താലി, ഭാഗം 77 – എഴുത്ത്: ലക്ഷ്മി ശ്രീനു

കാശി……ഭദ്ര അവന്റെ കൈയിൽ മുറുകെ പിടിച്ചു…

ശരത്……കാശി അറിയാതെ പറഞ്ഞുപോയി…

പ്രതിയെ കോടതിയിലേക്ക് കൊണ്ട് പോകുന്ന ദൃശ്യമാണ് നമ്മൾ കാണുന്നത്……പിന്നെ ഒന്നും കേൾക്കാൻ നിന്നില്ല രണ്ടുപേരും ടീവി ഓഫ് ആക്കി….

ഭദ്രക്ക് പെട്ടന്ന് അന്ന് രാത്രി നടന്ന സംഭവം ഓർമ്മ വന്നു…….

കാശി…….അവന്റെ കൈയിൽ കുലുക്കി വിളിച്ചു…

മ്മ്മ്……..അവളുടെ ചോദ്യം എന്താകുമെന്ന് അവന് ഊഹം ഉണ്ടായിരുന്നു..

അപ്പൊ അന്ന് രാത്രി ഇവിടെ വന്നത്…….ശരത് ആയിരുന്നോ….. എന്തിന് ആയിരിക്കും ഇവിടെ വന്നത്…..ഭദ്രയുടെ സംശയം അവൾ ഉടനെ ചോദിച്ചു.

അവൻ ഒറ്റക്ക് ആയിരുന്നില്ല വന്നത്…. നിന്നെ ആക്രമിക്കാനും അല്ല….. അന്ന് നീ അവനെ അങ്ങോട്ട്‌ പോയി പിടിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ മുറിവ് ആണ് അത്…….അവൻ കാവിനുള്ളിൽ ആണ് നിന്നത് അന്ന് നീ ഇറങ്ങി ചെല്ലുമ്പോൾ. അതിനർത്ഥം അവിടെ എന്തോ ഒന്ന് ഉണ്ട്……. എനിക്കും അതിനെ കുറിച്ച് അറിയില്ല ഭദ്ര…….അറിയുന്ന ഒരാൾ ഉണ്ട് ഞാൻ അന്വേഷിക്കാം എന്താ ഈ മാന്തോപ്പിലും കാവിലും ഒക്കെ ഒളിഞ്ഞിരിക്കുന്നതെന്ന്……കാശി പെട്ടന്ന് അകത്തേക്ക് കയറി പോയി അപ്പോഴേക്കും അവന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയിരുന്നു…..

കാശി ഫോൺ എടുത്തു നോക്കി വിഷ്ണുവാണ്……

ഹലോ…….കാശി ദേഷ്യത്തിൽ ആയിരുന്നു ഹലോ പറഞ്ഞത് അത് വിഷ്ണുന് മനസിലായി……

കാശി….. ഞാൻ അറിഞ്ഞിട്ടില്ല ഒന്നും നീ എന്നോട് ഇങ്ങനെ ദേഷ്യം കാണിക്കാൻ……

വിഷ്ണു……. വേണ്ട….. ഒരേകുടുംബം പോലെ കഴിഞ്ഞിട്ട് അവൻ എന്റെ സ്വപ്നം ആണ് തകർത്തു കയ്യിൽ തന്നത്……

ഇനി കാശിനാഥന്റെ ജീവിതത്തിൽ സൗഹൃദങ്ങൾക്ക് സ്ഥാനമില്ല……അവന്റെ പെങ്ങൾ  എന്റെ പിന്നാലെ നടന്നു അവൾക്ക് വേണ്ടി അവൻ എന്റെ ശ്രീയെ കൊല്ലാനും ചിലപ്പോൾ ശ്രമിക്കും അല്ല ശ്രമിച്ചു കാണും……..അതുകൊണ്ട് ഇനി എന്നെ വിളിക്കാനോ കാണനോ…. നിയോ അവനോ ആരും ശ്രമിക്കരുത് ഇന്ന് ഇവിടെ വച്ചു കാശിനാഥൻ അവസാനിപ്പിക്കുവാ ഈ സൗഹൃദം……കാശി അത്രയും പറഞ്ഞു കാൾ കട്ട്‌ ആക്കി ഫോൺ ദേഷ്യത്തിൽ ബെഡിലേക്ക് ഇട്ട് തലയിൽ കൈ കൊടുത്തു അവിടെ ഇരുന്നു…… ഇതൊക്കെ ഭദ്ര വാതിൽ നിന്ന് കണ്ടു….അവൾക്ക് അറിയാം ഇപ്പൊ കാശിയുടെ മനസ്സിന്റെ വേദന അവൾ അവന്റെ അടുത്തേക്ക് വന്നവന്റെ തലയിൽ തലോടി…

കാശി…….സൗമ്യമായി വിളിച്ചു.

പ്ലീസ് ഭദ്ര….. എന്നോട് ഒന്നും ചോദിക്കരുത്…. എനിക്ക് ഇപ്പൊ ഒറ്റക്ക് ഇരിക്കണം………അവൾ അവന്റെ തലയിൽ തലോടി അവന്റെ മുന്നിൽ തന്നെ നിന്നു ഒരക്ഷരം പോലും മിണ്ടിയില്ല…….

കാശി ഞാൻ ഒരു കാര്യം പറഞ്ഞ നീ ക്ഷമയോടെ കേൾക്കോ……അവൻ മുഖം ഉയർത്തി അവളെ നോക്കി…. അവന്റെ കലങ്ങിയ കണ്ണ് കണ്ടപ്പോൾ എന്തോ ഒരു നോവ് അവളിലും നിറഞ്ഞു…

കൂട്ടത്തിൽ ഒരാൾ അങ്ങനെ ചെയ്തു എന്ന് വച്ചു എല്ലാവരെയും ആ ഗണത്തിൽ കൂട്ടുന്നത് ശരിയല്ല….. നീ ഇപ്പൊ പറഞ്ഞത് ആ ചേട്ടന് എന്ത് വേദനിച്ചു കാണും……. ശരത് കൂടെ നിന്ന് നിങ്ങൾ മൂന്നുപേരെയും ചതിച്ചത് ആണെങ്കിൽ അവരെ പറഞ്ഞിട്ട് കാര്യം ഉണ്ടോ……. ഈ ജീവിതത്തിൽ നമുക്ക് എപ്പോഴും ചേർത്ത് വയ്ക്കാൻ അല്ലെങ്കിൽ ഒരു ആവശ്യം വരുമ്പോൾ കൂടെ നിൽക്കാൻ ഈ രക്തബന്ധത്തെക്കാൾ കൂടുതൽ അടുത്ത് നിൽക്കുന്നത് സൗഹൃദങ്ങൾ ആകും……. നീ അതുകൊണ്ട് ഈ പ്രശ്നത്തിന്റെ പേരിൽ ഉള്ള സൗഹൃദം കളയരുത്……. ആലോചിച്ചു നോക്ക് നീ സമാധാനത്തിൽ…നീ ഇന്ന് ഇവിടെ നിന്നോ ഞാൻ ദേവേട്ടന്റെ ഒപ്പം പൊയ്ക്കോളാം….. ഓഫീസിൽ വന്നാലും നിന്റെ മനസ്സ് ശരി ആയിരിക്കില്ല…………! അവന്റെ തലയിൽ ഒന്ന് തലോടി ചിരിയോടെ പറഞ്ഞു ഭദ്ര പുറത്തേക്ക് പോയി….. കാശി ഒരു നിമിഷം അവൾ പോയ വഴിയേ നോക്കി….

ശെരിക്കും എനിക്ക് ഇവളേ മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോ…. ചിലപ്പോൾ തോന്നും മന്ദബുദ്ധി ആണെന്ന് ചിലപ്പോൾ തോന്നും ഇത് പെണ്ണ് ആണോന്ന് ഇപ്പൊ പോയവളെ കണ്ടിട്ട് എനിക്ക് വല്ലാത്ത ഒരു ബഹുമാനം തോന്നുന്നു…. കാശിയുടെ ടെൻഷൻ കുറച്ചു കുറഞ്ഞു ഒരു ചിരി വിടർന്നു…….

ഭദ്ര ദേവനെ വിളിച്ചു വരാൻ പറഞ്ഞു എന്നിട്ട് റെഡിയായ് ഫുഡ്‌ ഒക്കെ എടുത്തു വച്ചു….. കാശിയുടെ അടുത്തേക്ക് പോയി അവൻ എന്തോ ആലോചിച്ചു കിടപ്പ് ആണ്…….

കാശി…….അവനെ വിളിച്ചിട്ട് കണ്ണാടിയുടെ മുന്നിൽ പോയി നിന്ന് സാരിയും മുടിയും ഒക്കെ റെഡിയാക്കാൻ തുടങ്ങി…..

ഫുഡ്‌ ഒക്കെ എടുത്തു ഞാൻ ടേബിളിൽ വച്ചിട്ടുണ്ട് എടുത്തു കഴിക്കണം നീ ഇന്ന് ഫുൾ പാട്ട് കേട്ട് ഫോണിൽ നോക്കി ഒക്കെ ഇരുന്നോ മൈൻഡ് ok ആകട്ടെ….. പിന്നെ അവർ നിന്നെ കാണാൻ എന്തായാലും വരും അപ്പോഴേക്കും അവരോട് ഈ ദേഷ്യം ഒന്നും കാണിക്കല്ലേ…… അപ്പൊ ചേച്ചി ഓഫീസിൽ പോയി വരും വരെ നീ നല്ല കുട്ടി ആയിട്ടു ഇരിക്കണം…….ഭദ്ര എല്ലാം പറഞ്ഞു തിരിഞ്ഞതും കാശി അവളെ നോക്കി നിറഞ്ഞ ചിരിയോടെ നിൽപ്പുണ്ട്…

ആഹാ…. ചിരിച്ചു അപ്പൊ പിന്നെ കുഴപ്പമില്ല നീ എന്റെ കൂടെ ഓഫീസിൽ വാ……..കാശി ഒന്നും മിണ്ടാതെ അവളെ മുറുകെ കെട്ടിപിടിച്ചു ഭദ്ര ചിരിയോടെ ഒതുങ്ങി നിന്നു…….. കുറച്ചു സമയം അങ്ങനെ തന്ന നിന്നു….

താങ്ക്സ് പൊണ്ടാട്ടി……അവളുടെ കഴുത്തിൽ മുത്തി കൊണ്ട് പറഞ്ഞു അവൾ ഒന്ന് പിടഞ്ഞു കൊണ്ട് മാറി…

എന്താ കാലനാഥൻ ഇത്രപെട്ടന്ന് റെമോ ആയോ……അവളുടെ ചിരിയോടെ ഉള്ള ചോദ്യത്തിന് കാശി അവളെ അരയിലൂടെ ചുറ്റിപിടിച്ചു അവനോട് ചേർത്ത് നിർത്തി….

ആയെങ്കിൽ എന്താ എന്റെ ഭാര്യയോട് അല്ലെ……

എന്താ മോനെ കാലനാഥ ഉദ്ദേശം രാവിലെ……..അവന്റെ നെഞ്ചിൽ കുത്തി ചെറുചിരിയോടെ ചോദിച്ചു……

പ്രതേകിച്ചു ഒന്നുല്ല….. നിന്നെ ഞാൻ എന്താ ചെയ്യേണ്ടേ ചിലപ്പോൾ തോന്നും മന്ദബുദ്ധി ആണെന്ന് ചിലപ്പോൾ ക-,ടിച്ചു തിന്നാൻ തോന്നും ഇപ്പൊ എന്താ തോന്നുന്നത് എന്ന് എനിക്ക് അറിയില്ല പെണ്ണെ….. നിന്റെ വാക്കുകൾ കേട്ടപ്പോൾ എന്തോ ഒരു വല്ലാത്ത ഫീൽ മനസിന്…… അവൻ ഒരു വല്ലാത്ത ഭാവത്തിൽ പറയുന്നത് കേട്ട് ഭദ്ര ചിരിച്ചു…

അല്ലെങ്കിലും ഞാൻ പൊളിയല്ലേ…..പിന്നെ എന്റെ ബുദ്ധി ഞാൻ അങ്ങനെ ആർക്കും കാണിച്ചു കൊടുക്കാറില്ല നീ ആയോണ്ടാ പിന്നെ…..നിനക്ക് അറിയാത്തൊണ്ട കാശി എനിക്ക് ഭയങ്കര ബുദ്ധി ആണ് ഞാൻ ഇങ്ങനെ പ്രതേക സാഹചര്യങ്ങളിൽ മാത്രം എന്റെ ബുദ്ധി പുറത്ത് എടുക്കു…… ഇന്നലെ രാത്രി തന്ന മോദി വിളിച്ചു എന്നോട് കുറച്ചു കാര്യങ്ങൾ ഒക്കെ സംസാരിച്ചത് നീ കേട്ടില്ലേ അത്രയും വല്യ ആൾക്കാർ ഒക്കെ എന്നെ വിളിക്ക എന്ന് പറഞ്ഞ……….ഭദ്ര വല്യ കാര്യത്തിൽ പറഞ്ഞതും കാശിയുടെ മുഖം മാറി……

ഇറങ്ങി പോ-,ടീ പുല്ലെ…… അവളുടെ കോപ്പിലെ ഡയലോഗ്….. ഇതിനോട് സംസാരിച്ച എനിക്ക് ഭ്രാന്ത് ആകും…….

മു- രടൻ കാലനാഥൻ…. ഓന്ത്…..സോറി നീ ഓന്തിന് പോലും വെല്ലുവിളി ആകും അത് അല്ലെ സ്വഭാവം…… പോ, ടാ കാലനാഥ ഞാൻ പോവാ….അവനെ എന്തൊക്കെയൊ വിളിച്ചു പറഞ്ഞു ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങി അപ്പൊ തന്നെ ദേവനും വന്നു….. കാശിയോട് ഉള്ള കലിപ്പ് ദേവനോട് തീർത്തു കാറിൽ പോയിരുന്നു അവൻ അവളെ ഒന്ന് നോക്കിയിട്ട് കാശിയുടെ അടുത്തേക്ക് പോയി…….

ഏട്ടാ……

ന്യൂസ്‌ ഞാനും കണ്ടു….. ഇനി എന്താ നിന്റെ പ്ലാൻ…….ദേവൻ ഗൗരവത്തിൽ ചോദിച്ചു.

അവനെ എനിക്ക് കാണണം കൂടെ നിന്ന് ചതിച്ചത് എനിക്ക് ക്ഷമിക്കാൻ ആകില്ല……..കാശിയിൽ ദേഷ്യം നിറഞ്ഞു.

അവന് 8വർഷം കഠിനതടവും 4  ലക്ഷം രൂപ പിഴയും ആണ് കോടതി വിധിച്ചത്…. അവന്റെ അമ്മ ഹോസ്പിറ്റലിൽ ആണ്…….ദേവൻ അറിഞ്ഞ കാര്യങ്ങൾ ഒക്കെ പറഞ്ഞു.

ഏട്ടൻ വന്നിട്ട് നമുക്ക് ആ ജ്യോത്സ്യനെ ഒന്ന് കാണാൻ പോണം എന്താ അയാളുടെ പേര്…….. അഹ് മേപ്പടിയൻ അയാളെ കണ്ടു ശരിക്കും ഇവിടെ എന്താ പ്രശ്നം എന്ന് അറിയണം……..കാശി.

അത് എന്താ ഇപ്പൊ അങ്ങനെ…. ഇവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടായോ………ദേവൻ സംശയത്തിൽ ചോദിച്ചു.

ഉണ്ടായി….. അതിന് മുന്നേ എനിക്ക് അവനെ കാണണം….. ആ ചതിയനെ…….കാശി അമർഷത്തിൽ പറഞ്ഞു…

പിന്നെ ഈ കേസ് കുത്തിപൊക്കിയത് നിന്റെ ഭദ്ര തന്നെ ആണ്….ഇതിനിടയിൽ ഇവൾ ഇതൊക്കെ എങ്ങനെ………..

ഓഹ് ആ കുരിപ്പ്….. അതിന്റെ സ്വഭാവം കണ്ടാൽ ചിലപ്പോൾ എടുത്തു കിണറ്റിൽ ഇടാൻ തോന്നും അത്രക്ക് ഉണ്ട് കൈയിൽ ഇരുപ്പ്………കാശി പറഞ്ഞു.

ചുമ്മാ അല്ല എന്നെ ചാടി കടിക്കാൻ വന്നത്….. ഞാൻ ഇറങ്ങുവാ ഓഫീസിൽ എത്തിയിട്ട് നിന്നെ വിളിക്കാം ഞാൻ….. നീ ok അല്ലെ…….

Ok ആണ് ഏട്ടാ പക്ഷെ അവിടെ വന്നാൽ എന്റെ മനസ്സ് അവിടെ ആകില്ല അതാ…….

മ്മ് ഒരു ദിവസത്തേക്ക് മാത്രം ലീവ്…. ഹരിയും ഇല്ല ഇന്ന്….. അവൻ ബാംഗ്ലൂർ പോയി മറ്റേ കൺസ്ട്രക്ഷൻനോക്കാൻ…..

ശരി ഏട്ടാ…. പിന്നെ അവളെ ശ്രദ്ധിക്കണേ…….അതിന് ദേവൻ ഒന്ന് ചിരിച്ചു……ദേവനും ഭദ്രയും പോയതും വിഷ്ണുവും സുമേഷും വന്നു അവരുടെ പിന്നാലെ ഒരു കാർ കൂടെ വന്നു അവിടെ…….മൂന്നും അങ്ങോട്ട്‌ നോക്കി…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *