ദിവസങ്ങൾ മാറ്റമില്ലതെ കടന്നു പോയി…. ശ്രീലയത്തിൽ ഭദ്രയും കാശിയും മോളും പീറ്ററും ചേർന്നു ആഘോഷത്തിന്റെ ദിനങ്ങൾ ആയിരുന്നു…
ഭദ്ര ഇതിനിടയിൽ ചന്ദ്രോത്തു പോയി നീരുനെ കണ്ടു പക്ഷെ സ്വന്തം ഭർത്താവിനെ തന്നെ ആണ് അവർക്ക് ഇപ്പോഴും വിശ്വാസം അതുകൊണ്ട് തന്നെ ഭദ്രയേ വാക്കുകൾ കൊണ്ട് കുത്തിനോവിച്ച് ആണ് ഇറക്കി വിട്ടത്…ശിവ അവൾ എന്തിനുള്ള പുറപ്പാട് ആണെന്ന് ആർക്കും അറിയില്ല അവളിലെ ശാന്തത എന്തിന് ആണെന്നും അറിയില്ല…എങ്കിലും അവൾക്ക് നേരെ കാശിയുടെ കണ്ണ് എപ്പോഴും ഉണ്ട്…മോഹൻ ആണെങ്കിൽ ചേട്ടനും പോയി മോനും മാറി പോയപ്പോൾ അത്യാഗ്രഹം കുറഞ്ഞു എന്തിന് വേണ്ടി എല്ലാം പറ്റിച്ചും വെട്ടിച്ചും പിടിച്ചു വയ്ക്കുന്നുവെന്നത് അയാൾ ചിന്തിച്ചു തുടങ്ങി…
റയാനും അനുവുമായ് ഉള്ള വിവാഹം നടത്താൻ എല്ലാവരും തീരുമാനിച്ചപ്പോൾ….അനു എതിർത്തു പക്ഷെ റയാൻ അവന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു പക്ഷെ അത് ഒരിക്കലും മിത്രയുടെ സ്ഥാനത്തേക്ക് അല്ല പകരം വേദിനു ഒരു അമ്മയുടെ സ്നേഹം വാത്സല്യം ഒക്കെ വേണ്ട പ്രായാമാണ് ഇപ്പൊ എന്ന ഒറ്റകാരണം കൊണ്ട് മാത്രം ഇപ്പൊ ഉള്ള സൗഹൃദത്തോടെ തന്നെ മുന്നോട്ട് ഒരുമിച്ച് യാത്ര ചെയ്യാം ഒരിക്കലും ഒരു മിന്ന് ചാർത്തി എന്നത് കൊണ്ട് മിത്രയുടെ സ്ഥാനം നൽകില്ല എന്ന് റയാൻ പറഞ്ഞു… അനുന് അത് സന്തോഷമായിരുന്നു കാരണം അവൾക്ക് കുഞ്ഞിന് ഒപ്പം നിൽക്കാൻ എപ്പോഴും അവന്റെ അമ്മയായ് അവന്റെ കാര്യങ്ങൾ ചെയ്തു നില്കാൻ ഒരു അവസരം അത് ആയിരുന്നു ആ കല്യണം..കല്യാണത്തിന് ആകെ ഉണ്ടായിരുന്നത് അനുന്റെ അച്ഛൻ അമ്മ റയാന്റെ അച്ഛൻ അമ്മ പിന്നെ വേദ്. സിയ പോലും മിന്ന്കെട്ടിന് ഇല്ലായിരുന്നു… അങ്ങനെ റയാന്റെ ജീവിതവും സന്തോഷത്തോടെ മുന്നോട്ട് പോകുന്നു……
*********************
തനിക്ക് പേടിയുണ്ടോ…ശാന്തിയുടെ കൈയിൽ മുറുകെ പിടിച്ചു ദേവൻ ചോദിച്ചു.
എന്തിന്…ചിരിയോടെ ആയിരുന്നു അവളുടെ മറുചോദ്യം.
റിസൾട്ട് നെഗറ്റീവ് ആകുവോന്ന്….!അവന്റെ ചോദ്യത്തിനു ശാന്തി ചിരിച്ചു.
ഈ പ്രാവശ്യം ദൈവം കൈ വിടില്ല…എനിക്ക് ഉറപ്പാ റിസൾട്ട് പോസറ്റീവ് ആയിരിക്കും….ശാന്തി വല്ലാത്ത ഒരു ഉറപ്പോടെ അവന്റെ കൈയിൽ മുറുകെ പിടിച്ചു….
രണ്ടുപേരും ഇപ്പൊ ഉള്ളത് ഡോക്ടർന്റെ അടുത്ത് ആണ് അവിടെ റിസൾട്ട് കാത്തിരിക്കുവാണ് ഓഫീസിൽ വച്ചു ചെറുത് ആയിട്ടു ഒന്ന് ഒമിറ്റ് ചെയ്തു കുറച്ചു കഴിഞ്ഞു ആള് താഴെ വീഴുകയും ചെയ്തു…ഇതിന് മുമ്പ് പല പ്രാവശ്യം ഇങ്ങനെ ഉണ്ടായി ഇവിടെ എത്തിയപ്പോൾ ഇതുപോലെ റിസൾട്ട് കാത്തിരുന്നു അപ്പോഴൊക്കെ നെഗറ്റീവ് ആയിരുന്നു…… ഈ പ്രാവശ്യം അങ്ങനെ ഉണ്ടാകില്ലന്ന് ആണ് അവളുടെ വിശ്വാസം…
കല്യാണം കഴിഞ്ഞു നാൾ ഇതുവരെ ആയിട്ടും കുഞ്ഞുങ്ങളില്ലേ ആർക്കാ പ്രശ്നം എന്നൊക്കെ പലയിടത്തുനിന്നും ശാന്തി കേട്ടു പക്ഷെ ദേവൻ അവളോട് പറഞ്ഞത് ഒക്കെ മനസ്സിൽ ഉള്ളത് കൊണ്ട് ശാന്തി അതൊന്നും അവനോട് പറഞ്ഞില്ല പകരം എല്ലാം ഡയറിയിൽ എഴുതി എഴുതി കൂട്ടി ദേവൻ ഇതൊക്കെ വായിക്കുന്നുണ്ടായിരുന്നു അവൾ അറിയാതെ…
അങ്ങനെ ഒരിക്കൽ ഒരു ഫങ്ക്ഷന് പോയി കരഞ്ഞുകൊണ്ട് കയറി വന്ന ശാന്തിയേ കണ്ടു ദേവൻ കലിയിളകി അവനെ ഒട്ടും പ്രതീക്ഷിക്കാതെ മുറിയിൽ കണ്ടു അവളും ഞെട്ടി പോയി ഉണ്ടായത് എന്താന്ന് അവളെ കൊണ്ട് അവൻ പറയിച്ചു….അമ്മായിമാരുടെ ചർച്ചയിൽ കുഞ്ഞില്ലാത്തതിന്റെ പേരിൽ പരിഹാസകഥാപാത്രം ആകേണ്ടിവന്നതിന്റെ സങ്കടം ആയിരുന്നു അത്…അവളെ എങ്ങനെ അശ്വസിപ്പിക്കണമെന്ന് അവന് അറിയില്ലയിരുന്നു എങ്കിലും അവളോട് സംസാരിച്ചു സങ്കടം മാറ്റി വീണ്ടും ദിവസങ്ങൾ പോയി മറഞ്ഞു തമ്മിൽ തമ്മിൽ ഉള്ള അകലം മനസ്സ് കൊണ്ടും ശരീരം കൊണ്ടും കുറഞ്ഞു ഒടുവിൽ അത് ഈ ഹോസ്പിറ്റൽ വരെ എത്തി നിൽക്കുന്നു…
ടെൻഷൻ ഉണ്ടോ രണ്ടുപേർക്കും…..ഡോക്ടർ ചിരിയോടെ ചോദിച്ചു.
ഇല്ല ഡോക്ടർ….ശാന്തി ചിരിച്ചു കൊണ്ട് പറഞ്ഞു……
പക്ഷെ ദേവനെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല കേട്ടോ……ഡോക്ടർ ചെറുചിരിയോടെ പറഞ്ഞു. അപ്പോഴേക്കും സിസ്റ്റർ റിസൾട്ട് കൊണ്ട് വന്നു ദേവൻ ശാന്തിയുടെ കൈയിൽ മുറുകെ പിടിച്ചു….പലപ്പോഴും പ്രതീക്ഷയോടെ ടെൻഷനോടെ തന്റെ കൈയിൽ ഇതുപോലെ മുറുകെ പിടിച്ചു ഇരിക്കും ഒടുവിൽ റിസൾട്ട് നെഗറ്റീവ് ആകുമ്പോൾ വീട്ടിൽ എത്തുന്നതും തന്റെ നെഞ്ചിൽ കിടന്നു കരയുന്ന പെണ്ണിനെ ദേവൻ ഓർത്ത് പോയി
Congratulations ശാന്തി പ്രെഗ്നന്റ് ആണ് കൺഫോം ആണ്…ഡോക്ടർ രണ്ടുപേരെയും നോക്കി നിറഞ്ഞ ചിരിയോടെ പറഞ്ഞു. രണ്ടുപേരും പരസ്പരം നോക്കി ശാന്തിയുടെ കണ്ണൊക്കെ നിറഞ്ഞു അവളുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു അവന്റെ കൈക്കുള്ളിൽ ഇരുന്നു…
താൻ ഇനി എങ്കിലും ഒന്ന് ശ്വാസം വിടെഡോ….ഡോക്ടർ ദേവനെ കളിയാക്കി പറഞ്ഞു.
ദേവൻ ഒന്ന് ചിരിച്ചു…
ഞാൻ കുറച്ചു മെഡിസിൻ എഴുതുന്നുണ്ട് അത് ഫോളോ ചെയ്തോളു പിന്നെ ഇനി തത്കാലം കുറച്ചു നാളത്തേക്ക് യാത്ര ഒഴിവാക്കാം കേട്ടോ…ശാന്തിയേ നോക്കി ഡോക്ടർ പറഞ്ഞു.
ഡോക്ടർന് നന്ദി പറഞ്ഞു മെഡിസിൻ ഒക്കെ വാങ്ങി രണ്ടുപേരും ഇറങ്ങി…
*****************
കാശി…… നീ ഇത് എവിടെ കൊണ്ട് പോവാ എന്നെ……മോള് അവിടെ ഒറ്റക്ക് ആണ്..ഭദ്ര അവനോട് പറഞ്ഞു.കാശി അത് കേൾക്കാത്ത പോലെ ഡ്രൈവ് ചെയ്യാൻ തുടങ്ങി
കാശി പുറത്ത് പോയി വന്നതും ഒരിടം വരെ പോകാൻ ഉണ്ടെന്ന് പറഞ്ഞു നിന്ന വേഷത്തിൽ കാശി ഭദ്രയേ കൂട്ടി ഇറങ്ങിയത് ആണ് ഒരുപാട് ദൂരം യാത്ര ചെയ്തു എന്നിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടു ഭദ്രക്ക് കലി തുടങ്ങി…
കാശി നി ഇത് എവിടെയ പോകുന്നെ…..ഭദ്ര അവന്റെ കൈയിൽ പിടിച്ചു.
അടങ്ങി ഇരിക്കെടി…… നീ നിന്റെ ഭർത്താവിന്റെ കൂടെ ആണ് ഇപ്പൊ വരുന്നത് കാമുകന്റെ കൂടെ അല്ല ഇത്രക്ക് ടെൻഷൻ ആകാൻ.. പിന്നെ മോള് പീറ്റർന് ഒപ്പം നിന്നോളും അത് അവൾക്ക് ശീലമാണ്…മുഖത്തെ ഗൗരവവും ശബ്ദത്തിലെ ദേഷ്യവും ഭദ്രയേ ഞെട്ടിച്ചു ഇനിയും എന്തെങ്കിലും പറഞ്ഞ ചിലപ്പോൾ കാശി തന്നെ കൈ വച്ചാലോന്ന് പേടിച്ചു ഭദ്ര ഒന്നും മിണ്ടിയില്ല…
കുറച്ചു കഴിഞ്ഞു ഒരു പഴയ ഓട് മേഞ്ഞ കെട്ടിടത്തിനു മുന്നിൽ വണ്ടി നിർത്തി ഭദ്ര സംശയത്തിൽ കാശിയെ നോക്കി അവന്റെ മുഖത്ത് ഇപ്പൊ ഗൗരവം തന്നെ ആണ്…അവൻ ഡോർ തുറന്നു പുറത്ത് ഇറങ്ങി പിന്നാലെ ഭദ്രയും ഇറങ്ങി..
കാശി പെട്ടന്ന് എന്തോ ഓർത്തത് പോലെ കാറിനുള്ളിൽ നിന്ന് ഒരു ഗൺ കൈയിൽ എടുത്തു ഭദ്ര ചെറിയ പേടിയോടെ അവനെ നോക്കി.കാശി അത് മൈൻഡ് ചെയ്യാതെ അവളുടെ കൈയിൽ പിടിച്ചു മുന്നോട്ട് നടന്നു…
ഒരു അടഞ്ഞു കിടക്കുന്ന മുറിയുടെ മുന്നിൽ എത്തിയതും കാശി അവളുടെ കൈയിലെ പിടി വിട്ടു….ഡോർ തുറന്നു…അവൻ ആദ്യം അകത്തേക്ക് കയറി പിന്നാലെ ഭദ്രയും…
അവിടെ ഒരാളെ കെട്ടിയിട്ടിരുന്നു ആളുടെ രൂപം കണ്ടു ഭദ്രയുടെ ഉടലാകെ വിറച്ചു പോയി അവൾ പേടിയോടെ കാശിയെ നോക്കി…
ആരാ ഡി ഇത്…കാശി അലറുക ആയിരുന്നു ഭദ്രയേ നോക്കി….
തുടരും…..