“കുറച്ചു പുഴ മീൻ കിട്ടി. ദേ കുറച്ചു കൃഷ്ണയ്ക്ക്. നിങ്ങൾ ഒന്ന് പരിചയം ആകുന്ന വരെയുള്ളു കേട്ടോ ഈ സപ്ലൈ “
നന്ദന ചിരിച്ചു കൊണ്ട് പറഞ്ഞു. കൃഷ്ണ അത് വാങ്ങി
“ഞങ്ങൾ ഉച്ച കഴിഞ്ഞു ഒന്ന് പുറത്ത് പോകും കേട്ടോ. കുറച്ചു സാധനങ്ങൾ കൂടെ വാങ്ങാനുണ്ട് “
“ആയിക്കോട്ടെ. വൈകരുത്
സന്ധ്യയായാൽ ചിലപ്പോൾ ആന ഇറങ്ങും. നേരെത്തെ പോരാൻ ശ്രമിക്കണം. കാറിൽ അല്ലെ?”
“അതേ”
“അപ്പൊ ശരി എനിക്ക് ഒരു വ്ലോഗ് ചെയ്യാൻ ഉണ്ട്. പോകുന്ന വഴിയ…വിളിക്കാം “
കൃഷ്ണ കൈ വീശി യാത്ര പറഞ്ഞു
“നോക്ക് അപ്പുവേട്ടാ ഇതെന്ത് മീനാണാവോ? ക്ലീൻ ചെയ്തു കൊണ്ട് തന്നത് നന്നായി. ഇനി മസാല പുരട്ടിയ മതി “
അവൻ കൗതുകത്തിൽ അത് നോക്കി നിന്നു
“ഞാനെ പറമ്പിൽ ഒന്നിറങ്ങി നോക്കട്ടെ
കുറച്ചു വിറക് വേണം. പിന്നെ എന്തെങ്കിലും പച്ചക്കറി ക്കുള്ള സംഭവം ഉണ്ടോന്ന് നോക്കട്ട് “
“നിൽക്ക് നിൽക്ക് ഞാനും വരാം “
അവർ ഒന്നിച്ചു വീടിന്റെ പുറകിൽ ഉള്ള പറമ്പിൽ ഇറങ്ങി
“അട്ട വല്ലോം കാണുമോടി?”
“അറിയില്ല. കണ്ടിട്ടില്ല ഒന്നിനേം നമ്മൾ ഒരു ദിവസം അല്ലെ ആയുള്ളൂ. അറിഞ്ഞു കാണില്ല. അറിഞ്ഞു കേട്ട് വരുമായിരിക്കും “
അർജുൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു നടന്നു. കുറച്ചു വിറകുകൾ വെട്ടി ചെറുതാക്കി കൊടുത്തു അർജുൻ. പറമ്പിൽ നിന്ന് കുറച്ചു കോവയ്ക്ക കിട്ടി. പിന്നെ ഒരു ഒടിഞ്ഞു വീണ വാഴയിൽ നിന്ന് ചെറിയ ഒരു കുലയും
“കുറച്ചു തോരൻ വെയ്ക്കാം കുറച്ചു പഴുക്കട്ടെ. പുട്ട് ഉണ്ടാക്കുമ്പോൾ എടുക്കാം,
“തേങ്ങ വീണു കിടക്കുന്നു ദോ നോക്കിക്കേ ഒരെണ്ണം എടുത്തോ ട്ടോ.അടുക്കളയിൽ ഒരു പഴയ ചിരവ കിടന്നത് കഴുകി വെച്ചിട്ടുണ്ട്. വെയിൽ മൂക്കുമ്പോൾ അവൻ റെഡി ആയിക്കൊള്ളും “
മാവിൽ നിന്ന് രണ്ടു മാങ്ങയും പറിച്ചു കൊടുത്തു അർജുൻ. അവർ വീട്ടിൽ വന്നു. വീടിനോട് ചേർന്നാണ് ഷെഡ്
അത് ഒക്കെ ചീത്ത ആയി കിടക്കുകയായിരുന്നു എന്ന് തോന്നി
ഷെല്ലി ആൾക്കാരെ വെച്ച് കുറച്ചു നന്നാക്കിയിട്ടുണ്ട്. നിലത്ത് നല്ല തണുപ്പ് ഉള്ളത് കൊണ്ട് അവൾ ഒരു കട്ടിയുള്ള ഷീറ്റ് വിരിച്ചു
“അപ്പുവേട്ടൻ അടുപ്പ് കണ്ടിട്ടുണ്ടോ?”
“സിനിമയിൽ കണ്ടിട്ടുണ്ട് “
അവൻ അവൾക്ക് അടുത്ത് നിലത്തിരുന്നു
“അച്ചോടാ വാവേ..കുഞ്ഞ് നേരിട്ട് ആദ്യമായിട്ടാ കാണുന്നേ?”
“പോടീ “അർജുൻ ചിരിച്ചു
“എന്റെ വീട്ടിൽ അടുപ്പ് ആയിരുന്നു. കുറച്ചു നാളെ ആയുള്ളൂ ഗ്യാസ് ഒക്കെ. അത് കൊണ്ട് ശീലമായി.പക്ഷെ ഇങ്ങനെ ഭൂമിക്കടിയിൽ കുഴി പോലെ വന്നിട്ടുള്ള അടുപ്പ് ഞാനും ആദ്യം കാണുവാ. പക്ഷെ. ഒരു ഗുണം ഉണ്ട് ട്ടോ. തീ നല്ല പോലെ പിടിക്കും. പുറത്തെങ്ങും പോകില്ല. നല്ല ചൂട് ഉണ്ടാവും “
അവൾ ഒരടുപ്പിൽ തിളച്ചു കൊണ്ട് ഇരിക്കുന്ന വെള്ളത്തിൽ അരി ഇട്ടു
“നമുക്ക് രാത്രിയും ചോറു മതി..”
“ക- ള്ളി ഒറ്റയടിക്ക് ജോലി തീർക്കുവല്ലേ?”
“അല്ലടാ ഇന്ന് മതി. നാളെ മുതൽ കുഞ്ഞിന് പലഹാരങ്ങൾ ഉണ്ടാക്കി തരാം ഇന്ന് നമ്മൾ പുറത്ത് പോകുവല്ലേ. വൈകുന്നേരം എന്തായാലും വൈകും”
മീൻ കറി അവൾ വെയ്ക്കുന്നത് നോക്കിയിരുന്നു അവൻ. കാ തോരൻ വെച്ച്. കുറച്ചു കോവയ്ക്ക മെഴുക്കുപുരട്ടി കഴിഞ്ഞപ്പോൾ. ചോറ് കാലമായി
“ആകെ വിയർത്തു. ഒന്ന് ദേഹം കഴുകി വരട്ടെ. ചോറ് കഴിക്കും മുന്നേ. ഉം?”
അർജുൻ അവളുടെ ദേഹത്തേക്ക് മുഖം അടുപ്പിച്ചു ശ്വാസം ഉള്ളിലേക്ക് എടുത്തു
“കുളിക്കണ്ട “
അവൻ അവളെ കോരിയെടുത്തു മുറിയിൽ കൊണ്ട് പോയി
“ഇപ്പൊ നേരോം കാലോം ഒന്നുമില്ല ചെക്കന് കേട്ടോ “
അവന്റെ കൈകൾ ഉടലിലൂടെ പായുമ്പോൾ പുളഞ്ഞു കൊണ്ടവൾ പറഞ്ഞു. അർജുൻ അവളുടെ വിയർപ്പിന്റെ ഗന്ധത്തിലേക്ക് മുഖം താഴ്ത്തി
“എനിക്ക് എന്തിഷ്ടമാണെന്നോ ഇത് “
അവന്റെ ശബ്ദം അടച്ചു
“നിന്റെ വിയർപ്പിന് ഇലഞ്ഞി പൂത്ത മണമാണ് “
അവൻ പറഞ്ഞു കൊണ്ടിരുന്നു
“കുഞ്ഞിലേ അമ്മയുടെ തറവാട്ടിൽ പോകുമ്പോൾ സർപ്പക്കാവിന്റെ അരികിൽ ഒരു ഇലഞ്ഞി മരമുണ്ട്. അതിന്റെ പൂക്കൾ നിലത്ത് വീണങ്ങനെ കിടക്കും. ഞങ്ങൾ കുട്ടികൾ അത് മാലയാക്കി വെറുതെ കഴുത്തിൽ ഇട്ട് നടക്കും. ഹോ അതിന്റെ ഒരു മണം. പിന്നെ…. പിന്നെ… വർഷങ്ങൾക്ക് ശേഷം ഒരിക്കൽ ഞാൻ നിന്റെ വീട്ടിൽ വന്നില്ലേ? അന്ന് നമ്മൾ പ്രണയം ഒന്നുമല്ല. അതായത് പ്രണയം എനിക്ക് മാത്രം ആയിരുന്നു. അന്ന് നീ അടുക്കളയിൽ എന്തൊക്കെയോ കുറേ ജോലികൾ ചെയ്തിട്ട് പുറത്തേക്ക് വന്നു. കുറച്ചു നേരം സംസാരിച്ചിട്ട് ഞാൻ പോകാൻ ഇറങ്ങി. ഒതുക്കുകല്ലുകൾ കയറുമ്പോൾ നിന്റെ കാല് ഒന്നിടറി എന്റെ മേലേക്ക് ചാഞ്ഞു. അന്നാണ് പിന്നെ ആ ഗന്ധം. ആ രാത്രി ഞാൻ ഉറങ്ങിയില്ല കൃഷ്ണ.. നിന്നെ ഓർത്തു. നിന്റെ ഗന്ധം പിന്നെ നീ അരികിൽ വരുമ്പോൾ ഞാൻ അത് ഓർക്കാതിരിക്കാൻ ശ്രമിച്ചു. പക്ഷെ പനിച്ചൂടിൽ വിയർത്തു നനഞ്ഞ ആ രാത്രി എന്റെ നിയന്ത്രണം പോയി. ആശുപത്രിയിൽ വെച്ച് ഞാൻ നിന്നെ ചുംബിച്ച രാത്രി.. നിന്റെ കഴുത്തിൽ, മാറിൽ, എല്ലാം ഇലഞ്ഞി പൂവിന്റെ മണം..”
അർജുൻ ഭ്രാന്തമായി മുഖം ഉരച്ചു. കൃഷ്ണ ആ മുടിയിൽ അമർത്തി പിടിച്ചു
“നിന്നെ കാണാതിരിക്കുമ്പോൾ എനിക്ക് മിസ്സ് ചെയ്യുന്നതും ഈ ഗന്ധമാണ്..” അവൻ അവളുടെ വിയർപ്പ് തുള്ളികൾ നാവു കൊണ്ട് രുചിച്ചു
“ഭ്രാന്ത് ആണ് ചെക്കന് “
അവൾ ചിരിച്ചു
“നിനക്ക് എന്നിൽ എന്താ ഏറ്റവും ഇഷ്ടം? “
ആദ്യമായാണ് അർജുൻ ആ ചോദ്യം ചോദിച്ചത്
“എല്ലാം “
കൃഷ്ണ മെല്ലെ പറഞ്ഞു
“അങ്ങനെ പറയണ്ട. ഒന്ന് പറ. എന്നേ കാണാതിരിക്കുമ്പോ നിനക്ക് മിസ്സ് ചെയ്യുന്ന ഒരു കാര്യം പറ. അത് ശബ്ദം നോട്ടം ചിരി അങ്ങനെ ഉള്ള ഡയലോഗ് ഒന്നും വേണ്ട. അല്ലാതെ ഞാൻ എന്ന ആണിൽ നിനക്ക് ഇഷ്ടം ഉള്ളത് “
കൃഷ്ണ അവന്റെ കണ്ണിലേക്കു നോക്കി
“പറയ് “
അർജുൻ ആ ചുണ്ടിൽ വിരൽ കൊണ്ട് അമർത്തി. തമ്മിൽ അഗാധമായ പ്രണയം ആണെങ്കിലും വിവാഹം കഴിഞ്ഞു ഇത്രയും നാളുകൾ ആയെങ്കിലും ഇങ്ങനെ ഒന്നും സംസാരിച്ചിട്ടില്ല ഇത് വരെ അർജുൻ. അവന്റെ സംഭാഷണങ്ങൾക്ക് അതിര് ഉണ്ടായിരുന്നു. ആദ്യമായി ആണ് സർവ്വ നിയന്ത്രണങ്ങളും വിട്ടു കൊണ്ട് ഒരു ചോദ്യം
കൃഷ്ണ അവന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു
“നീ എന്നോട് ചേരുന്ന ആ സമയം കഴിഞ്ഞ്….എന്റെ മാത്രം ആകുന്ന ആ നിമിഷവും കഴിഞ്ഞ്…നിന്റെ ഉടൽ എന്റെ ഉടലിൽ നിന്ന് വേർപെടുന്ന ആ ഒറ്റ നിമിഷം…അപ്പൊ നിന്റെ മുഖം കാണാനാണ് എനിക്ക് ഏറ്റവും ഇഷ്ടം..വിയർപ്പിൽ നനഞ്ഞ മുടി നെറ്റിയിലേക്ക് വീണു കിടക്കും. കണ്ണുകൾ പാതി അടഞ്ഞിരിക്കും. അത്ര മേൽ ആവേശത്തോടെ എന്നേ ചുംബിക്കും. അപ്പൊ ആ മുഖം ചുവന്നു വിങ്ങിയിരിക്കും. എനിക്ക് അതാണ്, ആ നിമിഷം ആണ് ഏറ്റവും ഇഷ്ടം “
അവൻ അവളെ അതിശയത്തോടെ നോക്കി
“ആണ് എന്ന നിലയിൽ ഏറ്റവും ഇഷ്ടം ഏത് ആണ് എന്നല്ലേ ചോദിച്ചത്?”
അവൻ മൂളി
“ഇതാണ്..അപ്പുവേട്ടന്റെതാകുമ്പോൾ ഞാൻ സർവ്വം മറക്കും… എല്ലാം “
അവൻ അവളിലേക്ക് പതിച്ചു
പുഴ കടലിൽ പതിക്കും പോലെ
അത്രമേൽ ശക്തിയോടെ..
തങ്ങളുടെ ലോകം
കൃഷ്ണ എല്ലാം മറന്ന് അവന്റെ വന്യമായ ര- തിതാളങ്ങളിൽ സ്വയം മറന്നു. ആദിമ മനുഷ്യരെ പോലെ. അവർ ഇണ ചേർന്നു
പരസ്പരം ഒരു നാണവും ഇല്ലാതെ എല്ലാം പറഞ്ഞു, എല്ലാം പങ്ക് വെച്ചു
ഒടുവിൽ
ഒറ്റ ശരീരമായി കെട്ടു പിണഞ്ഞു കിടന്നു. അർജുൻ ആണ് ആദ്യം ഉണർന്നത്. അവൻ വാച്ച് നോക്കി
മൂന്ന് മണി കഴിഞ്ഞു. ഉച്ചക്ക് പുറത്ത് പോകാൻ ഇരുന്ന കക്ഷികൾ ആണ്. ഇനിയിന്ന് നടക്കില്ല. ഇത് പോലെ ആണെങ്കിൽ ഒന്നും നടക്കില്ല
ഭക്ഷണം കഴിക്കും, ഉറങ്ങും. അത് തന്നെ
അവന് നല്ല രസം തോന്നി. ഇത് അങ്ങ് തുടർന്നാൽ കൊള്ളാം. കൃഷ്ണ മുഴുവൻ സമയം തന്നോടൊപ്പം ഇത് പോലെ. ഇത് വേറെ കൃഷ്ണ ആയിരുന്നു
നാണം പൂത്ത കണ്ണുകൾ ഇല്ലാ, മുഖം പൊത്തി ഒളിച്ചു കളിയില്ല. നേരേ നേരേ കണ്ണിൽ നോക്കി, എനിക്ക് അതാണ് ഇഷ്ടം, എനിക്ക് ഇത് ഇഷ്ടം അല്ല, അങ്ങനെ എല്ലാം പറഞ്ഞു എല്ലാം
വിവാഹം കഴിഞ്ഞു അവൾ ആദ്യമായ് ര- തിയിലെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും പറയുകയാണ്
അവൾക്ക് ഇഷ്ടം ആണെന്ന് ഓർത്തിട്ടുള്ള ചിലത് എങ്കിലും അവൾക്ക് ഇഷ്ടം ആയിരുന്നില്ല. ചിലപ്പോൾ അവൾക്ക് എന്ത് തോന്നുമെന്ന് കരുതി മടിച്ചത് ഇഷ്ടം ആണെന്നും പറഞ്ഞു
അവളോട് മുൻപുള്ളതിനേക്കാൾ ആയിരം മടങ് ഇഷ്ടം കൂടിയ പോലെ. അവൻ അവള് ഉറങ്ങുന്നത് നോക്കി കിടന്നു
വലം പിരി ശംഖ് പോലെ ഉള്ള കഴുത്തിൽ പറ്റിക്കിടക്കുന്ന താലി മാല. മാറിടത്തിൽ പറ്റി ചേർന്ന് കിടക്കുന്ന താലി. ചരിഞ്ഞു കിടക്കുന്ന അവളെ തന്റെ ഉടലിനോട് ചേർത്ത് കിടത്തി അവൻ. പിന്നെ ഒരു പുതപ്പ് കൊണ്ട് രണ്ടു പേരെയും പുതച്ചു
അർജുന്റെ കണ്ണുകളും മെല്ലെ അടഞ്ഞു. ഉണർവിന്റെയും ഉറക്കത്തിന്റെയും ലയനത്തിന്റെയും ഒടുവിൽ രണ്ടു പേർക്കും വിശന്നു
“ഈശ്വര അഞ്ചു മണി “
അവൾ എഴുന്നേറ്റു
“വിശക്കുന്നു “
അവന്റെ മൂക്കിൽ പിടിച്ചു കൃഷ്ണ
“എന്റെ വിശപ്പ് ഒക്കെ. മാറി “
അർജുൻ കണ്ണുകൾ ഇറുക്കി
“അയ്യടാ രാത്രി അപ്പൊ മോൻ വെറുതെ കിടന്നോളും ല്ലേ “
“പോടീ. ഇപ്പൊ എനിക്ക് രാത്രി ഇല്ല പകൽ ഇല്ല… പ്രണയം തുടങ്ങിയാൽ ഋതു ഭേദങ്ങൾ അറിയില്ല. നീയും ഞാനും മാത്രം. ര- തി പരാഗങ്ങളുടെ വന്യ ഭൂമിയിൽ നമ്മൾ മാത്രം “
കൃഷ്ണ അവനെ വലിച്ചെഴുനേൽപ്പിച്ചു
“ദേ ഇപ്പൊ പറഞ്ഞതിന് ആരോഗ്യവും വേണം “
“ശര്യാ സ്റ്റാമിന വേണം “
“ഇങ്ങോട്ട് വന്നേ. എല്ലാം തണുത്തു പോയി കാണും “
അവൾ എഴുന്നേറ്റു
അവനും
തണുത്തു പോയതൊക്കെ ചൂടാക്കി. ഒരു പാത്രത്തിൽ വിളമ്പി. അവൾ വാരിക്കൊടുത്തു
ഓരോ ഉരുള ചൊറിനും അമൃതിന്റ സ്വാദ് അവൻ കണ്ണടച്ച് ആ രുചി ആസ്വദിച്ചു
“നിന്റെ കൈ കൊണ്ട് എന്തുണ്ടാക്കിയാലും നല്ലതാ kകൃഷ്ണ “
അവൻ പറഞ്ഞു
“അത്….എന്നോടുള്ള സ്നേഹം കൊണ്ട് തോന്നുന്നത “
കൃഷ്ണ ഒരു കഷ്ണം മീൻ മാത്രം ആ വായിൽ വെച്ച് കൊടുത്തു
“അല്ലെടി. സ്നേഹം ഉള്ള കൊണ്ട് ആരെങ്കിലും അങ്ങനെ പറയോ. ഇല്ല ഭയങ്കര രുചിയാടി “
കൃഷ്ണ സ്നേഹത്തോടെ പുഞ്ചിരിച്ചു
“വാരി തരുന്നത് പിന്നെ പറയണ്ട
എന്റെ ഓർമ്മയിൽ പോലുമില്ല ഇത്രയും സ്വാദ് ഉള്ള ഭക്ഷണം..,
“എന്നേ ഒത്തിരി ഒത്തിരി പുകഴ്ത്തല്ലേ ഞാനഹങ്കാരിയായി പോകുമേ “
“സത്യം പറഞ്ഞതല്ലേ?”
“താങ്ക്സ് “
അവൾ നെറ്റിയിൽ നെറ്റി മുട്ടിച്ചു. അവർ തിണ്ണയിൽ ഇരുന്ന് കഴിക്കുകയായിരുന്നു. മുന്നിൽ രണ്ടു നാട്ടു വഴികളാണ്. ഒരുവഴി കയറ്റമാണ്. നല്ല കയറ്റത്തിലൂടെ അടുത്തുള്ള മലയിലേക്ക് പോകുന്നു. തൊട്ടിപ്പുറംതെല്ല് ഇറക്കം ആണ്
അത് ഇറങ്ങി ഏകദേശം ഒരു കിലോമീറ്റർ ചെമ്മണ് പാത. അത് കഴിഞ്ഞു ടാറിട്ട റോഡിലേക്ക് ചെന്നു കയറാം. അവിടെ നിന്ന് ബസ് ഉണ്ട്
അവർ ഭക്ഷണം കഴിഞ്ഞു വെറുതെ ഒന്ന് നടക്കാനിറങ്ങി. കയറ്റം അവർ പിന്നെ ഒരു ദിവസത്തേക്ക് മാറ്റി
ഇറക്കമുള്ള റോഡും തിരഞ്ഞെടുത്തില്ല. തിരിച്ചു വരുമ്പോൾ കയറണം. വയറ് നിറച്ചു ചോറ് കഴിച്ചത് കൊണ്ട് അത് ബുദ്ധിമുട്ട് ആയിരിക്കും
അവർ കബനി നദി കാണാൻ പുറപ്പെട്ടു. അതവരുടെ വീടിന്റെ പിന്നിലൂടെ കഷ്ടിച്ച് ഒരു കിലോമീറ്റർ നടന്നാ മതി
“ഞാൻ ഇതിനെ കുറിച്ച് കേട്ടിട്ടുണ്ട് കബനി നദി. ആരാണോ എന്തോ ഈ പേരിട്ടത്. നല്ല പേര് അല്ലെ അപ്പുവേട്ടാ “
“yes rare one “
അവൾ അവന്റെ കൈകളിൽ കൈകൾ കോർത്തു പിടിച്ചു കൊണ്ട് അവിടെ ചാഞ്ഞു കിടക്കുന്ന ഒരു മരത്തിന്റെ ചില്ലയിലേക്ക് കയറി ഇരുന്നു
അവനെയും പിടിച്ചു അടുത്തിരുത്തി
“ഇത് പൊട്ടിയാൽ നമ്മൾ വെള്ളത്തിലാ”
അവൻ താഴേക്ക് നോക്കി
നദി ഒഴുകി പോകുന്നു
കൃഷ്ണ ചിരിച്ചു
“നല്ല ബലമുണ്ടന്നെ “
അവരങ്ങനെ ഇരുന്നു
കാടിന്റെ ഭംഗി, പച്ചപ്പ്, തണുപ്പ്, അതിന്റെ വന്യത
“അപ്പുവേട്ടാ അനങ്ങരുത് “
“എന്താ?”
“അനങ്ങരുത്”
അവൾ ചാഞ്ഞു കിടക്കുന്ന ചില്ലയിൽ നിന്ന് നീളൻ കമ്പ് ഒരെണ്ണം ഒടിച്ചു
“അനങ്ങാൻ പാടില്ല “
അവൾ മെല്ലെ ആ കമ്പു നീട്ടി അവന്റെ തൊട്ട് പിന്നിൽ നിന്ന്. ഒരു സാധനത്തിനെ എടുത്തു
“പാമ്പ് “
അർജുൻ ഒന്ന് ഞെട്ടി
കൃഷ്ണ അത് നദിയിലേക്ക് ഇട്ടു
കമ്പും പാമ്പും നദിയിലൂടെനിമിഷം കൊണ്ട് ഒഴുകി പോയി
“എന്റെ കൊച്ചേ എന്താ ധൈര്യം? സമ്മതിച്ചു.”
അവൻ തൊഴുതു പോയി
“എനിക്ക് ആകെ പേടിയുള്ള സാധനം ആണ് ഇത് “
അവൻ വേറെ വല്ലോം ഉണ്ടോന്ന് പിന്നെയും നോക്കി
“എനിക്കും പേടിയാ. പക്ഷെ അത് അപ്പുവേട്ടന്റെ അടുത്തോട്ടു നല്ല സ്പീഡിൽ ഇഴഞ്ഞു വരുവാരുന്നു. അപ്പൊ പേടി തോന്നിയില്ല. “
അവൻ അവളെ തന്നെ നോക്കിയിരുന്നു
എത്ര കണ്ടിരുന്നാലും മടുക്കാത്ത
അവന്റെ പ്രണയപ്രപഞ്ചത്തെ
തുടരും….