താലി, ഭാഗം 128 – എഴുത്ത്: ലക്ഷ്മി ശ്രീനു

അവിടെ ഒരാളെ കെട്ടിയിട്ടിരുന്നു  ആളുടെ രൂപം കണ്ടു ഭദ്രയുടെ ഉടലാകെ വിറച്ചു പോയി അവൾ പേടിയോടെ കാശിയെ നോക്കി…

ആരാ ഡി ഇത്..കാശി അലറുക ആയിരുന്നു ഭദ്രയേ നോക്കി…..അവൾ ഞെട്ടി കൊണ്ട് രണ്ടടി പുറകിലേക്ക് വച്ചു

ഡോ…. ഡോക്ടർ….അവന്റെ ദേഷ്യം കണ്ടു ഭദ്രക്ക് ശെരിക്കും പേടി തോന്നിപോയി അതുകൊണ്ട് തന്നെ അവൾ വിക്കി വിക്കി ആണ് പറഞ്ഞത്

ഈ പ, ന്ന****-മോള് ആണോ ഡി ഡോക്ടർ…. നീ അല്ലെ പറഞ്ഞത് അളിയനോട് ഇവളെ കൊണ്ട് നിന്റെ മുന്നിൽ നിർത്തിയാൽ സത്യം പറയിക്കാമെന്ന്……. പറയിക്കെടി സത്യം….അത് കേട്ടതും ഭദ്രയിൽ അത്രയും നേരം ഉണ്ടായിരുന്ന പേടിയൊക്കെ എവിടെയോ പോയി…… അവൾ ദേഷ്യത്തിൽ ഡോക്ടർനെ ഒന്ന് നോക്കി…

അവളുടെ നോട്ടം കണ്ടപ്പോൾ തന്നെ പ്രിയയുടെ കണ്ണുകൾ പിടയ്ക്കാൻ തുടങ്ങി…….കാരണം കാശി അവരെ അവിടെ കൊണ്ട് വന്നപ്പോൾ തന്നെ കൊടുക്കേണ്ടത് ഒക്കെ കൊടുത്തു ചതച്ചു കൊണ്ട് കെട്ടി വച്ചത് ആണ്……ഭദ്ര അവരുടെ വായിലെ കെട്ട് അഴിച്ചു മാറ്റി…

ഞാൻ പ്രസവിച്ച എന്റെ കുഞ്ഞ് എവിടെ……! ഭദ്രയുടെ ശബ്ദം അവിടെ ഉയർന്നു.

അത്…. അത് കുഞ്ഞ് വയറ്റിൽ വച്ചു തന്നെ മരിച്ചിരു……..

ഠ, പ്പേ…….പറഞ്ഞു പൂർത്തിയാക്കും മുന്നേ ഭദ്ര മുഖമടച്ചു ഒരെണ്ണം കൊടുത്തു…പ്രിയക്ക് തലചുറ്റും പോലെ തോന്നി…… (പാവം വാങ്ങിയ കാശിനു നന്ദി ഉണ്ട് കേട്ടോ അന്നം തന്നവനെ ഒറ്റുന്നില്ല.)

പറയെ, ടി…ഞാൻ പ്രസവിച്ച കുഞ്ഞ് മ, രിച്ചോ……..! ഭദ്രയുടെ ശബ്ദവും ദേഷ്യവും കണ്ടപ്പോൾ കാശിയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു ഇനി താൻ ഒന്നും ചെയ്യണ്ടന്ന ഭാവത്തിൽ അവൻ കൈകെട്ടി കുറച്ചു മാറി നിന്ന് അവരെ നോക്കി…

പ്രിയ പേടിയോടെ അവളെ നോക്കി കാരണം സാക്ഷാൽ ഭദ്രകാ, ളിയുടെ രൂപമായിരുന്നു ഭദ്രക്ക് അപ്പോൾ മുഖം ഒക്കെ ചുവന്നു കണ്ണൊക്കെ ചുവന്നു കലങ്ങി…

അതെ ഞാൻ ത, ല്ലുന്ന പോലെ അല്ല അവളുടെ ത, ല്ല്…ജയിലിൽ കിടന്നു നന്നായി പണിയെടുത്തു മരവിച്ച കൈ ആണ് നിന്റെ പല്ലിന്റെ എണ്ണം മുഴുവൻ അവൾ എടുക്കും…കാശി ചിരിയോടെ പറഞ്ഞു.

പറയെടി……എന്റെ കുഞ്ഞ് ജീവനോടെ ഉണ്ടോ ഇല്ലേ…ഭദ്ര അലറികൊണ്ട് ഡോക്ടർന്റെ മുടിക്ക് ചുറ്റിപിടിച്ചു……

ആ, ഹ്ഹ, ഹ്ഹ……ആ, ഹ്ഹ്ഹ്……… ഞാ…. ൻ ഞാൻ പറയാം……ഭദ്ര പിടി വിട്ടു…..

നിന്റെ….. നിന്റെ കുഞ്ഞ് ജീവനോടെ ഉണ്ടായിരുന്നു…… അല്ല ഇപ്പോഴും ഉണ്ട് ഒരു ഒരു പെൺകുഞ്ഞ് ആയിരുന്നു……അന്ന് എനിക്ക് കുറച്ചു കാശിന്റെ ആവശ്യം ഉണ്ടായിരുന്നു അതാ ഞാൻ…… എന്നോട് ക്ഷമിക്കണം….!

പ്രിയഭദ്രയേ നോക്കി പറഞ്ഞു ഭദ്ര ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുവാണ് അവൾ കാശിയെ ഒന്ന് നോക്കിയിട്ട് ചുറ്റും ഒന്ന് നോക്കി. കാശിക്കും മനസ്സിലായില്ല അവൾ എന്താ ചെയ്യാൻ പോകുന്നത് എന്ന്……ഭദ്ര കുറച്ചു ദൂരെയായ് കിടന്ന ഒരു തടികഷ്ണം എടുത്തു പ്രീയയുടെ മുന്നിൽ വന്നു നിന്നു.പ്രിയപേടിയോടെ അവളെ നോക്കി പിന്നെ കാശിയെ നോക്കി അവന്റെ മുഖത്തും ചെറിയ ഞെട്ടൽ ഉണ്ട്…

ഇനി എനിക്ക് ഒരു കാര്യം കൂടെ അറിയണം ആർക്ക് വേണ്ടി….. ആർക്ക് വേണ്ടി ആണ് എന്റെ കുഞ്ഞ് മരിച്ചുന്ന് പറഞ്ഞത്…….! അവളുടെ ശബ്ദം കേട്ടപ്പോൾ തന്നെ പ്രിയയുടെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു….

പറയെടി……. ആർക്ക് വേണ്ടിയാ നീ നിന്റെ ഈ പുഴുത്ത നാവ് കൊണ്ട് ഇത്രയും വല്യ നുണ പറഞ്ഞത്……ഭദ്രയുടെ അലർച്ചക്ക് മുന്നിൽ കാശിയുടെ ദേഷ്യം ഒന്നുമല്ലാതെയായ് പോയി…പ്രിയപേടിയോടെ അവളെ നോക്കി…

സൂരജ് സാറിന് വേണ്ടി ആണ് ഞാൻ ഇങ്ങനെ ഒരു നുണ പറഞ്ഞത് എന്നോട് ക്ഷമിക്കണം…… എനിക്ക് ഭർത്താവും കുടുംബവും ഉണ്ട് അവർ അറിഞ്ഞാൽ എന്റെ ജീവിതം….! പ്രീയ കരഞ്ഞു കൊണ്ട് പറഞ്ഞു.അത് കാണെ ഭദ്രയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു……

ഓഹ് നിനക്ക് ഭർത്താവ് കുടുംബം…ഇതൊക്കെ ഉണ്ട് അല്ലെ… അപ്പോൾ പിന്നെ എനിക്ക് അത് ഒന്നും ഇല്ലാത്തത് കൊണ്ട് ആണോ ഡി നീ എന്നോട് എന്റെ ജീവിതം തന്നെ തകർക്കാൻ പാകത്തിന് ഒരു നുണ പറഞ്ഞത്.. സ്വന്തം കുഞ്ഞ് മരിച്ചുന്ന് വിശ്വസിച്ചു നാലു വർഷം ജയിലിൽ കിടന്ന എന്റെ അവസ്ഥക്ക് എന്താ ഡി പരിഹാരം…ഭദ്രയുടെ സ്വരം ഇടറി.

ഞാൻ അന്ന് കാശിന് അത്യാവശ്യം വന്നത് കൊണ്ട് അറിയാതെ….എന്നോട് ക്ഷമിക്കണം ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം…എന്നെ പോകാൻ അനുവദിക്കണം…….! പ്രിയ കരഞ്ഞു പറഞ്ഞു.

അഹ് ഇനി എല്ലാം പറഞ്ഞിട്ട് എന്തിന എനിക്ക് നഷ്ടപെടേണ്ടത് ഒക്കെ നഷ്ടമായല്ലോ…… എന്തായാലും ഡോക്ടർനെ ഞാൻ ഇപ്പൊ തന്നെ വിട്ടേക്കാം………! പറഞ്ഞു തീർന്നതും ഭദ്ര ആ തടി കൊണ്ട് അവളുടെ കെട്ടിവച്ചിരുന്ന കൈ രണ്ടും ത, ല്ലിയൊടിച്ചു…

ആഹ്ഹ്ഹ്ഹ്ഹ്………..പ്രിയ അലറി വിളിച്ചു.

വിളിക്കെടി…… ഉറക്കെ വിളിക്ക് നീ ഈ കൈ കൊണ്ട് അല്ലെ കാശ് വാങ്ങിയത്…..ഭദ്ര പറഞ്ഞു കൊണ്ട് അവളുടെ കാൽ മുട്ടിൽ മാറി മാറി ആഞ്ഞടിച്ചു…….

ആ, ഹ്ഹ്ഹ്……എന്നെ….. എന്നെ ഇനി തല്ലല്ലേ……പ്രിയ കരഞ്ഞു പറഞ്ഞു പക്ഷെ ഭദ്രയുടെ ദേഷ്യം അടങ്ങിയില്ല അവൾ വീണ്ടും വീണ്ടും ആഞ്ഞടിച്ചു…. ഇനിയും പിടിച്ചു മാറ്റിയില്ലെങ്കിൽ ഭദ്ര അവരെ കൊ, ല്ലുമെന്ന് കാശിക്ക് ഉറപ്പ് ആയിരുന്നു കാശി അവളെ ചെന്നു പിടിച്ചു മാറ്റി…

വിട് കാശി……… അവളെ കൊ, ല്ലണം എനിക്ക്….കാശിയുടെ കൈയിൽ നിന്ന് കുതറി കൊണ്ട് പറഞ്ഞു.

പിന്നെ പോയി കൊല്ലെടി എന്നിട്ട് ബാക്കി കാലം കൂടെ ജയിലിൽ കിടക്ക് നിനക്ക് അത്രക്ക് ജയിലിലെ ജീവിതം ഇഷ്ടമായെങ്കിൽ…! അവളെ പിടിച്ചു തള്ളി കൊണ്ട് കാശി പറഞ്ഞു…… ഭദ്ര തടി താഴെയിട്ടിട്ട് പ്രിയയെ നോക്കി അവൾ ആകെ ചത്ത പോലെ ഇരിക്കുവാണ്…….!

കാശി……ഇവളെ എന്ത് വേണോ ചെയ്തോ എനിക്ക് അവനെ വേണം ആ സൂരജിനെ…… ഇവളെ കൊണ്ട് തന്നത് പോലെ നീ എനിക്ക് അവനെയും കൊണ്ട് തരണം…അവന് എന്നോട് എന്താ ഇത്ര ദേഷ്യമെന്ന് എനിക്ക് അറിയണം…..ഭദ്ര കാശിയോട് പറഞ്ഞിട്ട് പ്രിയയുടെ അടുത്തേക്ക് പോയി……

നിന്റെ ജീവൻ മാത്രമേ ഞാൻ ബാക്കി വച്ചിട്ടുള്ളു അത് ഇവൻ നിനക്ക് ധാനമായ് തന്നാൽ നിന്റെ ഭാഗ്യം….അതും പറഞ്ഞു പുച്ഛത്തിൽ അവളെ നോക്കിയിട്ട് ഭദ്ര പുറത്തേക്ക് പോയി… കാശിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… അവൻ പ്രിയയുടെ അടുത്തേക്ക് പോയി…

പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു ഒരു വീഡിയോ പ്ലെ ചെയ്തു പ്രിയയെ കാണിച്ചു….. ആ അവശതയിലും അവളുടെ കണ്ണുകളിൽ ഞെട്ടൽ നിറഞ്ഞു നിന്നു…

ഞെട്ടിയൊ…… ഇത് ഇപ്പൊ അല്ല മറ്റവൻ ഉണ്ടല്ലോ അവനെ കൂടെ നിന്റെ മുന്നിൽ കൊണ്ട് ഇട്ടു അവന് കൂടെ ഉള്ള സമ്മാനം കൊടുത്ത ശേഷം നിന്റെ കുടുംബവും നാടും ഇത് കാണും കാണിക്കും ഞാൻ എന്റെ പെണ്ണ് വേദനിച്ചതിനും അവളെ വേദനിപ്പിക്കാൻ കൂട്ട്നിന്നതിനുമുള്ള സമ്മാനം നിനക്കും അവനും… അപ്പോ പ്രിയ ഡോക്ടർ ഇവിടെ ഇരുന്നു റസ്റ്റ്‌ എടുത്തോ ഞാൻ ഉടനെ നിന്റെ മറ്റവനെ കൊണ്ട് വരുന്നുണ്ട്….! അതും പറഞ്ഞു കാശി പുറത്തേക്ക് പോയി…

പ്രിയ ആ നിമിഷം മരിച്ചു മണ്ണടിഞ്ഞു പോയെങ്കിൽ എന്ന് തോന്നി പോയി…

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *