കാശി അവളെയും കൂട്ടി വേഗത്തിൽ അവിടെ നിന്ന് തിരിച്ചു…… കുറെ ദൂരം കാശി ഭയങ്കര സ്പീഡിൽ ആയിരുന്നു ഡ്രൈവിംഗ് പിന്നെ സ്‌ലോ ആക്കി…….
കാശി……ഭദ്ര നന്നായിപേടിച്ചിരുന്നു അതുകൊണ്ട് അവൻ ഒന്ന് സ്‌ലോ ആയപ്പോൾ ആണ് അവനോട് സംസാരിക്കാൻ തന്നെ തുടങ്ങിയത്…..
മ്മ്……..ഒന്ന് മൂളി.
ആ കുട്ടി ആരാണെന്ന് എനിക്ക് അറിയില്ല….. സത്യമായിട്ടും അവൾ പറഞ്ഞ കാര്യങ്ങൾ……
ഞാൻ ഇതിനെ കുറിച്ച് നിന്നോട് എന്തെങ്കിലും ചോദിച്ചോ ഭദ്ര……അവളെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ ചോദിച്ചു.
അല്ല കാശി നീ അതിന് ശേഷമാണല്ലോ ദേഷ്യത്തിൽ…..അവൾ പതിയെ പറഞ്ഞു.
എന്റെ ഭദ്രകൊച്ചേ…. ഞാൻ മറ്റൊരു കാര്യം നീ അറിയാതെ അവിടെ നടക്കുന്നത് കണ്ടു അതുകൊണ്ട് ആണ് നിന്നെ വിളിച്ചോണ്ട് വന്നത്…….
അപ്പോൾ കാശിക്ക് ദേഷ്യമില്ലേ എന്നോട്…..
എന്തിന്……
അപ്പോൾ എന്നെ സംശയമുണ്ടോ…..കാശി ഒന്ന് പുഞ്ചിരിച്ചു.
നിനക്ക് എന്നെ ഇപ്പോഴും മനസ്സിലായിട്ടില്ല ഭദ്ര….. ആരെങ്കിലും എന്തെങ്കിലും ഒന്ന് വന്നു പറഞ്ഞ ഉടനെ വിശ്വസിക്കാനും താലികെട്ടിയ പെണ്ണിനെ സംശയിക്കാനും മാത്രം മണ്ടൻഅല്ല ഞാൻ…..കാശി ഗൗരവത്തിൽ പറഞ്ഞു.ഭദ്ര അവനെ അത്ഭുതത്തോടെ നോക്കി….
ഞാൻ ഒരു കാര്യം ചോദിച്ച പറയോ…..
അവിടെ എന്താ ഉണ്ടായത് എന്നല്ലേ നീ അറിയാതെ…..അവൻ ചിരിയോടെ ആണ് ചോദിച്ചത്.
അത് എങ്ങനെ നിനക്ക് മനസ്സിലായി…..
അതൊക്കെ മനസ്സിലായി…… അത് ചെറിയ ഒരു കൊട്ടേഷൻ കിടന്നു കറങ്ങുന്നത് കണ്ടു….. അത് എനിക്ക് അല്ല എന്നും തോന്നി…. മാളിൽ വച്ചു അതിൽ ഒന്ന് രണ്ടുപേര് നീ പിണങ്ങി ഇറങ്ങിയപ്പോൾ നിന്റെ പിന്നാലെ വരുന്നത് കണ്ടു അപ്പോൾ അത് നിനക്ക് വേണ്ടി വന്നത് ആണെന്ന് മനസിലായി…..ഭദ്ര കണ്ണും തള്ളി അവനെ നോക്കി.
നിനക്ക് എങ്ങനെ മനസിലായി കാശി അവർ എനിക്ക് വേണ്ടി ആണ് വന്നത് എന്ന്……
എന്റെ തലയിൽ ആള് താമസം ഉണ്ട് കളിമണ്ണ് അല്ല കേട്ടോ ഡി……ഭദ്ര അവനെ നോക്കി പുച്ഛിച്ചു കൊണ്ട് പുറത്തേക്ക് നോക്കി ഇരുന്നു…
നീ ഞാൻ അറിയാതെ എന്തെങ്കിലും മണ്ടത്തരം കാണിച്ചു വച്ചിട്ടുണ്ടോ സത്യം പറയ്………അവൻ ഗൗരവത്തിൽ ചോദിച്ചു.
ഇല്ല കാശി….. ഞാൻ അറിഞ്ഞോണ്ട് ഒന്നും ചെയ്തിട്ടില്ല…..പിന്നെ രണ്ടുപേരും ഒന്നും മിണ്ടിയില്ല എന്തോ ആലോചനയിൽ ആയിരുന്നു…..
വീട്ടിൽ എത്തിയതും കാശി ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞു പോയി അവളോട് അടങ്ങി ഒതുങ്ങി അകത്തു ഇരിക്കാനും പറഞ്ഞു…… ഭദ്ര ഡോർ ഒക്കെ അടച്ചു അകത്തു കയറി…ഭദ്ര സാധനങ്ങൾ ഒക്കെ കൊണ്ട് വച്ചു ഡ്രസ്സ് ഒക്കെ മാറിയിട്ട് നേരെ ദേവന്റെയും പല്ലവിയുടെയും മുറിയിലേക്ക് പോയി…..
അവിടെ ഉണ്ടായിരുന്ന അവരുടെ ഫോട്ടോസ് എടുത്തു നോക്കി…..
ഞാൻ കാരണം ആണോ നിങ്ങൾക്ക് അങ്ങനെ ഒക്കെ സംഭവിച്ചത്…….അവൾ ആ ഫോട്ടോയിൽ തലോടി കൊണ്ട് ചോദിച്ചു.
ഞാൻ അറിഞ്ഞു കൊണ്ട് ആരെയും ദ്രോഹിക്കാൻ ഒന്നും ചെയ്തിട്ടില്ല കേട്ടോ…. നിങ്ങൾക്ക് എന്നോട് ദേഷ്യം ഉണ്ടോ…….അവൾ ഫോട്ടോയിലേക്ക് നോക്കി ചോദിച്ചു (ഇത് വട്ട് തന്നെ ആണ് ഗൂയ്‌സ് )
അപ്പോഴാണ് പുറത്ത് ഏതോ വണ്ടിയുടെ ശബ്ദം കേട്ടത്…. ഭദ്ര ഫോട്ടോ അവിടെ വച്ചു വേഗം പുറത്തേക്ക് പോയി…… ഡോർ തുറക്കാൻ പോയപ്പോൾ പെട്ടന്ന് അന്ന് രാത്രി നടന്ന സംഭവം ഓർമ്മ വന്നു…… അവൾ ജനലിലൂടെ നോക്കി…..
കുറച്ചു പേര് ഉണ്ട് അവർ കാറിൽ ആണ് വന്നത് കൈയിൽ എന്തൊക്കെയൊ ഉണ്ട്…..ഭദ്ര ഫോൺ എടുത്തു കാശിയെ വിളിച്ചു….
ഹലോ….. കാശി….
എന്താ ഭദ്ര…. എന്ത് പറ്റി സൗണ്ട് ഇങ്ങനെ…
പുറത്ത് ആരൊക്കെയൊ ഉണ്ട് കാശി….
പേടിക്കണ്ട അവർ ഞാൻ പറഞ്ഞിട്ട് വന്നതാ….. നീ ഡോർ തുറന്നു കൊടുക്ക്…..കാൾ കട്ട് ആക്കാതെ തന്നെ അവൾ ഡോർ തുറന്നു….
ഹായ് മാഡം….ഒരു പയ്യൻ ചിരിയോടെ പറഞ്ഞു.
ഹായ്……ഭദ്ര തിരിച്ചും പറഞ്ഞു….. അപ്പോഴേക്കും അവർ എല്ലാം ബാഗുകൾ തൂക്കി അകത്തേക്ക് കയറി….. ഭദ്ര എന്താ എന്ന് മനസ്സിലാകാതെ നോക്കി കാശി ആണെങ്കിൽ അവളുടെ അനക്കം ഒന്നുല്ലാത്തത് കൊണ്ട് ചിരിയോടെ ഡ്രൈവ് ചെയ്യുന്നുണ്ട്….കുറച്ചു കഴിഞ്ഞു അവർ എന്താ ചെയ്യുന്നത് എന്ന് ഭദ്രക്ക് മനസിലായി…
കാശി……
മ്മ്മ് ഇപ്പൊ സംശയം മാറിയോ…..
എന്തിനാ കാശി ഇപ്പൊ ഇവിടെ cctv ഒക്കെ…. അതിന്റെ ആവശ്യം ഉണ്ടോ…..
ഉണ്ട് ഉണ്ട്…..
നീ എവിടെയ…..
ഞാൻ ദ എത്താറായെടി…..അതും പറഞ്ഞു കാശി കാൾ കട്ട് ആക്കി….
കുറച്ചു കഴിഞ്ഞു അവർ ജോലി കഴിഞ്ഞു പോയി…. അപ്പോഴേക്കും കാശിയും വന്നു…… അവൻ അവളെ ഒന്ന് നോക്കിയിട്ട് പോയി ഫ്രഷ് അയ് തിരിച്ചു വന്നു…..
ഭദ്ര അങ്ങോട്ട് ഇങ്ങോട്ടു നടക്കുന്നുണ്ട്…. കാശിക്ക് മനസ്സിലായി അവൾ എന്തിന് ആണ് ഈ നടപ്പ് എന്ന്….അപ്പോഴേക്കും കാശിക്ക് ഒരു കാൾ വന്നു അവൻ അത് എടുത്തു പുറത്തേക്ക് ഇറങ്ങി…..
അവന് ഒരു പോറൽ പോലും ഏൽക്കരുത് എനിക്ക് വേണം അവനെ….. അവർ എന്തിന വന്നത് എന്ന് പറഞ്ഞോ……
മാഡം ഏതോ ഡോക്യുമെന്റ് സൈൻ ചെയ്തു കൊടുക്കാൻ ഉണ്ടെന്ന്…..
ഡോക്യുമെന്റ്….. ഞാൻ നൈറ്റ് വരും അങ്ങോട്ട് അതുവരെ അവൻ സേഫ് ആയിരിക്കണം അവിടെ…..കാശി കാൾ കട്ട് ആക്കി..
ഇവൾ എന്ത് ഡോക്യുമെന്റ് സൈൻ ചെയ്യാൻ ആണ്… എന്തോ എവിടെയൊ ഒരു പോരായ്മ ഉണ്ടല്ലോ….. കണ്ടു പിടിക്കണം…….അതും പറഞ്ഞു കാശി ഭദ്രയുടെ അടുത്തേക്ക് പോയി….
അവൾ ദേവന്റെ മുറിയിൽ ആയിരുന്നു…
നീ ഇവിടെ തന്നെ കിടക്കാൻ ആണോ തീരുമാനം……ഭദ്ര ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുവാണ്.
ഞാൻ വെറുതെ….. എനിക്ക് എന്തോ ഒരു പേടി തോന്നുന്നുണ്ട് കാശി…. എന്തോ ഒരു വല്യ അപകടം വരാൻ പോകുന്നത് പോലെ……..അവൾ ടെൻഷനോടെ പറഞ്ഞു.
അത് ഞാൻ അവരുടെ കാര്യം പറഞ്ഞതിന്റെയും പെട്ടന്ന് ഇവിടെ ഒക്കെ ക്യാമറ വച്ചതിന്റെയൊക്കെ ആണ്….അവൻ അവളുടെ അടുത്ത് വന്നു നിന്നു…..രണ്ടുപേരും കാവിലേക്ക് നോക്കി നിന്നു….
കാശി അന്ന് അയാൾ വന്നു പോയിട്ട് എന്ത് സംഭവിച്ചു…….
അന്ന് അവൻ വന്നു പോയി കഴിഞ്ഞു വേറെ പ്രശ്നം ഒന്നും ഉണ്ടായില്ല……
Past
ദേവേട്ടൻ എവിടെ പോയതാ ഒരു വാക്ക് പറയാതെ രണ്ടുമണിക്കൂർ എന്ന് പറഞ്ഞു…..ദേവന്റെ അടുത്തേക്ക് വന്നു അവന് ഷർട്ട് എടുത്തു കൊടുത്തു കൊണ്ട് പല്ലവി ചോദിച്ചു.
ഞാൻ ഒരു അത്യാവശ്യകാര്യത്തിന് പോയത് ടാ…… എനിക്ക് അച്ഛനെ കാണണം…..
എന്താ ദേവേട്ടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ…..
ഉണ്ടോ എന്ന് ചോദിച്ച ഉണ്ട് ഇല്ലെന്ന് ചോദിച്ച ഇല്ല…..
മനസ്സിലായില്ല……
ഞാൻ ആദ്യം അച്ഛനെ കാണട്ടെ എന്നിട്ട് ബാക്കി പറയാം….. തത്കാലം ഇപ്പൊ അത്രയും അറിഞ്ഞ മതി……ദേവൻ ഗൗരവത്തിൽ പറഞ്ഞു പുറത്തേക്ക് പോയി….
കാശി…..
എന്താ ഏട്ടാ….
നാളെ നീ ഒന്ന് ഓഫീസിൽ പോണം…..
ഞാനോ……കാശി ഞെട്ടി കൊണ്ട് ചോദിച്ചു.
അതെ നീ തന്നെ ആണ് പോകേണ്ടത്….. അവിടെ പോയി അച്ഛന്റെ കയ്യിൽ ഒരു സാധനം കൊടുക്കണം….. അത് നിന്നെ മാത്രമേ വിശ്വസിച്ചു ഏൽപ്പിക്കാൻ പറ്റു…..
എന്താ ഏട്ടാ……
ഒരു പെൻഡ്രൈവ് ആണ്…. അത് അച്ഛന് കിട്ടിയ ശേഷം അച്ഛൻ തന്നെ നമ്മളെ തേടി ഇവിടെ വരും…..
മ്മ്മ്……….
അന്ന് ദേവൻ വല്യ സന്തോഷത്തിൽ ആയിരുന്നു…. അവൻ ആഗ്രഹിച്ച എന്തോ നേടിയ സന്തോഷത്തിൽ ആയിരുന്നു……….
പിറ്റേന്ന് രാവിലെ തന്നെ കാശി അച്ഛനെ കണ്ടു ആ പെൻഡ്രൈവ് ഏൽപ്പിച്ചു തിരിച്ചു വന്നു ഒന്നും പറയാനോ ചോദിക്കാനോ പോയില്ല………. പിന്നെയുള്ള രണ്ടുദിവസം കാശി നാട്ടിൽ ഇല്ലായിരുന്നു……
ഹലോ കാശി……
അഹ് പറയ് ഏട്ടത്തി……
നീ ഇത് എവിടെയ ഡാ…. രണ്ടുദിവസം കഴിഞ്ഞ ദേവേട്ടന്റെ ബര്ത്ഡേ ആണ് സർപ്രൈസ് കൊടുക്കണം എന്ന് പറഞ്ഞിട്ട്……..
അഹ് ചൂട് ആവാതെ ഏട്ടത്തി ഞാൻ നാളെ രാത്രി എത്തും……. ഏട്ടൻ എവിടെ….
അഹ് അത് ഒന്നും പറയണ്ട എന്തോ ടെൻഷനിൽ ആണെന്ന് തോന്നുന്നു കടിച്ചു കീറാൻ നിൽക്കുവാ…..
അച്ഛൻ കാണാൻ വരുമെന്നോ വിളിക്കുമെന്നോ എന്തൊക്കെയൊ പറഞ്ഞു വല്ലതും നടന്നോ എന്തോ…..കാശി കളിയാക്കി.
അച്ഛൻ വിളിച്ചു കാശി…… അതിന് ശേഷം ആണ് ഈ ടെൻഷൻ…..
അഹ് അപ്പോൾ കടുവ എന്തോ പണി കൊടുത്തു കാണും….. ശരി ഏട്ടത്തി ഞാൻ നാളെ വിളിക്കാം……കാശി കാൾ കട്ട് ആക്കി…
പല്ലവി…….ദേവൻ ഉറക്കെ വിളിച്ചു.
ദ വരുന്നു……പല്ലവി വേഗം ദേവന്റെ അടുത്തേക്ക് പോയി….
എന്താ ദേവേട്ടാ……
ദേ ഇത് ആരൊക്കെ ആണെന്ന് നോക്കിയേ……വന്ന ആൾക്കാരെ കണ്ടു പല്ലവി അത്ഭുതത്തിൽ ദേവനെ നോക്കി…
തുടരും….