നീ ഈ പറയുന്ന പെൻഡ്രൈവ് ഇവിടെ ഇല്ല ഇവിടെ എന്നല്ല അത് എവിടെ ആണെന്ന് ഞങ്ങൾക്ക് അറിയില്ല അന്ന് ഞാൻ അത് അച്ഛനെ ഏൽപ്പിച്ചു… കാശി പറഞ്ഞു.
കാശിനാഥന് എന്നെ കണ്ടിട്ട് ഒരു പൊട്ടി ആണെന്ന് തോന്നുന്നോ…..നീ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാൻ…….അവളുടെ സംസാരത്തിലെ പുച്ഛം അവന് ദേഷ്യം വന്നു…..
നീ വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി….. ഞങ്ങടെ കൈയിൽ പെൻഡ്രൈവ് ഇല്ല..കാശി പറഞ്ഞു.
അവളെ ഞാൻ അല്ല കടത്തിയത് ഇപ്പൊ…. അവളെ കണ്ടു പിടിക്കാൻ എന്നെ കൊണ്ട് പറ്റുകയും ഇല്ല….. സോ അവളെ വേണേൽ നിങ്ങൾക്ക് കണ്ടു പിടിക്കാം….. പക്ഷെ അത് അത്ര എളുപ്പമാകില്ല അവളെ കൊണ്ട് പോയത് ആരാന്ന് അറിയോ…… ദുർഗ്ഗ പറഞ്ഞു നിർത്തി….
പെട്ടന്ന് കാശിയുടെ ഫോൺ റിങ് ചെയ്തു അവൻ കാൾ എടുത്തു കുറച്ചു മാറി നിന്നു…..
പറയ് മനോജ് എന്തായി….. അവൾ എവിടെ ആണെന്ന് എന്തെങ്കിലും……കാശി ചോദിച്ചു.
കിട്ടി സാർ അത് പറയാൻ ആണ് വിളിച്ചത്…. മാഡത്തിനെ അവർ കൊണ്ട് പോയിരിക്കുന്നത് കോട്ടയത്തേക്ക് ആണ്……… പിന്നെ മാഡത്തിനെ അന്ന് ഫോളോ ചെയ്തവരെ വിളിച്ച നമ്പറിനെ കുറിച്ച് സാർ അന്വേഷിക്കാൻ പറഞ്ഞിരുന്നു അത് അന്വേഷിച്ചു ലില്ലി സാമൂവൽ കുരിശിങ്കൽ എന്ന ആളുടെ പേരിൽ ആണ് കണക്ഷൻ……കാശി കാൾ കട്ട് ആക്കി….
കാശി ദേവന്റെ അടുത്ത് എത്തി…….
അവളെ കൊണ്ട് പോയത് കോട്ടയത്തേക്ക് ആണല്ലേ കാശി നാഥ…..ദുർഗ്ഗ ചിരിയോടെ ചോദിച്ചു.
ഡീീ…… കാശി അവൾക്ക് നേരെ പാഞ്ഞു.
എന്നോട് ചാടി കളിക്കാതെ ഭാര്യയെ രക്ഷിക്കാൻ നോക്ക് അവളെ കൊണ്ട് പോയത് അച്ഛന്റെ കുടുംബക്കാർ തന്നെ ആണ് അതുകൊണ്ട് തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷ വേണ്ട……..അവളുടെ സംസാരത്തിലെ പുച്ഛം അത് കാശിക്ക് നല്ലത് പോലെ ദേഷ്യം വരാൻ കാരണമായി അവൻ അവളെ കഴുത്തിൽ കുത്തി പിടിച്ചു……
നീ എന്താ ഡി പുല്ലേ കുറച്ചു നേരം കൊണ്ട് കിടന്നു ഷോ കാണിക്കുന്നേ……അവൻ ദേഷ്യത്തിൽ അലറി…..കാശിയുടെ ദേഷ്യവും അവളുടെ പിടയലും കണ്ടപ്പോൾ തന്നെ ദേവനും ഹരിക്കും കാര്യങ്ങൾ പന്തിയല്ലെന്ന് തോന്നി കാശിയെ പിടിച്ചു മാറ്റാൻ നോക്കി….. പക്ഷെ അവന്റെ പിടി മുറുകി അവളുടെ കാലുകൾ നിലത്തു നിന്ന് ഉയർന്നു തുടങ്ങി…….
കാശി……ഇവളെ അല്ല നമുക്ക് ഇപ്പൊ ആവശ്യം ഭദ്ര ആണ്….. അവളെ കണ്ടെത്താൻ നോക്ക്…. നീ ഇവളെ വിട്……..ദേവൻ അവസാനം ദേഷ്യത്തിൽ കാശിയോട് പറഞ്ഞു…. കാശി അവളുടെ മേലുള്ള പിടി വിട്ടു……ചെയറിൽ പോയി തലക്ക് കൈ കൊടുത്തു ഇരുന്നു….
ഹരി…….. പുറത്ത് ഉള്ള എല്ലാവരോടും പോകാൻ പറയ്……ദേവൻ ഹരിയോട് പറഞ്ഞു ഹരി അവരെ നോക്കിയിട്ട് പുറത്തേക്ക് പോയി……
ദുർഗ്ഗ താഴെ ഇരുന്നു കിതക്കുന്നുണ്ടായിരുന്നു……. ദേവൻ അവളുടെ അടുത്തേക്ക് പോയി…..
പറയ് എന്തിനാ നീ ഇതൊക്കെ ചെയ്യുന്നേ നിനക്ക് ഇത് കൊണ്ട് എന്താ കിട്ടാൻപോകുന്നെ…നിനക്ക് എന്താ വേണ്ടത്…ദേവൻ അവളുടെ മുന്നിൽ ഇരുന്നു ചോദിച്ചു…
എനിക്ക് വേണ്ടത് എന്ത് തന്നെ ആയാലും അത് ഞാൻ സ്വയം സ്വന്തമാക്കും അതിന് നിങ്ങളുടെ ഔദാര്യം എനിക്ക് വേണ്ട….അവൾ അപ്പോഴും എന്തോ ആലോചിച്ചു ഉറപ്പിച്ചത് പോലെ തന്നെ ആയിരുന്നു….
ദേവാ എല്ലാവരെയും പറഞ്ഞു വിട്ടു…..ഇനി നമ്മൾ മാത്രമേ ഇവിടെ ഉള്ളു…..ഹരി അകത്തേക്ക് വന്നു പറഞ്ഞു….
കാശി എണീറ്റ് ദേവന്റെ അടുത്തേക്ക് വന്നു…….
ഞാൻ കോട്ടയത്തേക്ക് പോവാ….. ഇപ്പൊ തന്നെ….. എടുത്തു ചാടി പോകുന്നത് അല്ല…. ഞാൻ ആ നാട്ടിൽ പോകേണ്ട സമയം ആയിട്ടുണ്ട്…. ഞാൻ പോയി തിരിച്ചു വരുന്നത് വരെ ഇവൾ നിങ്ങളുടെ രണ്ടുപേരുടെയും കസ്റ്റഡിയിൽ ആയിരിക്കണം ഒരു കാരണവച്ചാലും ഇവൾ പുറത്ത് പോകാനോ ഇവളുടെ ജീവന് ആപത്തു സംഭവിക്കാനോ പാടില്ല… എനിക്ക് വന്നിട്ട് ഇവളോട് ചിലത് ചോദിച്ചറിയാൻ ഉണ്ട്… കാശി അത്രയും മാത്രം പറഞ്ഞു അവിടെ നിന്ന് ദേഷ്യത്തിൽ ഇറങ്ങി പോയി….
ദേവൻ ദുർഗ്ഗയെ ഒന്ന് നോക്കി അവളുടെ ചുണ്ടിൽ ഒരു പുച്ഛചിരി ഉണ്ടായിരുന്നു അപ്പോഴും……… ദേവൻദുർഗ്ഗയുടെ അടുത്തേക്ക് പോയതും അവൾ അവനെ ചവിട്ടി തെറിപ്പിച്ചു……. അവളുടെ പെട്ടന്ന് ഉള്ള ഭാവമാറ്റത്തിൽ ഹരിയും ദേവനും പതറി ഹരി വേഗം ക്യാബിൻ അടച്ചു ലോക്ക് ആക്കി അപ്പോഴേക്കും അവൾ ഹരിയുടെ മുതുകിൽ ആഞ്ഞു ചവിട്ടി…. ദേവൻ ചാടി എണീറ്റ് അവളെ മുടിയിൽ പിടിച്ചു വലിച്ചു പുറകിലേക്ക് ഇട്ട് ലോക്ക് ആക്കി…….ഹരി അവളുടെ ഷോൾ കൊണ്ട് അവളുടെ കൈ മുറുക്കെ കെട്ടി വച്ചു…….
ദുർഗ്ഗ ദേഷ്യത്തിൽ അവരെ നോക്കി…
എന്നെ അഴിച്ചു വിട്….. അഴിച്ചു വിടാൻ….. അതാ നിങ്ങൾക്ക് നല്ലത്……….അവൾ ദേവനെ നോക്കി അലറി…… ദേവൻ അത് ഒന്നും മൈൻഡ് ചെയ്യാതെ അവളെ പിടിച്ചു വലിച്ചു പുറത്തേക്ക് കൊണ്ട് പോയി……
ദേവാ ഇവളെ എങ്ങോട്ട് ആണ് കൊണ്ട് പോകുന്നത്……കാറിലേക്ക് അവളെയും കൊണ്ട് കയറിയപ്പോൾ ചോദിച്ചു.
ഇവൾ എന്നെ ആദ്യമായി കണ്ട ഒരു സ്ഥലം ഉണ്ട് അവിടെക്ക് ആണ് കൊണ്ട് പോകുന്നത്…….ദേവൻ കൂടുതൽ ഒന്നും പറയാതെ കാർ വേഗത്തിൽ ഓടിച്ചു…..
*************
കാശി നേരത്തെ പാക്ക് ചെയ്തു വച്ച ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങി…… പോകും മുന്നേ അവൻ ഒരിക്കൽ കൂടെ കാവിലേക്ക് കയറി……
നിന്റെ മുന്നിൽ ഒരു വെളിച്ചം വച്ചതും നിന്നെ തൊഴുത് പ്രാർത്ഥിച്ചു തുടങ്ങിയതും നാളുകൾക്ക് ശേഷം അവൾ ആയിരുന്നു. ആ അവൾക്ക് വേണ്ടി ആണ് ഞാൻ പോകുന്നത്…..തൊഴുത് പ്രാർത്ഥിച്ചു കൊണ്ട് കാശി മുന്നോട്ട് നടന്നു പെട്ടന്ന് വല്ലാത്ത ഒരു കാറ്റ് വീശാൻ തുടങ്ങി….. കാശി ചുറ്റും ഒന്ന് നോക്കി പിന്നെ കാവിലേക്ക് നോക്കി…..പിന്നെ കാറിന്റെ അടുത്തേക്ക് നടന്നു….. പെട്ടന്ന് ആണ് അവന്റെ മുഖത്തേക്ക് ഒരു പേപ്പർ കഷ്ണം വന്നു വീണത് …. കാശി ഞെട്ടി കൊണ്ട് ചുറ്റും ഒന്ന് നോക്കി…… പിന്നെ ആ പേപ്പർ നിവർത്തി നോക്കി…… ഒരു അഡ്ഡ്രസ്സ് ആയിരുന്നു അത്…… കാശി അത്ഭുതത്തോടെ കാവിലേക്ക് നോക്കി…കൽവിളക്കിൽ ദീപനാളം തെളിയുന്നത് കണ്ടു കാശി കുറച്ചു ഒന്നുമല്ല ഞെട്ടിയത്…
അവൻ ആ അഡ്രെസ്സ് പോക്കറ്റിൽ ഇട്ട ശേഷം ഒരു ചിരിയോടെ കാറിലേക്ക് കയറി……….
******************
Shit……..അവൻ ദേഷ്യത്തിൽ മുന്നിൽ ഇരുന്ന ഗ്ലാസ് തട്ടി തെറിപ്പിച്ചു…..
അവളെ കൊണ്ട് എല്ലാം ഉണ്ടാക്കാമെന്ന് പറഞ്ഞല്ലേ അവളെ ഈ വേഷം കെട്ടിച്ചു അങ്ങോട്ട് വിട്ടത് എന്നിട്ട് ഇപ്പൊ എന്തായി……..അവൻ മുന്നിൽ നിൽക്കുന്നവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു.
എനിക്ക് അറിയില്ല എവിടെ ആണ് പിഴച്ചത് എന്ന്….. എന്തായാലും അവർ രണ്ടുപേരും മിസ്സിംഗ് ആണ് കാശി കോട്ടയത്തേക്ക് പോയിട്ടുണ്ട് അവൻ തേടി പോയത് ആരെ ആണെന്ന് അറിയില്ല……..
പിന്നെ എന്ത് ഉണ്ടാക്കാൻ ഡാ ****നിന്നെ ഒക്കെ അവളുടെ പിന്നാലെ വിട്ടത്….. ഒന്നു രണ്ടായ് ആണ് തിരിച്ചു വന്നത് ചത്തവൻ വന്നു അവനെ കൊല്ലാൻ പകയുള്ളവളും വന്നു ഇതിനിടയിൽ അന്ന് ഒരുത്തി മറ്റവമ്മാരുടെ കൈയിൽ നിന്ന് ചാടി പോയി അവൾ…… എല്ലാം കൂടെ ഭ്രാന്ത് പിടിക്കുന്നുണ്ട്……..
സാർ അവളെ അന്ന് കൊക്കയിൽ ആണ് അടിച്ചിട്ടത് അവൾ പിന്നെ എങ്ങനെ രക്ഷപ്പെട്ടു വരും…….
അവൾ ജീവനോടെ ഉണ്ട് എനിക്ക് ഉറപ്പ് ആണ് അന്ന് അവിടെ ക്യാംബിനു വന്ന ഏതോ ഒരു ഡോക്ടർ അവളെ രക്ഷിച്ചിട്ടുണ്ട് എന്ന് ആണ് അവളെ തേടി പോയവരിൽ അവസാനം മരിച്ചവൻ പറഞ്ഞത്…….
സാർ ഇപ്പൊ ഒന്നൊന്നര വർഷമയില്ലേ ജീവിച്ചിരിപ്പുണ്ട് എങ്കിൽ അവൾ ഇതിന് മുന്നേ നമ്മുടെ മുന്നിൽ എത്തില്ലേ…വേണ്ട അവളുടെ അച്ഛനും അമ്മയും അല്ലെ ആത്മഹത്യ ചെയ്തത്…. അവരുടെ ബോഡി കാണാൻ എങ്കിലും……
അവൾക്ക് ഏറ്റ പരിക്ക് ഗുരുതരമാണെങ്കിൽ അവൾ എവിടെ എങ്കിലും ചികിത്സയിൽ ആണെങ്കിലോ………
വാസുകി…… എല്ലാം സത്യങ്ങളുമറിയുന്ന നമ്മളിലേക്ക് അവസാനത്തെ അസ്ത്രം ഉതിർക്കാൻ ശേഷിയുള്ള ആയുധം……അയാൾ എന്തോ ഉറപ്പിച്ചത് പോലെ പുറത്തേക്ക് ഇറങ്ങി പോയി…
തുടരും…