താലി, ഭാഗം 89 – എഴുത്ത്: ലക്ഷ്മി ശ്രീനു

ഭദ്ര ഡ്രസ്സ്‌ ഒക്കെ മാറി ഒരു ട്രാക്ക്പാന്റും ബ്ലാക്ക് ടീ ഷർട്ടും ഇട്ടു ഫോണും എടുത്തു താഴെക്ക് ഇറങ്ങി വന്നതും ശാന്തിയും പീറ്ററും വന്നതും ഒരുമിച്ച് ആയിരുന്നു…..

അഹ് പൊന്നുമോള് ഇവിടെ വന്നപ്പോൾ നമ്മളെ മറന്നു കേട്ടോ ചേട്ടാ…..ഭദ്ര മുറ്റത്തേക്ക് ഇറങ്ങിവരുന്നത് കണ്ടു ശാന്തി പറഞ്ഞു…

ആര് പറഞ്ഞു ഞാൻ മറന്നുന്നു നിങ്ങളെ വിളിക്കാൻ ആണ് ഫോൺ എടുത്തത്…..

ഉവ്വ് ഇനി അങ്ങനെ പറയ്….. ദാ നിന്റെ പെട്ടിം കിടക്കയും..ശാന്തി ഒരു ബാഗ് അവളുടെ കൈയിലേക്ക് വച്ചു കൊടുത്തു.

വാ രണ്ടുപേരും……ഭദ്ര അവരെ വിളിച്ചു അകത്തേക്ക് കൊണ്ട് പോയി….

ആ ആരൊക്കെയ ഇത് ഇരിക്ക് രണ്ടുപേരും….നീരു അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ പീറ്ററിനെയും ശാന്തിയെയും കണ്ടു പറഞ്ഞു….

കാശി എവിടെ പോയി……പീറ്റർ ഭദ്രയോട് ചോദിച്ചു.

കാശിയും ചേട്ടന്മാരും കൂടെ പുറത്തേക്ക് പോയിട്ട് ഉണ്ട്……ഭദ്ര വല്യ കാര്യത്തിൽ പറഞ്ഞു തീർന്നതും കാശിയും ബാക്കി രണ്ടും കൂടെ കയറി വന്നു……

പിന്നെ നിങ്ങൾ പുറത്ത് പോയി എന്ന് പറഞ്ഞു മോള്…..നീരു.

ഞങ്ങൾ താഴെ തൊടിയിൽ ഉണ്ടായിരുന്നു…ദേവൻ ആയിരുന്നു മറുപടി പറഞ്ഞത്…..ഭദ്ര കാശിയെ കണ്ടതും ചെറുത് ആയിട്ടു പതുങ്ങാൻ തുടങ്ങി…

എല്ലാവരും ഇരിക്ക് ഇന്ന് ഇച്ചിരി മധുരം ഉണ്ടാക്കി മോളും മോനും കൂടെ ഇങ്ങോട്ടു വന്നത് അല്ലെ അതിന്റെ ഒരു സന്തോഷത്തിനു വച്ചതാ…. നീരു അതും പറഞ്ഞു അടുക്കളയിലേക്ക് പോയി….

അഹ് എല്ലാവരും ഉണ്ടല്ലോ……മഹിയും മോഹനും കൂടെ കയറി വന്നു….

നിങ്ങൾ എങ്ങനെയ വന്നത് വണ്ടിയുടെ ശബ്ദം ഒന്നും കേട്ടില്ല……ഹരി..

ഞങ്ങൾ ഒരുപാട് ദൂരെ ഒന്നും അല്ല പോയത് ഇവിടെ അടുത്ത് തന്നെ ആണ് അതുകൊണ്ട് ഇങ്ങോട്ടു നടന്നു……മഹി ചിരിച്ചു കൊണ്ട് പറഞ്ഞു.

ദ എല്ലാവരും പായസം എടുത്തേ…..വരദ എല്ലാവർക്കും പായസം കൊണ്ട് കൊടുത്തു. ശിവ ആരോടോ ഫോണിൽ സംസാരിച്ചു ചിരിയോടെ വന്നു പായസം എടുത്തു…..

എല്ലാവരും ചേർന്നു കുറച്ചു നേരം സംസാരിച്ചു ഇരുന്നു പിന്നെ എല്ലാവർക്കും കഴിക്കാൻ എടുത്തു വച്ചു അതും സ്പെഷ്യൽ ആയിരുന്നു…… ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ശാന്തി എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞു ഭദ്രയേ വിളിച്ചു മുറ്റത്തേക്ക് ഇറങ്ങി……

എന്താ ഡി പറയാൻ ഉണ്ടെന്ന് പറഞ്ഞു വിളിച്ചോണ്ട് വന്നിട്ട് നിന്ന് കറങ്ങുന്നേ…..ഭദ്ര കലിപ്പിൽ ആയി.

ഡി…. എന്നെ ഒരാൾ പ്രൊപ്പോസ് ചെയ്തു…..ശാന്തി.

ഓഹ് അത് ആണോ….. എന്നിട്ട് വിഷ്ണുവേട്ടനോട് എന്താ മറുപടി പറഞ്ഞത്……

ഭദ്ര വല്യ ഞെട്ടൽ ഒന്നുമില്ലാതെ ചോദിച്ചു.ശാന്തി ഭദ്രയേ രൂക്ഷമായ് നോക്കി….

എന്നെ നോക്കി പേടിപ്പിക്കണ്ട….. അങ്ങേര് നിന്നെ നോക്കുന്ന നോട്ടവും ഭാവവും ഒക്കെ കണ്ടാൽ ഏത് പൊട്ടനും മനസ്സിലാകും…….

അഹ്…..ശാന്തി ദൂരേക്ക് നോക്കി നിന്നു.

അതെ കാമുകി ഇത് പറയാൻ ആയിരുന്നോ എന്നെ ഇവിടെ കൊണ്ട് വന്നത് ഒരു വാട്ട്‌സാപ്പ് മെസ്സേജ് ഇട്ടാൽ പോരായിരുന്നോ സില്ലി ഗേൾ…..ശാന്തിയുടെ തലക്ക് ഇട്ടു കൊട്ടികൊണ്ട് പറഞ്ഞു…

ദേ ഭദ്രേ എടുത്തു വല്ല തോട്ടിലും തള്ളും നിന്നെ…… അവളുടെ അപ്പൂപ്പന്റ ഒരു വാട്ട്‌സാപ്പ്……ബാക്കി ഉള്ളവൻ എന്ത് മറുപടി പറയും എന്നാലോചിച്ചു ടെൻഷൻ……

നീ എന്തിനാ മുത്തേ ടെൻഷൻ ആകുന്നെ….. ഞാൻ ഇല്ലേ നിന്റെ കൂടെ….

അത് ആണ് എന്റെ ഏറ്റവും വല്യ പേടി ഇപ്പൊ……

ഞാൻ ഒരു കാര്യം പറയാം ശ്രദ്ധിച്ചു കേൾക്കണം….. ആദ്യം കാശിയേ പൂർണമായി ഈ മനസ്സിൽ നിന്നെടുത്തു കളയണം എന്നിട്ട്…… വിഷ്ണുയേട്ടനെ കണ്ടത് മുതൽ നിന്നോട് സംസാരിച്ച നിനക്ക് വേണ്ടി ചെയ്ത ഓരോ കാര്യവും ആലോചിക്കണം.ആ സമയം ദയവ് ചെയ്തു എന്റെ കാശിയെ കൂടെ ചേർത്ത് നിർത്തി വിഷ്ണുയേട്ടൻ ചെയ്ത കാര്യങ്ങൾ താരതമ്യം ചെയ്യരുത്……അപ്പൊ നിനക്ക് വിഷ്ണുവേട്ടനെ സ്വീകരിക്കണോ വേണ്ടേ എന്നതിന് ഉത്തരം കിട്ടും…

ഭദ്ര പറഞ്ഞു നിർത്തിയപ്പോൾ ശാന്തിയുടെ മുഖം താണു…..ഭദ്ര ശാന്തിയേ ചേർത്ത് പിടിച്ചു……

നിന്റെ ഉള്ളിൽ എന്റെ കാശി ഉണ്ട് അത് ആ പഴയ ഇഷ്ടം ഉള്ളിൽ വച്ച് അല്ല എന്നാലും ഇടക്ക് എന്തോ ഒരു വീർപ്പ് മുട്ടൽപോലെ അല്ലെ…….ശാന്തി അതെന്ന് തലയനക്കി….

അത് സാരമില്ല നമ്മൾ ആരെങ്കിലും ആത്മാർത്ഥമായി സ്നേഹിച്ച ആ ആളിനെ നേരിൽ കാണുമ്പോൾ ഇങ്ങനെ ഒരു ഫീൽ ഉണ്ടാകും സ്വഭാവികം എന്ന് വച്ച് അത് ആലോചിച്ചു എന്റെ ചെക്കനെ എങ്ങാനും വളക്കാൻ നോക്കിയാൽ കൊ, ന്നു കളയും പ, ന്നി……. ഭദ്ര തമാശ പോലെ പറഞ്ഞു…….

അതെ രണ്ടുപേരും ഇന്ന് പുറത്ത് കിടക്കാൻ ആണോ തീരുമാനം….. അകത്തു കയറു പിള്ളേരെ……ദേവൻ വാതിൽക്കൽ നിന്ന് വിളിച്ചു പറഞ്ഞു അത് കേൾക്കേണ്ട താമസം ഭദ്ര ഓടി വീട്ടിൽ കയറി പിന്നാലെ ശാന്തിയും……

ഭദ്ര ഹാളിൽ എത്തിയപ്പോൾ എല്ലാവരും കിടക്കാൻ ആയി പോയി……

ശെടാ ഇവിടെ എല്ലാവരും നേരത്തെ കിടക്കോ…… ഇത് ശരി അല്ല അവിടെ ആണെങ്കിൽ പത്തു മണി ഒന്നും ആകുന്നത് അറിയില്ല ഇത് ഇപ്പൊ ഒൻപതു മണിക്കേ എല്ലാവരും കിടന്നു……ഭദ്ര ആരോടെന്നില്ലാതെ പറഞ്ഞു..

അപ്പോഴേക്കും കാശിലാപ്പ്‌ എടുത്തു താഴെക്ക് വരുന്നത് ഭദ്ര കണ്ടു…….

അപ്പൊ ശരി ഗുഡ് നൈറ്റ്‌……ശാന്തിയും ദേവനും ഭദ്രക്ക് ഗുഡ് നൈറ്റ്‌ പറഞ്ഞു പോയി……

ഡാ കാശി ഇവിടെ എന്താ എല്ലാവരും നേരത്തെ കിടക്കുന്നെ……സെറ്റിയിൽ വന്നിരുന്ന കാശിയുടെ അടുത്തേക്ക് പോയിരുന്നു ചോദിച്ചു.

അവരോട് പോയി ചോദിക്ക് എന്താ നേരത്തെ കിടക്കുന്നെ നിന്നെ പോലെ പാതിരാത്രി വരെ ഇങ്ങനെ അലഞ്ഞു നടക്കാത്തെന്നു…..

ഓഹ് നിന്നോട് ചോദിച്ച എന്നെ തല്ലിയ മതി…….അതും പറഞ്ഞു ചാടി തുള്ളി ഭദ്ര പോയി ടീവി ഓൺ ആക്കി അവന്റെ അടുത്ത് വന്നിരുന്നു….ഭദ്ര മുഖം വീർപ്പിച്ചു ഇരിപ്പ് തുടങ്ങി കാശി അവളെ പുഞ്ചിരിയോടെ ഒന്നു നോക്കിയിട്ട് അവന്റെ ജോലി തുടർന്നു…..

ഭദ്ര കൊച്ച് ടീവി വച്ചിട്ട് ജാക്കിചാൻ കാണുന്നുണ്ട്….. ഇടക്ക് ഇടക്ക് എന്തോ പിറുപിറുക്കുന്നുണ്ട്…..

എന്താ ഡി ഇരുന്നു കാണിക്കുന്നേ കുറെ നേരം ആയല്ലോ…..കാശി കുറച്ചു കടുപ്പിച്ചു ചോദിച്ചു.

ഈ ജാക്കി എന്നും ജൂലി കാരണം ഓരോ കുരുക്കിൽ പോയി വീഴും…. അപ്പുപ്പൻ മരുന്നു ഉണ്ടാക്കുന്നത് ആണേൽ പറയേം വേണ്ട….. പിന്നെ ആകെ ഒരു ആശ്രയം ദേ ആ തടിയന…… അഹ് ഇതൊക്കെ കണ്ടു എനിക്ക് ഭ്രാന്ത് ആകും ഞാൻ ഉറങ്ങാൻ പോണു…. കാശി അവളെ ഒന്നു നോക്കിയിട്ട് എടുത്തു മടിയിൽ ഇരുത്തി….

നീ എന്താ ഈ കാണിക്കുന്നേ എന്നെ വിട്ടേ ഞാൻ പോയി ഉറങ്ങട്ടെ……

എന്റെ ജോലി കഴിയും വരെ മിണ്ടാതെ അടങ്ങി ഒതുങ്ങി ഇവിടെ ഇരിക്കണം…..പിന്നെ നീ നേരത്തെ പറഞ്ഞ വട്ട് പിടിക്കുന്ന കാര്യം അത് ആൾറെഡി നിനക്ക് ഉണ്ട് ഇനി പ്രതേകിച്ചു പിടിക്കാൻ ഒന്നുല്ല…… കേട്ടോ ഡി…….അവൻ നല്ലൊരു പുഞ്ചിരി നൽകി കൊണ്ട് പറഞ്ഞു.

ദേ കാശി എന്റെ സ്വഭാവം മാറ്റല്ലേ ഞാൻ മഹാപിശക് ആണ്…… എന്നെ വിട്ടേ ഞാൻ പോട്ടെ പോയി കിടക്കട്ടെ……

അടങ്ങി ഇരിക്കെടി അവിടെ…..അവന്റെ ശബ്ദം ഉയർന്നതും ഭദ്ര അടങ്ങി….ഒന്നും മിണ്ടാതെ അവന്റെ മടിയിൽ ഒരു അഞ്ചു മിനിറ്റ് ഇരുന്നു പിന്നെ ചെക്കന്റെ താടിയിൽ പിടിച്ചു വലിക്കാൻ തുടങ്ങി കുറെ നേരം ചെക്കൻ മിണ്ടാതെ ഇരുന്നു പിന്നെ വീണ്ടും ചൂട് ആയി….

വെറുതെ ഇരിക്ക് ഭദ്ര……ഭദ്ര അവനെ നോക്കി കോക്രി കാണിച്ചു അവന്റെ നെഞ്ചിൽ ചാരി കണ്ണടച്ചു ഇരുന്നു…. കാശി വെറുതെ ഒന്നു നോക്കി പെണ്ണ് ഉറക്കം തൂങ്ങുന്നുണ്ട് ഉറങ്ങിയാൽ പണി മൊത്തം പാളും ഉറക്കത്തിൽ വിളിച്ച പെണ്ണ് കണ്ണ് പൊട്ടുന്ന തെറി വിളിക്കും ചിലപ്പോൾ……

ഡീ……കുറച്ചു ഉറക്കെ തന്ന കാശി വിളിച്ചു.

നിനക്ക് എന്താ ഡാ കാശി ഭ്രാന്ത് ആണോ ഓഹ് എന്റെ ചെവി പോയി……

ആണോ കാര്യായി പോയി….എന്റെ പൊന്നുമോള് എണീറ്റെ നമുക്ക് മുറിയിലേക്ക് പോകാം…കാശി ലാപ്പ്‌ ഓഫ്‌ ആക്കി വച്ച് പറഞ്ഞു.

നീ എന്നെ എടുത്തു മുറിയിൽ കൊണ്ട് പോകും നേരത്തെ കൊണ്ട് പോയത് പോലെ….. ഇല്ലെങ്കിൽ ഞാൻ ഇവിടെ കിടന്നു ഉറങ്ങും……

നിന്റെ വാശി ഇച്ചിരി കൂടുന്നുണ്ട്….പോയി ടീവി ഓഫ് ആക്കി വാ……അവനെ ഒന്നു നോക്കിയിട്ട് ടീവി ഓഫ് ആക്കാൻ പോയി….

തിരിച്ചു കാശി അവളെ എടുത്തു മുറിയിലേക്ക് പോകുമ്പോൾ ആണ് ശിവ വെള്ളം എടുക്കാൻ താഴെക്ക് ഇറങ്ങിയത് അവളെ കണ്ടു ഭദ്ര നന്നായി പുച്ഛിച്ചു……

നീ അധികകാലം ഇങ്ങനെ പുച്ഛിക്കില്ല ഡി നിനക്ക് ഉള്ള പണി ഫ്ലൈറ്റ് പിടിച്ചു വരുന്നുണ്ട് കാത്തിരുന്നോ നീ….അവൾ പോയ വഴിയേ നോക്കി ശിവ മനസ്സിൽ പറഞ്ഞു.

ഞാൻ ഒന്നു പുറത്ത് പോകുന്നുണ്ട് വരാൻ കുറച്ചു വൈകും നീ എന്റെ കൂടെ വരുന്നുണ്ടോ അതോ ഇവിടെ കിടന്നു നല്ല കുട്ടിയിട്ട് ഉറങ്ങുവോ…….കാശി ചോദിച്ചു.

ഞാൻ നിന്റെ കൂടെ വരുവാ രാത്രി നിന്നെയും ചുറ്റിപിടിച്ചു ഇരുന്നു ഒരു യാത്ര ആഹാ വയ്യ…

ഹലോ മാഡം ഞാൻ കാറിൽ ആണ് പോകുന്നത്….കാശി അവളെ പറ്റിക്കാൻ വെറുതെ പറഞ്ഞു….

ഓഹ് അല്ലെങ്കിലും നീ ഒട്ടും റൊമാന്റിക് അല്ല ഡാ കാലനാഥാ…അവനെ നോക്കി പുച്ഛിച്ചു പിന്നെ പോയി മുടി ഒന്ന് ബൺ ചെയ്തു വച്ചു…… ഇട്ടിരുന്ന വേഷം തന്നെ മതിയെന്ന് കാശി പറഞ്ഞു……

ഭദ്ര റെഡിയായ് താഴെ വരുമ്പോൾ കാശി ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി നിൽപ്പുണ്ട്…..

തെ, ണ്ടി മൊത്തം ഉടായിപ്പ് ആണ്…..ഭദ്ര പല്ല് കടിച്ചു പറഞ്ഞു.

അഹ് ഡി ഞാൻ മൊത്തം ഉടായിപ്പ് ആണ്…… അതിന് ഇപ്പൊ എന്താ…….

ഓഹ് ഒന്നുല്ല….അവനെ ചുറ്റിപിടിച്ചു അവന്റെ പുറത്ത് മുഖം ചേർത്ത് ഭദ്ര ഇരുന്നു……

കുറച്ചു ദൂരം പോയതും വഴിയിൽ പോലീസ് ചെക്കിങ് കണ്ടു കാശി ഹെൽമെറ്റ്‌ എടുത്തു വച്ചു……

ആഹാ അസൽ മലയാളി തന്ന നീ….കാശി അതിന് ഒന്നും മിണ്ടിയില്ല ഏതോ പ്രതി രക്ഷപെട്ടു പോയതിന്റെ തിരച്ചിൽആണ് ഈ ചെക്കിങ്……

കാശി ഞാൻ ഒരു കാര്യം ചോദിക്കട്ടെ…..

ചോദിക്ക്……

നീയും മറ്റേ SI ഇല്ലേ അയാളുമായിട്ട് എന്താ പ്രശ്നം……..

ഇപ്പൊ പോലീസിനെ കണ്ടപ്പോൾ ഓർമ്മ വന്നത് ആയിരിക്കും മാഡത്തിന്…..

ചെറുത് ആയിട്ടു…… നീ പറ കാശി എന്താ പ്രശ്നം……

വല്യ പ്രശ്നം ഒന്നുല്ല അവന് ഈ പഞ്ചാരയുടെ കുറച്ചു പ്രശ്നം ഉണ്ട്….. ട്രെയിനിങ് കൂടെ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയോട് ഇവൻ വളരെ മോശമായിട്ട് ബീഹെവ് ചെയ്തു അന്ന് ഇവനെ ഞാൻ വാൺ ചെയ്തു വിട്ടു പക്ഷെ ഇവൻ വീണ്ടും അത് അവർത്തിച്ചു ഒന്നും നോക്കിയില്ല റിപ്പോർട്ട്‌ ചെയ്തു ഇവന് പണിഷ്മെന്റ് കിട്ടി……അതിന് ശേഷം ഞാനും ഇവനും തൊട്ടതും പിടിച്ചതും എല്ലാം പ്രശ്നം തന്നെ ആയിരുന്നു….. അതിന്റെ കൂടെ എനിക്ക് ജോലി കിട്ടിയതും ഇല്ല അവന് ജോലി അകേം ചെയ്തു അതിന്റെ കുറച്ചു ഈഗോ പ്രശ്നം അത്രേ ഉള്ളു പക്ഷെ ഇപ്പൊ ഞങ്ങൾ ഫ്രണ്ട്സ് ആണ്….. അവൻ സ്ഥലം മാറി പോയിട്ട് ഒരിക്കെ കാണാൻ വന്നു വീട്ടിൽ അന്ന് നീ ഇല്ലായിരുന്നു……കാശി പറഞ്ഞു നിർത്തി.

അപ്പൊ അങ്ങനെ ആണ് കാര്യം…… കാശി വണ്ടി നിർത്ത്….. വണ്ടി നിർത്ത് കാശി……. അവന്റെ പുറത്ത് ഇട്ടു തട്ടി കൊണ്ട് അവൾ പറഞ്ഞു……. കാശി പെട്ടന്ന് വണ്ടി സൈഡ് ഒതുക്കി

തുടരും….

Leave a Reply

Your email address will not be published. Required fields are marked *