ഭദ്ര ഞെട്ടലോടെയും പേടിയോടെയും അവളെ നോക്കി……അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു നെറ്റിയിൽ വിയർപ്പ് പൊടിയാൻ തുടങ്ങി….. ശാന്തി അവളെ ചേർത്ത് പിടിച്ചു……
പേടിക്കണ്ട കാശിയേട്ടന് വല്യ പ്രശ്നം ഒന്നുല്ല ഡാ….. ദേവേട്ടനും കൂടെ ഉണ്ടായിരുന്നു രണ്ടുപേരും കൂടെ ഇങ്ങോട്ടു വരുന്ന വഴി കാറിൽ ഏതോ ബൈക്ക്കാരൻ കുടിച്ചു ബോധമില്ലാതെ കൊണ്ട് ഇടിച്ചത് ആയിരുന്നു…അവളെ അശ്വസിപ്പിച്ചു പറഞ്ഞു.
നമുക്ക് വേഗം പോകാം ഹോസ്പിറ്റലിൽ…… എനിക്ക് കാണണം കാശിയെ…ഭദ്ര കരയാറായി അപ്പോഴേക്കും.
കാണാം പെണ്ണെ നീ പോയി റെഡിയായ് വാ ദ ഏട്ടൻ വണ്ടി ഇറക്കിയിട്ടുണ്ട്..
പിന്നെ അധികം വൈകാതെ തന്നെ അവർ ഹോസ്പിറ്റലിലേക്ക് തിരിച്ചു……
********************
ഡാ….. മൈ**** നിന്നോട് ഒക്കെ പറഞ്ഞത് അല്ലെ ഡാ അവൻ ഒറ്റക്ക് ഉള്ളപ്പോൾ അപകടം പ്ലാൻ ചെയ്യാൻ പിന്നെ എന്ത് ഉണ്ടാക്കാൻ ആണ് നിയൊക്കെ മറ്റവൻ കൂടെ കയറിയപ്പോൾ ആക്സിഡന്റ് ഉണ്ടാക്കാൻ പോയത്…..അയാൾ പരിസരം മറന്നു ഫോണിലൂടെ അലറുക ആയിരുന്നു..
സാർ….. ഞങ്ങൾ…..അവർക്ക് പറയാൻ അവസരം കൊടുക്കാതെ അയാൾ വീണ്ടും തുടർന്നു…
എനിക്ക് ഒന്നും കേൾക്കണ്ട…. മിനിമം ഒരാഴ്ച എങ്കിലും അവനോ അവളോ ഹോസ്പിറ്റലിൽ ആകണം എങ്കിൽ മാത്രമേ എന്റെ പ്ലാനും പദ്ധതിയും നടക്കു…അയാൾ ഗൗരവത്തിൽ തന്നെ പറഞ്ഞു.
ശരി സാർ….. അവളെ ആണെങ്കിൽ എപ്പോ വേണോ വീഴ്ത്താം പക്ഷെ അവൻ അങ്ങനെ അല്ല ഇരട്ടചങ്ക് ആണ് ഒന്നുല്ലേലും സാറിന്റെ…..അത് പറഞ്ഞു മുഴുവൻ ആക്കാൻ അയാൾ അനുവദിച്ചില്ല…
വേണ്ട വേണ്ട കൂടുതൽ ഒന്നും പറയണ്ട…എത്രയും പെട്ടന്ന് വന്ന കാര്യം തീർത്തു നിങ്ങൾ ഡൽഹിയിലേക്ക് തന്നെ തിരിച്ചു പൊക്കോ…….കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ അയാൾ കാൾ കട്ട് ആക്കി…അയാൾ അങ്ങോട്ടും ഇങ്ങോട്ടും ആലോചനയോടെ അടുത്ത പ്ലാനിങ് ഓർത്ത് നടന്നു….
********************
ഭദ്രയും ശാന്തിയും ഹോസ്പിറ്റലിൽ എത്തുമ്പോൾ കാശി നെറ്റിയിൽ ചെറിയ ഒരു കെട്ടും കൈ മുട്ടിൽ ഒരു കെട്ടൊക്കെ ആയി ഡോക്ടർന്റെ മുറിയിൽ നിന്ന് പുറത്തേക്ക് വരുവായിരുന്നു…
തൊട്ട് പിന്നാലെ ഞൊണ്ടി ഞൊണ്ടി സുമേഷിന്റെ തോളിൽ പിടിച്ചു ദേവനും വരുന്നുണ്ട്……അതുവരെ നെഞ്ചിൽ ഉണ്ടായിരുന്ന പേടിയൊക്കെ മാറി ഭദ്രക്ക് ആശ്വാസമായ്……
അയ്യേ ഈ കുഞ്ഞ് മുറിവിന് ആണോ നീ ഇവന് ആക്സിഡന്റ് പറ്റിയെന്ന് പറഞ്ഞത് ശാന്തി…….ഭദ്ര കാശിയുടെ കൈയിൽ തൊട്ട് കൊണ്ട് ചോദിച്ചു..
ആഹ്ഹ്…..അവന്റെ മുറിഞ്ഞ കൈയിൽ തൊട്ട് കൊണ്ട് ആയിരുന്നു അവളുടെ ചോദ്യം അതുകൊണ്ട് ചെക്കന് അത് വേദനിച്ചു…
ബാക്കി ഉള്ളവർ അവളെ എന്തോ അത്ഭുത ജീവിയെ പോലെ നോക്കി…
ദേവേട്ടാ…..കാശിയെ നോക്കിയിട്ട് അവൾ ദേവന്റെ അടുത്തേക്ക് പോയിദേവൻ ഭദ്രയേ സൂക്ഷിച്ചു നോക്കി അവൻ ആണെങ്കിൽ ഇവൾ ഇനി എന്താ പറയാൻ പോകുന്നത് എന്ന് നോക്കി നിൽപ്പുണ്ട്……
അഹ് ദേവേട്ടന് ഇച്ചിരി പരിക്ക് ഉണ്ട്, ഡോക്ടർ ഡിസ്ചാർജ് ആക്കിയോ…ഭദ്ര അവനെ നോക്കി ചോദിച്ചു….
ഇല്ല ഡി ഇവിടെ സ്ഥിരതാമസം ആക്കിക്കോളാൻ പറഞ്ഞു എന്തേ……കാശി പഴയ കാലനാഥൻ ആയി……ഭദ്രയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…
നിന്നോട് ഞാൻ ഒന്നും ചോദിച്ചില്ല……ഭദ്ര അവനെ നോക്കി പേടിപ്പിച്ചു….
രണ്ടും ഒന്ന് നിർത്ത് എനിക്ക് ഇങ്ങനെ നിൽക്കാൻ വയ്യ എന്നെ ഒന്ന് വീട്ടിൽ കൊണ്ട് പോടെയ്…….ദേവൻ പറഞ്ഞു അതോടെ രണ്ടും മുഖം തിരിച്ചു നടന്നു……
ശാന്തിയോട് സുമേഷ് വിളിച്ചു പറഞ്ഞപ്പോൾ അവൾ വിചാരിച്ചു വല്യ ആക്സിഡന്റ് ആകുമെന്ന് അതുകൊണ്ട് ആണ് ഭദ്രയോട് പറഞ്ഞത് പക്ഷെ ചെറിയ പരിക്കുകൾ മാത്രമേ രണ്ടുപേർക്കും ഉണ്ടായിരുന്നുള്ളു അതുകൊണ്ട് തന്നെ അവർക്ക് എല്ലാവർക്കും ഒരു ആശ്വാസമായ്…
അല്ല ഇനി എല്ലാവർക്കും തറവാട്ടിൽ പോയാൽ പോരെ…..കാറിലേക്ക് കയറാൻ തുടങ്ങിയപ്പോൾ സുമേഷ് ചോദിച്ചു.
ഞങ്ങൾ രണ്ടും വീട്ടിൽ പോവാ ഇവളെ കൂടെ തറവാട്ടിലേക്ക് കൂട്ടിക്കോ വീട്ടിൽ വന്നാലും ഇതിന് ഒരു സമാധാനം കാണില്ല….ശാന്തി പറഞ്ഞു.
അല്ല ദേവേട്ടാ വണ്ടിക്ക് എന്തെങ്കിലും പറ്റിയോ……ഭദ്രക്ക് അത് ആയിരുന്നു അറിയാൻ ഉള്ളത്….
കാശി അവളെ ഒന്ന് സൂക്ഷിച്ചു നോക്കി…..
മോളെ നീ കാറിലേക്ക് കയറിക്കോ പോകുന്ന വഴി ചേട്ടൻ കഥ പറഞ്ഞു തരാം…ദേവൻ പറഞ്ഞു അതോടെ അവൾ മിണ്ടാതെ കാറിലേക്ക് കയറി…
കാശിയും അവളുടെ ഒപ്പം കയറി……ശാന്തിയും പീറ്ററും തിരിച്ചു വീട്ടിലേക്ക് പോയി…….
കാശി……സുമേഷ് വിളിച്ചു.
മ്മ്മ്…..കാശി ഒന്ന് മൂളി.
നിങ്ങൾ എങ്ങോട്ടാ ഈ രാത്രി പോയത്….സംശയത്തിൽ ഗ്ലാസ്സിലൂടെ അവനെ നോക്കി ചോദിച്ചു.അവൻ ഭദ്രയേ ഒന്ന് നോക്കി അവൾ അവൻ എന്താ പറയാൻ പോകുന്നത് എന്ന് നോക്കി ഇരിപ്പ് ആണ്…..
അത് അവന് രാത്രി ഭാര്യയേ കാണാതെ ഉറക്കം വരില്ല….. എന്റെ കൂടെ വാ നമുക്ക് അവളെ കൂട്ടി തറവാട്ടിൽ പോകാം എന്നും പറഞ്ഞു വീട്ടിൽ ഇരുന്ന എന്നെ കൂടെ വിളിച്ചോണ്ട് ഭാര്യയേ കാണാൻ പോയത്…ഭദ്ര ഒരു കള്ളചിരിയോടെ കാശിയെ നോക്കി അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു……. അത് മതി ആയിരുന്നു ഭദ്രക്ക് അവനോട് ഉണ്ടായിരുന്ന ഒരു ചെറിയ പിണക്കം പോലും മാറാൻ……. അവൾ അവന്റെ അടുത്തേക്ക് ചേർന്നു ഇരുന്നു….
ആരാ ഡ്രൈവ് ചെയ്തത്……സുമേഷ്.
ഞാൻ ആയിരുന്നു ഡ്രൈവ് ചെയ്തത്….. ഏതോ ഒരു ബൈക്ക് കാരൻ ആണ് റോങ്ങ് സൈഡിലൂടെ കയറി വന്നത് അത് മനഃപൂർവം വന്നത് ആണോന്ന് ആണ് സംശയം….. ഈ പൊട്ടനും ഞാനും സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലായിരുന്നു അത് കൊണ്ട് ആണ് വണ്ടി പെട്ടന്ന് കൈ വിട്ടു പോയപ്പോൾ രണ്ടുപേർക്കും ഓരോ ചെറിയ പരിക്ക് പറ്റിയത്…………….. ദേവൻ പറഞ്ഞു……. കാശിയുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി….
തറവാട്ടിൽ ആരും ഉറങ്ങാതെ ഇരിപ്പുണ്ട് ശിവയെയും ഹരിയെയും കണ്ടു എങ്കിലും കാശി മൈൻഡ് ചെയ്യാതെ അവന്റെ മുറിയിലേക്ക് പോയി… ബാക്കി ഉള്ളവരോട് വിവരങ്ങൾ ഒക്കെ സുമേഷ് പറഞ്ഞു പോയി…… ദേവനോട് ഹരി കുറച്ചു സമയം സംസാരിച്ചു പിന്നെ എല്ലാവരും പോയി കിടന്നു…
*******************
ദിവസങ്ങൾ മാറ്റമില്ലാതെ കടന്നു പോയി..
ഹരിയോട് ഉള്ള കാശിയുടെ പിണക്കം ഭദ്ര തന്നെ മാറ്റി…… ശിവക്ക് ഉണ്ടായ അസുഖം അവൾ ചെയ്തു കൂട്ടിയ പാപത്തിന്റെയൊക്കെ ഫലമാണെന്ന് കാശി അവളുടെ മുഖത്ത് നോക്കി ഒരു ദാക്ഷണ്യവും ഇല്ലാതെ പറഞ്ഞു……ഇപ്പൊ കാശിയും ഭദ്രയും തറവാട്ടിൽ ആണ് ഉള്ളത്…… നീരുന് അത് സന്തോഷമാണ്…
ഭദ്രക്ക് ഇപ്പൊ മൂന്നു മാസം കഴിഞ്ഞു കൊച്ചിന് ഇപ്പൊ ഒടുക്കത്തെ ശർദിൽ ആണ്……അതുകൊണ്ട് തന്നെ ഓഫീസിൽ പോക്ക് നിർത്തി…….ഭദ്രക്ക് ആണെങ്കിൽ ശർദിൽ ഒരു സൈഡിൽ മറു സൈഡിൽ വിശപ്പ് ആണ് അവളുടെ ഈ അവസ്ഥ കാണുമ്പോൾ സത്യം പറഞ്ഞ കാശിക്ക് ചിരി ആണ്……
അത് വേണം ഇത് വേണം എന്നൊക്കെ പറഞ്ഞു ഓരോന്ന് വാങ്ങിപ്പിക്കും പക്ഷെ കഴിച്ചു കഴിയും മുന്നേ അത് പുറത്ത് പോകും…… ഭദ്ര വെല്ലുവിളി പോലെ വീണ്ടും കഴിക്കാൻ കൊതി ഉള്ളത് ഒക്കെ കഴിക്കും…
അവർ എന്തായാലും ചന്ദ്രോത്ത് തന്നെ ആകും ഇനി ഉള്ള ദിവസങ്ങൾ അതുകൊണ്ട് നമുക്ക് പൂജ നാളെ രാത്രി തന്നെ നടത്താം…… മാന്തോപ്പിന്റെ ഒരു താക്കോൽ എന്റെ കൈയിൽ ഉണ്ട്… അയാൾ തിരുമേനിയോട് പറഞ്ഞു.
മ്മ്മ്…… എങ്കിൽ പിന്നെ അധികം വൈകണ്ട ഇന്ന് അർദ്ധരാത്രി തന്നെ പൂജ നടത്താം…… നിങ്ങൾ രണ്ടുപേരും ഉണ്ടാകണം…. ഞാൻ പറഞ്ഞ സാധനങ്ങൾ മറക്കാതെ കൊണ്ട് വരണം…തിരുമേനി പറഞ്ഞു……
തിരുമേനി ആ താളിയോലയും ഒപ്പം ഉണ്ടായിരുന്നപുസ്തകവും ഞങ്ങടെ കൈയിൽ നിന്ന് കൈമോശം വന്നു. അയാൾ പറഞ്ഞു തീർന്നതും മുന്നിൽ ഇരുന്ന നിലവിളക്കിലെ അഞ്ചുതിരി ഒരുമിച്ച് അണഞ്ഞു…
തുടരും….