മറു തലയ്ക്കൽ ശ്രീയും കരയുകയായിരുന്നു. ഫോൺ വെച്ചിട്ട് അവൾ വീണ്ടും കിടന്നു
കഴിക്കാൻ തോന്നുന്നില്ല, വിശപ്പില്ല, ദാഹമില്ല. നെഞ്ചിൽ തീയാണ്. ഉരുകി തീരുകയാണ്. വയ്യ
പിറ്റേന്ന് ആയപ്പോ നല്ല പനിയായി. അവൾ ഒരു dolo കഴിച്ചു. പുതച്ചു മൂടി കിടന്നു. മൊബൈൽ ശബ്ടിച്ചപ്പോ അവൾ എടുത്തു
“നീ താഴെ വാ. ഞാൻ വിസിറ്റിംഗ് റൂമിൽ ഉണ്ട് “
എബിച്ചായൻ
“എനിക്കു വയ്യാതെ കിടക്കുവാ..പനിയാ.. നടക്കാൻ വയ്യ എബിച്ചായാ “
അവന്റെ നെഞ്ചിൽ ഒരിടി മുഴങ്ങി. അവൻ വാർഡനോട് കയർത്തു. ഒരാള് വയ്യാതെ കിടന്നാൽ നിങ്ങൾ അറിയില്ലേ എന്ന് ആക്രോശിച്ചു. ഒടുവിൽ മുറിയിൽ കയറാൻ അവരവനെ അനുവദിച്ചു. കിടക്കയിൽ വാടി തളർന്നു കിടക്കുന്നുണ്ടായിരുന്നു അവൾ
അവനെ കണ്ട് എഴുന്നേറ്റു നിൽക്കാൻ നോക്കിയെങ്കിലും ആ നെഞ്ചിൽ തന്നെ വീണു പോയി. പൊള്ളുന്ന ചൂട്
“ഹോസ്പിറ്റലിൽ കൊണ്ട് പോകുകയാണ് “
അവൻ അവരോട് പറഞ്ഞിട്ട് അവളെയും കൊണ്ട് ഇറങ്ങി. പൊടുന്നനെ ശർദിച്ചു ശ്രീക്കുട്ടി. വെള്ളം മാത്രം
“എബിച്ചായൻ പൊക്കോ.. ഞാൻ ഹോസ്പിറ്റലിൽ തനിച്ചു പൊക്കോളാം..”
അവൻ ഒരു ടവൽ കൊണ്ട് മുഖം തുടച്ചു. അടഞ്ഞു പോകുന്ന കണ്ണുകൾ. കുഴഞ്ഞു പോകുന്ന ഉടൽ
അവളെ കൈകളിൽ കോരിയെടുത്തു എബി. അവൻ കാറിന്റെ പിൻ സീറ്റിൽ അവളെ കിടത്തി. പിന്നെ വണ്ടിയെടുത്തു
ഹോസ്പിറ്റലിൽ എത്തുമ്പോൾ പൂർണമായ അബോധാ അവസ്ഥയിൽ ആയി അവൾ
ഡ്രിപ്പ് ഇട്ടു
“നല്ല ക്ഷീണം ഉണ്ടല്ലോ. എബി ശ്രീക്കുട്ടിക്ക്…ഒരു വസ്തു കഴിച്ച ലക്ഷണം ഇല്ലല്ലോ..Dehydration ഉണ്ട് നല്ലോണം “
ഡാനി അവളുടെ പൾസ് ഒന്ന് നോക്കി
“പൾസ് വീക് ആണല്ലോ “
“നീ കൊ-, ണ പറയാതെ മെഡിസിൻ സ്റ്റാർട്ട് ചെയ്യെടാ **** ” കണ്ണ് പൊട്ടുന്ന ഒരു ചീത്ത വിളിച്ചു എബി
“ഇനി എന്റെ നെഞ്ചത്തോട്ട് കേറിക്കോ
ഇതിനെ ഈ പരുവത്തിൽ ആക്കിയത് നീയാ മറക്കണ്ട “
ഡാനി ദേഷ്യത്തിൽ പറഞ്ഞു. എബി ആ മുഖം നോക്കി നിന്നു. ആകെ ഇച്ചിരിയെ ഉള്ളു. ഇപ്പോൾ അതിന്റെ പകുതിയെ ഉള്ളു. ക്ഷീണിച്ചു വിളർത്ത്, ചുണ്ട് വെളുത്തുണങ്ങി, കണ്ണുകൾ താഴ്ന്നു
അവൻ മുഖം തിരിച്ചു
രാത്രി കടന്ന് പോയി…
എബിച്ചായാ
അവൻ പെട്ടെന്ന് നോക്കി
ഉറക്കത്തിലാണ്
“എന്നെ വെറുക്കല്ലേ എബിച്ചായാ..പ്ലീസ്. എന്നെ വെറുക്കല്ലേ “
അവൻ മുഖം പൊത്തി ഇരുന്നു. സഹിക്കാൻ വയ്യാത്ത വേദന ആണിത്. തീയിൽ കൂടി നടക്കുന്ന പോലെ..അവൻ ആ നെറ്റിയിൽ തലോടി
ചൂടാണ്. കുറഞ്ഞിട്ടില്ല. ചുണ്ടുകൾ വിറയ്ക്കുന്നു. ദേഹം വിറയ്ക്കുന്നു
അവൻ അവളെ മടിയിൽ എടുത്തു നെഞ്ചോട് ചേർത്ത് പിടിച്ചു
മുഖം നെഞ്ചിൽ അമർന്നു..അവൻ വാത്സല്യത്തോടെ ആ മുഖം തലോടി. ഉള്ളിൽ ബോധം ഉണ്ടായിരുന്നു അവൾക്ക്
കണ്ണുകൾ തുറക്കാൻ പറ്റാത്ത പോലെ ക്ഷീണം ആയി പോയിന്ന് മാത്രം. അവൻ തന്നെ ലാളിക്കുന്നത് സ്നേഹിക്കുന്നത് നെഞ്ചോട് ചേർത്ത് ഓമനിക്കുന്നത് ഒക്കെ അവൾ അറിഞ്ഞു
രാവിലെ ഉണരുമ്പോൾ മുറിയിൽ അവൻ ഇല്ല. അവൾക്ക് ക്ഷീണം നന്നായി കുറഞ്ഞ പോലെ തോന്നി
“എബിച്ചായൻ എന്തിയെ?”
ഡാനി വന്നപ്പോൾ അവൾ ചോദിച്ചു
“അവൻ ഉറങ്ങുന്നു. രാത്രി മുഴുവൻ ഇവിടെ ഉണ്ടായിരുന്നു. നല്ല ക്ഷീണം എന്നും പറഞ്ഞു ഇപ്പോൾ പോയി കിടന്നേയുള്ളു. മോൾക്ക് എന്താ ഫീൽ ചെയ്യുന്നത്? കുറഞ്ഞോ.”
അവൾ തല ആട്ടി. കുറവുണ്ടെന്ന് മറുപടി കൊടുത്തു. പത്തു മണി ആയപ്പോൾ അവൻ വന്നു
“നീ എന്താ കഴിച്ചേ?”
“ഇഡലി കഴിച്ചു. പക്ഷെ ശർദിച്ചു..” അവൾ പറഞ്ഞു
“ഇതെന്താ ഇങ്ങനെ ശർദിക്കുന്നത്?”
അവൻ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോട് ചോദിച്ചു
“ടെസ്റ്റ് ചെയ്യാൻ കൊടുത്തിട്ടുണ്ട് ” നേഴ്സ് പറഞ്ഞു
അവൻ അവിടെ ഇരുന്നു. കയ്യിൽ ഇരുന്ന ബിസ്കറ്റ് പാക് പൊളിച്ചു
“ഇത് കഴിച്ചു നോക്ക് ശർദി ഉണ്ടാവില്ല “
അവൾ വാങ്ങി കഴിച്ചു
“ഒന്നുടെ തരട്ടെ “
“ഉം “
ഡാനി വന്നു
“റിസൾട്ട് ഓക്കേ നോർമൽ ആണ്. ശർദിൽ ചിലപ്പോൾ വിത്ത് ഡ്രോവൽ സിംപ്റ്റം ആകും. എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ ചിലപ്പോൾ ചിലർക്ക് ഇത് പോലെ വരും. മോൾക്ക് എന്താ ടെൻഷൻ?”
അവളുടെ മുഖം വിളറി
“ഒന്നുല്ല “
അവൾ ചുമച്ചു
“ആ ഇനിയാ ബിസ്കറ്റ് മണ്ടയിൽ കേറ്റി ചാവ്. നീ ഒന്ന് മിണ്ടാതിരി ഡാനി. അവൾക്ക് എന്ത് ടെൻഷൻ അല്ലേടി?”
അവൾ ദയനീയമായി ഒന്ന് നോക്കി. ഡാനി അത് ശ്രദ്ധിക്കുകയായിരുന്നു. അവളുടെ കണ്ണുകൾ അവനിൽ നിന്ന് ഒരു സെക്കന്റ് മാറിയിട്ടില്ല. നഷ്ടം ആയി പോകുമോ എന്ന് ഒരു ആധി ഉണ്ട് ആ കണ്ണിൽ
“മോള് കിടന്നോ..നീ ഒന്ന് വന്നേ “
അവൻ എഴുന്നേറ്റു ഒപ്പം ചെന്നു
“എടാ അതിനു മുടിഞ്ഞ പ്രേമം ആണ് കേട്ടോ..വലിയ പ്രശ്നം ആകും ഇത്..”
“ആ എനിക്ക് അറിയാം..”
“എന്താ നിന്റെ മൈൻഡ്?”
“എനിക്ക് പ്രേമം ഒന്നുമില്ല “
അവൻ പെട്ടെന്ന് പറഞ്ഞു
“അത് ശരി. പിന്നെ എന്താ”
“ഒരു സിസ്റ്റർ അഫക്ഷൻ “
“ഞഞ്ഞായി..എന്നാ പിന്നെ നീ വിട്ടു പൊക്കോ മോനെ.. ഇത് അതല്ല “
“നീ വെറുതെ ഇരിക്ക്..അവൾക്ക് അസുഖം ഒന്ന് മാറട്ടെ. അത് കഴിഞ്ഞു ഞാൻ പറഞ്ഞു മനസിലാക്കി
കൊള്ളാം “
“പറഞ്ഞ മനസ്സിലാകുമോ?”
“ഇല്ലേ?”
“നിന്റെ പപ്പാ ഒരിക്കൽ ശ്രമിച്ചല്ലോ എന്നിട്ടോ “
“ഞാൻ പറഞ്ഞു നോക്കാം. ആദ്യമസുഖം മാറട്ടെ “
“ഉം പപ്പയെ വിളിച്ചു പറയുന്നില്ലേ?”
“ഇല്ല ഞാൻ അവളെ കുറച്ചു ദിവസം എന്റെ കൂടെ കൊണ്ട് പോയാലോന്നാ
ഫ്ലാറ്റിൽ..ഭക്ഷണം ഒക്കെ വാങ്ങിച്ച് കൊടുത്തു നന്നാക്കിട്ട് ഹോസ്റ്റലിൽ വിടാം. എന്തായാലും ഹോളിഡേ ആണ് “
“പപ്പാ അറിഞ്ഞ എന്താ?”
“അത് വേണ്ട “
“സിസ്റ്റർലി അഫക്ഷൻ പോലും. നമ്മൾ ഇതെത്ര കണ്ടിരിക്കുന്നു!”
അവൻ പിറുപിറുത്തു
“വല്ലോം പറഞ്ഞാരുന്നോ.?”
എബി ഡാനിയോട് ചോദിച്ചു
“അയ്യോ വല്ലോം പറയാൻ പറ്റുമോ?എന്നേ തി- ന്നുകേലെ?”
“പോടാ കോ-, പ്പേ ” എബി ഒരടി വെച്ചു കൊടുത്തു
അവൻ അവൾക്ക് അരികിലേക്ക് പോകുന്നത് ഡാനി നോക്കി നിന്നു
“ഇത് ഒരു നടക്ക്. പോകുന്ന ലക്ഷണം ഇല്ല. ഇങ്ങനെ ഉണ്ടൊ sisterly affection.. ചുമ്മാ..ഉടായിപ്പ് “
അവൻ പിറുപിറുത്തു
എബി ശ്രീകുട്ടിയുടെ അടുത്ത് ചെന്നു
അവനെ കണ്ട് അവളുടെ മുഖം വിടർന്നു
“പിന്നെ ശർദിച്ചോ?”
അവൾ ഇല്ല എന്ന് മുഖം ചലിപ്പിച്ചു
“ഇപ്പൊ എങ്ങനെ ഉണ്ട്?”
“കുറഞ്ഞു “
അവൻ തന്നെ തലേന്ന് രാത്രി നെഞ്ചിൽ ഇട്ട് സ്നേഹിച്ച പോലെ സ്നേഹിച്ചെങ്കിൽ എന്ന് ഓർത്തു അവൾ. അവൻ അവൾക് അരികിൽ ഇരുന്നു
“ഹോസ്റ്റലിൽ ഫുഡ് മോശമാണോ?”
“നല്ലതാ “
‘നീ ഒന്നും കഴിക്കില്ലേ? “
അവൾ കഴിക്കും എന്ന് തല ആട്ടി
“ഒത്തിരി ക്ഷീണിച്ചല്ലോ. പാലും മുട്ടയും ഒന്നുമില്ലേ അവിടെ?”
അവൾ വാ പൊത്തി ചിരിച്ചു
“പാലും മുട്ടയും കഴിക്കാൻ ഞാൻ എന്താ കുഞ്ഞാണോ?”
“പിന്നല്ലാതെ..നീ കുഞ്ഞല്ലേ “
അവൻ ആ മൂക്കിൽ പിടിച്ചു വലിച്ചു
“നന്നായി ഫുഡ് കഴിക്കണം. ഇല്ലെങ്കിൽ എപ്പോഴും അസുഖം വരും “
“ഉം.”
“ഇവിടെ എന്റെ ഓഫീസിൽ വന്നിട്ടില്ലല്ലോ നിയ്?”
“കൊണ്ട് പോയിട്ടില്ലല്ലോ.”
“കൊണ്ട് പോകാമല്ലോ,”
അവൻ ചിരിച്ചു. എന്തു ഭംഗി ഉള്ള ചിരി!
“എനിക്കിവിടെ ഒരു ഫ്ലാറ്റ് ഉണ്ട്.”
“അവിടെയും കൊണ്ട് പോയിട്ടില്ല “
“കൊണ്ട് പോകാൻ പോവാ. അസുഖം മാറീട്ട് ഹോസ്റ്റലിൽ പോകാം “
അവളുടെ മുഖം വിടർന്നു
“സത്യം?”
“ഉം “
അവൾ പെട്ടെന്ന് മുന്നോട്ട് ആഞ്ഞു അവന്റെ കഴുത്തിൽ കൂടി കൈ വളച്ചിട്ട് നെഞ്ചിൽ ചേർന്നു
“അപ്പോൾ എന്നോട് സ്നേഹം ഉണ്ട്?”
അവൻ ആ പറഞ്ഞത് കേട്ടു. മറുപടി ഒന്നും പറഞ്ഞില്ല. അവളെ പിടിച്ചു നേരേ നിർത്തി
“പോകാം ” അവൾ സന്തോഷത്തോടെ തലയാട്ടി
തുടരും….