“നീന പദ്മനാഭൻ ദുബായ് പോകുന്നു. അവിടെ നിന്ന് യു എസ്. ഫ്ലൈറ്റ്. ടിക്കറ്റിന്റെ ഡീറ്റെയിൽസ് “
നിവിൻ പേപ്പറുകൾ മുന്നിൽ വെച്ചു. അർജുൻ അത് ഒന്ന് വായിച്ചു നോക്കി
“ജാമ്യത്തിലിറങ്ങി രാജ്യം വിട്ട് പോകാൻ പാടുണ്ടോ?”
അവൻ ദീപുവിനെ ഒന്ന് നോക്കി
“ഹേയ് പാടില്ലല്ലോ “
ദീപു ചിരിച്ചു
“രാജ്യം വിട്ട് പോകാൻ പാടില്ലന്നേയുള്ളു. ഭൂമിയിൽ നിന്ന് തന്നെ പോകാം, ആരുടെയും അനുവാദം വേണ്ട “
ഷെല്ലി ചിരിച്ചു
“ഇവളുടെ ഒരാഴ്ചത്തെ ആക്ടിവിറ്റീസ് എന്തായിരുന്നു?”
“അങ്ങനെ വലുതായി ഒന്നുമില്ല. വീടിന്റെ പുറത്ത് ഇറങ്ങിയിട്ടില്ല. പോലീസ് പ്രൊട്ടക്ഷൻ ഉണ്ട്. അവളുടെ അമ്മയും അച്ഛനും കൂടെയുണ്ട്. അവരും പുറത്ത് ഇറങ്ങിയിട്ടില്ല. വീട്ടിൽ സെർവന്റ്സ് ഇല്ല. ഇവര് മൂന്ന് പേര് മാത്രം.”
“വേറെ എന്തെങ്കിലും?”ഷെല്ലി ചോദിച്ചു
“എല്ലാ കൊ- ലപാതകങ്ങൾക്കും ദൈവത്തിന്റെ ഒരു അടയാളം ശേഷിക്കുമെന്ന് പറഞ്ഞത് പോലെ എല്ലാ കൊ- ലയ്ക്ക് പിന്നിലും ഒരു നീതി ഉണ്ടെങ്കിൽ ദൈവം തന്നെ ഒരു പഴുതു തുറന്നിട്ട് തരും “
അർജുൻ മെല്ലെ. പറഞ്ഞു
“കൃഷ്ണയേ ഏറ്റവും വെറുത്തതും ഉപദ്രവിക്കാൻ നേരിട്ട് ശ്രമിച്ചതും ഇവളാണ്. ഒരു പക്ഷെ ഇതിനു മുന്നേ കൃഷ്ണയ്ക്ക് വെടിയേറ്റ് പോയേനെ. ഷോർട് റേഞ്ചിൽ തന്നെ. അന്നവൾ സ്വന്തം മിടുക്ക് കൊണ്ട് രക്ഷപെട്ടു. അല്ലെങ്കിലും ഒറ്റയ്ക്ക് നിൽക്കുമ്പോൾ അവൾക്ക് നല്ല ശ്രദ്ധയാണ്. എന്റെ കൂടെയാകുമ്പോൾ എന്നേ മാത്രം നോക്കും.. എന്നേ മാത്രം…വേറെയൊന്നും ആ മനസിലില്ല.”
അർജുൻ കുറച്ചു നേരം കുനിഞ്ഞിരുന്നു. അവളുടെ ഓർമ്മയിൽ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൻ മുഖം തുടച്ചു നിവർന്നിരുന്നു
“നീനയ്ക്ക് സത്യത്തിൽ ഇങ്ങനെ ഒരു ഡെത് അല്ല ഞാൻ ഉദേശിച്ചത്. അവളെ ഇഞ്ചിഞ്ചായിട്ട് വേദന അറിഞ്ഞു കൊണ്ട്…എനിക്ക് കാണണമായിരുന്നു അത്.”
“റിസ്ക് എടുക്കണ്ട അർജുൻ. ഇതാണ് നല്ല വഴി “
“പ്ലാൻ ഇതാണ് സിമ്പിൾ “
ഷെല്ലി മുന്നോട്ട് വന്നു
“അവൾ ഒരു മേക്കപ്പ് കിറ്റ് ഓർഡർ ചെയ്തിട്ടുണ്ട്. എവിടുന്ന് എന്നുള്ളതാണ് ഏറ്റവും രസം അതാണ് അർജുൻ പറഞ്ഞ ദൈവത്തിന്റെ കയ്യൊപ്പ്. ഓർഡർ ചെയ്തത് ലീവ്യ കോസമറ്റിക്സ് ന്റെ ഓൺലൈൻ സൈറ്റിൽ. ദീപുവിന്റെ കമ്പനി “
ഷെല്ലി ചിരിച്ചു കൊണ്ട് പറഞ്ഞു
“പക്ഷെ അത് അറിയില്ലായിരുന്നു. അവളുടെ ഫോൺ ഹാക്ഡ് ആണ്. സൈബർ സെല്ലിൽ നിന്ന് നമ്മുടെ ആൾക്കാർ തന്ന വിവരം ആണ്. ഒരു വാട്സാപ്പ് മെസ്സേജ് ദീപുവിന്റെ കൊച്ചിയിലെ ഓഫീസിലേക്ക് പോയിട്ടുണ്ട്. അവൾ സ്ഥിരമായി യൂസ് ചെയ്യുന്ന cosmetics എല്ലാം തന്നെ ഇവന്റെ കമ്പനിയുടേതാണ്ലീവ്യ കോസ്മെറ്റിക്സ്ൻറെ .”
“ആണോ? അടിപൊളി. എന്നിട്ട് ഞാൻ അറിഞ്ഞില്ല. പണ്ടാരം “
ദീപു തന്നെ പറഞ്ഞു
“നീ പഴയ ഏരിയ വിട്ടല്ലോ. നല്ലവനായ ഉണ്ണിയായില്ലേ? അല്ലെങ്കിൽ അറിഞ്ഞേനെ “
നിവിൻ പെട്ടെന്ന് പറഞ്ഞപ്പോൾ എല്ലാവരും ഒന്ന് ചിരിച്ചു. അന്തരീക്ഷം ലാഘവമുള്ളതായി
“അതിന്റെ സുഖം ഒന്ന് വേറെയാടാ. ഇത് കഴിഞ്ഞ ഷെല്ലിയെ പിടിച്ചു കെട്ടിക്കണം.”
ഷെല്ലി തൊഴുതു
“ഇത് കഴിഞ്ഞാ എന്റെ കല്യാണം?അതിന് ഇത് എന്ന് കഴിയാൻ പോണു? എടാ ഈ വർഷം തീരുമോ?”
അർജുൻ ഒന്ന് ചിരിച്ചു
“ഒറ്റ മാസം..ഒറ്റ മാസം മതി..നീ ബാക്കി പറ “
“അപ്പൊ cosmetics kitt..ഇവന്റെ ഓഫീസിൽ നിന്ന് പോകുന്നു “
“കിറ്റ് എന്നൊക്കെ പറയുമ്പോൾ?”
“എല്ലാം ഉണ്ട്. പ്രത്യേകിച്ച് ലിപ്ബാം ലിപ്സ്റ്റിക്. അങ്ങനെ എല്ലാം.”
ദീപു കള്ളച്ചിരി ചിരിച്ചു
“ഡോക്ടർ ശർമ എവിടെ ഉണ്ട്?”
“ലാബിൽ…ഇപ്പൊ പുറപ്പെട്ടു “
“ശർമാജിയുടെ പ്ലാൻ എന്താ?”
“നിവിൻ ചോദിച്ചു “
“ഇപ്പൊ വരും..”
അർജുൻ വാതിൽക്കലേക്ക് നോക്കിയിരുന്നു. ഡോക്ടർ ശർമ്മയെ വഹിച്ചു കൊണ്ടുള്ള കാർ എത്തിക്കഴിഞ്ഞു
“ഇരിക്ക് ഡോക്ടർ ” നിവിൻ പറഞ്ഞു
ഡോക്ടർ ശർമ്മ മേശപ്പുറത്ത് ഒരു ബോക്സ് വെച്ചു. ലിപ് ബാം
“ഇത്?”
“ഇത് വേണം കിറ്റിനൊപ്പം കൊറിയറിൽ എത്താൻ. ലിപ് ബാമിൽ താലിയം മിക്സ് ആയിട്ടുണ്ട്. എന്തായാലും usually സ്ത്രീകൾ രാത്രി ഉറങ്ങും മുന്നേ മൊയ്‌സ്റ്ററൈസർ ലിപ് ബാം രണ്ടും പുരട്ടും. ലിപ്പിൽ നിന്ന് രാത്രി അത് ഉള്ളിൽ എത്തിക്കൊള്ളും. “
“squad ലുള്ള അനിരുധ് നമ്മുടെ ആളാണ്. അവൻ പിറ്റേന്ന് ലിപ് ബാം മാറ്റിയിരിക്കും പകരം ലീവ്യയുടെ ഒറിജിനൽ ബാം അവിടെ വരും. ചാപ്റ്റർ ക്ലോസ്ഡ്. അവൾ വിഷം കഴിച്ചു ആ- ത്മഹത്യ ചെയ്‌തെന്ന് റിപ്പോർട്ട് എഴുതി പോലീസ് ഫയൽ ക്ലോസ് ചെയ്യും”
നിവിൻ പറഞ്ഞു
“അനിരുദ്ധിനെ എങ്ങനെ നിനക്ക് അറിയാം?”
ഷെല്ലി ചോദിച്ചു
“വൈഫിന്റെ കസിൻ ബ്രദർ ആണ്. വിശ്വസിക്കാം.”
നിവിൻ അർജുനെ നോക്കി
“ഇനിയുമുണ്ട് രണ്ടു പേര്. അക്ബർ അലി..സിദ്ധാർഥ്. അക്ബർ അലിക്കും സിദ്ധാർഥ്നും പോലീസ് പ്രൊട്ടക്ഷൻ കൂടാതെ സ്വന്തം സെക്യൂരിറ്റി ഉണ്ട്. അക്ബർ അലി അടുത്ത ആഴ്ച വിദേശത്തു പോകുന്നു. .ദുബായ്.രണ്ടു മാസത്തെ വിദേശയാത്ര. അവർ നേരിട്ട് ഇതിലൊന്നും ആക്റ്റീവ് അല്ലാത്തത് കൊണ്ട് പുറത്ത് പോകാം..സിദ്ധാർഥ് ഇവിടെ തന്നെ ഉണ്ട് “
“അത് നന്നായി. ഞാനും കൃഷ്ണയും ഹണിമൂൺ പോയിട്ടില്ല. ഇവനും പോയിട്ടില്ല അല്ലേടാ?”
ദീപു ചിരിച്ചു
“ഞാനും പോയിട്ടില്ല” നിവിൻ പറഞ്ഞു
“ആഹാ പെണ്ണില്ല എന്ന് കരുതി ഒറ്റപ്പെടുത്തുന്നോ?
“ഞാനും വരും..എന്നേം കൂടെ കൊണ്ട് പോടാ..”
അർജുൻ ദീപുവിനെ നോക്കി
“നീ യുദ്ധകാലാടിസ്ഥാനത്തിൽ ഒരു പെണ്ണ് കെട്ട്..”
അർജുൻ പറഞ്ഞു
“എനിക്കിപ്പോ ഉടനെ ആരു തരാനാ. വീട്ടിൽ ആർക്കും വലിയ interest ഒന്നുല്ല. ഞാൻ പറഞ്ഞു പറഞ്ഞു മടുത്തു. ഞാൻ കൊച്ചാണെന്ന് മമ്മി ഇപ്പോഴും പറയും. കൊച്ചുമോനെ എന്നാ മമ്മി വിളിക്കുക. ഒരു കൊച്ച് മോൻ..”
എല്ലാവരും പൊട്ടിച്ചിരിച്ചു
“നിനക്ക് ഒരു പെണ്ണിനെ ഞങ്ങൾ കണ്ടു പിടിച്ചു തരാം പോരെ?”
“പക്ഷെ അതൊന്നും ഉടനെ നടക്കില്ല. കൃഷ്ണ ഹെൽത് ok അല്ല എനിക്കും. തല്ക്കാലം അക്ബർ പോയിട്ട് വരട്ടെ. സിദ്ധാർഥ് ഉണ്ട്. അവനെ ഫിനിഷ് ചെയ്യാൻ ഉള്ള പ്ലാൻ വേണം. അവനാണ് കൂട്ടത്തിൽ അപകടകാരി അവനാണ് എല്ലാം പ്ലാൻ ചെയ്തത് “
അർജുൻ പറഞ്ഞു
“ശരിയാണ് ‘ ശർമ ഇതൊക്കെ കേട്ട് മറുപടി പറഞ്ഞു
“അപ്പൊ ഈ പ്ലാൻ എക്സിക്യൂട്ട് ചെയ്യുന്നതാരാണ്?”
“ദീപു ചെയ്തോളും. ഇവന്റെ കമ്പനി കാര്യങ്ങൾ ഇവനല്ലേ കൂടുതൽ അറിയുക?”
അർജുൻ പറഞ്ഞു
“അത് കറക്റ്റ് “
നിവിൻ പിന്താങ്ങി
അങ്ങനെ അത് തീരുമാനം ആയി
“പഴയ വഴി തന്നെ അല്ലെ ടണൽ…?”
അവർ പോകാൻ ഇറങ്ങിയപ്പോൾ ഷെല്ലി ചോദിച്ചു
“yes “
“കാര്യം കഴിയുമ്പോൾ അത് ക്ലോസ് ചെയ്തേക്കണം. ഒന്നും ശേഷിക്കരുത്.”
അർജുൻ വിരൽ ഒന്നുയർത്തി
“done “
അവർ പിരിഞ്ഞു
അർജുന്റെ വീട്
ദുർഗ ഒരു ചായ കൊണ്ട് കൊടുത്തു. ജയറാം ഹോസ്പിറ്റലിൽ നിന്ന് വന്നതേയുള്ളു
“നമുക്ക് ഒന്ന് ക്ഷേത്രത്തിൽ പോകണം ജയറാമേട്ടാ. കുറെയധികം വഴിപാടുകൾ ഉണ്ട്. അർജുൻറെയും കൃഷ്ണയുടെയും പേരില് ഞാൻ നേർന്നത് “
“പോകാം. ഇപ്പൊ വേണോ?”
ദുർഗ ചിരിച്ചു പോയി. ജയറാമിൻറെ മുഖം പ്രസന്നമായിരുന്നു. അർജുൻ നോർമൽ ലൈഫിലേക്ക് വരുന്നു. കൃഷ്ണ അപകടനില തരണം ചെയ്തു കഴിഞ്ഞു. അവളുടെ മുറിവുകൾ ഉണങ്ങി തുടങ്ങി
“ചിരിക്കാൻ അല്ല പോകാം. നീ ഒരുങ്ങി വാ “
ദുർഗ തലയാട്ടി
“ദുർഗ?”
നടക്കാൻ ഒരുങ്ങിയപ്പോ ജയറാം വിളിച്ചു
“എന്തെ?”
“നീ ഇവിടെ കംഫോര്ട്ടബിൾ അല്ലെ?”
ദുർഗ പുഞ്ചിരിച്ചു
“അതേ. ഇപ്പൊ കുറച്ചു ടെൻഷൻ മാറിയിട്ടുണ്ട്.ഈ ആഴ്ച വീട്ടിൽ ഒന്ന് പോകണം ഇവിടെ ഇപ്പൊ എല്ലാം ഒന്ന് നോർമൽ ആയല്ലോ “
“ആര് പറഞ്ഞു നോർമൽ ആയിന്ന്.?”
“അർജുൻ ഉടനെ ഡിസ്ചാർജ് ആകും. കൃഷ്ണ യും വരും. കൃഷ്ണക്ക് കുറച്ചു റസ്റ്റ് മാത്രം മതി. പിന്നെ…ജയറാമേട്ടന് കൂട്ടായില്ലേ?”
“ആയോ?”
ജയറാം ആ കണ്ണിൽ നോക്കി ചോദിച്ചു. ദുർഗയുടെ മുഖം താഴ്ന്നു
“ആയെന്ന് തോന്നുന്നെങ്കിൽ നീ പൊയ്ക്കോ.”
ജയറാം തിരിഞ്ഞു. ദുർഗ ആ കയ്യിൽ പിടിച്ചു
“അർജുന്റെ സ്വഭാവം ഇടക്ക് കേറി വരുന്നുണ്ട് കേട്ടോ.”
“അവൻ എന്റെ മകനാണ്.”
“ഞാൻ പോണില്ല പോരെ?”
“അങ്ങനെ എനിക്ക് വേണ്ടി പോകാതെയിരിക്കണ്ട.”
“എന്റെ ദൈവമേ…എനിക്ക് വേണ്ടി തന്നെ പോകുന്നില്ല.”
ദുർഗ ചിരിച്ചു
“പക്ഷെ കുറച്ചു ഡ്രസ്സ് വാങ്ങണം പെട്ടെന്ന് വെപ്രാളത്തിൽ വന്നപ്പോ രണ്ടു മൂന്ന് ജോഡി ഡ്രസ്സ് മാത്രം ആണ് എടുത്തത്.. അത് തന്നെ മാറ്റിയുടുത്തു ഇപ്പൊ എത്ര ദിവസം ആയി? നേരെത്തെ താമസിച്ചിരുന്ന ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ഇടക്ക് ഏട്ടൻ വന്നു ഫ്ലാറ്റ് തിരിച്ചു ഏൽപ്പിച്ചു. അപ്പൊ സാധനങ്ങൾ ഒക്കെ ഇവിടെ ആർക്കോ കൊടുത്തു. ഞാൻ പറഞ്ഞിട്ടാണ്.. ഇങ്ങോട്ട് ഇനി വരുമെന്ന് സത്യത്തിൽ ഓർത്തില്ല “
ജയറാം ദുർഗയെ ഒന്ന് നോക്കി
“അത് കള്ളം നീ വരും. എനിക്ക് അറിയാം “
ദുർഗ ചിരിച്ചു
“ശരി സമ്മതിച്ചു. ക്ഷേത്രത്തിൽ പോകാം നമുക്ക്. ഡാഡി ഫ്ലാറ്റിൽ അല്ലെ?”
“അതേ അർജുന്റെ ഫ്ലാറ്റിൽ ആണ്. സഹായികളും ഉണ്ട്. ആൾക്ക് വീട് പറ്റില്ല. പിന്നെ ഇവിടെ അത്ര ഇഷ്ടം അല്ല. ഈ ആമ്പിയൻസ്. ആള് സിറ്റി ലൈഫിന്റെ ആള. അർജുനെ പോലെ. ഞാൻ ഇവിടെ ഉള്ളത് കൊണ്ടാണ് അർജുൻ ഇവിടെ അല്ലെങ്കിൽ എപ്പോഴേ പോയേനെ. ഇനി പക്ഷെ പോവില്ല. കൃഷ്ണ…..കൃഷ്ണ ഉള്ളിടത്തെ അവൻ നിൽക്കുവുള്ളു “
“നമുക്ക് തിരിച്ചു വരുമ്പോൾ ഡാഡിയുടെ അടുത്ത് കേറിയിട്ട് വരാം.”
“ഡാഡി ഹോസ്പിറ്റലിലാവും. വിളിച്ചു നോക്കട്ടെ “
“ദീപാരാധന തൊഴണം. പോകാം നമുക്ക് “
ജയറാം മൂളി
ക്ഷേത്രത്തിൽ നിൽക്കുമ്പോൾ ജയറാമിന്റെ മനസ്സിൽ എല്ലാം കടന്ന് വന്നു. അർജുന്റെ അവസ്ഥ കൃഷ്ണയുടെ, അനുഭവിക്കുന്ന വേദനകൾ
അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തിരിച്ചു വരുമ്പോൾ ദുർഗയ്ക്ക് കുറച്ചു വസ്ത്രങ്ങൾ വാങ്ങി. ഡാഡിയെ വിളിച്ചു നോക്കിയപ്പോൾ. ഡാഡി ഫ്ലാറ്റിൽ ഉണ്ട്. അവർ ഫ്ലാറ്റിലേക്ക് പോയി
അർജുന്റെ ഫ്ലാറ്റിൽ വർഷങ്ങൾക്ക് ശേഷം ആണ് ജയറാം പോകുന്നത്. ദുർഗ ആദ്യമായിട്ടും. മുറികൾ മുഴുവൻ കൃഷ്ണയും അർജുനും. അവരുടെ പ്രണയനിമിഷങ്ങൾ
“how are you durga?”
വൈശാഖൻ ദുർഗയെ നോക്കി പുഞ്ചിരിച്ചു
“fine എന്ന് പൂർണമായി പറയാൻ കഴിയില്ല ഡാഡി. കൃഷ്ണ അർജുൻ രണ്ടു പേരും വീട്ടിൽ വരട്ടെ. എന്നിട്ടെ സമാധാനം ഉണ്ടാവുകയുള്ളൂ “
അവർ അവിടെ ഇരുന്നു. അഹിതങ്ങളായ കാര്യങ്ങൾ പരസ്പരം സംസാരിച്ചില്ല. കൊ- ലപാതകങ്ങളെ കുറിച്ച് പ്രത്യേകിച്ച് ചർച്ച ചെയ്തില്ല
“കൃഷ്ണ റൂമിലേക്ക് വന്നപ്പോ കുറച്ചു കൂടി ഹാപ്പി ആയി “
ഇടക്ക് ദുർഗ പറഞ്ഞു
“മോൾക്ക് ഇടക്ക് വേദന വരുന്നുണ്ട് ജയൻ അത് ഒന്ന് നോക്കണം നാളെ “
വൈശാഖൻ പറഞ്ഞപ്പോൾ ജയറാം അതിശയത്തോടെ നോക്കി
“മോൾ “
എത്ര സ്നേഹത്തോടെ ആണാ വാക്ക് ഉച്ചരിച്ചത്
“ഡാഡിയോട് പറഞ്ഞോ? “
വൈശാഖൻ ഒന്ന് മൂളി. പിന്നെ കുറച്ചു ദിവസം മുന്നത്തെ രാത്രി ഓർത്തു
പതിവ് പോലെ കൃഷ്ണയേ നോക്കിയിട്ട് തിരിച്ചു വരാൻ തുടങ്ങുകയായിരുന്നു
“മുത്തശ്ശ ” ഒരു കുഞ്ഞ് വിളിയൊച്ച
ഡാഡി എന്നല്ല, മുത്തശ്ശ എന്ന്…കൃഷ്ണ ഉണർന്നു കിടക്കുന്നു
“ഞാൻ എന്നും അറിയുന്നുണ്ട് ട്ടോ എന്നേ വന്നു കാണുന്നത്. എന്തിനാ ഈ ഗൗരവം? എന്നെയിഷ്ടാണെന്ന് എനിക്ക് അറിയാം “
അവൾ തന്റെ കൈകളിൽ മുറുകെ പിടിച്ചു. സത്യത്തിൽ വർഷങ്ങൾക്ക് ശേഷം കണ്ണിൽ ഈറൻ പടർന്നത് അപ്പോഴായിരുന്നു
“ഞാൻ ഡാഡി എന്ന് വിളിക്കില്ല ട്ടോ. ഒരു രസോല്ല. മുത്തശ്ശൻ അതാണ് ഭംഗി “
താനവളുടെ ശിരസ്സിൽ തലോടി
“മോൾക്ക് ഇപ്പൊ വേദന ഉണ്ടൊ?”
താൻ ചോദിച്ചു
“ഇടയ്ക്ക് നെഞ്ചിൽ ചെറുതായ് വരുന്നുണ്ട്. ഉടനെ പോവും. എന്നാലും ഉണ്ട് “
“എന്താ ജയനോട് പറയാഞ്ഞത്?”
“അങ്കിൾ ഇപ്പൊ തന്നെ വിഷമത്തിലാണ്. അപ്പുവേട്ടൻ…എന്റെ കാര്യങ്ങൾ കൂടി പറഞ്ഞു പാവത്തിനെ വിഷമിപ്പിക്കാൻ വയ്യ.”
“ഞാൻ പറയാം “
“ഞാൻ വീട്ടിൽ വരുമ്പോൾ അപ്പുവേട്ടനും വരും. മുത്തശ്ശനും ഞങ്ങൾക്കൊപ്പം വേണം. ഇനി ഇവിടെ മതി “
കുറച്ചു നേരം ആ മുഖത്ത് നോക്കിയിരുന്നു പോയി. പിന്നെ മുറിയിലേക്ക് പോരുന്നു
പിന്നെ രാത്രി വരെയൊന്നും കാക്കില്ല. എപ്പോഴും അവൾക്ക് അരികിൽ ഇരിക്കാൻ തോന്നും. ആ വർത്താനം കേൾക്കാൻ തന്നെ നല്ല രസമാണ്. ഇന്നലെ വീണ്ടും പറഞ്ഞു
“മുത്തശ്ശ ആ വേദന പിന്നേം വന്നു “
ഇന്ന് ജയൻഇങ്ങോട്ട് വരുന്നു എന്ന് പറഞ്ഞപ്പോൾ നേരിട്ട് പറയാമെന്നു കരുതി. അർജുൻ ഇവളെ സ്നേഹിച്ചു പോയതിൽ കുറ്റമില്ല. ആരും സ്നേഹിച്ചു പോകും. ഒന്ന് സംസാരിച്ചാൽ മറക്കില്ല. അത്രേ നല്ല മോളാണ്
“ഞാൻ ഹോസ്പിറ്റലിൽ കേറിയിട്ട് വീട്ടിലോട്ട് പൊക്കോളാം ഡാഡി “
ജയറാം പറഞ്ഞു
കുറച്ചു നേരം കൂടി അവിടെ ചിലവഴിച്ചിട്ട് അവർ ഹോസ്പിറ്റലിൽ പോയി
“ആഹാ ഇതെന്താ രണ്ടു പേരുമുണ്ടല്ലോ?”
“അമ്പലത്തിൽ പോയി. കുറച്ചു വഴിപാട് ഉണ്ടായിരുന്നു. നടത്തി “
ദുർഗ അവൾക്ക് അരികിൽ ഇരുന്നു
“ഒരു എക്കോ ചെയ്തു നോക്കണം “
“ഈ രാത്രിലോ. വേണ്ട അങ്കിളേ കുഞ്ഞ് വേദന ഉള്ളു “
“വേണം “
“ദുർഗ…അങ്ങോട്ട് ചെല്ല് “
ദുർഗ പോയി
“എന്റെ മോളെന്താ ഇതൊക്കെ മറച്ചു വെയ്ക്കുന്നെ ഉം?”
ജയറാം ആ മുഖം നെഞ്ചിൽ ചേർത്ത് പിടിച്ചു. കൃഷ്ണ ഒന്ന് വിങ്ങിയ പോലെ തോന്നി
“കരയണ്ട ഒന്നുല്ല “
ജയറാം പറഞ്ഞത് ശരിയായിരുന്നു. ഒന്നുമുണ്ടായിരുന്നില്ല. എല്ലാം നോർമൽ
“അർജുനെ കാണാഞ്ഞിട്ടുള്ള സങ്കടം ആണ് ഡോക്ടറെ ” രമേശൻ പറഞ്ഞു. ജയറാം അവളെ നോക്കി. ആ മുഖം വേദന കൊണ്ട് നിറഞ്ഞ പോലെ
“അർജുൻ മോന് ഉടനെ വരാൻ പറ്റില്ലേ?”
“ഉടനെ ഡിസ്ചാർജ് ആവും..എല്ലാം ശരിയാകും “
രമേശൻ കണ്ണ് തുടച്ചു. രമേശനോട് കൃഷ്ണ പറഞ്ഞില്ലെങ്കിലും ജയറാം പറഞ്ഞിരുന്നു. ആ സാധു എന്ത് ചെയ്യാൻ? ചിലപ്പോൾ മനുഷ്യൻ നിസ്സഹായരാണ്. ഒന്നുമൊന്നും ആകാതെ അങ്ങനെ
രാത്രി അർജുൻ വിളിച്ചു
“കൃഷ്ണ?”
“ഉം “
“മോൾക്ക് ചെസ്റ്റ് പെയിൻ വന്നോ വീണ്ടും?”
“അത് സാരോല്ല..സ്കാൻ ചെയ്തു ഒന്നുല്ലടാ “
അവൻ കുറച്ചു നേരം മിണ്ടാതെ ഇരുന്നു
“അച്ഛൻ പറഞ്ഞു എന്നെ കാണാത്ത സങ്കടം ആണെന്ന് “
കൃഷ്ണ സങ്കടം കടിച്ചു പിടിച്ചു
“എന്റെ കൊച്ച് എന്താ ഇങ്ങനെ?”
“അറിഞ്ഞൂടാ “
“എനിക്ക് കുറച്ചു സമയം കൂടി താ മോളെ. ഞാൻ വരാം “
“ഉം “
“മോളെ എടി…ഞാൻ കാരണം ഇങ്ങനെ… നിനക്ക്..എന്നോട് വെറുപ്പ് ഉണ്ടൊ?”
“മിണ്ടാതിരിക്കാൻ വല്ലോം വേണോ?”
അവൾക്ക് ദേഷ്യം വന്നു
“ചിലപ്പോൾ ഓർക്കും ഞാൻ കല്യാണം കഴിച്ചില്ലായിരുന്നെങ്കിൽ എത്ര സന്തോഷം ആയേനെ…ഇങ്ങനെ വേദനിച്ച് വേദനിച്ച്…മോളെ ഭാവിയിലും അർജുൻ ഇങ്ങനെ തന്നെ ആവും. നിനക്ക് ഒത്തിരി സങ്കടം ഞാൻ തരും…എന്റെ കൊച്ച് സന്തോഷം ആയി ഇരുന്ന മതി ന്ന് തോന്നുവാ.. ഞാൻ..നിന്റെ ജീവിതത്തിൽ വേണോ മോളെ?”
കൃഷ്ണ പെട്ടെന്ന് കാൾ കട്ട് ചെയ്തു. അർജുൻ എത്ര വിളിച്ചിട്ടും പിന്നെ അവൾ എടുത്തില്ല. ദീപു നീരജയ്ക്ക് ഫോൺ ചെയ്യുകയായിരുന്നു
“നീ ആ കാൾ ഒന്ന് കട്ട് ചെയ്തേ. കുറേ നേരമായല്ലോ മതി “
ദീപു ഒരു മിനിറ്റ് എന്ന് പറഞ്ഞിട്ട് കാൾ കട്ട് ചെയ്തു
“ഞാൻ എന്റെ ഭാര്യയെയല്ലേ വിളിക്കുന്നത് എന്തോന്നാടാ?”
“ഡാ പിന്നെ കൃഷ്ണ പിണങ്ങി “
“കണക്കായി പോയി “
“ഡാ തമാശ അല്ല. സീരിയസ് ആണ്. ഞാൻ വിളിച്ചു എടുക്കുന്നില്ല “
“ഞഞ്ഞായി “
“ദീപു കളിക്കല്ലേ.”
“നീ ഫോണിൽ പറഞ്ഞത് മുഴുവൻ ഞാൻ കേട്ടു. ജീവിതത്തിൽ ഞാൻ വേണോ മോളെന്നല്ലേ? അവൾക്ക് വേണ്ട. തീർന്നില്ലേ?”
“എടാ ഞാൻ അവളുടെ ഈ അവസ്ഥ കണ്ടിട്ട് വിഷമം കൊണ്ട് ചോദിച്ചു പോയതാ “
“സാരമില്ല നീ ആ കൊച്ചു ഡിസ്ചാർജ് ആകുമ്പോൾ ഡിവോഴ്സ് ചെയ്തു രക്ഷപെട്ത്ത്. അതാണ് നല്ലത് “
“ഒറ്റ ഒന്ന് തന്നാലുണ്ടല്ലോ.ഞാൻ പോയി ക്ഷമ പറയട്ടെ?”
“ഇവിടെ നിന്നിറങ്ങാൻ പറ്റിയ സമയം. മിണ്ടരുത് “
“നീ ഒന്ന് വിളിക്ക് “
“പിന്നേ ഒന്ന് പോടാപ്പാ “
“എടാ ഞാൻ നിന്റെ കാല് പിടിക്കാം. പ്ലീസ് ഡാ “
അർജുൻ നിലത്തിരുന്നു ദീപുവിന്റെ കാല് പിടിച്ചു
“നല്ല വേദന നീ ഒന്ന് മസ്സാജ് ചെയ്തേ “
അർജുൻ രൂക്ഷമായിഒന്ന് നോക്കി
“കൃഷ്ണയേ വിളിക്കണേൽ മതി “
അർജുൻ അവന്റെ കാല് മെല്ലെ അമർത്തി. ദീപുവിന്റെ കാൾ വരുന്നത് കണ്ടു കൃഷ്ണ എടുത്തു
“മോളെ ദീപു ചേട്ടനാ “
“മനസിലായി”
“വിവരമില്ലാത്ത മനുഷ്യർ പലതും പറയും. അപ്പൊ വിവരം ഉള്ള നമ്മൾ എന്താ ചെയ്യണ്ടേ അത് അങ്ങ് ക്ഷമിച്ചേക്കണം.”
“പറഞ്ഞത് എന്താന്ന് അറിയോ? അവളുടെ ശബ്ദം ഇടറി
“അവൻ അങ്ങനെ പറഞ്ഞാൽ മോൾ എന്തിനാ വിഷമിക്കുന്നത്? മോൾക്ക് അറിഞ്ഞൂടെ അവനെ? വെറുതെ പറയുന്നതാ..”
“വെറുതെ പറയാൻ പറ്റിയ കാര്യം ആണോ അത്?”
“അവനോട് ക്ഷമിക്ക്. രാത്രി പിണങ്ങി കിടക്കരുത്. മിണ്ടിക്കെ. നല്ല കുട്ടിയല്ലേ. ഫോൺ കൊടുക്കുവാ “
അർജുൻ ഫോൺ വാങ്ങി ഒറ്റ ഓട്ടത്തിന് മുറിക്ക് പുറത്ത് ഇറങ്ങി
“എന്റെ പൊന്നല്ലെടാ സോറി “
“ഞാൻ ഡിവോഴ്സ് ചെയ്തിട്ട് വേറെ കെട്ടട്ടെ?”
“എന്റെ കൊച്ചേ…ക്ഷമിക്ക്..ഒരബദ്ധം പറ്റിയതാ “
“അബദ്ധം പറ്റിയത് എനിക്കാ. സ്നേഹം ഇല്ലാത്ത ഈ ജന്തുവിനെ കല്യാണം കഴിച്ചത് “
“നീ എന്ത് പറഞ്ഞാലും ഞാൻ കേൾക്കും. പ്ലീസ് ആ കാല് പിടിക്കാം പിണങ്ങല്ലേ “
അവൾ മിണ്ടിയില്ല
“ഉമ്മ്മ്മ്മ്മ്മ “
അവൾക്ക് ചിരി വന്നു
“കൃഷ്ണ?”
“ഉം.”
“എന്റെയല്ലെടി നീ?”
അവളുടെ ഉടൽ ഒന്ന് പൊട്ടിത്തെരിച്ചു. അവന്റെ ശബ്ദം ഒന്ന് അടച്ചു
“എന്റെയല്ലേ?”
“ഉം “
“എന്റെ മാത്രം “
കൃഷ്ണ കണ്ണുകൾ അടച്ചു
“നീ ഇല്ലാതെ അർജുൻ ഇല്ല മോളെ “
ആ നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി
തുടരും…