താലി, ഭാഗം 02 – എഴുത്ത്: ലക്ഷ്മി ശ്രീനു

അവന്റെ പെട്ടന്ന് ഉള്ള ഭാവമാറ്റം അവളെ ഭയപ്പെടുത്തി….

അവൻ അവളുടെ സാരിക്ക് ഇടയിൽ കിടന്ന താലി എടുത്തു കൈയിൽ പിടിച്ചു അവളെ നോക്കി…..

ഈ താലി ഇത് ആണ് നിനക്ക് ഉള്ള ശിക്ഷ ഇത് ഞാൻ പൊട്ടിച്ചു എടുക്കും എന്റെ ആവശ്യം കഴിയുമ്പോ…. അത് വരെ ഇത് നിനക്ക് കൊലക്കയർ ആണ് ശ്രീഭദ്ര……  അവൾ അവന്റെ മുഖത്തേക്ക് നിറഞ്ഞ കണ്ണോടെ നോക്കി.

എന്താ ഡി നിന്റെ നാവ് ഇറങ്ങി പോയോ അതോ മറ്റവന്റെ കൂടെ പോകാൻ പറ്റാത്ത സങ്കടത്തിൽ ആണോ ഈ പൂങ്കണ്ണീർ……അവൾ ഞെട്ടലോടെ അവനെ നോക്കി.

എന്തേ ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്ന് ആണോ ഈ നോക്കുന്നെ….ഞാൻ ഒരു ****അല്ല ഇതൊന്നും അറിയാതെ ഇരിക്കാൻ……. ഭദ്ര ഒന്നും മിണ്ടാൻ ആകാതെ നിന്നു.

അവളെ നോക്കി പുച്ഛിച്ചു കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി…..

ഭദ്ര…… അവന്റെ വിളികേട്ടതും വേഗം പുറത്തേക്ക് ഇറങ്ങി.

എന്റെ കൈയിൽ നിന്ന് രക്ഷപെട്ടു പോകാം എന്ന് നീ ചിന്തിക്കുമ്പോൾ തന്നെ ഓർക്കണം നിന്റെ കഴുത്തിൽ ആ കൊലക്കയർ ഇട്ടത് കാശി ആണെന്ന്…..അവൾക്ക് ഉള്ള ഒരു ഓർമ്മപെടുത്തൽ ആയിരുന്നു ആ പറച്ചിൽ…. അവൻ അവളെ ഒരിക്കൽ കൂടെ സൂക്ഷിച്ചു നോക്കിയിട്ട് പോയി….

അവൻ പോയി കഴിഞ്ഞു ഭദ്ര പുറത്തേക്ക് ഇറങ്ങി ചുറ്റും ഒന്ന് നോക്കി അടുത്ത് വീടില്ല പക്ഷെ ഒന്ന് ഉറക്കെ വിളിച്ച കേൾക്കാൻ പാകത്തിന് വീടുകൾ ഉണ്ട്……!

അവൾ മൊത്തം ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി വാതിൽ അടച്ചു….

അവൻ പറഞ്ഞമുറിയിലേക്ക് കയറി അത്യാവശ്യം സൗകര്യം ഉണ്ട് അത് ആരും ഉപയോഗിക്കാത്ത മുറി ആണെന്ന് അവൾക്ക് മനസ്സിലായി….. ഒരു ബാഗ് ഇരിപ്പുണ്ട് അവൾ അത് പോയി തുറന്നു നോക്കി അവളുടെ സർട്ടിഫിക്കറ്റ്സ് ഡ്രസ്സ്‌ പേഴ്സ് വാച്ച് ഫോൺ എല്ലാം ഉണ്ട്. ഒരു കത്ത് കൂടെ അതിൽ ഉണ്ടായിരുന്നു അവൾ സംശയത്തിൽ എടുത്തു നോക്കി…..

നീ എത്തിപെടെണ്ട ആളുടെ കൈയിൽ തന്നെ ആണ് എത്തിയത്…. കിട്ടിയ ജീവിതം നിനക്ക് ദൈവം കരുതി വച്ചത് ആണ്. മുന്നിൽ ഉള്ളത് കല്ല് ആണോ വൈധൂര്യം ആണോ എന്ന് അറിയാതെ തട്ടി എറിയരുത്….. നല്ലത് മാത്രം വരട്ടെ….

ഭദ്ര കത്തിലെ വരികൾ സൂക്ഷിച്ചു വായിച്ചു…

മ്മ്മ്…. വൈധൂര്യം മണാങ്കട്ട എന്റെ കാലനാഥന്റെ അടുത്ത് ആണ് ഞാൻ ഇപ്പൊ ഉള്ളത്….

അല്ല എന്റെ ബാഗ് ഒക്കെ ഇയാൾ ഇത് എവിടുന്നു കൊണ്ട് വന്നു…..ആരാ എന്റെ ബാഗ് അവിടുന്നു ഇയാൾക്ക് എടുത്തു കൊടുത്തത് അങ്ങനെ എങ്കിൽ ഇയാൾക്ക് നേരത്തെ അറിയോ വിവാഹം മുടങ്ങും എന്ന്…….. ഭദ്ര ഓരോന്ന് ആലോചിക്കാൻ തുടങ്ങി.

ഇത് ശ്രീഭദ്ര അനാഥലയത്തിൽ വളർന്നവൾ കൂട്ടും കുടുംബവും എല്ലാം അവൾക്ക് അവിടെ ഉള്ളവർ ആയിരുന്നു…. ഏതോ ഒരു മഴയുള്ള രാത്രിയിൽ ഒരു വൈദ്യൻ കൊണ്ട് കൊടുത്തത് ആണ് തന്നെ അവിടെ അന്ന് കുറച്ചു കാശും ഒരു ഡയറിയും കൊടുത്തു പോയി…… ശ്രീഭദ്ര എന്ന് തന്നെ പേരിടണം എന്നും അയാൾ പറഞ്ഞു പോയി അത്രേ പിന്നെ ഈ ഇരുപത്തിമൂന്ന് വർഷത്തിനിടയിൽ തന്നെ തേടി ആരും വന്നിട്ടില്ല…… ഡിഗ്രി കഴിഞ്ഞപ്പോൾ അവിടത്തെ പിള്ളേർക്ക് ട്യൂഷൻ എടുത്തും അടുത്ത് ഒരു ഷോപ്പിൽ ജോലിക്ക് പോയി ഒക്കെ ആണ് പിജി എടുത്തത്….. എല്ലാം കഴിഞ്ഞപ്പോൾ അനാഥലയം നടത്തി കൊണ്ട് പോകുന്നതിൽ ഇപ്പൊ കൂടുതൽ പങ്കും വഹിക്കുന്നത് ചന്ദ്രോത്ത് ഗ്രൂപ്പ്‌ ആണ് അവരുടെ തന്നെ നിർബന്ധത്തിന് പഠിത്തം കഴിഞ്ഞു നിൽക്കുന്ന അഞ്ചുപെൺകുട്ടികളുടെ വിവാഹം ഉടനെ നടത്താൻ തീരുമാനിച്ചു അതിൽ ഒരാൾ ആയിരുന്നു താനും…….

പിജി ക്ക് ജോയിൻ ചെയ്ത സമയം ആണ് സിദ്ധാർഥ് എന്ന സിദ്ധു ജീവിതത്തിലേക്ക് വരുന്നത് അത്യാവശ്യം സാമ്പത്തിക ചുറ്റുപാടൊക്കെ ഉള്ള ആള് ആയിരുന്നു സിദ്ധു ഒറ്റമോൻ അച്ഛനും അമ്മയും ദുബായ് അങ്ങനെ…. ഒരുപാട് നാൾ തന്റെ പുറകെ നടന്നു ഒടുവിൽ പ്രണയത്തിൽ ആയി….ഒടുവിൽ ഈ വിവാഹത്തിൽ താനും ഉണ്ട് എന്ന് പറഞ്ഞപ്പോൾ  അത് ഒന്നും നടക്കില്ല വിവാഹസമയം വരന്റെ സ്ഥാനത്തവൻ ഉണ്ടാകും എന്ന് പറഞ്ഞ വിശ്വാസത്തിൽ ആയിരുന്നു അണിഞ്ഞൊരുങ്ങി മണ്ഡപത്തിൽ എത്തിയത്.അവിടെ എത്തിയപ്പോൾ തന്റെ വരൻ വന്നിട്ടില്ല എന്നറിഞ്ഞു….. അൽപ്പം ആശ്വാസം തോന്നി മറ്റൊരാൾക്ക്‌ മുന്നിൽ തലകുനിക്കണ്ടല്ലോ എന്നോർത്തു പക്ഷെ കമ്മിറ്റികാരും ചന്ദ്രോത്ത് ഗ്രൂപ്പിന്റെ മാനേജർ മനോജ്‌ സാറും തനിക്ക് വേണ്ടി പയ്യനെ തിരയുന്നത് കണ്ടു സത്യത്തിൽ ചിരി വന്നു…. പിന്നെ വിവാഹം വേണ്ടന്ന് പറഞ്ഞപ്പോൾ അവിടെ അതിലും വല്യ പ്രശ്നം ഒടുവിൽ ആരോടോ സംസാരിക്കാൻ പോയി തന്നോട് മണ്ഡപത്തിൽ പോയി ഇരിക്കാൻ പറഞ്ഞു……..

പിന്നെ എല്ലാം യാന്ത്രികമായിരുന്നു ഒരു പാവപോലെ ആയി പോയി…. ശ്രീഭദ്രയുടെ പയ്യൻ വന്നു എന്ന് പറഞ്ഞപ്പോൾ മുഖം ഉയർത്തി നോക്കണം എന്ന് ഉണ്ടായിരുന്നു പക്ഷെ എന്തോ ധൈര്യം വന്നില്ല…….!

ഭദ്ര ആലോചനയോടെ ഇരിക്കുമ്പോൾ ആണ് മുറ്റത്ത് എന്തോ ശബ്ദം കേട്ടത്. ഭദ്ര വേഗം വേഷം മാറി പുറത്തേക്ക് ഇറങ്ങി……

കുറച്ചു ആളുകൾ വീടിന്റെ മുന്നിലെ പുല്ല് ചെത്തി വൃത്തിയാക്കുന്നുണ്ട് അവൾ അവരുടെ അടുത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ കാശി വരുന്നത് കണ്ടു അവൾ വേഗം അകത്തേക്ക് കയറി……

അടുക്കളയിലെക്ക് പോയി അവൾക്ക് നല്ലത് പോലെ ദാഹിക്കുന്നുണ്ടായിരുന്നു…. കാശി കണ്ടു തന്നെ കണ്ടപ്പോൾ അകത്തേക്ക് കയറി പോയവളെ…..അവൻ പണിക്കാരോട് എന്തൊക്കെയോ പറഞ്ഞു ഏൽപ്പിച്ചു അകത്തേക്ക് കയറാൻ തുടങ്ങിയതും ഭദ്രയുടെ നിലവിളി അവിടെ മുഴങ്ങി……

ആാാ……..

തുടരും……