കാശി…വിഷ്ണു അവനെ തട്ടി വിളിച്ചു.
അവന് ജീവൻ ഉണ്ടെന്ന് ഉറപ്പ് ആണോ…..!സംശയത്തിൽ ചോദിച്ചു.
മ്മ്മ്…..
അല്ല ആരാ അവൻ എന്തിന അവൻ….വിഷ്ണു സംശയം നിരത്തി.
എനിക്ക് അറിയില്ല……അവൾക്ക് ബോധം വീഴട്ടെ…..
പിന്നെ ആരും ഒന്നും മിണ്ടിയില്ല…. സുമേഷ് വിഷ്ണു കുറച്ചു കഴിഞ്ഞു വീട്ടിലേക്ക് പോയി ശരത് കാശിടെ കൂടെ തന്നെ ഉണ്ടായിരുന്നു…….. കാശി കണ്ണുകൾ അടച്ചു അവിടെ ഒരിടത്ത് ഇരുന്നു….
സമയം കടന്നു പോയി കൊണ്ടേ ഇരുന്നു…കുറച്ചു കഴിഞ്ഞു ഡോക്ടർ പുറത്തേക്ക് വന്നു.
ഡോക്ടർ….കാശി ഡോക്ടർന്റെ അടുത്തേക്ക് പോയി..
മ്മ്മ് സർജറി കഴിഞ്ഞു…. രണ്ട് വെട്ട് ആഴത്തിൽ ഉള്ളത് ആണ് ബാക്കി ഒക്കെ ചെറിയ മുറിവുകൾ ആണ് ബ്ലഡ് ഒരുപാട് പോയിരുന്നു അതുകൊണ്ട് ഞങ്ങളും ഒന്ന് പേടിച്ചു….. വേറെ പ്രശ്നം ഒന്നുല്ല…. പിന്നെ കാശി നമുക്ക് വേണ്ടപെട്ട ആള് ആയത് കൊണ്ട് ആണ് പൊലീസിൽ അറിയിക്കാത്തത്…….. ഡോക്ടർ ചെറുചിരിയോടെ പറഞ്ഞു.
ഡോക്ടർ ശ്രീക്ക് എങ്ങനെ ഉണ്ട്…..
ആൾക്ക് ബോധം തെളിഞ്ഞിട്ട് ഉണ്ട്…ആള് നന്നായി പേടിച്ചു അതിന്റെ ചെറിയ ഷോക്ക് ഉണ്ടായിരുന്നു ഇപ്പൊ ok ആണ്…….
എനിക്ക് ഒന്ന് കാണാൻ പറ്റോ……
അതിന് എന്താ കയറി കണ്ടോളു……ഡോക്ടർ ചിരിയോടെ പറഞ്ഞു പോയി…. ശരത് കാശിയെ അമ്പരന്ന് നോക്കി അവന്റെ ശ്രീ എന്ന് ഉള്ള വിളി ശെരിക്കും ശരത് ഞെട്ടിയിരുന്നു…. കാശി അവനെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി……..
കാശി അകത്തു കയറുമ്പോൾ ഭദ്ര കണ്ണുകൾ അടച്ചു കിടപ്പുണ്ട് കാശി അവളുടെ അടുത്തേക്ക് പോയി സിസ്റ്റർ അവനെ നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി…….
കാശി അവളുടെ തലയിൽ പതിയെ തലോടി….. ഭദ്ര കണ്ണ് തുറന്നു പെട്ടന്ന് കാശിയെ കണ്ടു അവൾ ഒന്ന് നോക്കി……
എപ്പോഴാ പോലീസ് വരുന്നേ……കാശി കൈ പിൻവലിച്ചു.
എന്തിനാ…….
ഞാൻ…. ഞാൻ അവനെ കൊന്നില്ലേ…..അത് പറയുമ്പോ അവളുടെ ശബ്ദം ഇടറി….
കാശി അവളെ അലിവോടെ നോക്കി.അവൾ എണീറ്റ് ഇരിക്കാൻ തുടങ്ങി കാശി ഒന്നും മിണ്ടാതെ പിടിച്ചു ഇരുത്തി……കുറച്ചു വെള്ളം കുടിക്കാൻകൊടുത്തു.അവൾ അത് മുഴുവൻ കുടിച്ചു അവനെ നോക്കി….
എന്താ ഉണ്ടായത്….. ആരാ അവൻ….അവൾ അവനെ ഒന്ന് നോക്കി പിന്നെ ഉണ്ടായ കാര്യങ്ങൾ ഒക്കെ പറഞ്ഞു കാശി എല്ലാം കേട്ട് കഴിഞ്ഞു അവളെ ചേർത്ത് പിടിച്ചു….. ഒന്നും മിണ്ടിയില്ല ഭദ്ര ഒന്നും മനസ്സിലാകാതെ അവനോട് ചേർന്നു ഇരുന്നു…..
കാശി ചിലത് ഒക്കെ മനസ്സിൽ ഉറപ്പിച്ചു….
കുറച്ചു കഴിഞ്ഞതും രണ്ടുവനിത പോലീസ് അകത്തേക്ക് കയറി ഭദ്ര ഞെട്ടി എണീറ്റു…. കാശിയും ചെറുത് ആയി ഞെട്ടി എണീറ്റു…..
അപ്പോഴേക്കും സൂരജ് അകത്തേക്ക് കയറി വന്നു അവനെ കണ്ടതും കാശിക്ക് കാര്യം പിടികിട്ടി……
കാശി ചെറുചിരിയോടെ എണീറ്റു…..
ഞാൻ വന്നത് എന്തിനാ എന്ന് അറിയോ…സൂരജ് കാശിയോട് ചോദിച്ചു.
സാർ പറഞ്ഞാൽ അല്ലെ അറിയൂ…..അവൻ ചിരിയോടെ പറഞ്ഞു.
അപ്പൊ ഞാൻ പറയാം….. ദേ നിൽക്കുന്ന നിന്റെ ഭാര്യ ശ്രീഭദ്രകാശിനാഥൻ ഒരാളിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചു…… അവളെ കേറി പീഡിപ്പിക്കാൻ നോക്കിയതിന്റെ പേരിൽ എന്ന് ആണ് അറിവ്……..ഭദ്ര തലകുനിച്ചു.
അതിന്……കാശി അവന്റെ അടുത്തേക്ക് വന്നു ചോദിച്ചു.
അതിന് എന്താ എന്ന് കാശിനാഥന് ഞാൻ പറഞ്ഞു തരണോ ഒന്നുല്ലേലും ഒരുമിച്ച് ട്രെയിനിങ് ക്യാമ്പിൽ ഉണ്ടായിരുന്നവർ അല്ലെ നമ്മൾ……..ഭദ്ര ഞെട്ടി കൊണ്ട് കാശിയെ നോക്കി അവനും അവളെ നോക്കി അപ്പോൾ….
അത് ഒക്കെ ശരി ആണ്….. നീ ഇപ്പൊ വന്ന കാര്യം പറയണം സബ്ഇൻസ്‌പെക്ടർ സൂരജ് സാർ…..അവൻ വല്ലാത്ത ഒരു ഭാവത്തിൽ പറഞ്ഞതും സൂരജിന്റെ ചുണ്ടിലെ ചിരി മാഞ്ഞു.
അതിന് നിന്റെ മറ്റവളെ അറസ്റ്റ് ചെയ്യാൻ വന്നത് ആണ് ഞാൻ…..സൂരജ് ദേഷ്യത്തിൽ പറഞ്ഞു.
അറസ്റ്റ് ചെയ്തോ അത് നിന്റെ ഡ്യൂട്ടി അല്ലെ…… അതിന് എനിക്ക് എന്താ കൊണ്ട് പൊക്കോ അവളെ……….കാശി നിസ്സാരമായി പറഞ്ഞു പുറത്തേക്ക് ഇറങ്ങി പോയി.ഭദ്രയുടെ കണ്ണ് നിറഞ്ഞു തന്നെ രക്ഷിക്കാൻ ഒരു വാക്ക് എങ്കിലും അവൻ പറയും എന്ന് പ്രതീക്ഷിച്ചു പക്ഷെ ഉണ്ടായില്ല………. അവൻ കെട്ടിയ താലി പോലും കഴുത്തിൽ ഇല്ല അപ്പൊ പിന്നെ എന്ത് അവകാശത്തിൽ ആയിരിക്കും അല്ലെ തനിക്ക് വേണ്ടി സംസാരിക്കുന്നത്…..
അവൻ പോയി….. ഇനി നിന്നേ രക്ഷിക്കാൻ ആരും വരില്ലലോ അല്ലെ….സൂരജ് ഭദ്രയുടെ അടുത്ത് പോയി ശബ്ദം താഴ്ത്തി ചോദിച്ചു. അവൾ അവനെ സൂക്ഷിച്ചു നോക്കി.
നിന്നേ ഞാൻ ഒന്ന് നോക്കിയതിന് അല്ലെ നീ പരാതി പറഞ്ഞത് ഇന്ന് നിന്നേ ശരിക്കും ഞാൻ ഒന്ന് നോക്കുന്നുണ്ട് അവിടെ പോയിട്ട് എനിക്ക് ഒരു ദേഹപരിശോധന ഉണ്ട് അത് കൂടെ കഴിയട്ടെ എന്നിട്ട് നിന്നേ അവന്റെ മുന്നിൽ ഇട്ടു കൊടുക്കും………ഭദ്ര ഞെട്ടി കൊണ്ട് അവനെ നോക്കി.
അപ്പോഴേക്കും ഡോക്ടർ അങ്ങോട്ട് വന്നു…
നിങ്ങൾ ആരോട് ചോദിച്ചിട്ട ഇങ്ങോട്ട് കയറി വന്നത്……..
ഞങ്ങൾക്ക് ഞങ്ങളുടെ ഡ്യൂട്ടി ചെയ്യണ്ടേ ഡോക്ടർ……സൂരജ് ചിരിയോടെ ചോദിച്ചു.
ഡ്യൂട്ടി ചെയ്യണം അതിന് ഈ ഹോസ്പിറ്റലിൽ കയറി ഡ്യൂട്ടി ചെയ്യേണ്ട ആവശ്യം….. ഞാൻ ഈ ഹോസ്പിറ്റലിന്റെ MD കൂടെ ആണ്…. അപ്പൊ അത് അറിയേണ്ട റൈറ്റ്സ് എനിക്ക് ഉണ്ട്…….
ഡോക്ടർ എന്ത് ആ ഒന്നും അറിയാത്ത പോലെ…. ഇവൾ ഒരാളെ വെട്ടികൊല്ലാൻ ശ്രമിച്ചകുറ്റത്തിന് ആണ് ഞാൻ ഇപ്പൊ അറസ്റ്റ് ചെയ്യുന്നത്……..ആ വെട്ട് കൊണ്ട ആള് ഇതേ ഹോസ്പിറ്റലിൽ തന്നെ ഉണ്ട്…..
അതിന് അങ്ങനെ ഒരു കേസ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ലല്ലോ സാർ പിന്നെ എങ്ങനെ….. ശ്രീഭദ്ര എന്തോ കണ്ടു പേടിച്ചു ബിപി കൂടിയത് കൊണ്ട് ആണ് ഇവിടെ കൊണ്ട് വന്നത്………അങ്ങനെ ഉള്ള ഒരു പേഷ്യന്റിനെ എന്തിന്റെ പേരിൽ ആണ് അറസ്റ്റ് ചെയ്യുന്നത്……..സൂരജ് ഞെട്ടി കൊണ്ട് ഡോക്ടർനെ നോക്കി……
അപ്പോഴേക്കും സൂരജിന്റെ ഫോൺ റിങ് ചെയ്തു…… അവൻ അവരെ നോക്കികൊണ്ട് കാൾ എടുത്തു.
സാർ……
ഇല്ല സാർ…..
സാർ….. സാർ…..അവൻ ദേഷ്യത്തിൽ കാൾ കട്ട് ആക്കി അവരെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി പോയി…….
ഡോക്ടർ അവളുടെ അടുത്തേക്ക് വന്നു…
പേടിക്കണ്ട….കേട്ടോ…. അവൻ മരിച്ചിട്ടില്ല……അവളുടെ കവിളിൽ ഒന്ന് തഴുകിയിട്ട് ഡോക്ടർ പുറത്തേക്ക് ഇറങ്ങി……..
സൂരജ് ജീപ്പിലേക്ക് കയറാൻ തുടങ്ങിയതും കാശി അവന്റെ അടുത്ത് എത്തി…
നിന്നോട് ഞാൻ പറഞ്ഞത് ആണ് സൂരജ് വെറുതെ എന്റെ വഴിക്ക് വരരുത് എന്ന്…. ഇനി നിനക്ക് ഒരു ഓർമ്മപ്പെടുത്തൽ ഉണ്ടാകില്ല……… അവളുടെ മേൽ ഒരു തരി മണ്ണ് വീഴാൻ ഞാൻ ജീവനോടെ ഉള്ളപ്പോൾ അനുവദിക്കില്ല……അപ്പൊ പിന്നെ നിനക്ക് അവളെ കൊണ്ട് പോകാൻ ഞാൻ അവസരം ഒരുക്കി തരോ……..
ഒന്നും ഇവിടം കൊണ്ട് അവസാനിച്ചിട്ടില്ല കാശി തുടങ്ങിയിട്ടേ ഉള്ളു……..സൂരജ് ഒരു പുച്ഛം കലർന്ന ചിരിയോടെ പറഞ്ഞു പോയി…..
കാശി തിരിച്ചു ഭദ്രയുടെ അടുത്ത് വന്നു. അവനെ കണ്ടു അവൾ എണീറ്റ് നിന്നു.അവൻ അവളെ സൂക്ഷിച്ചു നോക്കി.
നിങ്ങൾ ആരാ……ഭദ്ര ഏതോ ലോകത്ത് എന്ന പോലെ അവനോട് ചോദിച്ചു. കാശി ചിരിയോടെ അവളെ നോക്കി….
തുടരും….