താലി, ഭാഗം 99 – എഴുത്ത്: ലക്ഷ്മി ശ്രീനു

രാത്രി എല്ലാവരും കിടക്കാൻ തുടങ്ങുമ്പോൾ ആയിരുന്നു ശിവയുടെ ഫ്രണ്ട്സ് പോകാൻ ഇറങ്ങി…

ഇത് എന്ത് പറ്റി പെട്ടന്ന് എല്ലാവരും പോകുന്നെ…ബാഗ് ഒക്കെ തൂക്കി ഇറങ്ങി വരുന്നവരെ കണ്ടു മോഹൻ ചോദിച്ചു.

ഞങ്ങൾക്ക് ജോലി ഉണ്ട് അങ്കിൾ അപ്പൊ എല്ലാവരോടും നാളെ തന്നെ ജോയിൻ ചെയ്യാൻ MD വിളിച്ചു പറഞ്ഞു അപ്പൊ പോയെ പറ്റു…ഇനി ഒരു അവധിക്ക് വരാം…….ഞങ്ങൾ ഇറങ്ങുവാ…അവർ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി……. ശിവക്ക് അവർ പോകാൻ ഇറങ്ങിയപ്പോൾ മുഖത്ത് ടെൻഷൻ ആയിരുന്നു അത് ഭദ്ര പ്രേത്യേകം ശ്രദ്ധിച്ചു…

അഹ് അവരും കൂടെ കാണുമെന്ന് കരുതി….. അഹ് പറഞ്ഞിട്ട് കാര്യമില്ല…….. മോഹൻ പറഞ്ഞു.

എല്ലാവരും പോയി കിടക്കാൻ നോക്ക് നാളെ ഇനി രാവിലെ എണീക്കണ്ടേ….മഹി എല്ലാവരോടും പറഞ്ഞു.

ദേവൻ ആരെയോ ഫോണിൽ വിളിച്ചു സംസാരിച്ചു കൊണ്ട് പുറത്തേക്ക് പോയി ഹരി മുറിയിലേക്കും…

ഭദ്ര കാശിയുടെ അടുത്തേക്ക് വന്നു കിടന്നു……… അവളുടെ ഉള്ളിൽ എന്തോ അരുതാത്തത് നടക്കാൻ പോകും പോലെ തോന്നി……

കാശി……ഭദ്ര അവനെ തട്ടി വിളിച്ചു.

മ്മ്മ്……അവൻ ഒന്നമർത്തി മൂളി..

എനിക്ക് എന്തോ പേടി തോന്നുവാ കാശി എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്ന പോലെ തോന്നുന്നു……അവന്റെ നെഞ്ചിലേക്ക് കയറി കിടന്നു കൊണ്ട് ഭദ്ര പറഞ്ഞു….

നീ ചുമ്മാ ഓരോന്ന് ആലോചിച്ചു കിടന്നിട്ട……ഒന്നുല്ല… കാശി അതും പറഞ്ഞു അവളെ ചേർത്തു പിടിച്ചു.അവൾ പിന്നെ ഒന്നും മിണ്ടാൻ പോയില്ല….. എങ്കിലും അവളുടെ ഉള്ളിൽ വല്ലാത്ത ഒരു നിറയുന്നത് അവൾ അറിഞ്ഞു…….

വെളുപ്പിന് മൂന്നുമണിയായപ്പോൾ കാശിക്ക് ഒരു കാൾ വന്നു…..വന്നപ്പാടെ കാശി വേഗം റെഡിയായ് പുറത്തേക്ക് പോയി ഭദ്ര കാര്യം തിരക്കി എങ്കിലും അവളോട് ഒന്നും മിണ്ടാതെ പോയി……. കുറച്ചു കഴിഞ്ഞു ഹരിയും ദേവനും മഹിയും മോഹനും ഒക്കെ പോയി……എല്ലാവരും ഇങ്ങനെ പോകുന്നത് കണ്ടു ഭദ്രയും ശാന്തിയും നീരുനോട് കാര്യം തിരക്കി പക്ഷെ അവർ ഒന്നും അറിയില്ലന്ന് പറഞ്ഞു……ഭദ്രക്ക് ടെൻഷൻ കൂടാൻ തുടങ്ങി ശാന്തിക്കും എന്തോ ഒരു പേടി തോന്നി…….

കുറച്ചു കഴിഞ്ഞു പീറ്റർ വീട്ടിൽ വന്നു…….

നിങ്ങൾ എല്ലാവരും കൂടെ എവിടെക്ക ഈ രാവിലെ പോയത്…… എത്ര പ്രാവശ്യം വിളിച്ചു അവരൊക്കെ എവിടെ… ഭദ്ര പീറ്റർനോട്‌ ചോദിച്ചു.
അവൻ ഒന്നും മിണ്ടാതെ തലകുനിച്ചു……

എന്താ പറ്റിയെ എന്താ മുഖം ഒക്കെ വല്ലാതെ…. എന്തെങ്കിലും പ്രശ്നം ഉണ്ടോ…..ശാന്തി ആയിരുന്നു.

അത്…… രാവിലെ വിഷ്ണുന് ഒരു…. ഒരു ആക്‌സിഡന്റ്……ശാന്തി ഭദ്രയുടെ കൈയിൽ മുറുകെ പിടിച്ചു…..

വിഷ്ണുവേട്ടന് ഇപ്പൊ എങ്ങനെ ഉണ്ട്…എന്തെങ്കിലും…… ഭദ്ര

ഒന്നും പറയാറായിട്ടില്ല…കുറച്ചു പ്രശ്നം ആണ്….. നിങ്ങളെ ഹോസ്പിറ്റലിലേക്ക് കൂട്ടി കൊണ്ട് പോകാൻ പറഞ്ഞു കാശി അതാ ഞാൻ വന്നത് വേഗം റെഡി ആകു… പീറ്റർ അതും പറഞ്ഞു മുറിയിലേക്ക് പോയി.

ഭദ്ര ശാന്തിയേ നോക്കി കണ്ണൊക്കെ നിറഞ്ഞു വല്ലാത്ത ഒരു അവസ്ഥയിൽ ആണ് അവളുടെ നിൽപ്പ്……

മോള് വിഷമിക്കണ്ട അവന് ഒന്നും…. ഒന്നും സംഭവിക്കില്ല മോള് പോയി റെഡി ആകു ഹോസ്പിറ്റലിൽ പോകാൻ…അവിടെ വിഷ്ണുന്റെ അമ്മ ഒറ്റക്ക് അല്ലെ………നീരു അവളെ അശ്വസിപ്പിച്ചു പറഞ്ഞു….

പക്ഷെ അവർക്കും അറിയാം അവളുടെ അവസ്ഥ കല്യാണത്തിന് ഒരുങ്ങി അമ്പലത്തിൽ പോകേണ്ടവൾ ഇന്ന് അവനെ കാണാൻ ആശുപത്രിയിലേക്ക്…

ഭദ്ര അവളെയും കൂട്ടി റെഡി ആയി പുറത്തേക്ക് ഇറങ്ങി……. ശാന്തി ഒരക്ഷരം മിണ്ടിയിട്ടില്ല ജീവനുള്ള ഒരു പാവ അങ്ങനെ ആണ് അവളുടെ നിൽപ്പ്…….ഹോസ്പിറ്റലിലേക്ക് പോകും വഴി ഭദ്ര പ്രാർത്ഥന ആയിരുന്നു വിഷ്ണുന് ഒന്നും സംഭവിക്കരുതേ എന്ന്..

ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവിടെ എല്ലാവരും ഉണ്ട്….. ISU ന് മുന്നിൽ തന്നെ ആണ് എല്ലാവരും നിൽക്കുന്നത്. ശാന്തിയേ കണ്ടതും വിഷ്ണുന്റെ അമ്മ അവളെ കെട്ടിപിടിച്ചു പൊട്ടികരയാൻ തുടങ്ങി… ശാന്തി ഒരു പ്രതിമ പോലെ നിന്നു… കുറച്ചു കഴിഞ്ഞു പോലീസ് വന്നു……

ദ ഇത് വിഷ്ണുന്റെ തന്നെയല്ലേ…പേഴ്സും ഫോണും അമ്മയുടെ കൈയിലേക്ക് കൊടുത്തു കൊണ്ട് ചോദിച്ചു……

അതെ…..സാർ അവന്റെ ആണ്…അവർ കരഞ്ഞു കൊണ്ട് പറഞ്ഞു…പോലീസ് അവരോട് എന്തോ ചോദിക്കാൻ വന്നു പിന്നെ അവരുടെ സങ്കടം കണ്ടപ്പോൾ കാശിയോട് സംസാരിക്കാൻ തുടങ്ങി…

ഡോക്ടർ എന്താ പറഞ്ഞത്……പോലീസ് അവനെ കുറച്ചു മാറ്റി നിർത്തി ചോദിച്ചു.

സീരിയസ് ആണ് ഡോക്ടർ ഒരു ഓപറേഷൻ പറഞ്ഞു അത് കഴിഞ്ഞെ എന്തെങ്കിലും പറയാൻ ആകു….! കാശി പറഞ്ഞു.

ഇയാൾ എന്തിനാ ഈ മൂന്നു മണി സമയത്തു പുറത്ത് പോയത്..പോലീസ് കാശിയെ നോക്കി ചോദിച്ചു വിവരങ്ങൾ എഴുതി എടുക്കുന്നുണ്ട്.

സാർ ഇന്ന് അവന്റെ കല്യാണം നടത്താൻ ഇരുന്നത് ആയിരുന്നു….. അപ്പോഴാ ഇങ്ങനെ…. കല്യാണത്തിന് വേണ്ടി ഹാരം കെട്ടാൻ കൊടുത്തിരുന്നു അത് വാങ്ങാൻ ആണ് രാവിലെ പോയത്… കാശി.

താൻ കൂടെ ഉണ്ടായിരുന്നോ…

ഏയ്യ് ഇല്ല സാർ…

പിന്നെ കൃത്യമായി പറയാൻ കാരണം….

അമ്മയോട് അവൻ അങ്ങനെ ആണ് പറഞ്ഞിട്ട് പോയത്…….

മ്മ്..പിന്നെയും എന്തൊക്കെയോ പോലീസ് ചോദിച്ചു കാശി അവന് അറിയാവുന്നത് ഒക്കെ പറഞ്ഞു…. അപ്പോഴാണ് കാശി ടീവിയിലെ ന്യൂസ്‌ ശ്രദ്ധിച്ചത്……..

ജയിൽ ചാടിയ പ്രതിക്ക് ആയി തിരച്ചിൽ ഊർജിതമാക്കിപോലീസ്…. ഇന്നലെ അർദ്ധരാത്രി ജയിൽ ചാടിയ കൊ, ലക്കേസ് പ്രതി ശരത്തിനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു……കാശിക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി…

ഡോക്ടർ പുറത്തേക്ക് ഇറങ്ങി വരുന്നത് കണ്ടു കാശി വേഗം അങ്ങോട്ട്‌ പോയി……

ഡോക്ടർ……

സോറി….. ഞങ്ങൾ കഴിവിന്റെ പരമാവധി നോക്കിയത് ആണ് പക്ഷെ രക്ഷിക്കാൻ ആയില്ല……ഒരുപാട് ബ്ലഡ്‌ ലോസ് ആയിരുന്നു ഇവിടെ കൊണ്ട് വരുമ്പോൾ തന്നെ…..ആക്‌സിഡന്റ് നടന്നു ഒരുപാട് സമയം അവിടെ തന്നെ കിടന്നുന്ന് തോന്നുന്നു……ഡോക്ടർ അത്രയും പറഞ്ഞു പോയി…വിഷ്ണുന്റെ അമ്മയുടെ നിലവിളി അവിടെ ഉയർന്നു…

എന്റെ മോനെ…കാശി ഒരു നോട്ടമേ ആ ഭാഗത്തേക്ക് നോക്കിയുള്ളൂ പിന്നെ അവനെ കൊണ്ട് നോക്കാൻ ആയില്ല……വിഷ്ണുന്റെ ബന്ധുക്കൾ ഒക്കെ ഉണ്ട് എല്ലാവരും കരയുക ആണ്. ആരൊക്കെയോ അശ്വസിപ്പിക്കുന്നുണ്ട്…… കാശി തലയിൽ കൈ താങ്ങി അവിടെ ഇരുന്നു….

പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു അപകടമരണം ആയത് കൊണ്ട് പോലീസ് കേസ് എടുത്തിരുന്നു അതിന്റെ ഫോര്മാലിറ്റിസ് ഒക്കെ കഴിഞ്ഞു ബോഡി കൊണ്ട് പോയി…

കാശി എല്ലാത്തിനും ഒരു കാണിയെ പോലെ നിന്നു…. എന്തെന്ന് ഇല്ലാത്ത ഒരു പേടി കാശിയെ പൊതിഞ്ഞു… ചടങ്ങുകൾ ഒക്കെ ബന്ധുക്കൾ എല്ലാവരും ചേർന്നു ചെയ്തു…. പലരും ശാന്തിയുടെ ജാതകദോഷമാണെന്നു പറഞ്ഞു അവളെ കുറ്റപ്പെടുത്തി…ഒന്ന് കരയുക പോലും ചെയ്യാതെ അവൾ ഒരേ ഇരുപ്പ് ആയിരുന്നു….

രാത്രി ഏകദേശം ആളുകളും പോയി….ശാന്തി ഒന്നും കഴിക്കാതെയും കുടിക്കാതെയും ഉള്ള ഇരിപ്പ് ആയിരുന്നു അതും അവനെ ദഹിപ്പിച്ച സ്ഥലത്തു നിന്ന് അനങ്ങാതെ അവിടെ തന്നെ ഇരിപ്പ് ആണ്… ആരും പോയി വിളിച്ചിട്ട് വരാനോ മിണ്ടാനോ കൂട്ടാക്കിയില്ല ഒടുവിൽ വിഷ്ണുന്റെ അമ്മ  അവളുടെ അടുത്തേക്ക് വന്നു…

മോളെ…….ശാന്തി മുഖം ഉയർത്തി നോക്കി.

എന്റെ മോന് അത്രേ ആയുസ്സ് ഉള്ളു….. മോള് കൂടെ ഇങ്ങനെ ഇരുന്നു അമ്മയെ വിഷമിപ്പിക്കല്ലേ….. മോള് എണീറ്റ് വാ കുറച്ചു വെള്ളമെങ്കിലും കുടിക്ക്…..മോള് വാ…….

എന്നെ കൂട്ടാതെ വിഷ്ണുവേട്ടൻ പോയി….. ഞാൻ ഇവിടെ ഇരിക്കാം അപ്പൊ തിരിച്ചു വരും…ശാന്തി അവനെ ദഹിപ്പിച്ച ചാരത്തിലേക്ക് ചൂണ്ടി പറഞ്ഞു…ശാന്തിയുടെ സംസാരം കേട്ട് അമ്മയുടെ പിന്നാലെ വന്ന ഭദ്ര ഞെട്ടി….

തുടരും….

Leave a Reply

Your email address will not be published. Required fields are marked *