താലി, ഭാഗം 27 – എഴുത്ത്: ലക്ഷ്മി ശ്രീനു

എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത് ഭദ്ര എന്താ ഉണ്ടായാത് എന്ന് പറയ്….കാശി ദേഷ്യമമർത്തി പറഞ്ഞു.

ഞാൻ എന്റെ കാര്യമെല്ലാം നിന്നോട് പറയാൻ നീ എന്റെ ആരാ കാശി…നമ്മൾ തമ്മിൽ ഉള്ള ബന്ധം എന്താ…..ഭദ്ര അവനോട് ഉറക്കെ ചോദിച്ചു.

നീ നിന്റെ കാര്യങ്ങൾ എല്ലാം എന്നോട് പറയുന്നുണ്ടോ…. നിനക്ക് ഞാൻ എങ്ങനെ ആയാലും വേദനിച്ചു കാണണം അത്രേ ഉള്ളു അത് നീയും നിന്റെ കൂട്ടുകാരും കൂടെ രാവിലെ ഇവിടെ നടത്തിയല്ലോ……പിന്നെ ഇവിടെ എന്തോ നിധി സൂക്ഷിച്ചു വച്ചിട്ടുണ്ട് എന്ന് തോന്നുന്നു അതുകൊണ്ട് ആകും സ്വന്തം മുറിയടക്കം പൂട്ടി കൊണ്ട് പോയത് അങ്ങനെ ഉള്ള നിന്നോട് ഞാൻ എന്തിന് എന്റെ കാര്യങ്ങൾ പറയണം….ഭദ്ര അലറുക ആയിരുന്നു അവനോട്…

ഞാൻ നിന്റെ കഥാപ്രസംഗം കേൾക്കാൻ അല്ല നിൽക്കുന്നത്….. നിന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരേണ്ട ആവശ്യവും എനിക്ക് ഇല്ല…. പിന്നെ എന്റെ വീട്ടിൽ താമസിക്കുമ്പോൾ ചിലപ്പോൾ ഇതുപോലെ പലതും ഉണ്ടാകും…കാശി പറഞ്ഞു.

എനിക്ക് നിന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരേണ്ട ആവശ്യവും ഇല്ല……ഭദ്ര മുറിയിലേക്ക് കയറി ഡോർ അടക്കാൻ തുടങ്ങിയതും കാശി അകത്തു കയറി ഡോർ ലോക്ക് ചെയ്തു……

എന്റെ ക്ഷമയെ പരീക്ഷിക്കരുത് ഭദ്ര എന്താ ഉണ്ടായത് എന്ന് പറയ്….. നീ ആക്‌സിഡന്റ് ആയിട്ട് എന്താ എന്നോട് ഒരു വാക്കു വിളിച്ചു പറയാത്തത് എന്താ….

ഠപ്പേ….. കാശിയുടെ മുഖമടച്ചു ഒരെണ്ണം കൊടുത്തു ഭദ്ര കാശി ദേഷ്യത്തിൽ അവളെ നോക്കി…

ഡി……അവൾക്ക് നേരെ ചാടി.

തൊട്ട് പോകരുത് എന്നെ…നിന്നെ വിളിച്ച നിനക്ക് ഫോൺ എടുക്കാൻ വയ്യ നിന്റെ മറ്റവളുടെ വായിൽ ഇരിക്കുന്നത് കേൾക്കണം….. ആ ദേഷ്യത്തിനു ഫോൺ എടുത്തു എറിഞ്ഞു പോയി…. ഒരു അപകടം പറ്റിയ വിളിച്ചു പറയാൻ ആരൂല്ല എന്നാലും നിന്റെ നമ്പർ അറിയാം വിളിച്ചു ആദ്യം ഞാൻ ആണെന്ന് അറിഞ്ഞു എനിക്ക് പറയാൻ പോലും അവസരം തരാതെ എന്റെ ശബ്ദം കേട്ടപ്പോൾ കാൾ കട്ട്‌ ആക്കി പിന്നെ ഫോണും ഓഫ് ആക്കി…… പിന്നെ എങ്ങനെ ഞാൻ വിളിച്ചു പറയണം…പറയെടോ ഞാൻ എങ്ങനെ വിളിച്ചു പറയണം…അവളുടെ വാക്കുകൾ കേട്ട് കാശി ആകെ ഞെട്ടി നിൽക്കുവാണ് കാരണം അവൻ അറിഞ്ഞില്ല അവൾ ഈ പറഞ്ഞ സംഭവം ഒന്നും……

ഭദ്ര ദേഷ്യത്തിലും സങ്കടത്തിലും അവനെ നോക്കി….. കാശി അവളുടെ തോളിൽ കൈ വച്ചു.

സോറി….. ഞാൻ അറിഞ്ഞില്ല ഡി സത്യം……ഫോൺ…….കാശി പറഞ്ഞു തീർക്കും മുന്നേ അവൾ തടഞ്ഞു.

നീ എന്തിനാ കാശി സോറി പറയുന്നത്…. നിന്റെ ആഗ്രഹവും എന്റെ വേദന തന്നെ അല്ലെ അത് ഇപ്പൊ ഞാൻ മരിച്ചിട്ടാണെങ്കിൽ അങ്ങനെ……അവൾ പറഞ്ഞു കഴിയും മുന്നേ അവൻ അവളുടെ വാ പൊത്തി പിടിച്ചു…..ഭദ്ര അവനെ സൂക്ഷിച്ചു നോക്കി….

എനിക്ക് നിന്നോട് ഇപ്പൊ ദേഷ്യവും പ്രതികാരവും ഒന്നുമില്ല ശ്രീ……ഇഷ്ടംമാത്രേ ഉള്ളു…ഇങ്ങനെ ഓരോന്ന് പറഞ്ഞു എന്നെ കൊ-ല്ലാതെ നീ……എന്റെ ജീവന നീ………അവളെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു ഭദ്ര ആണെങ്കിൽ ഇപ്പൊ ബോധംകെട്ട് വീഴും എന്ന പോലെ ആണ്………

കാശി ആണെങ്കിൽ ആകെ സങ്കടത്തിലും ദേഷ്യത്തിലും ആണ്….

കാശി…….കുറച്ചു സമയം ആയിട്ടുമവൻ അവളുടെ മേലുള്ള പിടിവിടാതെ മുറുകെ പിടിച്ചു നിൽക്കുന്നത് കണ്ടു അവൾ വിളിച്ചു.

മ്മ്മ്മ്……. ഒന്ന് മൂളുക മാത്രം ചെയ്തു.

നിനക്ക് എന്നോട് സ്നേഹം ഉണ്ട് എന്നൊക്കെപറഞ്ഞു ഇങ്ങനെ ഞെക്കിപിടിച്ചു കൊന്ന ചിലപ്പോൾ നിന്റെ സ്നേഹം മുഴുവൻ കാണാൻ ഞാൻ കാണുല കാശി…….അവൻ അവളുടെ മേലുള്ള പിടി വിട്ട് പെട്ടന്ന് മുറി തുറന്നു പുറത്തേക്ക് പോയി….

ഭദ്ര അറിയാതെ വാ തുറന്നു നോക്കി നിന്ന് പോയി അവന്റെ പോക്ക് കണ്ടു….

ഈശ്വര ഇവന് ഭ്രാന്ത് ആയത് ആണോ അതോ എനിക്ക് ആണോ ഭ്രാന്ത്…ഇനി ഇവൻ പ്രതികാരത്തിന്റെ new version എങ്ങാനും കണ്ടു പിടിച്ചു അവതരിപ്പിച്ചത് ആണോ…അവൾ സ്വയം പറഞ്ഞു.

ഏയ്യ് ഇല്ല അങ്ങനെ ആകില്ല…. ഏയ്യ് ഇവനെ വിശ്വസിക്കാൻ പാടില്ല… ശെടാ ഇവനെ എനിക്ക് മനസ്സിലാകുന്നില്ലല്ലോ…..

ഭദ്ര പിന്നെ കിടന്നു……

കാശി പുറത്ത് നിന്ന് ഡോർ നന്നായി ലോക്ക് ആക്കിയ ശേഷം വണ്ടി എടുത്തു പോയി…. അവന്റെ വണ്ടി പോകുന്നതും കതക് അടക്കുന്നതും ഒക്കെ അവൾ കേട്ടു…

കാശി നേരെ പോയത് ശരത്തിന്റെ വീട്ടിലേക്ക് ആയിരുന്നു. കാശിയുടെ വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ ശാന്തി പുറത്തേക്ക് ഇറങ്ങി വന്നു…..

എന്താ കാശിയേട്ട ഈ നേരത്ത്…..അവന്റെ അടുത്തേക്ക് വന്നു ശാന്തി ചോദിച്ചു.

നീ എന്റെ ഫോണിലേക്ക് വന്ന കാൾ ഒക്കെ കട്ട്‌ ചെയ്തോ ഉച്ചക്ക്….ശാന്തിയുടെ മുഖത്തെ ചിരി മാഞ്ഞു അവൾ ചെറിയ പതർച്ചയോടെ അവനെ നോക്കി…

ഞാൻ ചോദിച്ചത് കേട്ടില്ലേ ശാന്തി…..

എന്താ ഡാ മുറ്റത്തു നിന്നൊരു സംസാരം രണ്ടുപേരും മാത്രം…..ശരത് ചിരിയോടെ അവന്റെ അടുത്തേക്ക് വന്നു.

ശാന്തി ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല…..

അത് കാശിയേട്ടാ…. അവൾ വിളിച്ചപ്പോൾ…. കാശിയേട്ടന് ഇഷ്ടമല്ല….പറഞ്ഞു തീരും മുന്നേ കാശി മുഖമടച്ചു ഒരെണ്ണം കൊടുത്തു അവൾക്ക്….

നിന്നോട് ഞാൻ പറഞ്ഞോ ഡി പുല്ലേ എന്റെ ഫോൺ എടുക്കാൻ…… പറഞ്ഞോ എന്ന്……അടികിട്ടിയ കവിളിൽ പൊത്തി പിടിച്ചവൾ നിറഞ്ഞ കണ്ണോടെ അവനെ നോക്കി.

ഇല്ല……

പിന്നെ എന്തിനാ ഡി പുല്ലേ എന്റെ ഫോൺ എടുത്തത്……. നിന്നോട് ഞാൻ പറഞ്ഞോ എനിക്കവളെ ഇഷ്ടമല്ലന്ന്…..എന്റെ കാര്യങ്ങളിൽ ഇടപെടാൻ നീ ആരാ ഡി……….ശാന്തി ഒന്നും മിണ്ടാതെ തലകുനിച്ചു.

കാശി അവൾ അറിയാതെ…..ശരത് അവന്റെ അടുത്തേക്ക് വന്നു.

അറിഞ്ഞോ അറിയാതെയോ…. ഇനി മേലിൽ എന്റെ നിഴൽവെട്ടത്ത് ഇവളെ കണ്ടു പോകരുത് അനിയത്തിയായ്കണ്ടു കുറച്ചു സ്വതന്ത്ര്യം കൊടുത്തു എന്ന് കരുതി എന്റെ കാര്യത്തിൽ എല്ലാം കയറി ഇടപെടാൻ ഞാൻ ആർക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ല ആർക്കും………..അത്രയും പറഞ്ഞു അവൻ അവിടെ നിന്ന് തിരിച്ചു

തിരിച്ചു വീട്ടിൽ എത്തുമ്പോൾ കാശി കുറച്ചു വൈകിയിരുന്നു  ഭദ്രകിടക്കുന്ന മുറിയിൽ ആണ് ആദ്യം പോയത് അവൻ. അവൾ നല്ല ഉറക്കം ആയിരുന്നു. കാശി ശബ്ദം ഉണ്ടാക്കാതെ ഡോർ അടച്ചു അവളുടെ അടുത്തേക്ക് പോയി കിടന്നു കുറച്ചു കഴിഞ്ഞു അവളെ അവന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു തലയിൽ തലോടി കൊടുത്തു……

കാലനാഥ….. ഉറങ്ങി കിടക്കുന്ന ഒരു പെൺകൊച്ചിന്റെ അടുത്ത് ഇങ്ങനെ വന്നു കിടക്കുന്നതും അവളെ ഇങ്ങനെ ചേർത്ത് പിടിച്ചു കിടക്കുന്നത് ഒക്കെ മോശം ആണ്………ഭദ്ര ചിരിയോടെ പറഞ്ഞു.

കാശി അവളുടെ മേലുള്ള പിടിവിട്ടു…… നേരെ കിടന്നു.

കാശി….. നീ ശെരിക്കും പറഞ്ഞത് ആണോ എന്നെ ഇഷ്ടമാണെന്ന്……..

ഓഹോ…. ഈ കുരിപ്പ് അത് ഓർത്ത് ഇരിക്കുവാ അല്ലെ ശരി ആക്കി തരാം…..

അത് അപ്പോഴത്തെ ഒരു ഇതിൽ പറഞ്ഞു പോയതാ അല്ലാതെ നിന്നെ പോലൊരു കോലിനെ എനിക്ക് എന്തിനാ…..ഭദ്രയുടെ മുഖം മാറി.

അപ്പൊ നീ എന്റെ അടുത്ത് വന്നു കിടന്നതോ എന്നെ കെട്ടിപിടിച്ചതോ…….അവളുടെ സ്വരം ഇടറി….

അത് നിന്നെ കാണാത്ത ദേഷ്യത്തിലും പിന്നെ നീ വിളിച്ചപ്പോൾ എടുക്കാൻ പറ്റിയില്ല ആ വിഷമത്തിൽ ഒക്കെ പറ്റി പോയത്……..ഭദ്ര പിന്നെ ഒന്നും മിണ്ടിയില്ല.

കാശിയും ഒന്നും മിണ്ടിയില്ല അവളെ ചേർത്ത് പിടിച്ചു അങ്ങനെ കിടന്നു…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *