താലി, ഭാഗം 53 – എഴുത്ത്: ലക്ഷ്മി ശ്രീനു

വാതിൽ തുറന്നത് ഒരു ഇരുപതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയാണ്…കാശി ആളെ മനസ്സിലാകാതെ നോക്കി…

ഇത് ആണ് ആ പെൺകുട്ടി….. കൂടെ ഉള്ള ആളിനെ ഒന്ന് വിളിക്ക് കൊച്ചേ…… അയാൾ ആ കുട്ടിയെ നോക്കി പറഞ്ഞു…. പക്ഷെ ആ കുട്ടി കാശിയെ കണ്ടു ഞെട്ടി നിൽക്കുവാണ്…കാശി പ്രതീക്ഷിച്ച ആളെ കാണാത്ത സങ്കടത്തിലും…

ആരാ ദച്ചു………ആ ചോദ്യവുമായ് ദേവൻ പുറത്തേക്ക് വന്നു….. ഈ പ്രാവശ്യം കാശി ഞെട്ടി….. പുറത്തേക്ക് നോക്കിയ ദേവനും.

കാശി……..ദേവന്റെ കണ്ണുകൾ നിറഞ്ഞു…. കാശി പക്ഷെ ഒരടി അനങ്ങാൻ പോലും ആകാതെ തറഞ്ഞു നിൽക്കുവായിരുന്നു…. കാരണം അയാൾ കാശിയെ കൂട്ടികൊണ്ട് വരുമ്പോൾ പറഞ്ഞു അവിടെ താമസിക്കുന്നത് ഒരു ഭാര്യയും ഭർത്താവും ആണെന്ന് പക്ഷെ പല്ലവിക്ക് പകരം മറ്റൊരുവളെ കണ്ട ഞെട്ടൽ കാശിയിൽ ഇപ്പോഴും ബാക്കി ആണ്…..

കാശി……ദേവൻ അവന്റെ അടുത്തേക്ക് വന്നു അവനെ മുറുകെ കെട്ടിപിടിച്ചു പക്ഷെ കാശിയുടെ കൈകൾ ഉയർന്നില്ല നാവ് ചലിച്ചില്ല……..

ആഹാ അപ്പോൾ ഇത് അനിയൻ തന്നെ ആണല്ലേ….. നിങ്ങൾ സംസാരിച്ചു ഇരിക്ക് ഞാൻ അങ്ങോട്ട്‌ പോട്ടെ….. എല്ലാവരും കൂടെ കുറച്ചു കഴിഞ്ഞു അങ്ങോട്ട്‌ വായോ…..ഇന്ന് ഇവരുടെ ഒക്കെ ആട്ടവും പാട്ടും ഒക്കെ ഉണ്ട്………. അയാൾ അതും പറഞ്ഞു തിരിച്ചു പോയി…

ദേവൻ കാശിയെ നോക്കി….. അവൻ ആ പെൺകുട്ടിയെ തന്നെ നോക്കി നിൽപ്പ് ആണ്…..

കാശി…….ദേവൻ വീണ്ടും അവനെ തൊടാൻ തുടങ്ങിയതും കാശി ദേഷ്യത്തിൽ കൈ തട്ടി മാറ്റി…..

എന്റെ ഏട്ടത്തി എവിടെ….. ഇവൾ ആരാ…. ഇവളെ ആണോ ഭാര്യ എന്ന് പറഞ്ഞു കൂടെ നിർത്തിയേക്കുന്നെ….കാശി ദേഷ്യത്തിൽ അലറുകയായിരുന്നു….

നീ അകത്തേക്ക് വാ….. ദേവൻ അവനെ സമാധാനത്തിൽ വിളിച്ചു. കാശി അവളെ ദേഷ്യത്തിൽ ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി….

കാശി അവിടെ ഉണ്ടായിരുന്ന  ഒരു പലകയിൽ ഇരുന്നു…… ദേവനും അവന്റെ അടുത്ത് വന്നിരുന്നു…..

കാശി ഇത് നീ വിചാരിക്കുന്ന പോലെ എന്റെ ഭാര്യ ഒന്നും അല്ല ഡാ….. ഇത് എന്റെ പല്ലവിയുടെ അനിയത്തിയ ഡാ….. ഭദ്രന്റെ പെങ്ങൾ ഗംഗ ആണ്…..ഞങ്ങളെ ഇവിടെ ഒരുമിച്ച് നിർത്തണമെങ്കിൽ ഭാര്യയും ഭർത്താവും ആയിരിക്കണം അല്ലെങ്കിൽ ഇവളെ ഈ ഊരിൽ വേറെ എവിടെ എങ്കിലും ആക്കും….. അതുകൊണ്ട് അങ്ങനെ ഒരു കള്ളം പറഞ്ഞു കൂടെ നിർത്തിയത…ഇവൾ എന്റെ പെങ്ങൾ അല്ലെ ഡാ……. ദേവൻ പറഞ്ഞു തീർന്നതും കാശി ദേവനെ കെട്ടിപിടിച്ചു കൊച്ച് കുട്ടികളെ പോലെ കരയാൻ തുടങ്ങി…… ദേവന്റെയും ഗംഗയുടെയും കണ്ണ് നിറഞ്ഞു… ദേവൻ അവനെ ചേർത്ത് പിടിച്ചു…

മതിയെട…. കൊച്ച് പിള്ളേരെ പോലെ കരഞ്ഞത്…ദേവൻ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു…..

സോറി…… സോറി ഏട്ടാ…. ഏട്ടത്തിയെ കാണാതെ ആയപ്പോൾ……. ഞാൻ….ഞാൻ ഏട്ടനെ…….

പോട്ടെ ഡാ…… കരയാതെ…… നീ വാ ഇവിടെ ഇരിക്ക്…….ദേവൻ അവനെ അവന്റെ അടുത്തേക്ക് വിളിച്ചു ഇരുത്തി….ഗംഗ അവരെ നോക്കി ചിരിയോടെ മാറി നിന്നു…….

ഏട്ടാ…… എന്താ ഉണ്ടായത് അന്ന് ഏട്ടത്തി എവിടെ……!

അറിയില്ല കാശി….. ഞാനും പല്ലവിയും ഇവളെ തിരികെ വീട്ടിൽ ആക്കാൻ പോകുമ്പോൾ ആയിരുന്നു അപകടം…. അപകടം എന്ന് പറഞ്ഞ കരുതി കൂട്ടിയുള്ള അപകടം….. അന്ന് ഞാൻ അച്ഛനെ വിളിച്ചു കാണാൻ എവിടെ വരണം എന്ന് ചോദിച്ചു അച്ഛൻ എന്നോട് നമ്മുടെ തറവാട്ടിൽ തന്നെ വന്ന മതി എന്ന് പറഞ്ഞു ഒപ്പം ആ പെൻഡ്രൈവിന്റെ കാര്യം പറഞ്ഞു. വേറെ ഡീറ്റെയിൽസ് എന്തെങ്കിലും ഉണ്ടെങ്കിൽ കൂടെ എടുക്കാൻ പറഞ്ഞു….. ഞാൻ അങ്ങനെ എന്റെ കൈയിൽ ഉണ്ടായിരുന്ന എല്ലാ ഡോക്യുമെന്റ്സും കൂടെ എടുത്തു കാറിൽ വച്ചിരുന്നു കാരണം ഇവളെ വീട്ടിൽ ആക്കിയിട്ടു തിരിച്ചു വരുമ്പോൾ അങ്ങോട്ട്‌ പോകാം എന്ന് കരുതി…. പക്ഷെ ഞങ്ങൾ പകുതിയിൽ എത്തുമ്പോൾ എനിക്ക് ഒരു കാൾ വന്നു…. എന്റെ കൈയിൽ ഉള്ള വിവരങ്ങൾ മറ്റൊരാളുടെ കൈയിൽ എത്തിയാൽ കൊ-, ല്ലുമെന്ന് പറഞ്ഞു ആയിരുന്നു ആ കാൾ……ദേവൻ ഒന്ന് നിർത്തി.

എന്നിട്ട്……കാശി ബാക്കി അറിയാൻ ആകാംഷയോടെ ചോദിച്ചു.

ആ കാൾ വന്നു കഴിഞ്ഞപ്പോൾ പല്ലവി വല്ലാതെ പേടിച്ചു…. അവളോട് ഓരോന്ന് പറഞ്ഞു ഡ്രൈവ് ചെയ്യുമ്പോൾ ആയിരുന്നു ഒരു ലോറി മനഃപൂർവം റോങ് റോഡ് കയറി കാറിലേക്ക് ഇടിച്ചത്…ഒരിക്കലല്ല പലയാവർത്തി ഇടിച്ചു ഒടുവിൽ കാറും ഞങ്ങൾ മൂന്ന്പേരും താഴെക്ക് വീണു……പക്ഷെ ബോധം തെളിഞ്ഞപ്പോൾ ഞങ്ങൾ ഇവിടെ ആണ്… പല്ലവിക്ക് ആയി എന്നെകൊണ്ട് ആകും പോലെ ഒക്കെ തിരക്കി പക്ഷെ കണ്ടെത്താൻ ആയില്ല….. ഒഴുക്കിൽ പെട്ട് വേറെ എവിടെ എങ്കിലും ബോഡി അടിഞ്ഞു കാണുമെന്ന ഇവിടെ ഉള്ളവർ പറഞ്ഞത് അന്ന് മഴ സമയം കൂടെ ആയത് കൊണ്ട് ഒരുപാട് ഒഴുക്ക് ഉണ്ടായിരുന്നു……പറഞ്ഞു കഴിഞ്ഞപ്പോൾ ഗംഗയുടെ കരച്ചിൽ കേട്ടു……ദേവന്റെ കണ്ണ് നിറഞ്ഞു പല്ലവി ജീവനോടെ ഇല്ല എന്നത് അവർക്ക് ഉറപ്പ് ആയിരുന്നു…..കുറച്ചു സമയം ആരും ഒന്നും മിണ്ടിയില്ല…..

അവിടെ അവസ്ഥ എന്താ കാശി…….

മാന്തോപ്പിൽ നിന്ന് രണ്ടുബോഡിയും ഒരു ആത്മഹത്യാകുറിപ്പും കിട്ടി……ദേവൻ ഇരുന്നിടത്തു നിന്ന് എണീറ്റു….

കാശി……

അതെ ഏട്ടാ…. ഏട്ടനും ഏട്ടത്തിയുമാണ് മരിച്ചതെന്ന് എല്ലാവരും ഉറപ്പിച്ചു…. ഒരു ആക്‌സിഡന്റ് മരണമായിരുന്നു എങ്കിൽ ഞാൻ ഇങ്ങനെ തേടി വരില്ലായിരുന്നു പക്ഷെ ആ-,ത്മഹത്യാകുറിപ്പ് എന്നെ കുഴപ്പിച്ചു ഒപ്പം കിട്ടിയ ബോഡി… പക്ഷെ എന്തോ ഏട്ടൻ അങ്ങനെ ഒരു കടുംകൈ ചെയ്യില്ല എന്ന് മനസ്സിൽ ഇരുന്നു ആരോ പറഞ്ഞു അതാ ഫോൺ ലൊക്കേഷൻ നോക്കി ഞാൻ ഇവിടെ എത്തിയത്…കാശി പറഞ്ഞു.

കാശി അപ്പോൾ അവിടെ നിന്ന് കിട്ടിയ ബോഡി നിങ്ങൾ എന്താ ചെയ്തത്….!

തറവാട്ടിൽ കൊണ്ട് പോയി അടക്കി കർമ്മം ചെയ്തു….. ഏട്ടന്റെയും ഏട്ടത്തിയുടെയും ആത്മാവ് ശല്യം ചെയ്യുന്നതെന്ന് പറഞ്ഞു കുറച്ചു ദിവസം മുന്നേ എന്തൊക്കെയൊ കർമ്മം ചെയ്തു ആ മുറി ഇപ്പൊ പൂട്ടി…….ദേവൻ ആകെ മരവിച്ച അവസ്ഥയിൽ ആയിരുന്നു….

കാശി…….ദേവന്റെ വിളി കേട്ടതും അവൻ എണീറ്റ് നേരെ നിന്നു.

ഏട്ടൻ റെഡി ആകു നമുക്ക് വീട്ടിൽ പോകാം….എല്ലാവരും ഞെട്ടും ഏട്ടന്റെ ഈ വരവിൽ നമുക്ക് ഏട്ടത്തിയെ കണ്ടു പിടിക്കാം….

ഇല്ല കാശി…… ഇപ്പൊ ഞാൻ ജീവിച്ചിരിക്കുന്ന കാര്യം ആരും അറിയാൻ പാടില്ല…..!

ഏട്ടൻ എന്താ ഉദ്ദേശിക്കുന്നത്…..

നീ എങ്ങനെ എങ്കിലും ഇവളെ ഭദ്രന്റെ അടുത്ത് എത്തിക്കണം…… ഞാൻ നാട്ടിലേക്ക് വരും പക്ഷെ ആരുടെയും കണ്ണിൽ പെടാതെ ഒരു ഒളിവ് ജീവിതം…. ആ സമയംകൊണ്ട് പല്ലവിയെ കണ്ടെത്തണം……ദേവൻ പറഞ്ഞു.

ശരി ഏട്ടന്റെ ഇഷ്ടം അങ്ങനെ ആണെങ്കിൽ അങ്ങനെ തന്നെ ചെയ്യാം…..

ഞാൻ കണ്ടു പിടിച്ച വിവരങ്ങൾ എല്ലാം അച്ഛനെ ഏൽപ്പിച്ചു അച്ഛൻ അത് വച്ചു എന്തെങ്കിലും നടപടി എടുത്തോ…. ഹരിക്കും കൊച്ചിച്ചനും എതിരെ…..ദേവൻ സംശയത്തോടെ ചോദിച്ചു.

ഇല്ല എന്റെ അറിവിൽ ഇത് വരെ പ്രശ്നം ഒന്നുമില്ല…. എന്റെ സംശയം അച്ഛന്റെ കൈയിൽ നിന്ന് അത് നഷ്ടമായ് കാണും……കാശി പറഞ്ഞു.

മ്മ്മ്…… നമുക്ക് നാളെ രാവിലെ ഇവിടെ നിന്ന് പോകാം…..ദേവൻ എന്തോ ഉറപ്പിച്ചത് പോലെ പറഞ്ഞു….ആ രാത്രി ഒരുപാട് നാളിനു ശേഷം കാശി സമാധാനത്തോടെ ഏട്ടന്റെ നെഞ്ചിൽ കിടന്നുറങ്ങി……..

പിറ്റേന്ന് രാവിലെ തന്നെ അവിടെ ഉള്ളവരോട് എല്ലാം നന്ദി പറഞ്ഞു കാശിയും ദേവനും ഗംഗയും നാട്ടിലേക്ക് തിരിച്ചു…….

ആദ്യം പോയത് പല്ലവിയുടെ വീട്ടിൽ ആയിരുന്നു അവിടെ എത്തി കാശി ഗംഗയെ ഭദ്രന്റെ അടുത്ത് ഏൽപ്പിച്ചു….. ആദ്യം ദേഷ്യത്തിൽ കാശിക്ക് നേരെതിരിഞ്ഞു എങ്കിലും ഗംഗ പറഞ്ഞത് ഒക്കെ കേട്ടപ്പോൾ കാശിയോട് നന്ദി പറഞ്ഞു…കാശി ഭദ്രനോട്‌ ഒരു സഹായം ചോദിച്ചു…..!

ഭദ്രൻ ഗംഗയെ നോക്കി….. അവൾ ഭദ്രനെ കാര്യങ്ങളുടെ കിടപ്പ് എങ്ങനെ ആണെന്ന് പറഞ്ഞു ധരിപ്പിച്ചു….. ദേവനെ എത്ര നാൾ വേണമെങ്കിലും അവിടെ ആരുമറിയാതെ താമസിപ്പിക്കാം എന്ന് അവൻ സമ്മതിച്ചു….. പക്ഷെ കാശിക്കും ദേവനും അവനെ സംശയം ഉണ്ടായിരുന്നു……

ഭദ്രൻ ഒരു വാക്ക് പറഞ്ഞ അത് വാക്ക് ആണ്….. ഇനോട് എനിക്ക് ശത്രുത ഉണ്ടായിരിക്കും പക്ഷെ ഒരിക്കലും കൂടെ നിന്ന് ചതിക്കില്ല എന്ത് ദേഷ്യം ഉണ്ടെങ്കിലും ഭദ്രൻ അത് കാണിക്കും……ദേവൻ അവനെ നോക്കി…

അവൾക്ക് നിന്നോട് അങ്ങനെ ഒരു ഇഷ്ടമില്ലായിരുന്നു ഭദ്ര അല്ലാതെ ഞാൻ നിങ്ങളുടെ ഇടയിലേക്ക് കയറി വന്നത് അല്ല……ഭദ്രന്റെ അടുത്തേക്ക് പോയി അവന്റെ കൈയിൽ പിടിച്ചു പറഞ്ഞു……ഭദ്രൻ ദേവനെ നോക്കി ചിരിച്ചു…

എനിക്ക് അറിയാം അവൾക്ക് അങ്ങനെ ഒന്നുമില്ലെന്ന്…. പിന്നെ അമ്മയും അച്ഛനും ഒക്കെ കുഞ്ഞിലേ പറഞ്ഞു വച്ചത് ആയിരുന്നു….. വളർന്നപ്പോൾ ഞാൻ മാറി പോയി ഒരുപാട് അത് ആകും അവൾക്ക് എന്നോട് ഉള്ള അകൽച്ചക്ക് കാരണം അതിന്റെ പേരിൽ ആണ് ഞാൻ ഓരോന്ന് കാട്ടികൂട്ടിയത്…… എന്നോട് ക്ഷമിക്കാൻ പറ്റുമെങ്കിൽ ക്ഷമിക്ക് അവളുടെ വയറ്റിൽ ഒരു കുഞ്ഞ് ഉണ്ടെന്ന് അറിയാതെ ആണ് ഞാൻ അന്ന് അവിടെ വന്നു ഓരോന്ന് വിളിച്ചു പറഞ്ഞത്…….ദേവൻ അവനെ ചിരിയോടെ ചേർത്ത് പിടിച്ചു…

അന്ന് മുതൽ ദേവൻ അവിടെ ആണ് കാശി കുറച്ചു ദിവസം അവിടെ നിന്നു പിന്നെ നാട്ടിലേക്ക് തിരിച്ചു വന്നു…കാശി പോകും മുന്നേ ദേവന്റെ അടുത്തേക്ക് പോയി……

ദേവേട്ടാ……

നീ പോകാൻ ഇറങ്ങിയല്ലോ….. ഞാൻ പറഞ്ഞത് എല്ലാം നിനക്ക് ഓർമ്മ ഉണ്ടല്ലോ… ഒന്നും ഒരിടത്തും തെറ്റരുത്…..ദേവൻ ഒരു ഓർമ്മപ്പെടുത്തൽ പോലെ പറഞ്ഞു…

മ്മ്മ്….. ഏട്ടാ എനിക്ക് ഒരു കാര്യം അറിയാൻ ഉണ്ട്…..കാശി ദേവനെ നോക്കി പറഞ്ഞു. ദേവൻ സംശയത്തിൽ നോക്കി.

അന്ന് ഏട്ടത്തി എന്നോട് ഫോണിൽ സംസാരിച്ചു കഴിഞ്ഞു അവിടെ ആരാ വന്നത്…….. ആ വന്നത് ആരൊക്കെ ആയിരുന്നു………ദേവൻ ഞെട്ടി കാശിയെ നോക്കി.

നീ…. നീ എങ്ങനെ ഇത്….ദേവൻ സംശയത്തിൽ ചോദിച്ചു..

ഏട്ടത്തിയുടെ ഡയറി ഞാൻ വായിച്ചു അതിൽ വന്നവർ ആരാ എന്ന് പറഞ്ഞിട്ടില്ല……. ആരാ വന്നത്…….അല്ല ആരൊക്കെയ വന്നത്… കാശി ഗൗരവത്തിൽ ചോദിച്ചു ദേവൻ ഒന്നും മിണ്ടിയില്ല…

എനിക്ക് ഏട്ടൻ വച്ചിരുന്ന സർപ്രൈസ് എന്ത് ആയിരുന്നു……ദേവൻ കാശിയെ നോക്കി…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *