താലി, ഭാഗം 86 – എഴുത്ത്: ലക്ഷ്മി ശ്രീനു

കാശി അവളെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് പോകാൻ തുടങ്ങി…….

കാശി ഇതിൽ എവിടെ ഒക്കെ ഞാൻ സൈൻ ചെയ്യണം ഒന്ന് മാർക്ക് ചെയ്തിട്ട് പോ…….കാശി ഞെട്ടി കൊണ്ട് അവളെ തിരിഞ്ഞു നോക്കി ശാന്തി ആണെങ്കിൽ ഇവിടെ എന്താ നടക്കാൻ പോകുന്നത് എന്ന ടെൻഷനിലും……

നീ പറഞ്ഞു താ കാശി നിനക്ക് ഇത് ഒപ്പിട്ട് തന്നിട്ട് വേണം എനിക്ക് പോകാൻ…..ഭദ്ര പറഞ്ഞു.

എങ്ങോട്ട്…….അവളുടെ പറച്ചിൽ കേട്ട് കാശി അറിയാതെ ചോദിച്ചു പോയി.അത് കേട്ടപ്പോൾ ഭദ്രക്ക് സമാധാനമായ് അവൾ ആഗ്രഹിച്ചതും അത് ആയിരുന്നു…..

അത് എന്തിനാ കാശി നീ അറിയുന്നേ…… അഹ് എന്നാലും എന്റെ ആദ്യഭർത്താവ് എന്ന നിലയിൽ ഒരു കാര്യം പറയാം….. നീ എന്തായാലും എന്നെ ഡിവോഴ്സ് ചെയ്യും അപ്പൊ പിന്നെ എനിക്ക് ഒരു ജീവിതം വേണ്ടേ കുടുംബം വേണ്ടേ…….. അതുകൊണ്ട് ഞാൻ എനിക്ക് പറ്റിയ നല്ല ചെക്കന്മാർ ആരെങ്കിലും ഉണ്ടോന്നു നോക്കാൻ ബ്രോക്കറോട് പറയാൻ പോവാ……. ഒന്ന് കെട്ടിയത് ആണേങ്കിലും എന്നെ കണ്ടാൽ കെട്ടിയത് ആണെന്ന് പറയില്ല പോരാത്തതിന് ഞാൻ സുന്ദരി അല്ലെ അപ്പൊ പിന്നെ ചെക്കനെ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാകില്ല…….ഭദ്രയുടെ പറച്ചിൽ കേട്ട് ചെക്കൻ കയറ്റിപിടിച്ച വെയിറ്റ് ഒക്കെ വെറുതെ ആയിപോയെന്ന് വേണം പറയാൻ……

ഒരു സുന്ദരി വന്നേക്കുന്നു…… സൗന്ദര്യം മാത്രം പോരാ തലക്ക് അകത്തു ആള് താമസം വേണം….. അഹ് ഒന്നുല്ലേലും നല്ല നീളമുള്ള നാക്കും അഞ്ചുപൈസക്ക് വിവരമില്ലാത്ത തലയും ഉണ്ടല്ലോ അത് തന്നെ പുണ്യം…… ഇത്രയും ഡയലോഗ് അടിച്ചത് അല്ലെ എവിടെആണ് സൈൻ ചെയ്യേണ്ടത് എന്ന് സുന്ദരി സ്വയം കണ്ടുപിടിച്ചാട്ടെ……………. അതും പറഞ്ഞു അവളെ പുച്ഛിച്ചു കാശി മുറിയിലേക്ക് പോയി……. ഭദ്ര ശാന്തിയേ നോക്കി ഒറ്റകണ്ണ് ഇറുക്കിയിട്ട് അവൻ കൊടുത്ത പേപ്പർ വായിച്ചു എന്നിട്ട് ഒരു ചിരിയോടെ അവന്റെ മുറിയിലേക്ക് പോയി…ശാന്തി ആണെങ്കിൽ ഇനി ഇവിടെ നിന്നാൽ പ്രാന്ത് ആകുമെന്ന് സ്വയം പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് കയറി പോയി….

********************

ഡോക്ടർ അപ്പൊ പറഞ്ഞു വരുന്നത്……റയാൻ സീനിയർ ഡോക്ടർമാരുടെ അടുത്ത് ഇരുന്നു വാസുകിയുടെ കാര്യം സംസാരിക്കുവാണ്……

പറഞ്ഞു വരുന്നത് തത്കാലം കുറച്ചു ദിവസം ആള് ഇവിടെ തന്നെ continue ചെയ്യട്ടെ കുറഞ്ഞത് ഒരു മാസമെങ്കിലും അപ്പോഴേക്കും ബോഡി മരുന്നുകളോട് പ്രതികരിച്ചു തുടങ്ങും അതിന് ശേഷം ആയുർവേദത്തിലേക്ക് പോകാം…ഞാൻ നമ്മുടെ ആചാര്യരോട് ഈ കേസ് സംസാരിച്ചു…… ആള് ഒരുമാസത്തെ വിദേശയാത്രയിൽ ആണ് തിരിച്ചു വരുമ്പോൾ വാസുകിയേ അങ്ങോട്ട്‌ കൊണ്ട് പോകാൻ പറഞ്ഞു…… എന്താ ഡോക്ടർന്റെ അഭിപ്രായം……..റയാൻ ഒരു നിമിഷം ആലോചിച്ചു ഇത് അവസാന അവസരമാണ്…..

അങ്ങനെ ചെയ്യാം ഡോക്ടർ……. മിത്രയിടെ തന്നെ കിടന്നോട്ടെ…

മിത്ര….. താൻ വേറെ ഏതോ പേരല്ലേ…..

ഓഹ് സോറി സാർ ഞാൻ അവളുടെ പേര് അറിയും മുന്നേ മിത്രയെന്ന വിളിച്ചു തുടങ്ങിയേ….. അന്ന് അവൾ കുറച്ചു സംസാരിച്ചു ഞാൻ പറഞ്ഞില്ലേ അപ്പോഴാ പേര് പറഞ്ഞത്……..റയാൻ ചിരിയോടെ പറഞ്ഞു…

പിന്നെ അവൻ നേരെ വാസുകിയുടെ അടുത്തേക്ക് പോയി…… അവിടെ അവൾ അപ്പോഴും മയക്കത്തിൽ ആണ്…. അവൻ അവളുടെ കൈയെടുത്തു കൈക്കുള്ളിൽ വച്ചു…..

ഇത്രയും നാൾ ഇങ്ങനെ കിടന്നില്ലേ ഇനി അധികം ഇങ്ങനെ കിടക്കേണ്ടി വരില്ല…. നമുക്ക് എണീറ്റ് നടക്കാട്ടോ..അവളുടെ കവിളിൽ ഒന്ന് മുത്തിക്കൊണ്ട് പറഞ്ഞു……

അവൻ അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ അവിടെ അനു നിൽപ്പുണ്ട്…

ഹായ് അനു……. ഡ്യൂട്ടി കഴിഞ്ഞോ ഡോ…..റയാൻ അവളെ കണ്ടു ചിരിയോടെ ചോദിച്ചു.

കഴിഞ്ഞു ഞാൻ ദ പോകാൻ തുടങ്ങിയത് ആയിരുന്നു…… തന്റെ മിത്ര ഇവിടെ ഉണ്ട് അല്ലെ……അനു ചിരിയോടെ അവനെ നോക്കി ചോദിച്ചു.

മ്മ്മ് ഉണ്ട്…അവളെ കാണണ്ടേ തനിക്ക്…..റയാൻ ചോദിച്ചു.

വേണ്ട….. ഞാൻ തന്റെ മിത്ര നടന്നു തുടങ്ങിയിട്ട് കണ്ടോളാം…. അത് പോരെ……

അങ്ങനെ എങ്കിൽ അങ്ങനെ…..അവളെ കുറിച്ച് പറയുമ്പോ അവന്റെ മുഖത്തെ സന്തോഷം അത് അനു ശ്രദ്ധിച്ചു……

റയാൻ…

എന്താ ഡോ….

ഇനി ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കണ്ടല്ലെ റയാൻ…..അനു അവനെ നോക്കി വിഷാദം കലർന്ന പുഞ്ചിരിയോടെ ചോദിച്ചു .റയാൻ അവളെ നോക്കി അവളുടെ മുഖം കണ്ടപ്പോൾ അവന് പാവം തോന്നി…..

അനു…… മിത്ര എന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നു എങ്കിൽ ഒരിക്കലും ഞാൻ നിന്റെ പ്രൊപോസൽ തള്ളി കളയില്ലായിരുന്നു….. കാരണം നിന്നെ ആരെക്കാളും നന്നായി എനിക്ക് അറിയാം…… എന്റെ മമ്മ പറഞ്ഞപോലെ കുടുംബക്കാർക്ക് വേണ്ടി പണ്ട് നടക്കാതെ പോയ ഒരു വിവാഹത്തിന്റെ പേര് പറഞ്ഞു എന്റെ ജീവിതത്തിലേക്ക് വരാൻ ഒരുങ്ങിയത് അല്ല താൻ……… പിന്നെ ഒരാൾക്ക് ഒരാളോട് എപ്പോഴാണ് പ്രണയം തോന്നുന്നത് എന്ന് പറയാൻ പറ്റില്ലല്ലോ…… So ഈ ചാപ്റ്റർ നമുക്ക് ഇവിടെ ക്ലോസ് ചെയ്യാം അനു……. നമുക്ക് നല്ല സുഹൃത്തുക്കളായ് മുന്നോട്ട് പോകാം…എന്തും പരസ്പരം ഷെയർ ചെയ്യാൻ കഴിയുന്ന നല്ല സുഹൃത്തുക്കൾ…….. പിന്നെ തന്റെ വീട്ടിൽ ഈ വിവാഹകാര്യം ഇനി ചർച്ച ചെയ്യരുത് എന്ന് കൂടെ താൻ പറയണം……അവളെ ചേർത്ത് പിടിച്ചു റയാൻ പറഞ്ഞപ്പോൾ അനു ഉള്ളിൽ കരഞ്ഞു കൊണ്ട് അവനെ നോക്കി ചിരിച്ചു കൊണ്ട് തലയനക്കി….

****************

ഭദ്ര മുറിയിലേക്ക് കയറി വാതിൽ അടച്ചതും കാശി തിരിഞ്ഞു നോക്കി..

എന്താ ഡി…….അവൾ ഒന്നും മിണ്ടാതെ അവൻ നൽകിയ പേപ്പർ ടേബിളിൽ വച്ചിട്ട് കാശിയുടെ മുന്നിൽ വന്നു നിന്നു…..

നീ എന്താ ഡി ആദ്യമായി കാണുന്ന പോലെ നോക്കുന്നെ……..അവളെ സൂക്ഷിച്ചു നോക്കി ചോദിച്ചു.

മോനെ…… മോനെ കാലനാഥ….. എന്തിനാ പറ്റാത്ത പണിക്ക് പോകുന്നെ…….നിനക്ക് ഞാൻ എന്ന് വച്ചാൽ ജീവൻ ആണെന്ന് എനിക്ക് അറിയാം അപ്പൊ പിന്നെ വെറുതെ എന്തിനാ ഇങ്ങനെ മസിലു പിടിച്ചു നിൽക്കുന്നെ……കാശി ഒന്ന് പതറി.

മുന്നിന്ന് മാറെഡി…….അവളെ പിടിച്ചു മാറ്റി കൊണ്ട് കാശി മുന്നോട്ട് നടക്കാൻ തുടങ്ങി.ഭദ്ര അവന്റെ കൈയിൽ മുറുകെ പിടിച്ചു….

മോനെ കാലനാഥ….വെറുതെ എന്നെ വാശി കയറ്റരുത്…… ഞാൻ ചെയ്തത് തെറ്റ് തന്നെ ആണ്…… അപ്പൊ നീ ചെയ്തതോ….. നീ എന്നോട് പറഞ്ഞപ്പോൾ മുഴുവൻ പറഞ്ഞോ….. പകുതി മുക്കിയില്ലേ അത് അല്ലെ ഇങ്ങനെ ഒക്കെ ഉണ്ടായത്…….

ഞാൻ അങ്ങനെ പറഞ്ഞത് നീ വേദനിക്കാതെ ഇരിക്കാൻ ആണ്……കാശി അവളെ നോക്കാതെ പറഞ്ഞു.

അഹ് നീ എനിക്ക് വേദനിക്കും എന്ന് പറഞ്ഞു എല്ലാം ഉള്ളിൽ വച്ചു അത് മറ്റൊരാൾ പറഞ്ഞറിഞ്ഞപ്പോൾ എനിക്ക് കുറച്ചു കൂടെ വേദനിച്ചു…. എന്റെ ഉള്ളിലേ വേദന ആണ് നിന്നോട് ദേവേട്ടനോട് ഒക്കെ ദേഷ്യമായ് ഞാൻ തീർത്തത്……ഭദ്ര പറഞ്ഞു നിർത്തിയിട്ട് കാശിയെ പിടിച്ചു അവൾക്ക് നേരെ തിരിച്ചു നിർത്തി…

അവൻ അവളെ നോക്കി…… ആ നിമിഷം തന്നെ ഭദ്രയുടെ കൈ കാശിയുടെ കവിളിൽ പതിഞ്ഞു……കാശി ഞെട്ടി കൊണ്ട് അവളെ നോക്കി…..ഭദ്ര ദേഷ്യം കൊണ്ട് വിറച്ചു നിൽപ്പുണ്ട്…….

നീ ആരാ ഡാ നിരാശകാമുകൻ ആണോ ഞാൻ എന്തെങ്കിലും പറഞ്ഞുന്നു പറഞ്ഞു ഇറങ്ങി പോകാനും കുടിച്ചു ബോധമില്ലാതെ വല്ലയിടത്തും പോയി വീണു എണീറ്റ് വരാനും……നീ ഇതുപോലെ വല്ലയിടത്തും പോയി വീണു വല്ലതും സംഭവിച്ച എനിക്ക് ആരാ ഡാ ഉള്ളത്…….ആദ്യം ദേഷ്യത്തിൽ തുടങ്ങി അവസാനം ഭദ്രയുടെ ശബ്ദം ഇടറി…… കാശിക്ക് അവൾ അടിച്ചത് എന്തിനാ എന്ന് മനസ്സിലായപ്പോൾ മുഖത്ത് ഒരു ചിരി വിരിഞ്ഞു…….

അവൻ അവളെ അരയിലൂടെ ചുറ്റി പിടിച്ചു അവനോട് ചേർത്ത് നിർത്തി….

സോറി……അവളുടെ കാതോരം പറഞ്ഞു. അപ്പോഴേക്കും അവൾ മുഖം ഉയർത്തി നോക്കി….. ഭദ്രയുടെ നിറഞ്ഞ കണ്ണ് കണ്ടപ്പോൾ പാവം തോന്നി…..

ഇനി കുടിക്കില്ല…… അപ്പോഴത്തെ ദേഷ്യത്തിൽ കുടിച്ചു പോയതാ……അവളുടെ കവിളിൽ മുത്തി കൊണ്ട് പറഞ്ഞു ഭദ്ര പുഞ്ചിരിച്ചു.

നീ കുടിച്ചോ….. അത് എനിക്ക് പ്രശ്നം ഇല്ല പക്ഷെ കുടിച്ചിട്ട് ഡ്രൈവ് ചെയ്യരുത്…പിന്നെ നിനക്ക് കുടിച്ചിട്ട് വന്നു അവളുടെ തോളിൽ കൈയിടാൻ അറിയാം എന്നെ പിടിച്ചു താഴെ ഇടാനും ബോധം ഉണ്ടായിരുന്നു അല്ലെ……..ഭദ്ര കാളി ആകാൻ തുടങ്ങി…

സോറി ഡി…….ഇനി ഉണ്ടാകില്ല…..

ഇനി ഒരിക്കൽ കൂടെ എന്നോട് ഉള്ള വാശിക്ക് അവളോട് കുഴയാൻ പോയാൽ അവൾ അല്ല ആരോട് കുഴയാൻ പോയാലും പിറ്റേന്ന് 22 ഫീമെയിൽ സിനിമയിലെ ഫഹദ്ന്റെ അവസ്ഥ ആകും നിനക്ക് പറഞ്ഞില്ലന്നു വേണ്ട…….അവനെ നോക്കി കണ്ണുരുട്ടി പറഞ്ഞു….കാശി അവളെ സൂക്ഷിച്ചു നോക്കി….

നോക്കണ്ട ഞാൻ ചെയ്യും എനിക്ക് പേടി ഒന്നുല്ല…… പിന്നെ നീ ഇനി അടിക്കുമ്പോ എന്റെ ഈ കവിളിൽ അടിക്കണെ…. ഈ സൈഡിൽ ഉണ്ടായിരുന്ന രണ്ട് പോട് പിടിച്ച പല്ലും നിന്റെ രണ്ട് ദിവസത്തെ അടിയോടെ പോയി…….കാശി അറിയാതെ ചിരിച്ചു പോയി….

ചിരിക്കണ്ട…… നീ കൊണ്ട് വച്ച ഡിവോഴ്സ് പെറ്റീഷൻ ഞാൻ വായിച്ചു….കമ്പനിയിലെ ക്യാൻസൽ ആയ ഡീലിന്റെ ഡോക്യുമെന്റ് ആണെന്ന് എനിക്ക് ഒട്ടും മനസ്സിലായില്ല……അവൾ അത് പറഞ്ഞപ്പോൾ കാശിയുടെ ചിരി നിന്നു രണ്ടുപേരും പരസ്പരം നോക്കി ഒന്ന് ചിരിച്ചു…….. ഭദ്ര അവനെ മുറുകെ കെട്ടിപിടിച്ചു……

എന്ത് ഉണ്ടെങ്കിലും നീ എന്നോട് പറഞ്ഞ എനിക്ക് പ്രശ്നം ഇല്ല കാശി മറ്റൊരാൾ പറഞ്ഞു അറിഞ്ഞാൽ ആണ് പ്രശ്നം….. ഇനി എന്നിൽ നിന്ന് ഒന്നും ഒളിക്കരുത്…

ഇല്ല….. ഇനി എന്ത് ഉണ്ടെങ്കിലും നിന്നോട് ഞാൻ പറയും……അവളുടെ തലയിൽ ഒന്ന് മുത്തി കൊണ്ട് പറഞ്ഞു….

തുടരും….