അച്ഛാ…മോഹൻ ആരോടോ ഫോണിൽ സംസാരിച്ചു നിൽക്കുമ്പോ ആണ് ദേഷ്യത്തിൽ അങ്ങോട്ട് ശിവ കയറി വന്നത്…
ഞാൻ അങ്ങോട്ട് വിളിക്കാം…മോഹൻ കാൾ കട്ട് ആക്കി ശിവയെ നോക്കി ദേഷ്യം കൊണ്ട് മുഖം ഒക്കെ ചുവന്നിട്ടുണ്ട്…..
എന്താ ശിവ എന്താ ഇത്ര ദേഷ്യം…
ഹരിയേട്ടൻ എന്തിനാ അവളോട് ഇത്ര സ്നേഹം… അവളെ പറയുമ്പോ പൊള്ളാനും മാത്രം അവൾ ആരാ ഹരിയേട്ടന്റെ…മോഹൻ ഒന്ന് ചിരിച്ചു…
മോളെ….. നിനക്ക് അറിയില്ല ഹരിയെ…. അവൻ അങ്ങനെ എന്തെങ്കിലും ചെയ്യുന്നുണ്ട് എങ്കിൽ അതിൽ എന്തെങ്കിലും ഒരു കാര്യം ഉണ്ടാകും…മോഹൻ പറഞ്ഞു തീർന്നതും ഹരി മുറിയിലേക്ക് വന്നു…
അഹ് ഇവൾ ഇവിടെ പരാതിയുമായി എത്തും എന്ന് എനിക്ക് അറിയാമായിരുന്നു…….ഹരി ചിരിയോടെ പറഞ്ഞു.ശിവ ഒന്നും മനസ്സിലാകാതെ അവരെ രണ്ടുപേരെയും മാറി മാറി നോക്കി…..
മോളെ ഇവൻ അവളോട് കാണിക്കുന്ന സ്നേഹവും പരിഗണനയും ചേർത്ത് പിടിക്കലും എന്തിനാ എന്ന് അറിയോ……മോഹൻന്റെ ചോദ്യത്തിനു ഇല്ലെന്ന് അവൾ തലയനക്കി….
അവളിൽ വിശ്വാസം വളർത്തുക മാന്തോപ്പിൽ കയറിപറ്റാൻ കണക്കിന് അവളിൽ വിശ്വാസം വളർത്തുക അത് കാശിയിലും ഒരു വിശ്വാസം നിറയ്ക്കും അത് നമുക്ക് ഉപകാരം മാത്രമാണ് നൽകുന്നത്…….അതിന് വേണ്ടി ഹരി ഇനിയും ഈ അഭിനയം തുടരും…….. മോള് ഇനിയും പലതും കാണാനും അറിയാനും ഉണ്ട്…..
ഹരിയെ ചേർത്ത് പിടിച്ചു കൊണ്ട് മോഹൻ പറഞ്ഞു….
മാന്തോപ്പിൽ എന്താ…എന്തിന ഏട്ടൻ അവിടെ കയറി കൂടുന്നെ……
അതൊന്നും മോൾക്ക് ഇപ്പൊ പറഞ്ഞ മനസ്സിലാകില്ല അതുകൊണ്ട് മോള് അതൊന്നും ഇപ്പൊ അന്വേഷിക്കണ്ട….പിന്നെ ഒരു കാര്യം….. കാശി….. അവനെ മനസ്സിൽ നിന്ന് പടിയിറക്കിക്കോണം…മോഹൻ ഗൗരവത്തിൽ പറഞ്ഞു.
അച്ഛാ…..ദേഷ്യത്തിൽ വിളിച്ചു.
പറഞ്ഞത് അനുസരിച്ച മതി…സ്ഥാനം കൊണ്ട് അവൻ നിന്റെ സഹോദരൻ ആണ് അത് മറക്കണ്ട…
അച്ഛൻ ഇതുവരെ ഇങ്ങനെ അല്ലല്ലോ പറഞ്ഞത്….എനിക്ക് കാശിയേട്ടനെ ഹരിയേട്ടനും അച്ഛനും കൂടെ നേടി തരും എന്നല്ലേ….ശിവക്ക് അവളുടെ ദേഷ്യം നിയന്ത്രിക്കാൻ ആയില്ല…
അന്ന് ഒന്നും തടസ്സമായി അവന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഇല്ലായിരുന്നു പക്ഷെ ഇപ്പൊ അങ്ങനെ അല്ല…
അവൾ ജീവനോടെ ഉണ്ടെങ്കിൽ അല്ലെ പ്രശ്നം അവൾ ഈ ഭൂമിയിൽ നിന്ന് പോയാൽ പ്രശ്നം തീരില്ലേ….ശിവ അവളുടെഉള്ളിലേഅമർഷം അടക്കി ചോദിച്ചു…
എനിക്ക് ആരോട് ആയാലും ഒരു കാര്യം ഒരിക്കൽ പറഞ്ഞു ആണ് ശീലം വീണ്ടും വീണ്ടും ഒരു കാര്യം എന്നെ കൊണ്ട് പറയിക്കുന്നത് ആരായാലും അത് നല്ലതിന് ആകില്ല….മോഹൻ പറഞ്ഞു. ശിവ രണ്ടുപേരെയും ദേഷ്യത്തിൽ നോക്കി ഇറങ്ങി പോയി…
ഇവളുടെ മേൽ ഒരു കണ്ണ് എപ്പോഴും വേണം…ശ്രീഭദ്രയുടെ ജീവൻ അത് സംരക്ഷിക്കേണ്ടത് ഇപ്പൊ നമ്മുടെ ആവശ്യമാണ്…മോഹൻ അത്രയും പറഞ്ഞു പുറത്തേക്ക് പോയി. ഹരി പുച്ഛത്തിൽ ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ മുറിയിലേക്ക് പോയി…
*****************
ഇനിയും ചേച്ചിയെ ഇങ്ങനെ കിടത്തിയിട്ട് എന്താ കാര്യം……നമുക്ക് വേറെ ഏതെങ്കിലും……സിയ തന്റെ മുന്നിൽ കിടക്കുന്ന പെൺകുട്ടിയെ നോക്കി പറഞ്ഞു….
ഇല്ല സിയ….ഇവിടെ നിന്ന് പുറത്ത് കടക്കുന്ന ആ നിമിഷം അവളുടെ ജീവൻ നഷ്ടമാകും……റയാൻ പറഞ്ഞു നിർത്തി….
പക്ഷെ ചാച്ച ഇനിയും എത്ര നാൾ….
എന്റെ ജീവൻ പോകുന്നത് വരെ ഞാൻ ഇവൾക്ക് കാവൽ ആയിട്ടു ഉണ്ടാകും സിയ…അവൻ അവളെ ഒരിക്കൽ കൂടെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി പോയി…..
സിയാ അവളുടെ തലയിൽ തലോടി…..
എന്തിനാ കണ്ണ് നിറയുന്നേ… വിഷമിക്കണ്ട കേട്ടോ ചാച്ചൻ കാത്തിരിക്കുവാ….ചേച്ചി ഒന്ന് സംസാരിക്കുന്നത് കാണാൻ വേഗം എണീക്കില്ലേ ചേച്ചി…….അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയതല്ലാതെ ഒന്നും മിണ്ടാൻ ആയില്ല…
അവൾ ആ മുറിയടച്ചു പുറത്തേക്ക് ഇറങ്ങി……
റയാൻ..ഉറക്കെ ഉള്ള വിളികേട്ട് അവൻ തിരിഞ്ഞു നോക്കി.
എന്താ മമ്മ….
എന്താ നിന്റെ ഉദ്ദേശം…… ഇനിയും ആ ചത്തപോലെ കിടക്കുന്നവൾക്ക് കാവൽ ഇരുന്നു ജീവിതം നശിപ്പിക്കാൻ ആണോ……അവർ ദേഷ്യത്തിൽ ചോദിച്ചു.
മമ്മ……ഞാൻ പറഞ്ഞു അവൾ എനിക്ക് ആരാ എന്ന്……
മ്മ്മ് ഊരും പേരും അറിയാത്ത ആ തെണ്ടി പെണ്ണിനെ മിന്ന്കെട്ടണം എന്നിട്ടു അവൾ എങ്ങാനും ചത്തു പോയാൽ അവളുടെ ഓർമ്മകളിൽ ജീവിക്കണം…
മമ്മ… മതി….. ഞാൻ മമ്മപറയുന്നത് എല്ലാം അനുസരിച്ചു ഇനി എന്റെ മുന്നോട്ട് ഉള്ള ജീവിതം എങ്ങനെ വേണമെന്ന് എനിക്ക് അറിയാം അതിൽ മമ്മ ഇടപെടണ്ട………പിന്നെ മിത്ര എണീറ്റാലും ഇല്ലെങ്കിലും ഈ റയാൻകുരിശിങ്കലിന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ട് എങ്കിൽ അത് എന്റെ മിത്ര തന്നെ ആയിരിക്കും……
ഓഹ് കഴിഞ്ഞ രണ്ടര വർഷമായ് അവളെ കാണാൻ ഇല്ല എന്ന് പറഞ്ഞു ഒരു വാർത്ത പോലും വന്നിട്ടില്ല അങ്ങനെ ഉള്ള ഒരുത്തിക്ക് മിത്രയെന്ന് പേരിട്ട് താലോലിച്ചു കിടത്തിക്കോ… ഒരു കാര്യം ഞാൻ പറയാം രണ്ടാഴ്ച കഴിഞ്ഞു അനഘമോളുമായ് ഞാൻ മനസമ്മതം ഉറപ്പിക്കുക ആണ് അവിടെ ഉണ്ടാകണം നീ……അറിയാല്ലോ കുരിശിങ്കൽ തറവാട്ടിൽ റീനതോമസിന് ഒരു വാക്കേ ഉള്ളു…… എന്റെ വാക്ക് തെറ്റുന്നതും ഞാൻ മരിക്കുന്നതും തുല്യമാണ്….അവർ ദേഷ്യത്തിൽ മുന്നോട്ട് നടന്നു അപ്പോഴേക്കും സിയ ഇറങ്ങി വന്നു…
നിന്നോട് കൂടെ ആണ്…. ചാച്ചന് കൂട്ടുനിൽക്കാതെ ഞാൻ പറയുന്നത് അനുസരിക്കാൻ പറയ് അവനോട്….. എന്റെ വാക്കു സംരക്ഷിക്കാൻ ഞാൻ എന്തും ചെയ്യും റയാൻ എന്തും……
തിരിഞ്ഞു നോക്കാതെ അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് നോക്കി ഉറക്കെ പറഞ്ഞു കൊണ്ട് റീന ഇറങ്ങി പോയി
ചാച്ചാ…സിയ അവന്റെ തോളിൽ കൈ വചച്ചു…
അവളെ നഷ്ടമായാൽ ചിലപ്പോൾ ഈ റയാൻ ജീവനോടെ ഉണ്ടാകില്ല മോളെ…… എന്റെ ജീവന അവൾ ഇന്ന്…അവന്റെ സ്വരം ഇടറി കണ്ണ് നിറഞ്ഞു…..
ചാച്ചാ…മമ്മയെ… സൂക്ഷിക്കണം അങ്കിളും ആന്റിയും ഒക്കെ നാളെ എത്തും……സിയ ഗൗരവത്തിൽ പറഞ്ഞു.
എനിക്ക് അറിയാം മോളെ…. അവളുടെ ദേഹത്ത് ഒരു തരി മണ്ണ് വീണാൽ…ഞാനായി ഒതുക്കിയ പലതും വീണ്ടും തുടങ്ങും അത് ഒരിക്കലും ആരുടെയും നല്ലതിന് ആകില്ല…റയാൻ വല്ലാത്ത ഒരു ഭാവത്തിൽ പറഞ്ഞു പുറത്തേക്ക് പോയി….
****************
ദിവസങ്ങൾ മാറ്റമില്ലാതെ മുന്നോട്ട് പോയി കാശി കൈ ഒക്കെ റെഡിയായ് ഇപ്പൊ തറവാട്ടിൽ ആണ്…..എങ്കിലും ഇടക്ക് ഇടക്ക് മാന്തോപ്പിൽ എത്താറുണ്ട്……. ഭദ്രയുമായി ഉള്ള തല്ലുപിടിത്തം നന്നായി നടക്കുന്നുണ്ട്…..
അങ്ങനെ ഇരിക്കെ ആണ് ഒരുദിവസം ഭദ്ര ഓഫീസിൽ നിന്ന് വരുമ്പോൾ ആണ് കാവേരിയും അമ്മയും ഹോസ്പിറ്റലിൽ ആണ് ഇന്ന് വരില്ല എന്ന് പറഞ്ഞത് കൊണ്ട് തന്നെ ഭദ്ര ഒറ്റക്ക് ആണ്…… രാത്രി കിടന്നിട്ട് ഒരു സമാധാനം ഇല്ലാതെ തിരിഞ്ഞു മറിഞ്ഞു കിടന്നു ഒടുവിൽ എണീറ്റ് ഹാളിലേക്ക് പോകാൻ തുടങ്ങുമ്പോൾ ആണ് പുറത്ത് നല്ല മഴയും ഇടിയും ഭദ്ര ശ്രദ്ധിച്ചത്…
ആഹാ നല്ല മഴ ആണല്ലോ…പെട്ടന്ന് കറന്റ് പോയി…
അമ്മേ…….ഭദ്ര പെട്ടന്ന് പേടിച്ചു പോയി മുഴുവൻ ഇരുട്ട് നിറഞ്ഞപ്പോൾ….
കൈയിൽ ഇരുന്ന ഫോണിലെ ഫ്ലാഷ് ഓൺ ആക്കി വിളക്ക് എടുക്കാൻ തിരിയുമ്പോൾ ആണ്…… എന്തോ ഒരു ശബ്ദം കേട്ടത്….. പെട്ടന്ന് അടഞ്ഞു കിടക്കുന്ന മുറിയിൽ നിന്ന് പുകപുറത്തേക്ക് വരുന്നത് ഭദ്ര കണ്ടു….അവൾ ഫോൺ കൈയിൽ മുറുകെ പിടിച്ചു ആ വാതിൽ തുറക്കാൻ ശ്രമിച്ചു പക്ഷെ അത് ലോക്ക് ആയിരുന്നു….. ഭദ്ര കാശിയുടെ മുറിയിലേക്ക് ഓടി…… അലമാരയുടെ മുകളിൽ അവൻ വച്ചിരുന്ന താക്കോൽ എടുത്തു വന്നു വാതിൽ തുറന്നു…അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ നൂല് കെട്ടി വച്ചിട്ടുണ്ട് അകത്തോട്ട് ആരും കടക്കാതെ ഇരിക്കാൻ….. ഭദ്ര ആ നൂല് പൊട്ടിച്ചു എറിഞ്ഞു എന്നിട്ട് ഉള്ളിലേക്ക് കയറി അപ്പോഴേക്കും മുറിയിൽ വെളിച്ചം വന്നു……
ചുറ്റും വലയും മാറാലയും നിറഞ്ഞ ആ മുറിയുടെ അകത്തേക്ക് കയറിഭദ്ര മുന്നിൽ കണ്ട കാഴ്ചയിൽ ഉറക്കെ നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും ആ മുറി ലോക്ക് ആയി……
ആഹ്ഹ്ഹ്……….ഭദ്ര കണ്ണുകൾ മുറുകെ അടച്ചു അവിടെ ഇരുന്നു തന്റെ മുന്നിൽ കിടന്നു ക-ത്തിയെരിയുന്ന ആ ശരീരത്തെ കാണാൻ ആകാതെ…
തുടരും….