പിരിയാനാകാത്തവർ – ഭാഗം 29, എഴുത്ത്: അമ്മു സന്തോഷ്

ജയരാജൻ ഒരു അവസരം നോക്കിയിരിക്കുകയായിരുന്നു. ഇതിനിടയിൽ അയാൾ ജോലിയിൽ നിന്ന് ലീവ് എടുത്തു കർണാടകയിലുള്ള ഒരു സുഹൃത്തിന്റെ ഷോപ്പിൽ കുറച്ചു നാൾ ജോലി ചെയ്തു

എബി അന്വേഷിച്ചു തുടങ്ങിയതിനെ തുടർന്നായിരുന്നു അത്. തനിക്കായ് ഒരു ദിവസം വരുമെന്ന് അയാൾക്ക് അറിയാമായിരുന്നു. ഏത് ശത്രുവിനും ഒരു അവസരം കിട്ടാറുണ്ട്. അവൻ അത് മുതലാക്കുകയും ചെയ്യും

ശത്രുക്കൾ ഇല്ലാതിരിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. അയാളുടെ ജീവിത ലക്ഷ്യം തന്നെ ഇപ്പോൾ അവളെയും എബിയേയും ഇല്ലായ്മ ചെയ്യുക എന്നുള്ളതായി. അതിനൊരു അവസരം അയാൾ നോക്കിയിരുന്നു

എല്ലാം planned അല്ലെങ്കിൽ ഇനിയൊരു അവസരം പാഴായി പോയാൽ എബി തന്നെ തീർത്തു കളയുമെന്നും അയാൾക്ക് അറിയാം

*******************

എബി അന്ന് ഉച്ചക്ക് വന്നു. സർവന്റ് ആണ് വന്നു വാതിൽ തുറന്നത്

“മോള് കുളിക്കുന്നു “

അവർ പറഞ്ഞിട്ട് അടുക്കളയിലേക്ക് പോയി

അവൻ ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചിട്ട് മുറിയിലേക്ക് ചെന്നു..തിരിഞ്ഞു നിൽക്കുകയാണ് ശ്രീ. അഴിഞ്ഞുലഞ്ഞ നനഞ്ഞ മൂടി തൂവർത്തുകയാണ്. മാറിനെ പൊതിഞ്ഞ് ഒരു ടവൽ മാത്രം

അവന്റെ കണ്ണുകൾ അവളുടെ ഉടലിലൂടെ സഞ്ചരിച്ചു. ഉള്ളിൽ ശ്വാസം വിലങ്ങുന്നു. അർദ്ധ ന- ഗ്നമായ ആ പെണ്ണുടൽ അവന്റെ ഹൃദയത്തിന്റെ താളം തെറ്റിച്ചു

“ശ്രീ?”

അവൾ പെട്ടെന്ന് തിരിഞ്ഞു

“ഹായ്.. ഇതെപ്പോ വന്നു.. ഞാൻ എബിച്ചായന് ഒരു സ്പെഷ്യൽ ഉണ്ടാക്കുവാരുന്നു. അത് കഴിഞ്ഞപ്പോ ആകെ വിയർത്തു നനഞ്ഞു. അതാണ് ഒന്ന് കുളിച്ചു കളയമെന്ന് കരുതിയത്. കഴിക്കാറായോ?”

“ഇല്ല.. ഊഹും “

അവൾ മൂടി തോർത്ത്‌ ഉപയോഗിച്ച് ഉയർത്തി കെട്ടിവെച്ചു. പിന്നെ അലമാരയിൽ നിന്ന് ഒരു ഉടുപ്പ് എടുത്തു ബാത്‌റൂമിൽ പോയി. അവൻ കിടക്കയിലേക്ക് വീണു കണ്ണുകൾ അടച്ചു. ശരീരം തീ പിടിച്ചു കഴിഞ്ഞു

“വാ….എന്താ വയ്യേ “

അവൾ അടുത്തു വന്നിരുന്നു

“ഹേയ് “

“പിന്നെ മുഖം. എന്താ വല്ലാതെ?”

അവൾ നെറ്റിയിൽ പിന്നെ നെഞ്ചിൽ കൈ വെച്ചു നോക്കി

“ചൂട്…പനിയുണ്ടോ?”

“ഊഹും “

“ക്ഷീണം ഉണ്ടോ”

“ഇല്ല.”

അവൻ ആ ചുണ്ടിൽ ഒന്ന് തൊട്ടു. പിന്നെ മുഖം താഴ്ത്തി ആ ചുണ്ടുകൾ സ്വന്തമാക്കി. ദീർഘമായ ഒരു ചുംബനം

ശ്രീ അതിശയത്തോടെ അവനെ നോക്കി

ഇതെന്തു പറ്റി പെട്ടെന്ന്…

“ഒന്നുല്ല പെട്ടെന്ന്. ഒരു സ്നേഹം വന്നതാ”

അവൾ ചിരിച്ചു

“കഴിക്കാം വാ “

“കഴിക്കാം കുറച്ചു കഴിയട്ടെ “

“മോളെ ഞാനങ്ങോട്ട്‌ പോകുവാണട്ടോ “
സെർവന്റ് വന്നു പറഞ്ഞു

“ശരി ചേച്ചി “

അവൾ പോയി വാതിൽ അടച്ചിട്ടു വന്നു

“വാ കഴിക്കാം വിശക്കുന്നു.”

“എനിക്കും “അവൻ പിറുപിറുത്തു കൊണ്ട്  അവളുടെ കഴുത്തിൽ ഒരുമ്മ കൊടുത്തു

“ശോ ഇന്ന് ഭയങ്കര സ്നേഹം ആണല്ലോ..എന്താ കാര്യം “

“കാര്യം… കാര്യം..”

അവൻ അവളുടെ മാറിടത്തിൽ മെല്ലെ ഒരുമ്മ കൊടുത്തപ്പോൾ ശ്രീ ചുവന്നു പോയി

“ശ്രീ..?”

“ഉം.”

“കണ്ട്രോൾ ഒക്കെ പോയെടി “

അവൾ പൊട്ടിച്ചിരിച്ചു

“എന്നാ ചിരിയാ കർത്താവെ.. ദേ ഞാൻ വല്ലോം ചെയ്തു പോകും.”

“എന്നാ ചെയ്യുന്നേ”

അവൾ കുസൃതിയിൽ ചോദിച്ചു

“അത്.. അത്..”

ശ്രീ എഴുന്നേറ്റു ഓടി മാറി

“എന്നെ കുറെ നാളിട്ട് പറ്റിച്ചതല്ലേ അങ്ങനെ ഇപ്പോൾ വേണ്ട “

“എടി പോകല്ലേ.. പ്ലീസ് വന്നേ ഇച്ചായന്റെ നല്ല കുട്ടിയല്ലേ.. വാ “

“ഇല്ല കുറച്ചു നാളുകൾ ഇങ്ങേർ സഹിക്ക്. കൊതിച്ചു കൊതിച്ചു നടക്ക്. എന്നിട്ട് മതി “

അവൻ ഓടി പിടിക്കാൻ നോക്കിയിട്ട് നടന്നില്ല. അവൾ കുതിര പോലെ ഓടി. ഒടുവിൽ പിടിത്തം കിട്ടി

“മഹാപാപി. ഓടിയോടി സ്റ്റാമിന മൊത്തം പോയി. വാ വല്ലോം കഴിക്കാം. ഇനിയത് മാത്രേ പറഞ്ഞിട്ടുള്ളു.”

“അതേയ് ഓരോ നിയന്ത്രണങ്ങൾ വെയ്ക്കുമ്പോൾ ഓർക്കുക. ഇത് പോലെ അവസരം വരും എന്ന് “

അവൻ മുഖം വീർപ്പിച്ചു. അവൾ പ്ലേറ്റ് എടുത്തു ഭക്ഷണം വിളമ്പി. കഴിക്കുമ്പോൾ എബി മൗനം ആയിരിക്കുന്നത് അവൾ ശ്രദ്ധിച്ചു

“എന്താ എബിച്ചായാ?”

അവൻ ചിരിക്കാൻ ശ്രമിച്ചു

“ഒന്നുല്ല.”

“അല്ല പറ “

“നീ എന്നെ ആഗ്രഹിച്ചിട്ടുണ്ടോ ശ്രീ?”

അവൾ മറുപടി കൊടുത്തില്ല

“പറയ് എന്നെ വേണമെന്ന് ഏതെങ്കിലും രാത്രി ആഗ്രഹിച്ചിട്ടുണ്ടോ?”

അവൾ മുഖം ഉയർത്തി

“ഉണ്ട് “

അവന്റെ മുഖം വേദനയിൽ കുതിർന്നു

“എന്നിട്ടെന്താ എന്നോട് പറയാഞ്ഞത്?”

“എബിച്ചായൻ എന്നെ ഹോസ്റ്റലിൽ പറഞ്ഞു വിട്ടാലോന്ന് കരുതിയ “

അവന്റെ കണ്ണുകൾ നിറഞ്ഞു

“ഞാൻ നീ പഠിച്ചോട്ടെ എന്ന് കരുതിയല്ലേ? ഈ വർഷം കൂടി കഴിഞ്ഞാൽ കോഴ്സ് തീരും. എങ്ങാനും പ്രെഗ്നന്റ് ആയി പോയാൽ നിനക്ക് ബുദ്ധിമുട്ട് ആവുമല്ലോ. എന്ന് കരുതി..അല്ലാതെ നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല “

ശ്രീ ചിരിച്ചു

“അത് എനിക്ക്. അറിയാം. ഞാൻ പരാതി ഒന്നും പറഞ്ഞില്ലല്ലോ.. എന്നോട് തോന്നിയിട്ടുണ്ടോന്ന് ചോദിച്ചു. ഞാൻ ഉണ്ടെന്ന് പറഞ്ഞു. അത്രേ ഉള്ളു..”

അവൾ. കഴിച്ചു കഴിഞ്ഞ പ്ലേറ്റ് കൊണ്ട് കഴുകി വെച്ചു..എബി അവൾക്ക് അരികിൽ ചെന്നു

“നിന്റെ എബിച്ചായൻ ഒരു ദുഷ്‌ടനാ “

അവൻ മെല്ലെ ആ കവിളിൽ ഒരുമ്മ കൊടുത്തിട്ട് മുറിയിലേക്ക് പോയി. കുറച്ചു നേരം അങ്ങനെ നിന്നിട്ട് ശ്രീ അവന്റരികിൽ പോയി കിടന്നു

“എബിച്ചായാ?”

“ഉം “

“ഉറക്കം വരുന്നോ.?”

“ഉം “

അവൾ ആ നെഞ്ചിൽ വിരൽ കൊണ്ട് മെല്ലെ ഒന്ന് തലോടി

“ഇപ്പൊ. എബിച്ചായനെ എനിക്ക് വേണമെന്ന് പറഞ്ഞാൽ തരുവോ?”

എബി പെട്ടെന്ന് ആ മുഖത്ത് നോക്കി. പിടയ്ക്കുന്ന നീളൻ കണ്ണുകൾ

“തരുവോ”

അവൾ അടക്കി ചോദിച്ചു. അവൻ ആ മുഖം തന്റെ നെഞ്ചോട് ചേർത്ത്പിടിച്ചു.

“അതേയ് മൂഡ് പോയെടി “

അവൾ ഒറ്റയടി വെച്ചു കൊടുത്തു

“പോ ഞാൻ ഇനി ഇവിടെ വരത്തില്ല കിടക്കാൻ “

അവൾ എഴുന്നേറ്റു. പോകാൻ ഭാവിച്ചു. എബി പൊട്ടിച്ചിരിച്ചു കൊണ്ട് അവളിലേക്ക് അമർന്നു

“മൂഡ് നമുക്ക് ഉണ്ടാക്കാം..ഉം?” അടഞ്ഞ സ്വരത്തിൽ അവൻ മന്ത്രിച്ചു

ശ്രീ ആ മൂക്കിൽ പിടിച്ചു വലിച്ചു

“കള്ളനാ.. നല്ല ഒന്നാന്തരം കള്ളൻ “

“നല്ല ഭംഗിയാണ് നിന്റെ ശരീരം..എന്റെ മൊത്തം കണ്ട്രോളും പോയി “

അവൻ അവളുടെ വസ്ത്രങ്ങൾ അഴിച്ചു മാറ്റി. ശ്രീ ആ മുഖം നോക്കി കിടന്നു. അവന്റെ മുഖം ചുവന്നു വിങ്ങുന്നത്. ആ കണ്ണുകൾ ചുവക്കുന്നത്. അവൻ ആ ഉടലിലൂടെ വിരലുകൾ ഓടിക്കുമ്പോൾ അവൾ ഇക്കിളി. പൂണ്ടു പിടഞ്ഞു

“ഇത് നേരെത്തെ അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ നേരെത്തെ ഈ സീൻ ക്രീയേറ്റ് ചെയ്തേനെ.. ശോ വെറുതെ സമയം കളഞ്ഞു. എത്ര വർഷം ആണ് പോയെന്ന് അറിയുമോ? എത്ര രാത്രി ഞാൻ വെറുതെ ഫാനും നോക്കി കിടന്നു.. ദുഷ്ടൻ “

അവൾ ഒരിടി വെച്ചു കൊടുത്തു

“നിനക്ക് കുറച്ചു ബുദ്ധി പ്രയോഗിക്കാമായിരുന്നു. വൈശാലി ചെയ്ത പോലെ നൈസ് ആയിട്ട് “

അവൾ ചിരിച്ചു പോയി

“എന്റെ ഋശ്യശ്രിംഗൻ ആണോ ഇത്?”

ശ്രീ അവന്റെ കഴുത്തിലെക്ക് മുഖം അമർത്തി. എബി ഉണർന്നു കഴിഞ്ഞിരുന്നു. അവളുടെ ഉടലിന്റെ ന-, ഗ്നത അവന്റെ നില തെറ്റിച്ചു

എബി അവളുടെ ഉടലിലേക്ക് മുഖം പൂഴ്ത്തി. ഉടലുകൾ പരസ്പരം തിരഞ്ഞു തുടങ്ങി. അവരവരെ അറിഞ്ഞു തുടങ്ങി. തമ്മിൽ ഒന്നായി അലിഞ്ഞു തുടങ്ങി

തുടരും