രാവിലെ കാലങ്ങളിൽ ആളില്ലാത്ത ആ വീട്ടിൽ രാത്രിയിൽ ആരൊക്കെയോ വന്നു പോകാറുണ്ട് എന്ന് പലരും പറഞ്ഞു..

എഴുത്ത്: നില
===========

വല്ലാത്തൊരു ദുർഗന്ധം  വമിച്ചതുകൊണ്ടാണ് എല്ലാവരും പൂട്ടിയിട്ടിരിക്കുന്ന ആ വീടിന്റെ അരികിലെത്തിയത്..

ആ വീടിന്റെ അരികിൽ നിറയെ പുല്ലുകൾ നിറഞ്ഞ നിന്നിരുന്നു പുല്ല് അരിയാൻ വന്ന സ്ത്രീയായിരുന്നു ആദ്യം ദുർഗന്ധം ഉണ്ട് എന്ന കാര്യം നാട്ടുകാരെ അറിയിച്ചത് അത് പ്രകാരമാണ് എല്ലാവരും കൂടി ഒരു പരിശോധനയ്ക്ക് അവിടെ വന്നത്..

രാവിലെ കാലങ്ങളിൽ ആളില്ലാത്ത ആ വീട്ടിൽ രാത്രിയിൽ ആരൊക്കെയോ വന്നു പോകാറുണ്ട് എന്ന് പലരും പറഞ്ഞു..

ആരോ ഇതിനിടയിൽ ആ വീടിന്റെ ഒരു ജനൽ പാളി തുറന്നു നോക്കി..

പെട്ടെന്ന് അയാൾ ഭയത്തോടെ പിന്മാറി ജീർണിച്ച ഒരു ജ- ഡം അതിനുള്ളിൽ കിടന്നിരുന്നു അതുകൊണ്ടുതന്നെ എല്ലാവരും കൂടി പോലീസിലേക്ക് ഫോൺ ചെയ്തു..പോലീസ് വന്നു നോക്കി.

വാതിൽ തകർത്ത് അവർ അകത്തേക്ക് കയറി ദിവസങ്ങളോളം പഴക്കമുള്ള ആ ജഡം  പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി..

മുപ്പത്തി നാല് വയസ്സിന് മുകളിൽ പ്രായമുള്ള ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടത് എന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസുകാർക്ക് ബോധ്യപ്പെട്ടു അതുകൊണ്ടുതന്നെ ആ പ്രായത്തിലുള്ള മിസ്സിംഗ് കേസുകൾ അവർ എടുത്തു പരിശോധിച്ചു..

അതിൽ ഒരാൾ തന്റെ രണ്ടുമകളുടെ അമ്മയെ കാണുവാനില്ല എന്നൊരു പരാതി കൊടുത്തിരുന്നു. ഏകദേശം രൂപവും  അടയാളങ്ങളും എല്ലാം വച്ചുനോക്കുമ്പോൾ അത് ആവാനാണ് സാധ്യത എന്ന് പോലീസിന് തോന്നി അയാളെ വിളിച്ചു വരുത്തി..

ബോഡിയിൽ മരണസമയത്ത് ഉണ്ടായിരുന്ന കമ്മലും വളയും മറ്റും നോക്കി അത് തന്റെ ഭാര്യ തന്നെയാണെന്ന് അയാൾ തിരിച്ചറിഞ്ഞു..

സനൽ എന്നായിരുന്നു അയാളുടെ പേര് ഗൾഫിലായിരുന്നു ജോലി.. നാട്ടിൽ ഭാര്യയും രണ്ട് പെൺകുട്ടികളും ഉണ്ടായിരുന്നു ഗൾഫിൽ നിന്ന് വളരെ കഷ്ടപ്പെട്ടാണ് അയാൾ ഭാര്യക്ക് പണം അയച്ചു കൊടുത്തിരുന്നത് ആദ്യമെല്ലാം ജീവിതം വളരെ നന്നായി മുന്നോട്ടു പോയിരുന്നു പക്ഷേ ഭാര്യക്ക് ഒരു ഓട്ടോ ഡ്രൈവറിനോട് പ്രണയം തോന്നിത്തുടങ്ങിയതിനുശേഷം കാര്യങ്ങളെല്ലാം വളരെ കഷ്ടത്തിലായിരുന്നു..

പലകാര്യങ്ങളും പറഞ്ഞ് അയാളുടെ പക്കൽ നിന്ന് പണം വാങ്ങുന്നത് പതിവായി.

ആ പണം എല്ലാം അവളുടെ കയ്യിൽ നിന്ന് വാങ്ങിയിരുന്നത് ആ ഓട്ടോ ഡ്രൈവർ ആയിരുന്നു. ഒടുവിൽ ഇതെല്ലാം സനൽ അറിയാൻ ഇടയായി..!!

അയാൾ ഗൾഫിലെ ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് വന്നു..

പക്ഷേ അയാളുടെ ഭാര്യ നിർമല ഓട്ടോ ഡ്രൈവറുമായുള്ള ബന്ധം ഉപേക്ഷിക്കാൻ തയ്യാറായില്ല. അയാൾ പലതരത്തിൽ പറഞ്ഞു നോക്കി പക്ഷേ നിർമ്മല ഒരു ശത്രുവിനെ പോലെ സനലിനെ കരുതി.

ഒരു ദിവസം ആ ഓട്ടോ ഡ്രൈവറുടെ കൂടെ ഇറങ്ങിപ്പോയി..

വളർന്നുവരുന്ന രണ്ട് പെൺകുട്ടികളെ പോലും നോക്കാതെ ഓട്ടോ ഡ്രൈവറിന്റെ കൂടെ അവൾ ഇറങ്ങി പോയപ്പോൾ തകർന്നത് ഒരു കുടുംബമായിരുന്നു..

ഗൾഫിൽ നിന്ന് കഷ്ടപ്പെട്ട്  ജോലി ചെയ്തു പണം അയച്ചു കൊടുത്തത് ഭാര്യയും മക്കളും നന്നായി കഴിയാൻ വേണ്ടി മാത്രമായിരുന്നു..

മനസ്സിൽ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഉണ്ണാതെ ഉറങ്ങാതെ സമ്പാദിച്ചത് മുഴുവൻ അവർക്ക് വേണ്ടിയായിരുന്നു..

തന്റെ മക്കളെ കണ്ടതും അയാൾക്ക് സങ്കടം സഹിക്കാനായില്ല…

അമ്മയെ നഷ്ടപ്പെട്ടതിന്റെ ഭയത്തിലാണ് അവർ…അയാൾ അവരെ ചേർത്തുപിടിച്ചു നമുക്കിനി നമ്മൾ മതി എന്ന് പറഞ്ഞു…

ആദ്യം വലിയ ബുദ്ധിമുട്ടായിരുന്നു ആ സത്യം അംഗീകരിക്കാൻ. പക്ഷേ പിന്നീട് സനൽ പോലീസ് സ്റ്റേഷനിൽ വന്ന് കേസ് കൊടുത്തു..

പോലീസ് സ്റ്റേഷനിൽ വച്ച് നിർമ്മല ഓട്ടോ ഡ്രൈവറുടെ കൂടെയാണ് ഇനി ജീവിക്കാൻ താല്പര്യം എന്നത് തുറന്നു പറഞ്ഞു. അതോടെ അവർ തമ്മിൽ പിരിഞ്ഞു..

പലരും പറഞ്ഞതാണ് ആ സമയത്ത് അവളെ ബലമായി വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോകാനും, അവൾക്ക് തക്ക ശിക്ഷ കൊടുക്കാനും!!

പക്ഷേ ഒന്നിനും സനൽ ഒരുക്കമല്ലായിരുന്നു.

“ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന കാര്യം എനിക്ക് ഉറപ്പാണ്!! അത് ദൈവത്തിനും അറിയാം പിന്നെ എന്നോട് തെറ്റ് ചെയ്തവരോട് ദൈവം ചോദിച്ചോളും!’

എന്ന് പറഞ്ഞ് തന്റെ കുട്ടികളുമായി പോയ ആളെ എല്ലാവരും പുച്ഛത്തോടെ നോക്കി..

നിർമ്മലക്കും അയാളോട് പുച്ഛം ആയിരുന്നു കാരണം ആ ഓട്ടോ ഡ്രൈവറുടെ പോലെ കൊഞ്ചികുഴഞ്ഞ വർത്തമാനം പറയാൻ അയാൾക്ക് അറിയില്ല..തന്റെ സൗന്ദര്യം അയാളെ ഭ്രമിപ്പിക്കുന്നില്ല!! മക്കൾക്ക് മാത്രം പ്രാധാന്യം കൊടുക്കും..മടുത്തു..

ഡിവോഴ്സിന് അപ്ലൈ ചെയ്തു..

നാളുകൾ കൊഴിഞ്ഞുപോയി..

ക്രമേണ കാര്യങ്ങളെല്ലാം സ്മൂത്തായി നടക്കാൻ തുടങ്ങി..നാട്ടുകാരുടെ വക കുറ്റപ്പെടുത്തൽ ഉണ്ട് എന്നതൊഴിച്ചാൽ വീട്ടിൽ അച്ഛനും രണ്ടു മക്കളും കൂടി  സമാധാനപരമായ ജീവിതം നയിച്ചു. ഗൾഫിൽ ആയിരുന്ന സനൽ നാട്ടിൽ തന്നെ ഒരു വർഷോപ്പിൽ ജോലിക്ക് കയറി.

ഇതിനിടയിൽ തന്റെ ഭാര്യയും ഓട്ടോ ഡ്രൈവറും കൂടി ടൗണിലെ മറ്റൊരിടത്ത് വാടകയ്ക്ക് താമസിക്കുന്ന കാര്യം സനൽ അറിഞ്ഞിരുന്നു.

അവർക്കിടയിൽ ഇടക്കൊക്കെ വഴക്ക് ഉണ്ടാവുന്നുണ്ട് എന്ന കാര്യം എല്ലാം സനലിനോട് അവരുടെ അയൽവാസിയായ സനലിന്റെ കൂട്ടുകാരൻ അറിയിക്കാറുണ്ടായിരുന്നു.

പക്ഷേ അതൊന്നും അയാൾ കാര്യമാക്കി എടുത്തിരുന്നില്ല കാരണം, തന്നെക്കാൾ ബെറ്റർ ആണ് എന്ന തോന്നലിൽ ആണല്ലോ നിർമ്മല അയാളെ സ്വീകരിച്ചതും ഇറങ്ങിപ്പോയതും അതുകൊണ്ട് തന്നെ അവളുടെ ഒരു കാര്യവും തനിക്ക് കേൾക്കേണ്ട എന്ന് പറഞ്ഞു

പക്ഷേ രണ്ടുദിവസമായി നിർമ്മലയെ അവിടെ കാണാനില്ല. പകരം ആ ഓട്ടോ ഡ്രൈവർ പുതിയൊരു പെണ്ണിനെ കൊണ്ടുവന്ന് താമസിപ്പിച്ചിട്ടുണ്ട് എന്ന് തന്റെ കൂട്ടുകാരൻ പറഞ്ഞപ്പോൾ എന്തോ ഒരു പന്തിയില്ലായ്മ സനലിന് തോന്നി..

അതുകൊണ്ടാണ് വീണ്ടും അവിടെ താമസിച്ചിരുന്ന മുൻഭാര്യയും തന്റെ രണ്ട് കുട്ടികളുടെ അമ്മയും ആയിരുന്നവളെ കാണാനില്ല അതിൽ ദുരൂഹതയുണ്ട് എന്നെല്ലാം പറഞ്ഞ് കേസ് കൊടുത്തത്!!

അവർ താമസിച്ചിരുന്നതിനും ഒരുപാട് ദൂരത്തായിട്ടായിരുന്നു ഈ ഒറ്റപ്പെട്ട വീട്..

ഒടുവിൽ നിർമ്മലയെ അവിടെനിന്ന് ജീവനില്ലാതെ കണ്ടെത്തി. കേസ് തെളിയിക്കാൻ പോലീസിന് എളുപ്പമായിരുന്നു കാരണം ആ ഓട്ടോ ഡ്രൈവർക്ക് അവളെ മടുത്തു..

ഇറങ്ങിപ്പോകാൻ പറഞ്ഞിട്ടു കേട്ടില്ല. പിന്നെ കൊ- ല്ലുകയായിരുന്നു.

ഒടുവിൽ മൃതദേഹം ഏറ്റുവാങ്ങാൻ നിർമലയുടെ വീട്ടിൽ അറിയിച്ചു അവർക്കാർക്കും അതിന് താൽപര്യമില്ല എന്ന് പറഞ്ഞ് ആരും ഏറ്റുവാങ്ങാൻ വന്നില്ല.. സനൽ അതിനു തയ്യാറായപ്പോൾ എല്ലാവരും എതിർത്തു…

അവരോടെല്ലാം സനലിനു ഒറ്റ കാര്യമേ പറയാൻ ഉണ്ടായിരുന്നുള്ളൂ..തന്നോട് ചെയ്തതിനെല്ലാം ജീവിച്ചിരിക്കുമ്പോൾ തന്നെ അവൾ അനുഭവിച്ചിട്ടുണ്ട്. ഇനി മൃതദേഹത്തിനോട്  കൂടി എന്തിനാണ് പക.

ഒടുവിൽ സനൽ തന്നെയാണ് ആ മൃതദേഹം ഏറ്റുവാങ്ങിയത് അയാൾ മക്കളെ കൊണ്ട് എല്ലാ ചടങ്ങുകളും ചെയ്യിപ്പിച്ചു..

കുറച്ചു ദിവസങ്ങൾക്ക് ശേഷം  ഒരു ഓട്ടോ ഡ്രൈവർ  താഴ്ചയിലേക്ക് വീണു മരണപ്പെട്ടു എന്നൊരു വാർത്ത കണ്ടു. അത് കണ്ടതും ചുണ്ടിൽ ഗൂഢമായ ഒരു ചിരി വിടർന്നു..

ഇനിയും ഒരുപാട് കുടുംബങ്ങൾ തകരാതിരിക്കാൻ, തനിക്കത് ചെയ്യേണ്ടി വന്നു..

കൊക്കയുടെ മുകളിൽ നിന്ന് പണിയാൻ വന്ന ജീപ്പ് കൊണ്ട് താഴേക്ക് തള്ളി ഇടുമ്പോൾ അവൻ തന്നെ വ്യക്തമായി കണ്ടിരുന്നു..

ഇനി അതിന്റെ വേര് പിടിച്ചു വന്നാലും കാര്യമുണ്ടാവും എന്ന് തോന്നുന്നില്ല..ആ ജീപ്പ് സ്പെയർ പാർട്സ് കടയിൽ പല കഷണങ്ങൾ ആയി ഇരിപ്പുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *