ഞാൻ പോയിറ്റ് വരാമേ അമ്മ….കുഞ്ഞിപെണ്ണ് ഭദ്രയേ നോക്കി പറഞ്ഞു….അവൾ ഒന്ന് തലയനക്കി……
ദേവനും ശാന്തിക്കും ഒപ്പം പീറ്ററും യാത്ര പറഞ്ഞു ഇറങ്ങി…. അവർ പോയതും കാശി പോയി ഡോർ അടച്ചു കുറ്റിയിട്ടു…..!ഭദ്ര അവനെ കാര്യം മനസ്സിലാകാതെ നോക്കി.
കാശി ഒന്നും മിണ്ടാതെ അവളുടെ അടുത്തായി ബെഡിൽ കയറി കിടന്നുകണ്ണുകൾ അടച്ചു…ഭദ്ര ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ മരവിച്ചു ഇരുന്നു പോയി…ഭദ്ര അവന്റെ മുഖത്തേക്ക് തന്നെ കണ്ണെടുക്കതെ നോക്കി ഇരുന്നു…… കുറച്ചു കഴിഞ്ഞു ഭദ്ര പേടിയോടെ അവളുടെ വലതു കൈ കൊണ്ട് അവന്റെ തല പതിയെ മസാജ് ചെയ്യാൻ തുടങ്ങി കാശി മിണ്ടാതെ കിടന്നു…
കാശി….! ഭദ്ര ചെറിയ പേടിയോടെ അവനെ വിളിച്ചു.
മ്മ്മ്……..ഒന്ന് മൂളുക മാത്രം ചെയ്തു അവൻ.
നിനക്ക് എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ…എന്നോട് ദേഷ്യം ഇല്ലേ….! ഭദ്ര അവനോട് ചോദിച്ചു.കാശി എണീറ്റ് ഇരുന്നു പെട്ടന്ന്.
ചോദിക്കാൻ ഇനി പ്രത്യേകിച്ചു ഒന്നുല്ല….. എല്ലാം ഞാൻ നിന്റെ നാവിൽ നിന്നും പിന്നെ എന്റെ അളിയന്റെ വായിൽ നിന്നും കേട്ടു…പിന്നെ ദേഷ്യം അത് ഉണ്ട് ഞാൻ വരുന്നത് വരെ വെയിറ്റ് ചെയ്യാതെ എന്നെയും മോളെയും ആ വെയിലത്ത് നിർത്തി ഒരു കോമാളിയാക്കിയതിനു. അല്ലാതെ നിന്നോട് എനിക്ക് ദേഷ്യമില്ല..! കാശി പറഞ്ഞു….
കാശി എന്നോട് റിലീസ് സമയം ഉച്ചക്ക് എന്ന് ആണ് പറഞ്ഞത് എന്നിട്ട് രാവിലെ വിട്ടു…നിന്റെ അടുത്തേക്ക് വരാൻ തോന്നിയില്ല ആ കത്ത് കണ്ടപ്പോൾ ഡിവോഴ്സ് നോട്ടീസ് കൂടെ ആയപ്പോൾ ഞാൻ കരുതി നീ ഇനി…. അതാ ഞാൻ നേരെ അങ്ങോട്ട് പോയത്..! ഭദ്ര.
ശ്രീഭദ്രക്ക് ഇപ്പോഴും കാശിനാഥന്റെ മനസ്സ് പൂർണമായ് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല അല്ലെ…..കാശി പരിഹാസരൂപേണ ചോദിച്ചു ഭദ്ര ഒന്നും മിണ്ടിയില്ല….
ഇനി നിനക്ക് എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ………! കാശി.
ഇല്ല…..പെട്ടന്ന് ഭദ്ര ഉത്തരം പറഞ്ഞു.
അത് എന്താ ഇല്ലാത്തത്…. നിനക്ക് ആ ഡിവോഴ്സ് നോട്ടീസ് കത്ത് അതിനെ കുറിച്ച് ഒക്കെ അറിയണ്ടേ…..കാശി.
അത് അയച്ചത് നീ അല്ല അപ്പൊ പിന്നെ നിന്നോട് അതിനെ കുറിച്ച് ചോദിക്കുന്നില്ല..!ഭദ്ര പറഞ്ഞു.
രണ്ടുപേരും പരസ്പരം ഒന്നും മിണ്ടാതെ കുറച്ചു സമയം പോയി…..
കാശി…….വീണ്ടും ഭദ്ര വിളിച്ചു.
മ്മ്…..
ഞാൻ ഇനി….ഭദ്ര പകുതിക്ക് നിർത്തി. കാശി അവളെ നോക്കി.
നീ ഇനി….കാശി അവളെ തറപ്പിച്ചു നോക്കി ചോദിച്ചു.
അല്ല ഞാൻ ഇനി….ഭദ്ര വിക്കി വിക്കി ആണ് പറയുന്നത്.
നിനക്ക് എന്താ ഡി വിക്കൽ ഉണ്ടോ……ദേഷ്യത്തിൽ കാശി ചോദിച്ചു ഭദ്ര തലകുനിച്ചു.
നീ തത്കാലം വേറെ എങ്ങോട്ടും പോകുന്നില്ല എന്റെ ഒപ്പം എന്റെ വീട്ടിലേക്ക് ആണ് ഇവിടുന്ന് നേരെ പോകുന്നത്…… അവിടെ ശ്രീഭദ്ര കാശിനാഥൻ പഴയ ഭദ്ര ആയിട്ടുണ്ടാകണം. കാശി പറഞ്ഞത് കേട്ട് വിശ്വാസം വരാത്ത പോലെ അവനെ നോക്കി…
കൂടുതൽ നോക്കണ്ട…..ഞാൻ പറഞ്ഞത് അങ്ങോട്ട് കേട്ടാൽ മതി…ഇനി അതിലെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ആ മറച്ചിട്ടിരിക്കുന്ന താലി അഴിച്ചു എന്നെ ഏൽപ്പിച്ചു പോകാം നിനക്ക്….! കാശി അത്രയും പറഞ്ഞു എണീറ്റ് ഡോർ തുറക്കാൻ പോയി…ഭദ്ര അവനെ സൂക്ഷിച്ചു നോക്കി.
കാശി….. നീ എനിക്ക് ശിക്ഷ ഒന്നും തരുന്നില്ലേ……..! ഭദ്ര പെട്ടന്ന് ചോദിച്ചു അത് കേൾക്കെ രണ്ടുപേരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…
ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ജീവിതം ആണ് കഥയും സീരിയലും അല്ലെന്ന്……നിന്നോട് ദേഷ്യം ഉണ്ടെങ്കിൽ അത് അപ്പൊ പറഞ്ഞു അപ്പൊ അവിടെ തീർക്കും…പിന്നെ ശിക്ഷിക്കാൻ ഇവിടെ നീ തെറ്റ് ചെയ്തിട്ടില്ല അപ്പൊ പിന്നെ അതിന്റെ ആവശ്യം ഇല്ല….!കാശി കടുപ്പിച്ചു പറഞ്ഞു.
അയ്യേ ഇവൻ എന്താ ഇങ്ങനെ….. എന്നെ വേദനിപ്പിക്കുന്നു ഇറക്കി വിടാൻ നോക്കുന്നു ഞാൻ കൈ മുറിക്കുന്നു എന്തൊക്കെ ആയിരുന്നു…ആത്മ ഭദ്ര…
നിന്നെ വേദനിപ്പിക്കാനും ഇറക്കിവിടാനും എനിക്ക് അറിയാം അത് ചെയ്യാത്തത് ആണ് നിന്റെ സങ്കടമെങ്കിൽ ഞാൻ പരിഹാരം കാണാം…കാശി.പറഞ്ഞതും ഭദ്ര ഞെട്ടി കൊണ്ടവനെ നോക്കി വേണ്ടന്ന് തലയനക്കി….
മ്മ്മ്…… നിനക്ക് കുടിക്കാൻ എന്തെങ്കിലും വേണോ……അവൻ ചോദിച്ചു.
വെള്ളം വേണം…ഭദ്ര പറഞ്ഞു കാശി പോയി ടേബിളിൽ നിന്ന് ജ്യൂസ് എടുത്തു അവൾക്ക് കൊടുത്തു അവനും കുറച്ചു കുടിച്ചിട്ട് പോയി ഡോർ തുറന്നതും സിസ്റ്റർ കയറി വന്നതും ഒരുമിച്ച് ആയിരുന്നു…
എന്താ…….! കാശിയുടെ ചോദ്യം കേട്ട് അവർ ഒന്ന് ഞെട്ടി..
അല്ല മാഡത്തിന്റെ ഡ്രസ്സ് മാറ്റണം…ഞാൻ അതിന് വന്നതാ……..സിസ്റ്റർ പേടിയോടെ പറഞ്ഞു.
ഡ്രസ്സ് ഞാൻ മാറ്റികൊടുത്തോളം…എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ വിളിക്കാം…കാശിയുടെ മറുപടി കേട്ട് സിസ്റ്റർന്റെയും ഭദ്രയുടെയും കിളി പറന്നു…
അല്ല സർജറി കഴിഞ്ഞത് അല്ലെ അപ്പൊ ശ്രദ്ധിച്ചു…സാർ പുറത്ത് നിന്ന മതി ഞാൻ മാറ്റിക്കോളാം…സിസ്റ്റർ പറഞ്ഞു.
ആ കിടക്കുന്നത് എന്റെ ഭാര്യ ആണ് അവൾക്ക് ഇപ്പൊ സർജറി കഴിഞ്ഞത് ആണെന്ന് എനിക്ക് അറിയാം…അതുകൊണ്ട് എത്രമാത്രം ശ്രദ്ധിക്കണമെന്ന് എനിക്ക് അറിയാം, സിസ്റ്റർ തത്കാലം പോ…അവന്റെ പറച്ചിൽ കേട്ട് ഇനി വല്ലതും പറഞ്ഞഅവൻ ചിലപ്പോൾ ചുവരിൽ തൂക്കിയാലോന്ന് പേടിച്ചു സിസ്റ്റർ കിട്ടിയ ജീവനും കൊണ്ട് പുറത്തേക്ക് പോയി…… ഭദ്ര ആണെങ്കിൽ ഞെട്ടി ഇരിക്കുവാണ്…
അവളുടെ ഇരിപ്പ് കണ്ടു കാശിക്ക് ശെരിക്കും ചിരി വരുന്നുണ്ട് അവൻ അത് കണ്ട്രോൾ ചെയ്തു വച്ചിട്ട് ബാഗിൽ നിന്ന് അവൾക്ക് വേണ്ടി വാങ്ങി വച്ച ഡ്രസ്സ് ഒക്കെ എടുത്തു അവളുടെ അടുത്തേക്ക് വന്നു…
നേരെ ഇരിക്ക് ഡ്രസ്സ് മാറ്റി തരാം……അവന്റെ സ്വരത്തിൽ ഇപ്പോഴും കടുപ്പം തന്നെ ആണ്.
വേണ്ട……ഞാൻ….. ഞാൻ തന്നെ മാറ്റിക്കോളാം…ഭദ്ര അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു……
ദ നീ മാറ്റിക്കോ ഞാൻ മാറി നിൽക്കാം…കാശി ഡ്രസ്സ് അവളുടെ അടുത്ത് ദേഷ്യത്തിൽ ഇട്ടിട്ടു ജനലിന്റെ അടുത്തേക്ക് പോയി നിന്നു…ഭദ്ര ആണെങ്കിൽ ഒരു കൈ കൊണ്ട് ഡ്രസ്സ് മാറാൻ പറ്റുവോന്ന് നോക്കി പക്ഷെ പറ്റിയില്ല അവൾ കാശിയേ മുഖം ഉയർത്തി നോക്കി അവൻ അവളെ നോക്കി കൈകൾ രണ്ടും മാറിൽ കെട്ടി നിൽപ്പുണ്ട്…….!
മാറി കഴിഞ്ഞോ നീ…അവന്റെ ചോദ്യത്തിനു ഭദ്ര തലകുനിച്ചു…
അതെ ഞാൻ കാണാത്തത് ഒന്നുമല്ല എല്ലാം കണ്ടറിഞ്ഞത് തന്നെ ആണ് അതുകൊണ്ട് കൂടുതൽ നാണവും ചമ്മലും വേണ്ട…പിന്നെ വയ്യാതെ കിടക്കുന്ന ഭാര്യയുടെ അടുത്ത് പരാക്രമണം നടത്താൻ ഞാൻ പോകാറില്ല…കാശി പറയുന്നതിന് ഒപ്പം അവളുടെ ഡ്രസ്സ് മാറ്റാനും തുടങ്ങി ഭദ്ര അവനെ തന്നെ നോക്കി ഇരിപ്പുണ്ട് പക്ഷെ കാശി അവളുടെ നോട്ടത്തെ അവഗണിച്ചു……..!
ഡ്രസ്സ് എല്ലാം മാറ്റി കഴിഞ്ഞു അവളുടെ മുടി ഒതുക്കി കെട്ടിവച്ചു കൊടുത്തു കാശി അവളെ ബെഡിലേക്ക് പിടിച്ചു കിടത്തി…ഭദ്രക്ക് അവന്റെ നെഞ്ചോരം കുറച്ചു നേരം ചാരിയിരിക്കാൻ തോന്നി പക്ഷെ അവനോട് പറയാൻ പേടി…..എന്തൊക്കെയോ ഓർത്ത് ഭദ്രയുടെ കണ്ണ് നിറഞ്ഞു അത് അധികം വൈകാതെ അവളുടെ കവിളിനെ തഴുകി പുറത്തേക്ക് ഒഴുകി കാശി അത് കണ്ടു വീണ്ടും വീണ്ടും അവളുടെ കണ്ണ് താൻ കാരണം നിറയുന്നത് അവന് സഹിച്ചില്ല…അവൻ അവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ചു
മതിയെടി കരഞ്ഞത്…നീ എന്റെ ശ്രീ അല്ലെ ഡി നിന്നോട് ഞാൻ പറഞ്ഞത് അല്ലെ ഏതു സാഹചര്യത്തിലും നിന്റെ കൂടെ ഞാൻ ഉണ്ടാകുമെന്ന് പിന്നെ എന്തിനാ ഈ സങ്കടം…! അവളുടെ നെറ്റിയിൽ അവൻ ചുണ്ടമർത്തിയതും ഭദ്രയുടെ കരച്ചിൽ ഉച്ചത്തിലായി അവൻ അവളുടെ കൈയിൽ തട്ടാതെ അവളെ നെഞ്ചോരം ചേർത്ത് പിടിച്ചു തലയിൽ വീണ്ടും വീണ്ടും മുത്തി…അവളുടെ കണ്ണീർ തുള്ളികൾ അവന്റെ നെഞ്ചിനെ നനച്ചപ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞു……!
(ഹാവു അങ്ങനെ അവരുടെ കാര്യം തീരുമാനമായ്….. ഞാൻ ആദ്യമേ പറഞ്ഞിട്ടുണ്ട് നിങ്ങൾ ഇതുവരെ കണ്ട നായിക നായകൻ മാരെ പോലെ അല്ല ഭദ്രയും കാശിയും ഇനിയും ഞാൻ പറയുന്നു അവരെ പോലെ അവരെ ഉള്ളു……..)
കുറച്ചു ദിവസങ്ങൾക്ക് ശേഷം ഒരു ദിവസം ശ്രീലയത്തിൽ……
ശ്രീക്കുട്ടി……ശ്രീക്കുട്ടി……ഇന്ന് കുഞ്ഞിപെണ്ണിനെ പ്ലെ സ്കൂളിൽ ആക്കാൻ പോവാ അതിന്റെ ഓട്ടത്തിലാണ് ഭദ്ര……ഭദ്രക്ക് മുറിവ് ഒരുപാട് ആഴത്തിൽ അല്ലാത്തത് കൊണ്ട് തന്നെ സ്റ്റിച് എടുത്തു വീട്ടിൽ വന്നപ്പോൾ മുതൽ അമ്മയും മോളും അവരുടെ ലോകത്ത് ആണ്… ഇതുവരെ നൽകാൻ പറ്റാത്ത സ്നേഹം മുഴുവൻ ഭദ്ര മോൾക്ക് കൊടുക്കുന്നുണ്ട് കാശി അതൊക്കെ ആസ്വദിക്കുന്നുണ്ട്…എന്തൊക്കെയോ യുദ്ധം നടക്കുമെന്ന് പേടിച്ച വീട്ടുകാർ ഇപ്പൊ കാശിയെയും ഭദ്രയെയും കണ്ടു പഠിക്കണമെന്ന് സ്വയം പറയുന്നു… റയാൻ ഇടക്ക് വന്നു രണ്ടു പ്രാവശ്യം അപ്പോൾ ഒക്കെ അവന്റെ ഒപ്പം അനുവും ഉണ്ടായിരുന്നു…!
ഭദ്ര ഉടുപ്പും കൈയിൽ പിടിച്ചു മുകളിലേക്ക് കയറി അവരുടെ ബെഡ്റൂമിൽ ശ്രീക്കുട്ടിയേ നോക്കി കണ്ടില്ല. ബാൽകണിയിൽ എത്തിയ ഭദ്ര കണ്ട കാഴ്ചയിൽ അവളുടെ മുഖം വീർത്തു ദേഷ്യം വരാൻ തുടങ്ങി…
കാശി….അത് ഒരു അലർച്ച ആയിരുന്നു…പുഷപ്പ് എടുത്തോണ്ടിരുന്ന കാശി കൈ ഒന്ന് സ്ലിപ്പ് ആയി ഭൂമിദേവിയെ തൊട്ടു അവന്റെ മുതുകിൽ ഇരുന്നവൾ അവന്റെ കഴുത്തിൽ പിടിച്ചു…….ഭദ്ര കൈയിലിരുന്ന ഉടുപ്പ് അവിടെ ഇട്ടിട്ട് പോയി ശ്രീക്കുട്ടിയെ തൂക്കിയെടുത്തു……..!
എന്തിനാ ഡി രാവിലെ കിടന്നു അലറി പൊളിക്കുന്നെ…! കാശി എണീറ്റ് നേരെ നിന്നു ചോദിച്ചു.
എങ്ങനെ അലറാതെ ഇരിക്കും അത്രക്ക് നല്ല അച്ഛനും മോളുമാണല്ലോ…ഏട്ടൻ താഴെ ഇവളെ നോക്കി നില്കാൻ തുടങ്ങിയിട്ട് സമയം കുറച്ചു ആയി ഒരുക്കി നിർത്തി ഉടുപ്പ് എടുക്കാൻ തിരിഞ്ഞപ്പോൾ ആളെ കാണാൻ ഇല്ല വിളിച്ച വിളി കേൾക്കോ അതും ഇല്ല അച്ഛന്റെ മണ്ടയിൽ ആന കളിക്കുവാ പെണ്ണ്….ഭദ്ര കപടദേഷ്യത്തിൽ പറഞ്ഞു കൊണ്ട് കുറുമ്പിക്ക് ഉടുപ്പ് ഇട്ട് കൊടുത്തു മുഖം വീർപ്പിച്ചു ഭദ്രയേ നോക്കുന്നുണ്ട് കാശി പിന്നെ ഈ നാട്ടുകാരൻ അല്ലെന്ന പോലെ നിൽപ്പ് ആണ്…
എന്താ ഡി ഗുണ്ടുമണി മുഖം വീർപ്പിച്ചു വെച്ചേക്കുന്നേ…പീറ്റർ അങ്ങോട്ട് വന്നു അപ്പോഴേക്കും അവളുടെ ഉണ്ടക്കവിളിൽ പിടിച്ചു വലിച്ചു ചോദിച്ചു.
ഞാൻ മിണ്ടില്ല മാമനോട്…! ഉടനെ മറുപടി കിട്ടി…കാശിയും ഭദ്രയും അവളെ നോക്കി.
എന്തിനാ മാമനോട് പിണക്കം ശ്രീക്കുട്ടിക്ക്……ഭദ്ര.
ഞാൻ അമ്മയോടും പിണക്ക…… എനിക്ക് ഇന്നലെ ഐസ്ക്രീം വാങ്ങി തന്നില്ല…ഭദ്ര കാശിയെ തറപ്പിച്ചു നോക്കി
അമ്മയും മാമനും കൂടെ മോളെ ഇന്ന് രാത്രി ഐസ്ക്രീം കഴിക്കാൻ കൊണ്ട് പോകാല്ലോ…ഭദ്ര ചിരിയോടെ പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖം തെളിഞ്ഞു…ഭദ്രയും കാശിയും അവളുടെ കവിളിൽ മുത്തി…
പീറ്റർ……ഞങ്ങൾ വരുന്നില്ല ഞങ്ങളെ കണ്ടാൽ അവിടെ ഇഷ്ടയില്ലന്ന് പറഞ്ഞു ഇവൾ പുറകെ വരും…..അവിടെ എല്ലാം വിളിച്ചു പറഞ്ഞിട്ടുണ്ട് കൊണ്ട് പൊയ്ക്കോ… സൂക്ഷിച്ചു പോണം….കാശി ഗൗരവത്തിൽ പറഞ്ഞു.
പീറ്റർ തലയാട്ടി….. പിന്നെ ശ്രീക്കുട്ടി റ്റാറ്റാ പറഞ്ഞു അവനൊപ്പം പോയി…….!
ഭദ്ര അവർ പോയി കഴിഞ്ഞതും കാശിയെ നോക്കി……
ഓഫീസിൽ പോകാൻ സമയമായ് അപ്പോഴാ ഇവിടെ വർക്ക് ഔട്ട് ആരെ കാണിക്കാൻ ആണോ എന്തോ ഉരുട്ടികേറ്റുന്നത്…തുടക്കം ഉറക്കെയും അവസാനം പതിയെയും പറഞ്ഞു നേരെ മുറിയിലേക്ക് പോയി……കാശി ഒരു കള്ള ചിരിയോടെ ഡോർ അടച്ചു അവളുടെ പിന്നാലെ പോയി…
റൂമിൽ എത്തി കഴുകാൻ ഉള്ള ഡ്രസ്സ് ബെഡിൽ എടുത്തു ഇടാൻ തുടങ്ങിയതും ആരോ ഭദ്രയേ എടുത്തു ബെഡിലേക്ക് ഇട്ടതും ഒരുമിച്ച് ആയിരുന്നു…ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് ഭദ്ര ഞെട്ടി കൊണ്ട് നോക്കിയതും കള്ള ചിരിയോടെ അവൾക്ക് സൈഡിൽ ആയി കൈകൾ ഊന്നി അവളെ തൊട്ടു തൊട്ടില്ലന്ന് പറഞ്ഞു നിൽക്കുന്ന കാശി. ഭദ്രയുടെ കണ്ണുകൾ അവന്റെ മുഖമാകെ അലഞ്ഞു അവന്റെ കണ്ണുകളും അവളിൽ അലഞ്ഞു പെട്ടന്ന് അവന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് തുള്ളി ഭദ്രയുടെ നെറ്റിയിൽ പതിഞ്ഞു…….!
എന്താ രാവിലെ കാലനാഥന്റെ ഉദ്ദേശം…..!അവളുടെ സ്വരത്തിൽ കുറുമ്പ് നിറഞ്ഞു.
എന്റെ ഭാര്യക്ക് രാവിലെ ഒരു സംശയം ഞാൻ ഇതൊക്കെ ഉരുട്ടികയറ്റുന്നത് എന്തിനാന്ന് അപ്പൊ അത് ഒന്ന് തീർക്കാമെന്ന് കരുതി…..! അവളുടെ മൂക്കിൻ തുമ്പിൽ ഒന്ന്പതിയെ ക, ടിച്ചു കൊണ്ട് കാശി പറഞ്ഞു…… ഭദ്രയുടെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു. കാശി അതെ ചിരിയോടെ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി……. കാശിയുടെ ചുണ്ടുകൾ ഭദ്രയുടെ ഉടലാകെ പതിഞ്ഞു…ആ മുറിയിൽ അവരുടെ ശ്വാസനിശ്വാസങ്ങളും ശിൽക്കാരങ്ങളും നിറഞ്ഞു……നാളുകൾക്ക് ശേഷം വീണ്ടും കാലനാഥൻ അവന്റെ ശ്രീയിൽ അലിഞ്ഞു ചേർന്നു….!
തുടരും…..