താലി, ഭാഗം 60 – എഴുത്ത്: ലക്ഷ്മി ശ്രീനു

രാവിലെ മുതൽ ഭദ്ര ഓഫീസിൽ പോകാൻ വല്യ തിടുക്കത്തിൽ ആണ്…. കാശിക്ക് അത് കാണുമ്പോൾ ചിരിയും വരുന്നുണ്ട്……

നീ എന്തിനാ ഇത്രയും തിടുക്കം കാണിക്കുന്നത്……കാശി അവളുടെ വെപ്രാളം കണ്ടു ചോദിച്ചു.

അല്ല കാശി….. ഓഫീസിൽ ആരാ പുതിയ ആള് എന്നറിയാൻ വല്ലാത്തൊരു ആകാംഷ……..അവൾ ചെയ്തു കൊണ്ട് നിന്ന ജോലി തുടർന്നു കൊണ്ട് പറഞ്ഞു…

അതിന്റെ കാരണമാണ് ഞാൻ ചോദിച്ചത് എന്താ ഇത്രക്ക് ആകാംഷയെന്ന്…….

അറിയില്ല കാശി എന്തോ ഒരു വല്ലാത്ത ആകാംഷ……..അവൻ ഒന്നമർത്തി മൂളിയിട്ട് റെഡിയാകാൻ പോയി….

കാശി ഫോൺ എടുത്തു ആരെയൊ വിളിച്ചു സംസാരിച്ചു കഴിഞ്ഞു. റെഡിയായ് ചെറുചിരിയോടെ പുറത്തേക്ക് ഇറങ്ങി……

എന്താ കാശി ഇത്ര താമസം സമയം ഒരുപാടയി…..കാശി റെഡിയായ് വന്നപ്പോൾ ഭദ്ര കഴിക്കാൻ തുടങ്ങിയിരുന്നു…..കാശി അവളെ സൂക്ഷിച്ചു നോക്കിയിട്ട് കഴിക്കാൻ ഇരുന്നു…..

ഓഫീസിൽ ഇറങ്ങുമ്പോൾ കാശി പതിവില്ലാതെ കാവിലെക്ക് കയറി പോയി.. അത് കണ്ടു ഭദ്ര അവനെ സംശയത്തിൽ നോക്കി പിന്നെ അവന്റെ ഒപ്പം പോയി…..

നിന്നിൽ നിന്ന് ആയിരുന്നു ഇവിടെ നടന്ന പലതിന്റെയും തുടക്കം ഒടുക്കവും നിന്റെ മുന്നിൽ ആകണം…… ചെയ്തു തീർക്കാൻ കണ്ടെത്താൻ ഒരുപാട് കാര്യങ്ങൾ ബാക്കി ആണ്… എന്റെ കൂടെ ഉണ്ടാകണേ…….കണ്ണുകളച്ച് പ്രാർത്ഥിച്ചു കൊണ്ട് കാറിന്റെ അടുത്തേക്ക് നടന്നു. ഭദ്രയും വേഗം കാറിലേക്ക് കയറി…… കാശി ഓഫീസിലേക്ക് പോകുമ്പോൾ മുഴുവൻ ആലോചനയിൽ ആയിരുന്നു…. ഭദ്ര ഇടക്ക് ഇടക്ക് അവനെ നോക്കികൊണ്ടേ ഇരുന്നു……

ഓഫീസിൽ എത്തിയപ്പോൾ ഭദ്ര ഞെട്ടി…. ഒരു പിൻവീണാൽ കേൾക്കാൻ പാകത്തിന് നിശബ്ദത…. ഭദ്ര കാശിയെ നോക്കി…..

നടക്ക്….. ഇവിടെ ശെരിക്കും CEO ആകേണ്ട ആള് എത്തിയിട്ടുണ്ട് ഇനി നമ്മൾ ഒക്കെ സഹായിയായ് കൂടെ നിന്നാൽ മതി………ഭദ്രയെ ചേർത്ത് പിടിച്ചു പറഞ്ഞു കൊണ്ട് കാശി മുന്നോട്ട് നടന്നു.ഭദ്ര കാര്യം മനസിലാകാതെ അവന്റെ ഒപ്പം നടന്നു…

കാശിയുടെ ക്യാബിനിലേക്ക് ആണ് ഭദ്രയെ കൂട്ടി കാശി പോയത്…ക്യാബിൻ തുറന്നു അകത്തു കയറിയപ്പോൾ ആരോ സീറ്റിൽ ഇരിപ്പുണ്ട് ചെയർ അങ്ങോട്ട്‌ തിരിച്ചിട്ട് ആണ് ഇരിപ്പ് അതുകൊണ്ട് മുഖം കാണാൻ ആകുന്നില്ല…….ഭദ്ര കാശിയെ നോക്കി.

അവൻ കണ്ണ് കൊണ്ട് ടേബിളിൽ ഇരിക്കുന്ന name ബോർഡ് നോക്കാൻ പറഞ്ഞു ഭദ്ര നോക്കി….ഭദ്രയുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വികസിച്ചു.   MAHADEVAN CEO അപ്പോഴേക്കും അവൻ ചെയർ തിരിച്ചു.

ഭദ്ര അന്തംവിട്ടു കാശിയെ നോക്കി…..

നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെന്ന് കരുതി എങ്ങനെ ഉണ്ട് സർപ്രൈസ്……കാശി ചിരിയോടെ പറഞ്ഞു.

ദേവൻ സീറ്റിൽ നിന്ന് എണീറ്റ് ഭദ്രയുടെ അടുത്തേക്ക് വന്നു……

ഗുഡ് മോർണിംഗ് ഭദ്രകുട്ടി…..ദേവൻ ചിരിയോടെ പറഞ്ഞു.

ഗുഡ്…. ഗുഡ് മോർണിംഗ് ദേവേട്ടാ….ഭദ്ര ചെറിയ വിക്കലോടെയും പേടിയോടെയും പറഞ്ഞു.

നീ എന്തിനാ ഭദ്ര ഇങ്ങനെ പേടിക്കുന്നെ ദേവേട്ടൻ പ്രേതമൊന്നുമല്ല……കാശി ചിരിയോടെ പറഞ്ഞു.

അല്ല പെട്ടന്ന് കണ്ടപ്പോൾ…… ദേവേട്ടൻ എല്ലാവരെയും കണ്ടോ…..

കണ്ടു കണ്ടു എല്ലാവരെയും കണ്ടു….. അച്ഛനും അമ്മയും രാവിലെ വന്നു കണ്ടു പോയി…. പിന്നെ ഇവിടെ എല്ലാവരും ഒന്ന് ഞെട്ടി ഇരിക്കുവാ….ദേവൻ ചിരിയോടെ പറഞ്ഞു.ഭദ്ര ഒന്ന് ചിരിച്ചു…..

ഞാൻ…. ഞാൻ പോട്ടെ……അവൾക്ക് അവിടെ നിന്ന് എങ്ങനെ എങ്കിലും പോയ മതിയെന്ന് ആയി.

നമ്മൾ തമ്മിൽ നേരത്തെ കണ്ടിട്ടുണ്ടോ ഭദ്ര…….ദേവൻ അവളുടെ അടുത്തേക്ക് വന്നു ചോദിച്ചു. ഭദ്ര ഒന്ന് ഞെട്ടി അത് രണ്ടുപേരും ശ്രദ്ധിക്കുകയും ചെയ്തു.

ഇല്ല….. ഇല്ല ആദ്യയിട്ട നേരിട്ട് കാണുന്നെ……അവൾ അതും പറഞ്ഞു വേഗം പുറത്തേക്ക് ഇറങ്ങി…..

നന്നായി പേടി തട്ടിയിട്ടുണ്ട് അവൾ ആയിട്ടു തന്നെ എല്ലാം പറയും നമ്മൾ ആയിട്ടു ഒന്നും ചെയ്യേണ്ടി വരില്ല…….അവൾ പോയി കഴിഞ്ഞു ദേവൻ പറഞ്ഞു.

മ്മ്…. ഇന്ന് തന്നെ എല്ലാം കലങ്ങി തെളിയണം…..കാശിയും പറഞ്ഞു.

***************

അവൻ അന്ന് മരിച്ചുന്ന് പറഞ്ഞു എല്ലാം ഒന്ന് കരക്ക് അടുത്തത് ആയിരുന്നു…..മോഹൻ ദേഷ്യത്തിൽ ഫോണിലൂടെ ഹരിയോട് ചൂടായി….

അച്ഛാ…. ഞാൻ എന്താ ഇനി ചെയ്യേണ്ടത്…. അവനോട് ഒപ്പം ഈ ഓഫീസിൽ ശരി ആകില്ല……..

അല്ലെങ്കിലും നീ അവിടെ ഉണ്ടായിട്ട് എനിക്ക് വല്യ ഉപയോഗം ഒന്നുല്ല ഇനി നീ നിന്റെ കാര്യം എന്താ എന്ന് വച്ചാൽ നോക്ക്……….

മോഹൻ ദേഷ്യത്തിൽ ഫോൺ വച്ചു….. ഹരി പുച്ഛംകലർന്ന ചിരിയോടെ ഫോൺ ടേബിളിൽ വച്ചിട്ട് സീറ്റിലേക്ക് ചാഞ്ഞിരുന്നു……

അപ്പോഴാണ് വേഗത്തിൽ ഭദ്ര ക്യാബിൻ തുറന്നു കയറി വന്നത്…..വന്ന പാടെ ബാഗിൽ നിന്ന് വെള്ളമെടുത്തു മടമട കുടിച്ചു…….. ഹരി അവളെ ചിരിയോടെ നോക്കി.

എന്ത് പറ്റി ഭദ്രകുട്ടി ഇത്രക്ക് ദാഹം….

ഒന്നും പറയണ്ട എന്റെ ഹരിയേട്ടാ…. ദേവേട്ടനെ കണ്ടു ആകെ ഞെട്ടി ഇരിക്കുവാ….. കാശി പറഞ്ഞു ദേവേട്ടൻ ജീവനോടെ ഉണ്ട് ഉണ്ട് എന്ന് പക്ഷെ ഇത്ര പെട്ടന്ന് മുന്നിൽ വന്നപ്പോൾ…..ഭദ്ര സീറ്റിലേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു……. ഹരി അവളെ നോക്കി പുഞ്ചിരിച്ചു….

ദേവൻ വന്നത് എല്ലാകാര്യങ്ങളും അറിഞ്ഞു പഠിച്ചു വന്നത് പോലെ ആയിരുന്നു എല്ലാവർക്കും ജോലികൾ കൊടുത്തതും അവരോട് സംസാരിച്ചതും ഒക്കെ……. അവൻ വന്നതിന്റെ ഞെട്ടൽ തീരും മുന്നേ ഇത് കൂടെ കണ്ടതും എല്ലാം കിളി പറന്നത് പോലെ ആയിരുന്നു…..

ദേവൻ വന്നത് പ്രമാണിച്ചു ഉച്ചക്ക് ശേഷംഒരു പാർട്ടി ഉണ്ട്…..കമ്പനിയുടെ തന്നെ ഒരു ചെറിയ ഓഡിറ്റോറിയം ഉണ്ട്….. അത് എന്തെങ്കിലും അത്യാവശ്യ ഫങ്ക്ഷൻസ് ഓഫീസിൽ ഉള്ളവർക്ക് മാത്രമായി നടത്താൻ ഉപയോഗിക്കുന്ന ഓഡിറ്റോറിയം ആണ്……അത് അറിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി കാരണം കാശിയെ പോലെ അല്ല ദേവൻ ഒന്ന് നേരെ ഇരിക്കാൻ പോലും സമയം കൊടുക്കുന്നില്ല വന്ന ദിവസം ഇങ്ങനെ ആണെങ്കിൽ മുന്നോട്ട് എങ്ങനെ എന്ന് അവർക്ക് അറിയാമായിരുന്നു…….

കാശി……ദേവനും കാശിയും കൂടെ ഓഫീസിന് പുറത്ത് ബ്രേക്ക്‌ ടൈം വന്നത് ആണ്….എല്ലാവരും പുറത്ത് ഉണ്ട് കാശിയും ദേവനും കുറച്ചു മാറി നിന്നു…..

എന്താ ദേവേട്ടാ…….

അന്ന് ഞാൻ അച്ഛനെ ഏൽപ്പിക്കാൻ ആയി നിന്റെ കൈയിൽ തന്ന ആ പെൻഡ്രൈവ് എവിടെ ആണെന്ന് നിനക്ക് അറിയോ……ദേവൻ ഗൗരവത്തിൽ ചോദിച്ചു.

അറിയാം….. അത് എന്റെ കൈയിൽ കിട്ടിയത് കുറച്ചു വൈകി ആണ്. കിട്ടിയപ്പോൾ തന്നെ അത് ഞാൻ കാബോർഡിൽ വച്ചിട്ടുണ്ട്…….. കാശി

എനിക്ക് അത് വേണം അന്ന് ഞാൻ ശ്രദ്ധിക്കാതെ പോയ എന്തൊക്കെയൊ അതിൽ ഉണ്ട് ഉറപ്പാ എനിക്ക് അത് ഒന്ന് നോക്കണം…….ദേവൻ  ഇവരുടെ ഈ സംസാരം ഒക്കെ ഒളിഞ്ഞു നിന്ന് ഒരാൾ കേൾക്കുന്നുണ്ടായിരുന്നു…… അയാൾക്ക് വേണ്ടത് കിട്ടിയ സന്തോഷത്തിൽ ആ കണ്ണുകൾ തിളങ്ങി ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി തെളിഞ്ഞു….

*******************

മഹിയേട്ടാ……. ദേവനെ ഇങ്ങോട്ടു വിളിക്കുന്നില്ലേ……നീരു.

ഞാൻ വിളിച്ചിട്ടുണ്ട് ഡോ അവൻ ഒരുപാട് നാളിന് ശേഷമല്ലേ നമ്മുടെ അടുത്തേക്ക് വരുന്നത്…… അവനോട് അന്ന് എന്തൊക്കെയൊ പറഞ്ഞുന്ന് കരുതി അതൊക്കെ ഞാൻ മനസിൽ നിന്ന് പറഞ്ഞത് ആണെന്ന് താൻ കരുതിയൊ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു… പെട്ടന്ന് അവൻ ഇറങ്ങി പോയപ്പോൾ അത് വാശിയായ്……

ഇനി ദേവനും കാശിയും ഇവിടെ വേണം മഹിയേട്ടാ….. അവരെ കൂടെ ഇങ്ങോട്ടു വിളിക്കണം ഇനി അതിൽ ഒരു ഒഴിവ് പറയരുത്…….നീരു പറഞ്ഞു.

ഇല്ല ഡോ….. എനിക്ക് പ്രായമായില്ലേ ഇനി ഒന്നിനും വയ്യ മക്കളും മരുമക്കളും കൊച്ചുമക്കള് ഒക്കെ ആയി സന്തോഷത്തോടെ കഴിയണം……മഹി ചിരിയോടെ പറഞ്ഞു.

പിന്നെ മഹിയേട്ടാ….. ആ തിരുമേനിയോട് ഒന്ന് വരാൻ പറയണം…മാന്തോപ്പിൽ ഇനിയും എന്തൊക്കെയൊ പരിഹാര ക്രീയകൾ ചെയ്യാനില്ലേ………നീരു.

അല്ല ദേവൻ തിരിച്ചു വന്നു പല്ലവി മരിച്ചു അപ്പോൾ പിന്നെ അന്ന് ക-ത്തിക-രിഞ്ഞു പോയ രണ്ടുപേരുടെ ബോഡിയിൽ ഒന്ന് ആരായിരുന്നു………വരദ…
നീരുവും മഹിയും പരസ്പരം നോക്കി….

ഇനി അതിനെ കുറിച്ച് അന്വേഷണം നടത്താൻ തെളിവുകൾ ഒന്നും ബാക്കിയില്ല അത് കൊണ്ട് ഒരു അന്വേഷണം വേണോ വേണ്ടേ എന്നതിനെ കുറിച്ച് അവർ ഒക്കെ വന്നിട്ട് ആലോചിക്കാം…….മഹി…

പിന്നെ അതിനെ കുറിച്ച് ഒന്നും സംസാരിച്ചില്ല ദേവൻ ഒരുപാട് നാളിനു ശേഷം വീട്ടിൽ വരുന്നത് കൊണ്ട് അവന് വേണ്ടത് ഒക്കെ ഉണ്ടാക്കാൻ ഉള്ള തിടുക്കത്തിൽ ആയിരുന്നു……..

****************

കമ്പനിയിൽ എല്ലാവർക്കും അറേഞ്ച് ചെയ്ത പാർട്ടി ഗംഭീരമായി തുടരുമ്പോൾ ഒരാൾ മാത്രം അവർക്കിടയിൽ നിന്ന് ഒഴിഞ്ഞു മാറി ഓഫീസിലേക്ക് പോയി….

എന്നാൽ ഇതൊക്കെ കാണേണ്ടവർ കാണുന്നുണ്ടായിരുന്നു……… കാശിയുടെ ക്യാബിനിലേക്ക് കയറുമ്പോ ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നു………. കാശിയുടെ കാബോർഡ് തുറന്നു ഓരോന്ന് ഫയൽസ് ആയി എടുത്തു നോക്കി പക്ഷെ തേടിയത് കിട്ടാതെ വന്നപ്പോൾ ദേഷ്യം കൊണ്ട് മുഖം ചുവന്നു കയറി……വീണ്ടും അവിടെ ഒക്കെ അന്വേഷിക്കാൻ തുടങ്ങി…..

നീ അന്വേഷിക്കുന്നത് അവിടെ ഇല്ല ശ്രീദുർഗ്ഗ……പുറകിൽ നിന്ന് ശബ്ദം കേട്ടതും അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി……

തുടരും……

Leave a Reply

Your email address will not be published. Required fields are marked *