കുഞ്ഞിനെ വെയിറ്റ് കൂടിയപ്പോൾ റൂമിൽ കൊണ്ട് വന്നു
“അപ്പച്ചീടെ വാവാച്ചി “
കൃഷ്ണ അവനെ കയ്യിൽ എടുത്തു കൊഞ്ചിച്ചു കൊണ്ട് ഇരുന്നു
ഗൗരി അവളെ നോക്കിയിരുന്നു. ഇവളില്ലായിരുന്നെങ്കിൽ…ഓർക്കാൻ കൂടി വയ്യ
അർജുൻ ചേട്ടൻ…
എത്ര സ്നേഹം ആയിട്ടാണ് അച്ഛൻ ഓരോന്നും പറയുന്ന കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും. മനുവേട്ടന് ഇപ്പൊ മാറ്റമുണ്ട്. ദേഷ്യം ഒന്നും ഇല്ലാന്ന് തോന്നുന്നു. പക്ഷെ അർജുൻ ചേട്ടൻ പിന്നെ മുറിയിൽ വന്നിട്ടില്ല
“അർജുൻചേട്ടൻ എവിടെ?”ഗൗരി ചോദിച്ചു
“മുറിയിലുണ്ടല്ലോ “
“മോനെ ഒന്ന് കാണാൻ വന്നില്ല?”
“എൻ ഐ സി യുവിൽ കയറി കണ്ടല്ലോ. ഞാൻ കൂടെയുണ്ടായിരുന്നു “
പിന്നെ ഗൗരി ഒന്നും ചോദിച്ചില്ല
“മോള് പിണങ്ങിയാണോ ഇപ്പോഴും?”
മനു അവൾക്ക് അരികിൽ വന്നിരുന്നു
“എനിക്ക് എന്ത് പിണക്കം “
അവൾ കുഞ്ഞിനെ ഗൗരിയുടെ കയ്യിൽ കൊടുത്തു. പിന്നെ എഴുന്നേറ്റു
“ഞാൻ വീട്ടിൽ പോവാ. രാവിലെ വരാം. നാളെ ഡിസ്ചാർജ് ആകും “
മനു ഒപ്പം ചെന്നു
“കൃഷ്ണ…ഒന്ന് നിൽക്ക് “
അവൾ നിന്നു
“ഞാൻ വിചാരിച്ചു വെച്ചത് പോലെയല്ല അർജുൻ. “
“ഏട്ടൻ വിചാരിച്ചു വെച്ചത് പോലെ തന്നെ ആണ് അപ്പുവേട്ടൻ. വളരെ rude ആണ്. പെട്ടെന്ന് ദേഷ്യം വരും. തന്നെ അറ്റാക് ചെയ്യാൻ ഒരുത്തൻ വന്നാൽ ഇടം വലം നോക്കാതെ ആക്രമിക്കുകയും ചെയ്യും. സൂര്യനെ പോലെ ചൂട് ഉള്ള ആളാണ്. എല്ലാത്തിന്റെയും എക്സ്ട്രീം ആണ്. ഏട്ടൻ പറഞ്ഞതും ശരിയാണ്. പക്ഷെ അതിനിടയിൽ വിട്ട് പോയ ഒന്നുണ്ട്. ഞാൻ…എന്നോടുള്ള സ്നേഹം…അതാണ് നിങ്ങളോടുമുള്ളത്. ഏട്ടനോട് പക്ഷെ ഇല്ല താനും. ഏട്ടൻ ഒരു പാട് പ്രോവൊക് ചെയ്തു. അപ്പുവേട്ടനും മോശമല്ല. ആൾക്കും ഉപയോഗിക്കുന്ന വാക്കുകൾ എത്ര വേദനിപ്പിക്കുമെന്ന് ബോധം ഇല്ല. പക്ഷെ മാറുന്നുണ്ട്.”
മനു ഒരു നിമിഷം മിണ്ടാതെ നിന്ന് പോയി
“നി ഇങ്ങനെ പിണങ്ങി നടക്കല്ലേ കൃഷ്ണ. പോട്ടെ ഇനി ഏട്ടൻ നിന്റെ അപ്പുവേട്ടനെ ഒരു കുറ്റവും പറയില്ല “
കൃഷ്ണ ഒന്ന് പുഞ്ചിരിച്ചു
“പെണ്ണിന്റെ ചിരി നോക്കിക്കെ. ഇത്ര ഇഷ്ടം ആണോ അർജുനെ?”
“ഉം “
അവൾ ലേശം നാണത്തിൽ തല കുലുക്കി. ഇടനാഴിയിലങ്ങേ അറ്റത്തു അർജുൻ നിന്നു വരാൻ ആംഗ്യം കാണിച്ചു
“ഞാൻ പോണേ “
അവൾ ഓടി പോയി
മനു തിരിയുമ്പോൾ കണ്ടു അർജുൻ. അവൻ കൃഷ്ണയേ ചേർത്ത് പിടിക്കുന്നു പിന്നെ അവരൊന്നിച് നടന്ന് പോകുന്നു
“ഏട്ടന് ദേഷ്യം ഒക്കെ മാറി കേട്ടോ “
“സ്വാഭാവികം “
കൃഷ്ണ ഒരിടി വെച്ച് കൊടുത്തു
“കൊച്ചേ ഡ്രൈവിംഗ് ആണ് എന്നോർക്കണം “
“ഇനി വഴക്ക് ഒന്നും വേണ്ട ട്ടോ “
“ശരി ട്ടോ “
അവൻ കളിയാക്കി. അവൾ ഒന്നു നുള്ളി
“ദേ ഒത്തിരി വിളച്ചിൽ എടുത്താൽ അത്താഴപട്ടിണി കിടക്കേണ്ടി വരും “
അവന് ഒരു നിമിഷം എടുത്തു അതിന്റെ അർത്ഥം മനസിലാക്കാൻ
“എന്റെ പൊന്നെ അങ്ങനെ ഒന്നും ചെയ്തു കളയരുത്. നാലഞ്ച് ദിവസമായി പട്ടിണിയാ ..”
“അപ്പൊ ഞാൻ അടുത്ത ഒരു വർഷം പോകുമ്പോഴോ”
അവൻ ഒന്ന് നോക്കി
“അതൊക്കെ വഴി ഉണ്ടാക്കും “
“കാണാം ട്ടോ “
“അല്ല ഇത് കെട്ട തോന്നും എന്റെ മാത്രം ആവശ്യമാണെന്ന്. നിനക്ക് ഇതൊന്നും വേണ്ടേ? കള്ളിപ്പൂച്ചേ “
“എനിക്ക് വേണ്ട. ഞാൻ സുഖമായി കിടന്നുറങ്ങും “
“ആണോ എന്നാ ശരി. കാണാല്ലോ “
“കാണാം “
“ബെറ്റ് “
“ബെറ്റ് “
വീടെത്തി
ജയറാം ചെന്നൈയിൽ പോയി. കുക്ക് അനിലും വീട്ടിൽ പോയി. അവർ രണ്ടും മാത്രം ഉള്ളു. അവർ രണ്ടു പേരും മാത്രം ആയിട്ട് ഒരു ദിവസം. ഭക്ഷണം അവൻ ഓർഡർ ചെയ്തു വരുത്തി. കൃഷ്ണ കുളിച്ചു വന്നു. അർജുൻ ഒന്ന് നോക്കി. മുട്ട് വരെ എത്തുന്ന ഒരു തൂവെള്ള ഉടുപ്പ്. മുടി വിതർത്തിട്ടിരിക്കുന്നു. കണ്ണെഴുതി പൊട്ട് തൊട്ട് ഒരുങ്ങി..എന്റെ ദൈവമേ എനിക്ക് കണ്ട്രോൾ തരണേ. ഇവളെന്നെ കളിയാക്കി കൊല്ലും
ഭക്ഷണം കഴിക്കുമ്പോ സാധാരണ പോലെ. അവൾ നിറയെ സംസാരിക്കുന്നുണ്ടായിരുന്നു. പക്ഷെ അർജുന്റെ കണ്ണുകൾ വഴി തെറ്റി അവളുടെ ഉടലിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു
ബെറ്റ് വെയ്ക്കണ്ടായിരുന്നു
ഭക്ഷണം കഴിഞ്ഞു കൈ കഴുകി കൃഷ്ണ മുറിയിലേക്ക് പോയി. പോകും മുന്നേ ഒരു നോട്ടം. അവൻ നോട്ടം മാറ്റി കളഞ്ഞു
ഇപ്പൊ മുറിയിൽ പോയ കുഴപ്പമാണ്. കുറച്ചു കഴിഞ്ഞു പോകാം. അവൻ ഒരു സി- ഗരറ്റ് കത്തിച്ചു പുക വിട്ടു. സിടൗട്ടിൽ വന്നു നിന്നു
“അത് ശരി ഇവിടെ നിന്നു സി- ഗരറ്റ് വലിക്കുകയാ അല്ലെ
അവൻ ഒരു പുക ഊതി മുകളിലേക്ക് വിട്ടു. കൃഷ്ണ ചെന്നു അത് വാങ്ങി എറിഞ്ഞു കളഞ്ഞു
“ഇപ്പൊ എന്തിനാ സി- ഗരറ്റ്? ഉം?”
അവൾ അവനെ വട്ടം പുണർന്നു. സി- ഗരറ്റ് മണമുള്ള ചുണ്ടുകൾ സ്വന്തമാക്കി. അർജുൻ കയ്യെത്തിച്ചു ലൈറ്റ് അണച്ചു
“എന്റെ അപ്പുവേട്ടനല്ലേ?”
അവളുടെ ശബ്ദം ഇടറി
“എന്റെ ചക്കരയല്ലേ. ഞാൻ തോറ്റു വാ “
അവൾ മന്ത്രിച്ചു. അർജുൻ അവളെ കോരിയെടുത്തു തോളിലിട്ട് ബെഡ്റൂമിലേക്ക് നടന്നു
“എന്തിനാ തോറ്റു തന്നെ?” അവൻ അവളെ ചുംബിച്ചു.
“എന്റെ അപ്പുവേട്ടൻ തോൽക്കാതിരിക്കാൻ “
അവൾ ആ കവിളിൽ നോവിക്കാതെ കടിച്ചു. അവന്റെ മുഖം ചുവന്നു. ഉടലിൽ തീ പിടിച്ചു കഴിഞ്ഞു. അർജുന്റെ കൈകളിൽ അവൾ പൂത്തു തളിർത്തു. ഭ്രാന്ത് പിടിച്ച പോലെ അവൻ അവളുടെ ഉടലിലൂടെ ഇഴഞ്ഞു കൊണ്ടിരുന്നു
കൃഷ്ണയുടെ മിഴികൾ കൂമ്പിയടഞ്ഞു. അർജുൻ ആ മിഴികളിൽ ചുംബിച്ചു. അവൻ അവളെ കെട്ടിപ്പുണർന്നു
“ഓരോ തവണയും ഓരോ ലഹരിയാണ് നി “
അവൻ അവളോട് പറഞ്ഞു
“ഓരോ വ്യത്യസ്ത രുചിയുള്ള ലഹരി “
കൃഷ്ണ തെല്ലുയർന്ന ഉടലിന് മുകളിൽ കിടന്നു
“എത്ര ആസ്വദിച്ചാലും പുതുമ മാറാത്തത് “
അവൾ മുഖം അവന്റെ നെഞ്ചിൽ ചേർത്ത് വെച്ചു. അവന്റെ ഹൃദയം മിടിക്കുന്നത് കേട്ട് അങ്ങനെ.
എപ്പോഴോ ഉറങ്ങി. വീണ്ടും ഉണർന്നു. വീണ്ടും ഉറങ്ങി
പുലർച്ചെ ആയത് അറിയാതെ….
രാവിലെ ദൃശ്യ വരുമ്പോൾ കൃഷ്ണ ചപ്പാത്തി ഉണ്ടാക്കുകയാണ്
“അത് ശരി ലേറ്റ് ആയോ?”
അവൾ പുഞ്ചിരിച്ചു
“എടി നി ഇപ്പൊ നല്ല ബിസി ആണ് ട്ടോ എനിക്ക് കാണാൻ കൂടെ കിട്ടുന്നില്ല.”
“ഗൗരിയേച്ചി യുടെ പ്രസവം ഭയങ്കര കോംപ്ലിക്കേറ്റഡ് ആയിരുന്നു ദൃശ്യ “
“ങ്ങേ പുള്ളിക്കാരി പ്രസവിച്ചോ എപ്പോ?”
“അതൊരു കഥയാണ്. ഞാനെ ഏട്ടനെ വിട്ടിട്ട് പറഞ്ഞു തരാം. നി എന്തായാലും ഇരിക്കെ. വന്ന സ്ഥിതിക്ക് ഈ ചപ്പാത്തി ഒന്ന് നോക്കെ. ഞാൻ അതിനെ ഉണർത്തട്ടെ “
പക്ഷെ അവൾ ചെല്ലുമ്പോൾ അർജുൻ ഹോസ്പിറ്റലിൽ പോകാൻ റെഡി ആയി കഴിഞ്ഞു
“ബ്രേക്ക് ഫാസ്റ്റ് ആയിട്ടോ.”
“ഇപ്പൊ വരാം. രണ്ടു കാൾസ് ചെയ്യട്ടെ “
“അതേയ് ദൃശ്യ വന്നു “
“അതിന്?”
“അല്ലന്നേ കുറേ ദിവസം ആയി അവൾക്കൊപ്പം ഇരുന്നിട്ട്. ഞാൻ ഉച്ചക്ക് വന്ന മതിയോ?”
“ഇന്ന് വേണേ മോള് റസ്റ്റ് എടുത്തോ വരണ്ട. ഞാൻ ഉച്ചക്ക് വരാം. വൈകുന്നേരം പുറത്ത് പോകാം “
“അപ്പൊ ഹോസ്പിറ്റലിൽ വാവയെ കാണണ്ടേ?”
“അത് വൈകുന്നേരം കണ്ടിട്ട് നമുക്ക് പുറത്ത് പോയിട്ട് വരാം. അച്ഛൻ നാളെയോ മറ്റന്നാളോ വരുവുള്ളു. നമ്മൾ മാത്രം അല്ലേയുള്ളു “
അവൾ അവനെ കെട്ടിപ്പുണർന്നു
“എന്ത് പാവാ ഇപ്പൊ നോക്കിക്കേ. എന്റെ ചുന്ദരൻ ചെക്കൻ “
അവൾ എവന്റെ മുഖത്ത് അമർത്തി ഒരുമ്മ കൊടുത്തു. അവൻ ഒന്ന് ചിരിച്ചു
“പോയി ഭക്ഷണം എടുത്തു വെയ്ക്ക്. ഇപ്പൊ വരാം “
അവൾ തലയാട്ടി
“നീയും. ഇരിക്ക് എന്റെ കൈപ്പുണ്യം ആസ്വദിക്കു “
അവൾ ദൃശ്യയ്ക്ക് കൂടെ പ്ലേറ്റ് വെച്ചു
“അത് വേണോ?”
“വേണം വേണം. ഇവിടെ വരുന്ന എല്ലാവർക്കും ഈ ശിക്ഷ ഉണ്ട് “
ദൃശ്യ ചിരിയോടെ ഇരുന്നു. അർജുൻ വന്നു ജോയിൻ ചെയ്തു
“ഗോവിന്ദ് വന്നോടി?”
“ഉവ്വല്ലോ എങ്ങനെ അറിഞ്ഞു?”
“ഇന്നലെ രാത്രി അവന്റെ മുറിയിൽ അവൻ നിൽക്കുന്നത് പോലെ തോന്നി. ജനാലക്കൽ “
“ഏട്ടൻ ഇന്നലെ വന്നേയുള്ളു. അപ്പൊ നിങ്ങൾ ഇവിടെ ഇല്ല. വന്ന ഉടനെ ചോദിച്ചു കല്യാണത്തിന്റെ വിശേഷങ്ങൾ “
അർജുൻ ഒന്ന് മൂളി
തലേന്ന് രാത്രി പൊടുന്നനെ കൃഷ്ണ പൂമുഖത് വന്നു തന്നെ കെട്ടിപിടിച്ചു ചുംബിച്ചപ്പോൾ താൻ ചുറ്റും നോക്കിയിരുന്നു. ആ നേരം ഗോവിന്ദ് അവന്റെ മുറിയിലെ ജനാലയ്ക്ക് അരികിൽ നിൽക്കുന്നത് കണ്ടു. അവൻ ഇങ്ങോട്ട് നോക്കി നിൽക്കുകയായിരൂന്നു. കൃഷ്ണ പെട്ടെന്ന് അങ്ങനെ പ്രവർത്തിക്കുമെന്ന് താനും ഓർത്തില്ല. പെണ്ണിന് ഇന്നലെ സ്നേഹം കൂടുതൽ ആയിരുന്നു. അവൻ അവളെ നോക്കി
ദൃശ്യയോട് സംസാരിക്കുകയാണ്. ഗോവിന്ദ് നോക്കി നിന്നത് കൊണ്ടാണ് താൻ ലൈറ്റ് അണച്ചത്. അകത്തേക്ക് പോന്നതും. അത് ഒരു അസ്വസ്ഥത ആയിരുന്നു. പിന്നെ അവളുടെ സ്നേഹപാരവശ്യത്തിൽ ഒക്കെ അലിഞ്ഞു പോയി
“അപ്പുവേട്ടാ കറി..
അവൾ കറിയൊഴിച്ചു കൊടുത്തു
“ഇതെന്താ രണ്ടെണ്ണം “
“എങ്ങനെ ഉണ്ടെന്ന് പറ?”
“നന്നായിട്ടുണ്ടല്ലോ “
“അപ്പുവേട്ടന് ഏതാ ഇഷ്ടവുക എന്നറിഞ്ഞൂടാല്ലോ അത് കൊണ്ടാ ഒരു വെജ് കൂടെ വെച്ചത് “
“രണ്ടും നല്ലതാ “
“എന്ത് ടേസ്റ്റ് ആണെടി. കിടു”ദൃശ്യയും സമ്മതിച്ചു
ഭക്ഷണം കഴിഞ്ഞു അർജുൻ പോകാൻ ഇറങ്ങി
“ഉച്ചക്ക് വരും. മാക്സിമം രണ്ടു മണി പുറത്ത് പോയി കഴിക്കാം. ഒന്നും ചെയ്യണ്ട. നി കിടന്നുറങ്ങിക്കോ “
“ഞാൻ അപ്പുറത് പോട്ടെ? “
“ഇവിടെ ഇരുന്ന് മിണ്ടിക്കൂടെ? അത് മതി.”
അവൾ പുഞ്ചിരിയോടെ തലയാട്ടി. അർജുൻ അവളെ ഒന്ന് വട്ടം പിടിച്ചു
“എന്താ അപ്പുവേട്ടാ?”അവൻ നോക്കുന്നത് കണ്ട് അവൾ ചോദിച്ചു
“എന്റെ കൃഷ്ണയല്ലേ?”
അവൾ അവന്റെ മുഖം പിടിച്ചു താഴ്ത്തി നിറുകയിൽ ഉമ്മ വെച്ചു
“അപ്പുവേട്ടന്റെ മാത്രം ” അവൾ മന്ത്രിച്ചു
വിട്ടിട്ട് പോകാൻ മടിയുള്ളത് പോലെ ഒന്ന് നിന്നിട്ട് അവൻ നടന്ന് പോയി
അവൾ തിരിഞ്ഞു ദൃശ്യയുടെ അരികിൽ വന്നിരുന്നു
“പറയടി വിശേഷം?”
“റിസൾട്ട് വരാറായി അതാണ് ഏറ്റവും വലിയ വിശേഷം?”
“വരട്ടും പാക്കലാം “
“തമിഴോ?”
“അതേയ് ബീന ടീച്ചറിന്റെ വീട്ടിൽ എപ്പോഴും തമിഴ് സിനിമകൾ ആണ് വെയ്ക്കുക. എന്നെ കൂടെ പിടിച്ചു ഇരുത്തി കാണിക്കും. അങ്ങനെ പഠിച്ചതാ “
കാളിംഗ് ബെൽ അടിച്ചപ്പോ കൃഷ്ണ എഴുന്നേറ്റു
“ആരാണാവോ അപ്പുവേട്ടൻ വീണ്ടും വന്നതാണോ?”
അവൾ ചെന്ന് വാതിൽ തുറന്നു
“ഗോവിന്ദ് “
അവളുടെ മുഖം വിടർന്നു
“ആഹാ ഗോവിന്ദ് ചേട്ടൻ ആയിരുന്നോ. വാ ഇരിക്ക് “
“നി എപ്പോ ചാടി വന്നെടി?” ദൃശ്യയെ കണ്ടു അവൻ ചോദിച്ചു
“ഞാൻ അതിരാവിലെ പോരുന്നു “
“അർജുൻ ഇല്ലേ?”
“ഇപ്പൊ പോയെ ഉള്ളു “
“എനിക്ക് നിങ്ങളുടെ കല്യാണത്തിന് വരാൻ പറ്റിയില്ല. ഒരു കുഞ്ഞ് gift “
ഒരു ചെറിയ പൊതി. ഒരു മനോഹരമായ ഫോട്ടോ ഫ്രെയിം ആയിരുന്നു അത്
“താങ്ക്സ് ഗോവിന്ദ് ചേട്ടാ “
ദൃശ്യ ഏട്ടനെ ശ്രദ്ധിക്കുകയായിരുന്നു. ഏട്ടന് ഒരു നഷ്ടബോധം ഉണ്ട്. അർജുൻ ചേട്ടനെയാണ് അവൾ സ്നേഹിക്കുന്നതെന്ന് അറിഞ്ഞ ദിവസം ഏട്ടൻ പൊട്ടിത്തെറിച്ചു
“നിന്റെ കൂട്ടുകാരിക്ക് ഭ്രാന്ത് ആണോ?”
ആദ്യമായിട്ടാരുന്നു ഏട്ടനെ അങ്ങനെ കണ്ടതും. പിന്നെ പെട്ടെന്ന് സാധാരണ പോലെ ആവുകയും ചെയ്തു. ഏട്ടന് അവളോട് ഇഷ്ടം ഉണ്ടായിരുന്നു എന്ന് അറിയാമായിരുന്നു. പക്ഷെ അത് ഒരു പാട് ആഴത്തിൽ ആയിരുന്നു എന്ന് അന്നാണ് മനസിലായത്. പിന്നെ ഏട്ടൻ വേറെ കോഴ്സ് ചെയ്യാൻ വിദേശത്ത് പോകാൻ തീരുമാനിച്ചത് അത് കൊണ്ടാവും. കല്യാണത്തിന് മനഃപൂർവം വരാതെയിരുന്നതാണ്. ഇപ്പൊ ഏട്ടനായിട്ട് ഇങ്ങോട്ട് വന്നു. കൃഷ്ണയോട് സംസാരിക്കുന്നത് ദൃശ്യ നോക്കിയിരുന്നു
ആ കണ്ണുകളിൽ ഇപ്പോഴും അവളോടുള്ള പ്രണയം കത്തി നിൽക്കുന്നത് ദൃശ്യ തെല്ല് ഭീതിയോടെ കണ്ടു. ഇന്ന് കൃഷ്ണ ഒരു ഭാര്യയാണ്. അതും സ്വന്തം ബ്രദർന്റെ. ഇപ്പോഴും അവളെ ആ കണ്ണിലൂടെ നോക്കുന്നത് തെറ്റാണെന്ന് ഏട്ടന് അറിയില്ലേ?
ഗോവിന്ദിനു സത്യത്തിൽ മനസിനെ കണ്ണുകളെ ഒന്നും നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ രാത്രി കണ്ട കാഴ്ച അവന്റെ നില തെറ്റിച്ചു കളഞ്ഞു. അർജുനെ പുണർന്നു ചുംബിക്കുന്ന കൃഷ്ണ
തന്നെ വിവാഹം കഴിക്കേണ്ടവളാണ്. അർജുൻ ഇടക്ക് കേറിയില്ലായിരുന്നെങ്കിൽ. തന്റെ സ്വന്തം ആകേണ്ടവൾ. എത്ര നിയന്ത്രിച്ച് സൂക്ഷിച്ചു പെരുമാറി കൊണ്ട് പോയതാണ്. ഒരു പിഴ പോലും വരാതെ
അർജുൻ…
അവൻ എങ്ങനെ ഇവളെ?
“കോഴ്സ് എന്ന് തീരും ഗോവിന്ദേട്ടാ?”
അവളുടെ ചോദ്യം കേട്ടപ്പോൾ അവൻ പെട്ടെന്ന് ചിന്തകൾ നിയന്ത്രിച്ചു
“ഒരു വർഷം കൂടിയുണ്ട് “
“അവിടെ നിന്ന് ആരെയെങ്കിലും അടിച്ചോണ്ട് വരുമോ.? അല്ലേടി?”
അവൾ ദൃശ്യേ നോക്കി അവനെ കളിയാക്കി. അവൻ വെറുതെ ചിരിച്ചു
“സത്യത്തിൽ കല്യാണത്തിന് സമയം ആയി “
അതിനും അവൻ ചിരിച്ചതേയുള്ളു
“വാ ഏട്ടാ പോകാം. ഇവള് കുറച്ചു ദിവസം ആയിട്ട് ഹോസ്പിറ്റലിൽ ആയിരുന്നു. അവളുടെ ഏട്ടത്തിയമ്മ പ്രസവിച്ചു. ഇന്നലെ വന്നേയുള്ളു. ഒന്ന് ഉറങ്ങിക്കോ മോളെ നി. വാ ഏട്ടാ പോകാം “
അവൻ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു. അവർ പോയപ്പോൾ കൃഷ്ണ വാതിൽ അടച്ചു ലോക്ക് ചെയ്തു. പിന്നെ മുറിയിൽ പോയി ബെഡിൽ വീണു. ഒരു ഉറക്കം അവളെ തേടി വന്നു.
തുടരും….