ധ്രുവം, അധ്യായം 126 – എഴുത്ത്: അമ്മു സന്തോഷ്

“ഇതാണ് നനകിഴങ്ങ് “

കൃഷ്ണ രാവിലെ ഇറങ്ങിയതാണ. പറമ്പിൽ

“ഇന്നത്തെ ബ്രേക്ക്‌ ഫാസ്റ്റ് പറമ്പിലാണ് ഏട്ടാ എന്നവൾ പറഞ്ഞപ്പോ. ഇത്രയും പ്രതീക്ഷിച്ചില്ല അർജുൻ

കയ്യിലൊരു വട്ടി അതിൽ നിറയെ എന്തോ

“what?”

“സായിപ്പേ ഇതാണ് നനക്കിഴങ്ങ് “

“എന്ന് വെച്ചാ?”

അവൻ അതെടുത്തു നോക്കി

“കപ്പ?”

“അല്ല “

“റൂട്ട് ഐറ്റം അല്ലെ?”

“പിന്നെ കിഴങ്ങ് എന്ന് പറഞ്ഞാൽ വള്ളിയാണോ കിഴങ്ങേ “

അവൻ ചിരിച്ചു

“എടി സത്യത്തിൽ എനിക്ക് ഇതൊന്നും അറിഞ്ഞൂടാ. ഇവിടെ കാണുന്ന പലതും നോ ഐഡിയ. നിനക്ക് ഇതൊക്കെ എങ്ങനെ അറിയാം?”

“അതോ മണ്ണിൽ അധ്വാനിച്ചു ജീവിച്ച കൈകൾ കണ്ടിട്ടുണ്ടോ?”

“ഇതായിരിക്കും “

“അതേ. അപ്പുവേട്ടന്റെ കൈ നോക്ക്. ചെന്താമര. ചോ- ര തൊട്ട് എടുക്കാം. ഒറ്റ വസ്തു ചെയ്തിട്ടില്ല. എന്റെ കൈ നോക്ക്. ഞാൻ ജോലി ചെയ്തു കഷ്ടപ്പെട്ടാ രണ്ടു വർഷം മുന്നേ വരെ ജീവിച്ചത് നാട് മാത്രേ മാറീട്ടുള്ളു. സാധനം ഒക്കെ same “

“എന്റെ കൊച്ചു പിന്നെ മിടുക്കിയല്ലേ എനിക്ക് അറിഞ്ഞൂടെ. ഇത് എപ്പോ ആകും.?”

“ഉടനെ തരാട്ടോ. എന്റെ മോൻ പാല്. കുടിച്ചാരുന്നോ? ഞാൻ ദോ അവിടെ വെച്ചിട്ടുണ്ടാരുന്നു “

“കുടിച്ചു. നീ എന്തിനാടി എനിക്ക് എന്നും ബൂസ്റ്റിട്ട് രാവിലെയും വൈകുന്നേരവും പാല് തരുന്നത്? വീട്ടിൽ വെച്ച് ഇതൊന്നും തരില്ലായിരുന്നു. ഇപ്പൊ കുറേ എക്സ്ട്രാ സാധനം തരുന്നുണ്ട് “

“അതോ എന്റെ ചെക്കന്റെ പെർഫോമൻസ് നന്നായേലേ റിസൾട്ട്‌ നന്നാകു”

“ങ്ങേ?”

“എന്തോന്നാ പെണ്ണെ?”

“ഒന്നുല്ല. ഇത് കട്ട്‌ ചെയ്യാൻ സഹായിക്കാൻ “

അവർ രണ്ടു പേരും കൂടെ അത് മുറിച്ചു വൃത്തിയാക്കി. അടുപ്പിൽ വെച്ചു

“ഇന്നലത്തെ മീൻ കറിയുണ്ട് ട്ടോ”

അവൻ അത് കെട്ടിരുന്നതേയുള്ളു. അവളെ നോക്കിയങ്ങനെനിരിന്നു

“എന്താ അപ്പുവേട്ടാ? വിശക്കുന്നോ.?”

അവൻ ഇല്ല എന്ന് കണ്ണടച്ച് കാട്ടി

അർജുൻ സാധാരണ ഒരു ഷോർട്സും t ഷർട്ട്‌മായിരുന്നു. അവൾ ഒരു പാവാടയും ടോപ്പും

“”ഇപ്പൊ തരാം. ഒരു പത്തു മിനിറ്റ് “

അർജുൻ പെട്ടെന്നവളെ വലിച്ചു മടിയിലിരുത്തി ചുംബിച്ചു. കൊതി തീരാതേയെന്നാവണം മുറുകെ ശ്വാസം മുട്ടിച്ചുമ്മ വെച്ചു. കൃഷ്ണ അവന്റെ കഴുത്തിൽ കയ്യിട്ട് മുഖം മുഖത്തോടു ചേർത്ത് വെച്ചു

“എന്തേയ് “

“കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ലടി”

അവൻ പിറുപിറുത്തു. കൃഷ്ണ ആ മൂക്കിൻ തുമ്പിൽ കടിച്ചു

“ഈ ചെക്കന് വല്ല ജോലിം ചെയ്യിപ്പിച്ചോണ്ടിരിക്കണം. ഇല്ലെങ്കിൽ എനിക്ക് ജോലിയാകും “

അവൾ ഇളകി ചിരിച്ചു

“എനിക്കി ജോലി മാത്രം മതി “

അവൻ അടക്കി പറഞ്ഞു

“നീ എന്നേ ബൂസ്റ്റ്‌ കുടിപ്പിക്കുന്നതെന്തിനാണെന്ന് ഒക്കെ എനിക്ക് അറിയാം കേട്ടോടി കള്ളി “

കൃഷ്ണ പൊട്ടിച്ചിരിച്ചു

“വാവ ഉണ്ടാകുമ്പോൾ നല്ല ശക്തി ഉള്ള വാവയുണ്ടായിക്കോട്ടെ
അവൾ വീണ്ടും പൊട്ടിച്ചിരിച്ചു. അർജുൻ അവളെ നിലത്തേക്ക് കിടത്തി മുകളിലേക്ക് അമർന്നു

“ദേണ്ടേ അടുക്കളയാ ട്ടോ. കഷ്ടം ഉണ്ട് “

അവൻ കുറച്ചു നേരം നോക്കി കിടന്നിട്ട് അവളെ കോരിയെടുത്തു മടിയിൽ ഇരുത്തി നേരെയിരുന്നു

“ഇന്നുണ്ടല്ലോ അപ്പുവേട്ട കഴിച്ചിട്ടേ നമുക്ക് സ്ഥലം കാണാൻ പോകാം..മലയും കാടുമൊക്കെ “

അവൻ ഒന്ന് മൂളി

“എന്താ ഉത്സാഹം ഇല്ലാതെ?”

“എനിക്ക് കാണാനുള്ള മലയും….”

അവൾ വാ പൊത്തി

“വാ തുറന്നാൽ ad- ults only ആണിപ്പോ. എന്റെ ദൈവമേ “

അർജുൻ അവളെ അമർത്തി ചുംബിച്ചു

“എന്റെ പെണ്ണിനോടല്ലേ..എന്റെ മാത്രം പൊന്നിനോട് അല്ലെ…ഉം. അപ്പുവേട്ടന്റെ എല്ലാമായവളോട്…”

കൃഷ്ണ സ്വയമറിയാതെ ആ നെഞ്ചിൽ പറ്റി ചേർന്നു

“അപ്പുവേട്ടാ “

“ഉം “

“നമുക്കെ എന്നുമിതു പോലെ ഇവിടെ താമസിക്കാൻ പറ്റിയിരുന്നെങ്കിൽ..”

“മോൾക്ക് ഇഷ്ടായോ ഇവിടെ?”

അവൾ കണ്ണ് ഉയർത്തി

“ഉം. സത്യത്തിൽ ഞാൻ കല്യാണം കഴിച്ചില്ലായിരുന്നെങ്കിൽ ഏതെങ്കിലും ട്രൈബൽ ഏരിയയിൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ജോലി നോക്കിയേനെ. അട്ടപ്പാടിയിലോ ഇവിടെയോ മറ്റോ. എനിക്കിഷ്ടമാണ് അത്. ഒത്തിരി പാവങ്ങൾ ഉണ്ട് ഇവിടെ ഒക്കെ. കുഞ്ഞുങ്ങൾ..നമ്മൾ കണ്ടില്ലേ ഇന്നലെ ബസിൽ വന്നപ്പോ..മെലിഞ്ഞു വിളർത്ത കുഞ്ഞുങ്ങൾ..നല്ല ഭക്ഷണം മെഡിക്കൽ കെയർ ഒന്നും കിട്ടുന്നുണ്ടാവില്ല. എനിക്ക് കുറേ കാശ് ഉണ്ടായിരുന്നു എങ്കിലെ ഞാൻ ഇവിടെ ഒരു ആശുപത്രി കെട്ടിയേനെ. എന്നിട്ട് സൗജന്യമായി ഈ പാവങ്ങളെ ചികിൽസിച്ചേനെ “

“എന്നിട്ട് രണ്ടാമത്തെ മാസം ആശുപത്രി പൂട്ടി വീട്ടിൽ ഇരുന്നേനെ. എടി പോ- ത്തേ നീ മാത്രം മതിയോ ആശുപത്രിയിൽ? നേഴ്സ് മാർ വേണം വേറെ ഡോക്ടർമാർ വേണം. സജ്ജീകരണങ്ങൾ വേണം.. നീ ഫ്രീ ആയി ചികിത്സ കൊടുത്താൽ. ഇൻകം എവിടെ നിന്ന് വരും? അത് വേണ്ടേ?”

“അതിനല്ലേ എനിക്ക് ഒത്തിരി കാശ് ഉണ്ടായിരുന്നെങ്കിൽ എന്ന് പറഞ്ഞത് പോ- ത്തേ?”

അവൾ പൊട്ടിത്തെറിച്ചു. അർജുൻ ചിരിച്ചു ചിരിച്ചു കണ്ണ് നിറച്ചു

“എത്ര കാശ് ഉണ്ടെങ്കിലും ചിലവാക്കി കൊണ്ട് ഇരുന്നാൽ തീർന്ന് പോകും. വരുമാനം കൂടെ വേണം “

“അത് ശരിയാ. പാവങ്ങൾക്ക് സൗജന്യമായി കൊടുക്കണം. കാശ് ഉള്ളവർ തരട്ടെ “

അവൻ ഗൂഢമായ ഒരു ചിരിയോടെ അവളെ നോക്കി

“പിന്നെ…?”

“അതേയ് വലിയ സൂപ്പർ സ്പെഷ്യലിറ്റി ഒന്നുമല്ലങ്കിലും അത്യാവശ്യം പ്രൈമറി ട്രീറ്റ്മെന്റ് എങ്കിലും ചെയ്യാൻ പറ്റുന്ന ഒരു ക്ലിനിക് പോലും അടുത്തെങ്ങുമില്ല ട്ടോ. കുറേ ദൂരെ പോണം “

“നമ്മൾ അതോർത്തു വെറുതെ വറി ചെയ്യണ്ട. അതൊക്കെ ഗവണ്മെന്റ് നോക്കിക്കോളും. നമ്മൾ നാലഞ്ച് മാസം കഴിഞ്ഞു തിരിച്ചു പോകും.”

കൃഷ്ണ വിഷാദത്തോടെ അവന്റെ നെഞ്ചിൽ മുഖം ചേർത്തു.. വെറുതെ വിരൽ കൊണ്ട് വരഞ്ഞു കൊണ്ടിരുന്നു

“എന്താഡി?”

“ഈ ജീവിതം നല്ല രസല്ലേ അപ്പുവേട്ടാ?”

അവൻ ആ മുഖത്തേക്ക് നോക്കി

“അതേ “

“ദിവസങ്ങൾ എന്ത് പെട്ടെന്ന പോണേ.

ശോ “

“ദേ എനിക്ക് വിശക്കുന്നു. നീ അത് തന്നെ “

അർജുൻ വേഗം വിഷയം മാറ്റി. കൃഷ്ണ കിഴങ്ങ് വെള്ളം ഊറ്റി കളഞ്ഞു. തലേന്നത്തെ മീൻ കറിയിൽ കുഴച്ചു. എന്നിട്ട് അവന്റെ വായിൽ വെച്ചു കൊടുത്തു

“അടിപൊളി… wow.. അടിപൊളി “

അവൻ ഹൃദയത്തിൽ തട്ടി പറഞ്ഞതായിരുന്നു അത്. അത്ര രുചി ആയിരുന്നു അതിന്. അവർ അത് മുഴുവൻ കഴിച്ചു. പിന്നെ നാട് കാണാൻ ഇറങ്ങി

കറങ്ങി കുറേ ഫോട്ടോ ഒക്കെ എടുത്തു വൈകുന്നേരം ആയപ്പോൾ അവർ കാടിന്റെ ഉള്ളിലേക്ക് എത്തി

“നടക്കുമ്പോൾ പാവാട തട്ടി വീഴും കൊച്ചേ. നിനക്ക് ഷോർട്സ് ഇട്ടൂടെ?” അവൻ പറഞ്ഞു

കൃഷ്ണ ചിരിച്ചു

“അപ്പുവേട്ടന് ഞാൻ ഏതിടുന്നതാ കാണാൻ ഇഷ്ടം?”

“സത്യം പറയണോ”

“പിന്നേ പറയാതെ?”

“നീ ഒന്നുമിടാത്തതാ ഇഷ്ടം “

ഒറ്റ അടി കൊടുത്തു കൃഷ്ണ

“ഇങ്ങനെ ഒരു സാധനം. പറഞ്ഞെ..പ്ലീസ് പ്ലീസ് “

“അതേ ഒരു ദിവസം എന്നേ കൊതിപ്പിക്കാൻ ഒരു തൂവെള്ള ഉടുപ്പ് ഇട്ടില്ലേ…അതിട്ടപ്പോ angel മാതിരി ഉണ്ടായിരുന്നു. അത് ആണ് ഇത് വരെ കണ്ടതിൽ ഏറ്റവും ഇഷ്ടം “

“ആണോ?”

അർജുൻ തലയാട്ടി

“എനിക്ക് അപ്പുവേട്ടൻ മുണ്ടും ഷർട്ടും ധരിക്കുന്ന കാണാൻ വലിയ ഇഷ്ടം ആണ്. നെറ്റിയിൽ ചന്ദനം കൂടെ തൊട്ടാൽ പറയണ്ട. കിടു ആണ്. പക്ഷെ ഏട്ടൻ അത് വല്ലപ്പോഴും അല്ലെ ഇടുള്ളു?”

“എനിക്കും മുണ്ട് ഇഷ്ടമാണ്. സൗകര്യം ഉണ്ട്.. പക്ഷെ സിറ്റുവേഷൻ ഡിമാൻഡ് ചെയ്യുന്നത് വെസ്റ്റേൺ ക്ലോത്സ് ആണ്. അത് കൊണ്ടാണ് അത് ഇടുക “

re-stricted എന്ന ബോർഡ് കണ്ടപ്പോൾ അവൾ നിന്നു

“കുറച്ചു കൂടെ ഉള്ളിൽ കേറാമോ?” അവൾ അർജുൻറ്റ മുഖത്ത് നോക്കി

“പിന്നെന്താ കുറച്ചു ദൂരമൊക്ക ധൈര്യം ഉണ്ടെങ്കിൽ കേറാം.”

വേറെ ഒരു ശബ്ദം. പുറകിൽ നന്ദന

“രണ്ടു പേരും കൂടി കാട് കാണാൻ ഇറങ്ങിയതാണോ.?”

കൃഷ്ണ ചിരിച്ചു

“അതേ. ഇറങ്ങി കുറേ നേരമായി. അവിടിവിടെ കറങ്ങി കുറേ പിക് എടുത്തു. ഇവിടെ വന്നപ്പോ. res-tricted area എന്ന് കണ്ടു.കുറച്ചു കൂടെ അകത്തു കയറിയ നല്ല ഫോട്ടോസ് കിട്ടുമെന്ന് തോന്നി. വെറുതെ കുറച്ചു എടുക്കാം. എനിക്ക് ഫോട്ടോഗ്രാഫി വലിയ ഇഷ്ടമാണ്. അപ്പുവേട്ടന്റെ അച്ഛന് ഞാൻ അതെല്ലാം അയച്ചു കൊടുക്കും. അങ്കിളിന് അതൊക്കെ വലിയ ഇഷ്ടാണ് ‘”കൃഷ്ണ പറഞ്ഞു

“അത് ശരി.. എങ്കിൽ വാ നമുക്ക് അകത്തു പോയി എടുക്കാം. സാധാരണ ഞാൻ വ്ലോഗ് എടുക്കുമ്പോൾ കാളിയാണ് സഹായിക്കുക. അവന് ചെറിയ പനി. വന്നില്ല. ഇന്നത് കൃഷ്ണ ആവട്ടെ. കൂട്ടത്തിൽ തന്നെ ഞാൻ introduce ചെയ്യും കേട്ടോ. സന്ധ്യ ആവാറായി. വെളിച്ചം പോകും മുന്നേ എടുക്കാം വാ “

നന്ദന കൈ പിടിച്ചു. അർജുന്റെ മുഖം ചുവന്നു

“അത് വേണ്ട. നന്ദന പൊയ്ക്കോളൂ. കൃഷ്ണ വേണ്ട, തന്റെ വ്ലോഗ് പരിപാടി നടക്കട്ടെ. ഞങ്ങൾ ഈ വഴിക്കാണ് “

അർജുൻ വളരെ ഗൗരവത്തിൽ ആണ് അത് പറഞ്ഞത്

കൃഷ്ണയുടെ കയ്യിൽ കോർത്ത അവളുടെ കയ്യിലേക്ക് അവൻ നോക്കുകയും ചെയ്തു

കൃഷ്ണ വിളറി പോയി. നന്ദനയും ഒന്ന് വല്ലാതായി

അർജുൻ ഇത് വരെ അവളോട് ഒന്നും സംസാരിച്ചില്ല. നോക്കി കൂടില്ല. കൃഷ്ണ പാവമാണ്

പക്ഷെ അർജുൻ ഒരു മൂ-ർഖൻ ആണ് അവൾക്ക് തോന്നി. അവന് താൻ കൃഷ്ണയോട് ഒരു പാട് അടുക്കുന്നത് ഇഷ്ടം ആകുന്നില്ലന്ന് ഇടക്ക് അവൾക്ക് തോന്നിയിരുന്നു. തന്റെ വീട്ടിലേക്ക് ക്ഷണിച്ചിട്ട് കൂടെ അവർ വന്നിട്ടുമില്ല

അർജുൻ ഒന്നുടെ നോക്കിയപ്പോൾ നന്ദന കൃഷ്ണയുടെ കൈ വിട്ടു

“ശരി കൃഷ്ണ ഞാൻ ഈ വഴിക്കാണ്. നിങ്ങൾ നടന്നോളു”

നന്ദന അങ്ങനെ പറഞ്ഞു കാടിനുള്ളിലേക്ക് ക്യാമറയുമായി കയറി പോയി

“ശേ എന്താ ഇത് അപ്പുവേട്ടാ ആ കൊച്ച് എന്ത് വിചാരിച്ചു കാണും.ഈ നാട്ടിൽ നമുക്കേറ്റവും സഹായം ചെയ്തു തന്ന കുട്ടിയാണ്. നന്ദികേട് കാണിക്കരുത് ട്ടോ”

“എന്ത് നന്ദികേട്. നീ എന്തിനാ അവൾക്കൊപ്പം കാട്ടിൽ പോണത് അപ്പൊ ഞാൻ എന്തിനാ? ഞാൻ എന്ത് ചെയ്യാൻ ആ നേരം. ഇന്നവൾ നമ്മളെ രണ്ടു പേരെയും കൂടെ കൂട്ടും നാളെ വീട്ടിൽ വന്നു നിന്നെ കൂട്ടി പോകും. അവളുടെ ബ്ലോഗിൽ നീ എന്തിനാ?.. നമ്മൾ ഇവിടെ വന്നത് നമുക്ക് രണ്ടു പേർക്കും മാത്രം ആയിട്ട് സമയം ചിലവിടാനാ. അല്ലെങ്കിൽ നാട്ടിൽ നിന്ന പോരേടി.. ഇങ്ങോട്ട് കെട്ടിയെടുക്കണോ”

ഭാവം മാറി. ചുവന്നു

കൃഷ്ണ തലയിൽ കൈ വെച്ച് പോയി

“എന്താ പറയുക ഞാൻ ഭഗവാനെ. നോക്കിക്കേ ഒരു ദിവസം ആ കൊച്ചിന്റെ കൂടെ ഒന്ന് പോയിന്ന് വെച്ച് എന്നും ഞാൻ പോവോ. അതൊരു ഫോർമാലിൽറ്റിക്ക് വിളിക്കുമ്പോൾ ഇങ്ങനെ അറുത്തു മുറിച്ചാണോ പറയുക. ഒന്നുമില്ലെങ്കിൽ കൂട്ടുകാരന്റെ കസിൻ അല്ലെ. ആ കൊച്ചു ആ ചേട്ടനെ വിളിച്ചു പറഞ്ഞ മോശം അല്ലെ?”

“അവന് എന്നേ അറിയാം. നിനക്ക് ഇപ്പൊ എന്താ വേണ്ടേ അവൾക്കൊപ്പം പോകണം. പോടീ പോ “

അവൻ ഒറ്റ നടത്ത, നല്ല സ്പീഡ്

“അപ്പുവേട്ടാ നിന്നെ…എന്റെ ദൈവമേ ഇതിനെ കൊണ്ട് ഞാൻ “

“അപ്പുവേട്ടാ നിൽക് “

ഒന്നോടി എത്താൻ നോകിയതാ കൃഷ്ണ

വഴിയിൽ വീണു കിടക്കുന്ന മരത്തിന്റെ ഉരുളൻ തടിയിൽ ചവിട്ടിയതും തെന്നി ഒറ്റ വീഴ്ച

ആ തടി അവിടെ കിടക്കുന്നത് അവൾ കണ്ടില്ല. അർജുൻ പെട്ടെന്ന് തിരിഞ്ഞോടി വന്നു

“പോ അവിടുന്ന് എന്നേ പിടിക്കേണ്ട “

അവൾ എഴുനേൽക്കാൻ ശ്രമിച്ചു

കാല് ഒന്ന് ഉളുക്കിയത് പോലെ. അവൻ കുനിഞ്ഞു അവളെ രണ്ടു കയ്യിലും കോരിയെടുത്തു. പിന്നെ മുഖം ചേർത്ത് ഒരുമ്മ കൊടുത്തു

“മിണ്ടണ്ട “

കൃഷ്ണ മുഖം വീർപ്പിച്ചു

“മിണ്ടുന്നില്ല ഉമ്മ മാത്രം തരുന്നുള്ളു “

അവൻ പിന്നെയും നെഞ്ചോട് ചേർത്ത് ഒരുമ്മ കൊടുത്തു. കൃഷ്ണ ആ കവിളിൽ ഒരു കുഞ്ഞ് അടി കൊടുത്തു. അർജുൻ ഒരുമ്മ കൂടെ കൊടുത്തു. കൃഷ്ണ അവന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അവന്റെ നെഞ്ചിൽ ചേർന്ന് കിടന്നു

re- str-icted area കടന്ന് അവർ കാടിന്റെ ഉള്ളിലേക്ക് കടന്ന് കഴിഞ്ഞു

അർജുൻ അവളെ വീണ്ടും ആവേശത്തോടെ ചുംബിച്ചു കൊണ്ടിരുന്നു. അർജുന്റെ മുഖം ചൂടായി. അവൻ അവളെ നിലത്ത് കിടത്തി. കരിയിലകൾ കൊണ്ട് ഉണ്ടാക്കിയ ഒരു മെത്തയിൽ കിടക്കുന്ന പോലെ. അർജുൻ അവളുടെ മുഖത്ത് വീണു കിടക്കുന്ന മുടിയിഴകൾ ഒതുക്കി

കൃഷ്ണ പാതിയടഞ്ഞ കണ്ണുകളോടെ നോക്കി കിടന്നു. അവൾ ശ്വാസം ശക്തിയായി എടുത്തു

“ആരെങ്കിലും വരും “

അവൾ അടക്കി പറഞ്ഞു

“ഇല്ല “

അവൻ മന്ത്രിച്ചു

“വേണ്ട ട്ടോ “

കൃഷ്ണ ദുർബലമായി പറഞ്ഞു. അർജുൻ ചുറ്റുമോന്നു നോക്കി. ചുറ്റും കൊടും കാടാണ്. ആരുമില്ല. ഒന്നുമില്ല. മരങ്ങൾ മാത്രം. നേരം ഇരുട്ട് വീണു തുടങ്ങി. രാത്രി ആയി തുടങ്ങി

അവൻ കുനിഞ്ഞു

“പണ്ടൊക്കെ കാട്ടിൽ ആയിരുന്നു മനുഷ്യൻ താമസിച്ചിരുന്നത് “

അവൻ മെല്ലെ പറഞ്ഞു

“അപ്പൊ…?”കൃഷ്ണ ചോദിച്ചു

“അവർ ഇണ ചേർന്നിരുന്നത് കാടിനുള്ളിൽ ഇത് പോലെ….”

അവൻ അവളുടെ ഉടലിനെ തന്നോട് ചേർത്ത് പിടിച്ചു

“നാലു ചുവരുകൾക്കുള്ളിൽ ഒന്നാകുന്നതിൽ നിന്നും ത്രില്ലിംഗ് ആണ് ഇത് “

അവന്റെ ശബ്ദം അടച്ചു

“കൃഷ്ണ?”

അവൾ വിളി കേട്ടു

“എന്റെ കൃഷ്ണയല്ലേ ?”

അവൾ മൂളി. അവൻ തന്നിലേക്ക് ചേരുന്നത് അറിഞ്ഞ് അവൾ അവനെ തന്നോടണച്ചു. കാടിന്റെ വന്യത അവനിൽ നിറഞ്ഞു. കൃഷ്ണ അവനിൽ അലിഞ്ഞു

സൂര്യവെളിച്ചത്തിൽ മഞ്ഞ് ഉരുകും പോലെ. കൃഷ്ണ അർജുൻ എന്ന സൂര്യനെ വഹിക്കുന്ന മഞ്ഞു തുള്ളിയായി..ഉരുകി ഉരുകി അവനിലേക്ക് ലയിക്കുന്ന മഞ്ഞു തുള്ളി

തുടരും….

Leave a Reply

Your email address will not be published. Required fields are marked *