താലി, ഭാഗം 123 – എഴുത്ത്: ലക്ഷ്മി ശ്രീനു

നീ അല്ലെ കുഞ്ഞിനെയും കാശിയെയും വേണ്ടന്ന് പറഞ്ഞത്…… ആ കുഞ്ഞിന് ഒരല്പം അ, മ്മിഞ്ഞപാല് പോലും നൽകാതെ അല്ലെ നീ കുഞ്ഞിനെ വേണ്ടന്ന് പറഞ്ഞത്. പിന്നെ എന്തിനാ ഇപ്പോ കുഞ്ഞിനെ കാണുന്നെ… ഭദ്ര ഞെട്ടലോടെ അവനെ നോക്കി, പെട്ടന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ട് റയാൻ പുറത്തേക്ക് പോയി. ഭദ്ര ആരോ തന്റെ തലക്ക് അടിച്ചത് പോലെ താഴെക്ക് ഇരുന്നു പോയി…..

റയാൻ കുഞ്ഞിനെ എടുത്തു തോളിൽ ഇട്ട് മുറിയിലേക്ക് വന്നു ഭദ്ര കണ്ണ് നിറച്ചു അതെ ഇരുപ്പ് തന്നെ ആണ്…

ഭദ്ര…….അവൻ അവളെ തട്ടി വിളിച്ചു ഭദ്ര കണ്ണൊക്കെ തുടച്ചു എണീറ്റു..

ഏട്ടാ……എനിക്ക്….എനിക്ക് നാട്ടിൽ പോണം എന്റെ കുഞ്ഞിനെ വേണം എനിക്ക്……അവൾ പറയുന്നത് കേട്ട് റയാൻ അവളെ നോക്കി.

നീ അവിടെ ഇരിക്ക്…..ഭദ്ര നോക്കി റയാൻ പറഞ്ഞു എന്നിട്ട് കുഞ്ഞിനെ ബെഡിലേക്ക് കിടത്തി.

നീ എന്തിനാ അന്ന് കുഞ്ഞിനെ വേണ്ടന്ന് പറഞ്ഞത് മോളെ…നിങ്ങടെ കുഞ്ഞല്ലേ നീ നൊന്തു പ്രസവിച്ച നിന്റെ മോള് അല്ലെ… എന്നിട്ട് ആ കുഞ്ഞിനെ എന്തിന്റെ പേരിൽ അയാലും വേണ്ടെന്ന് വച്ചത് തെറ്റ് തന്നെ ആണ്… അന്ന് കാശി ഇവിടെ വന്നു കുഞ്ഞിനെ നെഞ്ചോടു ചേർത്ത് കരഞ്ഞു പറഞ്ഞത് ആണ്….. നീ മോളെ വേണ്ടന്ന് പറഞ്ഞതും ഡോക്ടർ കുഞ്ഞിന് പാല് കൊടുക്കാൻ പറഞ്ഞപ്പോൾ നീ സമ്മതിക്കാത്തതും ഒക്കെ…!റയാൻ പറഞ്ഞു നിർത്തി ഭദ്രയേ നോക്കി ഭദ്ര ഒരക്ഷരം മിണ്ടാതെ കണ്ണ് നിറച്ചു ഇരിപ്പ് ആണ്.

ഇനി കണ്ണ് നിറച്ചിട്ട് കാര്യമില്ല…നീ ആയിട്ടു വേണ്ടെന്ന് വച്ചത് അല്ലെ മോളെ…….!

ഞാൻ….. ഞാൻ അറിഞ്ഞില്ല എന്റെ കുഞ്ഞ് ജീവനോടെ ഉണ്ടെന്ന്…! ഈ പ്രാവശ്യം റയാന്റെ മുഖത്ത് ആണ് ഞെട്ടൽ ഉണ്ടായത്.

നീ എന്താ ഈ പറയുന്നേ….!

എന്നോട് ബോധം വന്നപ്പോൾ ഡോക്ടർ പറഞ്ഞത് പ്രസവത്തിൽ കുഞ്ഞ് മ, രിച്ചുന്ന, അല്ലാതെ ഞാൻ പ്രസവിച്ച എന്റെ കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കാനും മാത്രം ദു, ഷ്ട ആണോ ഞാൻ…. എന്നെ അത്രയും മത്രേ ഏട്ടൻ പോലും മനസ്സിലാക്കിയിട്ടുള്ളു…… ഒരാളും കാണാൻ വരാതെ ഇരുന്നപ്പോൾ ഞാൻ വിചാരിച്ചു എന്നെ കാശിക്ക് ഇഷ്ടല്ലാഞ്ഞിട്ട് ആകുമെന്ന്…സ്വന്തം കുഞ്ഞിനെ വേണ്ടെന്ന് വച്ച ദു, ഷ്ട സ്ത്രീയോട് ഉള്ള അവഗണന ആയിരുന്നു അല്ലെ എല്ലാം….! ഭദ്ര പൊട്ടി കരയാൻ തുടങ്ങി.

റയാന് അവൾ പറഞ്ഞത് ഒന്നും മനസ്സിലായില്ല… അവൻ അവളെ എങ്ങനെ അശ്വസിപ്പിക്കുമെന്നും അറിയില്ല…

മോളെ…… നീ ഈ കരച്ചിൽ ഒന്ന് നിർത്ത്….ചേട്ടന് കുറച്ചു കാര്യങ്ങൾ നിന്നോട് ചോദിച്ചു അറിയാൻ ഉണ്ട് അത് കഴിഞ്ഞു കുഞ്ഞിനെ കാണാൻ പോകാം, അവൻ അവളെ അശ്വസിപ്പിക്കാൻ എന്നപോലെ പറഞ്ഞു….. ഭദ്ര കരഞ്ഞു കലങ്ങിയ കണ്ണോടെ അവനെ നോക്കി…

മോള് പോയി ഈ മുഖം ഒക്കെ കഴുകി വാ…. എന്നിട്ട് നമുക്ക് സംസാരിക്കാം ഇന്ന് തന്നെ ഇതിനൊക്കെ ഒരു തീരുമാനം ഉണ്ടാക്കണം…അവൻ ഉറപ്പോടെ പറഞ്ഞു ഭദ്ര എണീറ്റ് ബാത്‌റൂമിലേക്ക് പോയി.

ഭദ്ര മുഖം ഒക്കെ കഴുകി പുറത്തേക്ക് വന്നു……റയാൻ അവൾക്ക് കുടിക്കാൻ കുറച്ചു വെള്ളം കൊടുത്തു എന്നിട്ട് അവളെ കൂട്ടി പുറത്തേക്ക് ഇറങ്ങി…

ഇരിക്ക് ഇവിടെ……അവൻ ഇരുന്നിട്ട് അവളോട് ഇരിക്കാൻ പറഞ്ഞു.ഭദ്ര അവന്റെ മുന്നിലായ് ഇരുന്നു

പറയ് എന്താ അന്ന് ഹോസ്പിറ്റലിൽ സംഭവിച്ചത്…! റയാൻ ഗൗരവത്തിൽ ചോദിച്ചു.

ജയിലിൽ വച്ച് വയ്യാതെ ആയപ്പോൾ ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നു എന്നെ നോക്കിയ ഡോക്ടർ അല്ല എന്റെ ഡെലിവറി അറ്റൻഡ് ചെയ്തത് പ്രീയ ഡോക്ടർ ആയിരുന്നു… നോർമൽ ഡെലിവറി ആയിരുന്നു പക്ഷെ കുഞ്ഞ് വയറ്റിൽ വച്ചു തന്നെ മരിച്ചിരുന്നു എന്നാ എന്നോട് ഡോക്ടർ പറഞ്ഞത്…ഭദ്ര പറഞ്ഞു നിർത്തി.

പക്ഷെ മോളെ…..ആ ഡോക്ടർ കാശിയോട് പറഞ്ഞത് അങ്ങനെ അല്ല…നിന്നെ ഹോസ്പിറ്റലിൽ കൊണ്ട് വന്നപ്പോൾ പോലീസ് കാശിയെ വിളിച്ചു അവൻ അവിടെ വന്നു അപ്പോഴേക്കും നിന്റെ ഡെലിവറി കഴിഞ്ഞിരുന്നു കുഞ്ഞിനെ ഡോക്ടർ കാശിയെ ഏൽപ്പിച്ചു എന്നിട്ട് പറഞ്ഞത് നിനക്ക് കുഞ്ഞിനെ വേണ്ടന്ന് പറഞ്ഞുന്ന് ആയിരുന്നു… നിന്നെ കാശിക്ക് കാണണമെന്ന് പറഞ്ഞപ്പോൾ നീ അതിനും സമ്മതിച്ചില്ലന്ന് പറഞ്ഞു…റയാൻ പറഞ്ഞത് ഒക്കെ ഭദ്രക്ക് പുതിയ അറിവ് ആയിരുന്നു.

പക്ഷെ ഏട്ടാ ഞാൻ ഒന്നും പറഞ്ഞിട്ടില്ല…ആ ഡോക്ടർനെ എന്റെ മുന്നിൽ കൊണ്ട് നിർത്തിയാൽ ഞാൻ പറയിക്കാം സത്യം…അതിന്റെ പേരിൽ ആണോ കാശി എന്നെ വേണ്ടന്ന് പറഞ്ഞത്…ഭദ്രയുടെ ചോദ്യം കേട്ട് റയാൻ അവളെ സംശയത്തിൽ നോക്കി.

നിന്നെ വേണ്ടെന്ന് വയ്ക്കാനോ…. നീ റിലീസ് ആയ ദിവസം നിന്നെ കൂട്ടി കൊണ്ട് പോകാൻ രാത്രിക്ക് രാത്രി ആ കുഞ്ഞിനെയും കൊണ്ട് ബാംഗ്ലൂരിൽ നിന്ന് ജയിലിൽ പോയിരുന്നു കാശി…. രണ്ടു മണിക്കൂറോളം ആ ജയിലിന്റെ പുറത്ത് കുഞ്ഞിനെ വച്ച് നിന്നു, അത് നിന്നെ വേണ്ടാഞ്ഞിട്ട് ആണോ……!അവന്റെ ചോദ്യം കേട്ട് ഭദ്ര വിശ്വാസം വരാത്ത പോലെ അവനെ നോക്കി. റയാൻ അത് ശ്രദ്ധിക്കാതെ തുടർന്നു.

എത്രയോ പ്രാവശ്യം അവനും ഞാനും ദേവനും ഹരിയും പീറ്ററും ഒക്കെ നിന്നെ കാണാൻ വന്നു നീ എന്തിനാ ഞങ്ങളെ ഒക്കെ കാണണ്ടന്ന് പറഞ്ഞു ഒഴിവാക്കിയേ…!റയാന്റെ ചോദ്യത്തിന് ഉത്തരം പറയാൻ അൽപ്പം പോലും ഭദ്രക്ക് സമയം വേണ്ടി വന്നില്ല…..

എന്നെ കാണാൻ ആരും വന്നിട്ടില്ല… ആകെ വന്നത് കാശി അയച്ച വക്കീൽ നോട്ടീസ് പിന്നെ ഒരു കത്ത്…. എത്രയോ ദിവസം കാത്തിരുന്നു ആരെങ്കിലും ഒരാൾ എന്നെ കാണാൻ വന്നെങ്കിൽ എന്ന്….! റയാൻ സംശയത്തിൽ അവളെ നോക്കി.

നിന്നെ കാണാൻ ഞങ്ങൾ എല്ലാം വന്നത് ആണ് അന്നൊക്കെ അവിടെ നിന്ന് ഞങ്ങൾക്ക് കിട്ടിയ മറുപടി നിനക്ക് ഞങ്ങളെ ആരെയും കാണണ്ട എന്നാണ്…..പിന്നെ കാശി നിനക്ക് ഒരിക്കലും വക്കീൽ നോട്ടീസ് അയക്കില്ല അത് എനിക്ക് ഉറപ്പ് ആണ്…എന്തോ എവിടെയോ ഒരു പൊരുത്തക്കേട് ഉണ്ട്…ഒന്ന് പറയാം കാശി അവന്റെ ശ്രീക്ക് വേണ്ടി ഇന്നും കാത്തിരിപ്പുണ്ട്….അമ്മ എവിടെയോ ജോലിക്ക് പോയിന്ന് പറഞ്ഞുആണ് ശ്രീക്കുട്ടിയേ അവൻ ഓരോ ദിവസവും വിശ്വസിപ്പിക്കുന്നത്…അവന്റെ മനസിൽ നിയെ ഉള്ളു അന്നും ഇന്നും എന്നും അങ്ങനെ ഉള്ളപ്പോൾ ഒരിക്കലും അവൻ ഈ നോട്ടീസ് അയക്കില്ല… റയാൻ ഉറപ്പോടെ പറഞ്ഞു. ഭദ്രക്ക് എന്ത് പറയണം എവിടെ തനിക്ക് പിഴച്ചു എന്നൊന്നും മനസിലാകുന്നില്ല….ഒന്നറിയാം ആരോ ഇതിനൊക്കെ പിന്നിൽ ഉണ്ട്…അവൾക്ക് കുഞ്ഞിനെ കാണാൻ വല്ലാത്ത ആഗ്രഹം തോന്നി…….കുറച്ചു സമയം രണ്ടുപേരും ഒന്നും മിണ്ടാതെ ഇരുന്നു.

ഏട്ടാ………. ഭദ്ര അവനെ വിളിച്ചു.

എന്താ മോളെ…….!

എന്റെ…. എന്റെ മോളുടെ പേര് എന്താ…..അത് ചോദിക്കുമ്പോൾ ഭദ്രയുടെ തലകുനിഞ്ഞു സ്വരം ഇടറി കണ്ണ് നിറഞ്ഞു നെഞ്ചിൽ ഒരു നോവ് നിറഞ്ഞു അവൾക്ക് ജന്മം നൽകിയ കുഞ്ഞ് ജീവനോടെ ഉണ്ടെന്ന് അറിയാതെ….അതിന്റെ പേര് അറിയാതെ ജന്മം നൽകിയെന്നൊരവകാശത്തിൽ മാത്രം അമ്മയായവൾ…

ശ്രീവേദ്യകാശിനാഥൻ…. എല്ലാവരുടെയും ശ്രീക്കുട്ടി….. റയാൻ പറഞ്ഞു. തന്റെപേര് കൂടെ ചേർത്ത് ആണ് കുഞ്ഞിന് അവൻ പേര് ഇട്ടത്…

ഞാൻ നാട്ടിലേക്ക് തിരിച്ചു പോവാ എനിക്ക് ഇനിയും എന്റെ കുഞ്ഞിനെ കാണാതെ ഇരിക്കാൻ വയ്യ ഏട്ടാ. ഭദ്ര അവന്റെ കൈയിൽ പിടിച്ചു പറഞ്ഞു.

നിന്നെ തടയാൻ ഞാൻ ആളല്ല…. പക്ഷെ ഇപ്പൊ തന്നെ നിനക്ക് അങ്ങോട്ട്‌ പോണോ മോളെ കാശിയെ ഇങ്ങോട്ടു വിളിക്കാം അവൻ വന്നിട്ടു കാര്യങ്ങൾ ഒക്കെ നമുക്ക് സംസാരിച്ചു…..!

വേണ്ട ഏട്ടാ…… ഇനിയും കാത്തിരിക്കാൻ വയ്യ….ഇതുവരെ കുഞ്ഞ് പോയി എന്നത് ആയിരുന്നു സങ്കടം ഇപ്പൊ കുഞ്ഞ് ജീവനോടെ ഉണ്ട് എന്റെ മോള് അവളെ ഇനി എങ്കിലും എനിക്ക് മനസ്സ് തുറന്നു സ്നേഹിക്കണം…! ഭദ്ര അവനെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ പറഞ്ഞു.

മോളെ….. ഇപ്പോഴും ശത്രുക്കൾ ഉണ്ട് നിനക്ക് ചുറ്റും അത് നീ അറിയുന്നില്ല……! റയാൻ

ആരൊക്കെ എന്തൊക്കെ ചെയ്താലും ശരി എനിക്ക് എന്റെ കുഞ്ഞിനെ കാണണം…ഇനിയും വയ്യ….. ഞാൻ പോവാ ഇപ്പൊ തന്നെ നാട്ടിലേക്ക്…!  ഭദ്ര പറഞ്ഞു കൊണ്ട് ഇരുന്നിടത്തു നിന്ന് എണീറ്റു.റയാൻ പിന്നെ അവളെ തടയാൻ പോയില്ല, ഭദ്ര വല്യ സന്തോഷത്തിൽ പോയി വേഷം മാറി വന്നു……

ഞാൻ കാശിയെ വിളിച്ചു പറയാം നീ അങ്ങോട്ട്‌ വരുന്നുണ്ടെന്ന്……യാത്ര പറഞ്ഞു ഇറങ്ങാൻ നേരം റയാൻ പറഞ്ഞു.

വേണ്ട ഏട്ടാ ഞാൻ പോകുന്നുന്ന് അറിഞ്ഞാൽ ചിലപ്പോൾ കാശി കുഞ്ഞിനെ കൊണ്ട് വേറെ എങ്ങോട്ട് എങ്കിലും പോകും… എന്തെങ്കിലുംപ്രശ്നം ഉണ്ടെങ്കിൽ ഞാൻ ഏട്ടനെ വിളിക്കാം ഫോൺ ഉണ്ടല്ലോ കയ്യിൽ……ഭദ്ര പറഞ്ഞു റയാനോട്‌ യാത്ര പറഞ്ഞു അവൾ ഇറങ്ങി…. (കാവടി തുള്ളി പോകുവാ എത്തേണ്ടടുത്തു എത്തിയാൽ മതി 😌)

ഭദ്ര യാത്ര പറഞ്ഞു പോയതും മറ്റൊരു കാർ അവിടെക്ക് വന്നു…..

****************

നീയും ഞാനും കുറച്ചു കാലം മുന്നേ അല്ല കുറച്ചു അധികകാലം മുന്നേ കാണേണ്ടത് ആയിരുന്നു…അവൻ അവളുടെ നഗ്നമായ പുറംമേനിയിൽ ചുണ്ട് ചേർത്ത് പറഞ്ഞു…… അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…..

ഓരോന്നിനും അതിന്റെതായ സമയം ഉണ്ടല്ലോ…….ഇനിയും ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്……. അവൾ നിവർന്നു കിടന്നിട്ട് പറഞ്ഞു.

അറിയാം…… ഒന്ന് എവിടെ എങ്കിലും പിഴച്ചാൽ….. പിന്നെ നമ്മൾ രണ്ടും ജീവനോടെ ഉണ്ടാകില്ല…..അവൻ ഗൗരവത്തിൽ പറഞ്ഞു.

അന്ന് ആ കുഞ്ഞിനെ കൂടെ കൊല്ലണമായിരുന്നു എങ്കിൽ കാര്യങ്ങൾ കുറച്ചു കൂടെ എളുപ്പമായേനെ…അവൾ പറഞ്ഞു.

ശരി ആണ്….. ഇന്ന് അവരെ കൂട്ടിമുട്ടിക്കുന്ന കണ്ണി ആ കുഞ്ഞ് ആണ് ശ്രീവേദ്യകാശിനാഥൻ….. അവന്റെ പ്രാണൻ….അവൻ പറഞ്ഞു നിർത്തി അവളെ നോക്കി….. ആലോചനയിലാണ്…

തത്കാലം ഇപ്പൊ ഇത് നടക്കട്ടെ വരാനിരിക്കുന്നത് ഓർത്ത് ഇപ്പോഴേ ആലോചിച്ചു ഈ മൂഡ് കളയാതെ ഡോ…അവൻ കണ്ണിൽ കാമം നിറച്ചു പറഞ്ഞതും അവൾ അവനെ അവളുടെ ന, ഗ്നമേ, നിയിലേക്ക് വലിച്ചിട്ടു….ആ മുറിയിൽ അവരുടെ ശബ്ദം അലതല്ലി…

(ഇവരെ മനസ്സിലായോ 🫣)

********************

കാശി കുഞ്ഞി പെണ്ണിനെ കുറച്ചു നേരം കളിപ്പിച്ചു കഴിഞ്ഞു മുറിയിലേക്ക് പോയി…പോയി ഫ്രഷ് ആയി വന്നു ബെഡിലേക്ക് ഇരുന്നു ശേഷം അവന്റെ ഓഫീസിലേക്ക് വന്നഡിവോഴ്സ് നോട്ടീസ് എടുത്തു നോക്കി പിന്നെ പുച്ഛത്തോടെ അത് ചുരുട്ടി എറിഞ്ഞു…

ഇല്ല ശ്രീഭദ്ര….. കാശിനാഥന്റെ മരണം കൊണ്ട് അല്ലാതെ ഞാൻ എന്ന കുരിക്ക് നിന്നിൽ നിന്നഴിയില്ല…… ആ കുരുക്ക് നിന്നെ വരിഞ്ഞു മുറുകി കൊണ്ടേ ഇരിക്കും ഇനിയുള്ള ദിവസങ്ങളിൽ…കാശിയുടെ കണ്ണിൽ ഭദ്രയോട് ഉള്ള ദേഷ്യം നിറഞ്ഞു…

തുടരും…

Leave a Reply

Your email address will not be published. Required fields are marked *