മിത്ര…റയാൻ ഫോട്ടോയിലേക്ക് നോക്കി പറഞ്ഞു തുടങ്ങി……
മിത്രയുടെ മാത്രം അല്ല മോള് ജയിലിൽ പോയ ശേഷം ഉണ്ടായത് മുഴുവൻ അറിയണം…..മോള് അറസ്റ്റിൽ ആയെന്ന് അറിഞ്ഞപ്പോൾ തന്നെ ഞാനും മിത്രയും നാട്ടിലേക്ക് വന്നിരുന്നു…. കാശിയോട് അവൾ അവൾക്ക് അറിയാവുന്ന സത്യങ്ങൾ ഒക്കെ പറഞ്ഞു.എല്ലാം കേട്ട് കഴിഞ്ഞു കാശി ദേവനോടും ഹരിയോടും ഒക്കെ കാര്യങ്ങൾ പറഞ്ഞു…ഞങ്ങൾ കാശിയോട് വന്നു വിവരങ്ങൾ പറയുമുന്നേ തന്നെ അവൻ നിന്നെ രക്ഷിക്കാൻ ആയിട്ടു വക്കീലിനെ ഒക്കെ ഏർപ്പാട് ആക്കിയിരുന്നു മോളെ……കാശിയുടെ അച്ഛന്റെ കർമ്മങ്ങൾ കഴിഞ്ഞു അവൻ ഇറങ്ങി അന്ന്…..
പക്ഷെ നീ കാശിയോട് അപ്പോഴും കള്ളം പറഞ്ഞു എന്ന പരാതി അവന് ഉണ്ടായിരുന്നു…..ഒപ്പം നിനക്ക് ഇത്രയും വർഷം ശിക്ഷ കൂടെ കേട്ടപ്പോൾ അവൻ ആകെ തകർന്ന് പോയിരുന്നു….ആ അവസ്ഥയിൽ അവനെ അവിടെ നിർത്താൻ തോന്നിയില്ല…അങ്ങനെ അവനെ ഞങ്ങൾ ഇങ്ങോട്ടു കൊണ്ട് വന്നു ഇവിടെ എന്റെ ഒപ്പം ഉണ്ടായിരുന്നു കുറച്ചു ദിവസം… അത് കഴിഞ്ഞു അവനെ തേടി ഹരി ഇവിടെ വരവും പോക്കും ഉണ്ടായിരുന്നു അങ്ങനെ അവർ തമ്മിൽ ഇഷ്ടത്തിലായി. അവരുടെ കല്യാണത്തിനു രണ്ടു ദിവസം കിടക്കെ ആയിരുന്നു മോൾടെ ഡെലിവറി… കല്യാണത്തിന് കാശിക്ക് വരാൻ പറ്റിയില്ല…സിയയുടെ കല്യാണം കഴിഞ്ഞപ്പോൾ തന്നെ ഇവിടെ എന്റെയും മിത്രയുടെയും കല്യാണത്തിന് മമ്മ ബഹളം കൂട്ടി… പിന്നെ അതികം വൈകാതെ പള്ളിയിൽ വച്ചു ഒരു ചെറിയ ചടങ്ങ് ആയിട്ടു കല്യാണം നടത്തി….അന്ന് കാശി വന്നു…അത് കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞു സുമേഷ് ഗൾഫിൽ പോയി അറിയാല്ലോ കാശിടെ ഫ്രണ്ട്…
പിന്നെ ചന്ദ്രോത്തു ദേവനും അമ്മയുമായ് നിരന്തരം പ്രശ്നങ്ങൾ ആയി…അങ്ങനെ ദേവൻ മാന്തോപ്പിലേക്ക് മാറി അതികം വൈകാതെ ശാന്തിയും ദേവനുമായി ഉള്ള വിവാഹം നടന്നു… ആ വിവാഹത്തിന് പോയി വരുമ്പോൾ ആണ് മിത്രക്ക് വയ്യാതെ ആയി ഹോസ്പിറ്റലിൽ പോയത് അന്ന് ആണ് ഈ കുറുമ്പന്റെ വരവ് അറിഞ്ഞത്…റയാൻ ഒന്ന് നിർത്തി…
ഭദ്ര എല്ലാം കേട്ട് ഞെട്ടിയിരിക്കുവാണ്…ഒട്ടും പ്രതീക്ഷിക്കാത്തവർ തമ്മിൽ നടന്ന വിവാഹം…
തുടക്കത്തിൽ തന്നെ ഡോക്ടർ പറഞ്ഞത് ആണ് മിത്രക്ക് ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിന് ഉള്ള ബുദ്ധിമുട്ട് ഒക്കെ…. കാരണം അന്നത്തെ ആക്‌സിഡന്റ് അവളെ അത്രയും ബാധിച്ചിരുന്നു…പക്ഷെ മിത്ര അത് ഒന്നും ചെവിക്കൊണ്ടില്ല…… ഒടുവിൽ കുഞ്ഞിന്റെ വളർച്ച കൂടി കൂടി വന്നപ്പോൾ അവളുടെ ജീവന് തന്നെ ആപത്തണെന്ന് ഡോക്ടർ പറഞ്ഞു പക്ഷെ ഇതൊക്കെ എന്നോട് ഡോക്ടർ അവളുടെ മരണസമയത്ത് ആണ് പറഞ്ഞത്….ഡോക്ടർനോട് പറഞ്ഞിരുന്നു അവൾ അവളെ രക്ഷിച്ചില്ലെങ്കിലും കുഞ്ഞിനെ രക്ഷിക്കണമെന്ന്….അത് പോലെ തന്നെ സംഭവിച്ചു…ഡെലിവറി പെയിൻ വന്നു കൊണ്ട് പോകുമ്പോൾ എന്നോട് പറഞ്ഞു കുഞ്ഞിനെ നോക്കണം അവളെ നോക്കണ്ടന്ന്…ലേബർ റൂമിൽ നിന്ന് എനിക്ക് ഈ കുഞ്ഞിനെ ജീവനോടെ പുറത്തേക്ക് കിട്ടി അവളുടെ ജീവനില്ലാത്ത ശരീരവും….! റയാൻ അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ അവന്റെ കണ്ണ് നിറഞ്ഞു അവൻ കുഞ്ഞിനെ ഭദ്രയുടെ കൈയിൽ കൊടുത്തു പുറത്തേക്ക് ഇറങ്ങി പോയി….ഭദ്ര അപ്പോഴേക്കും കരഞ്ഞു പോയിരുന്നു…. റയാൻ മിത്രക്ക് വേണ്ടി എത്രനാൾ കാത്തിരുന്നുവെന്ന് അവന്റെ സ്നേഹമെന്ത് ആണെന്ന് ഒക്കെ ഭദ്ര അറിഞ്ഞത് ആണ് അപ്പൊ പിന്നെ അവളുടെ വേർപ്പാട് അവനെ എത്ര മാത്രം തളർത്തിയെന്ന് അവൾക്ക് ഊഹിക്കാമായിരുന്നു… അവൾ കുഞ്ഞിനെ ഒന്ന് നോക്കി അവളെ നോക്കി ചിരിക്കുന്നുണ്ട് ആ ചിരിയിൽ അവൾ കണ്ടത് മിത്രയേ ആയിരുന്നു അവളുടെ നിറവും അതെ ചിരിയും അവനിലും ഉണ്ട്… ഭദ്ര അവനെ നെഞ്ചോട് ചേർത്ത് പിടിച്ചു…റയാൻ പുറത്തേക്ക് ഇറങ്ങിപോയത് മിത്രയുടെ കല്ലറക്ക് അടുത്ത് ആയിരുന്നു… ഭദ്ര കുഞ്ഞിനേയും കൊണ്ട് അവന്റെ അടുത്തേക്ക് പോയി
ഏട്ടാ… ഭദ്ര അവന്റെ അടുത്തേക്ക് വന്നു…..അവൻ കണ്ണുകൾ തുടച്ചു ചിരിയോടെ കുഞ്ഞിനെ വാങ്ങി…
വാ മോളെ അകത്തേക്ക് പോകാം….അവൻ അവളെ കൂട്ടി അകത്തേക്ക് നടന്നു…
ഏട്ടാ…….റയാൻ കുഞ്ഞിനെ കൊണ്ട് മുറിയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ഭദ്ര വിളിച്ചു.
എന്താ മോളെ…….റയാൻ സംശയത്തിൽ അവളെ നോക്കി.
ഞാൻ ഇവിടെ ഉണ്ടെന്ന് നാട്ടിൽ ആരും അറിയരുത് ആരും……..ഭദ്ര പറഞ്ഞത് കേട്ട് റയാൻ അവളെ സംശയത്തിൽ നോക്കി…….
മോളെ കാശി…….! റയാൻ എന്തോ പറയാൻ തുടങ്ങിയതും അവൾ തടഞ്ഞു….
വേണ്ടയേട്ടാ…….കൂടുതൽ ഒന്നും പറയാതെ അവൾ അകത്തേക്ക് പോയി.
*************************
പിന്നെയും രണ്ടു മൂന്നു ദിവസങ്ങൾ വേഗത്തിൽ പോയി…ഭദ്ര റയാന്റെ വീട്ടിൽ തന്നെ ആണ് അവൾ കുഞ്ഞുമായി കൂടുതൽ അടുത്തു ആ സമയം കൊണ്ട്……ഇടക്ക് അനു അവിടെ വരും അവൾക്ക് കുഞ്ഞിനെ ഭയങ്കര ഇഷ്ടണ്…
(അനുനെ ആരും മറന്നു കാണില്ലന്ന് അറിയാം….. മിത്രയേ ആശ്രമത്തിൽ നിന്ന് തിരിച്ചു കൊണ്ട് വന്നപ്പോൾ അനുവിൽ റയാനേ സ്വന്തമാക്കാമെന്ന അവസാന പ്രതീക്ഷയും നഷ്ടമായിരുന്നു…. അതുകൊണ്ട് തന്നെ പിന്നെ അവൾ വീട്ടുകാർ കണ്ടെത്തിയ ഒരു ബിസിനസ് കാരനെ വിവാഹം കഴിക്കാൻ സമ്മതിച്ചു…ആറുമാസം മാത്രം നീണ്ടു നിന്ന ദാമ്പത്യം അയാൾ പുറത്ത് നല്ലൊരു ബിസിനസ്‌മാൻ ആണെങ്കിൽ വീട്ടിൽ അയാൾ ഒരു മൃ, ഗമായിരുന്നു…കിടപ്പറയിലും അവളെ അയാൾ ഉപദ്രവിച്ചു ഒടുവിൽ കല്യാണം കഴിഞ്ഞു രണ്ടു മാസമായപ്പോൾ തന്നെ അനു പ്രെഗ്നന്റ് ആയിരുന്നു…… ബിസിനസ് പാർട്ടി കഴിഞ്ഞു കുടിച്ചു ബോധമില്ലാതെ അനുവിനെ ശാരീരികമായ് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ പിടിവലിയിൽ ടേബിളിന്റെ സൈഡിൽ വയർ ഇടിച്ചുഅതോടെ അനുന്റെ കുഞ്ഞ് പോയി അതോടെ ഒരിക്കലും ഇനി തനിക്ക് അമ്മ ആകാൻ കഴിയില്ല എന്ന സത്യവും ഡോക്ടർ അവളോട് പറഞ്ഞു…എന്നിട്ടുംവീട്ടുകാരെ ഓർത്ത് എല്ലാം സഹിച്ചു നിന്നു വീണ്ടും അയാളുടെ ഉപദ്രവം തുടർന്നപ്പോൾ ഒട്ടും പറ്റാതെ ആയപ്പോൾ അനു സ്വന്തം വീട്ടിലേക്ക് പോന്നു…പൊന്നു പോലെ വളർത്തിയ മകളുടെ അവസ്ഥ കണ്ടു മാതാപിതാക്കൾ ഒരുപാട് സങ്കടപെട്ടു പിന്നെ അവർ തന്നെ അവളെ കൊണ്ട് ഡിവോഴ്സിന് അപ്ലൈ ചെയ്തു അതികം വൈകാതെ തന്നെ ഡിവോഴ്സ് വാങ്ങി വീണ്ടും അനു പഴയ ഹോസ്പിറ്റലിൽ ജോലിക്ക് കയറി…ഇതൊക്കെ റയാനും വീട്ടുകാർക്കും അറിയാം റയാന് അതിൽ സങ്കടവും ഉണ്ട്……! ഒരിക്കലും ഒരു അമ്മ ആകാൻ കഴിയില്ല എന്ന അവളുടെ ചിന്തകൊണ്ട് ആണോന്ന് അറിയില്ല അവൾക്ക് വേദിന് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്…ഡ്യൂട്ടി കഴിഞ്ഞ കൂടുതൽ സമയവും അവൾ വരുന്നത് ചിലവഴിക്കുന്നത് ഒക്കെ കുഞ്ഞിനൊപ്പം ആണ്…അതിൽ ആർക്കും അവളോട് പരാതിയോ ദേഷ്യമൊ ഇല്ല…….
വീട്ടുകാർ വീണ്ടും വിവാഹത്തെ കുറിച്ച് പറയുന്നുണ്ട് പക്ഷെ അവൾക്ക് ആദ്യം ഉണ്ടായ വേദന നിറഞ്ഞ അനുഭവം മുന്നിൽ ഉള്ളത് കൊണ്ട് ഒരു വിവാഹം ഇനി വേണ്ടന്ന് ഉറപ്പിച്ചു ആണ് അവളുടെ മുന്നോട്ട് ഉള്ള ജീവിതം…റയാനുമായ്ഉള്ളു ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ റീനയും പറഞ്ഞു ഇടക്ക്….. പക്ഷെ അത് അവസരം മുതൽ ആക്കുന്നത് പോലെ ആകും പോരാത്തതിന് ഇനി വീണ്ടും വിവാഹമെന്ന് പറഞ്ഞു പോയാൽ തമ്മിൽ നിലനിൽക്കുന്ന നല്ല സൗഹൃദം പോലും ചിലപ്പോൾ നഷ്ടമാകുമെന്ന് അനു പറഞ്ഞു അത് റയാൻ കേൾക്കുകയും ചെയ്തു….)
[ഈ കഥയിൽ എല്ലാവരും നമുക്ക് വേണ്ടപ്പെട്ടവർ ആണ് പിള്ളേരെ അതുകൊണ്ട് ആണ് അവരുടെ കഥ കൂടെ ഓടിച്ചു ആണെങ്കിലും പറഞ്ഞു പോകുന്നത് കേട്ടോ…..]
റയാനും ഭദ്രയും കുഞ്ഞും മാത്രമേ വീട്ടിൽ ഉള്ളു ഇന്ന്. മമ്മയും പപ്പയും കൂടെ സിയയെ കാണാൻ ഹരിയുടെ വീട്ടിലേക്ക് പോയി…
(അയ്യോ പറയാൻ മറന്നു….ഹരിയും സിയയും ഇപ്പൊ വേറെ വീട് വച്ചു അങ്ങോട്ട് മാറി കേട്ടോ…കല്യാണത്തിന്റെ സമയത്തു തന്നെ മോഹൻ സിയയെ നസ്രാണിപെണ്ണിനെ വീട്ടിൽ കേറ്റില്ലന്ന് പറഞ്ഞു എതിർത്തു. അതോടെ ഹരിയും മോഹനുമായ് തെറ്റിയിരുന്നു പക്ഷെ ഇപ്പൊ വല്യ പ്രശ്നം ഒന്നുല്ല….കല്യാണത്തിന് ആളുകളെ കൊണ്ട് ഓരോന്ന് പറയിക്കണ്ടന്ന് കരുതി വന്നിരുന്നു……)
ഭദ്ര കുഞ്ഞിനെ ഉറക്കി കിടത്തിയിട്ട് സിയയുടെ മുറിയിൽ വെറുതെ ഓരോന്ന് അടുക്കുമ്പോൾ ആണ് അവളുടെ കൈയിൽ റയാന്റെയും സിയയുടെയും കല്യാണാൽബങ്ങൾ കിട്ടിയത്…
അത് നോക്കാൻ തുടങ്ങുമ്പോൾ ആണ് റയാൻ അങ്ങോട്ട് വന്നത്
അഹ് നീ ഇത് നോക്കുവായിരുന്നോ…..! റയാൻ ചിരിയോടെ ചോദിച്ചു…
മോൻ ഉറക്കം ആയല്ലോ അപ്പൊ പിന്നെ എനിക്ക് നേരം പോകാൻ വേണ്ടി..! ഭദ്ര ചിരിയോടെ പറഞ്ഞു ആൽബം നോക്കാൻ തുടങ്ങി…റയാൻ അവളുടെ അടുത്ത് തന്നെ ഇരുന്നു ഫോണിൽ നോക്കാൻ തുടങ്ങി.ആദ്യം നോക്കിയത് റയാന്റെ ആൽബമാണ് അതിൽ രണ്ടു പേജ് മറിച്ചപ്പോൾ കാശിയുമായി ഉള്ള ചിത്രം കണ്ടു…… ഭദ്ര അവന്റെ മുഖത്ത് കൂടെ വിരൽ ഓടിച്ചു ഒട്ടും സന്തോഷമില്ല മുഖത്തു ആകെ ഒരു കോലമായിട്ടുണ്ട് ആ ഫോട്ടോയിൽ അപ്പോഴാണ് അവന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞിനെ കണ്ടത്… അവൾ ആ കുഞ്ഞിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി പെട്ടന്ന് എന്തോ ഒന്ന് അവളുടെ ഉള്ളിൽ പറഞ്ഞു അറിയിക്കാൻ അകാത്ത ഒരു വികാരം നിറയുന്നത് അവൾ അറിഞ്ഞു!
ഏട്ടാ……ഫോണിൽ എന്തോ നോക്കിയിരുന്ന റയാൻ അവളെ നോക്കി….
ഈ കുഞ്ഞ് ഏതാ…….!ഭദ്രയുടെ ചോദ്യം കേട്ട് റയാൻന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു ആ ദേഷ്യത്തിൽ തന്നെ ഭദ്രയുടെ മുഖമടച്ചു ഒ,രടിയായിരുന്നു…..
ഠ, പ്പേ **ഭദ്ര ഞെട്ടി കൊണ്ട് അവനെ നോക്കി.
ഏട്ടാ……! അവൾ അറിയാതെ വിളിച്ചു പോയി….
നീ തന്നെ അല്ലേടി ആ കുഞ്ഞിനെ പ്രസവിച്ചത്…എന്നിട്ട് ഇപ്പൊ അത് ആരാന്ന് എന്നോട് ചോദിക്കുന്നോ… റയാൻ ദേഷ്യത്തിൽ പറഞ്ഞു എണീറ്റ് മുറിയിലേക്ക് പോയി… ഭദ്ര അപ്പോഴും ഞെട്ടലിൽ ആയിരുന്നു അവൾക്ക് അവളുടെ കണ്ണുകളിൽ കണ്ണീർ നിറഞ്ഞു അവളുടെ കാഴ്ചയേ മറച്ചു…ഭദ്ര വേഗം കണ്ണ് തുടച്ചു തന്റെ കുഞ്ഞിനെ വീണ്ടും വീണ്ടും കൊതിയോടെ നോക്കി ആ ചിത്രത്തിൽ ചുംബിച്ചു…ഭദ്ര കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് എണീറ്റ് റയാന്റെ അടുത്തേക്ക് പോയി……ബെഡിൽ ഇരിക്കുവായിരുന്നു റയാൻ അവളെ കണ്ടതും ദേഷ്യത്തിൽ എണീറ്റ് പോകാൻ തുടങ്ങി ഭദ്ര അവന്റെ കൈയിൽ പിടിച്ചു അവൻ കൈ തട്ടി എറിഞ്ഞു പോകാൻ തുടങ്ങിയതും ഭദ്ര അവന്റെ കാലിൽ പിടിച്ചു കരയാൻ തുടങ്ങി… റയാൻ ഞെട്ടി…..
മോളെ…….അവൻ അവളെ പിടിച്ചു എണീപ്പിച്ചു..
എനിക്ക് എന്റെ കുഞ്ഞിനെ കാണണം ഏട്ടാ……എന്റെ കുഞ്ഞ് എവിടെയാ……..! അവൾ കരഞ്ഞു കൊണ്ട് പറയുന്നത് കേട്ട് റയാന് ദേഷ്യവും സങ്കടവും തോന്നി…
നീ അല്ലെ കുഞ്ഞിനെയും കാശിയെയും വേണ്ടന്ന് പറഞ്ഞത്…… ആ കുഞ്ഞിന് ഒരല്പം അമ്മിഞ്ഞപാല് പോലും നൽകാതെ അല്ലെ നീ കുഞ്ഞിനെ വേണ്ടന്ന് പറഞ്ഞത്…പിന്നെ എന്തിനാ ഇപ്പോ കുഞ്ഞിനെ കാണുന്നെ…… ഭദ്ര ഞെട്ടലോടെ അവനെ നോക്കി………പെട്ടന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ട് റയാൻ പുറത്തേക്ക് പോയി……ഭദ്ര ആരോ തന്റെ തലക്ക് അടിച്ചത് പോലെ താഴെക്ക് ഇരുന്നു പോയി….
തുടരും….