Present
കാശി നിർത്തി പിന്നെ ഒന്നും മിണ്ടിയില്ല…
കാശി……എന്തോ ആലോചിച്ചു ഇരിക്കുന്ന കാശിയെ ഭദ്ര തട്ടി വിളിച്ചു..
എന്നിട്ട് എന്താ സംഭവിച്ചത്…..
പിറ്റേന്ന് രാവിലെ എന്നെ ഏട്ടൻ വിളിച്ചു എനിക്ക് ഒരു സർപ്രൈസ് ഉണ്ട് എത്രയും പെട്ടന്ന് വരാൻ പറഞ്ഞു……കാശി ഒന്ന് നിർത്തി.
പക്ഷെ രാവിലെ ഏട്ടൻ വിളിക്കുമ്പോൾ ഞാൻ അവിടുന്ന് തിരിച്ചിരുന്നു ഇവർക്ക് ഒരു സർപ്രൈസ് കൊടുക്കാൻ അയ്…പക്ഷെ വീട്ടിൽ എത്തിയ ഞാൻ ആണ് ശെരിക്കും സർപ്രൈസ് ആയത്…
എന്ത് പറ്റി….ആകാംഷ അടക്കാൻ ആകാതെ ഭദ്ര ചോദിച്ചു.
ഞാൻ വീട്ടിൽ എത്തുമ്പോൾ ഇവിടെ പോലീസും ആംബുലൻസും ആളുകളും ഒക്കെ കൊണ്ട് നിറഞ്ഞിരുന്നു… കാശി ഒന്ന് നിർത്തി ഭദ്രയെ നോക്കി അവളും അവനെ നോക്കി ഇരിക്കുവാണ്….
ഏട്ടനും ഏട്ടത്തിയും ആത്മഹത്യചെയ്തു…… മുത്തശ്ശി കഥ പോലെ കേട്ടിരുന്ന ഭദ്ര ഞെട്ടി……
അത് ആയിരുന്നു അവർ എനിക്ക് തന്ന സർപ്രൈസ്…. രണ്ടുപേരുടെയും ശരീരം ആണോ കിട്ടിയത് എന്ന് അറിയാൻ പോലും പാകത്തിന് ഇല്ലായിരുന്നു അത്രക്ക് കത്തിയിരുന്നു….. അതികം വൈകാതെ തന്നെ അവരുടെ കർമ്മങ്ങൾ ഒക്കെ ചെയ്തു……
അത്രയും പറഞ്ഞു കാശി നിർത്തി കുറച്ചു സമയം ഒന്നും മിണ്ടിയില്ല ഭദ്രയും ആകെ ഷോക്കിൽ ആണ്….
അപ്പോൾ കാശിയെ അച്ഛൻ വീട്ടിലേക്ക് വിളിച്ചില്ലേ….
ഇല്ല….. അമ്മയും മറ്റുള്ളവരൊക്കെ വിളിച്ചു പക്ഷെ എന്റെ ഏട്ടൻ ഉറങ്ങിയ ഈ മണ്ണിൽ നിന്ന് പോകാൻ എനിക്ക് തോന്നിയില്ല…….കാശി വീണ്ടും ദൂരേക്ക് നോക്കി ഇരുന്നു.
കാശി…… പോലീസ് കേസ് ഒന്നും ആയില്ലേ…. ഭദ്ര സംശയത്തിൽ ചോദിച്ചു…
അയ് പക്ഷെ അത് അവർ ആത്മഹത്യാ ആണെന്ന് ഉറപ്പിച്ചു കാരണം ദേവേട്ടൻ എഴുതിയ ഒരു ലെറ്റർ ഉണ്ടായിരുന്നു ഇവിടെ……. ഒരു വല്യ സ്വപ്നം മുന്നിൽ ഉണ്ടായിരുന്നു അത് തകർന്നു ഇനി ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ലയെന്ന്…കാശി എണീറ്റ്പുറത്തേക്ക് പോയി പെട്ടന്ന്.
ഭദ്ര അവന്റെ പിന്നാലെ എണീറ്റ് പോയി.
കാശി……അവൻ കാവിലേക്ക് നോക്കി നിൽക്കുമ്പോ ആണ് ഭദ്ര അവന്റെ അടുത്തേക്ക് വന്നത്..
മ്മ്മ്…… എനിക്ക് ഒരു സംശയം…..അവൻ അവളെ തിരിഞ്ഞു നോക്കി..
നീ ഇവിടെ ഇല്ലാത്ത സമയത്ത് ഇവിടെ വന്നവരെ കുറിച്ച് നീ എങ്ങനെ അറിഞ്ഞു…..അവനെ സംശയത്തിൽ നോക്കി.
നീ വാ……കാശി അവളുടെ കൈയിൽ മുറുകെ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി….
അവന്റെ മുറിയിൽ പോയിട്ട് അലമാരയിൽ നിന്ന് പകുതികത്തിയ ഒരു ഡയറി എടുത്തു അവൾക്ക് കൊടുത്തു. ഭദ്ര അത് വാങ്ങി തുറന്നു നോക്കി…..അത് പല്ലവിയുടെ ഡയറി ആയിരുന്നു വളരെ കുറച്ചു മാത്രമേ എഴുതിയിട്ടുള്ളൂ….. അതിൽ അവസാനംഎഴുതിയെക്കുന്നത് കാശിയുമായി ഉള്ള ഫോൺ സംഭാഷണവും ദേവേട്ടന്റെ അടുത്ത് പോയപ്പോൾ മുന്നിൽ നിൽക്കുന്നവരെ കണ്ടു ഞെട്ടലും സന്തോഷവും തോന്നിഎന്നാണ്….ഭദ്ര കാശിയെ നോക്കി…
ഇത് ഏട്ടത്തി ഇവിടെ വരുമ്പോൾ എഴുതിതുടങ്ങിയ ഡയറി ആണ്…. ചന്ദ്രോത്ത് തറവാട്ടിൽ അതിന് മുന്നേ ഉള്ള ഡയറികൾ ഉണ്ട് ഏട്ടന്റെയും ഏട്ടത്തിയുടെയും…..കാശി
അപ്പോൾ വന്നത് ആരൊക്കെ ആണ് എന്നത് ഇന്നും അറിയില്ല……ഭദ്ര
ഇല്ല അവർ കാരണമാണോ ഇങ്ങനെ ഒരു ദുരന്തം ഉണ്ടായത് എന്ന് പോലും അറിയില്ല……കാശി.
മ്മ്….ഇനി ഏട്ടത്തിയുടെ മറ്റേ മുറച്ചെറുക്കൻ എങ്ങനും……കാശി ഭദ്രയെ സൂക്ഷിച്ചു നോക്കി..
ഇത് ആണ് നിനക്ക് ബുദ്ധിയില്ല എന്ന് പറയുന്നത്….എടി ഏട്ടത്തി സന്തോഷത്തിലും അത്ഭുതത്തിലും ആയിരുന്നു…… എന്റെ അച്ഛൻ വന്നു എങ്കിൽ സന്തോഷം ആകുമായിരുന്നു കാരണം അവർ വരും എന്ന് പറഞ്ഞത് കൊണ്ട് അത്ഭുതപെടേണ്ട ആവശ്യം ഇല്ല… പിന്നെ ഭദ്രനെ കണ്ടാൽ ഏട്ടത്തി പേടിക്കാറെ ഉള്ളു……
എന്തോ എവിടെയൊ ഒരു പൊരുത്തക്കേട് ഉണ്ട് കാശി…… അവർ ആത്മഹത്യാ ചെയ്തു എന്ന് പറഞ്ഞ വിശ്വസിക്കാൻ മാത്രം മന്ദബുദ്ധി അല്ല ഞാൻ……ഭദ്ര ഗൗരവത്തിൽ പറഞ്ഞു…..
ഇതേ സംശയം എനിക്കും ഉണ്ട്…..പക്ഷെ തെളിവുകൾ ഇല്ല സാക്ഷികൾ ഇല്ല പിന്നെ എങ്ങനെ ഞാൻ…കാശി അതും പറഞ്ഞു എണീറ്റ് പോയി…
ഞാൻ പുറത്തേക്ക് പോവാ നീ കഴിച്ചു കിടന്നോ……കാശി ബുള്ളറ്റിന്റെ കീ എടുത്തു പുറത്തേക്ക് ഇറങ്ങി…
ഭദ്ര അവൻ പോയി എന്ന് ഉറപ്പ് വരുത്തിയ ശേഷം അവന്റെ മുറിയിലേക്ക് കയറി ചുറ്റും ഒന്ന് നോക്കി…
അപ്പോൾ ഇവിടെ ക്യാമറ ഇല്ല….. ഭദ്ര അവന്റെ അലമാരമുഴുവൻ അരിച്ചു പെറുക്കി….അവന്റെ കാബോർഡ് ഒക്കെ തുറന്നു നോക്കി ബെഡ് ഒക്കെ എടുത്തു നീക്കി ഒക്കെ നോക്കി കണ്ടില്ല…… ഭദ്രയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു ദേഷ്യത്തിൽ ചുവരിൽ ആഞ്ഞടിച്ചു….
ഇല്ല കാശി….. എനിക്ക് വേണ്ടത് ഒക്കെ ഞാൻ ഇവിടെ നിന്ന് തന്നെ സ്വന്തമാക്കും……നീ എവിടെ കൊണ്ട് ഒളിപ്പിച്ചാലും……ഭദ്ര എല്ലാം പഴയ പോലെ ഒതുക്കി വച്ചിട്ട് പുറത്തേക്ക് ഇറങ്ങി…..
ഭദ്ര അവളുടെ ഫോണിൽ നിന്ന് ആരെയോ വിളിച്ചു…… ഒരുപാട് തവണ വിളിച്ചിട്ടും കാൾ കിട്ടിയില്ല…..എന്തൊക്കെയൊ ആലോചിച്ചു ഉറപ്പിച്ചു ഭദ്ര ഇരുന്നു….
******************
കാശി നേരെ പോയത് വിഷ്ണുന്റെ വീട്ടിൽ ആയിരുന്നു ബാക്കി വാലുകളും അതികം വൈകാതെ അവിടെ എത്തിയിരുന്നു….
എന്താ നിന്റെ അടുത്ത പ്ലാൻ…..
അവൻ എന്ത് ഡോക്യുമെന്റ് ആണ് ഉദ്ദേശിച്ചത് എന്ന് അറിയില്ല…. അത് അവനും അറിയില്ല…. പക്ഷെ അവനെ പറഞ്ഞയച്ചത് ഇവിടെ നിന്ന് ഉള്ള ആരുമല്ല…..
പിന്നെ…… വിഷ്ണു.
കോട്ടയം പള്ളത്ത് നിന്ന് ആണ് അവളെ തേടി വന്നത്……
അതിന് ഇവൾ എപ്പോഴാ കോട്ടയത്തു പോയത്….അല്ലെങ്കിൽ തന്നെ അവിടെ ഇവൾക്ക് ആരാ ഉള്ളത്……ശരത്
അതിന് ഉത്തരം ഞാൻ ആണോ പറയേണ്ടത്…… അവൾ അല്ലെ……കാശി
പക്ഷേ……സുമേഷ്.
എന്താ വേണ്ടത് എന്ന് എനിക്ക് അറിയാം രണ്ടുദിവസം കഴിഞ്ഞു ഞാനും ഭദ്രയും പോകുന്നുണ്ട് കോട്ടയത്തെക്ക്…… ഇനി ചിലത് ഒക്കെ കണ്ടു പിടിക്കേണ്ടത് അവിടെ നിന്ന് ആണ്……കാശി എന്തോ ആലോചിച്ചു ഉറപ്പിച്ചു പറഞ്ഞു.
അപ്പോ നീ നിന്റെ പ്രണയം പറയുന്നില്ലേ അവളോട്…….വിഷ്ണു
അത് ഇന്ന് രാത്രി അല്ലെങ്കിൽ നാളെ….. അത് കഴിഞ്ഞു കോട്ടയത്തേക്ക് അവളെയും കൂട്ടി പോകുന്നത് വെറും ഒരു യാത്ര അല്ല ഞങ്ങടെ ഹണിമൂൺ ആണ്…..വല്ലാത്ത ഒരു പുഞ്ചിരിയുണ്ടായിരുന്നു കാശി അത് പറയുമ്പോ….
അപ്പോൾ രണ്ടുമഞ്ഞു മലകളും ഉരുകി തുടങ്ങി എന്ന് സാരം…..സുമേഷ് കളിയാക്കി…
മ്മ് ഉരുകി തുടങ്ങി…അപ്പോ ശരി പെണ്ണ് ഒറ്റക്കെ ഉള്ളു അവിടെ എന്ത് ചെയ്യരുത് എന്ന് പറയുന്നോ അതെ അവൾ ചെയ്യൂ…
അഹ് നിനക്ക് പറ്റിയ ആള് തന്നെ ആണ്….മോൻ വിട്ടോ ഇല്ലെങ്കിൽ ചിലപ്പോൾ ഭദ്ര കാളി ആകും……ശരത്തിന്റെ വക കൂടെ ആയപ്പോൾ അവൻ തിരിച്ച് വീട്ടിലേക്ക് പോയി….
എങ്ങനെ നടന്നവനാ ഇപ്പൊ ഈ മാറ്റം….സുമേഷ്.
ഒരു പെണ്ണ് വന്നാൽ ജീവിതം മാറും എന്ന് പറഞ്ഞു കേട്ടിട്ട് അല്ലെ ഉള്ളു ഇപ്പൊ അത് കണ്മുന്നിൽ കാണുന്നില്ലേ…. ശരത് ചിരിയോടെ പറഞ്ഞു…
അല്ല അളിയാ നിനക്ക് മുമ്പ് ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞു പിന്നെ അവളെ കുറിച്ച് ഒന്നും പറഞ്ഞില്ല……നമ്മുടെ കോളേജിൽ ഉള്ള ആരെങ്കിലും ആണോ…..സുമേഷ് വിഷ്ണുനെ നോക്കി ചോദിച്ചു.
ഏയ്യ് അതൊക്കെ പോയി…. നമ്മൾ മാത്രം ഇഷ്ടപെട്ട മതിയൊ….. അവർക്ക് കൂടെ അത് തോന്നണ്ടേ…..എന്തോ ഓർത്തത് പോലെ വിഷ്ണു പറഞ്ഞു.
മ്മ് അപ്പോൾ അവൾ റിജക്റ്റ് ചെയ്തു….സുമേഷ് ചിരിച്ച് കൊണ്ട് പറഞ്ഞു….. അവരും കുറച്ചു സമയം കൂടെ അവിടെ നിന്നിട്ട് വീടുകളിലേക്ക് പോയി….
*********************
കാശി വീട്ടിൽ എത്തുമ്പോൾ ഭദ്ര കൊച്ച് ടീവി കണ്ടു ഇരിപ്പാണ്….അവളെ ഒന്ന് നോക്കിയിട്ട് കയറി പോയി….
അല്ലെങ്കിലും ഇങ്ങനെ തന്ന പറയാൻ ഉള്ളത് ആദ്യം പറയുല എല്ലാം കഴിഞ്ഞിട്ട് ഒരു പറച്ചിൽ ആണ്…. എന്ത് കഷ്ടം ആണെന്ന് നൊക്കെ….അകത്തേക്ക് പോയ കാശി അതെ സ്പീഡിൽ അവളുടെ അടുത്തേക്ക് വന്നു……
എന്താ ഡി…… ആര് എന്ത് പറഞ്ഞില്ലന്ന്…
നോക്ക് കാശി…. ആ കുറുനരി മോഷ്ടിച്ചു കൊണ്ട് പോയതിന് ശേഷം ആണ് ഈ ഡോറ കുറുനരി മോഷ്ടിക്കരുത് എന്ന് പറയുന്നത്…. ദൂരെന്ന് വരുമ്പോൾ തന്നെ പറയണ്ടേ ഇത് അടുത്ത് എത്തുമ്പോൾ പറയാൻ തുടങ്ങുമ്പോൾ അത് എല്ലാം കൊണ്ട് പോയി എവിടെ എങ്കിലും ഇടും പിന്നെ അത് നോക്കി പോയി കണ്ടു പിടിച്ചു എടുത്ത് കൊണ്ട് വന്നു എപ്പോ ആ കരടികുട്ടിയെ മരത്തിൽ നിന്ന് താഴെ ഇറക്കും……..ഭദ്രയുടെ പറച്ചിൽ കേട്ട് കാശി ആകെ കിളി പറന്ന് നിൽക്കുവാ.
അവളുടെ അമ്മുമ്മേടെ ഡോറ….എണീറ്റ് പോടീ…..അവൻ ടീവി ഓഫക്കി മുറിയിലേക്ക് പോയി…… ഭദ്ര ദേഷ്യത്തിൽ അവനെ നോക്കിയിട്ട് അവന്റെ പിന്നാലെ പോയി….
കാശി……..അവൻ ബാ-ത്‌റൂമിലേക്ക് കയറാൻ തുടങ്ങിയതും അവൾ അവന്റെ അടുത്തേക്ക് പോയി…
എന്താ ഡി……അവൻ ചോദിച്ചതിന് ഉത്തരം പറയാതെ അവന്റെ അടുത്തേക്ക് പോയി അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു അവനോട് ചേർന്നു നിന്നു…
നിനക്ക് എന്ത് പെണ്ണെ….. മാറങ്ങോട്ട് ഞാൻ പോയി ഒന്ന് ഫ്രഷ് ആകട്ടെ..അവളെ പിടിച്ചു മാറ്റികൊണ്ട് പറഞ്ഞു.
എനിക്ക് ഒരു കാര്യം കൂടെ അറിയണം അത് കഴിഞ്ഞു നീ പൊക്കോ…..
ഇവൾ……നിനക്ക് എന്താ അറിയേണ്ടത്..
കാശി ഒരു കാര്യം പറയുമ്പോ അത് മുഴുവൻ പറയണം അല്ലെങ്കിൽ പിന്നെ പറയരുത്…..അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു…. കാശി അവളെ സൂക്ഷിച്ചു നോക്കി..
നീ എന്താ ഉദ്ദേശിച്ചത്…..
നീ നേരത്തെ പറഞ്ഞ കഥയിൽ നീ മുക്കിയ കുറച്ചു ഭാഗം ഉണ്ട്…… കർമ്മം ചെയ്തു അവർ മരിച്ചു അതൊക്കെ ശരി….. അതിൽ മരിക്കാത്ത ഒരാൾ ഇപ്പോഴും ജീവനോടെ ഉണ്ട്…… ആ ഒരാളിനെ കുറിച്ച് എന്താ പറയാത്തത്….. ആ മരിച്ചത് ആരൊക്കെ ആണെന്ന് എന്താ പറയാത്തത്…….കാശി ഞെട്ടി….
നീ ഞെട്ടണ്ട…. നീ പറഞ്ഞത് ഒക്കെ ഞാൻ വെള്ളം തൊടാതെ വിഴുങ്ങിയെന്ന് കരുതിയൊ നീ….. എനിക്ക് അറിയാവൂന്ന ഞാൻ അറിഞ്ഞ കാശി ഒരിക്കലും അവന്റെ ഏട്ടന്റെ മരണം ഒരു മുത്തശ്ശികഥ പറയുന്ന ലാഘവത്തിൽ ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ പറഞ്ഞു നിർത്തില്ല….. അവർ ആത്മഹത്യാ ചെയ്തത് അല്ല എന്ന് വിശ്വാസം ഉള്ള കാശി ഈ രണ്ടു വർഷം അതിനെ കുറിച്ച് അന്വേഷിക്കാതെ ഇരിക്കത്തുമില്ല………. ഭദ്രയുടെ ശബ്ദം മാറി മുഖത്തെ ഭാവം മാറി കൈകൾ അയഞ്ഞു അവനിൽ നിന്ന് അകന്നു നിന്നു…..കാശി ആകെ ഷോക്ക് അയ് നിൽപ്പാണ്…..
നിനക്ക്……
എനിക്ക് വട്ട് അയ് പോയി കിടന്നു ഉറങ്ങു…. ഇത് ഒന്നും അല്ല സത്യം മാത്രം പറയ് കാശി…. അവർ എവിടെ…… ദേവേട്ടനും ഏട്ടത്തിയും…..ഭദ്ര അത് അറിയാതെ അവനെ വിടില്ല എന്ന് അവന് മനസിലായി.
ഞാൻ പറയാം…
തുടരും…..