹം പെട്ടെന്നായത് കൊണ്ട് വന്നില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ പാർട്ടി ഞായറാഴ്ചയാണ്. അതിലേക്ക് എല്ലാവരെയും ക്ഷണിച്ചു. ബാക്കി ഉള്ളവർക്കൊക്കെ അർജുന്റെ സ്പെഷ്യൽ പാർട്ടിയാണ്. അത് വേറെ ദിവസം

“നീ വന്നേ ” അർജുൻ അവളുടെ കൈ പിടിച്ചു അനുപമയുടെ ഫോട്ടോയ്ക്ക് മുന്നിൽ കൊണ്ട് നിർത്തി

“എന്റെ വൈഫ് “

അവൻ മന്ത്രിച്ചു. അവന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ കൃഷ്ണ ആ മുഖം കയ്യിൽ എടുത്തു

“വേണ്ട ഈ മുഖത്ത് ഈ ഭാവം ചേരില്ല. അത് വേണ്ട “

അവൻ ചെറുതായി ചിരിച്ചു. പിന്നെ അവളെ പിടിച്ചു നിലത്തിരുത്തി. വീണ എടുത്തു മടിയിൽ വെച്ച് കൊടുത്തു. അവൻ അവളുടെ കൈകൾ അതിന്മേൽ വെച്ചു. പിന്നെ ഒരു നിമിഷം കുനിഞ്ഞിരുന്നു. പ്രാർത്ഥന പോലെ

“മോള് വായിക്ക് “

കൃഷ്ണ ഒന്ന് പുഞ്ചിരിച്ചു. പിന്നെ വിരലോടിച്ചു. മെല്ലെ വായിച്ചു തുടങ്ങി. അവൾക്ക് തെല്ലും ദേഷ്യമോ പിണക്കമോ ഓർമ്മകളിൽ സങ്കടമോ ഇല്ല

ജയറാം പതിയെ എഴുന്നേറ്റു വന്നു

അർജുൻ നിലത്ത് ഇരിക്കുന്നു. കൃഷ്ണ വായിക്കുന്നു. ജയറാം അവിടെയിരുന്നു. കൃഷ്ണ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു

“മതിയോ?”

കുറച്ചു നേരം കഴിഞ്ഞവൾ ചോദിച്ചു

“ഉം “

അവൾ ആ മുറിയിലാകേ കണ്ണോടിച്ചു

“അമ്മ ഗിറ്റാർ വായിക്കുമായിരുന്നോ?”

“അത് അർജുന്റെതാ. നന്നായി വായിക്കും. പാട്ട് പാടും. ഒക്കെ എവിടെയോ കളഞ്ഞു “

അർജുൻ പതിയെ എഴുന്നേറ്റു

“നീ വന്നേ ” അവൻ പറഞ്ഞു

“അത് ശരി, എന്നോട് ഇത് പറഞ്ഞിട്ടേയില്ല ട്ടോ. നോക്കിക്കേ എന്നോട് വായിക്കാൻ പറഞ്ഞപ്പോൾ ഞാനുടനെ അനുസരിച്ചു. ഒന്ന് കേൾക്കട്ടെ അപ്പുവേട്ടാ പ്ലീസ് “

“കുറേ വർഷം ആയി മറന്നു “

അവൻ തണുത്തു പോയ സ്വരത്തിൽ പറഞ്ഞു

“ഇതൊന്നും മറക്കുകയൊന്നുമില്ല”

അവൾ അതെടുത്തു കയ്യിൽ കൊടുത്തു

“രണ്ടു വരി പാടിയാ മതി
എനിക്ക് കേൾക്കാൻ…പ്ലീസ് “

അവൻ അതിങ്ങനെ പിടിച്ചു കൊണ്ടിരുന്നു. പറ്റുന്നില്ല. അവന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി അതിലേക്ക് ഇറ്റ് വീണു

“അയ്യോ അപ്പുവേട്ടാ..വേണ്ട..”

കൃഷ്ണ അവന്റെ മുഖം പെട്ടെന്ന് നെഞ്ചോട് ചേർത്ത് പിടിച്ചു. ജയറാം പതിയെ എഴുന്നേറ്റു മുറി വിട്ട് പോയി

“എന്റെ അപ്പുവേട്ടന് സങ്കടം വരുന്നതൊന്നും ചെയ്യണ്ട. സോറി..ഇങ്ങോട്ട് നോക്ക് “

അവൾ ആ മുഖം ഉയർത്തി. രണ്ടു കവിളിലും ഓരോ ഉമ്മ കൊടുത്തു. പിന്നെ ആ കണ്ണുകൾ തുടച്ചു

“പോകാം വാ “

അവൾ നടന്ന് പോകവേ അവൻ പെട്ടെന്ന് ആ കൈ പിടിച്ചു നിർത്തി. പിന്നെ ആ വിരലുകൾ ഗിറ്റാറിൽ തൊട്ടു. ആരെയും അധീനരാക്കുന്ന മാന്ത്രിക സംഗീതം. കൃഷ്ണ കോരിതരിപ്പോടെ അത് കേട്ട് നിന്നു. ആ ഗാനമവൾക്ക് പരിചിതമായിരുന്നു

നെഞ്ചുക്കൽ പെയ്തിടും മാമഴയെ….

വാരണം ആയിരം സോങ്. സകലർക്കും പരിചിതമായ ഗാനമല്ലേ അത്?

അവളാ കണ്ണിൽ നോക്കി. രണ്ട് വരി പാടാമോ എന്ന യാചന. അവൻ മെല്ലെ പാടി തുടങ്ങി

ഒരു വരി പോലും തെറ്റാതെ, ഒരു അക്ഷരം പോലും തെറ്റാതെ, ആരോഹണ അവരോഹണങ്ങൾ കൃത്യം, സ്വരങ്ങൾ ഒക്കെ കൃത്യം

ശ്വാസം വിടാൻ കൂടി മറന്ന് അവളാ സംഗീതത്തിൽ ലയിച്ചു പോയി. അവന്റെ ചുമലിൽ മുഖം അർപ്പിച്ച് അവളത് ഹൃദയത്തിലേക്ക്…

ജയറാം അത് കേട്ട് പുറത്ത് നിന്നു. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു

വർഷങ്ങൾ എത്ര കഴിഞ്ഞു. ഗിറ്റാറിൽ തൊട്ടിട്ടില്ല അർജുൻ. ഒത്തിരി തവണ കെഞ്ചിയിട്ടുണ്ട്, ഒരു രണ്ടു വരി പാട് അർജുൻ. നോ എന്ന് പറഞ്ഞു എഴുന്നേറ്റു പോകും. പത്താം ക്ലാസ്സ്‌ വരെ സംഗീതം പഠിച്ചിരുന്നവനാണ്. സ്കൂളിൽ എല്ലാ മത്സരത്തിലും സമ്മാനം വാങ്ങുന്നവൻ. എല്ലാമെല്ലാം അവസാനിച്ചു ഒരു ദിവസം.

ഇന്ന് അവൻ വീണ്ടും പാടുമ്പോൾ, വീണ്ടും സംഗീതം അവനിൽ. നിന്ന് അനുഭവിക്കുമ്പോൾ…ഉള്ളിൽ അനുപമയാണ്. അവളങ്ങനെ പുഞ്ചിരിയോടെ തന്റെയൊപ്പം നിന്ന് അത് കാണുന്നുണ്ട്
കേൾക്കുന്നുണ്ട്

അയാൾ കാറിന്റെ കീ എടുത്തു. കുറച്ചു നേരം അവർക്കാവട്ടെ ആ ലോകം. അവർ മാത്രം മതി

അർജുൻ  ഗിറ്റാർ അതിന്റെ സ്ഥാനത്തു വെച്ചു തിരിഞ്ഞു

കൃഷ്ണ അവനെ കെട്ടിപ്പുണർന്നു. കണ്ണീരോടെ അവൾ അവനെ ചുംബിച്ചു. ഒരായിരം ചുംബനങ്ങൾ

ആ പ്രണയമഴയിൽ അർജുൻ നനഞ്ഞു കുതിർന്ന് പോയി. അവനവളെ തന്റെ മുറിയിലേക്ക് കൊണ്ട് പോയി

“കൃഷ്ണ…”

കൃഷ്ണ അവന്റെ നെഞ്ചിൽ തല ചായ്ച്ചു വിളികേട്ടു. അവൻ അവളുടെ കഴുത്തിൽ നോവാതെ കടിച്ചു. പിന്നെ എടുത്തു ബെഡിൽ കിടത്തി

” വേണ്ട “

അവൾക്ക് അപ്പോഴാണ് ബോധം വന്നത്. അർജുൻ പൊട്ടിച്ചിരിച്ചു

“എന്ത് വേണ്ടാന്ന് “

കൃഷ്ണ വിളറി

“അതേയ് പിന്നെ..എന്താ ചെയ്യാൻ പോയത് അത് ഇപ്പൊ വേണ്ടാന്ന് “

“ഞാൻ എന്താ ചെയ്യാൻ പോയത്? “

കൃഷ്ണ ഒന്ന് വിക്കി. അവന് നല്ല രസം തോന്നി. ഒരു പൂച്ചകുട്ടിയെ ഇട്ട് കളിപ്പിക്കുന്ന മാതിരി

“പറയടി ഞാൻ എന്താ ചെയ്യാൻ പോയെ?”

“അയ്യേ ശീ…”

“നീ ഒരു ഡോക്ടർ അല്ലെ? അയ്യേ എന്ന് വെയ്ക്കാൻ പാടുണ്ടോ “

അവൻ മെല്ലെ അവളുടെ ഷാൾ ഊരി കിടക്കയിൽ ഇട്ടു

“ദേ അപ്പുവേട്ടാ മോശമാ ട്ടോ അങ്കിൾ ഉണ്ട് ന്ന് “

“അച്ഛൻ പുറത്ത് പോയി. നിന്നെ ഞാനൊന്നും ചെയ്യുന്നില്ലഡി..ഒന്ന് കണ്ടോട്ടെ..നീ ഈ ഫുൾ ടൈം മൂടി പൊതിഞ്ഞു വെച്ചിരിക്കുന്നത് കൊണ്ട് മനുഷ്യന് സമാധാനം ആയിട്ട് നോക്കാൻ പറ്റിട്ടില്ല..”

കൃഷ്ണ മെല്ലെ പിന്നോട്ട് നീങ്ങി

“നിന്റെ അപ്പുവേട്ടൻ അല്ലെ…ഉം..?”

അവൻ അവളുടെ മാറിൽ ഉമ്മ വെച്ചു. കൃഷ്ണയ്ക്ക് ബോധം പോകും പോലെ തോന്നി. വസ്ത്രങ്ങൾ ഉടലിൽ നിന്ന് പതിയെ തെന്നി മാറി. എതിർക്കാൻ കഴിയാത്ത പോലെ കൃഷ്ണ ദുർബലയായി. അർജുൻ ആ ഉടലിന്റെ വശ്യഭംഗിയിൽ ഒരു വേള സ്വയം മറന്നു പോയി. അവൻ സാവധാനം അവളുടെ ഉടലിലൂടെ വിരലോടിച്ചു

വസ്ത്രത്തിന്റെ അവസാനനൂലിഴയും അകന്നു മാറിയപ്പോൾ വെണ്ണ തോൽക്കുമുടലിന്റെ വന്യ സൗന്ദര്യം അവന്റെ മുന്നിൽ അനാവൃതമായി

അർജുൻ മുഖം താഴ്ത്തി

തന്നിലൂടെ ഒരെ സമയം കൊടും കാറ്റടിക്കുകയും തീമഴ പെയ്യുകയും ചെയ്യുന്നത് പോലെ കൃഷ്ണയ്ക്ക് തോന്നി. അവൾ പെട്ടെന്ന് കമിഴ്ന്നു കിടന്നു

അർജുൻ അവളുടെ അവളുടെ മുകളിലേക്ക് അമർന്നു

“ദേ വേണ്ട ട്ടോ..ചടങ്ങ് കഴിയട്ടെ…”

“ഇനിഎന്ത് ചടങ്ങ്. പോടീ “

“ഞാൻ കെട്ടിയ താലി. ഞാൻ അണിയിച്ച മോതിരം..എന്റെ ഭാര്യയാ.. ഇനിയും ഈ ഒരു ചടങ്ങേ ബാക്കിയുള്ളു…”

“എന്നാലും ..”

“അത് നീ…പള്ളിയിൽ പോയി പറഞ്ഞ മതി. അടുത്ത് പള്ളി വല്ലോം ഉണ്ടെങ്കിൽ…”

അവൻ അവളുടെ പിൻ കഴുത്തിൽ മുഖം ഉരസി. അവളെ ഒറ്റ വലിക്ക് തിരിച്ചു കിടത്തി

“ഞാൻ മുരടനാണ് അല്ലേടി?”

കൃഷ്ണ കിലുകിലാന്ന് ചിരിച്ചു

“ബോറനാണല്ലേ “

കൃഷ്ണ അവന്റെ കണ്ണുകളിലേക്ക് നോക്കി കിടന്നു. തവിട്ട് നിറമുള്ള തിളങ്ങുന്ന കണ്ണുകൾ. അവന്റെ മുഖം ആവേശത്തോടെ അവളിലേക്ക് അമർന്നു

ഉടലും….

കൃഷ്ണ അവനെ അമർത്തി പിടിച്ചു…ഒരു തിര വന്നടിക്കുന്ന പോലെ. ഒന്നല്ല ഒരായിരം തിരമാലകൾ..അർജുനെ വഹിക്കുമ്പോൾ..അവന്റെയുടലിന്റെ വന്യതയെ പുൽകുമ്പോൾ
കൃഷ്ണയ്ക്ക് ഉടലിന് ബലമില്ലാതായി

പൂവ് പോലെ ഭാരമില്ലാതെ…

അവന്റെ പ്രണയത്തിന്റെ ആരോഹണാവരോഹണങ്ങളിൽ
അവൾ പലപ്പോഴും തളർന്നു പോയി. രതിപരാഗങ്ങളുടെ ഉന്മത്തഭൂമിയിൽ അവന്റെ ചുംബനങ്ങളിൽ പ്രണയത്തിരമാലകളിൽ നനഞ്ഞു കുതിർന്ന പെണ്ണായവൾ

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി

നിമിഷങ്ങൾ….

കിതപ്പോടെ അർജുൻ അവളുടെ മുഖത്തേക്ക് നോക്കി കിടന്നു

ആദ്യമായി പെണ്ണിനെ അറിയുകയാണെന്ന് അവന് തോന്നി. എല്ലാം എല്ലാം ആദ്യമാണെന്ന്

അവളുടെ അധരങ്ങളിലേക്ക് മുഖം ചേർത്ത് വെച്ചു അവൻ

“പോണോ ഇന്ന്?”

അവന്റെ ശബ്ദം അടഞ്ഞു

അവൾക്ക് ഒന്നും പറയാനാവുന്നില്ലായിരുന്നു. ഒന്നും…

അവന്റെ കൈക്കുള്ളിൽ ചേർന്ന് കിടന്നവൾ…

“കൃഷ്ണ?”

അവൾ ഒന്ന് മൂളി

“ഇനി പോകണ്ട…”

“ഉം “

“എന്നും എന്റെ കൂടെ മതി,

“ഉം “

“ഇവിടെ മതി “

“ഉം “

“എന്ത് ഉം ഉം ഉം?

” പോണില്ല. “

അവൻ അവളെ ഇറുകെ തന്നോട് ചേർത്ത് അമർത്തി പിടിച്ചു.

“എങ്ങും പോകണ്ട. എന്റെ കൂടെ മതി. എന്റെയാണ്…എന്റെ മാത്രം…”

അവൻ ആ മുടി ഒതുക്കി വെച്ചു. ആ മുഖത്ത് അമർത്തി ചുംബിച്ചു. പിന്നെയവളെ നോക്കിക്കിടന്നു

തുടരും….

Leave a Reply

Your email address will not be published. Required fields are marked *