താലി, ഭാഗം 52 – എഴുത്ത്: ലക്ഷ്മി ശ്രീനു

ഞാൻ പറയാം….. പക്ഷെ അത് നീ വിശ്വസിക്കുമോ ഇല്ലേ എന്ന് എനിക്ക് അറിയില്ല……

നീ പറയുന്നത് സത്യം ആണെങ്കിൽ ഞാൻ വിശ്വസിക്കും സത്യമാണെങ്കിൽമാത്രം……ഭദ്ര ഗൗരവം ഒട്ടും ചോരതെ പറഞ്ഞു.

ഞാൻ പറഞ്ഞതിൽ ഒരു കാര്യം മാത്രമേ കള്ളമായിട്ട് ഉള്ളു മരിച്ചത് ദേവേട്ടനും ഏട്ടത്തിയും അല്ല എന്നത്….. പക്ഷെ അവരെയും കൊല്ലാൻ ശ്രമിച്ചു……. അത് ഇവിടെ വച്ചു ആയിരുന്നില്ല……ഭദ്ര അവനെ നോക്കി.

Past

കാശി അവരുടെ മരണശേഷം ശെരിക്കും തകർന്നു പോയിരുന്നു രാവും പകലും ആ മുറിയിൽ ചടഞ്ഞുകൂടി ഒടുവിൽ വിഷ്ണുവും ശരത്തും സുമേഷും വന്നു ഒരു വൈകുന്നേരം…..

കാശി……അവൻ മുഖം ഉയർത്തി നോക്കി വിഷ്ണുനെ.

നീ ഇങ്ങനെ ഇവിടെ ചടഞ്ഞു കൂടി ഇരിക്കാതെ പുറത്തേക്ക് വാ….. എത്ര നാൾ ഇങ്ങനെ…..സുമേഷ്.

ഞാൻ എങ്ങോട്ടും ഇല്ല…..

പിന്നെ ച-, ത്തവർക്ക് വേണ്ടി ജീവിതകാലം മുഴുവൻ ഇവിടെ ഇരിക്കാൻ പോകുന്നോ നിനക്ക് ഒരു ജീവിതം വേണ്ടേ…..

വിഷ്ണു……കാശി ദേഷ്യത്തിൽ വിളിച്ചു.

നീ അമ്മ വിളിച്ചപ്പോൾ ഫോൺ എടുക്കാത്തത് എന്താ… അവർ എത്രമാത്രം വേദനിക്കുന്നുണ്ട്……കാശി ഒന്നും മിണ്ടിയില്ല.

കാശി വീട്ടിൽ ദേവേട്ടന്റെ ആത്മാവ് ഭയങ്കര ശല്യമായി നടക്കുവാ അവർക്ക് എന്തൊക്കെയൊ പൂജയും കർമ്മവും ഒക്കെ ചെയ്യണം അതിന് നീയും തറവാട്ടിൽ പോണം..സുമേഷ് അവന്റെ കൈയിൽ തലോടി പറഞ്ഞു.

ഇല്ല പോകില്ല…… ഏട്ടനും ഏട്ടത്തിയും അവരെ തിരക്കി പോകില്ല അവർ എന്നെ തിരക്കി ഇവിടെ അലഞ്ഞു നടക്കു അവരുടെ സ്വർഗം ഇത് ആണ്……..കാശി വാശിയിൽ പറഞ്ഞു.

വെറുതെ ബോധമില്ലാത്തവരെ പോലെ ഓരോന്ന് വിളിച്ചു പറയാതെ കാശി…… മരിച്ചു പോയവർ ഇവിടെ കിടന്നു അനാഥകളെ പോലെ അലയട്ടെ എന്ന് ആണോ നീയും കരുതുന്നത്…..കാശി ഒന്നും മിണ്ടിയില്ല.

വേണ്ട…… ഞാൻ വരാം…..കാശി അത്ര മാത്രം പറഞ്ഞു….

പിറ്റേന്ന് രാവിലെ തന്നെ കാശിയെ തേടി ചന്ദ്രോത്ത് നിന്ന് എല്ലാവരും എത്തിയിരുന്നു.ഒപ്പം തന്നെ അച്ഛനും ആലപ്പാട്ട് തിരുമേനിയും ഉണ്ടായിരുന്നു…. എല്ലാവരും നേരെ പോയത് കാവിനടുത്തേക്ക് ആയിരുന്നു അവിടെ എന്തൊക്കെയൊ പൂജകളും കർമ്മങ്ങളും നടത്തി….. പിന്നെ കാശിയെ ഒന്ന് നോക്കിയിട്ട് ദേവന്റെയും പല്ലവിയുടെയും മുറിയിലേക്ക് കയറി പൂജകൾ ചെയ്തു രക്ഷകൾ കെട്ടി ആ മുറി പൂട്ടി പിന്നെ ഒരിക്കലും അത് തുറക്കരുത് ഒപ്പം കാവിൽ വിളക്ക് വയ്ക്കരുത് എന്ന് പറഞ്ഞു തിരുമേനി പോയി…… അന്നും അച്ഛൻ തന്നെ വീട്ടിലേക്ക് ക്ഷണിച്ചില്ല…..

പിന്നെയും ദിവസങ്ങൾ കടന്നു പോയി….

കാശിക്ക് ദേവന്റെ മരണത്തിൽ നല്ല സംശയം ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ രഹസ്യമായ് അന്വേഷണം നടത്തി…..പക്ഷെ എങ്ങനെ എവിടെ നിന്ന് എന്നൊന്നും ഒരു പിടിയില്ലായിരുന്നു ഒടുവിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ദേവന്റെ ഫോണിലെ ലാസ്റ്റ് കാൾ ലാസ്റ്റ് ലൊക്കേഷൻ കിട്ടി…….അങ്ങോട്ട്‌ പോകാൻ തുടങ്ങുമ്പോൾ ആണ് അവന്റെ ഫ്രണ്ട്സ് വന്നത്……

നീ എങ്ങോട്ടാഡാ യാത്ര…..ശരത് സംശയത്തിൽ ചോദിച്ചു.

ഞാൻ ഇവിടെ നിന്ന് തത്കാലം ഒന്ന് മാറി നിൽക്കാൻ പോവാ….. എന്റെ ഈ മൂഡ് ഒക്കെ ഒന്ന് മാറാൻ ഞാൻ ഒരു ട്രിപ്പ്‌ പോവാ……

ഒറ്റക്കോ……വിഷ്ണു.

മ്മ്മ് ഒറ്റക്ക് ഒരു യാത്ര….. തിരിച്ചു വരുന്ന കാശി ഇങ്ങനെ ആകില്ല….എന്തോ മനസ്സിൽ ഉറപ്പിച്ചു കാശി പറഞ്ഞു….. പിന്നെ അവരൊക്കെ  യാത്ര പറഞ്ഞു ഇറങ്ങി….

കാശി തേടിഎത്തിയത് ഒരു ആദിവാസി ഊരിൽ ആയിരുന്നു….. ഫോട്ടോ എടുക്കാൻ എന്ന വ്യാജേന ആണ് അവിടെ എത്തിയത്….. ആ കാടിനുള്ളിൽ എവിടെയൊ ദേവൻ ഉണ്ട് എന്ന് കാശിക്ക് ഉറപ്പ് ആയിരുന്നു

നീങ്ക എന്ന ഊര്…..അരുവിയിൽ നിന്ന് മുഖം കഴുകുമ്പോൾ ആണ് കുറച്ചു ആളുകൾ അവന്റെ അടുത്തേക്ക് വന്നത്. കാശി അവരോട് അവൻ നാട്ടിൽ നിന്ന് വന്നത് ആണെന്ന് പറഞ്ഞു ഒപ്പിച്ചു…..

ഇയാൾ മലയാളി ആണ് അല്ലെ….കൂട്ടത്തിൽ ഒരാൾ ചോദിച്ചപ്പോൾ കാശി അതെന്ന് പറഞ്ഞു.

അഹ് തോന്നി…. ഇവിടെ ഒക്കെ സന്ധ്യയായ് കഴിഞ്ഞ പിന്നെ ആനയുടെ ശല്യം ഉണ്ട്…

മ്മ്….. ഞാൻ പോവാൻ തുടങ്ങിയത അപ്പോഴാ അവിടെ എന്തോ ആഘോഷം ഉള്ളത് പോലെ തോന്നിയത് അത് കണ്ടു കുറച്ചു ഫോട്ടോ എടുക്കാം എന്ന് കരുതി ആണ് ഞാൻ ഇവിടെ നിന്നത്…….കാശി ഒരു മലയാളിയെ കണ്ട സന്തോഷത്തിൽ പറഞ്ഞു.അയാൾ കൂടെ ഉള്ളവരോട് എന്തോ അവരുടെ ഭാഷയിൽ പറയുന്നുണ്ട്…

ഇയാളോട് ഇന്ന് ഇവിടത്തെ വിരുന്നിൽ ചേരാന മൂപ്പൻ പറയുന്നത്…കാശി സന്തോഷത്തിൽ തലയനക്കി അവർക്ക് ഒപ്പം നടന്നു…..

അവരുടെ ഒപ്പം പോയ കാശി അവിടെ ഉള്ള ഓരോ കുടിലും ഓരോ ആളുകളെയും ശ്രദ്ധിച്ചു നോക്കി…… കാശിക്ക് അവർ കുറച്ചു നേരം വിശ്രമിക്കാനും വേഷം മാറാനും ഒരു ചെറിയ കുടിൽ കൊടുത്തു…

ഏട്ടൻ ഇവരുടെ കൈയിൽ പെട്ടിട്ടുണ്ട് എങ്കിൽ ഇന്ന് അറിയാം…..കാശി മനസ്സിൽ പറഞ്ഞു കൊണ്ട് അവിടെ ഉണ്ടായിരുന്ന ചെറിയ പായ വിരിച്ചു കിടന്നു…….

ആരോ തന്നെ തട്ടി വിളിക്കുന്നത് പോലെ തോന്നി കാശി കണ്ണ് തുറന്നു…. ഒരു പെൺകുട്ടി ആണ്…..അവൾ എന്തോ പറഞ്ഞു പുറത്തേക്ക് പോയി….. കാശി ബാഗും കൈയിൽ എടുത്തു പുറത്തേക്ക് ഇറങ്ങി…… അപ്പോഴേക്കും നന്നായി പുറത്ത് ഇരുട്ട് വീണിരുന്നു അവർ അവരുടെ ആരാധനദൈവത്തിനു വിളക്ക് വച്ചു പ്രാർത്ഥന തുടങ്ങിയിരുന്നു അപ്പോൾ കാശി മുഖം ഒന്ന് കഴുകിയിട്ട് അവളുടെ പിന്നാലെ പോയി….

അവിടെ എത്തിയപ്പോൾ നേരത്തെ പരിചയപ്പെട്ട മലയാളി ഉണ്ട് അയാളുടെ അടുത്തേക്ക് പോയി നിന്നു…..

നന്നായി ഉറങ്ങിയോ….

മ്മ്…. നല്ല ക്ഷീണം ഉണ്ടായിരുന്നു അതുകൊണ്ട് കുറച്ചു കൂടുതൽ ഉറങ്ങി….അല്ല ഇത് എന്താ ചടങ്ങു…

ഇന്ന് ഇവിടെ പൗർണമി പൂജ ആണ് അത് കഴിഞ്ഞ നല്ലൊരു വിരുന്ന് ഉണ്ട്…. മാംസം ഒന്നുല്ല കഞ്ഞി കിഴങ്ങ് പഴവർഗ്ഗങ്ങൾ…….

അതിന് ആണോ ഇത്രയും ആളുകൾ…..കാശി അത്ഭുതത്തിൽ ചോദിച്ചു കാരണം ഒരു പൂജക്ക്‌ ആ ഊര് മുഴുവൻ ഉള്ളത് പോലെ തോന്നി.

അത്…. ഇവിടെ ഈ പൂജയൊക്കെ ഉള്ള ദിവസം ആണ് നല്ല ഭക്ഷണം കിട്ടുന്നത് അതാ ഇത്രയും ആളുകൾ…… ഈ ഊരിലെ എല്ലാവരും ഇന്ന് ഇവിടെ ഉണ്ട്…..

ചേട്ടൻ എനിക്ക് ഒരു സഹായം ചെയ്യോ….. ഞാൻ ഇവിടെ വന്നത് ഫോട്ടോ എടുക്കാൻ ഒന്നുമല്ല മറ്റൊരു ഉദ്ദേശത്തില……കുറച്ചു സമയം സംസാരിച്ചപ്പോൾ തന്നെ നല്ലൊരു ആള് ആണെന്ന് തോന്നി കാശിക്ക്….

അത് എനിക്ക് തോന്നി ആദ്യം കണ്ടപ്പോൾ തന്നെ….. ഇയാൾ ഇവിടെ എത്തിയപ്പോൾ മുതൽ ഞാൻ ഇയാളുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു….. സാധാരണ ഇവിടെ വരുന്നവരുടെ കണ്ണ് കാട്ടുപെണ്ണിന്റെ മേലെ ആകും………അയാൾ ഗൗരവത്തിൽ പറഞ്ഞു.

അയ്യോ ചേട്ടാ….. എനിക്ക് അങ്ങനെ ഉദ്ദേശം ഒന്നുമില്ല…. എനിക്ക് ഒരാളെ കണ്ടു പിടിക്കണം…….കാശി ദേവനെ കുറിച്ചു കാര്യങ്ങൾ മുഴുവൻ പറഞ്ഞു.

അങ്ങനെ ഇവിടെ ഇപ്പൊ…… രണ്ടുപേര് ആണ് അങ്ങനെ ഇവിടെ എത്തിയിട്ടുള്ളത്……ഒന്ന് ഒരു പെൺകുട്ടി ആണ്……കാശി ദേവന്റെ കാര്യം മാത്രമാണ് പറഞ്ഞത്….പല്ലവി കൂടെ ഉണ്ട് എന്ന് കാശിക്ക് തോന്നി.

എനിക്ക് അവരെ ഒന്ന് കാണാൻ പറ്റോ….

പൂജ കഴിയാതെ പോകാൻ പറ്റില്ല…. ഇയാൾ പറയുന്ന ആള് ആണോ എന്നും അറിയില്ല….. കാർ ആക്‌സിഡന്റ് ആയി വീണത് അവർ താൻ നേരത്തെ കണ്ട ആ വല്യ വെള്ളചാട്ടത്തിൽ…….കാശി പിന്നെ ക്ഷമയോടെ പൂജ കഴിയുന്നത് വരെ കാത്തിരുന്നു……….

പൂജ കഴിഞ്ഞു വിരുന്ന് സൽക്കാരം കഴിഞ്ഞതും അയാൾ കാശിയെ കൂട്ടി ഒരു ഏറുമാടത്തിലേക്ക് കയറി……അത്യാവശ്യം വല്യ ഒരു കുടിൽ പോലെ തോന്നി കാശിക്ക്…… അയാൾ ആ കതകിൽ കൊട്ടി വിളിച്ചു…

കുറച്ചു നിമിഷം കഴിഞ്ഞതും വാതിൽ തുറന്നു…

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *