ധ്രുവം, അധ്യായം 69 – എഴുത്ത്: അമ്മു സന്തോഷ്

ജയറാം നോക്കിയപ്പോൾ കൃഷ്ണ മുന്നേ കയറി പോകുന്നു. മുഖം പിണങ്ങിയിപ്പോ കരയുന്ന പോലെ. പുറകെ ഒന്നും സംഭവിക്കാത്ത പോലെ അർജുൻ

അവൻ ആരെയൊക്കെയോ വിളിച്ചു സംസാരിക്കുന്നുണ്ടായിരുന്നു

“എന്താ കാര്യം?”

അവൻ ഒരു കണ്ണിറുക്കി ചിരിച്ചു പിന്നെ പറയാം എന്ന് ആംഗ്യം കാണിച്ചിട്ട് മുറിയിലേക്ക് പോയി

കൃഷ്ണ വന്നു കുളിച്ചു വേഷം മാറി അവന് മുഖം കൊടുക്കാതെ അടുക്കളയിലേക്ക് പോയി. അർജുനും വേഷം മാറി അവൻ കിടക്കയിലേക്ക് വീണു കണ്ണുകൾ. അടച്ചു

കൃഷ്ണ പിണങ്ങി. പിന്നെ എന്ത് ചെയ്യണമായിരുന്നു. കണ്ടിട്ട് കാണാതെ പോലെ നിൽക്കണോ

പിണങ്ങിയെങ്കിൽ വന്നോളും

അവൻ മൊബൈൽ സൈലന്റ് ആക്കി. മേശപ്പുറത് വെച്ചു. കൃഷ്ണ പക്ഷെ വന്നില്ല. അവൾക്ക് സങ്കടം വന്നു പോയിരുന്നു. കത്തി ഊരിക്കു- ത്തിയത് കണ്ട് അവൾ ഭയന്നു പോയി

എന്തിനാ ഇത്രയും വയലൻസ് അവൾ വേദനയോടെ ഓർത്തു. ശര്യാ അവൻ ചെയ്തത് തെറ്റാ. പക്ഷെ അതിന് ഇതാണോ ചെയ്യണ്ടത്?

അവൾ മുകൾ നിലയിൽ പോയിരുന്നു. കുറച്ചു കഴിഞ്ഞു അർജുൻ അവിടേക്ക് ചെന്നു

“നീ താഴെ വന്നേ “

“വേണ്ട..”

“ഞാൻ പിന്നെ എന്ത് വേണാരുന്നു. അത് കണ്ടിട്ട് റിയാക്ട് ചെയ്യണ്ടായിരുന്നോ?”

“ഇങ്ങനെ ആണോ റിയാക്ട് ചെയ്യുന്നത്? ഒരടി കൊടുക്ക് ok അതിന് പകരം കത്തി. അപ്പൊ മനുവേട്ടൻ പറഞ്ഞത് സത്യാ. ആരെയും കു- ത്താനും കൊ- ല്ലാനും മടിയില്ല അല്ലെ”

അവന് ആ പേര് കേട്ടപ്പോ ദേഷ്യം വന്നു

“അതേ മടിയില്ല. ഏട്ടൻ പറഞ്ഞത് കേട്ട് ഇരുന്ന മാത്രം മതിയാരുന്നല്ലോ .നീ പിന്നെ എന്തിനാ കല്യാണം കഴിച്ചത്? ഞാൻ പറഞ്ഞതാണല്ലോ കുറച്ചു കൂടെ ബെറ്റർ ആയ ഒരാളെ കിട്ടുവാണെങ്കിൽ പൊക്കോളാൻ “

കൃഷ്ണ നടുക്കത്തിൽ അവനെ നോക്കി. അവൾ വിങ്ങിക്കരഞ്ഞു പോയി. അർജുൻ പെട്ടെന്ന് നിയന്ത്രിച്ചു

“എടി ഇങ്ങോട്ട് നോക്ക് “

അവൾ ആ കൈ തട്ടി മാറ്റി

“നിനക്ക് മനസിലാകുമെങ്കിൽ മനസിലാക്ക്. എല്ലാ ഭർത്താക്കന്മാരും ഇങ്ങനെ തന്നെ റിയാക്ട് ചെയ്യും. അവൻ ആണ് ആണെങ്കിൽ.”

“പിന്നെ ക- ത്തി വെച്ച് കു- ത്തുന്നതല്ലേ ആണത്തം?”

“അതിന് ക- ത്തി ഞാൻ കൊണ്ട്. പോയതല്ല. അവൻ എന്നെ കുത്തിയിരുന്നെങ്കിൽ നിനക്ക് സമാധാനം ആയേനെയോ? അവളുടെ ഒരു ഏട്ടൻ. അർജുൻ ആണാടി. ചിലപ്പോൾ ത- ല്ലും വേണ്ടി വന്ന കൊ- ല്ലും. “

“എന്നോട് മിണ്ടണ്ട പോ ” അവൾ മുഖം തിരിച്ചു

അർജുൻ പെട്ടെന്ന് എഴുന്നേറ്റു മുറിയിൽ പോയി. അവൾക്കത് നൊന്തു. നീയെന്തിനാ എന്നെ കല്യാണം കഴിച്ചതെന്ന്…ശരിയാ താനാണ് പറഞ്ഞത് കല്യാണം കഴിക്കാൻ….

അവൾ കരഞ്ഞു പോയി

ജയറാമിന് അവർക്കിടയിൽ എന്തോ ഒന്ന് സംഭവിച്ചു എന്ന് തോന്നി

ഭാര്യക്കും ഭർത്താവുമിടയിൽ സംഭവിക്കുന്നതിന്റെ നടുക്ക് മറ്റൊരാൾ കയറി ചെല്ലുന്നത് ശരിയല്ല

രാത്രി എപ്പോഴോ അർജുൻ ഉണർന്ന് നോക്കി. അരികിൽ അവളില്ല. അവൻ പെട്ടെന്ന് എഴുനേറ്റു മുകൾ നിലയിൽ പോയി. വെറും നിലത്ത് കിടന്നുറങ്ങുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞു പോയി

“കൃഷ്ണ ” അവൻ അവളെ കോരിയെടുത്തു നെഞ്ചോട് ചേർത്തു

കൃഷ്ണ പിടഞ്ഞു

“എന്റെ കൃഷ്ണയല്ലേ? പ്ലീസ്..എന്നോട് ക്ഷമിക്ക് “

അവൾ തെല്ല് അകന്ന് മാറി

“വാ മുറിയിൽ വന്നു കിടക്ക് “

“വേണ്ട..ഇവിടെ മതി..”

അവൾ മുഖം മുട്ടിൽ അണച്ച് ഇരുന്നു

“സോറി “

“ഞാൻ രാവിലെ വീട്ടിൽ പോം.” അവൾ പറഞ്ഞു

മുഖം കുഞ്ഞുങ്ങൾടെ പോലെ
അവന്റെ കണ്ണ് നിറഞ്ഞു

“എന്നെ ഇട്ടേച്ച് പോകുമോ.?”

അവൾ വിങ്ങി കരഞ്ഞു

“എന്റെ മോളെ നീ ഇങ്ങനെ കരയല്ലേ..ഈശ്വര!”

“ഞാൻ അല്ലെ പറഞ്ഞെ കല്യാണം കഴിക്കാൻ അതോണ്ടല്ലേ എന്നോട്..”

ബാക്കി പറയാതെ മുഖം മുട്ടിൽ അമർത്തി

“എന്റെ നെഞ്ചു പൊട്ടി പോകുന്ന പോലെ തോന്നുവാ കൃഷ്ണ. നീ ഇങ്ങനെ കരയല്ലേ “

അവൻ കൃഷ്ണയേ കോരിയെടുത്തു മടിയിൽ ഇരുത്തി

“ഞാനല്ലേ പിന്നാലെ നടന്ന് കാല് പിടിച്ചത്..എനിക്ക് വേണ്ടിട്ടല്ലേ? ജീവനേക്കാൾ ഇഷ്ടം ഉള്ളത് കൊണ്ടല്ലേ?”

അവൻ ആ കവിളിൽ. ചുംബിച്ചു

“അപ്പുവേട്ടന്റെ എല്ലാം നീയല്ലേ “

കൃഷ്ണ കണ്ണീരോടെ അവനെ നോക്കി

“എന്തിനാ കല്യാണം കഴിച്ചെന്നു ചോദിച്ചു..”

“വെറുതെ ചോദിച്ചതാ. സത്യം ദേഷ്യം വന്നപ്പോ.”

“ബെറ്റർ ആയ ആളെ കിട്ടിയ പോട്ടെ ഞാൻ?”

“ഇനി പോയ നിന്നെ ഞാൻ കൊ- ല്ലും “

അവൻ അവളുടെ കഴുത്തിലേക്ക് മുഖം താഴ്ത്തി

“ഇവിടെ കടിച്ചു മുറിച്ചു കൊ- ല്ലും “

“എന്നാ കൊ- ല്ല് “

അവൻ ആ കഴുത്തിൽ കടിച്ചു. അവന്റെ കൈകൾ അവളുടെ ഉടലിൽ മുറുകി. കൃഷ്ണ ആ മുഖത്ത് ഒന്ന് കൊടുത്തു

“എന്ത് വേണോ ചെയ്തോ..”

അവൻ മന്ത്രിച്ചു കൊണ്ട് അവളുടെ മാ- റിടത്തിലേക്ക് മുഖം താഴ്ത്തി. കൃഷ്ണയുടെ കണ്ണുകൾ പാതി അടഞ്ഞു

“എന്നോട് സ്നേഹം ഉണ്ടോ അപ്പുവേട്ടാ?” അവളുടെ ശബ്ദം ഇടറി

അർജുൻ ആ മുഖത്തേക്ക് നോക്കി

“എന്നെ ഉപേക്ഷിച്ചു കളയുമോ അപ്പുവേട്ടന് മടുത്തു കഴിഞ്ഞ്..”

അവൻ അങ്ങനെ നോക്കി കൊണ്ടിരുന്നു

“എന്നെ വേണ്ടതാകുമ്പോൾ പറഞ്ഞ മതി. ഇങ്ങനെ വിഷമിപ്പിക്കല്ല്. ഒരു വാക്ക് മതി. കൃഷ്ണയ്ക്ക് ഒന്നും വേണ്ട..പൊക്കോളാം ഞാൻ..”

അവൻ ഭീതിയോടെ അവളെ നെഞ്ചിൽ അണച്ചു പിടിച്ചു

“അപ്പുവേട്ടന് സ്നേഹം ഇല്ലാന്ന് തോന്നിയ പിന്നെ ഞാൻ ഇവിടെ നിക്കില്ല. പോം. എങ്ങോട്ടെങ്കിലും പോകും. പിന്നെ വരില്ല ഒരിക്കലും “

അവൻ ആ വാ പൊത്തി

“അങ്ങനെ ഒന്നും പറയല്ലെടി..പ്ലീസ് മതി “

അവൻ അവളെ നിറയെ ഉമ്മ വെച്ചു

“നീ ഇല്ലെങ്കിൽ ഞാൻ മരിച്ചു പോകും കൃഷ്ണ..എന്നെ വിട്ടിട്ട് പോകരുത് ഒരിക്കലും “

അവൾക്ക് വേദന തോന്നി

“എന്തിന അങ്ങനെ പറഞ്ഞത്?”

“അപ്പൊ തോന്നിയ ദേഷ്യം കൊണ്ടാ സത്യം “

“ഇനി. പറയോ?” വിങ്ങിക്കരഞ്ഞു കൊണ്ടാണ് ചോദ്യം

“ഇല്ല..ഇങ്ങനെ കരയല്ലേ.. പ്ലീസ് വയ്യടി എനിക്കിത് കാണാൻ “

കൃഷ്ണ മുഖം തുടച്ചു.

“ഞാൻ എന്ത് പറഞ്ഞാലും നിനക്ക് എന്നെ അറിയാം എന്ന കൃഷ്ണ എന്റെ വിശ്വാസം. ഞാൻ നിന്റെ ആരാണ് ഇപ്പൊ?”

“എന്റെ ഭർത്താവ് “

“അപ്പൊ. പിണങ്ങിയ ഉപേക്ഷിച്ചു പോവോ?”

അവൾ മിണ്ടിയില്ല

“ഇങ്ങോട്ട് നോക്ക് “

“ഹൃദയത്തിൽ തൊട്ട് പറയണം സത്യം മാത്രം. എന്നെ കാണാതെ ജീവിക്കാൻ പറ്റുമോ “

കൃഷ്ണ കരഞ്ഞു കൊണ്ട് അവനെ കെട്ടിപ്പുണർന്നു

“പറയ് ഞാൻ ഇല്ലാതെ പറ്റുമോ?”

അവൻ ആ മുഖം കയ്യിൽ എടുത്തു

“ഇല്ല “അവൾ ഇടറി പറഞ്ഞു

“വീട്ടിൽ പോയ സമാധാനം കിട്ടുമോ?”

അവൻ ആ മുഖം തുടച്ചു

“ആരെയാ ഇപ്പൊ ഏറ്റവും ഇഷ്ടം.. ഈ ഭൂമിയിൽ”

കൃഷ്ണ തളർന്ന പോലെ അവനെ നോക്കി

“പറ “

അവൾ വിരൽ കൊണ്ട് അവന്റെ നെഞ്ചിൽ തൊട്ടു

“ഇനി പറയുമോ വീട്ടിൽ പോകുമെന്ന്?

“ഊഹും”

“നീ എങ്ങും പോവില്ല എന്നെ വിട്ടിട്ട്. അതിന് അർജുൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല.” അവൻ അവളുടെ മുടി ഒതുക്കി വെച്ചു

കൃഷ്ണ ആ മുഖത്തേക്ക് നോക്കി ഇരുന്നു

“നി എന്നെ പ്രോവൊക് ചെയ്യരുത് കൃഷ്ണ. അപ്പൊ ഞാൻ നില വിട്ട് എന്തെങ്കിലും പറഞ്ഞു പോകും. എനിക്ക് ദേഷ്യം വന്നാൽ എനിക്ക് പോലും എന്നെ കണ്ട്രോൾ ചെയ്യുക ബുദ്ധിമുട്ട് ആണ്. നി ഒന്ന് മാത്രം മനസ്സിൽ വെയ്ക്കണം. അർജുൻ നിന്റേത് മാത്രമാ. എത്ര ദേഷ്യപ്പെട്ടാലും വഴക്കിട്ടാലും പിണങ്ങിയാലും ഞാൻ നിന്നിലാ ജീവിക്കുന്നത്. എന്നെക്കാൾ മിടുക്കിയ നി. പക്വത ഉള്ളവളാ. പക്ഷെ എന്റെ മുന്നിൽ പിഞ്ചുകുഞ്ഞിനെ കണക്കാണ് എന്താ അത് അങ്ങനെ?”

അവൾ ആ മുഖം തന്റെ മുഖത്തേക്ക് അടുപ്പിച്ചു

“ഞാൻ ഈ ആളുടെ മുന്നിൽ മാത്രം മറ്റുള്ളവരുടെ കൃഷ്ണയല്ല അപ്പുവേട്ടാ. എന്റെ അപ്പുവേട്ടന്റെ പെണ്ണാ ഞാൻ. വേറെ ഏത് കാര്യത്തിലും എനിക്ക് ധൈര്യമാണ്. എന്നെയൊന്നും ബാധിക്കില്ല. പക്ഷെ ഇത് അതല്ല. വേറെയാർക്കും എന്നെ കരയിക്കാൻ പറ്റില്ല. പക്ഷെ എന്റെ അപ്പുവേട്ടൻ എന്നെ ദേഷ്യത്തിൽ ഒന്ന് നോക്കിയാൽ പോലും എനിക്ക് സഹിക്കാൻ പറ്റില്ല. ഇപ്പോഴെന്നല്ല അത് ആദ്യം മുതൽ തന്നെ അങ്ങനെയാ. ഞാൻ മാറാൻ ശ്രമിച്ചു നോക്കി. അകന്നിരുന്നു മറക്കാൻ ഒക്കെ നോക്കി. എനിക്ക് പറ്റണില്ല. ഇല്ലെങ്കിൽ ഇനി ഞാൻ മരിക്കണം അപ്പൊ ചിലപ്പോൾ ഞാൻ മറന്നു പോകും. അല്ലാണ്ട് എനിക്ക്..എനിക്ക് അറിയില്ല അത് എന്താണ് എന്ന്. അപ്പുവേട്ടൻ എന്നെ എന്താ ചെയ്തേ? എന്നെ ഇങ്ങനെയാക്കാൻ മാത്രം എന്താ ചെയ്തേ?”

അവൻ കണ്ണീരോടെ അവളുടെ മുഖത്ത് മുഖം ചേർത്തു

“എന്റെ ജീവനെ എന്നൊരു നിലവിളി അവന്റെ ഹൃദയത്തിൽ ഉണ്ടായി.

രാത്രി വളർന്നു കൊണ്ടിരുന്നു

അർജുൻ അവളെ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു. ലാളനകൾ കൊണ്ട് ഉടലും മനസ്സും തണുപ്പിച്ചു. ആ കാലുകളിൽ ഒരായിരം തവണ ചുണ്ടുകൾ അമർത്തി ക്ഷമ പറഞ്ഞു

ഒടുവിൽ അവളിലേക്ക് പടർന്നു കയറി. കൃഷ്ണ അവനിലലിഞ്ഞു പോയി. അവൾ എല്ലാം മറന്നു
അവനെ മാത്രം അറിഞ്ഞു. അവനെ മാത്രം ഓർത്തു. മറ്റേല്ലാം മാഞ്ഞു പോയി. അവന്റെ പ്രണയാവേശങ്ങൾ അവളെ കീഴ്പ്പെടുത്തി കളഞ്ഞു.

അവളുടെ കവിളിൽ ഉമ്മ വെച്ച് ആ മുഖം മാ- റിലടുക്കി കിടന്നു അർജുൻ. കൃഷ്ണ കിതയ്ക്കുന്നുണ്ടായിരുന്നു. അവളുടെ വിരലുകൾ പതിയെ നുകർന്നു അവൻ

“എന്റെ കൊച്ചു ക്ഷീണിച്ചു പോയല്ലോ പെട്ടെന്ന് “

ആ മുഖത്തെ വിയർപ്പ് തുടച്ചു കൊണ്ട് ചോദിച്ചു അർജുൻ

“വിശക്കുന്നൊ ?”

“ഉം “

“വാ താഴെ പോകാം പോയി കഴിക്കാം “

“ഇനി വേണ്ട ഫ്രൂട്സ് വല്ലോം മതി. “

“എങ്കിലും താഴെ പോകാം നമ്മുടെ ബെഡ്‌റൂമിൽ “

അവൻ അവളെ രണ്ടു കയ്യിലും കോരിയെടുത്തു

“എത്ര വഴക്ക് ഉണ്ടാക്കിയാലും വേറെ ബെഡ്‌റൂമിൽ വന്നു കിടക്കരുത് പാഠം ഒന്ന് “

അവൻ പറഞ്ഞു

കൃഷ്ണ ആ മുടി തലോടി കൊണ്ടിരുന്നു. ജയറാം ഒരു ശബ്ദം കേട്ട് ഉണർന്നു നോക്കുമ്പോൾ ആ കാഴ്ചകണ്ടു

അയാൾക്ക് ചിരി വന്നു. ഒന്നുടെ നോക്കിയിട്ട് വാതിൽ അടച്ച് ലൈറ്റ് അണച്ച് കിടന്നു

അർജുൻ രണ്ട് ആപ്പിൾ എടുത്തു കൊണ്ട് വന്നു മുറിച്ചു. കൃഷ്ണ അവന്റെ മടിയിൽ കിടക്കുകയായിരുന്നു

“കഴിക്ക് “

അവൾ അവൻ വായിൽ വെച്ച് കൊടുത്ത ഒരെണ്ണം ചവച്ചു. അവനും കഴിച്ചു

“സമയം എത്ര ആയി?”

“രണ്ടു മണി “

“ഈശ്വര നോക്ക്..ഉറങ്ങാൻ സമയം ഇല്ല. ഇപ്പൊ നേരം വെളുക്കും. എനിക്ക് വയ്യ “

അവൾ വേഗം പുതപ്പ് വലിച്ചു മൂടി. അവൻ ചിരിയോടെ ആ പുതപ്പിന്റെ അകത്തേക്ക് കേറി

“നീങ്ങി കിടന്നേ ഇനി ഉറങ്ങണം അയ്യടാ പോ “

“കെട്ടിപിടിച്ചു കിടന്നു ഉറങ്ങാമെടി”

അവൻ ലൈറ്റ് അണച്ച് അവളെ കെട്ടിപ്പുണർന്നു

കൃഷ്ണ ഒരു പുഞ്ചിരിയോടെ തിരിഞ്ഞ് അവനെ കെട്ടിപിടിച്ചു മുഖം നെഞ്ചിൽ ചേർത്തു. അവൾ വേഗം ഉറങ്ങിപ്പോയി. അർജുൻ ഉറങ്ങിയില്ല

അവന് സങ്കടം ആയിരുന്നു. തന്റെ വായിൽ നിന്ന് വീണു പോയ പിഴ. അവൾ കരഞ്ഞത്..എന്നെ ഉപേക്ഷിച്ചു കളയുമോ അപ്പുവേട്ടാ എന്ന ചോദ്യം. സത്യത്തിൽ അവനെ തകർത്തു കളഞ്ഞു

അവളെന്താണ് കരുതിയിരിക്കുന്നത്?

അവൾ തന്റെയാരാണെന്ന് ഇനിയും അവൾക്ക് മനസിലായിട്ടില്ലേ? ഉപേക്ഷിച്ചു പോയ അർജുൻ എങ്ങനെ ശ്വസിക്കും? എങ്ങനെ ജീവിക്കും?

വലിയ ഡോക്ടർ ആണ് പോലും. സംസാരിക്കുന്നത് കേട്ടാൽ എട്ടിലോ മറ്റോ പഠിക്കുന്ന കുട്ടികളെ പോലെ. ചിലപ്പോൾ അവരിതിലും നന്നായി സംസാരിക്കും. ഇത് കുഞ്ഞ് വാവകളെ പോലെ. ചുണ്ട് പിളർത്തി കരഞ്ഞു കൊണ്ടാണ് ഓരോ ചോദ്യവും. എന്നെ സ്നേഹിക്കുന്നില്ലേ അപ്പുവേട്ടാ എന്ന്. സ്നേഹിക്കാതെ പിന്നെ അവൻ ആ കവിളിൽ മുഖം അമർത്തി

അർജുന്റെ സർവ്വവും നീയാണ് കൃഷ്ണ…പക്ഷെ ഒന്ന് അവന് ഇന്ന് മനസിലായി. അവളോട് സ്നേഹം ഇല്ലായ്മ പറഞ്ഞാലോ കാണിച്ചാലോ അവൾ പോകും. അത് അവൾക്ക് സഹിക്കാൻ പറ്റില്ല.

കൃഷ്ണ എന്തെങ്കിലും സ്നേഹമില്ലായ്‌മ കാണിക്കുന്നു എന്ന് തോന്നിയാൽ അർജുൻ വയലന്റ് ആകും. അവനവളോട് ദേഷ്യപ്പെട്ടു അറുത്തു മുറിച്ചു സംസാരിക്കുക തന്നെ ചെയ്യും. പക്ഷെ കൃഷ്ണ അങ്ങനെയല്ല

അവൾ കരഞ്ഞു പോകും. തളർന്നു പോകും. ചിലപ്പോൾ അവനെ വിട്ട് പോകും. അത് അന്ന് അവന് മനസിലായി

അവളോട് തന്റെ ദേഷ്യവും വാശിയും ഒന്നും പാടില്ല. അവൻ മനസിലോർത്തു. പക്ഷെ അത് പ്രാക്ടിക്കൽ അല്ല. കാരണം അവൻ അർജുൻ ആണ്.

പുലർച്ചെ എപ്പോഴോ അവൻ ഉറങ്ങി. കൃഷ്ണ ഉണരുമ്പോൾ അവൻ നല്ല ഉറക്കമാണ്‌. അവൾ അവനെയുണർത്താതെ മെല്ലെ എഴുനേൽക്കാൻ ശ്രമിച്ചു. അർജുൻ ഒരു കൈ കൊണ്ട് അവളെ വലിച്ചു നെഞ്ചിൽ ഇട്ടു

“ഇപ്പൊ പോകണ്ട ഇവിടെ കിടക്കാൻ “

കണ്ണ് തുറന്നിട്ടില്ല. കൃഷ്ണയ്ക്ക് ചിരി വന്നു പോയി

“ദേ ആറു മണിയായി. അങ്കിൾ എഴുന്നേറ്റു കാണും. ചായ കൊടുക്കട്ടെ “

“അനിയേട്ടൻ കൊടുക്കും. ഇവിടെ കിടക്ക് “

“അപ്പുവേട്ടന് പോകണ്ടേ?”

“ഞാൻ ഇന്ന് പോണില്ല കിടക്കെടി ഇവിടെ “

അവൻ തിരിഞ്ഞവളിലേക്ക് അമർന്നു. കൃഷ്ണ സ്നേഹത്തോടെ അവന്ടെ കഴുത്തിൽ മുഖം ചേർത്തു

“ഇങ്ങനെ ഒരു മു- രടൻ “

അവൻ പുതപ്പ് വലിച്ചു മൂടി

തുടരും….