ബസ്സിൽ ഇരിക്കുമ്പോൾ ഭദ്രയുടെ മനസ്സ് കലങ്ങി മറിയുവായിരുന്നു എന്തിന് ആണെന്ന് അറിയാത്ത ഒരു നോവ്…കാശിയെ കാണണം കാണണമെന്ന് ആരോ ഉള്ളിൽ ഇരുന്നു പറയുന്നത് പോലെ……!
ഭദ്ര കണ്ണുകൾ മുറുകെ അടച്ചു സീറ്റിലേക്ക് ചാരിയിരുന്നു……
കാശി ദേഷ്യത്തിൽ ആണ് ഡ്രൈവ് ചെയ്യുന്നത് കുഞ്ഞിപെണ്ണ് അവനെ നോക്കി ഇരിപ്പുണ്ട്…
അച്ഛാ…കുഞ്ഞിന്റെ വിളികേട്ടതും കാശി വണ്ടി സൈഡിൽ ഒതുക്കി മുഖം സ്റ്റിയറിങ്ങിൽ മുഖം അമർത്തി കുറച്ചു സമയം ഇരുന്നു…കുഞ്ഞിപെണ്ണിന്റെ കണ്ണൊക്കെ നിറയാൻ തുടങ്ങി അച്ഛനെ വിളിച്ചിട്ട് നോക്കാത്തത് കൊണ്ട്…
കാശി…കാശി വേഗം മുഖം ഉയർത്തി കുഞ്ഞിപെണ്ണിനെ നോക്കി കണ്ണൊക്കെ നിറച്ചു ഇപ്പൊ കരയുമെന്ന ഭാവത്തിൽ ആണ് ഇരുപ്പ്…. കാശി വേഗം അവന്റെ നിറഞ്ഞ കണ്ണ് അമർത്തി തുടച്ചു കുഞ്ഞിപെണ്ണിനെ എടുത്തു മടിയിലേക്ക് ഇരുത്തി…
എന്തിനാ അച്ചടെ കുഞ്ഞിപെണ്ണ് ഈ കണ്ണ് നിറയ്ക്കുന്നെ….കുഞ്ഞിന്റെ കവിളിൽ മുത്തിക്കൊണ്ട് ചോദിച്ചു.
എന്തിനാ ഞാൻ വിളിച്ചപ്പോൾ കിടന്നേ….!ചുണ്ടൊക്കെ പുറത്തേക്ക് ഉന്തി കണ്ണും നിറച്ചു ചോദിച്ചു.
അയ്യേ…അച്ഛന്റെ ശ്രീക്കുട്ടി ഇതിനാണോ കണ്ണൊക്കെ നിറച്ചത് അയ്യേ മോശം…അവൻ കുഞ്ഞിനെ കളിയാക്കി……
കാശി പിന്നെ കുഞ്ഞിന്റെ സങ്കടം മാറ്റാൻ അടുത്ത് കണ്ട ഒരു ഷോപ്പിൽ നിന്ന് സ്നാക്സ് വാങ്ങി കൊടുത്തു കുറച്ചു സമയം വഴിയേ പോകുന്ന വണ്ടികൾ ഒക്കെ നോക്കി നിന്നു.
നമുക്ക് പുതിയ വീട്ടിൽ പോകാം…! കാശി മാന്തൊപ്പിൽ നിന്ന് മാറിയതിനു ശേഷം അവന്റെ ഓഫീസിന്റെ അടുത്ത് ആയിട്ടു ഒരു വീടും കുറച്ചു വസ്തുവും വാങ്ങിയിരുന്നു അവിടെക്ക് ഭദ്ര വന്നിട്ടു അവളെയും കൂട്ടി താമസമാകാം എന്നായിരുന്നു പ്ലാൻ അത് കുഞ്ഞിനോട് പറയുകയും ചെയ്തത് ആണ്.
അമ്മ വന്നില്ലല്ലോ..! കുഞ്ഞ് ഉടനെ അവനെ നോക്കി ചോദിച്ചു.കാശിയുടെ ഉള്ളിൽ ഭദ്രയോട് ഉള്ള ദേഷ്യം നിറഞ്ഞു വന്നു.
അമ്മക്ക് ജോലി ഇനിയും കഴിഞ്ഞില്ല…അമ്മ വരുമ്പോൾ നമുക്ക് അമ്മയെ അവിടെക്ക് കൂട്ടാം ഇപ്പൊ നമുക്ക് പോകാം…..! കാശി അവളെ നോക്കി സ്നേഹത്തോടെ സൗമ്യമായി പറഞ്ഞു… കാശി പീറ്റർനെ വിളിച്ചു അങ്ങോട്ട് വരാൻ പറഞ്ഞു…
******************
നേരം ഇരുട്ടി തുടങ്ങിയിരുന്നു ഭദ്ര കോട്ടയത്ത് എത്തുമ്പോൾ അവൾ ഓട്ടോ സ്റ്റാൻഡിൽ പോയ് ഒരു ഓട്ടോയിൽ കയറി അവൾ റയാന്റെ വീട്ടിലേക്ക് തിരിച്ചു…സ്റ്റാൻഡിൽ നിന്ന് കയറിയപ്പോൾ മുതൽ ഭദ്രയുടെ നെഞ്ചിൽ ഒരു ഭാരം ഇനി അവരും തന്നെ തെറ്റിദ്ധരിച്ചു കാണുവോയെന്ന്…
വീടിന്റെ മുന്നിൽ ഓട്ടോ നിർത്തുമ്പോൾ ഭദ്ര ചെറിയ ടെൻഷനോടെ ഇറങ്ങി. വീട് പൂട്ടിയിട്ടുണ്ട് പുറത്ത് ലൈറ്റ് ഒന്നുമില്ല ഗേറ്റ് ചാരിയിട്ടേ ഉള്ളു ഭദ്ര ഓട്ടോക്ക് കാശ് കൊടുത്തു ഗേറ്റ് തുറന്നു അകത്തേക്ക് കയറി…കാളിങ് ബെൽ രണ്ടുപ്രാവശ്യം അടിച്ചു എന്നിട്ടും അനക്കമില്ല പുറത്ത് കാറും കാണാതെ ആയപ്പോൾ ഭദ്രക്ക് മനസ്സിലായി അവിടെ ആരുമില്ലന്ന്… ഭദ്ര ചുറ്റും ഒന്ന് നോക്കി അപ്പോഴാണ് പൂന്തോട്ടത്തിന്റെ സൈഡിൽ ഒരു പ്രകാശം കണ്ടത് ഭദ്ര കൈയിൽ ഉണ്ടായിരുന്ന കവർ മുറുകെ പിടിച്ചു അങ്ങോട്ട് നടന്നു…അത് മിത്രയുടെ പേര് കൊത്തിയ കല്ലറയായിരുന്നു ഭദ്ര ഞെട്ടികൊണ്ട് രണ്ടടി പിന്നിലേക്ക് നീങ്ങി…. പിന്നെ ഒരു പൊട്ടികരച്ചിലോടെ ആ കല്ലറയിൽ മുഖം ചേർത്ത് കരയാൻ തുടങ്ങി……. ഭദ്രക്ക് ആകെ എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥ തന്റെ പ്രീയപ്പെട്ടവരിൽ ഒരാൾ കൂടെ തന്നെ വിട്ടു പോയി…..! ഭദ്ര കരഞ്ഞു കരഞ്ഞു അവിടെ ഇരുന്നു ശക്തമായി മഴപെയ്തു തുടങ്ങി….. അത് ഒന്നും തന്നെ ബാധിക്കാത്ത പോലെ അവൾ അവിടെ തന്നെയിരുന്നു….!
റയാനും മമ്മയും കൂടെ വേദ് മോനെ കൊണ്ട് ഹോസ്പിറ്റലിൽ പോയി വരുമ്പോൾ ഗേറ്റ് തുറന്നു കിടക്കുന്നത് കണ്ടു മമ്മ വേഗം അകത്തേക്ക് കയറി നോക്കി പക്ഷെ ആരും വന്നതിന്റെ ലക്ഷണം കണ്ടില്ല…മമ്മ കുഞ്ഞിനെ കൊണ്ട് അകത്തേക്ക് കയറി റയാൻ മിത്രയുടെ കല്ലറക്ക് അടുത്തേക്ക് പോയി….. പതിവ് ആണ് മിത്ര മരിച്ചിട്ടു രണ്ടു വർഷം കഴിഞ്ഞു….. എങ്കിലും റയാൻ എവിടെ പോയി വന്നാലും എത്ര ഇരുട്ടിയാലും കുറച്ചു സമയം അവളോട് സംസാരിക്കും….അങ്ങനെ അങ്ങോട്ട് പോകാൻ തുടങ്ങുമ്പോൾ ആണ് ആരോ അവിടെ ഇരിക്കുന്നത് റയാൻ കണ്ടത്…….
ആരാ…… അത്…… ആരാ അവിടെ…..റയാൻ കുറച്ചു കടുപ്പിച്ചു ചോദിച്ചു…. പക്ഷെ ഭദ്ര ഇത് ഒന്നും അറിയാതെ അവിടെ തന്നെ ഇരുന്നു…… റയാൻ ദേഷ്യത്തിൽ അടുത്തേക്ക് പോയി തട്ടി വിളിച്ചതും ഭദ്ര തിരിഞ്ഞു നോക്കി…… ഒട്ടും പ്രതീക്ഷിക്കാതെ അവളെ കണ്ടു റയാൻ ഞെട്ടി…….
മോളെ……അവൻ ഭദ്രയേ പിടിച്ചു എണീപ്പിച്ചു..ഭദ്ര അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവന്റെ കണ്ണും നിറഞ്ഞു അവളുടെ ഉള്ളിൽ എന്താണെന്ന് അവന് അറിയാമായിരുന്നു……
ഏട്ടാ….. മിത്ര…….! ഭദ്ര അവനെ നോക്കി ചോദിച്ചു.
മോള് വാ ആകെ നനഞ്ഞു ഏട്ടൻ എല്ലാം പറയാം…അവൻ അവളെ കൂട്ടി അകത്തേക്ക് കയറിയതും മമ്മ കുഞ്ഞിനെ കിടത്തി പുറത്തേക്ക് വന്നതും ഒരുമിച്ച് ആയിരുന്നു…… റയാന് ഒപ്പം നിൽക്കുന്ന ഭദ്രയേ കണ്ടു അവർ ഒന്ന് ഞെട്ടി…
മോളേ……! റീനയുടെ വിളി കേട്ടപ്പോൾ തന്നെ ഭദ്രക്ക് കുറച്ചു ആശ്വാസമായ്…അവർ അവളുടെ തലയിൽ തലോടി…
മോള് പോയി കുളിച്ചു ഈ വേഷം മാറി വാ എന്നിട്ട് സംസാരിക്കാം…..റീന അവളുടെ തലയിൽ തലോടി പറഞ്ഞു.
ഭദ്ര തയനക്കി കൊണ്ട് അകത്തേക്ക് പോയി…… ഭദ്ര സിയയുടെ മുറിയിൽ കയറി കുളിച്ചു ഡ്രസ്സ് മാറ്റി ഇറങ്ങുമ്പോൾ ആണ് അവിടെ ഉണ്ടായിരുന്ന സിയയും ഹരിയും ചേർന്നുള്ള വിവാഹഫോട്ടോ കണ്ടത്…. തൊട്ട് അടുത്തയി തന്നെ മിത്രയും റയാനും ഒരുമിച്ച്ഉള്ള ഒരു ഫോട്ടോ കണ്ടു അതിൽ മിത്ര നിറവയറുമായിനിൽക്കുന്നത് ആണ്… ഭദ്ര അത് എടുത്തു നോക്കി…അപ്പോഴേക്കും റീന മുറിയിലേക്ക് വന്നു….
മോള് വാ കഴിക്കാൻ എടുത്തു വച്ചിട്ടുണ്ട്……റീന അവളെ കൂട്ടി കഴിക്കാൻ ആയി പോയി…കഴിച്ചു കഴിഞ്ഞു ഭദ്ര റയാന്റെ ഒപ്പം പോയിരുന്നു അപ്പോഴേക്കും റീന മോനെയും കൊണ്ട് അവരുടെ അടുത്തേക്ക് വന്നു……. ഭദ്ര കുഞ്ഞിന് നേരെ കൈ നീട്ടി അവൻ റയാനേ നോക്കി റയാൻ കണ്ണ് കൊണ്ട് പോകാൻ പറഞ്ഞതും ഭദ്രയുടെ കൈയിലേക്ക് പോയി…!
മമ്മ കിടന്നോ അവൻ എന്റെ ഒപ്പം കിടന്നോളും…റീന അകത്തേക്ക് പോയി…
ഭദ്ര കുഞ്ഞിനോട് ഓരോന്ന് ചോദിക്കുന്നുണ്ട് പക്ഷെ കുഞ്ഞ് ഒന്നും മിണ്ടാതെ അവളെ നോക്കി ഇരിപ്പ് ആണ്……
മോളെ അവൻ സംസാരിക്കില്ല….. എല്ലാം കേൾക്കും കാണും പക്ഷെ എന്റെ കുഞ്ഞിന് ദൈവം സംസാരിക്കാൻ മാത്രം കഴിവ് കൊടുത്തില്ല ഡാ..അത് പറയുമ്പോൾ റയാന്റെ ശബ്ദം ഇടറി…….ഭദ്രക്കും സങ്കടം തോന്നി..
മോന്റെ പേര് എന്താ ഏട്ടാ……!
വേദാക്ഷ്റയാൻ… വേദ് എന്ന് വീട്ടിൽ വിളിക്കും.റയാൻ പറഞ്ഞു.
ഏട്ടാ…… മിത്രക്ക് എന്താ പറ്റിയെ……!
റയാൻ ഹാളിൽ ഇരിക്കുന്ന അവരുടെ വിവാഹഫോട്ടോയിലേക്ക് നോക്കി…
തുടരും…..