ഡ്രാഗൺ വില്ല
എഴുത്ത്: രാഹുൽ നാലുകോടി
======================
നീലഗിരി നിവാസികൾ ആകെ ഭീതിയിൽ ആഴ്ന്നിരിക്കുവാണ്..കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അജ്ഞതന്റെ കൊ- ലപാതകങ്ങൾ..
പോലീസ് നീലഗിരിയുടെ നാലുപാടും അന്വേഷണം തുടങ്ങി.
അന്ന് രാത്രി ചിത്രകാരൻ ജയ്പാലിന്റെ വീട്ടിൽ ആ അജ്ഞാതൻ കയറി..വളരെ രാത്രിയായിരുന്നാലും ജയ്പാൽ വരയ്ക്കാൻ എടുക്കുന്ന ചിത്രങ്ങൾ പൂർത്തിയാക്കിയിട്ടേ ആയാൾ കിടക്കാറുള്ളു. ജയ്പാൽ തനിച്ചായിരുന്നു താമസിക്കുന്നത്. അല്പം മ- ദ്യ ല-ഹരിയിലാണ് അയാൾ ചിത്രം വരയ്ക്കുന്നത്.
വീടിന്റെ പുറകു വശത്തു ആരോ നടന്നു പോകുന്നത് പോലെ ജയപാലിനു തോന്നി. അയാൾ പുറകു വശത്തെ ഡോർ തുറന്നു. തെല്ലു നിമിഷത്തിനകം.. ആ അജ്ഞാതൻ ജയപാലിന്റെ നേരെ ചാടി വീണു..
നിലത്തു വീണു കിടക്കുന്ന ജയപാൽ അലറി വിളിക്കുന്നതിന് മുൻപ് അജ്ഞതൻ അയാളുടെ കഴുത്തിൽ കത്തി കു- ത്തിയിറക്കി..കു- ത്ത് കൊണ്ട് പിടയുമ്പോഴും ജയ്പാൽ അജ്ഞതനെ നോക്കി..
കറുത്ത ജാക്കറ്റ് ധരിച്ചു..കറുത്ത മുഖം മൂടിയിൽ..കണ്ണുകൾ മാത്രം ചുവന്നു കലങ്ങി..അയാളുടെ നോട്ടം..
പിറ്റേന്ന് ജയ്പാലിന്റെ മൃതദ്ദേഹം നാട്ടുകാർ കണ്ടു..പോലീസ്കാരുടെ അന്വേഷണത്തിൽ കൊ-ലചെയ്യപ്പെട്ട അത്രയും പേരും ഒരു ബന്ധവും ഇല്ല. അജ്ഞാതനെ കുറിച്ചുള്ള വിവരങ്ങൾ നിയമരീതിയിൽ അറിയിപ്പ് നൽകി.
ആരും രാത്രി സമയങ്ങളിൽ പുറത്തിറങ്ങരുത്..ഒറ്റയ്ക്കുള്ള താമസം അരുത്…നാട്ടുകാർ ശ്രെദ്ധാപൂർവം പാലിച്ചു പോയി..
ദിവസങ്ങൾ കടന്നു പോയി…
കൊ- ലപാതങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല..
അങ്ങനെ ഒരു ദിവസം..നീലഗിരിയിൽ പ്ലാൻറ്റേഷനിൽ ജോലി ചെയുന്ന ഗ്രീഷ്മ എന്ന പെൺകുട്ടി ജോലി കഴിഞ്ഞു തന്റെ ബന്ധു വീട്ടിലേക് പോകുന്നു..അവൾ ബന്ധുവീട്ടിൽ നിന്നാണ് ജോലി ചെയുന്നത്..അവൾ നടന്നു പോകുന്ന വഴിയിൽ അവൾക്കു പിന്നിലായി ഒരു ജീപ്പ് പിന്തുടരുന്നത് പോലെ അവൾക്കു തോന്നി..തന്നെ ഇടിപ്പിക്കാനായി വരുന്നത് പോലെ ജീപ്പിന് വേഗത കൂടി..
അവൾ ഓടി.. ജീപ്പ് തൊട്ടു പിന്നാലെ..പെട്ടന്ന് അവൾ ഇടവഴിയിലേക്ക് തിരിഞ്ഞു. ആ വഴിയിലൂടെ ജീപ്പ് പോകില്ല…ജീപ്പ് പെട്ടന്ന് നിർത്തി..
കറുത്ത മുഖം മൂടി ധരിച്ച അയാൾ..അവൾ ഓടിയവഴി.. തുറിച്ചു നോക്കിയിരുന്നു..അയാൾക്കു പെട്ടന്ന് ഇറങ്ങി ഓടാൻ സാധിക്കാത്ത രീതിയിൽ ആണ് ജീപ്പ് നിർത്തിയത്..എതിരെ ഒരു വാഹനം വരുന്നത് കണ്ട് അയാൾ ജീപ്പ് പുറകോട്ട് എടുത്തു തിരിച്ചു പോയി.
അവൾ ശരം വിട്ടമാതിരിയലാണ് ഓടിയത്..പക്ഷെ ആ വഴിയിൽ അധികം വീടുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല..ആകെ ഒരുവീട് മാത്രം..അവൾ ആ വീടിന്റെ ഗേറ്റിനു മുന്നിൽ ഓടി അണച്ചു നിന്നു..അവൾ ആ ഗേറ്റിൽ കൊട്ടി വിളിച്ചു..ഗേറ്റ് പുറത്തു നിന്നും തുരുമ്പിച്ചു പഴകിയ ചങ്ങലയിൽ പൂട്ടിയിരിക്കുന്നു.
അപ്പോൾ അകത്തുനിന്നും ഒരു സ്ത്രീയുടെ ശബ്‌ദം…
ആരാ..അവർ ചോദിച്ചു.
രക്ഷിക്കണം..എന്നെ ആരോ കൊ- ല്ലാൻ വരുന്നു..
ആ സ്ത്രീ അവളുടെ അടുത്തേയ്ക് വന്നു..ഒരു മധ്യ വയസ്കായായ ഒരു സ്ത്രീ….
നീ കയറി വരൂ..ആ സ്ത്രീ പറഞ്ഞു.
അപ്പോഴേക്കും അവളുടെ ഫോണിൽ അവളുടെ ബന്ധുവായ സുരേഷ് ഫോൺ ചെയ്തു..അവൾ നടന്ന കാര്യങ്ങൾ പറഞ്ഞു..അയാൾ ഉടൻ വരാം എന്ന് സുരേഷ് പറഞ്ഞു..അവൾ പെട്ടന്ന് തിരികെ നടന്നു. വന്ന വഴിയിൽ സുരേഷ് നിൽപുണ്ടായിരുന്നു. സുരേഷ് അവളെ സമാധാനപ്പെടുത്തി. സുരേഷിന്റെ ബൈക്കിൽ അവർ വീട്ടിലേക്കു പോയി..
രാത്രിയിൽ ഗ്രീഷ്മ നടന്ന സംഭവങ്ങൾ സുരേഷിനോടും കുടംബത്തോടും പറയുകയായിരുന്നു. അപ്പോൾ സുരേഷ് ഗ്രീഷ്മ കയറി നിന്ന വീടിനെ കുറിച് തിരക്കിയത്. ആ ഇടവഴയിൽ ആൾതാമസം ഉള്ള വീടില്ല എന്ന് സുരേഷ് പറഞ്ഞു. ഗ്രീഷ്മ ആ സ്ത്രീ താമസിക്കുന്ന വീടിനെ കുറിച് സുരേഷിനോട് പറഞ്ഞു.
സുരേഷ്ന്റെ ഉള്ളിൽ ഒരു അങ്കലാപ്. ആ വീട്ടിൽ ആരും താമസമില്ല…മൂന്നു വർഷങ്ങൾക് മുമ്പ് ആ വീട്ടിൽ താമസിച്ചിരുന്ന മധ്യ വയസ്കയായ സ്ത്രീയെ വെട്ടികൊ- ന്നതാണ്..സുരേഷ് പറഞ്ഞു..
അവളുടെ ഉള്ളിൽ ഒരു ഭയം ഉടലെടുത്തു..അപ്പോഴാണ് അവൾ ചിന്തിച്ചത് ആ വീടിന്റെ ഗേറ്റ് തുരുമ്പിച്ച ചങ്ങലയിൽ പുറത്തു നിന്ന് പൂട്ടിയിരുന്നത്. അപ്പോൾ താൻ അവിടെ കണ്ടത് ഒരു പ്രേതത്തെ ആണോ…അവൾക് ഭയം കൂടി വന്നു…
രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോഴും ഗ്രീഷ്മയെ അലട്ടിയിരുന്നത് ആ സ്ത്രീയെ കുറിച്ചായിരുന്നു.
പിറ്റേന്ന് രാവിലെ ഗ്രീഷ്മ പ്ലാന്റേഷനിലേക് ഇറങ്ങി. ആ ഇടവഴിയ്ക്കു അടുത് അവൾ എത്തി..അറിയാതെ മെല്ലെ അവൾ ഇടവഴിലേക്കു നോക്കി..ആ സ്ത്രീയുടെ വീട് കാണാം മധ്യ വയസ്കയായ സ്ത്രീ ഗേറ്റ്ന് സമീപം ചിരിച്ചു കൊണ്ട് അവളെ നോക്കി നിൽക്കുന്നു…അവൾ ഭയന്ന് വിറച്ചു..
ആ സ്ത്രീ ഉഗ്രരൂപി ആയി..അവൾ പേടിച്ചു പുറകോട്ട് നടന്നു..സ്ത്രീ ഉഗ്ര രൂപം കൊണ്ട് ദേഷ്യത്തിൽ ഗേറ്റ് ആട്ടി ഉലച്ചു..വീടിന്റ വീട്ടുപേര് എഴുതിയ പലക ഇളകി താഴെ വീണു..ആ വീടിന്റെ പേര് താഴെ വീണ പലകയിൽ എഴുതി വച്ചിരിക്കുന്നത്…
ഡ്രാഗൺ വില്ല………..